പ്രണയമഴ : ഭാഗം 12

Spread the love

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോൾ തന്നെ ഹിമ വീഡിയോ കാൾ ചെയ്തു. പാവം പെണ്ണിന്റെ കണ്ണൊക്കെ കരഞ്ഞു കലങ്ങിയിരുന്നു..ഒരു വിധത്തിൽ ആണ് ഗീതുവും അമ്മയും കൂടി അവളെ ആശ്വാസിപ്പിച്ചത്..ഇല്ലെങ്കിൽ കരഞ്ഞു കരഞ്ഞു അവൾ കേരളത്തിൽ അടുത്ത പ്രളയം സൃഷ്‌ടിച്ചേനെ…

ചില കൂട്ടുകാരികൾ അങ്ങനെ ആണു… വേദനിക്കുന്നത് നമുക്ക് ആണേലും കണ്ണു നിറയുന്നത് അവരുടെ ആയിരിക്കും.

ഇമ്പ്രൂവ്മെന്റ് എക്സാം കഴിഞ്ഞു ക്ലാസുകൾ വീണ്ടും തുടങ്ങി. ആദ്യത്തെ ഒരാഴ്ച്ച ഗീതുവിനു വരാൻ പറ്റിയില്ല. ഗീതു ഇല്ലാത്ത ഓരോ നിമിഷവും ശിവയെ സംബന്ധിച്ച് ഓരോ യുഗങ്ങൾ ആയിരുന്നു. എങ്ങനെ എങ്കിലും ഒരാഴ്ച്ച കഴിഞ്ഞു കിട്ടിയാൽ മതി എന്നായിരുന്നു. ശിവയുടെ വെപ്രാളവും പരവേശവും കണ്ടു വരുൺ ആണ് ശനിയാഴ്ച ഗീതുവിന്റെ വീട്ടിൽ പോയാലോ എന്ന പ്ലാൻ മുന്നോട്ടു വെച്ചത്.

അല്ലേലും അങ്ങനെ ആണ് മനസ്സു അറിയുന്ന കൂട്ടുകാർ.

അതിൽ ആർക്കും എതിർ അഭിപ്രായം ഉണ്ടായിരുന്നില്ല. ഗീതുവിനെ കാണുന്നതിൽ ശിവയെക്കാളും കൂടുതൽ സന്തോഷിച്ചത് ഹിമ ആയിരുന്നു. ഗീതുവിനെ ഹോസ്പിറ്റലിൽ പോയി കാണാൻ പറ്റാത്ത വിഷമം അവളുടെ മനസ്സിൽ അത്രക്ക് ഉണ്ടായിരുന്നു. അങ്ങനെ ഉള്ളപ്പോ ഇത്തരത്തിൽ ഒരു അവസരം അവൾ വെറുതെ പോവാൻ സമ്മതിക്കില്ലല്ലോ?

ഇതേ സമയം വീട്ടിൽ ഗീതുവിന്റെ അവസ്ഥയും ഒട്ടും മോശം ആയിരുന്നില്ല. വീട്ടിൽ ഇരുന്നിട്ട് അവൾക്കു ഒരു മനസമാധാനവും കിട്ടിയില്ല. ജൂനിയർ പെൺകുട്ടി ശിവയോട് എന്താ പറഞ്ഞത് എന്നു അറിയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. ആ പെണ്ണിനു ശിവയോടു പ്രണയമാകുമോ എന്ന ചിന്ത പോലും അവളെ ഭ്രാന്ത് പിടിപ്പിച്ചു.

ആദ്യത്തെ രണ്ടു ദിവസം കാലു നിലത്തു തൊടാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു… എന്നാൽ രണ്ടു മൂന്നു ദിവസം കഴിഞ്ഞു വേദന ഒക്കെ മാറിയപ്പോൾ സ്കൂളിൽ പോകാൻ അവൾ വാശി പിടിച്ചു എങ്കിലും അമ്മ സമ്മതിച്ചില്ല. ആ വിഷമത്തിൽ ഇരിക്കുമ്പോൾ ആണ് ഹിമ വിളിച്ചു ശനിയാഴ്ച എല്ലാരും അങ്ങോട്ട് വരുന്നു എന്നു പറഞ്ഞത്.

എല്ലാരേയും കാണാല്ലോ എന്നു ഓർത്തു ഗീതുവിന്റെ മനസ്സ് സന്തോഷം കൊണ്ടു തുള്ളി ചാടുകയായിരുന്നു.

പിന്നീട് അങ്ങോട്ട് ശനിയാഴ്ച ആകാൻ ഉള്ള കാത്തിരുപ്പ് ആയിരുന്നു. അതിനു ഇടക്കുള്ള രണ്ടു ദിവസങ്ങൾക്കു ഒരു അന്ത്യവും ഇല്ലാത്തതു പോലെ അവൾക്കു തോന്നി.

അതു പിന്നെ അങ്ങനെ ആണല്ലോ പ്രിയപെട്ടവരെ കാണാൻ ഉള്ള കാത്തിരുപ്പിന് ദൈർഖ്യം കൂടുതൽ ആയിരിക്കും…ഓരോ നിമിഷവും ഓരോ യുഗങ്ങൾക്കു സമം ആയിരിക്കും. ആ കാത്തിരുപ്പ് ഒരു സുഖമുള്ള നൊമ്പരം ആണ്.

എല്ലാവരുടെയും കാത്തിരിപ്പിനു ഒടുവിൽ ആ ദിവസം വന്നെത്തി. കൂട്ടുകാർ എല്ലാവരും എത്തുമ്പോൾ ഗീതു അച്ഛനോടൊപ്പം സംസാരിച്ചു ഇരിക്കുക ആയിരുന്നു.

“മോളെ… സർ വിളിച്ചിരുന്നു. മോൾക്ക്‌ വയ്യാന്നു അറിഞ്ഞു മാഡം നല്ല വിഷമത്തിൽ ആണ് …അവർക്ക് മോളേ ഒന്നു കാണണം എന്നു പറഞ്ഞു.

ഞാൻ എന്താ പറയേണ്ടത്? സ്ഥിരം കാണുന്ന സ്ഥലവും സമയവും തന്നെ പറയട്ടെ??” ഗീതുവിനോട് അച്ഛൻ ആരെയോ കാണുന്നതിനെ കുറിച്ചു പറഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു.

അവളും അതിനു സമ്മതിച്ചു. ആ സമയത്ത് ആണ് കൂട്ടുകാർ എത്തിയത്. ഗീതുവിനെ കണ്ടപാടെ ഹിമ ഓടി വന്നു അവളെ കെട്ടിപിടിച്ചു. വരുണും കാർത്തിയും രാഹുലും അവളുടെ അടുത്ത് ഇരുന്നു സുഖവിവരങ്ങൾ അന്വേഷിച്ചു തുടങ്ങി.

അവർക്ക് എല്ലാം മറുപടി നൽകുന്ന വേളയിലും ഗീതുവിന്റെ കണ്ണുകൾ അനുസരണ ഇല്ലാത്ത പോലെ ശിവയെ തേടി അലഞ്ഞു. പക്ഷേ ശിവ അവർക്കൊപ്പം ഉണ്ടായിരുന്നില്ല.

ഗീതുവിന്റെ മനസ്സ് മനസിലാക്കി എന്നോണം ഹിമ ചോദിച്ചു ” കലിപ്പനെ ആണോ നോക്കുന്നത്? ” (അതു പിന്നെ കൂട്ടുകാർ അങ്ങനെ ആണല്ലോ? നമ്മുടെ എന്തു ഉഡായിപ്പും അവർ കണ്ടു പിടിക്കും… bloody fools)

ഹിമയുടെ ചോദ്യം കേട്ടു ഗീതു അവളുടെ കണ്ണുകളെ പിൻവലിച്ചു. എന്നിട്ട് അല്ല എന്നു തലകുലുക്കി.

“എന്റെ പൊന്നു ഗീതുസ്സേ… ഈ പൂച്ച കണ്ണടച്ചു പാലുകുടിച്ചാൽ ആരും അറിയില്ല എന്നാണോ വിചാരം?? നീ സമ്മതിച്ചു തരണ്ട… പക്ഷേ ഞാൻ കയ്യോടെ പിടിക്കുന്ന ദിവസം വരും…

പിന്നെ നിന്റെ കണ്ണുകൾ തേടുന്ന ആളു വരാതിരിക്കില്ലല്ലോ! അവനും കൂടെ ഉണ്ട്… പുറത്തു വെച്ചു പ്രിയ പിടിച്ചു നിർത്തി…. ഇപ്പോൾ ഇങ്ങോട്ട് വരും കേട്ടോ “… ഹിമ ഗീതുവിന്റെ ഉണ്ടക്കവിളിൽ പിച്ചികൊണ്ടു പറഞ്ഞു.

അതു കേട്ടു ബാക്കി മൂന്നു പേരും അവളെ കളിയാക്കി ചിരിച്ചു. അപ്പോഴേക്കും ഗീതു മേശപ്പുറത്ത് നിന്നും ബുക്കും പേപ്പറും എടുത്തു…. അവൾക്കു എന്തോ പറയ്യാൻ ആണെന്ന് മറ്റുള്ളവർക്ക് മനസിലായി.അവൾ അതിൽ എന്തോ എഴുതാൻ തുടങ്ങി.

ഗീതു എഴുതുന്ന കാര്യങ്ങൾ എന്റെയും നിങ്ങളുടെയും സൗകര്യത്തിനു അവൾ പറയുന്നു എന്നാ രീതിയിൽ ആണ് ഈ പാർട്ടിൽ അവതരിപ്പിക്കാൻ പോകുന്നത്…. ലാസ്റ്റ് സംസാരിക്കാൻ കഴിയാത്ത ഗീതു സംസാരിച്ചോ എന്നു ചോദിക്കരുത്…

കാരണം ഈ മണ്ടത്തരം ഒരു പകർച്ചവ്യാധി പോലെ ആണ്..പ്രത്യേകിച്ചു രാഹുലിന്റെ മണ്ടത്തരങ്ങൾ. അവനിൽ നിന്നു എങ്ങാനും അതു നിങ്ങക്ക് പകർന്നാൽ ഞാൻ ഉത്തരവാദി അല്ല.

എനിക്ക് വയ്യ അടി കൊള്ളാനും..നിങ്ങളുടെ സുരക്ഷ നിങ്ങളുടെ മാത്രം കൈയിൽ ആണ്. പറഞ്ഞില്ലാന്നു വേണ്ട

“ആഹ്…. അതു തന്നാണ് എനിക്കും പറയാൻ ഉള്ളത്… പൂച്ച കണ്ണടച്ച് പാലു കുടിച്ചാൽ ആരും അറിയുന്നില്ല എന്നു കരുതരുത്…. നോം എല്ലാം കാണുന്നു. ” ഗീതു പറഞ്ഞതു (എഴുതിയത്) കേട്ടു ഹിമയും മറ്റൊരാളും ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ആയി.

ബാക്കി രണ്ടു പേർ ഒന്നും മനസിലാകാതെ നിന്നു… അവർ എന്തെങ്കിലും ചോദിക്കും മുൻപ് ശിവ കയറി വന്നു. ശിവയെ കണ്ടു ഗീതുവിന്റെ മനസ്സ് ഒരുപാട് സന്തോഷിച്ചു എങ്കിലും അവൾ അതു പുറത്തു കാണിച്ചില്ല.

പട്ടിടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിൽ ഇട്ടാലും അതു നൂരില്ല എന്നു പറയും പോലെ ശിവയും ഒരു കാലത്തും നന്നാവില്ല. വന്നു കേറിയ ഉടനെ ഓരോന്ന് പറഞ്ഞു അവൻ ഗീതുവിനെ ദേഷ്യം പിടിപ്പിക്കാൻ തുടങ്ങി… ” മരത്തിന്റെ മൂട്ടിൽ ഒക്കെ വീണു കപ്പെടുത്തതിന്റെ റസ്റ്റ്‌ ഇതു വരെ തീർന്നില്ലേ പ്രാണപ്രിയേ???

നീ ഇല്ലാത്തതു കൊണ്ടു സ്കൂളിൽ എന്തു സമാധാനം ആണെന്ന് അറിയോ?… എന്റെ സന്തോഷത്തിനും അതിരു ഇല്ലടി കുട്ടിത്തേവാങ്കെ… നീ അങ്ങോട്ട് വരാതിരിക്കാൻ വേണ്ടി നിന്റെ ഒരു കാലു അടിച്ചു ഓടിക്കാനും എനിക്ക് മടി ഒന്നും ഇല്ല കേട്ടോ. ”

“പിന്നെ ഒടുക്കത്തെ സന്തോഷം ആണ്…അതുകൊണ്ട് ആണല്ലോ ഇത്രയും ദിവസം ശോകം അടിച്ചു മനസമൈന പാടി നടന്നത്….വാ തുറന്നാൽ കള്ളത്തരമേ ഈ കാട്ടുപോത്ത് പറയു.” വരുൺ മനസ്സിൽ പറഞ്ഞു.

“അയ്യോ…. അവിടുന്ന് കഷ്ടത അനുഭവിക്കേണ്ടതില്ല പ്രാണനാഥാ…. ഈ തിരുമോന്ത കാണാതിരിക്കാൻ ആയി അങ്ങയുടെ രണ്ടു കാലും തല്ലി ഓടിക്കാൻ ഞാൻ തയ്യാർ ആണ്”… വിട്ടു കൊടുക്കാൻ ഗീതുവും ഒരുക്കം ആയിരുന്നില്ല.

“നിന്റെ മറ്റവന്റെ കാലു പോയി തല്ലി ഓടിക്കെടി കുട്ടിയക്ഷി…. ഉണ്ടക്കണ്ണി…. ഇങ്ങനെ കണ്ണുരുട്ടി നോക്കല്ലേ അതൂരി തറയിൽ വീഴും…. അവളുടെ നോട്ടം കണ്ടില്ലേ??” ശിവ വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടിരിന്നു. ( കലിപ്പൻ ഇന്ന് മിക്കവാറും വീരചരമം പ്രാപിക്കും. )

“എന്നാ താൻ തന്റെ മറ്റവളുടെ അടുത്ത് പോടോ…. അവളുടെ അടുത്ത് തന്നെ നിന്നോ….അതാകുമ്പോൾ ഈ കൊക്കാച്ചി തവളയെ പോലുള്ള മോന്ത നമുക്ക് കാണണ്ടല്ലോ”… ശിവ ഒന്നു പറഞ്ഞാൽ ഗീതു 10 പറയും…

ഈ പ്രക്രിയ തുടർന്നു കൊണ്ടേ ഇരുന്നു..അമ്മ വന്നു എല്ലാരേയും ചോറു കഴിക്കാൻ വിളിക്കും വരെയും അതു തുടർന്നു… ബാക്കി ഉള്ളവർക്കു ഒരു ഗ്യാപ് പോലും കൊടുത്തില്ല രണ്ടു ശവങ്ങളും… എഴുത്തിനു സ്പീഡ് കിട്ടാത്തതോണ്ട് നമ്മുടെ നായിക വാട്സ്ആപ്പിൽ വഴക്ക് തുടങ്ങി (കൊച്ചിനു ടൈപ് ചെയ്യാൻ നല്ല സ്പീഡ് ആണ്….

അല്ലാണ്ട് എഴുതാൻ അവൻ ഗ്യാപ് കൊടുക്കാത്തൊണ്ട് ഒന്നും അല്ല)…. 6 കൂട്ടുകാർ മാത്രം ഉള്ള ഗ്രുപ്പിൽ ഗീതു മെസ്സേജ് അയച്ചോണ്ടു ക്ലാസ്സിലെ ബാക്കി കുട്ടികൾ അതു വായിച്ചു ബോധം കേട്ടു വീണില്ല.

അന്തരീക്ഷം ശാന്തമായപ്പോൾ രാഹുൽ വരുണിനോടും കാർത്തിയോടും ആയി പറഞ്ഞു “ഇതു ഒരെണ്ണം mute ആയിട്ട് ഇരുന്നിട്ട് ഈ പാടു… അപ്പൊ രണ്ടും ഫുൾ വോളിയത്തിൽ ആയിരുന്നു എങ്കിൽ ഇന്ന് ഈ വീട് തിരിച്ചു വെച്ചേനെ “… “ഏറെ കുറെ”..

വരുണും കാർത്തിയും അതു ശെരി വെച്ചു… ചോറൊക്കെ കഴിച്ചു കഴിഞ്ഞു വന്നപ്പോൾ ആണ് ഹിമ sub ഡിസ്ട്രിക്ട് സ്പോർട്സ് മീറ്റ് ഈ തവണ നമ്മുടെ സ്കൂളിൽ വെച്ച് അടുത്ത ആഴ്ച്ച നടക്കുന്നു എന്നു പറഞ്ഞത്.

അതു കേട്ടു ഗീതു ചോദിച്ചു “അതെന്താ ഈ തവണ ഇത്രയും നേരുത്തേ കഴിഞ്ഞ തവണ അതു ഒക്ടോബറിൽ അല്ലായിരുന്നോ?? ഇതിപ്പോ ഓഗസ്റ്റ് ഫസ്റ്റ് വീക്ക്‌ അല്ലേ ആയുള്ളൂ”

“അതു അറീല്ലടി…. ഈ തവണ നേരുത്തേ ആണെന്നു പറഞ്ഞു.. മൂന്നു ദിവസം ആയിട്ട് ആണ്… നീ വരില്ലേ?? ഇവമ്മാർക് എല്ലാരുടെയും ഐറ്റംസ് ഉണ്ട്”…ഹിമ പറഞ്ഞു നിർത്തി

ഗീതു മറുപടി പറയും മുൻപ് ശിവ ഇടക്ക് കേറി പറഞ്ഞു … “ഓഹ് ഇവള് വന്നിട്ട് എന്തിനാ അവിടെ ഒക്കെ വീണു കരഞ്ഞു വിളിച്ചു സീൻ ആകാനോ?

“ഞാൻ വീണാൽ താൻ എടുക്കാൻ വരണ്ട കേട്ടോ… പിന്നെ പ്രശ്നം ഇല്ലല്ലോ?” ഗീതുനു ദേഷ്യം വന്നു തുടങ്ങി.

“അയ്യോ… ഞാൻ വരുന്നില്ല…ഒരു തവണ എടുത്തു മതിയായി…മുടിഞ്ഞ വെയിറ്റ് ആണ് നിനക്ക് കൈ ഒടിഞ്ഞു പോകും…. നീ വീട്ടിലെ അരകല്ലും അമ്മിക്കലും ഒക്കെ എടുത്തു തിന്നോ പെണ്ണെ??….”

“ഓ…തിന്നു ഇവിടുത്തെ അരകല്ലും അമ്മിക്കല്ലും തിന്നു തീർന്നു…. ഇനി തന്റെ വീട്ടിലോട്ട് വരാം… അവിടുത്തെ തിന്നാം…. എന്താ വരട്ടെ?? …”

“നീ എന്റെ വീട്ടിലോട്ട് എങ്ങാനും വന്നാൽ കാലു ഞാൻ തല്ലി ഒടിക്കും” എന്നു ഗീതുവിനോടായി പറഞ്ഞു.അതു കേട്ടു അവളുടെ മുഖം ഒന്നു വാടി….’വീട്ടിൽ കല്യാണം കഴിഞ്ഞു നിലവിളക്കും പിടിച്ചു കേറാൻ ഉള്ള പെണ്ണ് ആണ്…. അല്ലാണ്ട് നിന്നെ ഇപ്പോൾ ഞാൻ അങ്ങോട്ട് കേറ്റും… മോളും അതും വിചാരിച്ചു ഇരുന്നോ’… ശിവ മനസ്സിൽ പറഞ്ഞു ചിരിച്ചു.

ഓഹ്…മിക്കവാറും തന്റെ കാലായിരിക്കും ആ ജൂനിയർ പെണ്ണിന്റെ വീട്ടുകാർ വന്നു തല്ലിയോടിക്കുന്നത്….. അവളുടെ കൂടെ കൊഞ്ചി നടക്കുന്നതിനു….ഗീതു ആ പെണ്ണിന്റെ കാര്യം അറിയാൻ വേണ്ടി മനപ്പൂർവം വിഷയം അങ്ങോട്ട് തിരിച്ചു.

“ഏതു ജൂനിയർ പെണ്ണ്??….നന്ദനയുടെ കാര്യം ആണോ നീ പറയുന്നത്? അന്ന് നീ അണഞ്ഞു വീണതിന്റെ അന്നു എന്നോട് സംസാരിച്ചോണ്ട് നിന്ന അവളുടെ കാര്യം ആണോ?..”

“ആഹ്…. അവളുടെ കാര്യം തന്നെ… ആരാ അവൾ? അവൾ എന്താ അന്നു പറഞ്ഞത്? കൊറേ നേരം നിന്നു കൊഞ്ചുന്നതു കണ്ടല്ലോ… എന്തോന്ന് ആയിരുന്നു?…. ”

“അവൾക്കു ഒടുക്കത്തെ പ്രണയം….അതു ഒന്നു എന്നോട് പറയാൻ വിളിച്ചത് ആയിരുന്നു…. അതു കേട്ടു നിന്നു അന്നു സമയം പോയത് അറിഞ്ഞില്ല…അതിനു ഇടക്ക് അല്ലേ നീ കപ്പെടുത്തത്…അതോണ്ട് ആ ഫ്ലോ അങ്ങു പോയി… അല്ല അതിനു നിനക്ക് എന്താ?? ഞാൻ ആരോട് സംസാരിച്ചാലും നിനക്ക് എന്താ??? ”

പിന്നെ ഗീതു ഒന്നും മിണ്ടിയില്ല… കാരണം ആ പെണ്ണിനു ശിവയോടു പ്രണയമാണെന്ന് അറിഞ്ഞു അവളുടെ മനസ്സ് അവൾ പോലും അറിയാതെ പിടഞ്ഞു തുടങ്ങിയിരുന്നു… കണ്ണുകൾ അറിയാതെ നിറഞ്ഞു…എങ്കിലും ആ കണ്ണീർ ഒളിപ്പിച്ചു വെയ്ക്കാൻ അവൾ പരമാവധി ശ്രെമിച്ചു.

തന്റെ പെണ്ണ് വിഷമിക്കുന്നത് കണ്ടിട്ട് ശിവക്കു സഹിച്ചില്ല… അതോണ്ട് അവൻ കലിപ്പീരു നിർത്തി കാര്യം പറഞ്ഞു…. “അവൾ എന്റെ വീട്ടിനു അടുത്ത് ഉള്ളത് ആണ്…. അവൾക്കു ഈ വരുണിനോട് മുടിഞ്ഞ പ്രേമം… love at first site ആണ് പോലും…

അത് ഇവനോട് ഒന്നു പറയാൻ എന്റെ ഹെല്പ് ചോദിച്ചതാ…. ഞാൻ ആ കാര്യം ഇവനോട് പറഞ്ഞത് ഇവൻ പോയി ആ പെണ്ണിനെ കൊന്നു വെച്ചു…. അതോടെ അവളുടെ പ്രേമവും പോയി എല്ലാം പോയി.

ഇപ്പോൾ അവൾ വേറെ ഒരുത്തന്റെ പിറകെ നടക്കുന്നു…. ഈ കേസ്സിൽ ആരും എന്റെ കാലു തല്ലി ഓടിക്കില്ല കേട്ടോ മോളേ…. ”

അതു കേട്ടപ്പോ പെണ്ണിന്റെ മുഖം ഒന്നു തെളിഞ്ഞു…. അവളുടെ മുഖഭാവങ്ങളിൽ നിന്നും അവളുടെ മനസ്സിൽ തനിക്ക്‌ ഒരു സ്ഥാനം ഉണ്ട് എന്നു ശിവ മനസിലാക്കി…. ആ ചിന്ത അവന്റെ മനസ്സിൽ ഒരു കുളിർമഴ പെയ്യിച്ചു.

അതികം വൈകാതെ എല്ലാവരും മടങ്ങി പോയി….പോകും മുൻപ് ശിവ മറ്റാരും കേക്കാതെ ഗീതുവിനോട് പറഞ്ഞു “ജീവിതകാലം മുഴുവൻ ഈ അപ്പൂപ്പൻതാടിയെ എന്റെ കൈയിൽ കൊണ്ടു നടക്കാൻ എനിക്ക് സമ്മതം ആണ് കേട്ടോ..

കാര്യം ആയിട്ട് നീ വല്ല അമ്മിക്കല്ലും എടുത്തു തിന്നു അങ്ങനേലും വെയിറ്റ് വയ്ക്കട്ടെ. എന്നാൽ അല്ലെ ചേട്ടന് എടുക്കുമ്പോൾ ഒരു സുഖം ഉള്ളൂ.”

എല്ലാരും മടങ്ങി പോയി എങ്കിലും ശിവയെ കണ്ടത് കൊണ്ടു ഗീതുവും അവളെ കണ്ടത് കൊണ്ടു ശിവയും ഒരാഴ്ച്ചയ്ക്ക് ശേഷം അന്നു ഒരുപാട് ഹാപ്പി ആയിരുന്നു.

ഇനി ഒരാഴ്ച്ചക്കു ശേഷം നമ്മുടെ നായിക തിരികെ സ്കൂളിലേക്ക്…

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

പ്രണയമഴ : ഭാഗം 5

പ്രണയമഴ : ഭാഗം 6

പ്രണയമഴ : ഭാഗം 7

പ്രണയമഴ : ഭാഗം 8

പ്രണയമഴ : ഭാഗം 9

പ്രണയമഴ : ഭാഗം 10

പ്രണയമഴ : ഭാഗം 11

-

-

-

-

-