അനു : ഭാഗം 25

Spread the love

നോവൽ
എഴുത്തുകാരി: അപർണ രാജൻ


തിരിഞ്ഞു നോക്കിയപ്പോൾ ഒരു സ്കൂട്ടറാണ് .

ഹോ ഭാഗ്യം ……

ഒരു ലിഫ്റ്റ് കിട്ടിയാൽ മതിയായിരുന്നു …….

🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇

“ദേ ഇതാണ് ഡോക്ടറിന്റെ വീട് ……. ”

ഒരു വലിയ ഗേറ്റിന്റെ മുന്നിൽ വണ്ടി നിർത്തി കൊണ്ട് ആ പെൺകുട്ടി പറഞ്ഞതും അനു സ്കൂട്ടറിൽ നിന്നിറങ്ങി .

“ലിഫ്റ്റ് തന്നതിന് നന്ദി ചേച്ചി …….. ”

തലയിലിരുന്ന ഹെൽമെറ്റ്‌ അഴിച്ചു അവരുടെ കൈയിൽ കൊടുത്തു കൊണ്ട് അനു പറഞ്ഞതും , അവർ തിരികെ ചിരിച്ചു കൊണ്ട് വണ്ടി എടുത്തു .

അഹ് ……

അങ്ങനെ എങ്ങനെ ഒക്കെയോ വിചാരിച്ച സ്ഥലത്ത് തന്നെ എത്തി .

തൊപ്പി എടുത്തു തിരികെ തലയിലേക്ക് വച്ചു കൊണ്ട് അനു ചുറ്റും നോക്കി .

അമ്പോ !!!!

ഇത് ബംഗ്ലാവ് ആണല്ലോ ????

പേര് കേട്ടപ്പോൾ ഞാൻ ഒരു നാല് കെട്ടും നടു മുറ്റവും പ്രതീക്ഷിച്ചു .

പക്ഷെ ഇതൊരു ന്യൂ ജെൻ തറവാടായി പോയല്ലോ …..

തറവാട് എങ്ങനെ ആയാലും എനിക്ക് കുഴപ്പമില്ല …

എനിക്ക് സമയാസമയം ഫുഡും , ഫോണിൽ നെറ്റും കിട്ടിയാൽ മാത്രം മതി …

I’m happy ..

പിന്നെ ഇവിടെ ചൊറിയാൻ ആരും ഇല്ലെങ്കിൽ , പിന്നെ ഡബിൾ ഹാപ്പി …

ചുറ്റും ഒന്ന് ഓടിച്ചു നോക്കിയ ശേഷം അനു തന്റെ ബാഗെടുത്തു , അകത്തേക്ക് കയറി .

………

മെയിൻ ഗേറ്റ് അടച്ചിട്ടിരിക്കുന്നത് കൊണ്ട് അനു ചെറിയ ഗേറ്റിലൂടെയാണ് അകത്തേക്ക് കയറിയത് .

നേരെ കയറി ചെന്നത് പൂന്തോട്ടത്തിന് നടുവിലേക്കാണ് .

നിറയെ പൂക്കൾ ….

ചെമ്പരത്തിയും , മുല്ലയും തെച്ചിയും , അശോകവും , വാടാമല്ലിയും , പട്ടത്തിയും , ഇടയിലായി പ്രാവിന്റെ കൂടും , താമര കുളവും …

മയിലിനെ പോലെ പീലി വിരിച്ചു അങ്ങോട്ടും ഇങ്ങോട്ടും ചുമ്മാ ജാഡ ഇട്ട് നടക്കുന്ന കുറെ വെള്ള പ്രാവുകളും .

താമര കുളം കണ്ടതും അനു ഒന്ന് എത്തി നോക്കി .

എന്നാത് ????

കറൂപ്പോ ???

അതോ പരലോ ????

ആ എന്തെങ്കിലും ആവട്ടെ ……

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പുറത്താരോ കാളിംഗ് ബെൽ അടിക്കുന്നത് കേട്ടാണ് അടുക്കളയിൽ നിന്നും മാധവി പുറത്തേക്ക് വന്നതും കണ്ടത് , സോഫയിൽ നിന്ന് വയറും താങ്ങി എഴുന്നേൽക്കാൻ ശ്രമിക്കുന്ന ഗൗരിയെ കണ്ട് മാധവി ഓടി വന്നു .

“എങ്ങോട്ടാ ഗൗരി കൊച്ചേ ഈ എഴുന്നേറ്റു ഓടുന്നെ ???? ”

എഴുന്നേറ്റു നിൽക്കാൻ തുടങ്ങിയാ ഗൗരിയെ പിടിച്ചു കൊണ്ട് മാധവി ചോദിച്ചു .

“അത് പിന്നെ പുറത്താരോ ???? ചേച്ചി അടുക്കളയിൽ അല്ലായിരുന്നോ ?? അതാ ഞാൻ …… ”

“പുറത്തു ആരാ വന്നതെന്നൊക്കെ നോക്കാൻ ആണ് ആ പ്രഭു എന്നെ ഇവിടെ കൊണ്ട് വന്നു നിർത്തിയെക്കണത് …….. ഗൗരി കൊച്ചു ഇവിടെ ഇരിക്ക് …… ഞാൻ പോയ്‌ നോക്കിക്കോളാം …… മിക്കവാറും ഇത് പ്രഭു പറഞ്ഞ ഡോക്ടറ് കൊച്ചാകും …… ”

ഗൗരിയെ തിരികെ സോഫയിലേക്ക് തന്നെ ഇരുത്തി കൊണ്ട് മാധവി വാതിലിന് അടുത്തേക്ക് നടന്നു .

പുറത്തു മച്ചിലേക്കു തന്നെ കണ്ണും മിഴിച്ചു നിൽക്കുന്ന ഒരു കറുത്ത വസ്ത്രധാരിയെ കണ്ട് മാധവിയുടെ നെറ്റി ചുളിഞ്ഞു .

ഇതേതാ ഈ പെൺകൊച്ച് ?????

ഇതാണോ പ്രഭു പറഞ്ഞ ഡോക്ടറ് കൊച്ച് ????

രൂപം കണ്ടിട്ട് ഒരു ഡോക്ടറിനെ പോലെ ഒന്നും തോന്നുന്നില്ലല്ലോ ….

“ആരാ ???? ”

മുന്നിൽ നിന്ന് ആരുടെയോ ശബ്ദം കേട്ടതും അനു വാതിക്കലേക്ക് നോക്കി .

ഒരു അമ്പത് അമ്പത്തഞ്ചു വയസ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ .

ഒരു ഇളം നീല നിറത്തിലുള്ള സാരിയാണ് വേഷം .

സ്വർണമെന്ന് പറയാൻ കഴുത്തിലെ മാലയും കാതിലെ കമ്മലും പിന്നെ കൈയിലെ ഒരു വളയും .

കടുവയുടെ അമ്മയാകാൻ വഴിയില്ല .

കാരണം ഇപ്പോൾ തന്നെ കടുവയ്ക്ക് അമ്പത് വയസ് പ്രായമുണ്ട് .

അത് കൊണ്ട് അമ്മയല്ല …

ചിലപ്പോൾ ഇവിടത്തെ വല്ല സഹായിയാകും …..

“ആരാ കൊച്ചേ , വഴി മാറി വന്നതാണോ ????? ”

മാധവിയുടെ ശബ്ദം വീണ്ടും കേട്ടതും അനു വേഗം തന്റെ കണ്ണടയെടുത്തു പോക്കറ്റിലിട്ടു .

“ഞാൻ അനസ്വല ……. ക ….. അല്ല പ്രഭാകർ സാർ പറഞ്ഞിട്ട് …….. ”

“ആ ….. കൊച്ചായിരുന്നോ ???? കണ്ടിട്ട് മനസ്സിലായില്ല …… ”

പറയുന്നത് കേട്ടാൽ തോന്നും , ഇതിന് മുൻപ് കണ്ടു നല്ല പരിചയമാണെന്ന് .

“അകത്തേക്ക് വാ ……. ”

അനുവിന്റെ കൈയിലെ ബാഗ് വാങ്ങാൻ ശ്രമിച്ചു കൊണ്ട് മാധവി പറഞ്ഞതും , അനു വേഗം ബാഗെടുത്തു തോളത്തിട്ടു , എന്റെ ബാഗ് ഞാനെടുത്തോളാമെന്ന ഭാവത്തിൽ .

മാധവിയുടെ പുറകെ അകത്തേക്ക് കടന്നതും അനു ചുറ്റും നോക്കി .

പുറത്തു കാണുന്ന പോലെ തന്നെ , അകത്തും പ്രൗഡിയും ആഡംബരവും ഒക്കെ തെളിഞ്ഞു നിൽക്കുന്നുണ്ട് .

പുറത്തു നിന്ന് നോക്കുമ്പോൾ ഒരു ബംഗ്ലാവ് പോലെ ആണ് തോന്നുന്നതെങ്കിലും , അകത്തു ചെറിയ ഒരു ഇല്ലം പോലെയാണ് .

ഹാളിന് ഒത്ത നടുവിലായി ഒരു മുറ്റവും , മുകളിലത്തെ നിലയിൽ എന്ത് നടന്നാലും താഴെ ഇരിക്കുന്നവർക്ക് കേൾക്കാം , ആഞ്ഞു ശ്രമിച്ചാൽ ലൈവായി കാണുകയും ചെയ്യാം .

ചുറ്റും നോക്കി വരുന്നതിനിടയിലാണ് അനു സോഫയിലിരിക്കുന്ന ഗൗരിയെ കണ്ടത് .

ഇതാണോ കടുവയുടെ ഭാര്യ ..????

വിചാരിച്ചപ്പോലെ അല്ലന്ന് തോന്നുന്നു .

ഒരു പാവം പോലെ …

കാണാനും കുഴപ്പമില്ല .

നാപ്പത് വയസുണ്ടെങ്കിലും കാണാൻ സുന്ദരിയാണ് .

ചെറിയൊരു തമ്പുരാട്ടി ലുക്ക് …

“അഹ് …… ഇതാണോ പ്രഭേട്ടൻ പറഞ്ഞ കുട്ടി ???? ”

അനുവിനെ കണ്ടതും ഗൗരി ചിരിച്ചു കൊണ്ട് ചോദിച്ചു .

“അഹ് അനസ്വല …… ”

തിരികെ പുഞ്ചിരിച്ചു കൊണ്ട് അനു പറഞ്ഞു .

“പ്രഭു പറഞ്ഞപ്പോൾ ഞാൻ കുറച്ചു വിവരമുള്ളവരെയാ പ്രതീക്ഷിച്ചത് ….. ഇതിപ്പോ ….. വലിയ വിവരം ഒക്കെ ഉണ്ടെന്ന് തോന്നണില്ല ല്ലോ… പ്രഭു എന്തിനാണാവോ ഈ പുതിയ പിള്ളേരെ ഒക്കെ വിളിച്ചു വരുത്തിയത് ?????? ”

അനുവിന്റെ ജീൻസിലേക്കും ഫുൾ കൈ ഷർട്ടിലേക്കും നോക്കി , തീരെ പിടിക്കാത്ത രീതിയിൽ മാധവി പറഞ്ഞതും ഗൗരി അവരെ നോക്കി കണ്ണുരുട്ടി .

എന്താ ചേച്ചി ഈ പറയുന്നത് ????

ഇങ്ങനെയാണോ വന്നു കയറിയാ ആളോട് സംസാരിക്കുന്നത് ????

ഗൗരിയുടെ നോട്ടം കണ്ടതും മാധവി വേഗം മുഖം തിരിച്ചു .

“ചേച്ചിക്ക് ഞാൻ വന്നത് ഇഷ്ടം ആയില്ലങ്കിൽ പ്രഭാകർ സാർ വിളിക്കുമ്പോൾ പറഞ്ഞാൽ മതി …… വിവരമുള്ള ചേച്ചിയിവിടെ ഉള്ളപ്പോൾ വിവരമില്ലാത്ത എന്നെ എന്തിനാ വിളിച്ചു വരുത്തിയതെന്ന് ……. ”

അനുവിന്റെ മറുപടി കേട്ടതും , മാധവി ദേഷ്യത്തിൽ അനുവിനെ നോക്കി .

നിനക്ക് എന്ത് മാത്രം ധൈര്യമുണ്ടെങ്കിൽ , നീ എന്നെ നോക്കി ഇങ്ങനെ പറയുമടി ????

എന്നെ ചൊറിയാൻ വന്നാൽ ഞാൻ ഇനിയും കയറി മാന്തും ….

എന്ന രീതിയിലുള്ള മാധവിയുടെ നോട്ടം കണ്ട് അനു മനസ്സിൽ പറഞ്ഞു .

ഗൗരിക്കാണെങ്കിൽ ഇതൊക്കെ കണ്ടിട്ട് ചിരി വരുന്നുണ്ടായിരുന്നു .

വെറുതെയല്ല പ്രഭേട്ടൻ മാധവി ചേച്ചിയോട് ആവിശ്യമില്ലാതെ വഴക്ക് കൂടാൻ പോവരുതേന്ന് അന്ന് വന്നപ്പോൾ പറഞ്ഞത് .

ഞാൻ കരുതി വരുന്ന ആളിത്തിരി പാവമായത് കൊണ്ടാകുമെന്ന് .

ഇപ്പോൾ അല്ലെ കാര്യം മനസ്സിലായത് .

എന്തായാലും വന്ന അന്ന് തന്നെ കൊത്ത് കൂടുമെന്ന് ഞാൻ വിചാരിച്ചില്ല .

“ചേച്ചി , ആ കുട്ടിയെ ഇങ്ങനെ നിർത്താതെ അതിന്റെ റൂം കൊണ്ട് പോയി കാണിച്ചു കൊടുക്ക് …… യാത്ര കഴിഞ്ഞു വന്നതല്ലേ കുറച്ചു നേരം കിടക്കട്ടെ ……… ”

മാധവിയെ നോക്കി ഗൗരി പറഞ്ഞതും , അവർ അനുവിന്റെ നേരെ ദഹിക്കുന്ന രീതിയിലൊന്നു നോക്കി കൊണ്ട് ഗോവണീ കയറാൻ തുടങ്ങി .

“അതെ .. .. കുറച്ചു മുൻ ശുണ്ഠി ഉണ്ടെന്നേ ഉള്ളു …. ആള് പാവാട്ടോ …… ”

മാധവിയുടെ പുറകെ പോകാൻ തുനിഞ്ഞ അനുവിനെ നോക്കി കൊണ്ട് ഗൗരി പറഞ്ഞതും അനു ചിരിച്ചു കൊണ്ട് തലയാട്ടി .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

മുറിയിലേക്ക് കയറിയതും അനുവിന്റെ കണ്ണുകൾ പോയത് ബാൽക്കണിയിലേക്കു തുറക്കുന്ന ചില്ല് വാതിലിലേക്കാണ് .

ഇരു വശങ്ങളിലേക്കും കർട്ടൻ പകുത്തു വച്ചിരിക്കുന്നത് കൊണ്ട് സൂര്യ വെളിച്ചം മുഴുവനും മുറിയിലെ ഓരോ മുക്കുo മൂലയിലേക്കും എത്തുന്നുണ്ട് .

നാശം !!!

ഇവിടെ ഇത്രേം വെളിച്ചമുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വേറെ വല്ല മുറിയും തരാൻ പറഞ്ഞേനെ ….

കോപ്പ് ……

അനു പിറുപ്പിറുത്തുക്കൊണ്ട് വാതിലടച്ചു .

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കുളി കഴിഞ്ഞു അനു താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ടിവിയുടെ മുന്നിൽ മാധവി ഇരിക്കുന്നുണ്ട് .

തൊട്ടപ്പുറത്ത് ഗൗരിയും ഇരിക്കുന്നുണ്ട് .

“മാം എപ്പോഴും ടിവിയുടെ മുന്നിലാണോ ???? ”

പുറകിൽ നിന്ന് അനുവിന്റെ ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയ ഗൗരിയുടെയും മാധവിയുടെയും കണ്ണുകൾ ചെന്ന് പെട്ടത് അവളുടെ അഴിഞ്ഞു കിടക്കുന്ന മുടിയിലേക്കാണ് .

ഈ തന്റേടിക്ക് ഇത്രേം മുടി ഉണ്ടായിരുന്നോ ???

എന്ന ഭാവത്തിലിരിക്കുന്ന മാധവിയെ വക വയ്ക്കാതെ അനു ഗൗരിയെ നോക്കി .

“എന്നെ മാമെന്നൊന്നും വിളിക്കണ്ട കുട്ടി ചേച്ചി എന്നോ ആന്റി എന്നോ വിളിച്ചാൽ മതി …… ”

ഗൗരി പറഞ്ഞതു കേട്ട് മാധവി ഗൗരിയെ നോക്കി .

വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുവാ ഗൗരി കൊച്ചിന് ഈ വന്നു കയറിയ പിശാശിനോട്‌ എന്തോ ഒരു ചായ്വ്വ് പോലെ ….

“എങ്കിൽ പിന്നെ എന്നെ കുട്ടി എന്ന് വിളിക്കണ്ട ….. അനു …… അതാണ് എന്നെ എല്ലാവരും വിളിക്കുക …. ”

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് പ്രഭാകറിനും ഭാര്യ ഗൗരിക്കും കുട്ടികളുണ്ടാവുന്നത് .

അതും ഗൗരിക്ക് നാപ്പത് വയസ്സായപ്പോൾ .

Advanced maternal age pregnancy(Geriatric pregnancy) ഇന്നത്തെ കാലത്ത് അപൂർവ്വമല്ലെങ്കിലും ആദ്യത്തെ കുട്ടി വയറ്റിൽ വച്ചു തന്നെ അബോർട്ടായി പോയത് കൊണ്ട് കാര്യങ്ങൾ കുറച്ചു കൂടി കോംപ്ലീക്കേറ്റടാക്കി .

ഇങ്ങനെ ഉള്ള അവസ്ഥയിൽ താൻ ഇല്ലാത്തപ്പോൾ ഗൗരിയെ നോക്കാൻ ഒരാൾ കൂട്ടിന് വേണമെന്ന് തോന്നിയത് കൊണ്ടാണ് പ്രഭാകർ അനുവിനെ ഗൗരിയുടെ അടുത്തേക്ക് കൊണ്ട് വന്നത് .

🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎇

“ഞാൻ ഒരു ഹോം നഴ്സിനെ കൊണ്ട് വന്നാൽ മതിയെന്ന് പ്രഭേട്ടനോട്‌ പറഞ്ഞതാടാ …….. പക്ഷെ നിന്റെ വല്യച്ഛൻ അതൊന്നും കേട്ടില്ല ….. റിസ്ക്കെടുക്കാൻ വയ്യന്ന് പറഞ്ഞു പ്രഭേട്ടന്റെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന ഒരു കുട്ടിയെ കൊണ്ട് വന്നു നിർത്തി …… ”

“ആ ‘കുട്ടി ‘ എന്നിട്ട് എങ്ങനെയാ …….. നന്നായി തന്നെ നോക്കുന്നുണ്ടോ ???? ”

വിശ്വയുടെ ചോദ്യം കേട്ടതും ഗൗരി ചിരിച്ചു .

“പിന്നെ ,,,, രാവിലെ തൊട്ട് രാത്രി വരെ എന്റെ ഒപ്പം ഉണ്ടാകും …….. എന്റെ എല്ലാ കാര്യവും ആ കുട്ടിയാ നോക്കുന്നത് …… മാധവി ചേച്ചിയെ അടുക്കാൻ കൂടി സമ്മതിക്കില്ല ……. അത് കൊണ്ട് തന്നെ ചേച്ചിയും ആ കുട്ടിയും തമ്മിൽ വന്നപ്പോൾ തൊട്ട് കീരിയും പാമ്പുമാണ് ……… ഒരാഴ്ചയായിട്ടും അതിന് ഒരു മാറ്റവും ഇല്ല …… ”

ചിരിച്ചു കൊണ്ട് ഗൗരി പറഞ്ഞു .

“അവരുടെ വാക്ക് തർക്കം കേൾക്കാൻ നല്ല രസമാണ് കേട്ടോ ……… സമയം പോകുന്നത് തന്നെ അറിയില്ല ……… ”

“ആഹാ …… വന്ന ‘കുട്ടി ‘യെ അങ്ങ് വല്ലാതെ ബോധിച്ചുന്ന് തോന്നണുല്ലോ ???? ”

കുശുമ്പ് നിറഞ്ഞ വിശ്വയുടെ ചോദ്യം കേട്ടതും ഗൗരി തന്റെ നാക്ക് കടിച്ചു .

“നീ നാളെ ഇങ്ങു വന്നാൽ പിന്നെ ഞാൻ നിന്റെ കാര്യം മാത്രം നോക്കിയാൽ പോരെ ……. ”

“മ്മ് ….. ഉവ്വ് …… സോപ്പ് ഒന്നും വേണ്ട …….. ഞാൻ എങ്കിൽ വയ്ക്കുവാ …… പോയിട്ട് കുറച്ചു പരുപാടി ഉണ്ട് ……. ”

വിശ്വയുടെ കാൾ കട്ടായതും ഗൗരി പതിയെ അടുക്കളയിലേക്ക് നടന്നു .

നാളെ വിശു വരുവല്ലേ …

കുറെ നാളുകൾക്ക് ശേഷമാണ് അവൻ ഇങ്ങോട്ടേക്കു ഒന്ന് വരുന്നത് തന്നെ .

മാധവിചേച്ചിയോട് പറഞ്ഞു അവനു ഇഷ്ടമുള്ളതെല്ലാം ഉണ്ടാക്കി വയ്ക്കണം .

“മോളെന്താ ഇങ്ങോട്ടേക്കു വന്നത് ??? എന്തെങ്കിലും വേണമെങ്കിൽ പുതിയ കാര്യസ്ഥിയോട് പറഞ്ഞു വിട്ടാൽ മതിയായിരുന്നല്ലോ ???? ”

പുച്ഛത്തിൽ ചുണ്ട് കോട്ടി കൊണ്ടുള്ള മാധവിയുടെ സംസാരം കേട്ടതും ഗൗരി ചിരിച്ചു .

“അനു അവിടെ അവളുടെ അച്ഛനോട് സംസാരിക്കുവാ …… മാത്രമല്ല , ഈ കാര്യത്തിനു ഞാൻ തന്നെ ഇങ്ങോട്ട് വരണം …… ”

ഗൗരി പറയുന്നത് കേട്ട് മാധവി ഒന്നും മനസ്സിലാവാതെ തല തിരിച്ചു നോക്കി .

“നാളെ വിശു വരുന്നുണ്ട് …… ”

ഗൗരി പറഞ്ഞത് കേട്ട് മാധവിയുടെ മുഖം തെളിഞ്ഞു .

“ആ കൊച്ചൻ നാളെയാണോ വരുന്നത് ???? ഞാനാ കാര്യം മറന്നു പോയി ……. ”

“അവനു ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കണം …… അത് പറയാനാ ഞാൻ ഇങ്ങോട്ട് വന്നത് …… ”

“അത് ഗൗരി കൊച്ചേന്നോട് പ്രത്യേകം പറയണ്ട കാര്യമൊന്നുല്ല …… ഞാൻ നോക്കിക്കോളാം ……. ഗൗരി കൊച്ചു ഇപ്പോൾ അകത്തേക്ക് പൊക്കോ ….. ഇല്ലെങ്കിൽ പിന്നെ മറ്റേ സാധനം വന്നു എന്നെ ഓരോന്നും പറയാൻ തുടങ്ങും ……. ”

വാതിലിന് വെളിയിലേക്ക് എത്തി നോക്കി കൊണ്ട് മാധവി പറഞ്ഞതും ഗൗരി ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി .

ആ കൊച്ചൻ ഇങ്ങു വരട്ടെ …

തന്റെടിയുടെ നാക്ക് കുറയുന്നത് ഇപ്പോൾ തന്നെ കാണാം …..

(തുടരും ……. )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

-

-

-

-