Friday, April 19, 2024
Novel

പ്രണയമഴ : ഭാഗം 13

Spread the love

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

Thank you for reading this post, don't forget to subscribe!

ഒരാഴ്ച്ചക്കു ശേഷം ഗീതു സ്കൂളിൽ എത്തുമ്പോൾ സ്കൂളിൽ എല്ലാരും സബ് ഡിസ്ട്രിക്ട് സ്പോർട്സ് മീറ്റിന്റെ തിരക്കിൽ ആണ്… 3 വർഷങ്ങൾക്ക് ശേഷം ആണ് സ്പോർട്സ് മീറ്റ് ആ സ്കൂളിൽ വെച്ചു നടക്കുന്നത്… അതും ഇത്രയും നേരുത്തേ… എല്ലാരും അതിന്റെ ത്രില്ലിൽ ആണ്. ഇനി 2 ദിവസം കൂടി കഴിഞ്ഞാൽ സ്പോർട്സ് മീറ്റ് ആയി…

സ്പോർട്സിൽ ഉള്ള കുട്ടികൾ എല്ലാം ആ രണ്ടു ദിവസം പ്രാക്ടീസിനു ഇറങ്ങാൻ പ്രിൻസിപ്പാൾ പെർമിഷൻ കൊടുത്തിട്ട് ഉണ്ട്. ചുരുക്കി പറഞ്ഞാൽ നമ്മുടെ പയ്യന്മാർ നാലു പേരും ക്ലാസ്സിൽ ഇല്ല…

അല്ലെങ്കിൽ തന്നെ ക്ലാസ്സിൽ കേറാൻ വയ്യാത്ത ടീം ആണ്… അപ്പൊ ഇങ്ങനെ ഒരു ചാൻസ് കിട്ടിയാൽ കളയൊന്നു തോന്നുന്നുണ്ടോ?

ശിവ ഒന്നും ക്ലാസ്സിൽ ഇല്ലാത്തതു കൊണ്ടു ഗീതുവിനു ഒന്നിലും ഒരു താല്പര്യം ഉണ്ടായിരുന്നില്ല… ഹിമയുടെ കാര്യവും മറിച്ചു ആയിരുന്നില്ല കേട്ടോ… കാരണം അവളുടെ ആളും ക്ലാസ്സിൽ ഇല്ലല്ലോ!!

ശിവക്കും നല്ല വിഷമം ഉണ്ട്… ഒരാഴ്ച കഴിഞ്ഞു തന്റെ പെണ്ണ് വന്നിട്ട് അവളെ കണ്ണുനിറയെ ഒന്നു കാണാൻ പോലും പറ്റിയില്ല എന്നു വെച്ചാൽ പിന്നെ വിഷമം വരൂല്ലേ… അതോണ്ട് ടൈം കിട്ടുമ്പോഴൊക്കെ ശിവ വരുണിനെയും സോപ്പിട്ടു വിളിച്ചോണ്ട് ക്ലാസ്സിന്റെ ഫ്രണ്ടിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും ഓരോ കാര്യവും ഉണ്ടാക്കി നടക്കും.

ഒരു ദർശനസുഖം… അത്രേ ഉള്ളൂ… അല്ലാണ്ട് വായിനോട്ടം ആണെന്ന് ഒന്നും കരുതികളയരുത് ആരും…. വായിനോട്ടം ഈസ്‌ എ ഡേർട്ടി ബിസിനസ്‌… എന്റെ നായകൻ അതു ചെയ്യില്ല..ചെയ്യില്ല…ചെയ്യില്ല . ഇതു വെറും ഒരു ദർശനസുഖം…ദസ്‌റ്സ് ഓൾ.

ഗീതുവിന്റെ ഒക്കെ ക്ലാസ്സ്‌ ഗ്രൗണ്ടിനോട് ചേർന്ന ബിൽഡിംഗിൽ രണ്ടാമത്തെ നിലയിൽ ആണ്…. അതോണ്ട് ഇടക്ക് ഒക്കെ ശിവ പ്രാക്ടീസ് ചെയ്യുന്നത് അവൾക്കും കാണാൻ പറ്റും…

പക്ഷേ ക്ലാസ്സിൽ തൊട്ടാപുറത്ത് ഇരിക്കുമ്പോൾ ആരും കാണാതെ വായിനോക്കുന്ന സുഖം വരോ അതിനു?? ഒരിക്കലും ഇല്ല.

ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുമ്പോ ആരും കാണാതെ വായിനോക്കുന്നതിന്റെ സുഖവും… ഉച്ചക്ക് ചോറും കഴിച്ചിട്ട് ക്ലാസ്സിൽ ഇരുന്നു ഉറങ്ങുന്നതിന്റെ സുഖവും….. ന്റെ പൊന്നു സാറെ…ഈ ലോകത്ത് വേറെ എവിടെ കിട്ടും അതു പോലുള്ള സുഖവും അതിനേക്കാളും നല്ല നിമിഷങ്ങളും ???

*******************

അങ്ങനെ എല്ലാരും കാത്തിരുന്ന സ്പോർട്സ് മീറ്റ് എത്തി….ആദ്യത്തെ ദിവസം അത്ലറ്റിക് മത്സരങ്ങൾ ആയിരുന്നു. വരുണും ശിവയും ഗെയിംസിൽ ആയിരുന്നു പങ്കെടുത്തത്…

അതുകൊണ്ട് അവർക്ക് അന്നു മത്സരങ്ങൾ ഉണ്ടായിരുന്നില്ല. രണ്ടാം ദിവസം ആയിരുന്നു ഗെയിംസ് ഐറ്റംസ്….മൂന്നാം ദിവസം ക്രിക്കറ്റും ഫുട്ബാളിന്റെ ഫൈനൽ മത്സരവും ആണ് തീരുമാനിച്ചിരുന്നത്…

കാർത്തി ലോങ്ങ്‌ ജംപ് ആൻഡ് ഹൈ ജംപിൽ ആണ് മത്സരിച്ചത്. രാഹുലും 100mrs, 200mrs ഓട്ടത്തിലും 100mrs ഹാർഡിൽസിലും മത്സരിച്ചു… ശിവ ക്രിക്കറ്റ്‌, ഫുട്ബാൾ, ഹോക്കിയിലും വരുൺ ഫുട്ബാൾ, ഹോക്കി, ഹാൻഡ്ബാളിലും ആണ് പങ്കെടുത്തത്.

ഓരോരുത്തരും അവർക്ക് ഇഷ്‌ടവും കഴിവും ഉള്ള ഇനങ്ങൾ ആണ് തിരഞ്ഞു എടുത്തത്….അതിലൊന്നും അവർ തോറ്റ ചരിത്രവും ഇല്ല… ഗെയിംസ് ഐറ്റംസ് പോലും നമ്മുടെ പയ്യന്മാർ ഉള്ള ടീം ജയിച്ച് കേറിയ ചരിത്രമേ ഉള്ളൂ. നമ്മുടെ പയ്യന്മാർ വേറെ ലെവൽ ആണ്

ആദ്യ ദിവസം നടന്ന അത്‌ലറ്റിക് ഇനങ്ങളിൽ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും നമ്മുടെ പരട്ടഇരട്ടകൾ ഫസ്റ്റ് അടിച്ചു… പക്ഷേ വേറെ കൊറേ ഇനങ്ങളിൽ ബാക്കി പിള്ളേര് ഫസ്റ്റ് പ്രൈസ് കൊണ്ടോയി കളഞ്ഞു….

ആദ്യ ദിനം മുതൽ തന്നെ ശിവയുടെ സ്കൂളും സെന്റ് ജോസഫ് സ്കൂളും തമ്മിൽ ഓവർ ഓൾ കിരീടത്തിനു വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു…. അത്‍ലറ്റിക്സിൽ നമ്മുടെ സ്കൂളിന് ഓവർ ഓൾ ട്രോഫി നിലനിർത്താൻ കഴിഞ്ഞില്ല…

നമ്മുടെ പിള്ളേര് കാണിച്ച ചില മണ്ടത്തരങ്ങൾ കൊണ്ടും നിർഭാഗ്യം കൊണ്ടും എല്ലാത്തിലും ഉപരി എതിർ സ്കൂളിലെ ചില കുട്ടികൾ കാണിച്ച കള്ളത്തരങ്ങൾ കൊണ്ടും നേരിയ പോയിന്റ് വെത്യാസത്തിൽ ഓവർ ഓൾ ട്രോഫി സെന്റ് ജോസഫ് സ്കൂൾ കൊണ്ടു പോയി….

എപ്പോഴത്തെയും പോലെ ജയിച്ച സ്കൂളിലേ കുട്ടികൾ നമ്മുടെ സ്കൂളിലെ കുട്ടികളെ കളിയാക്കലും കൂകി വിളിക്കലും വാദപ്രതിവാദങ്ങളും വെല്ലുവിളികളും ആയി ആദ്യ ദിവസം അവസാനിച്ചു. പക്ഷേ അതിനിടയിൽ 3 പയ്യന്മാരെ ശിവ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു….

എന്തോ പെൺകുട്ടികളോടുള്ള അവമ്മാരുടെ പെരുമാറ്റത്തിൽ ശിവയ്ക്ക് എന്തോ പന്തികേട് തോന്നി…. അവൻ അതു അവൻ ബാക്കി മൂന്നു പേരോടും പറയുകയും ചെയ്തു… നാളെയും ഇവന്മാര് ഇതു പോലെയാണെങ്കിൽ നന്നായി ഒന്നു പെരുമാറി വിട്ടയക്കാൻ നമ്മുടെ പയ്യന്മാർ ഉറപ്പിച്ചു.

ആദ്യദിവസം ശിവയുടെ മത്സരം ഇല്ലാത്തതു കൊണ്ടും ഹോസ്പിറ്റലിൽ പോകണം എന്നത് കൊണ്ടും ഗീതു എത്തിയിരുന്നില്ല….

രണ്ടാം ദിവസം ആണ് അവൾ എത്തിയത്…. രാവിലെ വന്ന് കേറിയപ്പോൾ തന്നെ ഗീതുവും ഹിമയും ചെന്നു പെട്ടത് ആ മൂന്നു വായിനോക്കികളുടെ മുന്നിൽ ആയിരുന്നു…. അവന്മാരുടെ വൃത്തികെട്ട നോട്ടം ഇരുവർക്കും അസഹ്യമായിരുന്നു….

ഗീതുവിന്റെ സ്വഭാവം നന്നായി അറിയുന്നതു കൊണ്ടു ഹിമ അവളെ പെട്ടെന്ന് അവിടെ നിന്നു കൊണ്ടു പോയി…. പക്ഷേ ആദ്യ കാഴ്ച്ചയിൽ ആരുടെയും മനം കവരുന്ന ആ മാലാഖ ഈ അസുരൻമാരുടെ കണ്ണിൽ പെട്ടു കഴിഞ്ഞിരുന്നു….

ആദ്യം ഹോക്കി മത്സരം ആയിരുന്നു….ശിവ ആയിരുന്നു നമ്മുടെ സ്കൂളിന്റെ ഹോക്കി ടീം ക്യാപ്റ്റൻ….ഒരിക്കൽ പോലും പരാജയത്തിന്റെ ഭീഷണി പോലും ഇല്ലാതെ ഫൈനൽ മച്ചിൽ ശിവ അടിച്ച ഗോളിന്റെ ബലത്തിൽ ഹോക്കി കിരീടം കഴിഞ്ഞ വർഷത്തേതു പോലെ ഈ വർഷവും നമ്മുടെ സ്കൂൾ നിലനിർത്തി.

ശിവ ഗോൾ അടിച്ചത് ഒക്കെ കണ്ടു ഇവിടെ ഒരാൾ ഭയങ്കര ഹാപ്പി ആയിരുന്നു…വേറെ ആരു നമ്മുടെ മിണ്ടാപ്പൂച്ച…ഓഹ് സോറി… ശിവയുടെ കുട്ടി യക്ഷി.

അതു കഴിഞ്ഞു നടന്ന ഹാൻഡ് ബോൾ മത്സരത്തിലും സ്ഥിതി മറിച്ചു ആയിരുന്നില്ല. ഹാൻഡ്ബാൾ കിരീടവും നമ്മുടെ സ്കൂൾ നിലനിർത്തി…

തലേ ദിവസം അത്‌ലറ്റിക് മത്സരത്തിൽ ഉണ്ടായ പരാജയങ്ങളോട് ഉള്ള മധുര പ്രതികാരം ആയിരുന്നു ഗെയിംസ് മത്സരത്തിൽ നമ്മുടെ സ്കൂളിന്റെ ചുണക്കുട്ടികൾ നടത്തിയത്.

ഹാൻഡ്ബാൾ മത്സരത്തിനു ഇടക്ക് ഒരു പെൺകുട്ടിയെ മോശമായി കമന്റ്‌ പറഞ്ഞതിന് നേരുത്തേ പറഞ്ഞ മൂന്ന് വായിനോക്കികളെയും നമ്മുടെ കലിപ്പൻ മാന്യമായ ഭാഷയിൽ ഉപദേശിച്ചിരുന്നു..

മാന്യമായ ഭാഷ ആയിരിക്കും….ചെലപ്പോൾ കുറച്ചു ഉപ്പും മുളകും പാകത്തിന് ഉണ്ടായിരുന്നു കാണും….അതൊരു തെറ്റാണോ?

പക്ഷേ ആരു കേൾക്കാൻ…അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും എന്നു പറയും പോലെ ഇവന്മാർ ചൊറിഞ്ഞിട്ട് അറിയേ ഉള്ളൂന്ന് തീരുമാനിച്ചു ഇറങ്ങിയത് ആയിരുന്നു….അവമാരോട് പറഞ്ഞിട്ട് കാര്യമില്ല…അവർക്കുള്ളത് വരാൻ ഇരിക്കുന്നതെ ഉള്ളൂ.

വരുൺ ക്യാപ്റ്റൻ ആയുള്ള സ്കൂളിൽ ഫുട്ബാൾ ടീമിന്റെ കാര്യം പിന്നെ പറയേം വേണ്ട….അല്ലെങ്കിൽ തന്നെ വരുണിനു കാൽപ്പന്തുകളി ഒരു പ്രാന്ത് ആണ്…

അതിന്റെ കൂടെ ശിവ കൂടി ചേർന്നാൽ ഉള്ള കാര്യം പിന്നെ പറയണോ…അവിടെ ഗോളിന്റെ പെരുമഴ ആയിരുന്നു…പാവം നമ്മുടെ സ്കൂളിനോട് മത്സരിച്ച ടീമിലെ ഒന്നും ഗോളിമാർക്ക് വലിയ പണി ഉണ്ടായിരുന്നില്ല…

കാരണം എന്തൊക്കെ ചെയ്താലും നമ്മുടെ പിള്ളേര് ഗോൾ അടിച്ചേ അടങ്ങു…എതിർ ടീംമിനു ഗോൾ അടിക്കാൻ പോയിട്ട് ഗോൾ പോസ്റ്റിനു അടുത്ത് വരാൻ പോലും ടൈം കിട്ടിയില്ല എന്നു പറയുന്നത് ആകും ശെരി…

ഏതായാലും നമ്മുടെ ടീം പാട്ടും പാടി കൂൾ ആയിട്ട് ഫൈനലിൽ കേറി. മൂന്നാം ദിവസം രാവിലെ ആയിരുന്നു ഫുട്ബാൾ ഫൈനൽ മത്സരം…. മത്സരത്തിന്റെ ഫലം ഞാൻ പറയണോ??

അത്‌ലറ്റിക്സിന്റെ ഓവർ ഓൾ ട്രോഫി തട്ടിയെടുത്ത സെന്റ് ജോസഫ് സ്കൂളിന്റെ ഗോൾ വല 4 തവണ ചലിപ്പിച്ചു ആയിരുന്നു നമ്മുടെ ടീം ഫുഡ്‌ബോൾ കിരീടം നിലനിർത്തിയത്…

മത്സരത്തിനു ശേഷം ഇരു ടീമും തമ്മിൽ ഉണ്ടായ തർക്കം ടീച്ചർമാർ ഇടപെട്ട് പരിഹരിച്ചു….പക്ഷേ അതു വെറും സാമ്പിൾ വെടിക്കെട്ട് ആയിരുന്നു… ഒർജിനൽ വെടിക്കെട്ടും അടിയുടെ പൂരവും ഓൺ ദ വേ ആണെന്നു ആരും അറിഞ്ഞില്ല.

അതിനു ശേഷം ക്രിക്കറ്റ്‌ മത്സരങ്ങൾ തുടങ്ങി…. ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ ശിവയായിരുന്നു… ബാറ്റിംഗിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം ശിവ ഒരു പോലെ തിളങ്ങി… എങ്കിലും നമ്മുടെ പയ്യന് കൂടുതൽ ഇഷ്‌ടം ബാറ്റിംഗ് ആണ് കേട്ടോ… ബൗളർ ആരായാലും ശിവയ്ക്ക് നോ പ്രോബ്ലം…

അവൻ അടിക്കാൻ തീരുമാനിച്ചാൽ പിന്നെ അതു തീരുമാനിച്ചത് ആണ്. 4 ക്രിക്കറ്റ് ടീം മാത്രം ഉള്ളത് കൊണ്ടു തന്നെ രാവിലെ രണ്ടു മത്സരങ്ങൾ നടത്തി ഫൈനൽ മാച്ചിന് ഉള്ള ടീൻസിനെ സെലക്ട്‌ ചെയ്തു…

നമ്മുടെ ടീം സെലക്ട്‌ ആയിന്നു ഞാൻ പറയേണ്ട കാര്യം ഇല്ലാല്ലോ അല്ലേ. ഉച്ചക്ക് ശേഷം ഫൈനൽ മാച്ചും അതിനു ശേഷം സമ്മാനധാനവും ആണ് തീരുമാനിച്ചിരുന്നത്.

ശിവക്ക് അന്നത്തെ ദിവസം തന്റെ പെണ്ണിനെ ഒന്നു കാണാൻ ഉള്ള സമയം പോലും കിട്ടിയില്ല… പക്ഷേ വരുൺ പറഞ്ഞു അവൻ പെണ്ണ് വന്ന കാര്യം അറിഞ്ഞിരുന്നു… വൈകിട്ട് തിരക്ക് എല്ലാം കഴിഞ്ഞിട്ട് സമാധാനം ആയിട്ട് കാണാം എന്നു കരുതി അവനും തിരക്കു കൂട്ടാൻ പോയില്ല…

ശിവ തിരക്കിൽ ആണെന്ന് മനസിലായത് കൊണ്ടു ഗീതു ഹിമയോട് പറഞ്ഞിട്ട് തിരിച്ചു ക്ലാസ്സിൽ വന്നിരുന്നു. കുറച്ചു നേരം കഴിഞ്ഞു ഹിമ ക്ലാസ്സിൽ എത്തുമ്പോൾ ഒരു ബിസിനസ്‌ മാഗസിൻ വായിച്ചു ഇരിക്കുന്ന ഗീതുവിനെ ആണ് അവൾ കണ്ടത്.

“എന്റെ പൊന്നു കൊച്ചേ… നിനക്ക് 24 മണിക്കൂറും ഈ ബുക്ക്‌ തിന്നാൻ മാത്രേ അറിയതുള്ളോ?? ടെസ്റ്റ്‌ എല്ലാം അരച്ച് കലക്കി കുടിച്ച് തീർന്നത് കൊണ്ടാണോ ഇനി ബിസിനസ്‌ മാഗസിൻ വായിക്കുന്നത്?

അതോ ഇനി ബിസിനസ്‌ വല്ലതും തുടങ്ങാൻ പോകുന്നോ? ” ഹിമ ഗീതുവിന്റെ കൈയിൽ നിന്നും മാഗസിൻ തട്ടിപ്പറിച്ചു കൊണ്ടു ചോദിച്ചു.

“അല്ലടി… ഞാൻ വെറുതെ ബോറടിച്ചപ്പോ എടുത്തു വായിച്ചതാ… ബാഗിൽ നോക്കിയപ്പോൾ വേറെ വായിക്കാൻ പാകത്തിന് ഒന്നും ഇല്ലായിരുന്നു…. അതോണ്ടാ എന്റെ പൊന്നു ഹിമേ ഞാൻ ഈ ബിസിനസ്‌ മാഗസിൻ നോക്കികൊണ്ടിരുന്നത് നോക്കികൊണ്ടിരുന്നതു.

അല്ലാണ്ട് ഞാൻ ബിസിനസും തുടങ്ങാൻ പോണില്ല… ബാക്കി ബുക്ക്‌ തിന്നു തീർന്നിട്ടും ഇല്ല.” ഗീതു ചിരിച്ചോണ്ട് പറഞ്ഞു.

എഴുതി കാണിക്കുന്നത് ആണ് കേട്ടോ… അല്ലാണ്ട് എന്റെ കൊച്ചിനു പറയാൻ പറ്റില്ലല്ലോ… അതോർത്തു കൺഫ്യൂഷൻ ആവരുത് കേട്ടോ.

“ഓഹ്…ഓഹ്..ഇനി അങ്ങനെ പറഞ്ഞോ…അല്ലേടി ഈ മാഗസിന്റെ കവർപേജിൽ ഉള്ളത് ഒരു ഫേമസ് ബിസ്സിനെസ്സ് മാൻ അല്ലേ…എന്താ ഇങ്ങേരുടെ പേരു… എന്തോന്ന് മഹേശ്വർ?? ദേവരാഗ് മഹേശ്വർ അല്ലേ?? അതല്ലേ പേരു?? ” ഹിമ സംശയത്തോടെ ചോദിച്ചു.

“അതെ ദേവരാഗ് മഹേശ്വർ…കൂടെ ഉള്ളത് ഭാര്യ സാധിക മഹേശ്വർ….ഇന്ത്യ ഉൾപ്പെടെ ഒരുപാട് രാജ്യങ്ങളിൽ ആയി വ്യാപിച്ചു കിടക്കുന്ന മഹേശ്വരി ഇൻഡസ്ട്രിസിന്റെ ഉടമ…. അമേരിക്കയിൽ സെറ്റിൽഡ് ആയിരിക്കുന്ന ഒരു ഇന്ത്യൻ കോടിപതി… ഇന്ത്യയിലെ നമ്പർ വൺ ബിസിനസ്‌ മാൻ.

ഹാഫ് നോർത്ത് ഇന്ത്യൻ ഹാഫ് മലയാളി…ഭാര്യ കംപ്ലീറ്റ് മലയാളി. ഇരുവരുടെയും കൺകണ്ട സ്വത്തിനു ഒരേ ഒരു അവകാശി. ഇത്രയും ഡീറ്റെയിൽസ് മതിയോ എന്റെ ഹിമകുട്ടിക്ക്….അതോ ഇനി അവരുടെ ജാതകവും കിട്ടിയാലേ അടങ്ങോളോ?” ഗീതു ചോദിച്ചു.

“അയ്യോ വേണ്ടായേ… ഞാൻ ഒന്നും ചോദിച്ചില്ല…ഒരു മനുഷ്യ ഗൂഗിളിന്റെ അടുത്ത് ആണ് ചോദിച്ചത് എന്നു ഓർത്തില്ല…അങ്ങു ക്ഷെമിച്ചു കള മുത്തേ”…ഹിമ കൈകൂപ്പി

“ഹിമേ നിന്നെ ടീച്ചർ വിളിക്കുന്നു…വേഗം വാ.” ഒരു കുട്ടി പെട്ടെന്ന് വന്നു പറഞ്ഞു. അതു കേട്ടു ഹിമ അവളുടെ കൂടെ പുറത്തേക്ക് പോയി… ഗീതുവിനോട് വരുന്നോ എന്നു ചോദിച്ചപ്പോൾ ഗീതു ഇല്ലാന്ന് പറഞ്ഞു..

അതുകൊണ്ട് ഒറ്റക്ക് ആണ് ഹിമ പുറത്തേക്ക് പോയത്….. കൊറേ നേരം കഴിഞ്ഞിട്ടും ഹിമയെ കാണാത്തതു കൊണ്ടു ഗീതു ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി… കുട്ടികൾ എല്ലാം ഗ്രൗണ്ടിന് അടുത്തേക്ക് ഓടുന്നത് കണ്ടു കാര്യം എന്താന്ന് അറിയാതെ അവൾ അവിടെ നിന്നു…പെട്ടന്ന് ആണ് ഹിമ ഓടി വന്നത്.

“ഗീതു…ഗീതു…അവിടെ..അവിടെ….നീ വാ..” പേടികൊണ്ടും കിതപ്പു കൊണ്ടും ഹിമക്ക് ഒന്നും പറയാൻ കഴിയുന്നില്ലായിരുന്നു. അവൾ ഗീതുവിന്റെ കയ്യും പിടിച്ചു ഗ്രൗണ്ടിലേക്ക് ഓടി.

ഗ്രൗണ്ടിൽ ചെന്നപ്പോൾ ഗീതു കണ്ട കാഴ്ച്ച അവളെ ശെരിക്കും ഞെട്ടിച്ചു. ഗ്രൗണ്ടിൽ കെടന്നു തല്ലു ഉണ്ടാക്കുന്ന ശിവ…വരുണും രാഹുലും കാർത്തിയും ഒപ്പം ഉണ്ട്….പക്ഷേ ശിവയുടെ മുഖത്തെ ദേഷ്യം ആരെയും പേടിപ്പിക്കും വിധം ആയിരുന്നു.

അവൻ ഒരു ചെക്കനെ തലങ്ങും വിലങ്ങും അടിക്കുക ആയിരുന്നു. എന്തോ പക തീർക്കുക ആണെന്ന പോലെ ആയിരുന്നു ശിവയുടെ ഭാവം…. ആ ദേഷ്യം കണ്ടു ഗീതു പോലും ഒരു നിമിഷം പകച്ചു നിന്നു.

കലിപ്പൻ ആണെന്ന് കേട്ടിട്ട് ഉണ്ടെങ്കിലും ഇത്രയും ദേഷ്യത്തിൽ ശിവയെ ഒരിക്കലും ഗീതു കണ്ടിട്ട് ഇല്ല….എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നു.

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

പ്രണയമഴ : ഭാഗം 12