Tuesday, December 17, 2024
Novel

നീലാഞ്ജനം : ഭാഗം 23

കാരി: പാർവതി പിള്ള

ദിവസങ്ങൾ പോയി മറഞ്ഞത് വളരെപ്പെട്ടെന്നാണ്.

മനു ഇന്ന് തിരികെ പോകുന്ന ദിവസം
ആണ്.

ഇത്രയും നാളും കിട്ടിയിട്ടില്ലാത്ത
സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ കൂടെയാണ് ഉണ്ണിമോൾ കടന്നുപോയത്.

രണ്ടു ദിവസം മുൻപേ തുടങ്ങിയ മൂഡ് ഓഫ് ആണ്. അവളെ ആവുന്നത്ര സന്തോഷിപ്പിക്കാൻ മനു ശ്രമിക്കുന്നുണ്ട്.

പക്ഷേ ആൾ ഇപ്പോഴും ആകെ ഗ്ലൂമിയാണ്. മനുവിനും നല്ല സങ്കടം ഉണ്ട്. പക്ഷേ വെളിയിൽ കാണിക്കുന്നില്ല എന്ന് മാത്രം.

ഉണ്ണിമോൾ എയർപോർട്ടിലേക്ക് ചെല്ലണ്ട എന്ന് മനു പറഞ്ഞു.

അവളെ കണ്ടിട്ട് പോകാൻ അവന് പറ്റില്ല അത് തന്നെ കാരണം.

വിനുവും ശ്രീകാന്തും കൂടിയാണ് എയർപോർട്ടിലേക്ക് പോകുന്നത്.

ലഗേജ് എല്ലാം കാറിലെടുത്തു വെച്ചു. ഉണ്ണിമോളെ നോക്കിയപ്പോൾ അവിടെ കാണാത്തതുകൊണ്ടാണ് മനു റൂമിലേക്ക് വന്നത്.

വാഷ് റൂമിൽ നിന്നും ഇറങ്ങിവരുന്ന ഉണ്ണിമോളെ കണ്ട് അവൻ ഒരു നിമിഷം അവിടെ നിന്നു.

നന്നായി കരഞ്ഞിട്ടുണ്ടെന്ന് മുഖത്തു നിന്നും വ്യക്തമാണ്.

അവൻ അവളുടെ അരികിലേക്ക് ചെന്ന് അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

നീ കരയുകയായിരുന്നോ ഉണ്ണി. ഞാൻ പറഞ്ഞതല്ലേ എന്നെ കരഞ്ഞുകൊണ്ട് യാത്രയാക്കരുതെന്ന്.

പറഞ്ഞാൽ കേൾക്കില്ലേ നീ. നിന്നെ
ഇങ്ങനെ കണ്ടിട്ട് ഞാൻ എങ്ങനെയാ സമാധാനത്തോടെ പോവുക.

അവളൊരു ഏങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വീണു.

അവളെ ചേർത്തു പിടിച്ചു എത്ര നേരം അങ്ങനെ നിന്നു എന്ന് അവന് അറിയില്ല.

വിനുവിന്റെ ശബ്ദമാണ് അവനെ ഉണർത്തിയത്.

അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി നെറുകയിൽ അമർത്തി ചുംബിച്ചു. പിന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ വേഗത്തിൽ താഴേക്ക് ഇറങ്ങി.

ഉണ്ണിമോൾ തേങ്ങലോടെ ബെഡിലേക്ക് വീണു. തലയണയിൽ മുഖമമർത്തി വച്ച് കരഞ്ഞു.

പിന്നെ ഓടി ബാൽക്കണിയിലേക്ക് ചെന്നു. കണ്ണിൽ നിന്നും മറയുന്ന കാർ നോക്കി നിന്നു…

അവളെ ആശ്വസിപ്പിക്കാൻ ദേവിക കുറെ ബുദ്ധിമുട്ടുണ്ടായിരുന്നു. പിറ്റേന്ന് വിനുവും ദേവികയും കൂടിയാണ് അവളെ ഹോസ്റ്റലിലേക്ക് ആക്കിയത്..

അവളെയും കാത്ത് പ്രിയപ്പെട്ട കൂട്ടുകാരികൾ ഹോസ്റ്റൽ ഗേറ്റിന് ഫ്രണ്ടിൽ തന്നെ ഉണ്ടായിരുന്നു..

രാകേഷിൽനിന്നും വിവാഹം കഴിഞ്ഞ
വിവരം അറിഞ്ഞത് കൊണ്ട് വിശേഷങ്ങളറിയാൻ രണ്ടാൾക്കും
തിടുക്കമായിരുന്നു…

മനു പോയതിനുശേഷം ഒരാഴ്ചത്തേക്ക് ഉണ്ണി മോൾക്ക് നല്ല വിഷമം ആയിരുന്നു.

പതിയെ പതിയെ അവളുടെ കൂട്ടുകാരുടെ ഇടപെടൽ കാരണം എല്ലാം പഴയത് പോലെ തന്നെ ആയി.

കൂടെയുള്ള കുട്ടികൾക്കൊക്കെ അത്ഭുതമായിരുന്നു.പഴയ ഉണ്ണിമോളിൽ നിന്ന് ഒരുപാട് വ്യത്യസ്തമായി ആയിരുന്നു അവൾ കോളേജിലേക്ക് എത്തിയത്.

വേഷത്തിലും ഭാവത്തിലും ഒക്കെ ഒരു പുതുമ കൈവന്ന പോലെ. ഒപ്പംതന്നെ നെറുകയിലെ സിന്ദൂരവും കഴുത്തിലെ താലിയും ഒക്കെ അവൾക്ക് ഒരു പുതുമ നൽകി.

ദിവസവും മനു വീഡിയോ കോൾ ചെയ്ത് അവളോട് സംസാരിക്കുമായിരുന്നു.

അവൾക്ക് പ്രൈവസിക്ക് വേണ്ടി കൂട്ടുകാർ രണ്ടുപേരും ആ സമയത്ത് മറ്റുള്ള റൂമിലേക്ക് കത്തിയടിക്കാൻ ആയി പോവുമായിരുന്നു.

കാതങ്ങൾ അകലെ ഇരുന്ന് പ്രണയിക്കുകയായിരുന്നു അവർ രണ്ടുപേരും.

ഇതിനിടയിൽ വന്ന ക്രിസ്തുമസ് വെക്കേഷന് അവൾ വീട്ടിലേക്ക് പോയി.

വിനുവും ദേവികയും അവൾക്ക് കൂട്ടിനായി അവിടേക്കെത്തി.

എല്ലാവരും ഭക്ഷണം കഴിച്ച് കിടക്കാൻ ആയി അവരവരുടെ റൂമുകളിലേക്ക് കയറി.

ദേവികയ്ക്ക് ആകെ സന്തോഷമായിരുന്നു.
ഉണ്ണി മോളുടെ കൂടെ കുറച്ചു സമയം
ചെലവിടുക എന്നുള്ളത് ദേവികക്ക് വളരെ സന്തോഷമുള്ള ഒരു കാര്യമാണ്.

രാത്രിയിൽ വിനുവിന്റെ നെഞ്ചോട് ചേർന്ന്
കിടക്കുമ്പോൾ ദേവികയ്ക്ക് ഉണ്ണിമോളെ കുറിച്ച് വാതോരാതെ പറയാനാണ് ഉണ്ടായിരുന്നത്.

സഹികെട്ട് വിനു അവന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ ചുണ്ടുകൾ ബന്ധിച്ചു.

അല്പസമയത്തിനുശേഷം കിതച്ചുകൊണ്ട് അവളെ മോചിപ്പിച്ച അവൻ പറഞ്ഞു കുറച്ചെങ്കിലും നീ എന്നെ കൂടി ഗൗനിക്ക് എന്റെ ദേവി.

അവൾ അവന്റെ നെഞ്ചിനകത്ത് ഒരു കുത്ത് കൊടുത്തു.ഈ വിനുവേട്ടന്റെ ഒരു കാര്യം.

അവൻ അവളെ നെഞ്ചോടു ചേർത്തു.
അവന്റെ ചുണ്ടുകൾ അവളുടെ മുഖം മുഴുവൻ അലയാൻ തുടങ്ങി.

പതിയെപ്പതിയെ ചുണ്ടിൽ നിന്ന് താഴേക്കു ഇറങ്ങി. അവളുടെ കഴുത്തിന് അടിയിൽ നാവുകൊണ്ട് ഉഴിഞ്ഞു.

അവന്റെ ഓരോ കുസൃതികളിലും പിടഞ്ഞുകൊണ്ടിരുന്ന അവളുടെ കാതോരം അവൻ ചോദിച്ചു.

വിവാഹം കഴിഞ്ഞിട്ട് ഇത്രയും നാൾ
ആയില്ലേ. നിന്റെ പിടച്ചിൽ ഇതുവരെ മാറിയില്ലേ പെണ്ണെ.

അവൾ അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു. വിനുവേട്ടന്റെ കൈകൾ എപ്പോഴും കുരുത്തക്കേട് കാണിക്കുകയല്ലേ.

പിന്നെങ്ങനെയാ ഞാൻ അടങ്ങി കിടക്കുന്നത്..

അവൻ ചിരിയോടെ വീണ്ടും അവളുടെ മുകളിലേക്ക് അമർന്നു.

പിന്നെ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. നിന്റെ പിടച്ചിൽഎനിക്ക് ഒരു ഹരമാണ് ദേവി.

വീണ്ടും അവന്റെ ചുണ്ടുകൾ അവളിൽ അനുസരണക്കേട് കാണിക്കാൻ തുടങ്ങി.

രണ്ടാളും അവരുടേതായ ലോകത്തേക്ക് പോയി. അപ്പോഴാണ് കതകിൽ കൊട്ട് കേട്ടത്. പിന്നെ ഏടത്തി…. വിനുവേട്ടാ.. എന്ന വിളിയും.

വിനു പെട്ടെന്ന് ദേവിയിൽ നിന്നും അടർന്നുമാറി.. അവളുടെ സാരി നേരെ പിടിച്ചു ഇട്ടു കൊടുത്തു.

പിന്നെ മുഖം അമർത്തി തുടച്ചു കൊണ്ട് എഴുന്നേറ്റ് വാതിൽ തുറന്നു.

എന്താ മോളെ എന്തുപറ്റി അവൻ അമ്പരപ്പോടെ ചോദിച്ചു.

അത് വിനുവേട്ടാ ഒന്നുമില്ല. അവൾ വേഗം ദേവികയുടെ അരികിലേക്ക് ചെന്നിരുന്നു…

ഏട്ടത്തി എനിക്ക് ഇവിടെ പറ്റണില്ല.
നമുക്ക് ഏട്ടത്തിയുടെ വീട്ടിലേക്ക് പോകാം.

മനുവേട്ടൻ ഇല്ലാതെ എനിക്ക് ഒട്ടും പറ്റണില്ല ഇവിടെ.. ആകെ ശ്വാസംമുട്ടുവാ..

അവളുടെ കണ്ണുകൾ നിറഞ്ഞു. പ്ലീസ് ഏട്ടത്തി നമുക്ക് അവിടേക്ക് പോകാം..

ദേവിക വിനുവിന്റെ മുഖത്തേക്ക് നോക്കി..

മോൾ പോയി ബാഗ് എടുത്തു കൊണ്ടു വാ നമുക്ക് പോകാം.. അവൾ ഉണ്ണി മോളോട് ആയി പറഞ്ഞു.

ഉണ്ണിമോൾ മുകളിലേക്ക് പോയപ്പോൾ
വിനു ദേവികയുടെ അരികിലേക്ക് വന്നിരുന്നു.

അവൻ ദേവിയുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി. അവളും അവളുടെ ഒരു ഉണ്ണി മോളും.

മനുഷ്യൻ നല്ല മൂഡിൽ വന്നതായിരുന്നു. അത് കളയാനായി ഓരോന്ന് വന്നോളും.

ദേവിക കുനിഞ്ഞിരുന്ന് ചിരിച്ചു.
അത് കണ്ട് അവന് ആകെ ദേഷ്യം കയറി.

അവളെപിടിച്ചുവലിച്ച് തന്നിലേക്കടിപ്പിച്ചു കൊണ്ട് കവിളിൽ കുത്തി പിടിച്ചു.

പിന്നെ ചുണ്ടുകൾ കടിച്ചെടുത്തു. ആവേശത്തോടെ അത് നുകരാൻ
തുടങ്ങി.

എത്ര തള്ളിമാറ്റാൻ നോക്കിയിട്ടും ദേവികയ്ക്ക് പറ്റുന്നുണ്ടായിരുന്നില്ല.

നിവർത്തികെട്ട അവൾ അവളുടെ
പല്ലുകൾ ആഴത്തിൽ അവന്റെ ചുണ്ടുകളിൽ അമർത്തി.

പെട്ടെന്ന് വേദനയോടെ അവൻ അവളെ തള്ളി മാറ്റി.

ആ സമയത്താണ് ഉണ്ണിമോൾ അവിടേക്ക് വന്നത്. അവൾ ആശ്വാസത്തോടെ വാതിൽക്കലേക്ക് നോക്കി നെഞ്ചത്ത് കൈ വെച്ചു.

അത് കണ്ടപ്പോഴാണ് വിനുവിനും ബോധം വന്നത്. വാതിൽ തുറന്നു കിടക്കുകയാണ് എന്നുള്ളത്.

രാത്രി 12 മണിയോടുകൂടി മൂന്നാളും ദേവികയുടെ വീട്ടിലേക്ക് എത്തി.

മുകളിൽ മനു ഉപയോഗിച്ചുകൊണ്ടിരുന്ന റൂമിലേക്ക് ആണ് ഉണ്ണിമോൾ പോയത്.

ചെന്നപാടെ അവൾ ബെഡിലേക്ക് വീണു. അവൾക്ക് മനുവിനെ കാണാൻ അതിയായ ആഗ്രഹം തോന്നി.

അവൾ പെട്ടെന്ന് ഫോൺ എടുത്ത് മനുവിന് കോൾ ചെയ്തു.

അവനെ കണ്ട അവൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

നീ ഉറങ്ങിയില്ലായിരുന്നോ ഉണ്ണി.
ഇല്ല മനുവേട്ടാ ഞങ്ങൾ ദേവികേടത്തിയുടെ വീട്ടിലാണ് ഇപ്പോൾ.

അതെന്താ അങ്ങോട്ട് പോയത്. എനിക്ക് നമ്മുടെ വീട്ടിൽ കിടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

മനുവേട്ടന്റെ ഓർമ്മ വരുകയാ.
അവന് വല്ലാതെ വേദന തോന്നി.

അവളെ കുറെ ആശ്വസിപ്പിച്ചതിനു ശേഷമാണ് അവൻ ഫോൺ വച്ചത്..

രാവിലെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് ഉണ്ണിമോൾ ഉണർന്നത്.

ശ്രീകാന്ത് ആണ്. ഏട്ടൻ എന്താ രാവിലെ
എന്ന് ആലോചിച്ചു കൊണ്ടാണ് അവൾ ഫോണെടുത്തത്.

മറുവശത്തു നിന്നും കേട്ട കാര്യം അവളെ ഒന്ന് ഉലച്ചു. അമ്മ ഹോസ്പിറ്റലിലാണ്.

ബിപി കൂടിയതാണെന്ന്.
ഒരു വശം തളർന്നു പോയിരിക്കുന്നു.
കേട്ടത് വിശ്വസിക്കാനാവാതെ സ്തംഭിച്ച് നിൽക്കുകയായിരുന്നു ഉണ്ണിമോൾ.

പെട്ടെന്ന് തന്നെ വിനുവിനെയും കൂട്ടി
അവൾ ഹോസ്പിറ്റലിലേക്ക് പോയി.
അമ്മ ഐസിയുവിലാണ്.

വേണുമാമയും ഹരിതയും കൂടെയുണ്ട്. ചേച്ചിമാരെ ഒക്കെ വിവരം അറിയിച്ചിട്ടുണ്ട്.
എല്ലാവരും ഉടനെ തന്നെ എത്തും.

രാവിലെ ശ്രീകാന്ത് എഴുന്നേറ്റ് നോക്കിയപ്പോഴാണ് കാണുന്നത്.

മക്കൾ എല്ലാവരും തന്നെ ദേവകിയമ്മയെ കാണാൻ എത്തി. എല്ലാവർക്കും തിരക്കുകളാണ്.

എന്നാലും ഓരോ ആഴ്ച ഓരോരുത്തരായി നിൽക്കാമെന്ന് ഏറ്റു. ഹോസ്പിറ്റലിൽ പത്ത് ദിവസവും രാത്രി കൂടെ നിന്നത് ഉണ്ണി മോളും ശ്രീകാന്തും ആയിരുന്നു.

സംസാരിക്കുന്നതിന് ഒരു വ്യക്തതയും ഇല്ലായിരുന്നു. ഉണ്ണി മോളെ നോക്കി കിടക്കുന്നത് കാണാം.

അപ്പോൾ കണ്ണുകൾ നിറഞ്ഞ് ഇരുചെന്നി യിൽ കൂടി കണ്ണുനീർ ഒഴുകി ഇറങ്ങും.

അവൾക്കും ആകെ സങ്കടമായിരുന്നു.
ഒരു കുഴപ്പവുമില്ലാതെ ഓടിനടന്ന
അമ്മയാണ്.

പക്ഷേ മനുവിന് ആകെ ദേഷ്യമായിരുന്നു. അവൾ ഹോസ്പിറ്റലിൽ നിൽക്കുന്നതിനോട്‌ അവന് ഒരു യോജിപ്പും ഇല്ലായിരുന്നു.

വീട്ടിലേക്ക് മടങ്ങി പോകാൻ പറഞ്ഞിട്ടും അത് കൂട്ടാക്കാതെ ഹോസ്പിറ്റലിൽ നിൽക്കുന്ന ഉണ്ണി മോളോട് അവന് ദേഷ്യം തോന്നി.

പിന്നെ അവൻ അവളെ വിളിച്ചതെ ഇല്ല.
അവൾ അങ്ങോട്ട് വിളിച്ചാൽ തന്നെ ഒന്നോരണ്ടോ വാക്കിൽ സംസാരം നിർത്തിയിട്ട് ബിസി ആണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും.

ഉണ്ണി മോളെ അത് വല്ലാതെ
വേദനിപ്പിക്കുന്നുണ്ടായിരുന്നു. എങ്കിലും അവൾ ആരോടും ഒന്നും പറഞ്ഞില്ല.

എല്ലാ വിഷമവും ഉള്ളിലൊതുക്കി കൊണ്ട് അമ്മയെ രാപകലില്ലാതെ ശുശ്രൂഷിച്ചു.

ക്രിസ്തുമസ് അവധി കഴിഞ്ഞപ്പോൾ അവൾക്ക് കോളേജിൽ പോകണമായിരുന്നു.

അപ്പോഴേക്കും ദേവകി അമ്മയെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി.

ശാലിനിയും ശാരിയും ശ്രീക്കുട്ടിയും മാറിമാറി വീട്ടിൽ വന്നു നിന്നു.

ശ്രീ കാന്തിനും കൂടുതൽ ലീവ് എടുക്കേണ്ടി വന്നു..

ഏകദേശം എട്ട് ഒൻപത് മാസം കഴിഞ്ഞപ്പോഴേക്കും ദേവകിയമ്മയ്ക്ക് വീൽചെയറിൽ ഇരിക്കാം എന്നായി.

ഇതിനിടയിൽ ശ്രീകാന്തിന്റെയും ഹരിയുടെയും വിവാഹത്തിന് ഡേറ്റ് എടുത്തു.

വിവാഹത്തിന് മനുവിന് വരാൻ കഴിയില്ലായിരുന്നു..

പക്ഷേ ഉണ്ണിമോൾ വിചാരിച്ചത് മനു എങ്ങനെയെങ്കിലും വരും എന്നാണ്.

വരാൻ നോക്കാം എന്നാണ് പോയപ്പോൾ അവൻ പറഞ്ഞിട്ട് പോയത്.

വരില്ലാന്ന് പറഞ്ഞപ്പോൾ അവൾക്ക് ഹൃദയം നുറുങ്ങുന്ന വേദന തോന്നി..

അവന്റെ അകൽച്ച അവൾക്ക് ഒരുപാട് വിഷമം കൊടുക്കുന്നുണ്ടായിരുന്നു.

ശ്രീകാന്തിന്റെ വിവാഹത്തിന് രണ്ട് ദിവസം മുൻപുതന്നെ ഉണ്ണിമോൾ വീട്ടിലെത്തി.

ഒരു സഹോദരി ചെയ്യേണ്ട കടമകൾ എല്ലാം തന്നെ അവൾ ചെയ്തു.

വിവാഹത്തിന്റെ തലേദിവസം ചെറിയ രീതിയിൽ ഒരു പാർട്ടി വെച്ചിരുന്നു. ശ്രീകാന്തിന്റെ ഓഫീസിലുള്ള സ്റ്റാഫുകൾ എല്ലാം എത്തിയിരുന്നു.

പാർട്ടി ഒക്കെ കഴിഞ്ഞപ്പോൾ 10 മണി കഴിഞ്ഞിരുന്നു..

എല്ലാവരുംകൂടി അടുക്കളയെല്ലാം ഒതുക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് ശ്രീകാന്ത് വന്ന് ഉണ്ണിമോളെ വിളിച്ചത്.

ഉണ്ണി മോളെ ഇതാരാ വന്നിരിക്കുന്നത്
എന്ന് നോക്കിക്കേ. അവൾ ഉമ്മറത്തേക്ക് ഇറങ്ങിച്ചെന്നു.

മുൻപിൽ നിൽക്കുന്ന മനുവിനെ കണ്ട് അന്തംവിട്ടു നിന്നു അവൾ. അവൾക്ക് ചിരിക്കണോ കരയണോ എന്നറിയില്ലായിരുന്നു..

ഉണ്ണിമോളേ അധികം മൈൻഡ് ചെയ്യാതെ
അവൻ ബാക്കി എല്ലാവരോടും ചിരിച്ചു സംസാരിച്ചു കൊണ്ട് ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ വീട്ടിൽ പോയിട്ട് രാവിലെ തന്നെ എത്താം എന്നുള്ള ധാരണയിൽ മനു പോകാൻ ഇറങ്ങി.

ഒന്നും മിണ്ടാതെ ഉണ്ണി മോളും അവന്റെ കൂടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി…

യാത്രാമധ്യേ രണ്ടാളും പരസ്പരം ഒന്നും മിണ്ടിയില്ല.. ഉണ്ണി മോളുടെ കണ്ണുകൾ കൂടെ കൂടെ മനുവിനെ തേടി ചെല്ലുന്നുണ്ടായിരുന്നു.

വീട്ടിൽ ചെന്നു വാതിൽ തുറന്ന് അകത്തേക്ക് കയറിയ ഉടൻ തന്നെ മനു മുകളിലേക്ക് കയറിപ്പോയി.

വാതിൽ ലോക്ക് ചെയ്ത് ഉണ്ണി മോളും പിറകേ കയറിച്ചെന്നു.

റൂമിൽ കയറി നോക്കിയപ്പോൾ അവനെ അവിടെയെങ്ങും കണ്ടില്ല.

അകത്തേക്ക് കയറി ബാൽക്കണിയിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് പുറകിൽനിന്നും വാതിൽ അടയുന്ന ശബ്ദം കേട്ടത്.

ഞെട്ടി തിരിഞ്ഞു നോക്കിയ അവൾ മനുവിന്റെ നെഞ്ചിൽ തട്ടി നിന്നു.

അവന്റെ കൈകൾ രണ്ടും
അവളെ വരിഞ്ഞുമുറുക്കികൊണ്ട്
അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലും കണ്ണുകളിലും കവിളിലും ഒക്കെ
പതിയുമ്പോഴേക്കും അവൾ പൊട്ടി പോയിരുന്നു.

ഒരു കൊച്ചു കുഞ്ഞിനെ പോലെ
ഏങ്ങലടിച്ച് കരയുന്ന അവളെ വീണ്ടും വീണ്ടും മതിവരാത്ത പോലെ മനു വരിഞ്ഞുമുറുക്കി.

കരയല്ലേ പെണ്ണേ.

കുറച്ചുനേരം ആശ്വസിപ്പിച്ചതിനുശേഷമാണ് അവളുടെ കരച്ചിൽ അടങ്ങിയത്.

പിന്നെ പരിഭവം പറച്ചിൽ ആയി.

അവൻ ഒരു കൗതുകത്തോടെ അതെല്ലാം കേട്ടിരുന്നു.

ഇടയ്ക്ക് കിട്ടിയ പിച്ചും മാന്തും കടിയും ഒക്കെ പുഞ്ചിരിയോടെ സ്വീകരിച്ചു.

ഒടുവിൽ അവളെയും കൊണ്ട് ബെഡിലേക്ക് വീണു.

മനുവിൽ നിന്നും കുതറിമാറി കൊണ്ട്
അവൾ പറഞ്ഞു. വേണ്ട… മനുവേട്ടൻ സ്നേഹം ഇല്ലാത്തവനാ..

വീണ്ടും അവളിലേക്ക് ചേർന്നു കൊണ്ട് അവൻ ചോദിച്ചു. സ്നേഹം ഇല്ലാഞ്ഞിട്ടാണോ പെണ്ണെ ഈ തിരക്കിനിടയിലും ഞാൻ ഓടി വന്നത്..

പിന്നെ എന്തിനാ എന്നോട് പിണങ്ങിയത്.

എങ്ങനെ പിണങ്ങാതെ ഇരിക്കും.
നിന്നോട് ഇത്രയും ദ്രോഹം ചെയ്ത
അവരുടെ കൂടെ പോയി നിൽക്കേണ്ട
കാര്യം എന്താ നിനക്ക്.

മനുവേട്ടാ എത്രയായാലും എന്റെ അമ്മ അല്ലേ അത്.

ആണോ…

മനു കുറുമ്പോടെ ചോദിച്ചുകൊണ്ട് അവളുടെ മൂക്കിൽ അവന്റെ മൂക്കിട്ട് ഉരസി.

മനുവേട്ടാ..

അവൾ ചിണുങ്ങലോടെ അവന്റെ നെഞ്ചിലേക്ക് ചേർന്നു..

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13

നീലാഞ്ജനം: ഭാഗം 14

നീലാഞ്ജനം: ഭാഗം 15

നീലാഞ്ജനം: ഭാഗം 16

നീലാഞ്ജനം: ഭാഗം 17

നീലാഞ്ജനം: ഭാഗം 18

നീലാഞ്ജനം: ഭാഗം 19

നീലാഞ്ജനം: ഭാഗം 20

നീലാഞ്ജനം: ഭാഗം 21

നീലാഞ്ജനം: ഭാഗം 22