പ്രണയമഴ : ഭാഗം 5

Spread the love

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ


ഗ്രൗണ്ടിന്റെ ഒരു മൂലയ്ക്ക് ഒരു വലിയ മഞ്ചാടി മരം ഉണ്ട്…. വർഷങ്ങൾ പഴക്കം ഉള്ള ഒരു പടുകൂറ്റൻ മരം… ദൂരെ നിന്നു അതിന്റെ പച്ചപ്പ് കണ്ടാൽ വാനിൽ തലയുയർത്തി നിൽക്കുന്ന ഒരു കുന്ന് ആയി തോന്നും.

ശിവ അതിനു താഴെ മരത്തണലിൽ വന്നിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി… തന്നെ കാണാൻ അടുത്ത് ആരും ഇല്ലാത്തതു കൊണ്ടു തന്നെ അവനും ആ കണ്ണീരിനെ തടഞ്ഞില്ല.

മഴക്കാറു പെയ്തു ഒഴിഞ്ഞു നീലാകാശം തെളിയും പോലും മനസിന്റെ സങ്കടം മുഴുവൻ സ്വന്തം കണ്ണീർ കൊണ്ടു കഴുകി കളയാൻ അവൻ ശ്രെമിച്ചു കൊണ്ടേ ഇരുന്നു.
“എന്തിനാ പെണ്ണെ നീ എന്റെ സ്വപ്‌നങ്ങളിൽ വന്നു എന്റെ ഉറക്കം

നഷ്ടപ്പെടുത്തിയത്…സ്വപ്‌നങ്ങളിൽ പലപ്പോഴായി നീ തെളിഞ്ഞു വന്നപ്പോ ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ നീ നിറഞ്ഞു പോയി ….

പലപ്പോഴും ഓർത്തു എടുത്തു നിന്നെ വരയ്ക്കാൻ ശ്രെമിച്ചപ്പോ പിടി തരാത്തെ നീ ഒളിച്ചു കളിച്ചില്ലേ പെണ്ണെ …

ആകെ മനസ്സിൽ ഉണ്ടായിരുന്നതു നിന്റെ കണ്മഷി എഴുതിയ കരീനീല കണ്ണുകൾ ആയിരുന്നു….

ഒരു വർഷത്തോളം ആയി എന്റെ സ്വപ്‌നങ്ങളിൽ വന്നു കുറുമ്പ് കാട്ടിയ നിന്നെ ഇന്നലെ ഞാൻ പൂർണമായും വരച്ചു എടുത്തില്ലേ ഡി…

എന്റെ സ്വപ്‌നങ്ങൾക്ക് നിറം പകരുന്ന നിന്നോട് എന്റെ മനസു ഞാൻ ഇന്നലെ തന്നെ തുറന്നു കാണിച്ചതു അല്ലേ… ഇന്നു നീ നേരിട്ട് എന്റെ മുന്നിൽ വന്നു നിന്നപ്പോ ഞാൻ എന്തോരം സന്തോഷിച്ചുന്നു അറിയോ പെണ്ണെ നിനക്ക്… സ്വപ്‌നങ്ങളിൽ എനിക്ക് സന്തോഷം മാത്രം തന്ന നീ എന്താ എനിക്ക് ജീവിതത്തിൽ കണ്ണീർ തരുന്നത്??

എന്റെ മുന്നിൽ വെച്ചു തന്നെ എന്റെ കൂട്ടുകാരന്റെ പെണ്ണ് ആകാൻ ആയിരുന്നു എങ്കിൽ എന്തിനാടി കൊച്ചേ നീ എന്റെ സ്വപ്‌നങ്ങളിൽ വന്നു എന്നെ കൊതിപ്പിച്ചതു……….. എന്റെ കൂട്ടുകാരൻമാർ എനിക്ക് എന്റെ കൂടെപ്പിറപ്പുകൾ ആണ്…. എന്റെ വരുൺ ഒരു പെണ്ണ് കാരണം ഒരിക്കൽ ഒരുപാട് കരഞ്ഞത് ആണ്… ഇനി വീണ്ടും അവൻ വിഷമിക്കാൻ പാടില്ല… ഞാൻ കാരണം ഒരിക്കലും പാടില്ല. നിന്നെ അവൻ മോഹിച്ചു എങ്കിൽ നിന്നെ അവനു തന്നെ കിട്ടണം.

ഈ നിമിഷം മുതൽ നീ എന്റെ ജീവിതത്തിൽ രാത്രി കണ്ട ഒരു സ്വപ്നം മാത്രം ആണ്… അതു കണ്ണ് തുറന്നപ്പോൾ മഞ്ഞുപോയിന്നു കരുതിക്കോളാം ഞാൻ.. എന്റെ വരുൺ നിന്നെ പൊന്നു പോലെ നോക്കിക്കോളും പെണ്ണെ… ചെലപ്പോ എന്നേക്കാളും നന്നായി… നീ ഇനി വരുണിന്റെ പെണ്ണ് ആണ്… അവന്റെ മാത്രം പെണ്ണ്.

അവൻമാരെ വേദനിപ്പിച്ചു കിട്ടുന്ന ഒരു സന്തോഷവും എനിക്ക് വേണ്ട.” ശിവ തന്റെ കണ്ണീർ തുടച്ചു ശേഷം ഒന്നു പുഞ്ചിരിച്ചു. എല്ലാം ഉള്ളിൽ ഒതുക്കി ഒരു ചെറു പുഞ്ചിരി.

ശിവ മുഖം ഒക്കെ കഴുകി തിരിച്ചു വന്നു മരത്തിൽ ഇരിക്കുന്നു കുറുകുന്ന രണ്ടു ഇണപ്രാവുകളെ നോക്കി ഇരിക്കുമ്പോഴാണ് ഗീതുനെ പരിചയപ്പെടാൻ പോയവർ തിരിച്ചു എത്തിയത്. അവരുടെ സംസാരം കേട്ടു ശിവ നന്നായി ഒന്നു കണ്ണു തുടച്ചിട്ടു അവർക്കു നേരെ തിരിഞ്ഞു.

“ആ പരിചയപ്പെടൽ ടീം തിരിച്ചു എത്തിയോ? ഞാൻ കരുതി ഇവന്റെ യക്ഷിപെണ്ണ് നിന്റെ ഒക്കെ ചോര കുടിച്ചിട്ടെ ഇന്നു വിടൂ എന്നു..ശിവ അവരെ കളിയാക്കി പറഞ്ഞു. അതിനു അവൾ ഇവന്റെ യക്ഷിപ്പെണ്ണ് അല്ലല്ലോ.. നിന്റെ യക്ഷിപ്പെണ്ണ് അല്ലേ!

കാർത്തി പറഞ്ഞത് കേട്ടു ബാക്കി മൂന്നുപേരും ഞെട്ടി. “ഇവൻ ഇതു ഇപ്പൊ കൊളം ആകും”.. വരുൺ മനസ്സിൽ പറഞ്ഞു. എന്താ നീ പറഞ്ഞത് എന്റെ യക്ഷിപ്പെണ്ണ് ഓ??? ശിവ തന്റെ കള്ളം ഇവര് പിടിച്ചോ എന്നു കരുതി ചോദിച്ചു. ഓഹ്… പിന്നെ അല്ലാണ്ട് നിനക്ക് അല്ലേ അവൾ കുട്ടി യക്ഷി വരുണിനും നമുക്കും ഒക്കെ അവൾ മാലാഖക്കുട്ടി അല്ലേ! തനിക്കു പറ്റിയ അബദ്ധം മനസിലാക്കി കാർത്തി പെട്ടെന്ന് തന്നെ വിഷയം മാറ്റി. ഓഹ് അങ്ങനെ…

ആഹ് നിങ്ങൾക്ക് അവൾ മാലാഖ ആയാലും ദേവി ആയാലും എനിക്കു അവൾ വെള്ള ഉടുപ്പിട്ട കുട്ടിയക്ഷി തന്നെ ആ..(പിന്നെ രാത്രി സ്വപ്‌നത്തിൽ ഉണ്ടക്കണ്ണും ഉരുട്ടി വരുന്ന അവളെ പിന്നെ ഞാൻ എന്താ വിളിക്കാ! ശിവ മനസ്സിൽ പറഞ്ഞു)… മോനെ വരുണേ..സോറി കേട്ടോ… നിന്റെ പെണ്ണ് ഒക്കെ ശെരിയാ എനിക്ക് അവളെ കാണുമ്പോ ഇങ്ങനെ പെരുത്ത് വരും.. ശിവ ഇളിച്ചോണ്ട് പറഞ്ഞു…

അഹ്… വരും വരും… പെരുത്ത് വന്നില്ല എങ്കിലേ അത്ഭുതം ഉള്ളു. വരുൺ ഒന്നു ആക്കി പറഞ്ഞു.. പക്ഷേ ശിവക്കു അത് മനസിലായില്ല എന്നു മാത്രം.

അല്ല നിങ്ങൾ പരിചയപ്പെടാൻ പോയിട്ട് ഇത്ര പെട്ടെന്ന് തിരിച്ചു വന്നത് എന്താ? :ശിവ ആകാംക്ഷ പുറത്തു കാട്ടാതെ ചോദിച്ചു.

ഞങ്ങൾ അവളോട്‌ നമ്മുടെ പേര് ഒക്കെ പറഞ്ഞു…അവളും ചിരിച്ചു ഷേക്ക്‌ഹാൻഡ് ഒക്കെ തന്നു.. പക്ഷേ അവൾ എന്തേലും പറയും മുന്നേ ഹിമ വന്നു ടീച്ചർ വിളിക്കുന്നു എന്നും പറഞ്ഞു കൊണ്ടു പോയി അവളെ.

ഒരു പാവം കൊച്ചു… ഒരു ജാടയും ഇല്ല അതിനു…പഞ്ച പാവം…ശിവക്കു മറുപടി നൽകിയത് വരുൺ ആയിരുന്നു.
മ്മ്മ്മ്മ്മ്മ് മ്മ്മ്മ്മ് …. മറുപടി ആയിട്ട് ശിവ ഒന്നു ആക്കി മൂളി.

അല്ലടാ നിന്റെ കണ്ണ് എന്താ ചുമന്നു ഇരിക്കുന്നത്..നീ കരഞ്ഞോ? ശിവയുടെ കണ്ണിലെ ചുമപ്പു കണ്ടു രാഹുൽ ചോദിച്ചു.

ഞാൻ എന്തിനാടാ കോപ്പേ കരയുന്നത്… കണ്ണിൽ എന്തോ വീണു.. ഞാൻ ദ ഇപ്പോ പോയി മുഖം കഴുകിയിട്ട് വന്നതേ ഉള്ളൂ.

പിന്നെ എന്താണ് എന്നു അറില്ല മേല് മുഴുവൻ വേദനയും നല്ല തലവേദനയും ഒക്കെ ഉണ്ട്… ശിവ വേറെ പലയിടത്തും നോക്കി കൊണ്ടു പറഞ്ഞു… മുഖത്തു നോക്കി കള്ളം പറഞ്ഞാൽ അവന്മാർ പിടിക്കും എന്നു ശിവക്കു നന്നായി അറിയാം…പക്ഷേ ഇപ്പോഴും സത്യം എന്താന്ന് അവർക്ക് അറിയാം എന്നു പാവം ശിവ മാത്രം അറിഞ്ഞില്ല.

നിനക്ക് വീട്ടിൽ പോണോ? വയ്യങ്കിൽ ടീച്ചറിനോടു പറഞ്ഞിട്ട് പൊയ്ക്കോ.. ചെറിയ ചൂടും ഉണ്ട് ദേഹത്തു.. വരുൺ ശിവയെ തൊട്ട് നോക്കി കൊണ്ടു പറഞ്ഞു.

വേണ്ട ടാ അളിയാ… ഇനി ഇപ്പൊ വൈകിട്ട് പോകാം…. ഇപ്പോൾ നമുക്ക് ക്ലാസ്സിൽ പോകാം. നിങ്ങൾ വാ… ശിവ ബാക്കിയുള്ളവരെയും വിളിച്ചോണ്ട് ക്ലാസ്സിലേക്ക് പോയി…… ഒരു വിധം ഉറങ്ങി ഉറങ്ങി അന്നത്തെ ക്ലാസും കഴിഞ്ഞു.

പിറ്റേന്ന് ശിവ ക്ലാസ്സിൽ വന്നില്ല… അവന്റെ വീട്ടിൽ തിരക്കിയപ്പോഴ അവനു ചിക്കൻപോക്സ് ആണെന്ന് ബാക്കി മൂന്നു പേരും അറിഞ്ഞത്… ഇനി രണ്ടു മൂന്നു ആഴ്ച്ച ശിവ കാണില്ല.

അസുഖം പകരും എന്നു ഉള്ളത് കൊണ്ടു വീട്ടിലോട്ട് എങ്ങാനും ചെന്നാൽ കാല് തല്ലി ഓടിക്കും എന്നു കലിപ്പൻ പറഞ്ഞത് കൊണ്ടു പോയി കാണാനും മൂന്നു പേർക്കും പറ്റിയില്ല.

പറഞ്ഞിട്ട് കേക്കതെ ചെന്നാൽ ചെലപ്പോ അവൻ അതും ചെയ്തു കളയും. ശിവ ഇല്ലാത്ത മൂന്നു ആഴ്ച്ചകൾ കൊണ്ടു സ്കൂളിൽ പലതും നടന്നു. (അതു ശിവ വന്നിട്ട് അറിയാം )

അങ്ങനെ മൂന്നു ആഴ്ചകൾക്ക് ശേഷം ശിവ ഇന്ന് സ്കൂളിൽ തിരിച്ചു എത്തുവാണ്….വീട്ടിൽ കേറാൻ സമ്മതിക്കത്തതു കൊണ്ട് ബാക്കി മൂന്നു പേരും കലിപ്പിൽ ആണ്… അതോണ്ട് അവരോടു പോലും പറയാതെ സർപ്രൈസ് ആയിട്ട് ആണ് തിരിച്ചു വരുന്നത്…. മൂന്നു ആഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഒരു മാസ്സ് എൻട്രി.

ബാക്കി മൂന്നു പേർക്കും സർപ്രൈസ് കൊടുക്കാൻ വേണ്ടി ശിവ അന്ന് കുറച്ചു നേരുത്തേ വന്നു… മൂന്നു പേരും ക്ലാസ്സിൽ വരുമ്പോ തന്നെ കണ്ടു ഞെട്ടണം. അതായിരിന്നു ലക്ഷ്യം.

സ്റ്റെപ് കയറി മുകളിൽ എത്തി കഴിഞ്ഞാൽ ഒരു വളവിനു അപ്പുറത്ത് ആണ് അവരുടെ ക്ലാസ്സ്‌… ശിവ സ്റ്റെപ് കയറി മുകളിൽ എത്തി വളവു തിരിഞ്ഞതും ഒരാളും ആയി കൂട്ടി ഇടിച്ചു നിലത്തു വീണതും ഒരുമിച്ചു ആയിരുന്നു….

കണ്ണു തുറക്കുമ്പോൾ ശിവ കണ്ടത് തന്റെ നെഞ്ചിൽ വീണു കിടക്കുന്ന ഒരു പെൺകുട്ടിയെ ആണ്.

മുടിയിഴകൾ വീണു അവളുടെ മുഖം മറഞ്ഞിരുന്നു. തന്റെ നെഞ്ചോടു ചേർന്ന് കിടക്കുന്ന അവളുടെ നെഞ്ചിടിപ്പു അവനു കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു.

അവൾ മെല്ലെ മുഖം ഉയർത്തി… മുടിയിഴകൾ പാതി മറച്ച കരിനീല മിഴികൾ തന്നെ ധാരാളമായിരുന്നു ശിവക്കു തന്റെ സ്വപ്‌ന നായികയെ മനസിലാക്കാൻ. അവന്റെ ഹൃദയമിടിപ്പു കൂടാൻ തുടങ്ങി.

ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു… പേടിച്ചരണ്ട അവളുടെ ഉണ്ടകണ്ണുകൾ ഒരു നിമിഷം ഒന്നു വിടർന്നു…ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു.

പെട്ടെന്ന് എന്തോ ഓർത്തിട്ട് എന്ന പോലെ അവൾ അവന്റെ നെഞ്ചിൽ നിന്നും എണീക്കാൻ ഒരു ശ്രെമം നടത്തി.

പക്ഷേ ആ വിഫലശ്രെമം അവരെ കൂടുതൽ അടുപ്പിച്ചു. അവളുടെ ചുണ്ടുകൾ അവന്റെ കവിളിൽ അമർന്നു. ഇരുവരുടെയും ആദ്യ ചുബനം…

തുടരും…

പ്രണയമഴ : ഭാഗം 1

പ്രണയമഴ : ഭാഗം 2

പ്രണയമഴ : ഭാഗം 3

പ്രണയമഴ : ഭാഗം 4

-

-

-

-

-