Novel

🖤പ്രണയവർണ്ണങ്ങൾ🖤: ഭാഗം 25

Pinterest LinkedIn Tumblr
Spread the love

രചന: ആമി

Thank you for reading this post, don't forget to subscribe!

ഗൗരി മുറിയിൽ എത്തുമ്പോൾ രുദ്ര് ഉറക്കത്തിൽ ആയിരുന്നു.. ബെഡിൽ കമിഴ്ന്നു കിടന്നു ഉറങ്ങുന്ന അവനോട് അവൾക്ക് എന്തെന്നില്ലാത്ത വാത്സല്യവും സ്നേഹവും എല്ലാം തോന്നി.. ഒപ്പം കണ്ണുകളിൽ നനവും പടർന്നു.. അവൾ അവന്റെ അടുത്ത് ഇരുന്നു.. മുഖത്തേക്ക് വീണു കിടന്നിരുന്ന മുടിയിളകൾ കൈകൾ കൊണ്ടു മാറ്റി ആ നെറ്റിയിൽ ചുംബിച്ചു.. അവന്റെ മുഖത്തൂടെ അവളുടെ മിഴികൾ പാഞ്ഞു കൊണ്ടു ഇരുന്നു.. ഇത്രയും നാൾ താൻ കാണാത്ത ഒരു ഭംഗി അവനു ഉണ്ടെന്ന് അവൾക്ക് തോന്നി.. അവന്റെ താടിയിൽ പതിയെ തൊട്ടു അവൾ അവന്റെ അടുത്ത് കിടന്നു.. അവനെ തന്നെ നോക്കി നോക്കി അവൾ ഉറക്കത്തിലേക്ക് പോയി.. എന്നാൽ അവളുടെ കരസ്പർശം ഏറ്റപ്പോൾ തന്നെ രുദ്ര് ഉണർന്നിരുന്നു..

അവളുടെ ചുംബനവും തലോടലും എല്ലാം അവൻ അറിഞ്ഞിരുന്നു.. അവന്റെ മനസ്സിൽ അപ്പോൾ സംഘർഷം ആയിരുന്നു.. ഒരിക്കൽ നഷ്ട്ടപ്പെടുമോ എന്നുള്ള ഭയം.. ഗൗരി രാവിലെ കുളി കഴിഞ്ഞു അടുക്കളയിൽ ചെല്ലുമ്പോൾ അവിടെ രുഗ്മിണി കാപ്പി ഇടുകയായിരുന്നു.. അവൾക്ക് എന്തോ രുഗ്മിണിയോട് സംസാരിക്കാൻ വിഷമം തോന്നി.. ആ അമ്മയുടെ കണ്ണീർ ഈ കാര്യം കൊണ്ടായിരുന്നു.. തന്നോട് ഒരിക്കൽ രുദ്രിനെ ഉപേക്ഷിച്ചു പോകരുത് എന്ന് പറഞ്ഞത് പോലും ഇക്കാരണം കൊണ്ടായിരുന്നു.. അവളുടെ മനസ്സിൽ രുഗ്മിണിയെ ഓർത്ത് സഹതാപം തോന്നി..

മോളെന്താ ഇങ്ങനെ നിൽക്കുന്നെ.. ഗൗരിക്ക് അപ്പോൾ ആണ് ബോധം വന്നത്.. അവൾ രുഗ്മിണിയെ നോക്കി ചിരിച്ചു.. അമ്മ ഞങ്ങൾ ഇന്ന് പോകും ട്ടോ.. അതെന്താ.. രണ്ടു ദിവസം നിൽക്കണം എന്ന് പറഞ്ഞിട്ട്.. അത് പിന്നെ..ഒരുപാട് പഠിക്കാൻ ഉണ്ട്.. ഇവിടെ നിന്നാൽ ഭാമയുടെ കൂടെ നടന്നു സമയം പോകൂ.. ഞാൻ എക്സാം എല്ലാം കഴിഞ്ഞു കുറെ ദിവസം വന്നു നിൽക്കാം.. രുഗ്മിണി അവളുടെ കയ്യിൽ പിടിച്ചു..അവർക്ക് അവളോട്‌ എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. അത് എന്താണെന്നു അവൾക്ക് മനസിലായി.. ഗൗരി ആ വാക്കുകൾ വീണ്ടും കേൾക്കാൻ ആഗ്രഹിച്ചിരുന്നില്ല..

കാരണം അവളുടെ ദേവ് ഈ ലോകത്തു അനാഥൻ അല്ല..അവളുടെ സ്വാർത്ഥത ആയിരുന്നു അത്.. അമ്മ വിഷമിക്കണ്ട.. അമ്മയുടെ സങ്കടം എന്തായാലും അത് മറന്നേക്ക്.. അമ്മയുടെ മോന്റെ ജീവിതത്തിൽ നിന്നും ഒരു മടങ്ങിപോക്ക് ഈ ഗൗരിക്ക് ഇല്ല.. അവൾ ചിരിച്ചു അത് പറഞ്ഞു ചായ എടുത്തു പോകുമ്പോൾ രുഗ്മിണി നിറഞ്ഞ മിഴികൾ സാരീ തലപ്പ് കൊണ്ടു ഒപ്പി.. മനസ്സിൽ ഗൗരിയെ ദേവിന്റെ പെണ്ണായി കിട്ടിയതിൽ ഈശ്വരനോട്‌ നന്ദി പറഞ്ഞു.. അവൾ മുറിയിൽ വരുമ്പോൾ രുദ്ര് കുളിക്കാൻ കയറിയിരുന്നു.. അവൾ ചായ ടേബിളിൽ വച്ചു ഗൗരി പോകാൻ റെഡി ആയി.. ബാഗിലേക്ക് ബുക്ക്‌ വെക്കുമ്പോൾ ആണ് വയറിൽ ഇഴയുന്നത് പോലെ തോന്നിയത്..

ആ ഗന്ധവും സ്പർശവും അവൾക് പരിചിതം ആയത് കൊണ്ടു തന്നെ അവളുടെ ചുണ്ടിൽ ചിരി പടർന്നു.. അവൾ തിരിഞ്ഞു നിന്നു.. മുടിയിലെ വെള്ളം മുഖമാകെ പടർന്നു കൊണ്ടു രുദ്ര് അവളെ നോക്കി.. ആ നോട്ടം അവളുടെ ഹൃദയത്തിലെ ഉള്ളറകളെ പോലും വിറ കൊള്ളിച്ചു.. അവന്റെ പിടി മുറുകുന്തോറും അവൾക്ക് വെപ്രാളം തോന്നി.. ആ സ്നേഹത്തിൽ ലയിക്കാൻ ഉള്ള് കൊതിക്കുന്നുണ്ട്.. പക്ഷെ ആ നോട്ടം പോലും നേരിടാൻ കഴിയുന്നില്ല അവൾക്ക്.. അത്ര മാത്രം പ്രണയം അവന്റെ മിഴികളിൽ പോലും നിറഞ്ഞു നിൽക്കുന്നു.. കോളേജിൽ പോകാൻ സമയം ആയി വിട്ടേ..

ഇന്ന് ലീവ് ആക്കിയാലോ.. അയ്യടാ.. അതൊന്നും പറ്റില്ല.. എനിക്ക് പോണം.. നീ ഇന്ന് പോകില്ല.. ദേ ദേവേട്ടാ കളിക്കല്ലേ.. എന്താ വിളിച്ചേ.. ഒന്നുടെ വിളിച്ചേ.. ഗൗരിക്ക് എന്തോ പോലെ തോന്നി.. അവൾ അവന്റെ പിടിയിൽ കുതറി കൊണ്ടിരുന്നു.. എന്നാൽ അവന്റെ കയ്യിൽ നിന്നും രക്ഷപ്പെടൽ അസാദ്യം ആയിരുന്നു.. എടൊ താൻ എന്നൊക്കെ വിളിച്ചിരുന്ന എന്റെ ഗൗരി കുട്ടി എന്താ വിളിച്ചേ.. ഒന്നുടെ വിളിക്കടോ.. അതേയ്.. അത് എനിക്ക് സ്നേഹം വരുമ്പോൾ മാത്രമേ വിളിക്കു.. അല്ലെങ്കിൽ തന്നെ എടൊ പോടോ എന്നൊക്കെ വിളിക്കും.. ഇനി അങ്ങനെ വിളിച്ചാൽ നിന്റെ ഈ കഴുത്തിലെ മറുകിൽ എന്നും ഒരു പാട് വീഴും..

അവന്റെ വാക്കുകൾ കേൾക്കുമ്പോൾ ശരീരത്തിൽ കുളിരു വ്യാപിക്കുന്നത് പോലെ തോന്നി.. അവനെ നോക്കാൻ തന്നെ അവൾക്ക് നാണം തോന്നി.. അവളുടെ നാണം കാണുമ്പോൾ അവളുടെ ഭംഗി കൂടുന്നത് പോലെ തോന്നി അവന്.. ഇന്നലെ രാത്രി ഉറങ്ങിപോയി.. അല്ലെങ്കിൽ ഈ നാണം ഒക്കെ ഞാൻ മാറ്റിയിരുന്നു.. രുദ്ര് അവളുടെ കാതോരം വന്നു മൊഴിയുമ്പോൾ അവന്റെ മുടിയിലെ വെള്ളം അവളുടെ കവിളിൽ ഇക്കിളി കൂട്ടി.. ഒപ്പം അവന്റെ ചുണ്ടുകൾ കാതിൽ ചുംബിക്കുമ്പോൾ അവൾ പിടഞ്ഞു കൊണ്ടു അവനിൽ ചേർന്നു നിന്നു..

സമയം ആയിട്ടോ.. അവൾ പതിയെ പറയുമ്പോൾ രുദ്ര് ചിരിച്ചു കൊണ്ടു അവളിൽ നിന്നും അകന്നു.. അവൾ വേഗം തിരിഞ്ഞു നിന്ന് ബാഗിൽ ബുക്ക്‌ വച്ചു.. കണ്ണാടിയിൽ കൂടെ രുദ്ര് തന്നെ നോക്കുന്നത് കാണുമ്പോൾ അവൾക്ക് സന്തോഷവും ഒപ്പം വെപ്രാളവും തോന്നി.. എന്തിനാ ഇങ്ങനെ നോക്കുന്നെ.. അതോ.. അത്.. അത് പിന്നെ പറയാം.. രുദ്ര് അവളെ നോക്കി മീശ പിരിച്ചു കൊണ്ടു പറഞ്ഞു.. അവൾ അവനെ നോക്കി മുഖം കൊട്ടി.. അവർ പോകാൻ വേണ്ടി ഇറങ്ങുമ്പോൾ ഉമ്മറത്തു എല്ലാവരും ഉണ്ടായിരുന്നു.. ഗൗരി രുഗ്മിണിയെ കെട്ടിപിടിച്ചു.. ബാമയോടും കാർത്തിയോടും യാത്ര ചോദിച്ചു..സൂര്യൻ ഉണ്ടായിരുന്നില്ല.. പുറകിൽ കസേരയിൽ ഇരിക്കുന്ന മുത്തശ്ശനെ അവൾ മനഃപൂർവം അവഗണിച്ചു..

അതിന് അവൾക്ക് കാരണവും ഉണ്ടായിരുന്നു.. തന്റെ പ്രിയനേ അവഗണിച്ചതിനുള്ള പ്രതികരണം ആയിരുന്നു അത്.. യാത്രയിൽ വഴി മാറിയതും ഗൗരി അവനെ നോക്കി.. ഇത് എവിടെക്കാ.. ഭൂമിയുടെ അറ്റത്തേക്ക്.. പിന്നെ അവൾ ഒന്നും ചോദിക്കാൻ പോയില്ല.. കുറച്ചു ദൂരം കഴിഞ്ഞു ഒരു വലിയ കെട്ടിടത്തിന് മുന്നിൽ ബൈക്ക് നിർത്തി രുദ്ര് അവളോട്‌ ഇറങ്ങാൻ പറഞ്ഞു.. ഗൗരി ആ കെട്ടിടത്തിലേക്ക് നോട്ടം പായിച്ചു കൊണ്ടു ഇറങ്ങി.. അവളുടെ കണ്ണുകൾ അതിന് മുന്നിലെ പേരിലേക്ക് നീണ്ടു.. ദേവ് ഗ്രൂപ്പ്‌ ഓഫ് ഇൻഡസ്ട്രിയൽ.. ഗൗരി അടുത്ത നിമിഷം തന്നെ രുദ്രിനെ നോക്കി..

അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ടു അകത്തേക്ക് നടന്നു.. അവരെ കണ്ടു അകത്തു ഉള്ളവർ എല്ലാം എഴുന്നേറ്റു നിന്ന് മോർണിങ് പറഞ്ഞു.. ഗൗരി എല്ലാം കണ്ടു രുദ്രിനെയും ചുറ്റും മാറി മാറി നോക്കി.. ഒടുവിൽ രുദ്ര് ദേവ് എന്നെഴുതിയ ഒരു ക്യാബിനിൽ കയറിയതും ഗൗരിയുടെ കയ്യിലെ പിടി വിട്ടു രുദ്ര് മാറി നിന്ന്.. നിനക്ക് അറിയാത്ത ഒന്നും എന്റെ ജീവിതത്തിൽ ഇനി വേണ്ട.. ഇതാണ് എന്റെ സാമ്രാജ്യം.. ഞാൻ ഒറ്റയ്ക്ക് നേടിയെടുത്ത എന്റെ മാത്രം..ഇനി നിന്റെയും.. രുദ്രിനെ കുറിച്ച് ഓർത്ത് അവൾക്ക് അഭിമാനം തോന്നി.. ഇത്രയും സ്വത്തും പണവും ഉള്ള തറവാട്ടിൽ ആയിട്ട് പോലും സ്വന്തം ആയി നേടിയെടുത്ത ഒരു കമ്പനി..

അവനിൽ അനാഥയാണെന്ന തോന്നൽ വന്നത് മുതൽ ആവണം ഒറ്റയ്ക്ക് നിൽക്കണം എന്ന ചിന്ത വന്നിട്ട് ഉണ്ടാവുക.. അവളുടെ മനസ്സിലൂടെ ചിന്തകൾ കടന്നു പോയി കൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞു അവർ അവിടെ നിന്നും ഇറങ്ങി.. അവന്റെ കൂടെ ഉള്ള ഓരോ നിമിഷവും അവൾക്ക് ഏറെ പ്രിയപ്പെട്ടത് ആയി മാറി.. അവനും അങ്ങനെ തന്നെ ആയിരുന്നു.. പ്രണയം കൊണ്ടു പ്രാണൻ ആയവൾ കൂടെ ഉള്ള നിമിഷങ്ങൾ.. വീട്ടിൽ എത്തി അകത്തു പോകാൻ നിന്ന ഗൗരിയുടെ പുറകിൽ രുദ്ര് വരുന്നത് കണ്ടു ഗൗരി തിരിഞ്ഞു നിന്നു.. എങ്ങോട്ടാ.. വേഗം പോകാൻ നോക്ക്.. ഇന്ന് ഇനി.. ഞാൻ ഉച്ചക്ക് ക്ലാസിനു പോകും.. ഉച്ചക്ക് അല്ലെ.. അത് വരെ സമയം ഉണ്ടല്ലോ..

എന്തിന്.. അവൾ വീണ്ടും ചോദ്യം അവർത്തിച്ചതും രുദ്ര് അവളുടെ കൈ രണ്ടും പിടിച്ചു വച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി.. പെട്ടന്ന് ആയത് കൊണ്ടു തന്നെ ഗൗരി ഞെട്ടി.. അവൾ ചുറ്റും നോക്കി..അവളുടെ വെപ്രാളം കണ്ടു ചിരിച്ചു കൊണ്ടു രുദ്ര് അവളിൽ നിന്നും പിടി വിട്ടു മാറി നിന്നു.. ആ നിമിഷം തന്നെ ഗൗരി വേഗം അകത്തു കയറി.. എന്നാൽ അവളുടെ പ്രതീക്ഷകളെ വീണ്ടും തെറ്റിച്ചു കൊണ്ടു രുദ്ര് അകത്തു കയറി വാതിൽ കുറ്റി ഇട്ടു.. വാതിൽ അടയുന്ന ശബ്ദം കേട്ട് ഗൗരി തിരിയുമ്പോൾ ഷർട്ടിന്റെ ബട്ടൺ അഴിക്കുന്ന രുദ്രിനെ കണ്ടു ഗൗരി കണ്ണ് മിഴിച്ചു.. നിങ്ങൾ എന്താ ഈ കാണിക്കുന്നേ.. കാണിച്ചില്ലല്ലോ.. കാണിക്കാൻ പോകുന്നല്ലേ ഉള്ളു..

രുദ്ര് അവളുടെ അടുത്തു വന്നു അവളെ കയ്യിൽ കോരി എടുത്തു റൂമിലേക്ക് നടന്നു.. അവളുടെ ഹൃദയമിടിപ്പ് ആ സമയം അവൻ കേട്ടു.. ശരീരം തളരുന്നത് പോലെ തോന്നി അവൾക്ക്..അവളെ ബെഡിൽ കിടത്തി അവൻ ഉയരുമ്പോൾ അവൾക്ക് ആകെ പ്രവേശം തോന്നി.. അവളുടെ മുകളിൽ കിടന്നു അവളിലേക്ക് അവൻ അമരുമ്പോൾ അവനിൽ പ്രണയത്തിന്റെ ആവേശം പടർന്നിരുന്നു.. അവൾ കണ്ണുകൾ അടച്ചു അവനെ സ്വീകരിക്കാൻ തയ്യാറായിരുന്നു. എങ്കിലും അവൾക്ക് ഉള്ളിൽ ഒരു നീറ്റൽ പോലെ തോന്നി.. അവളുടെ മുഖഭാവ കണ്ടു രുദ്ര് അവളുടെ കവിളിൽ പിടിച്ചു മുഖം അവന് നേരെ ആക്കി… എന്ത് പറ്റി.. ഇഷ്ടം ഇല്ലേ.. അവൾ ഒന്നും മിണ്ടാതെ അവനെ നോക്കി..

ആ സമയം നിറഞ്ഞ അവളുടെ മിഴികൾ കണ്ടു അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. ആ ചുംബനത്തിൽ തീർത്തു അവന്റെ വികാരങ്ങളും പ്രണയവും എല്ലാം.. ആ ചുംബനം കൊണ്ടു അവൾക്ക് കിട്ടിയത് അവന്റെ കരുതലും വാത്സല്യവും സ്നേഹവും എല്ലാം ആയിരുന്നു.. പെട്ടന്ന് തന്നെ അവൻ എഴുന്നേറ്റു മുറിയിൽ നിന്നും പോയി.. തന്നോട് പിണങ്ങിയാണോ പോകുന്നത് എന്ന് തോന്നി ഗൗരി അവന്റെ പുറകിൽ പോയി.. അപ്പോളേക്കും അവൻ ഉമ്മറത്തു നിന്നും ബട്ടൺ ഇട്ടു കൊണ്ടു ബൈക്കിൽ കയറിയിരുന്നു.. അവളെ ഒന്നു നോക്കുക പോലും ചെയ്യാതെ രുദ്ര് പോയി.. ഗൗരിക്ക് നല്ല സങ്കടം തോന്നി.. അവൾ അകത്തു വന്നു.. മുറിയുടെ കണ്ണുകൾ പാഞ്ഞു..

ഹാങ്ങറിൽ ഉള്ള അവന്റെ ഡ്രസ്സ്‌ എല്ലാം നോക്കി..തന്നെ വിവാഹം കഴിക്കും എന്ന് വെല്ലുവിളിക്കുമ്പോൾ ധരിച്ച ഷർട്ട്‌ കണ്ടു ഗൗരി കുറച്ചു നേരം നോക്കി നിന്നു.. ആ താലി കഴുത്തിൽ വീഴുന്ന നിമിഷം മരിച്ചു പോകുമെന്ന് പറഞ്ഞ താൻ ഇന്ന് ആ താലി മരണം വരെ നെഞ്ചിൽ കിടക്കണമെന്നു പ്രാർത്ഥിക്കുന്നു.. എന്റെ കഥയിലെ വില്ലന്റെ കൂടെ എന്റെ അസുരന്റെ പെണ്ണായി ജീവിക്കാൻ സമയം ആയിരിക്കുന്നു.. എന്റെ അസുരനെ ആവാഹിക്കാൻ ഗൗരി കാത്തിരിക്കുന്നു.. അവനിൽ ലയിച്ചു അവന്റെ പ്രണയത്തിൽ ലയിക്കാൻ താനും കൊതിക്കുന്നു..

നിന്റെ മുന്നിലെ തടസ്സം നീ ആരും ഇല്ലാത്തവൻ ആണെന്നുള്ളത് ആണെങ്കിൽ വാത്സല്യം കൊണ്ടു ഗൗരി നിന്റെ അമ്മയാകും.. ശാസന കൊണ്ടു നിന്റെ അച്ഛൻ ആവും.. കുറുമ്പ് കൊണ്ടു നിന്റെ അനുജത്തിയാവും.. വഴക്ക് കൂടി നിന്റെ അനിയൻ ആവും.. പ്രണയം കൊണ്ടു നിന്റെ ഭാര്യയാവും.. ഒപ്പം നിനക്ക് കരുതലോടെ വാത്സല്യത്തോടെ ഓമനിക്കാൻ നിന്റെ ജീവന്റെ തുടിപ്പികളെ എന്റെ ഗർഭപാത്രത്തിൽ ഞാൻ ചുമക്കും.. ഒരിക്കലും നീ തനിച്ചു ആവില്ല.. തനിച്ചാവാൻ സമ്മതിക്കില്ല.. ഗൗരി ഡ്രസ്സ്‌ എല്ലാം അലമാരയിൽ വെക്കുമ്പോൾ ആണ് അവളുടെ കണ്ണിൽ ആ ഡയറി വീണ്ടും കണ്ടത്.. അത് രുദ്ര് എടുത്തു വെച്ചത് ആണെന്ന് അവൾക്ക് മനസിലായി..

അവൾ അത് എടുത്തു വീണ്ടും വായിച്ചു.. അന്ന് വായിക്കുമ്പോൾ അത് ആരാണെന്നു തനിക്ക് അറിയില്ലായിരുന്നു.. എന്നാൽ അതിലെ ഓരോ വരിയിലും തെളിയുന്നത് താൻ ആണ്.. അവളുടെ കണ്ണുകൾ വിടരുകയും ഹൃദയം തുടിക്കുകയും ചെയ്തു.. ഒടുവിലെ താളുകൾ മറിച്ചു അതിലെ വായിക്കാൻ വിട്ട അവസാനവരിയിൽ അവളുടെ കണ്ണുകൾ ഉടക്കി.. “”നീ എന്നിൽ അലിയുന്ന നാളും കാത്തു.. എന്റെ പ്രണയം നിന്നിൽ ചൊരിയാനും നിന്റെ പ്രണയം കവർന്നെടുക്കാനും കാത്തിരിക്കുന്നു ഗൗരി..

പ്രണയവും സ്നേഹവും കരുതലും വാത്സല്യവും എല്ലാം നിന്നിലേക്ക്‌ ഒഴുക്കി വിടാൻ.. നിന്നിലെ പ്രാണൻ കവരാൻ.. എല്ലാ അർത്ഥത്തിലും ഗൗരി ദേവിലേക്ക് ഇനിയും എത്ര നാൾ “” സമയം ആയിരുന്നു ദേവ്.. നിന്റെ മാത്രം ഗൗരി ആവാൻ.. എന്റെ പ്രണയം നിന്നിൽ ചൊരിയാൻ.. ഒപ്പം നിന്റെ ഉള്ളിലെ ദേവനെക്കാൾ നിന്റെ അസുരനെ ആവാഹിക്കാൻ ഗൗരി കാത്തിരിക്കുന്നു.. എല്ലാ വിധത്തിലും ഗൗരി ദേവിലേക്ക് ഉള്ള ദൂരം കുറഞ്ഞിരിക്കുന്നു………..(തുടരും)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.