Wednesday, April 24, 2024
Novel

പ്രണയമഴ : ഭാഗം 2

Spread the love

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

Thank you for reading this post, don't forget to subscribe!

“ടാ കാർത്തിക്കേ… എന്തുവാടാ ഇവരു ഈ കെടന്നു പറയുന്നത്? നിനക്ക് എന്തെങ്കിലും മനസ്സിലായോ”?:-രാഹുൽ

“എനിക്ക് ഒന്നും മനസിലായില്ല ടാ. അവരു അവിടെ കെടന്നു എന്തോന്ന് ഒക്കെയോ പറയുന്നു. ഞാൻ ഇവിടെ വളക്കാൻ കൊള്ളാവുന്ന ഏതേലും പെണ്ണ് ഉണ്ടോന്ന് നോക്കുന്നു.

ഞാനും ടീച്ചറും തമ്മിൽ ഒരു ബന്ധവും ഇല്ല..ഇനി ഉണ്ടാവാനും പോണില്ല”. കാർത്തിക് ഇളിച്ചു കൊണ്ടു പറഞ്ഞു.
“ഓഹ് നിന്നോട് ചോദിച്ച എന്നേ പറഞ്ഞാമതിയല്ലോ!

ക്ലാസിലെ ഈ ഊള പെൺപിള്ളേരെ വായിനോക്കതെ പോയി ചത്തൂടെ ടാ നിനക്ക്… വെറുതെ ന്റെ കൂടി വില കളയാൻ ആയിട്ട്.

ക്ലാസ്സിലെ ഓരോന്നിനെ കണ്ടാൽ എനിക്ക് എടുത്തു കിണറ്റിൽ ഇടനാ തോന്നുന്നത്.. ഫീലിംഗ് വെറും പുച്ഛം…. ടാ അളിയാ വരുണേ നീ പറ എന്താ ഈ ടീച്ചർ പറയുന്നത്?” രാഹുൽ കാർത്തിയെ വിട്ടു വരുണിനു നേരെ തിരിഞ്ഞു.

“അളിയാ constitution എന്നൊക്കെ പറയുന്നുണ്ട്. അതോണ്ട് പൊളിറ്റിക്സ് ആണെന്ന് ആണ് എന്റെ ഒരു വിശ്വാസം. വിശ്വാസം അതല്ലേ എല്ലാം”… വരുൺ ടീച്ചറിന്റെ കണ്ണുവെട്ടിച്ചു രാഹുലിനു മറുപടി കൊടുത്തു.

“ഡാ.. അത് ഒക്കെ… പക്ഷേ ഈ constitution എന്തോന്നാ?” രാഹുൽ വിടാൻ ഉദ്ദേശിച്ചിട്ട് ഇല്ല.

Doubt വെറുതെ ചോദിച്ചതാ… നമ്മടെ പയ്യൻ പണ്ടേ ആളൊരു ബുജി ആണ്. പക്ഷേ പരീക്ഷക്കു മാത്രേ ബുദ്ധി ഉപയോഗിക്കു… അല്ലാണ്ട് എന്റെ പയ്യൻമാർ ആരും മന്ദബുദ്ധികൾ ഒന്നും അല്ല.. എല്ലാരും കേട്ടല്ലോ…അവരു പരീക്ഷ സമയത്തു മാത്രം ബുദ്ധി ഉപയോഗിക്കുന്ന സ്പെഷ്യൽ ബുജികൾ ആണ്

“Constitution എന്താണ് എന്നോ? നീ ആ ചെവി ഒന്നു ഇങ്ങു കാണിച്ചേ.. ഞാൻ വിശദമായി പറഞ്ഞു തരാം.” രാഹുലിന്റെ മുഖത്തെ ഭാവങ്ങൾ കണ്ടിരുന്നു എങ്കിൽ ഞാൻ പറയണ്ട് തന്നെ നിങ്ങൾ മനസിലാക്കിയേനെ വരുൺ ഏതു ലെവലിൽ ഉള്ള definition ആണ് കൊടുത്തത് എന്നു

“വരുൺ…സ്റ്റാൻഡ് അപ്പ്‌”….പെട്ടെന്ന് അവിടെ ഒരു സ്ത്രീ ശബ്ദം മുഴങ്ങി.മധുരമായ ശബ്ദം ആയിരുന്നില്ല ഒരു ഗർജനം. “നീ ഇവിടെ പഠിക്കാൻ ആണോ വരുന്നത് അതോ അടുത്ത് ഇരിക്കുന്നവന്റെ ചെവി തിന്നാൻ ആണോ?

ഇത് എന്റെ ക്ലാസ്സ്‌ ആണ് അല്ലാണ്ട് ചന്ത ഒന്നും അല്ല ഇങ്ങനെ കെടന്നു അലയ്ക്കാൻ. അത്രക്ക് സംസാരിച്ചോളാൻ വയ്യയെങ്കിൽ ഉറക്കെ പറ…അപ്പോ നമുക്ക് കൂടി കേൾക്കാമല്ലോ.”

ഈ ഡയലോഗ് കേട്ടിട്ടും നിങ്ങൾക് മനസിലായില്ലേ ശബ്ദത്തിന്റെ ഉടമയെ? അതേ സുഹൃത്തുക്കളെ നമ്മുടെ ടീച്ചർ… അല്ലാണ്ട് വേറെ ആര് പറയാൻ. നമ്മൾ ഇത് എത്ര കേട്ടതാ അല്ലേ? എന്നിട്ടും നന്നായില്ല എന്നു മാത്രം.

പറയുന്ന ടീച്ചറിനു പറഞ്ഞു പറഞ്ഞു ബോറടിച്ചാലും നമ്മൾ ചിരിച്ചോണ്ട് കേൾക്കുന്ന അതേ വാക്കുകൾ ടീച്ചർ ഇവിടെയും പറഞ്ഞു.

“വരുൺ ഈ കൂട്ടത്തിൽ ഏറ്റവും കുഴപ്പം നീ ആണ്. നീ ആ കാർത്തിക്കിനെ നോക്കിക്കേ… അവൻ എന്തു നന്നായി ശ്രെദ്ധിച്ചു ക്ലാസ്സിൽ ഇരിക്കുന്നു.”

“ക്ലാസ്സിൽ ശ്രെദ്ധിക്കാനോ? അതും ഇവനോ? പെൺപിള്ളേരെ വായിനോക്കി ഇരിക്കുന്ന ഈ വായിനോക്കിയെ കുറിച്ചു തന്നെ ആണോ ടീച്ചർ ഈ പറയുന്നത്? ആരും നോക്കണ്ട… ഇതു വരുണിന്റെ വെറും ആത്മഗതം. അല്ലാണ്ട് പയ്യൻമാരു പരസ്പരം പണിയില്ല.

“നീ രാഹുലിനെ നോക്കിക്കേ…ക്ലാസ്സിൽ ശ്രെദ്ധിച്ചു ഇരിക്കുന്ന അവനെ കൂടി നീ നശിപ്പിക്കും… ടീച്ചർ അടുത്ത നല്ല കുട്ടിയെ പരിചയപ്പെടുത്തി”.

“ഞാൻ ഇവനെ ഇനി എവിടെ ഇട്ടു ചീത്ത ആക്കാനാ? ഇങ്ങോട്ട് വന്നു എന്നെ സംസാരിപ്പിച്ചിട്ടു പട്ടി ഇരിക്കുന്നത് നോക്കിക്കേ” (വീണ്ടും വരുണിന്റെ ആത്മഗതം ആണ്.)

“നീ ശിവദത്തിനെ നോക്കിക്കേ വരുൺ…അവനും കുരുത്തക്കെടു ഒന്നും ഇല്ലാണ്ട് പഠിക്കുന്നു. അവൻ ഞാൻ പറയുന്നത് എഴുതിയും എടുക്കുന്നുണ്ട്.(ടീച്ചർ) ”

“പിന്നെ ഭയങ്കര എഴുത്തു ആണ്… ഏതോ ഒരു പെണ്ണിന്റെ കണ്ണും വരച്ചോണ്ട് ഇരുന്നിട്ട് മുഖത്തു നോട്ട് എഴുതുന്ന ഭാവം വരുത്തി ഇരിക്കുവാ കള്ള പന്നി.”(വീണ്ടും വരുൺ തന്നെ ആണ്. വരുൺ മാത്രം ആണ് ഈ ആത്മഗതത്തിന്റെ ഉടമ.)

“ഇനി എന്റെ ക്ലാസ്സിൽ ഇരുന്നു സംസാരിച്ചാൽ ഞാൻ പിടിച്ചു പുറത്തു ആകും. സ്മാർട്ട്‌ ആകാം എന്നു കരുതി ഓവർ സ്മാർട്ട്‌ ആവല്ലേ.. വന്നു കേറിയത്‌ അല്ലേ ഉള്ളൂ. ഇരിക്കവിടെ… ആഹ് എല്ലാരും ടെക്സ്റ്റ്‌ നോക്ക്.” (ടീച്ചർ വീണ്ടും പഠിപ്പിച്ചു തുടങ്ങി).

ഈ സമയം മുഴുവൻ ബാക്കി മൂന്നു പേരും ഏതോ കോമഡി ഫിലിം കണ്ട പോലത്തെ ചിരി ആയിരുന്നു.വരുൺ അവിടെ ഇരുന്നു.

എന്നിട്ട് രണ്ടു വശത്തും ഇരിക്കുന്ന ചെറ്റകളെ ഒന്നു നോക്കി… ഒന്നേ നോക്കിയുള്ളൂ… ഒരിക്കൽ മാത്രേ നോക്കിയുള്ളൂ.. ഒറ്റ നോട്ടത്തിൽ തന്നെ കൂട്ടുകാർ അവന്റെ മനസു വായിച്ചെടുത്തു…അതോടെ ചിരിയും നിർത്തി.

കണ്ടു പഠിക്കു… ഒരു നോട്ടം കൊണ്ടു കൂട്ടുകാരന്റെ മനസു വരെ അവരു മനസിലാക്കും.

വരുണിന്റെ അന്നേരത്തെ നോട്ടം നിങ്ങൾ കണ്ടിരുന്നു എങ്കിൽ ഞാൻ പറയാതെ തന്നെ നിങ്ങളും അവന്റെ മനസു വായിച്ചു എടുത്തു എഴുതി വെച്ചേനെ…

ഞാൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടാൽ ന്റെ മരണത്തിനു ഉത്തരവാദി വരുൺ മാത്രം ആയിരിക്കും എന്നു.അമ്മാതിരി കലിപ്പ് നോട്ടം ആയിരുന്നു ചെറുക്കന്റെ.

“മൂന്നു പേരും വെളിയിലോട്ട് ഇറങ്ങു…എനിക്ക് നിങ്ങളെ നന്നായിട്ട് ഒന്നു കാണണം. പ്രേതേകിച്ചു എന്റെ രാഹുൽ മുത്തിനെ”. വരുൺ ശബ്ദം താഴ്ത്തി പറഞ്ഞു. ടീച്ചർ വീണ്ടും പഠിപ്പിച്ചു തുടങ്ങിയതും കുട്ടികൾ ഉറങ്ങി തുടങ്ങി.

“ടീച്ചർ….. ഒരു മിനുട്ട് ഒന്നു പുറത്തേക്ക് വരവോ?” പെട്ടന്ന് പുതിയൊരു ശബ്ദം കേട്ടു എല്ലാരും അങ്ങോട്ട് നോക്കി. വാതിലിൽ പ്യൂൺ ചേട്ടൻ നിൽക്കുന്നു.

ആ സമയം കുട്ടികൾടെ മനസ്സിൽ തങ്ങളെ നരകത്തിൽ നിന്നും രക്ഷിക്കാൻ വന്ന ദൈവദൂതന്റെ സ്ഥാനം ആയിരുന്നു ആ പ്യൂൺ ചേട്ടന്.

കാരണം ഇത്തിരി നേരത്തേക്ക് എങ്കിലും ടീച്ചർ പുറത്തേക്കു ഇറങ്ങി പോയി. 5 മിനിട്ടിനു ശേഷം ടീച്ചർ തിരിച്ചു വന്നു. ശേഷം കുട്ടികളോടായി പറഞ്ഞു

“All students please listen… നമ്മുടെ ക്ലാസ്സിലേക്ക് ഒരു പുതിയ കുട്ടി കൂടി വരുന്നു. രണ്ടാഴ്ച്ചത്തെ നോട്സ് ഒക്കെ നിങ്ങൾ അവൾക്കു കൂടി കൊടുത്തു സഹായിക്കണം. Come ഗീതു”…. കുട്ടികളുടെ എല്ലാം ശ്രെദ്ധ വാതിലിനു നേരെ ആയി..ഒപ്പം നമ്മുടെ പയ്യൻമാരുടെയും. പെട്ടെന്ന് ഉള്ളിലേക്കു ഒരു പെൺകുട്ടി കടന്നു വന്നു.

തൂവെള്ള ചുരിദാർ ഇട്ടു മാലാഖയെ പോലെ തോന്നിക്കുന്ന ഒരു പെൺകുട്ടി. കാറ്റിൽ പാറിപറക്കുന്ന മുടി..ആരെയും ആകർഷിക്കുന്ന ഉണ്ടകണ്ണുകൾ കരിമഷി എഴുതി ഒന്നുകൂടി ഭംഗി കൂട്ടിയിരിക്കുന്നു…

പൗർണമി തിങ്കൾ പോലെ ശോഭയുള്ള നിഷ്കളങ്കമായ മുഖം… മുഖത്തു ആരെയും കൊതിപ്പിക്കുന്ന ചെറു പുഞ്ചിരി. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു കുഞ്ഞു മാലാഖ.

ആദ്യ കാഴ്ച്ചയിൽ തന്നെ നമ്മുടെ പയ്യൻമാരിൽ ഒരാളുടെ മനസ്സിൽ അവൾ കൂടു കൂട്ടി കഴിഞ്ഞിരുന്നു.

അവൻ കണ്ണിമ ചിമ്മാതെ അവളെ നോക്കിയിരുന്നു….മറ്റെല്ലാം മറന്ന്…ചുറ്റുമുള്ള ലോകത്തെ തന്നെ മറന്നു അവൻ അവളുടെ കണ്ണുകളിൽ നോക്കിയിരുന്നു.

 

തുടരും…

പ്രണയമഴ : ഭാഗം 1