Saturday, May 4, 2024
Novel

നിന്നെയും കാത്ത്: ഭാഗം 14

Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

നിന്നോട് ഞാൻ മലയാള ഭാഷയിൽ അല്ലായിരുന്നോ പറഞ്ഞത് വന്നു വണ്ടിയിൽ കയറാന്… അപ്പോൾ നിനക്ക് ഭയങ്കര അഹങ്കാരം…. നീ എന്താ വിചാരിച്ചത്, നീ പറയുന്നത് കേട്ടു കൊണ്ട് ഞാൻ അങ്ങ് ഇറങ്ങി പോകും എന്നാണോ…. എന്നാലേ നിനക്ക് ആളു തെറ്റി…. നിന്റെ കഴുത്തിൽ ഈ താലി ഉള്ളടത്തോളം, എനിക്ക് നിന്നിൽ കുറച്ചു അവകാശങ്ങൾ ഒക്കെ ഉണ്ടെന്ന് കരുതിക്കോ മിസ്സ്‌ ശ്രീഗൗരി…. ഓഹ് സോറി സോറി മിസ്സിസ് ദേവ് മഹേശ്വർ….. ഗൗരി ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇരുന്നു.. അവൾക്ക് ഒന്ന് അലറി കരയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു…

തന്റെ ഉള്ളിൽ പതഞ്ഞു പൊങ്ങി ഉയരുന്ന സങ്കട തിരയെ ശമിപ്പിക്കാൻ ഈ ലോകത്തിൽ ആർക്കും കഴിയില്ല എന്ന് അവൾക്ക് അറിയാം… ഇപ്പൊൾ മഹിയുടെ കൂടെ തിരികെ അവന്റെ വീട്ടിലേക്ക് പോകുവാൻ അവളുടെ മനസ് അവളെ അനുവദിക്കുന്നില്ലായിരുന്നു…. പക്ഷെ…. പക്ഷെ…. തനിക്ക്… വേറൊരു നിവർത്തി യും ഇല്ലാലോ എന്ന് ഓർക്കും തോറും ഗൗരിയുടെ നെഞ്ചു വിങ്ങി.. ആരുടെ മുന്നിലും ശിരസ് കുനിയ്ക്കാതെ വളർന്നു വന്നിട്ട് ഒടുക്കം,,,,,, തന്നെ വേണ്ടന്ന് പറഞ്ഞവന്റെ കൂടെ വീണ്ടും…. എന്റെ കൃഷ്ണാ…. ഇതു… ഇത് എന്തൊരു വിധി ആണ്… അതോ എന്റെ മുജ്ജന്മ പാപം ആണോ….

ഇതുവരെ ആയിട്ടും നീ എന്നെ പരീക്ഷിച്ചു മതി ആയില്ലേ… നിനക്ക് പോലും അത്രമാത്രം വെറുക്കാൻ…. ഈ ഗൗരി എന്താണ് കണ്ണാ ചെയ്തത്… മഹി ഇറങ്ങി വരുന്നത് കണ്ടതും ഗൗരി നിറഞ്ഞ മിഴികൾ വാശിയോട് തുടച്ചു മാറ്റി… എന്നിട്ട് പുറത്തേക്ക് കണ്ണ് നട്ടു ഇരുന്നു. “ആഹ് മാഡം…. കീ ഞാൻ അവിടെ വെച്ചിട്ടുണ്ട് കേട്ടോ.. ആ ചെടിയുടെ ചട്ടിയുടെ കീഴിലായി..മഹി എന്തൊക്കെയോ പറഞ്ഞു കൊണ്ട് വണ്ടിയിലേക്ക് കയറി എങ്കിലും .” ഗൗരി മഹിയെ ഒന്ന് നോക്കുക കൂടി ചെയ്തില്ല. “എടി…… നിന്റെ ഈ കൂസലില്ലായ്മ കാണുമ്പോൾ എനിക്ക് ഒരു കാര്യം പറയാതെ വയ്യാ കേട്ടോ……”

അവൻ പറഞ്ഞു നിറുത്തി… ഈ തവണ ഗൗരി അവനെ നോക്കി.. “ഹമ്…. അപ്പോൾ നിനക്ക് അറിയാം അല്ലെ….” “നിങ്ങൾക്ക് എന്താണ് പറയാൻ ഉള്ളത് ” “എടി… നിന്റെ തള്ള നിന്നേ ഇട്ടിട്ട് പോയതിനു ഒരു കുറ്റവും പറയാൻ ഇല്ല…. കാരണം എന്താണെന്നോ നിന്റെ ഈ അഹങ്കാരം…” വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് മഹി അവളെ നോക്കി പുച്ഛിച്ചു ചിരിച്ചു.. “എന്റെ അമ്മ എന്നെ ഇട്ടിട്ട് പോയതിനു ഉള്ള കണക്ക് ഞാൻ ചോദിക്കും…. അത് താമസിയാതെ നടത്തി തരണേ എന്നൊരു പ്രാർത്ഥന മാത്രം ഒള്ളു ശ്രീഗൗരിക്ക്…. അത് എന്റെ അഹങ്കാരം കൊണ്ട് ആവും…. എന്നാലും എനിക്ക് അറിയണം… അറിഞ്ഞേ തീരു……”

ദൃഢമായ വാക്കുകളാൽ പറയുന്നവളെ അവൻ പാളി നോക്കി.. “ഹമ്…. ചെന്നു ചോദിക്ക്… അപ്പോൾ പറയും 25ലക്ഷം കണ്ടപ്പോൾ അവരുടെ കണ്ണ് മഞ്ഞളിച്ചു പോയെന്നു…ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ കാശ് ആണ്…. ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ… എന്റെ അമ്മയോട് പറഞ്ഞു ഇതിനു ഒരു തീരുമാനം ഉണ്ടാക്കും ഞാനും ” “ഓഹ്… നിങ്ങളുടെ കാശ് പോയെങ്കിൽ അങ്ങ് സഹിച്ചോ… ഒരു പെണ്ണിന്റെ ജീവിതം അല്ലെ നിങ്ങൾ ഇല്ലാതാക്കിയത്… എന്നിട്ട് ഒരു 25ലക്ഷം പോയെന്നു പറഞ്ഞു നിലവിളിക്കാൻ നാണം ഇല്ലേ…”

പെട്ടന്ന് മഹി വണ്ടി നിറുത്തി… എന്നിട്ട് ഡ്രൈവിങ് സീറ്റിൽ നിന്നും ചാടി ഇറങ്ങി.. ഗൗരി ക്ക് ചെറുതായ് പേടി തോന്നി എങ്കിലും അവൾ ധൈര്യം സംഭരിച്ചു ഇരുന്നു. പക്ഷെ മഹി വന്നു ഡോർ തുറന്നു.. എന്നിട്ട് ഗൗരി യേ വണ്ടിയിൽ നിന്നു പിടിച്ചു ഇറക്കി. “എടി…. ഞാൻ പറഞ്ഞിട്ട് ആണോ നീ ഈ വിവാഹത്തിന് സമ്മതിച്ചത്……” .. അല്ലെന്ന് അവൾ ചുമൽ കൂപ്പി. വാ തുറന്ന് പറയെടി…. “ഞാൻ ആണോടി നിന്റെ അമ്മയ്ക്ക് 25ലക്ഷം കൊടുത്തത്… ” “അല്ല….” “പിന്നെ എങ്ങനെ ആടി ഞാൻ നിന്റെ ജീവിതം ഇല്ലാതാക്കിയത്….. പറയെടി… എടി പറയാൻ….” അവളുടെ തോളിൽ പിടിച്ചു കുലുക്കികൊണ്ട് അവൻ അവളോട് ദേഷ്യത്തിൽ ചോദിച്ചു.

ഗൗരി പക്ഷെ ഒന്നും അവനോട് തിരിച്ചു പറഞ്ഞില്ല. മഹിയ്ക്ക് അവൾ പറഞ്ഞത് ഇഷ്ടം ആയില്ലെന്ന് അവൾക്ക് തോന്നിയിരുന്നു. “നിങ്ങൾ എന്തിനാണ് എന്നെ കൂടെ കൂട്ടിയത്… ഞാൻ പറഞ്ഞത് അല്ലെ അവിടെ നിന്നോളം എന്ന്…. എനിക്ക് ഇതു ഒന്നും കേൾക്കേണ്ട ആവശ്യം പോലും ഇല്ലായിരുന്നു ” പതിയെ ആണെങ്കിലും മഹിയ്ക്ക് കേൾക്കാൻ പാകത്തിന് ആണ് അവൾ പറഞ്ഞത്. “നീ എന്തെങ്കിലും ചെയ്താൽ തൂങ്ങേണ്ടത് ഞാൻ ആടി.. അതുകൊണ്ട് നിന്നേ കൊണ്ട് വന്നത്..

അല്ലാതെ സിനിമ യിൽ ഒക്കെ കാണും പോലെ എല്ലാവരും ഉപേക്ഷിച്ചു പോയവൾക്ക് ജീവിതം വെച്ചു നിട്ടാൻ ഒന്നും അല്ല… അങ്ങനെ ഒന്നും നീ ഓർക്കുകയും വേണ്ട…ഇതു മഹേശ്വർ ആണ് ” അവൻ അത് പറയുകയും ഗൗരി ഒന്ന് തേങ്ങി… . നിറഞ്ഞു തുളുമ്പാൻ നിന്ന മിഴികളെ അവൾ വേദനയോടെ ശാസിച്ചു… പാടില്ല…. ഗൗരി….ഇയാളുടെ മുന്നിൽ കരഞ്ഞാൽ…. പിന്നെ ഇയാൾ അല്ലെ ജയിക്കുന്നത്.. അതുകൊണ്ട് അവൾ തന്റെ കണ്ണീർ പെയ്യാതെ പിടിച്ചു നിറുത്തി. “വണ്ടിയിൽ കയറെടി ” മഹി ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു. ഗൗരി യും ഒന്നും പറയാതെ കോ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്നു.

അത്യാവശ്യം വലിയ ഒരു ഹോട്ടലിന്റെ മുന്നിൽ കൊണ്ട് വന്നു അവൻ വണ്ടി നിറുത്തിയത്. “ഇറങ്ങു ഗൗരി ” . “ഞാൻ ഇല്ല…എനിക്ക് തീരെ വിശപ്പ് ഇല്ല ” . “അതൊന്നും ഞാൻ ചോദിച്ചില്ല… ഇറങ്ങി വരാനെ പറഞ്ഞു ഒള്ളു ” “എനിക്ക് വരാൻ ഇപ്പൊ മനസില്ല ” “നിന്നെ എടുത്തോണ്ട് പോകട്ടെ ” അവൻ അവളുടെ അടുത്തേക്ക് കുനിഞ്ഞു. അതു കേട്ടതും അവൾ പര lവശ ആയിരുന്നു. കാരണം അവൻ അങ്ങനെ കുറച്ചു മുന്നേ ചെയ്തിരുന്നു. “എടുക്കട്ടെ ” “വേണ്ട… ഞാൻ വന്നോളാം ”

അവനെ തറപ്പിച്ചു നോക്കി കൊണ്ട് ഗൗരി അവന്റെ പിന്നാലെ പോയി. “നമസ്കാരം സാർ…” അവനെ കണ്ടതും എക്സിക്യൂട്ടീവ് ലുക്കിൽ ഒരു പയ്യൻ ഓടി വന്നു.. “ഹമ്….301ഉണ്ടല്ലോ അല്ലെ ” “Yes സാർ ” “Ok… ഫുഡ്‌ ഞാൻ വിളിച്ചു പറഞ്ഞോളാം.. പെട്ടന്ന് എത്തിക്കണം ” . “ഷുവർ സാർ… പറഞ്ഞാൽ മതി ” ഭവ്യതയോടെ അയാൾ പറഞ്ഞു. വളരെ അർഭാടം നിറഞ്ഞ ഒരു റൂം ആയിരുന്നു അത്..ഗോൾഡനും ക്രീംമും ആയിരുന്നു ആ റൂമിലെ കർട്ടനുകൾക്ക്… അതേ നിറം ആയിരുന്നു ചുവരുകൾക്കും കൊടുത്തിരിക്കുന്നത്..

കൊത്തു പണികൾ നിറഞ്ഞ തേക്കിന്റെ ഒരു കട്ടിലും, ആഡംബരം വിളിച്ചോതുന്ന കബോഡുംഅവിടെ വാളിൽ ഘടിപ്പിച്ചിരിക്കുന്ന പൈന്റിങ്ങും,തേക്കിൻ തടിയിൽ തന്നെ തീർത്ത മേശമേൽ ഇരിക്കുന്ന ഒരു ഗ്രാമഫോണും, ഒരു കോൺറിൽ ആയി ചെറിയൊരു ഫ്രിഡ്ജും, ഒക്കെ ഉണ്ടായിരുന്നു. മഹി ചെന്നപാടെ ഫ്രിഡ്ജ് തുറന്നു. തണുത്ത ഒരു ബിയർ ബോട്ടിൽ എടുത്തു… അത് പൊട്ടിക്കാനായി തുടങ്ങിയതും ഗൗരി അവന്റ അരികിലേക്ക് വന്നു. മഹിയേട്ടാ… വിട്ടിൽ പോകണ്ടേ… ”

ഹമ്… രണ്ട് മണിക്കൂർ കഴിയട്ടെ ” “രണ്ട് മണിക്കൂർ… അതെന്തിനാ അത്രയും സമയം ” “എനിക്ക് കുറച്ചു റസ്റ്റ്‌ എടുക്കാൻ ഉണ്ട്….” . “വീട്ടിൽ ചെന്നിട്ട് പോരെ….” “പോരാ…..” അവൻ ബിയർ എടുത്തു ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച്. “മഹിയേട്ടാ പ്ലീസ്.. ” “എന്നെ നന്നാക്കാൻ ഒന്നും നീ ശ്രെമിക്കേണ്ട… എനിക്ക് അത് ലേശം പ്പോലും ഇഷ്ടവും അല്ല..നീ എന്നല്ല . ലോകത്ത് ഒരു പെണ്ണ് വിചാരിച്ചാലും നടക്കില്ല..” അവൻ പെട്ടന്ന് തന്നെ ആ ബിയർ കാലി ആക്കി. എന്നിട്ട് അടുത്തത് പൊട്ടിച്ചു…. അപ്പോളേക്കും റൂം ബോയ് അവർക്ക് കഴിക്കാനായി ചെമ്മീൻ ബിരിയാണി ആണ് കൊണ്ട് വന്നത്…

കൂടെ ഫ്രൈസ് റൈസ് ഉം ചില്ലി ചിക്കനും… “ഇന്നാടി കഴിച്ചോ ” അവൻ ഒരു പ്ലേറ്റ് എടുത്തു അവളുടെ അടുത്തേക്ക് നീക്കി വെച്ചു. . “എനിക്ക് ഇതു ഒന്നും വേണ്ട…” “അതെന്താ….” “വിശപ്പില്ല….” “ഹമ്…. ശരി ശരി… അങ്ങനെ ആണല്ലേ.. വിശപ്പ് ഒക്കെ തന്നെ വരും…. വെയിറ്റ് വെയിറ്റ് ” മഹി ഒരു ചെയറിൽ പോയി ഇരുന്നു… “ഗൗരി…….” . “പ്ലീസ് മഹിയേട്ടാ…. എന്നെ ഒന്ന് വെറുതെ വിട് ” “വിടും….. ഉറപ്പായും വിടും.. അതിനു മുന്നേ… നീ ഇവിടെ വന്നു ഒന്ന് ഇരുന്നേ ” അവൻ തന്റെ തുടയിൽ തട്ടി കൊണ്ട് അവളെ നോക്കി.….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…