Friday, April 26, 2024
Novel

നീലാഞ്ജനം : ഭാഗം 22

Spread the love

കാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

ഉണ്ണിമോൾ സന്ധ്യക്ക് വിളക്ക് കൊളുത്തി നാമം ജപിച്ചു…

അവൾ മനോഹരമായി കീർത്തനം ചൊല്ലുന്നത് നോക്കി ഇരുന്നു മനു..

നാമജപവും കഴിഞ്ഞ് എഴുന്നേറ്റ അവളെ അരികിലേക്ക് വിളിച്ചു അവൻ..

ഉണ്ണി നീ ഡ്രസ്സ്‌ ചേഞ്ച് ചെയ്തിട്ട് വാ നമുക്ക് ഒന്ന് പുറത്ത് പോകാം..

വൈകിട്ട് പുറത്തുനിന്ന് എന്തെങ്കിലും കഴിക്കാം..

അവൾ തലയാട്ടിക്കൊണ്ട് മുകളിലേക്ക് കയറി..

7 മണിയോടുകൂടി രണ്ടാളും പുറത്തേക്ക് ഇറങ്ങി..

മനുവിന്റെ ഒപ്പം ആദ്യമായാണ് ഇങ്ങനെയൊരു യാത്ര..

അവളുടെ കണ്ണുകൾ കൂടെ കൂടെ അവനെ തേടിച്ചെന്നു…

അത് അറിഞ്ഞെന്നപോൽ മനു പുരികം ചുളിച്ച് അവളെ നോക്കി..

അവൾ പെട്ടെന്ന് മുഖം തിരിച്ചിരുന്നു…

മനുവിന് ചിരിവന്നു..

അത് അമർത്തി കൊണ്ട് അവൻ അവളോട് ചോദിച്ചു..

നിനക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ..

എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറയണം..

ഒന്നുമില്ല… അവൾ പെട്ടെന്ന് ചാടി കേറി പറഞ്ഞു..

ഉണ്ണി മോളെയും കൊണ്ട് അത്യാവശ്യം നല്ല ഒരു ഷോപ്പിങ്ങും കഴിഞ്ഞ് ആഹാരവും കഴിച്ചാണ് മനു തിരികെയെത്തിയത്…

തിരികെ വീട്ടിലെത്തുമ്പോൾ പത്തു മണി കഴിഞ്ഞിരുന്നു…

കാറിന്റെ പുറകിൽ നിന്നും കവറുകൾ എല്ലാം എടുത്തു ഉണ്ണിമോളുടെ കയ്യിൽ കൊടുത്തു.

അവൾ അതെല്ലാം റൂമിൽ കൊണ്ടു വെച്ചു…

മനു വാതിൽ ലോക്ക് ചെയ്തു വരുമ്പോഴേക്കും അവൾ ഫ്രഷ് ആകാനായി കയറുകയായിരുന്നു..

അവൾ വെളിയിൽ ഇറങ്ങുമ്പോൾ മനുവിനെ റൂമിൽ കണ്ടില്ല…

വെളിയിൽ നിന്നും തണുത്ത കാറ്റ് അകത്തേക്ക് അടിച്ചു കയറുന്നത് കണ്ടാണ് അവൾ തിരിഞ്ഞു നോക്കിയത്..

അപ്പോഴാണ് റൂമിന് ഒരു സൈഡിൽ നിന്നും
വെളിയിലേക്കുള്ള വാതിൽ കണ്ടത്..

അവൾ അങ്ങോട്ട് പോയി നോക്കി..
അവിടെ നിറയെ പലനിറത്തിലുള്ള റോസുകൾ ചട്ടിയിൽ വെച്ചിരിക്കുന്നു..

അവൾ അങ്ങോട്ടേക്ക് ചെന്നു അപ്പോഴാണ് കണ്ടത് അവിടെ ഒരു ആട്ടുകട്ടിൽ തൂക്കിയിട്ടിരിക്കുന്നു..

മനു അവിടെയിരുന്ന് ആരോടോ ഫോണിൽ സംസാരിക്കുകയാണ്..

അവളെ കണ്ട് അവൻ വേഗം സംസാരം അവസാനിപ്പിച്ചു.

അവളെ കൈയാട്ടി അടുത്തേക്ക് വിളിച്ചു..

അവന്റെ അരികിലേക്ക് ചെന്ന ഉണ്ണി മോളെ കയ്യിൽ പിടിച്ച് അവന്റെ അടുത്തേക്ക് ഇരുത്തി..

തനിക്ക് ഇവിടമൊക്കെ ഇഷ്ടമായോ..

അവൾ നിറഞ്ഞ ഒരു ചിരി അവന് സമ്മാനിച്ചു..

ഇഷ്ടം ആകാതിരിക്കാൻ എന്താ മനുവേട്ടാ..

എനിക്ക് അർഹിക്കുന്നതിലും കൂടുതൽ അല്ലേ ഇതൊക്കെ..

അവൻ അവളുടെ വിരൽ വേദനിപ്പിക്കാൻ എന്നവണ്ണം ഒടിച്ചു.

ഇപ്പോൾ പറഞ്ഞത് ഇങ്ങനെ ഇരിക്കട്ടെ..

ഇപ്പോൾ നീ മനുവിന്റെ ഭാര്യയാ..
അത് ഓർമ്മവേണം.. ഇനി മേലിൽ നാവിൽനിന്ന് ഇങ്ങനെ ഒരു വാക്ക് വീഴരുത്..

മനസ്സിലായോ പറഞ്ഞത്..

ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം..

അവൻ അവളെ നോക്കി കൊണ്ട് അകത്തേക്ക് കയറി..

അവൾ വിരലുകൾ അമർത്തി തിരുമ്മി..

ഹോ ഈ മനുവേട്ടൻ എന്തു പിടിയാ പിടിച്ചത്..

നന്നായി വേദനിക്കുന്നല്ലോ…

അല്പസമയം കഴിഞ്ഞപ്പോൾ
മനു അവളുടെ അരികിൽ വന്നിരുന്നു..

എന്റെ ഉണ്ണി നിനക്ക് എന്താ ഇത്ര ആലോചിക്കാൻ..

അവളുടെ ഭാഗത്തുനിന്നും അനക്കം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ അവൻ അവളുടെ മുഖം പിടിച്ചുയർത്തി..

ചുവന്നു കലങ്ങി കിടക്കുന്ന കണ്ണുകൾ
കണ്ടാണ് അവന് മനസ്സിലായത് അവൾ കരയുകയായിരുന്നു എന്ന്..

എന്താ ഉണ്ണി എന്തുപറ്റി..

അവൻ രണ്ടു കൈകൊണ്ടും അവളുടെ മുഖം കോരിയെടുത്തു കൊണ്ട് ചോദിച്ചു..

ഒന്നുമില്ല മനുവേട്ടാ എനിക്ക് പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു..

ബെസ്റ്റ്.. നിന്നെ എങ്ങനെയെങ്കിലും അവിടെ നിന്നും ഒഴിവാക്കണം എന്ന് വിചാരിച്ചിരുന്ന
അവരെ ഓർത്ത് ആണോ നീ കരയുന്നത്..

നിന്റെ തലയിൽ പത്ത് പൈസയുടെ
ബുദ്ധിയില്ലേ കൊച്ചേ..

അവൻ അവളുടെ തലയിൽ കിഴുക്കി..

മനു അവളുടെ അരികിൽ നിന്നും എഴുന്നേറ്റ്
മറു സൈഡിൽ കൂടി വന്ന് ആട്ടുകട്ടിലിലേക്ക് മലർന്ന് കിടന്നു..

പിന്നെ അവളെ വലിച്ച് തന്റെ അരുകിലേക്ക് കിടത്തി..

അവളുടെ തലയെടുത്ത് തന്റെ കൈയ്യിലേക്ക് വച്ചു..

പിന്നെ ആ കൈ കൊണ്ട് തന്നെ അവളെ ചുറ്റിപ്പിടിച്ചു നെഞ്ചോട് ചേർത്തു..

മറുകൈകൊണ്ട് അവളുടെ വലതു
കൈപിടിച്ച് താൻ വേദനിപ്പിച്ച വിരലിൽ അമർത്തി ചുംബിച്ചു..

പിന്നെ ആ കൈയെടുത്ത് തന്റെ കവിളോട് ചേർത്തുവെച്ചു..

അവൾക്ക് ആകെ വെപ്രാളം തോന്നുന്നുണ്ടായിരുന്നു അവനോടു ചേർന്നു കിടന്നപ്പോൾ…

അവൾ പരമാവധി അവനിൽനിന്നും അകന്നു കിടക്കാൻ ശ്രമിച്ചു..

അതു മനസ്സിലാക്കിയിട്ട് എന്ന പോലെ അവൻ വീണ്ടും അവളെ ചേർത്തു പിടിച്ചു..

എന്താ ഉണ്ണി നിനക്ക് എവിടെയെങ്കിലും പോകണോ..

വേ…. വേണ്ട…

കുറച്ചു സമയം നിശബ്ദതയെ സ്നേഹിച്ചുകൊണ്ട് രണ്ടുപേരും കിടന്നു..

ഉണ്ണി….

മ്മ്മ്…

പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ ഞാൻ പോയപ്പോൾ നിന്നെ ഉപേക്ഷിച്ചു പോയതാണ് എന്ന് കരുതിയോ…

മ്മ്മ്…

ഒരുപാട് വിഷമിച്ചോ എന്റെ ഉണ്ണി……

അവൾ ഒന്നും മിണ്ടാതെ അവന്റെ നെഞ്ചിൽ മുഖമമർത്തി..

എല്ലാം അറിഞ്ഞപ്പോൾ ആകെ ഒരു അമ്പരപ്പായിരുന്നു..

ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമാണ് തിരികെ പോകണം എന്ന്…

ഒരിക്കൽ കൂടി നിന്റെ മുഖം കണ്ടിരുന്നെങ്കിൽ ഞാൻ അന്ന് തന്നെ കൂടെ കൂട്ടിയേനെ….

അതുകൊണ്ടാണ് നിശ്ചയം പോലും വേണ്ടെന്ന് വെച്ചത്…

പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടു വന്നാൽ ഉള്ള ഭവിഷ്യത്ത് നിനക്കറിയാമല്ലോ…

കാത്തിരിക്കുകയായിരുന്നു ഞാൻ നിനക്ക് 18 വയസ്സ് പൂർത്തിയാകാൻ..

എനിക്ക് വേണമായിരുന്നു നിന്നെ…

ശ്രീ ഏട്ടനോട് പറഞ്ഞിട്ടാണ് പോയത്..

ഞാൻ വരുന്നതുവരെ ഒരു പോറലും ഇല്ലാതെ എന്റെ കൊച്ചിനെ നോക്കണമെന്ന്..

അവൾ അത്ഭുതത്തോടെ മനുവിന്റെ മുഖത്തേക്ക് നോക്കി..

എന്നിട്ട് ശ്രീയേട്ടൻ എന്നോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ…

അങ്ങനെ പറഞ്ഞാൽ എങ്ങനെയാ പെണ്ണെ നിനക്ക് സർപ്രൈസ് തരുന്നത്…

അവൾ കണ്ണുകൾ കൂർപ്പിച്ചു അവനെ നോക്കി…

അതെ……. സമയം എന്തായി എന്ന് അറിയാമോ…

അവൻ ഫോണെടുത്ത് സമയം കാണിച്ചു. രണ്ടു മണി കഴിഞ്ഞിരിക്കുന്നു…

ഈശ്വരാ ഇത്രയും സമയം ആയോ…

ആദ്യരാത്രിയിൽ ഇങ്ങനെ കാര്യം പറഞ്ഞു കിടക്കുന്ന രണ്ട്പേര് നമ്മൾ മാത്രമായിരിക്കും…

ഇങ്ങനെ കിടന്നാൽ മതിയോ പെണ്ണേ….

അവൻ കടക്കണ്ണിട്ട് അവളെ നോക്കി…

ഇത്രയും നേരം തന്റെ അടുത്തു ഒരു കുഴപ്പവുമില്ലാതെ കിടന്നിരുന്നവൾ ഇപ്പോൾ
വെപ്രാളപ്പെടുന്നത് കണ്ട് അവന് ചിരിവന്നു…

ഉണ്ണി..

അവൻ മെല്ലെ വിളിച്ചു…

അവളുടെ മുഖത്തേക്ക് നോക്കാതെ മുഖം അവന്റെ നെഞ്ചിൽ അമർത്തി കിടന്നു…

ഇങ്ങോട്ട് നോക്കു പെണ്ണേ…

അവൻ ബലമായി അവളുടെ മുഖം പിടിച്ചുയർത്തി…

എന്റെ പെണ്ണിന് ഒരു പക്വത ഒക്കെ വന്നിട്ട് മതി നമ്മൾ തമ്മിൽ ഒരു ജീവിതം തുടങ്ങുന്നത്…

അതുവരെ നന്നായി പഠിക്കണം..

പത്ത് ദിവസത്തെ അവധിക്കാ ഞാനും വന്നത്…

ഈ പത്ത് ദിവസം നമുക്ക് മാത്രം ആകണം…

ഇനി ഞാൻ വരുന്നത് നിന്റെ സ്റ്റഡി കഴിയുമ്പോഴാണ്…

അപ്പോഴേക്കും റെഡിയായിരിക്കണം ഈ മനുവിന്റേത് മാത്രമാകാൻ…

ഇനിയുള്ള അവധിക്ക് ഇങ്ങോട്ട് വേണം വരാൻ..

വിനുവേട്ടനും ദേവൂട്ടിയും എത്തും നിനക്ക് കൂട്ടിന്..

പറഞ്ഞത് മനസ്സിലായോ….

അവൻ അവളുടെ മുഖം പിടിച്ചുയർത്തി കൊണ്ട് ചോദിച്ചു…

മ്മ്മ്….

നിനക്ക് മൂളാൻ മാത്രമേ അറിയുള്ളോ പെണ്ണേ….

അവൻ അവളെ തന്നിൽ നിന്ന് അകറ്റി മാറ്റിക്കൊണ്ട് എഴുന്നേറ്റു..

വാ എഴുന്നേൽക്ക്… അകത്ത് പോയി കിടക്കാം…

റൂമിൽ ചെന്ന് മനുവിനോട് ഒപ്പം ചേർന്ന് കിടക്കുമ്പോൾ ഉണ്ണി മോൾക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി..

തനിക്ക് വേണ്ടിയും ഒരാൾ…

തന്റെ മനുവേട്ടൻ..

അറിയാതെ അവളുടെ ചുണ്ടുകൾ അവന്റെ നെഞ്ചിൽ അമർന്നു….

അവൻ ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി..

അപ്പോഴാണ് താൻ ചെയ്തത് എന്താണെന്ന ബോധം അവൾക്ക് ഉണ്ടായത്..

അവന്റെ മുഖം തന്നിലേക്ക് അടുക്കുന്നതും ചുണ്ടുകൾ തന്റെ കവിളുകളിൽ അമരുന്ന തും ഒരു കുളിർമയോടെ അവളറിഞ്ഞു…

മുഖത്താകെ ഒഴുകിനടക്കുന്ന ചുണ്ടുകൾ
അവളുടെ കാതിൽ ഇക്കിളിയാക്കി…

അവൾ ഒരു പിടച്ചിലോടെ അവനിലേക്ക് ചേർന്നു…

അവളെ ഇറുകെ പുണർന്നു കൊണ്ട് മനുവും ഉറക്കത്തിലേക്ക് വഴുതി വീണു…

രാവിലെ മനുവാണ് ആദ്യം ഉണർന്നത്..

തന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വെച്ച് കിടന്നുറങ്ങുന്ന ഉണ്ണിമോളെ അവൻ ചിരിയോടെ നോക്കി…

കുസൃതിയോടെ അവളുടെ പുറം കഴുത്തിൽ ഇക്കിളിപ്പെടുത്തി…

അവൾ ഒരു കുറുകലോടെവീണ്ടും അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…

അവൻ വീണ്ടും അവളുടെ ഇടുപ്പിൽ തോണ്ടി..

അവൾ ഞെട്ടി പിടഞ്ഞ് ചാടിയെഴുന്നേറ്റു..

കുസൃതിയോടെ തന്നെ നോക്കി ചിരിച്ചുകൊണ്ട് മലർന്നു കിടക്കുന്ന അവന്റെ വയറിനിട്ടു ഒരു കുത്ത് കൊടുത്തു കൊണ്ട്
അവൾ ബെഡിൽ നിന്നും ഇറങ്ങി….

ഉണ്ണി…. ശ്രീയേട്ടൻ പറഞ്ഞിട്ടുണ്ട് രാവിലെ തന്നെ അങ്ങോട്ട് ചെല്ലാൻ…

നീ വേഗം റെഡി ആക്.. നമുക്ക് വെളിയിൽ നിന്നും കഴിക്കാം..

മനുവും ഉണ്ണി മോളും കൂടി നേരെ വേണു മാമയുടെ വീട്ടിലേക്കാണ് പോയത്..

അവരെ കണ്ടയുടൻ ഹരിത ഓടിവന്ന് ഉണ്ണിമോളെ വട്ടംചുറ്റി പിടിച്ചു..

പിന്നെ ഇരു കവിളിലും മാറി മാറി ഉമ്മ വച്ചു…

അതെ എന്റെ കൊച്ചിനെ ബാക്കി വെച്ചേക്കണേ…

എനിക്ക് വേണ്ടതാ അതിനെ…

ഓഹ്…..മനുവേട്ടൻ ഇതിനെ ബാക്കി വെച്ചിട്ടുണ്ടോ എന്ന് നോക്കാൻ വന്നതാ ഞാൻ…

ഹരിത അവനെ നോക്കി ചിറി കോട്ടി…

മനു ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി ഇതെന്തു സാധനം ഒരു ഉളുപ്പും ഇല്ല അല്ലേ….

ഉണ്ണിമോൾ ചിരിയോടെ അവനെ നോക്കിയിട്ട് മുഖം താഴ്ത്തി..

ശ്രീകാന്ത് ഹരിതയെ നോക്കി കണ്ണുരുട്ടി കാണിച്ചു..

ഉണ്ണിമോളുടെ അരികിലേക്ക് വന്ന് അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു…

ഒരു ദിവസം കൊണ്ട് പഴയ ഉണ്ണിമോൾ ആയിരിക്കുന്നു….

അവൻ അവളെ ചേർത്തു പിടിച്ചു..

ഒരു കൈകൊണ്ട് മനുവിനെ യും പിടിച്ചു കൊണ്ട് അകത്തേക്ക് കയറി…

മാമ എവിടെ ഏട്ടാ..

രാവിലെ അടുക്കളയിൽ കയറിയതാ നിങ്ങൾക്കുള്ള സദ്യ ഒരുക്കുവാ അച്ഛൻ…

ഹരിത ചാടി കേറി പറഞ്ഞു….

ശ്രീക്കുട്ടൻ ഹരിതയുടെ മുഖത്തേക്ക് നോക്കി…

രാജകുമാരി ഇനിയെങ്കിലും അടുക്കളയിലേക്ക് ഒന്ന് കയറുമോ…

ഇവർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്ക്…

അവൾ ശ്രീകാന്തിനെ രൂക്ഷമായി നോക്കി കൊണ്ട് ഉണ്ണിമോളുടെ കൈയും പിടിച്ച് അടുക്കളയിലേക്ക് പോയി..

ശ്രീയേട്ടോ….. കുറച്ചു പാടുപെടുമല്ലോ…

കുറച്ചല്ല നന്നായി പാടു പെടുമെന്നാ തോന്നുന്നത്…

ശ്രീകാന്തിന്റെ സംസാരം കേട്ട് മനു പൊട്ടിച്ചിരിച്ചു…

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13

നീലാഞ്ജനം: ഭാഗം 14

നീലാഞ്ജനം: ഭാഗം 15

നീലാഞ്ജനം: ഭാഗം 16

നീലാഞ്ജനം: ഭാഗം 17

നീലാഞ്ജനം: ഭാഗം 18

നീലാഞ്ജനം: ഭാഗം 19

നീലാഞ്ജനം: ഭാഗം 20

നീലാഞ്ജനം: ഭാഗം 21