കൃഷ്ണരാധ: ഭാഗം 6

Spread the love

നോവൽ: ശ്വേതാ പ്രകാശ്


വിനു അത്രയും പറഞ്ഞു വണ്ടി എടുത്തു കൊണ്ട് പോയി കിഷോർ അവൻ പോകുന്നതും നോക്കി നിന്നു

പുറത്തു വണ്ടിയുടെ ശബ്ദം കേട്ട് ലക്ഷ്മി ഇറങ്ങി വന്നു അപ്പോൾ വിനു വണ്ടി സ്റ്റാൻഡിൽ വെക്കാനുള്ള പെടാപ്പാടിലാണ് അവൻ വണ്ടി എങ്ങിനൊ സ്റ്റാൻഡിൽ വെച്ചിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി സ്റ്റെപ് കയറി കാല് വേച്ചു വേച്ചു പോകുന്നുണ്ടായിരുന്നു

അവൻ അകത്തേക്ക് കയറാൻ തുടങ്ങിയതും കാലുകൾ തെന്നി നിലത്തേക്ക് വീഴാൻ തുടങ്ങി ലക്ഷ്മി ഓടി വന്നു അവനെ താങ്ങാൻ തുടങ്ങി അവൻ ലക്ഷ്മിയുടെ കൈ തട്ടി എറിഞ്ഞു

“”നിങ്ങൾ എന്നെ തൊട്ടു പോകരുത് എന്റെ ഈൗ അവസ്ഥക്കു കാരണം നിങ്ങളാ മക്കളുടെ മനസ് മനസിലാക്കാത്ത അമ്മമാരുണ്ടോ””അത്രയും പറഞ്ഞു അവൻ അകത്തേക്ക് കയറി പോയി അവന്റെ വാക്കുകൾ മുൾമുന പോലെ നെഞ്ചിൽ തറച്ചു കയറി അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“”എന്റെ മോനെ ഇനിയും ഇങ്ങിനെ നശിക്കാൻ വിടില്ല അവന്റെ അഗ്രഹം പോലെ തന്നെ നടക്കട്ടെ””അവർ ആരോടെന്നില്ലാതെ പറഞ്ഞു

വിനു എങ്ങിനൊ അവന്റെ റൂമിൽ എത്തി കതകടച്ചു കുറ്റിയിട്ടു അവന്റെ ഫോൺ കൈയിൽ എടുത്തു രാധയുടെ മിസ്സ്‌കാൾ ഒരുപാട് കിടപ്പുണ്ട് അവൻ ആ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു ശേഷം അലമാര തുറന്നു അവൻ ഒരു മധ്യ കുപ്പി പുറത്തെടുത്തു

കുറച്ചു നേരം അതിൽ നോക്കി പിന്നെ രാധയുടെ മുഖം അവന്റെ ഉള്ളിലേക്ക് വന്നു പണ്ട് കോളേജിൽ പഠിക്കുമ്പോൾ കിട്ടിയ ദുശീലം ആണ് പക്ഷേ രാധ അവന്റെ ജീവിതത്തിൽ വന്നു അവളുടെ നിർബന്ധം കൊണ്ട് ഈ ശീലം നിറുത്തിയതാണ് പിന്നീട് ഇത് തൊട്ടിട്ടില്ല പക്ഷേ ലക്ഷ്മിയുടെ പ്രേവർത്തി ആണ് ഇത് വീണ്ടും അവൻ തുടങ്ങാൻ കാരണം

അവൻ ആ മദ്യം ഒരു ഗ്ലാസ്സിലേക്കു പകർത്തി ബാൽക്കണിയിലേക്കു പോയി അവൻ ആകാശത്തേക്ക് നോക്കി അവന്റെ അച്ഛന്റെ മുഖം ആണ് അവനിലേക്ക് ഓടി എത്തിയത് തന്റെ ഒരിഷ്ടങ്ങൾക്കും എതിരു നിലക്കാത്ത ആൾ അമ്മ തല്ലാൻ കൈ ഓങ്ങുമ്പോഴേ ഓടി വന്നു വാരി പുണർന്നു മാറോടടക്കി പിടിച്ചു അമ്മയെ ശാസിക്കുന്ന ആൾ

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു എന്ധോക്കെ സംഭവിച്ചാലും തന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകളെ ഒരിക്കിലും കരയിക്കരുത് ഒരിക്കിലും കൈവിടുകയും ചെയ്യരുത്

::ഇല്ല എന്റെ രാധുനെ അരുപറഞ്ഞാലും വിടില്ല അവൾ എന്റെയാ എന്റെ മാത്രം::അവൻ മനസ്സിൽ പറഞ്ഞു ആ ഗ്ലാസ്‌ ഒറ്റവലിക്ക് അകത്താക്കി പിന്നെ ആ ബാൽക്കണിയിൽ കിടന്നു തന്നെ ഉറക്കത്തിലേക്കു വഴുതിവീണു

അവനെ സമാധാനിപ്പിക്കാൻ എന്ന വണ്ണം ഒരു കാറ്റു അവന്റെ മുടിയിഴയിൽ കൂടി തഴുകി പോയി അപ്പോഴും അവന്റെ ഫോൺ അകത്തു കിടന്നു ബെൽ അടിച്ചു കൊണ്ടിരുന്നു അതിൽ രാധു എന്ന പേരും തെളിഞ്ഞു

💔💔💔💔💔💔💔💔💔💔💔💔💔💔💔

രാധു റൂമിൽ ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു അവളുടെ ഉള്ളിൽ വല്ലാത്ത ഭയം ഉരുണ്ടു കൂടി കണ്ണിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി

!”എന്റെ കൃഷ്ണ എന്റെ വിനുവേട്ടനു ഒരാപത്തും വരുത്തല്ലേ”!

അവൾ മനസ്സിൽ ഒരായിരം ആവർത്തി ഉരുവിട്ട് കൊണ്ടിരുന്നു

കൃഷ്ണ അകത്തു ബുക്കും വായിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു മുല്ലയിൽ പൂക്കൾ വിരിഞ്ഞിരുന്നു അതിന്റെ സുഗന്ധം ആ റൂം മുഴുവനും നിറഞ്ഞു അതിന്റെ സുഗന്ധം കൃഷ്ണയുടെ മൂക്കിലേക്ക് തുളച്ചു കയറി

അവന്റെ മനസ്സിൽ രാധുവിന്റെ മുഖം തെളഞ്ഞു വന്നു അവളുടെ ശരീരത്തിലും ഇതേ സുഗന്ധം ആയിരുന്നു അവളെ തന്റേതാക്കാൻ ഓരോ നിമിഷവും ആഗ്രഹിച്ചിരുന്നു പക്ഷേ വിനുവിന്റെ മുഖം ഓർക്കുമ്പോൾ കൃഷ്ണ കൃഷ്ണയുടെ അഗ്രഹം ഉള്ളിൽ തന്നെ കുഴിച്ചു മൂടും

പിറ്റേന്നു രാവിലെ തന്നെ കൃഷ്ണ ഉണർന്നു കണ്ണാടിയിൽ നോക്കിയപ്പോൾ തലേന്ന് കരഞ്ഞതിനാൽ കണ്ണും മുഖവും എല്ലാം വീങ്ങി ഇരുന്നിരുന്നു അവൾ ബാത്റൂമിൽ കയറി ഫ്രഷ്‌ ആയി പുറത്തേക്കു വന്നു അവൾ കൃഷ്ണയുടെ റൂമിലേക്ക്‌ നോക്കി

അതാടഞ്ഞു കിടന്നിരുന്നു അവൾക്കു തെല്ലൊരു ആശ്വാസം തോന്നി താഴേക്ക് ഓടിയിറങ്ങാൻ തുടങ്ങിയപ്പോൾ ആരിലോ ഇടിച്ചു നിന്നു അവൾ അയാളിൽ നിന്നും മുഖം ഉയർത്തി നോക്കി മുൻപിൽ നിൽക്കുന്ന ആളെ കണ്ട പാടേ അവളിൽ ഒരു വിറയൽ കടന്നു പോയി

അവൾ പേടിച്ചു പുറകോട്ടു മാറാൻ തുടങ്ങിയതും അതിനു സാധിച്ചില്ല അപ്പോഴാണ് അവൾ ഇടുപ്പിലേക്കു ശ്രേദ്ധിക്കുന്നതു കൃഷ്ണയുടെ കൈകൾ അവളുടെ ഇടുപ്പിൽ അമർന്നിരുന്നു അവൾ ഞെട്ടി അവന്റെ മുഖത്തിട്ടു നോക്കി

കൃഷ്ണ അപ്പോഴും അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് തന്നെ നിൽക്കുക ആയിരുന്നു പെട്ടെന്ന് എന്ധോ ഓർത്ത പോലെ അവൻ അവളിലുള്ള പിടിവിട്ടു മാറി അപ്പോഴേക്കും അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

“”സോറി””അത്രയും പറഞ്ഞു അവൻ അവിടെ നിന്നും നടന്നകന്നു അവൾക്കു ജീവൻ തിരിച്ചു കിട്ടിയത് പോലെ തോന്നി അവൾ പിന്നവിടെ നിൽക്കാതെ താഴേക്കുഓടി ഇറങ്ങി താഴേ ചെന്നപ്പോൾ ദേവു അടുക്കളയിൽ ആയിരുന്നു അവൾ പുറകിലൂടെ ചെന്ന് ദേവുനെ കെട്ടി പിടിച്ചു

“”ആഹാ കുറുമ്പി എണീറ്റോ””

അവൾ ദേവൂനെ നോക്കി ചിരിച്ചു

“”എന്റെ കുട്ടിക്കെന്ത പറ്റി കണ്ണൊക്കെ വല്ലാണ്ടിരിക്കുന്നലോ””

“”ഏയ് ഒന്നില്ല ദേവ്‌വേച്ചി എനിക്ക് ഒരു കുഴപ്പോമില്ല””അവൾ ദേവുവിന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു ഇനി അവിടെ നിന്നാൽ അവളുടെ കള്ളത്തരം പിടിക്കും എന്നറിയാകുന്നത് കൊണ്ട് അവൾ തൊടിയിലേക്ക് ഇറങ്ങി

മഞ്ഞു തുള്ളികൾ സൂര്യ കിരണങ്ങൾ ഏറ്റു തിളങ്ങുന്നുണ്ടായിരുന്നു അവൾ അവളുടെ പ്രിയപ്പെട്ട പൂക്കളോടും ചെടികളോടും കിന്നാരം പറഞ്ഞും വിനുവിന്റെ കാര്യങ്ങൾ പറഞ്ഞു നടന്നു ഇവയെല്ലാം കൃഷ്ണ മുകളിൽ നിന്നും കാണുന്നുണ്ടായിരുന്നു

💔💔💔💔💔💔💔💔💔💔💔💔💔💔💔

വിനുവിന്റെ മുഖത്തു വെട്ടം അടിച്ചപ്പോൾ അവൾ കണ്ണുകൾ തിരുമ്മിക്കൊണ്ട് എണീറ്റു അവന്റെ തലക്ക് വല്ലാത്ത ഭാരം അനുഭവ പെട്ടു

അവൻ അപ്പോഴാണ് രാധു ഇന്നലെ വിളിച്ച കാര്യം ഓർത്ത് അവൻ ഭിത്തിയിൽ പിടിച്ചു എണീറ്റ് അകത്തേക്ക് നടന്നു ഫോൺ തപ്പി പിടിച്ചെടുത്തു രാധു ഒരുപാട് മിസ്സ്കാൾ കിടപ്പുണ്ടായിരുന്നു അവൻ തലയ്ക്കു കൈ കൊടുത്തു

“”എന്റെ ദെയിവമേ അതിപ്പോ പേടിച്ചു ഒരു വഴി ആയിട്ടുണ്ടാകും ഇനീപ്പോ എന്താ ചെയ്യാ കൃഷ്ണ എന്തു പറഞ്ഞു സമാധാനിപ്പിക്കും””തലയ്ക്കു കൈയും കൊടുത്തു പറഞ്ഞു ശേഷം രാധു എന്ന പേരിൽ വിരൽ അമർത്തി

(തുടരും)

കൃഷ്ണരാധ: ഭാഗം 1

കൃഷ്ണരാധ: ഭാഗം 2

കൃഷ്ണരാധ: ഭാഗം 3

കൃഷ്ണരാധ: ഭാഗം 4

കൃഷ്ണരാധ: ഭാഗം 5

-

-

-

-