പ്രണയമഴ : ഭാഗം 25

Spread the love

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

ഗീതു ആരവിന്റെ കയ്യിൽ നിന്നും രക്ഷപെടാൻ ആയി ആകുന്ന അത്രയും ശ്രമിച്ചു…. പക്ഷേ ആരവിന്റെയും കൂട്ടുകാരുടെ കൈ കരുത്തിന് മുന്നിൽ അവൾ പരാജയപ്പെട്ടു…. ആരവിന്റെ അടി കൊണ്ടു ബോധം മറഞ്ഞു നിലത്തു വീഴുമ്പോഴും ഗീതുവിന്റെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു ശിവയുടെ പേരു…..

“ശിവ……….. ”

***—–**

“ഡാ ശിവ… നീ അങ്ങോട്ട് പോയപ്പോൾ ഒരു യക്ഷി കൂടെ ഉണ്ടായിരുന്നുല്ലോ? അതിനെ ഏതു പാലമരത്തിൽ കൊണ്ടോയി തളച്ചു?? ”

ശിവ തനിച്ചു തിരിച്ചു വരുന്നത് കണ്ടു രാഹുൽ ആണ് ചോദിച്ചത്.

“ആഹ്….. അവിടെ എവിടേലും കാണും….ഇപ്പോൾ വരും പിറകിന്നു സോറിയും പറഞ്ഞോണ്ട്… ” ശിവ ഒരു താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.

“വീണ്ടും പിണങ്ങിയോ രണ്ടും??? നിങ്ങൾ പിണങ്ങാത്ത സമയം എപ്പോഴേലും ഉണ്ടോ??? അതു ഒന്നു കൺ നിറയെ കാണാൻ ഉള്ള കൊതി കൊണ്ടു ചോദിക്കുവാണ്… അതിരിക്കട്ടെ… ഇന്നു എന്തിനാ പിണങ്ങിയത്???”

ഹിമയുടെ ചോദ്യം കേട്ടു ശിവ അവളെ വല്ലാണ്ട് ഒന്നു നോക്കി… എന്നിട്ട് പറഞ്ഞു

“നേരെ ചൊവ്വേ സാരി ഉടുക്കാൻ അറിയില്ല എങ്കിൽ ഉടുക്കരുത്…അല്ലാണ്ട് നാട്ടുകാരെ വയറും കാണിച്ചു നടന്നാൽ എനിക്കു ദേഷ്യം വരും…. ഒരെണ്ണം കൊടുത്തിട്ട് ഉണ്ട് അവൾക്കു… പഴയ ലാംഗ്വേജ് ബ്ലോക്കിന്റെ അവിടെ കൊണ്ടു ആകിട്ടാ വന്നത്….ഇപ്പോൾ വരും പിണക്കം മാറ്റാൻ ആയിട്ട്…അല്ലേൽ നിങ്ങൾ നോക്കിക്കോ…ഞാൻ ഇല്ലാണ്ട് അവൾക്കു പറ്റില്ല. അതു എനിക്കു അറിയാം ”

” പഴയ ലാംഗ്വേജ് ബ്ലോക്കോ?? അതെവിടെ ആണ്?? ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലല്ലോ!” കിച്ചു അത്ഭുതത്തോടെ ചോദിച്ചു.

“നീ വന്നത് അല്ലേടാ ഉള്ളൂ…അതാണ് കാണാത്തതു….ഞാൻ പോലും കോളേജിൽ അങ്ങനെ ഒരു സ്ഥലം ഉണ്ട് എന്നു അറിഞ്ഞത് സെക്കന്റ്‌ ഇയർ ആയപ്പോൾ ആണ്….നിങ്ങൾ വന്നത് അല്ലേ ഉള്ളൂ… വഴിയേ കാണാം.”

ഹിമ ചിരിച്ചു കൊണ്ടു പറഞ്ഞു…. അന്നേരം ആണ് കാർത്തിയും വരുണും അങ്ങോട്ട് വന്നത്.

“കൃഷ്ണ….അപ്പോൾ അവൾക്കും അവിടം അറിയില്ലയിരിക്കുമല്ലോ…അയ്യോ അങ്ങനെ ആണേൽ അവൾക്കു തിരിച്ചു വരാനും പാടായിരിക്കും… ആ ലാംഗ്വേജ് ഡിപ്പാർട്മെന്റ് ഫുൾ കാടു പിടിച്ചു കിടക്കുവാ…ഞാൻ അന്നേരത്തെ ദേഷ്യത്തിൽ അവളെ അവിടെ ഒറ്റയ്ക്ക് ആക്കിട്ടു വരെയും ചെയ്തു….പാവം എന്റെ പെണ്ണ് നന്നായി പേടിച്ചു കാണും.”

“ആഹ്…കൊണ്ടു ആക്കിയപ്പോൾ ആലോചിക്കണം ആയിരുന്നു…പോയി വിളിച്ചിട്ട് വാ നിന്റെ പെണ്ണിനെ.” കിച്ചു ശിവയോട് പറഞ്ഞു.

“ഡാ ഞങ്ങൾ ഇങ്ങോട്ടു വന്നപ്പോൾ ആരവും ഗാങ്ങും അങ്ങോട്ട് പോകുന്നത് കണ്ടു….ഗീതുസ്സ് ഇതുവരെയും വന്നിട്ട് ഇല്ലങ്കിൽ… അതിനു അർത്ഥം അവന്മാർ അവളെ പിടിച്ചു വെച്ചു എന്നല്ലേ….ആതിരയും ഗീതുവും തമ്മിൽ പലപ്പോഴും മുട്ടിട്ട് ഉള്ളത് ആണ്….അതിന്റെ ദേഷ്യം അവനും കാണും….അവൻ ഒരു മൃഗം ആണ്….നീ വേഗം വാ….എന്റെ പെങ്ങൾക്ക് ഒന്നും സംഭവിച്ചുടാ…”

വരുൺ പറഞ്ഞത് കേട്ടു ശിവ ഞെട്ടി…. ഗീതു എന്നും വിളിച്ചു കൊണ്ടു അവൻ മുന്നോട്ടു പാഞ്ഞു…. അവനു പിറകെ ബാക്കി ഉള്ളവരും.

**—–**—–***

“ഓഹ്….. ചവാൻ പോകുന്ന നേരത്തും നിനക്ക് എന്റെ ശിവയെ വേണം അല്ലേടി…. നിന്നെ രക്ഷിക്കാൻ ഒരുത്തനും വരില്ല…. ശിവ എന്റെ മാത്രം ആണ്…. ഈ ആതിരയുടെ മാത്രം……

ആരവ്…. നിനക്ക് ഇവളെ എന്തൊക്കെ ചെയ്യണം എന്നു ഉണ്ടോ അതൊക്കെ ചെയ്തോ…. ഇവൾ മാക്സിമം വേദനിച്ചു തന്നെ മരിക്കണം…. അതു നിന്റെ ആതിയുടെ ആഗ്രഹം ആണ്… ” ആതിര പൈശാചികമായ ഒരു ചിരിയോടെ പറഞ്ഞു നിർത്തി.

“അതോർത്തു എന്റെ മോളു വിഷമിക്കണ്ട…. ഇവളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം… നീ ചെല്ല്”….

ആരവ് പറഞ്ഞത് കേട്ടു ഒന്നുകൂടി ഗീതുവിനെ നോക്കിട്ട് ആതിര നടന്നു പോയി.

ആരവ് ഒരു വേട്ടക്കാരൻ തന്റെ ഇരയെ നോക്കും പോലെ ഗീതുവിനെ നോക്കി നിന്നു…. മാറിൽ നിന്നും അവൻ സാരി അടർത്തി മാറ്റുമ്പോൾ ഒന്നു പ്രതികരിക്കാൻ പോലും ആകാതെ കിടക്കുന്ന ഗീതുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ആയി ഒഴുകി… ആ സമയം അവളുടെ തലയിൽ ഒരു വിസ്ഫോടനം തന്നെ നടക്കുന്നുണ്ടായിരുന്നു…

ആരവ് തന്റെ ചുണ്ടുകൾ ഗീതുവിന്റെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു. പക്ഷേ അവളുടെ ദേഹത്തു തോടും മുൻപേ ചവിട്ടു കൊണ്ടു അവൻ നിലത്ത് വീണു കഴിഞ്ഞിരുന്നു. പിടഞ്ഞു എണീറ്റ് നോക്കുമ്പോൾ അവൻ കണ്ടത് കലിപൂണ്ടു നിൽക്കുന്ന ശിവയെയും കൂട്ടുകാരെയും ആണ്.

“മഹി….”….. “ഗീതു”…. നിലത്തു വീണു കിടക്കുന്ന ഗീതുവിനെ കണ്ടു ഹിമയും കിച്ചുവും ഓടി ചെന്നു. മാറിൽ നിന്നും അടർത്തിമാറ്റിയ സാരി എടുത്തു പൊതിഞ്ഞു ഗീതുവിനെ നെഞ്ചോടു ചേർക്കുമ്പോൾ അവർ കണ്ടു ഗീതുവിന്റെ മൂക്കിൽ നിന്നും പുറത്തേക്ക് ഒഴുകുന്ന ചുടുചോര.

അതു കണ്ടു ഹിമ ഞെട്ടി എങ്കിലും അവളെക്കാലേറെ പേടിച്ചത് കിച്ചു ആയിരുന്നു. ഗീതുവിന്റെ കാര്യത്തിൽ ഒരിക്കലും സംഭവിക്കാതെ നോക്കണം എന്നു ഡോക്ടർമാർ പറഞ്ഞ അത്യാപത്ത് സംഭവിച്ചിരിക്കുന്നു….

“ശിവ…. വേഗം വാ…. ഗീതുവിനെ ഹോസ്പിറ്റലിൽ കൊണ്ടു പോണം…. അവരുടെ കാര്യം പിന്നെ നോക്കടാ…. ഒന്നു വേഗം വാ… ” കിച്ചു അലറി വിളിക്കുക ആയിരുന്നു.

“ശിവ…. നീ ചെല്ല്… ഞങ്ങളുടെ പെങ്ങളെ തൊട്ട ഈ $#%%$# മക്കളെ കാര്യം ഞങ്ങൾ നോക്കിക്കോളാം നീ ചെല്ല്… ” വരുണും ശിവയോട് പറഞ്ഞു

“എന്റെ പെണ്ണിനു എന്തേലും പറ്റിയാൽ നിന്റെ കുടുംബം പോലും ഞാൻ ബാക്കി വെയ്ക്കില്ലടാ $&&$#… ”

ഇതും പറഞ്ഞു ആരാവിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടിയിട്ട് ശിവ ഗീതുവിന്റെ അടുത്തേക്ക് ഓടി.

വാടികൊഴിഞ്ഞ പൂ മൊട്ടു പോലെ കിടക്കുന്ന തന്റെ പെണ്ണിനേയും എടുത്തു ഓടുമ്പോഴും അവൾക്കു ഒന്നും വരുത്തല്ലേ എന്നാ പ്രാർഥന ആയിരുന്നു അവന്റെ മനസ്സിൽ…. ശിവയ്ക്ക് പിറകെ എത്താൻ കിച്ചുവും ഹിമയും നന്നേ പാടു പെട്ടു… ഈ സമയം ആരവിനെയും അവന്റെ രണ്ടു കൂട്ടുകാരന്മാരെയും വരുണും കാർത്തിയും രാഹുലും ചേർന്നു പൊതിരെ തല്ലുക ആയിരുന്നു…. തങ്ങളുടെ പെങ്ങളെ തൊട്ടതിന് പകരമായി.

**—–**—–***

ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ തന്നെ ഗീതുവിനെ ICU വിലേക്ക് മാറ്റി….ഹിമ വിളിച്ചു പറഞ്ഞത് അനുസരിച്ചു ഗീതുവിന്റെ അച്ഛനും അമ്മയും പ്രിയയും നേരെ ഹോസ്പിറ്റലിൽ എത്തിയിരുന്നു…. എന്തൊക്കെയോ റിപ്പോർട്ടുകളും അവർ ഡോക്ടർക്കു നൽകി…. ഇതൊക്കെ നിസ്സഹായൻ ആയി നോക്കി നിൽക്കാനേ ശിവയ്ക്ക് ആയുള്ളൂ… ഗീതുവിന്റെ ഈ അവസ്ഥക്കു കാരണം താൻ ആണല്ലോ എന്നാ ചിന്ത അവന്റെ മനസ്സിനെ കുത്തി നോവിച്ചു… അവനെ ആശ്വാസിപ്പിക്കാൻ ഹിമ നന്നേ പാടു പെട്ടു…. കിച്ചുവും പ്രിയയും കരഞ്ഞു കരഞ്ഞു ഒരു വഴി ആയിരുന്നു.

ഇടക്ക് ഡോക്ടർ പുറത്തു വന്നു… ഗീതുവിനു എങ്ങനെ ഉണ്ട് എന്ന ചോദ്യത്തിന് ‘വളരെ ക്രിട്ടിക്കൽ ആണ്…ഇപ്പോൾ ഒന്നും പറയാൻ കഴിയാത്ത അവസ്ഥ ആണ് ‘ എന്നായിരുന്നു മറുപടി.

കുറച്ചു നേരം കഴിഞ്ഞു വരുണും രാഹുലും കാർത്തിയും ഹോസ്പിറ്റലിൽ എത്തി… അവരിൽ നിന്നാണ് ആരവിനെയും അവന്റെ രണ്ടു കൂട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്ത വിവരം ശിവ അറിഞ്ഞത്… പോലീസിൽ ഏൽപ്പിക്കും മുൻപ് മൂന്നു പേരെയും അടിച്ചു ഒരു വിധം ആക്കിയിരുന്നു…. കോളേജ് ആകെ ഇളകി ഇരിക്കുക ആണെന്നും ഓണാഘോഷം വേണ്ടാന്ന് വെച്ചെന്നും അവരോടൊപ്പം വന്ന കോളേജ് യൂണിയൻ സെക്രട്ടറി അറിയിച്ചു.

ഇതൊക്കെ കേൾക്കുമ്പോഴും ശിവയുടെ മനസ്സ് മരവിച്ച അവസ്ഥയിൽ ആയിരുന്നു…. തന്റെ പെണ്ണിനു ഒരു അപത്തും വരുത്തരുതേ എന്നു മനസ്സുരുകി പ്രാത്ഥിച്ചുകൊണ്ടവൻ നിന്നു.

പെട്ടന്ന് വാതിൽ തുറന്ന് ഡോക്ടർ പുറത്തു വന്നു… എല്ലാരുടെയും ശ്രെദ്ധ അങ്ങോട്ട് ആയി.

“ഡോക്ടർ എന്റെ മോൾക്ക്‌ ഇപ്പോൾ എങ്ങനെ ഉണ്ട്?? ” ഗീതുവിന്റെ അമ്മ തേങ്ങൽ അടക്കി പിടിച്ചു ചോദിച്ചു.

“വെൽ….. ഞാൻ നിങ്ങളോട് കള്ളം പറയുന്നില്ല…. കുട്ടിക്ക് ബ്രെയിൻ സ്ട്രോക്ക് വന്നത് ആണ്… ഒരുപക്ഷേ അതു ആ റേപ്പ് അറ്റംപ്റ്റിൽ പേടിച്ചു ആകാം… വളരെ ക്രിട്ടിക്കൽ ആണ് കണ്ടിഷൻ… എമർജൻസി ആയിട്ട് ഒരു ഓപ്പറേഷൻ വേണ്ടി വരും… so നിങ്ങൾ അതിനുള്ള ഫോര്മാലിറ്റി കംപ്ലീറ്റ് ചെയൂ… ഈ കുട്ടിക്ക് ഇതിനു മുൻപ് എന്തെങ്കിലും ഹെഡ് ഇൻജുറി ഉണ്ടായിട്ട് ഉണ്ടോ??? ഒരു മേജർ ഓപ്പറേഷൻ നടന്നിട്ട് ഉണ്ട്… അതാണ് ചോദിച്ചത്. ”

“ഉണ്ട്… മോൾക്ക്‌ 15 വയസ്സ് ഉള്ളപ്പോൾ ഒരു ആക്‌സിഡന്റ് നടന്നു…. അന്ന് കാലിനും തലയ്ക്കും പരിക്ക് ഉണ്ടായിരുന്നു… ഓപ്പറേഷൻ നടന്നിരുന്നു… അൽമോസ്റ് ഒരാഴ്ച്ച അന്ന് അവൾ ICUവിൽ ആയിരുന്നു….” ഗീതുവിന്റെ അച്ഛൻ പറഞ്ഞു.

“I think…. നിങ്ങളോട് അന്ന് ഡോക്ടർ പറഞ്ഞു കാണാം ഇനി കുട്ടിക്ക് വലിയ മെന്റൽ സ്ട്രെസ് കൊടുക്കരുത് എന്നു…. anyway…. ഞങ്ങൾ മാക്സിമം ട്രൈ ചെയ്യാം… ബാക്കി ദൈവത്തിന്റെ കൈയിൽ ആണ്… ഓപ്പറേഷൻ കഴിഞ്ഞു കുട്ടി കോമയിൽ പോകാൻ ഉള്ള ചാൻസ് ഉണ്ട്… so നിങ്ങൾ എന്തും നേരിടാൻ റെഡി ആയിരിക്കണം…. we will try our best…. ”

ഗീതുവിന്റെ അവസ്ഥ കേട്ടു ഭ്രാന്ത് പിടിച്ച ഒരു അവസ്ഥയിൽ ആയിരുന്നു ശിവ അപ്പോൾ…. അവനെ നിയന്ത്രിക്കാൻ കൂട്ടുകാർ ഒരുപാട് പാടുപെട്ടു….കിച്ചുവിന്റെ അവസ്ഥ ശിവയേക്കാൾ കഷ്ടം ആയിരുന്നു… അവളെ ആശ്വസിപ്പിക്കാൻ പോലും കഴിയാതെ ഹിമയും പ്രിയയും നിന്നു…. ഈ സമയം ഒക്കേയും ഗീതുവിന്റെ അച്ഛൻ മറ്റാരെയോ ഫോണിൽ വിളിച്ചു എന്തൊക്കെയോ സംസാരിക്കുകയായിരുന്നു… അദ്ദേഹവും കരച്ചിലിന്റെ വക്കിൽ ആയിരുന്നു.

ആ സമയം ഹോസ്പിറ്റലിൽ പ്രതീക്ഷിക്കത്ത രണ്ടു അതിഥികൾ എത്തി… ആതിരയും അവളുടെ അച്ഛൻ പ്രസാധും….മകനെ രക്ഷിക്കണം എന്ന അപേക്ഷയും ആയിട്ട് ആയിരുന്നു ആ വരവ്. പക്ഷേ ആതിര ഒപ്പം വന്നത് ഗീതുവിന്റെ മരണം ഉറപ്പാക്കാനും.

“ഞാൻ പ്രസാദ്…ആരവിന്റെ അച്ഛൻ ആണ്…മോൾക്ക്‌ ഇപ്പോൾ എങ്ങനെ ഉണ്ട്??”

“എന്തിനാ അറിയുന്നത് ഒരിറ്റു ജീവൻ ബാക്കി ഉണ്ടെങ്കിൽ അതു കൂടി എടുക്കാൻ ആണോ???” ഗീതുവിന്റെ അമ്മ ദേഷ്യത്തോടെ ചോദിച്ചു.

“എന്റെ മകൻ ചെയ്ത തെറ്റ് ഒരിക്കലും ക്ഷമിക്കാൻ കഴിയാത്തത് ആണെന്ന് അറിയാം…. ഞാൻ അവനു വേണ്ടി ക്ഷമ ചോദിക്കുന്നു… പ്രായത്തിന്റെ തിളപ്പിൽ ചെയ്തു പോയത് ആണ്…. പ്ലീസ് കേസ് ആകരുത്… ആക്കിയാൽ അവന്റെ ജീവിതം പോകും….മോൾടെ എല്ലാ ചിലവും ഞാൻ നോക്കാൻ തയ്യാർ ആണ്. ”

“സാർ…. നിങ്ങൾക്കു ചെലപ്പോൾ പണം തരാൻ പറ്റും ആകും…. പക്ഷേ അകത്തു ജീവിതത്തിനും മരണത്തിനും ഇടക്ക് പോരാടുന്നതു എന്റെ മക്കൾ ആണ്…. നിങ്ങൾടെ മോൾക്ക്‌ ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ എങ്കിൽ നിങ്ങൾ എന്തു ചെയ്യും ആയിരുന്നു?? ”

ഗീതുവിന്റെ അച്ഛന്റെ ചോദ്യം കേട്ടിട്ടും പ്രസാദ് വീണ്ടും പറഞ്ഞു

“എനിക്കു നിങ്ങളുടെ ഇമോഷൻ മനസിലാകും…. പക്ഷേ കുറച്ചു കൂടി പ്രാക്ടിക്കൽ ആയി ചിന്തിക്കൂ… നിങ്ങൾ എത്ര ശ്രെമിച്ചാലും ഞാൻ എന്റെ മോനെ പുറത്തു കൊണ്ടു വരും…. അങ്ങനെ ഉള്ളപ്പോൾ ഈ കേസ് വേണോ?? ”

” നിങ്ങൾക്കു പണത്തിന്റെ മേലുള്ള അഹങ്കാരം ഈ വാക്കുകളിൽ നിന്നു മനസിലാകുന്നു…. പക്ഷേ എന്റെ മോളേ നശിപ്പിക്കാൻ നോക്കിയാ ഒരുത്തനെ ഞാൻ വെറുതെ വിടില്ല…. ഞങ്ങൾ കേസിനു പോകുക തന്നെ ചെയ്യും.” ഗീതുവിന്റെ അച്ഛൻ ഉറപ്പോടെ പറഞ്ഞു.

“ഇത്രയും നേരം ഞാൻ നിങ്ങളോട് മാന്യമായി ആണ് സംസാരിച്ചത്..എന്റെ മോൻ ഒരു തെറ്റ് ചെയ്തു പോയല്ലോ എന്നു ഓർത്തു… ഇനി ചെലപ്പോൾ അതു ഉണ്ടാകില്ല… ഞാൻ പറഞ്ഞുല്ലോ…. എത്ര പണം വേണം എങ്കിലും ഞാൻ തരാം… മഹേശ്ശ്വരി ഇൻഡസ്ട്രിസ്സ് ഹെഡിന് പണം ഒരു പ്രശ്നം അല്ല…. പറയൂ നിങ്ങളുടെ മകൾക്കു പകരമായി എത്ര പണം വേണം??? ”

“ഛീ….നിർത്തടോ…. ആരെയടോ നിങ്ങൾ പണം കൊടുത്തു വാങ്ങാൻ നോക്കുന്നത്??? നിന്നെ പോലെ 10 പ്രസാദിനെ വിലക്ക് വാങ്ങാൻ കഴിവുള്ള എന്റെ മഹിയെയോ???

ഹാ… ഹാ… ഹാ…. നിങ്ങൾക്കു തെറ്റിപോയി മഹേശ്വരി ഇൻഡസ്ട്രിയൽ ഹെഡ് മിസ്റ്റർ പ്രസാദ് വർമ…. നിങ്ങൾക്കു തെറ്റിപോയി….അകത്തു കിടക്കുന്ന എന്റെ മഹിക്ക് വിലയിടാൻ മാത്രം പണം നിങ്ങൾക്കു ഇല്ലെടോ… ”

കൃഷ്ണയുടെ പെട്ടെന്നുള്ള ഭാവമറ്റത്തിൽ ശിവ ഉൾപ്പെടെയുള്ള എല്ലാരും ഞെട്ടി.

“ഡി…. നീ എന്റെ അച്ഛന് നേരെ കൈ ചൂണ്ടാൻ മാത്രം വളർന്നോ…. നിന്നെ ഞാൻ ഇന്നു… ”

തനിക്കു നേരെ പാഞ്ഞു അടുത്ത ആതിരയുടെ കാരണം നോക്കി തന്നെ കൊടുത്തു കൃഷ്ണ ഒരടി…. പൊതുവെ എപ്പോഴും ശാന്തമായി നടക്കുന്ന കിച്ചുവിന്റെ ഇങ്ങനെ ഒരു ഭാവം അവളുടെ അച്ഛനെയും അമ്മയെയും പോലും ഞെട്ടിച്ചു. പക്ഷേ അവർക്കു തന്നെ അറിയാം കിച്ചുവിനു വേണ്ടി മഹി ഒരാളെ കൊല്ലാൻ തയ്യാർ ആകും എങ്കിൽ മഹിക്ക് വേദനിച്ചാൽ കിച്ചുവും വെറുതെ ഇരിക്കില്ല.

“ഡി…. നീ എന്റെ മോളേ അടിച്ചു അല്ലേ… ”

“അതേ…. അടിച്ചു. ഈ അടി തനിക്കു തരാൻ ഉള്ളതു ആണ്. പക്ഷേ എന്റെ അച്ഛന്റെ പ്രായം ആയി പോയി തനിക്കു…. ഇല്ലായിരുന്നു എങ്കിൽ എന്റെ കൈ തന്റെ മുഖത്ത് പതിഞ്ഞേനെ…. ”

കിച്ചുവിന്റെ കത്തുന്ന കണ്ണുകളെ നേരിടാൻ ആവാതെ പ്രസാദ് പോലും ഒരു നിമിഷം വിറച്ചു നിന്നു. അതു കണ്ടു കിച്ചു തുടർന്നു.

“എന്റെ വാക്കുകൾ കേട്ടു തന്നെ താൻ വിറച്ചു തുടങ്ങിയോ?? എങ്കിൽ അകത്തു കിടക്കുന്നവൾ ആരാന്നു അറിയുമ്പോൾ എന്താകും സ്ഥിതി? ദാ നോക്ക്… കണ്ണ് തുറന്ന് നോക്കു… ഇതാണ് അകത്തു ജീവനു വേണ്ടി പിടയുന്ന നീ വിലയിടാൻ നോക്കിയ ഗീതു.”

കിച്ചു കാണിച്ച ഫോട്ടോ കണ്ടു പ്രസാദ് ഞെട്ടിത്തരിച്ചു നിന്നു…. താൻ കാണുന്നതു സത്യം ആകല്ലേ എന്നു പ്രാർത്ഥിച്ചു.

“അതേടോ….അകത്തു നിങ്ങളുടെ മകൻ കാരണം ജീവിതത്തിനും മരണത്തിനും ഇടക്ക് പോരാടുന്നതു “ഗീതു മഹേശ്വരി” ആണ്….എന്റെ മഹി…നിങ്ങൾ ഇത്തിരി നേരുത്തേ അഹങ്കാരത്തോടെ വിളിച്ചു പറഞ്ഞ മഹേശ്വരി ഇൻഡസ്ട്രിസിന്റെ ഒരേ ഒരു അവകാശി… നിങ്ങളുടെ ബോസ്സ് ദേവരാഗ് മഹേശ്വറിന്റെയും സാധിക മഹേശ്വറിന്റെയും ഒരേ ഒരു മക്കൾ…ഗീതു മഹേശ്വരി.”

കിച്ചുവിന്റെ വാക്കുകൾ കേട്ടു ഗീതുവിന്റെ അച്ഛനും അമ്മയും പ്രിയയും ഒഴികെ ബാക്കി എല്ലാരും ഞെട്ടിത്തരിച്ചു നിന്നു.

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14

പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 16

പ്രണയമഴ : ഭാഗം 17

പ്രണയമഴ : ഭാഗം 18

പ്രണയമഴ : ഭാഗം 19

പ്രണയമഴ : ഭാഗം 20

പ്രണയമഴ : ഭാഗം 21

പ്രണയമഴ : ഭാഗം 22

പ്രണയമഴ : ഭാഗം 23

പ്രണയമഴ : ഭാഗം 24

-

-

-

-

-