Friday, April 26, 2024
Novel

പ്രണയമഴ : ഭാഗം 23

Spread the love

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

Thank you for reading this post, don't forget to subscribe!

“ഇന്നു എങ്കിലും ശിവേട്ടനോട് എല്ലാം തുറന്നു പറയണം…അല്ലാതെ വേറെ വഴി ഇല്ല… ബാക്കി ഒക്കെ ഏട്ടൻ തീരുമാനിക്കട്ടേ…” മനസ്സിൽ ഓരോ കണക്കു കൂട്ടലുകളുമായി പ്രിയ ശിവക്ക് അരികിലേക്ക് നടന്നു….”

“ശിവേട്ട….എന്നെ ഓർമ ഉണ്ടോ??”….

“ആഹാ….ആരാ ഇതു പ്രിയയോ! നിന്നെ ഓർമ ഉണ്ടോ എന്നോ?? നല്ല കാര്യം ആയി… നിന്നെ മറന്നാൽ അല്ലേടാ ഓർക്കേണ്ട കാര്യം ഉള്ളൂ. എത്ര നാളായി നിന്നെ ഒന്നു കണ്ടിട്ട്?? സുഖം ആണോടാ നിനക്ക്???”….

“അതേ ഏട്ടാ എനിക്ക് സുഖം ആണ്….ഏട്ടന് സുഖം ആണോ…തമ്മിൽ കണ്ടിട്ട് ഇപ്പോൾ 2 വർഷം ആയി… രണ്ടു വർഷം കൊണ്ടു ഏട്ടൻ കുറച്ചു കൂടി ഗ്ലാമർ ആയി കേട്ടോ… കലിപ്പ് ലുക്ക്…എന്തായാലും പൊളി ആയിട്ട് ഉണ്ട്.”….

“അയ്യോ എന്നെ ഇങ്ങനെ പുകഴ്ത്തി പുകഴ്ത്തി ഒരു അഹങ്കാരി ആക്കല്ലേ മുത്തേ. തല ആകാശത്തു തട്ടാറായി. ഇനിയും പൊക്കിയാൽ ചെലപ്പോൾ ഞാൻ ഓക്സിജൻ കിട്ടാതെ മരിക്കും…..

എനിക്ക് സുഖം ആണ് മോളേ….അല്ല നീ എന്താ ഇവിടെ??? മോൾക്ക്‌ ഇവിടെ ആണോ അഡ്മിഷൻ കിട്ടിയത്???”….

“അയ്യോ എന്റെ പൊന്നു ചേട്ടായി ഞാൻ പത്തിൽ ആയതേ ഉള്ളൂ…ഇവിടെ അഡ്മിഷൻ കിട്ടണം എങ്കിൽ മിനിമം 3 വർഷം കൂടി കഴിയണം. ഇപ്പോൾ ഞാൻ ചേച്ചിമാരുടെ കൂടെ വന്നത് ആണ്…അവർ രണ്ടും ഇവിടെ അഡ്മിഷൻ എടുത്തു…. ചേട്ടന്റെ ഡിപ്പാർട്മെന്റിൽ ആണ്…. ചേട്ടൻ കണ്ടില്ലായിരുന്നോ മഹി ചേച്ചിയെ??”…

“മ്മ്…കണ്ടു… രണ്ടു വർഷം കഴിഞ്ഞു ഇന്നാണല്ലോ ആ തിരുമുഖം ഒന്നു കാണുന്നത്”…വലിയ താല്പര്യം ഇല്ലാത്ത പോലെ ആണ് ശിവ അതു പറഞ്ഞത്.

“ഏട്ടൻ മഹിയേച്ചിയോട് പിണക്കത്തിൽ ആണോ??? പാവം അല്ലേ എന്റെ ചേച്ചി? “….

“പിന്നെ….നിന്റെ ചേച്ചി പഞ്ചപാവം ആണ്…അതോണ്ട് ആകും എന്നോട് ഒരു വാക്ക് പോലും പറയാതെ മുങ്ങിയത്?? നിന്റെ ചേച്ചിയോട് ഫീലിംഗ് ഒരു ലോഡ് പുച്ഛം.”…

“ഏട്ടാ ഞാൻ പറയുന്നത് കേൾക്കോ?? ഞാൻ പറയുന്ന കാര്യം കേട്ടിട്ട് എന്റെ ചേച്ചിയെ ഒരിക്കലും വെറുക്കരുത്…ആ കാരണം കൊണ്ടു എന്റെ ചേച്ചിയോടുള്ള ഇഷ്ടം കുറക്കരുത്…പ്ലീസ്.”….

“നീ പറ….എന്നിട്ടു ആലോചിക്കാം ആ കുട്ടിപിശാചിനെ എന്തു ചെയ്യണം എന്നു”….

“ഏട്ടന് ഓർമ ഉണ്ടോ നിങ്ങൾ എല്ലാരും ആദ്യം ആയിട്ട് ഞങ്ങളുടെ വീട്ടിൽ വന്ന ദിവസം??? അന്ന് നിങ്ങൾ ചോദിച്ചിരുന്നു ഞാനും മഹി ചേച്ചിയും യഥാർത്ഥത്തിൽ സഹോദരിമാർ ആണോ…. കണ്ടാൽ ഒരു സാമ്യവും ഇല്ലല്ലോ എന്നു”…

“അഹ്…. എനിക്ക് ഓർമ ഉണ്ട്…. അന്ന് തമാശ പറഞ്ഞത് ആയിരുന്നു എങ്കിലും നിങ്ങളുടെ മുഖത്തെ ഞെട്ടൽ ഞാൻ ശ്രദ്ധിച്ചത്‌ ആയിരുന്നു. അതു കണ്ടപ്പോൾ എനിക്കും തോന്നി എന്തൊക്കെയോ പ്രശ്നം അവളുടെ ജീവിതത്തിൽ ഉണ്ട് എന്നു…. എന്നേലും അവൾക്കു പറയാൻ തോന്നിയാൽ പറയട്ടെ എന്നു കരുതി ആണ് ഞാൻ ഒന്നും ചോദിക്കാതിരുന്നത്. മോൾക്ക്‌ അതിനെ കുറിച്ച് ആണോ സംസാരിക്കാൻ ഉള്ളത്??”…

“അതേ….പക്ഷേ അതു പറയും മുൻപ് ഒരു കാര്യം. എനിക്ക് ആദ്യം മുതലേ അറിയാം മഹി ചേച്ചിക്കു ചേട്ടനെ വലിയ ഇഷ്ടം ആണെന്ന്….

ഒരു കാര്യം അറിയോ മഹി ചേച്ചിയുടെ കൈയിൽ ചേട്ടന്റെ ഒരുപാട് ചിത്രങ്ങൾ ഉണ്ട്… എല്ലാം ചേച്ചി വരച്ചത് ആണ്…. അതും ചേട്ടനെ നേരിട്ട് കാണും മുൻപു. അതു ആരാന്നു ഞാൻ ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞത് എന്നും സ്വപ്നത്തിൽ വന്നു ഉറക്കം കെടുത്തുന്ന ഒരു കള്ളനെ ഞാൻ ഇങ്ങു പകർത്തി എടുത്തു എന്നാണ്.

അന്ന് ആദ്യം ആയി ചേട്ടൻ വീട്ടിൽ വന്നപ്പോൾ ഞാൻ ഞെട്ടി പോയി…. കാരണം ആ ചിത്രങ്ങളിൽ ഉള്ള പോലെ ആയിരുന്നു ചേട്ടൻ നേരിട്ട് കാണാനും…. ദ നോക്കിക്കേ ചേച്ചി അറിയാതെ എടുത്ത ഒരു ചിത്രം ആണ്.”….

പ്രിയ ഒരു ചിത്രം ശിവക്കു നൽകി….. കുറച്ചു പഴക്കം ഉള്ളത് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം…ശിവ അതു തുറന്നു നോക്കി…..അതി മനോഹരം ആയി വരച്ചിരിക്കുന്ന തന്റെ ചിത്രം.. അതു കണ്ടപ്പോൾ ശിവയുടെ മനസ്സ് സന്തോഷം കൊണ്ടു നിറഞ്ഞു… കാരണം തന്റെ സ്വപ്‌നങ്ങളിൽ ഗീതുവിനെയും അവളുടെ സ്വപ്നങ്ങളിൽ തന്നെയും നിറച്ച ദൈവം ഒരിക്കലും തങ്ങളെ പിരിക്കില്ല എന്നു അവൻ ഉറച്ചു വിശ്വസിച്ചു.

“ഇനി ഞാൻ പറയാൻ ഒരുങ്ങിയ കാര്യം പറയാം… അന്ന് നിങ്ങൾക്കു തോന്നിയ സംശയം സത്യം ആയിരുന്നു… ഞാനും ചേച്ചിയും ജന്മം കൊണ്ടു സഹോദരിമാർ അല്ല…. പക്ഷേ എനിക്ക് എന്റെ സ്വന്തം ചേച്ചിയെ പോലെ ചിലപ്പോൾ അതിനേക്കാൾ ഏറെ ഇഷ്ടം ആണ് മഹി ചേച്ചിയെ…

എന്റെ സ്വന്തം ചേച്ചി കൃഷ്ണപ്രിയ ആണ്…. കൃഷ്ണ ചേച്ചി ആണ് മഹി ചേച്ചിക്കു ഈ ലോകത്ത് ഏറ്റവും ഇഷ്ടം ഉള്ള കൂട്ടുകാരി….കിച്ചു ചേച്ചിയും മഹിയെച്ചിയും തമ്മിൽ കുഞ്ഞു നാൾ മുതൽ ഉള്ള കൂട്ട് ആണ്… ഒരേ സമയം ഒരേ ആശുപത്രിയിൽ ജനിച്ചു വീണപ്പോൾ മുതൽ അവർ ഒരുമിച്ചു ഉണ്ട്….

ആ കിച്ചു ചേച്ചിക്കു വേണ്ടിയാണ് നിങ്ങളോട് ഒരു വാക്ക് പോലും പറയാതെ മഹി ചേച്ചിക്കു പോകേണ്ടി വന്നത്..എങ്കിലും ചേട്ടനെ ഓർത്തു ചേച്ചി കരയാത്ത ഒരു ദിവസം പോലും ഉണ്ടായിട്ട് ഇല്ല..50-50 ചാൻസ് ഉള്ള ഓപറേഷനു കയറ്റുമ്പോഴും ചേച്ചി കരഞ്ഞത് ചേട്ടനെ ഓർത്തു മാത്രം ആയിരുന്നു. ആ കഥ സമയം ആകുമ്പോൾ ചേച്ചി തന്നെ പറയും.

ഇപ്പോൾ എനിക്ക് ഒന്നേ പറയാൻ ഉള്ളൂ…. ചേച്ചിയോട് പിണങ്ങരുത്…. ഒരുപാട് സങ്കടം ആകും ആ പാവത്തിന്… എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവളെ പോലെ ഒരു അനാഥയെ പോലെ ജീവിക്കേണ്ടി വന്നവൾ ആണ് ചേച്ചി…. ആ പാവത്തിനെ ഇനിയും കരയിക്കരുത്. പ്ലീസ്”….

“മോളേ എനിക്ക് അവളെ കരയിക്കണം എന്നൊന്നും ഇല്ല…ഇത്രയും ദിവസം ഒളിച്ചു കളിച്ചതു കൊണ്ടാണ് ഞാൻ ഈ ദേഷ്യം കാണിച്ചത്…. അല്ലാതെ എന്റെ മനസ്സിൽ അവളോട്‌ ഒരു ദേഷ്യവും ഇല്ല.

ഈ ശിവദത്ത് മോൾക്ക്‌ വാക്ക് തരുന്നു നീ ഒരു ചെറിയമ്മ ആകുന്ന നിമിഷം ഒഴികെ ഒരിക്കലും ഞാൻ കാരണം ഗീതു അതായത് നിന്റെ മഹി ചേച്ചി കരയില്ല…. പ്രോമിസ്.”…

“മതി… ഇത്രയും കേട്ടാൽ മതി എനിക്ക്….വാക്ക് തെറ്റിച്ചാൽ ചോദിക്കാൻ ഞാൻ ഇങ്ങു വരും കേട്ടോ.

ഞാൻ മഹി ചേച്ചിയെ ഇങ്ങോട്ടു വിടാം…. രണ്ടു പേരും പിണക്കം ഒക്കെ ഇന്നു തന്നെ പറഞ്ഞു തീർക്കു കേട്ടോ….. അഹ് പിന്നെ ഇവിടെ കിടന്നു തമ്മിൽ തല്ലിയാൽ പിടിച്ചു മാറ്റാൻ നമ്മൾ വരില്ല… കേട്ടല്ലോ”….

ഇതും പറഞ്ഞു പ്രിയ ഗീതുവിനു അരികിലേക്ക് പോയി… ശിവ ഗീതുവിന്റെ വരവും കാത്ത് ലൈബ്രറിയിൽ തന്നെ ഇരുന്നു.

*****

“മഹിയേച്ചി…… ശിവേട്ടൻ അവിടെ ചേച്ചിയെ വെയിറ്റ് ചെയ്യുകയാണ്….. പോയി കണ്ടിട്ട് വാ….”

പ്രിയ വന്നു പറഞ്ഞത് കേട്ടു ഗീതുവിന്റെ കണ്ണുകൾ സന്തോഷം കൊണ്ടു വിടർന്നു….അച്ഛനോടും അമ്മയോടും പറഞ്ഞിട്ട് അവൾ മുന്നോട്ടു നടന്നു….ശിവയോടു സംസാരിക്കാനുള്ള വെമ്പലോടെ. പെട്ടെന്നു ആണ് ആരോ അവളുടെ കൈയിൽ പിടിച്ചു നിർത്തിയത്.. നോക്കുമ്പോൾ കൃഷ്ണ എന്തോ പറയാൻ തുടങ്ങുന്നു.

“എന്താ കിച്ചു….ശിവയോട് ഇപ്പോൾ ഞാൻ സംസാരിക്കണ്ടേ??”…

“അല്ല മഹി…. എനിക്ക് ഒരു കാര്യം പറയാൻ ആയിരുന്നു…എനിക്ക് വേണ്ടി ആണ് ജീവിതത്തിലെ വിലപ്പെട്ട രണ്ടു വർഷം നീ നശിപ്പിച്ചത്…. എല്ലാത്തിനും ഉപരി നീ ജീവനു തുല്യം സ്നേഹിക്കുന്ന ശിവയിൽ നിന്നു അകന്നു നിന്നത്….ഇപ്പോൾ നീ പറയും എന്റെ ധാനമല്ലേ നിന്റെ ജീവിതം എന്നു….ഒരിക്കലും അല്ല…പെങ്ങൾക്ക് വേണ്ടി ചെയ്യുന്നതിന് പേരു ധാനം എന്നു അല്ല…സ്നേഹം എന്നു ആണ്.

ഇനി ഈ കിച്ചുവിനു വേണ്ടി എന്നല്ല…. ലോകത്ത് ആർക്ക് വേണ്ടിയും നിന്റെ ഏറ്റവും വലിയ സന്തോഷം ആയ ശിവയെ ഉപേക്ഷിക്കരുത്…എനിക്ക് വേണ്ടി ചെയ്തു തരാൻ പറ്റുന്നതിന്റെ അങ്ങറ്റം നീ ചെയ്തു തന്നു കഴിഞ്ഞു….

ഞാൻ ഇല്ലാതിരുന്നപ്പോൾ ഒക്കെയും നീ എന്റെ അച്ഛനെയും അമ്മയെയും…അല്ല നമ്മുടെ അച്ഛനെയും അമ്മയെയും പൊന്നു പോലെ നോക്കി..പ്രിയക്കു ഒരിക്കലും ഒരു ചേച്ചിയുടെ കുറവ് അറിയിച്ചില്ല…എന്നെ പോലും ജീവിതത്തിലേക്ക് കൊണ്ടു വന്നത് നീ ആണ്.

സംഭവിച്ചത് ഒന്നും ഇനി മാറ്റാൻ കഴിയില്ല…. പക്ഷേ നീ സന്തോഷം ആയി ഇരിക്കുന്നത് എനിക്ക് കാണണം… നിന്റെ കിച്ചുവിന്റെ ആഗ്രഹം ആണ് അതു… എന്റെ മഹി അതു നടത്തി തരണം… ചെല്ല് പോയി സംസാരിച്ചിട്ട് വാ…എല്ലാ പ്രശ്നവും തീർത്തു നിന്റെ പ്രണയത്തെ സ്വന്തം ആകു.. നിങ്ങളുടെ പ്രണയത്തിനു സാക്ഷി ആകാൻ ഞാനും ഉണ്ടാകും ഇവിടെ ഈ കലാലയത്തിൽ.

കിച്ചുവിനു ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു ഗീതു മുന്നോട്ടു നടന്നു…. തന്റെ ശിവയ്ക്ക് അരികിലേക്ക്.

ലൈബ്രറിയിൽ എത്തി…പക്ഷേ ശിവയെ അവിടെ കണ്ടില്ല….കുറച്ചു നേരത്തെ തിരച്ചിലിനു ഒടുവിൽ മലയാള പുസ്തകങ്ങൾക്ക് അരികിൽ എന്തോ തിരയുന്ന ശിവയെ അവൾ കണ്ടു…കണ്ണിമ ചിമ്മാതെ ശിവയെ നോക്കി അവൾ നിന്നു…എത്ര നേരം അങ്ങനെ നിന്നു എന്നു അവൾക്കു പോലും അറിയില്ല.

തന്റെ പെണ്ണിന്റെ സാനിധ്യം തെറ്റുന്ന ഹൃദയതാളം ശിവയ്ക്ക് മനസിലാക്കി കൊടുത്തിരുന്നു…. എങ്കിലും അവൾ വന്നു മിണ്ടട്ടെ എന്നാ വാശിയോടെ അവൻ നിന്നു…. കുറച്ചു നേരം കഴിഞ്ഞിട്ടും ഒരു അനക്കവും കാണാത്തതു കൊണ്ടു ശിവ തലയുയർത്തി നോക്കി….

തന്നെ നോക്കി നിക്കുന്ന പെണ്ണിനെ കണ്ടപ്പോൾ രണ്ടു വർഷം അടക്കി വെച്ച എല്ലാ സ്നേഹവും പുറത്തേക്കു വന്നു….എല്ലാ പിണക്കവും മറന്നു അവളെ ചേർത്തു പിടിക്കാനായി മുന്നോട്ടു നടന്ന ശിവയെ പോലും ഞെട്ടിച്ചു കൊണ്ടു ഗീതു ഓടി വന്നു അവന്റെ മാറോടു ചേർന്നു നിന്നു….

ഗീതുവിന്റെ പ്രതികരണത്തിൽ ആദ്യം ഒന്നു ഞെട്ടി എങ്കിലും അടുത്ത നിമിഷം തന്റെ പെണ്ണിനെ കൈകൾ കൊണ്ടു അവൻ ഇറുക്കെ പുണർന്നു….

അവളുടെ വർധിക്കുന്ന ഹൃദയ താളവും കൂടുതൽ കൂടുതൽ ആവേശത്തോടെ മുറുകുന്ന കൈകളും തന്റെ നെഞ്ചു നനയ്ക്കുന്ന കണ്ണീരും മതിയായിരുന്നു രണ്ടു വർഷത്തെ തന്റെ കാത്തിരുപ്പ് വെറുതെ ആയില്ല എന്നു ശിവക്ക് മനസിലാക്കാൻ….

തന്റെ നെഞ്ചിൽ നിന്നും അവളുടെ മുഖം ഉയർത്തി കണ്ണുനീർ കണ്മഷി പടർത്തിയ കരിനീല കണ്ണുകളിലെ കണ്ണീർ ചുണ്ടുകൾ കൊണ്ടു ഒപ്പിയെടുക്കുമ്പോൾ…അതിൽ അലിഞ്ഞു ഇല്ലാതെ ആവുകയായിരുന്നു രണ്ടു വർഷത്തെ കാത്തിരിപ്പിന്റെ സുഖമുള്ള നൊമ്പരവും കണ്ണീരും പിണക്കവും പരിഭവവും എല്ലാം.

ആ ചുംബനത്തിൽ തുടങ്ങുകയായിരുന്നു ശിവയുടെയും ഗീതുവിന്റെയും ഒരു പുതിയ പ്രണയകഥ…ശിവയുടെ മാത്രം ഗീതുവിന്റെ കഥ… പെയ്തു തുടങ്ങുകയാണ് ഒരു പുതിയ പ്രണയമഴ….

അങ്ങു അകലെ ഇരുവരുടെയും ആദ്യ ചുംബനത്തിന്റെ മൂകസാക്ഷി അപ്പോഴും പാലപ്പൂക്കൾ പൊഴിക്കുന്നുണ്ടായിരുന്നു….. ദൈവം സ്വപ്നത്തിലൂടെ ബന്ധിച്ച ഇരുവരുടെയും ഒത്തുചേരലിൽ സന്തോഷം അറിയിക്കുക ആണെന്ന പോൽ.

തുടരും….

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12

പ്രണയമഴ : ഭാഗം 13

പ്രണയമഴ : ഭാഗം 14

പ്രണയമഴ : ഭാഗം 15

പ്രണയമഴ : ഭാഗം 16

പ്രണയമഴ : ഭാഗം 17

പ്രണയമഴ : ഭാഗം 18

പ്രണയമഴ : ഭാഗം 19

പ്രണയമഴ : ഭാഗം 20

പ്രണയമഴ : ഭാഗം 21

പ്രണയമഴ : ഭാഗം 22