Wednesday, May 22, 2024
Novel

നീലാഞ്ജനം : ഭാഗം 5

Spread the love

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

ദേവികയുടെ വീട്ടിലേക്ക് പോകാനായി
ശ്രീകാന്തും അമ്മയും വേണു മാമയും
കൂടിയാണ് ഇറങ്ങിയത്….

വേണുമാഷ് ഒരു ടാക്സി
ഏർപ്പാടാക്കിയിരുന്നു അങ്ങോട്ടേക്ക്
പോകാൻ..

തന്നെ കാണുമ്പോൾ ഓടി അടുത്തു
വന്നിരുന്നു വാതോരാതെ വർത്തമാനം
പറയുന്ന ശ്രീകാന്ത് ഇന്ന് മൗനത്തോടെ ഇരിക്കുന്നത് കണ്ടു മാഷിന്റെ ഉള്ളിൽ ഒരു നൊമ്പരം തിങ്ങിനിറഞ്ഞു…

അയാൾക്ക് പെട്ടെന്ന് വാടി തളർന്ന
തന്റെ മകളുടെ മുഖം ഓർമ്മവന്നു…

നേരാംവണ്ണം വല്ലതും കഴിച്ചിട്ട്
ദിവസങ്ങളായി….

ഈ ജന്മത്തിൽ ഒന്നാവാൻ നിങ്ങൾക്ക്
യോഗമില്ല കുട്ടികളെ….

അയാൾ വേദനയോടെ ഓർത്തു…

, ഒരു വലിയ ഇരുനില വീടിന്
മുൻപിലേക്കാണ് കാർ ചെന്ന് നിന്നത്….

കാറിൽ നിന്നിറങ്ങിയ ദേവകിയമ്മ അത്ഭുതത്തോടെ അവിടമാകെ നോക്കി….

ഈശ്വരാ എന്തു വലിയ വീടാ ഇത്….

കാർ വന്ന ശബ്ദം കേട്ട് മേനോൻ
വെളിയിലേക്ക് ഇറങ്ങി വന്നു ഒപ്പം
തന്നെ ദാമുവും ഉണ്ടായിരുന്നു…

മേനോന്റെ കണ്ണുകൾ ആദ്യം പതിഞ്ഞത്
വിദൂരതയിൽ എങ്ങോ ദൃഷ്ടി പായിച്ചു
നിൽക്കുന്ന ശ്രീകാന്തിലാണ്….

അയാൾ അവനെ ഉറ്റുനോക്കി…
സുമുഖനായ ഒരു ചെറുപ്പക്കാരൻ…

മേനോന്റെ മനം നിറഞ്ഞു…
തന്റെ മകൾക്ക് ഇണങ്ങുന്ന ഒരു പയ്യൻ….

ആ മാഷും ഉണ്ടായിരുന്നോ കൂടെ
അതെന്തായാലും നന്നായി….

ദാമുവിന്റെ സംസാരമാണ് മേനോനെ ചിന്തയിൽ നിന്നും ഉണർത്തിയത്….

വന്നാട്ടെ… വന്നാട്ടെ.. എല്ലാവരും വന്ന
കാലിൽ തന്നെ നിൽക്കാതെ അകത്തോട്ട് കേറിയാട്ടെ….

മേനോൻ എല്ലാവരെയും സ്നേഹപൂർവ്വം അകത്തേക്ക് ക്ഷണിച്ചു….

ശ്രീകാന്തിന് അദ്ഭുതമാണ് തോന്നിയത് ഇത്രയും വലിയ ഒരു വീട്ടിൽ നിന്നും തനിക്ക് ആലോചന വന്നതിൽ….

ഹാളിലേക്ക് കയറിയ എല്ലാവരോടും മേനോൻ ഇരിക്കാനായി പറഞ്ഞു…

വിലകൂടിയ പതുപതുത്ത സെറ്റിലേക്ക് ഇരിക്കാൻ ദേവകിയമ്മയ്ക്ക് ഒരു മടി തോന്നി….

ഓപ്പോളേ ഇരിക്കുന്നില്ലേ വേണു മാഷിന്റെ ശബ്ദമാണ് ദേവകി അമ്മയെ ചിന്തയിൽ നിന്നും ഉണർത്തിയത്….

അവർ ഒട്ടൊരു വിമുഖതയോടെ സെറ്റിയുടെ അറ്റത്തേക്ക് ഇരുന്നു…

മേനോൻ സാറേ എന്നാൽ പിന്നെ മോളെ വിളിച്ചാട്ടെ…

രാധമ്മേ മോളെയും കൂട്ടി വന്നാട്ടെ…

അകത്തുനിന്നും വീൽചെയർ ഉരുട്ടി
കൊണ്ടു ദേവിക വെളിയിലേക്ക് വന്നു….

പിറകെ ഒരു ട്രെയിൽ ചായയുമായി രാധമ്മയും ഇറങ്ങി വന്നു….

ശ്രീകാന്ത് അമ്പരപ്പോടെ അമ്മയുടെ മുഖത്തേക്ക് നോക്കി….

വേണു മാഷിന്റെയും അവസ്ഥ മറിച്ചായിരുന്നില്ല….

ശ്രീകാന്തിന് ദേവികയുടെ മുഖത്തേക്ക്
ഒന്നു നോക്കാൻ പോലും തോന്നിയില്ല…

രാധമ്മ നീട്ടിയ ട്രെയിൽ നിന്നും ചായ എടുത്ത് അവൻ മുഖം കുനിച്ചിരുന്നു…

വേണുമാഷ് തന്റെ സഹോദരിയുടെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി…

ദേവകിയമ്മ തന്റെ മുഖത്ത് വന്ന പതർച്ച സമർത്ഥമായി മറച്ചു കൊണ്ട് ദേവികയുടെ അരികിലേക്ക് ചെന്നു….

അവളുടെ നെറുകയിൽ തലോടി…

പിന്നെ അവളോട് ഓരോ വിശേഷങ്ങൾ ആയി ചോദിച്ചു….

ദേവകിയമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തുകൊണ്ട് ഇരുന്നെങ്കിലും ദേവികയുടെ ശ്രദ്ധ മുഴുവൻ ഒന്നിലും ഒരു താൽപര്യവും ഇല്ലാതെ ഇരിക്കുന്ന
ശ്രീകാന്തിലായിരുന്നു….

അപ്പോഴാണ് മേനോൻ സാർ പറഞ്ഞത് കുട്ടികൾക്ക് വല്ലതും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം….

ദേവിക പെട്ടെന്ന് തന്നെ വീൽചെയറും ആയി സിറ്റൗട്ടിലെക്ക് ഇറങ്ങി….

സിറ്റൗട്ടിൽ നിന്നും ഗാർഡനിലേക്ക്
ഇറങ്ങാൻ സ്ലോപ്പ് ആക്കി ഇട്ടിരിക്കുന്നിടത്തു കൂടി വീൽചെയർ ഉരുട്ടി ഗാർഡനിലേക്ക് ഇറക്കി…

തനിക്ക് സംസാരിക്കണം സംസാരിച്ചേ പറ്റൂ അതുകൊണ്ടാണ് അച്ഛൻ പറഞ്ഞപ്പോൾ തന്നെ വെളിയിലേക്ക് ഇറങ്ങിയത്…

ആളുടെ മുഖം കണ്ടാൽ അറിയാം താല്പര്യമില്ലായ്മ….

സംസാരിക്കാൻ താല്പര്യം ഇല്ലാതെ ഇരുന്ന ശ്രീകാന്തിനെ വേണുമാഷ് തട്ടിവിളിച്ചു…

ശ്രീ മോനേ വെളിയിലേക്ക് ചെല്ല്…
ആ കുട്ടി അങ്ങോട്ടു പോയിട്ടുണ്ട്…

ശ്രീകാന്ത് സിറ്റൗട്ടിലേക്ക് ഇറങ്ങി അവൻ ചുറ്റും കണ്ണോടിച്ചു…

അപ്പോഴാണ് കണ്ടത് ഗാർഡനിൽ ഒരുവശത്ത് പൂത്തുനിൽക്കുന്ന
പവിഴമല്ലിയുടെ കീഴിൽ വീൽ ചെയറിൽ ഇരിക്കുന്ന ദേവികയെ….

അവൻ അങ്ങോട്ടേക്ക് നടന്നു….

ദേവികയുടെ അടുത്തേക്ക് ചെന്ന് ഒന്നു മുരടനക്കി….

അവൾ അവനെ നോക്കി ഒന്നു
പുഞ്ചിരിച്ചു….

പിന്നെ തൊട്ടടുത്ത ഉള്ള കസേരയിലേക്ക് വിരൽചൂണ്ടി..

ഇരിക്കു…

ശ്രീകാന്ത് അവളുടെ കാലിലേക്ക് നോക്കി…

അവന്റെ മനസ്സിൽ ഉള്ളത് വായിച്ചറിഞ്ഞത് പോലെ അവൾ പറഞ്ഞു ഒരു വർഷം മുമ്പ് ഒരു ആക്സിഡന്റിൽ പറ്റിയതാണ്…

അവൻ അവളെ നോക്കി അലിവോടെ ഒന്നു പുഞ്ചിരിച്ചു…

ഈ വിവാഹത്തിന് താൽപര്യമില്ല അല്ലേ…

ദേവികയുടെ ചോദ്യം കേട്ട് ശ്രീകാന്ത് അമ്പരപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി..

എനിക്കറിയാം ഒരു കാലില്ലാത്ത
പെണ്ണിനെ വിവാഹം കഴിക്കാൻ ആരും ആഗ്രഹിക്കില്ല….

പൂർണ്ണമനസ്സോടെയേ വിവാഹത്തിന്
സമ്മതം പറയാവൂ……

അവൻ അവളുടെ മുഖത്തേക്ക്
ഉറ്റുനോക്കി…..

എനിക്ക് ഒന്ന് ആലോചിക്കണം…

മതി നന്നായി ആലോചിച്ചു മതി…..

പറഞ്ഞുകൊണ്ട് ദേവിക വീൽചെയർ തിരിച്ചു…

സിറ്റൗട്ടിൽ നിന്നും മുകളിലേക്ക് കയറാൻ ആയി അവൾ അച്ഛനെ വിളിച്ചു….

പെട്ടെന്ന് ശ്രീകാന്ത് വീൽചെയർ ഉയർത്തി മുകളിലേക്ക് കയറ്റി….

വെളിയിലേക്ക് വന്ന മേനോൻ അത് കണ്ട് പുഞ്ചിരിയോടെ മകളെ നോക്കി….

ദേവിക തല ചരിച്ച് ശ്രീകാന്തിനെ ഒന്ന് നോക്കി….

അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി
വിടർന്നു…..

തിരികെ വീട്ടിലേക്കുള്ള യാത്രാമധ്യേ ശ്രീകാന്തിന്റെ മനസ്സിൽ ഒരു പിടി വലി
തന്നെ നടക്കുകയായിരുന്നു….

ആലോചനയോടെ ഇരിക്കുന്ന ശ്രീകാന്തിനെ ദേവകിയമ്മ നോക്കി….

പിന്നെ വേണു മാഷിനോട് ആയി പറഞ്ഞു…

നല്ല സുന്ദരി കുട്ടിയല്ലേ ദേവിക..

ശ്രീക്കുട്ടന് ചേരുന്ന കുട്ടിയാ….

ശ്രീക്കുട്ടൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി പിന്നെ പുച്ഛത്തോടെ ഒന്ന് ചിരിച്ചു…

വീടിനു താഴെ ടാക്സി വന്നു നിന്നപ്പോൾ
ദേവകിയമ്മ അതിൽ നിന്നും ഇറങ്ങി…..

കാറിൽ തന്നെ ഇരിക്കുന്ന ശ്രീകുട്ടനെ
കണ്ട് അവർ ചോദ്യഭാവത്തിൽ അവനെ നോക്കി….

ഞാൻ കവലയിൽ വരെ ഒന്ന് പോയിട്ട്
വരാം…

അച്ഛന്റെ കൂടെ ശ്രീകാന്തും വീട്ടിലേക്ക് കയറി വരുന്നത് കണ്ട് ഹരിത അകത്തേക്ക് കയറി…

മാമേ എനിക്ക് ഹരിയോട് സംസാരിക്കണം….

മോൻ അകത്തേക്ക് ചെല്ല്….

അകത്തേക്ക് കയറിയ ശ്രീക്കുട്ടൻ കണ്ടു ജനലഴികളിൽ പിടിച്ചുകൊണ്ട് വെളിയിലേക്ക് നോക്കി നിൽക്കുന്ന ഹരിതയെ..

അവൻ അവളുടെ അരികിലേക്ക് ചെന്ന് ചുമരിലേക്ക് ചാരി നിന്നു പിന്നെ അവളെ തലതിരിച്ചു നോക്കി….

അവൾ പതർച്ചയോടെ ശ്രീക്കുട്ടന്റെ മുഖത്തേക്ക് നോക്കി…. പിന്നെ വെളിയിലേക്ക് മിഴികൾ നട്ടു ….

കുറച്ചുനേരം നിശബ്ദതയോടെ നിന്ന
അവളെ അവൻ മെല്ലെ വിളിച്ചു..

ഹരീ നിനക്ക് എന്നോട് ഒന്നും പറയാനില്ലേ..

പൂർണമായും എന്നെ മറന്നോ നീ…

എനിക്ക് നാളെ അവരുടെ വീട്ടിൽ
വിവരം പറയണം..

ഞാൻ എന്താ പറയേണ്ടത്….

നീ ഒരു വാക്കു പറഞ്ഞാൽ മതി ഞാൻ ഈ വിവാഹത്തിന് താല്പര്യം ഇല്ലെന്നു പറയാം…

പെട്ടെന്ന് അവൾ ശ്രീക്കുട്ടന്റെ മുഖത്തേക്ക് നോക്കി…

വേണ്ട ശ്രീയേട്ടാ ഒരിക്കലും അങ്ങനെ പറയരുത്….

ഇപ്പോൾ നമ്മളുടെ ആഗ്രഹം നടത്തിയാൽ ചേച്ചിമാരെ എന്ത് ചെയ്യും….

അവരെ വിവാഹം കഴിച്ചു വിടാൻ വല്ല മാർഗവും ഉണ്ടോ….

അതുകൊണ്ട് ശ്രീയേട്ടൻ ഈ
വിവാഹത്തിന് സമ്മതിക്കണം….

ഹരി.. ഒന്നുകൂടി ആലോചിച്ചിട്ട് പോരെ…

ആലോചിക്കാൻ ഒന്നുമില്ല ശ്രീയേട്ടാ
ഈ വിവാഹം നടക്കണം…

അവൻ ഒരു നിമിഷം കണ്ണിമയ്ക്കാതെ അവളെ നോക്കി നിന്നു…

ഹരീ.. നീ ഒരുപാട് മാറിപ്പോയി..

അതിന് കാരണം ഒന്നും എനിക്ക്
അറിയില്ല…

പക്ഷേ ഈ എടുത്ത തീരുമാനം പിന്നീട് തെറ്റായിരുന്നുവെന്ന് തോന്നരുത്…

പറഞ്ഞുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി….

പിന്നെ തിരിഞ്ഞു നോക്കാതെ വെളിയിലേക്കിറങ്ങി…

കണ്ണടച്ച് കട്ടിലിൽ കിടക്കുകയായിരുന്ന
ശ്രീകാന്തിന്റെ അടുത്തേക്ക് ഉണ്ണിമോൾ വന്നിരുന്നു….

ഏട്ടാ… അവൻ കണ്ണിനു കുറുകെ വെച്ചിരുന്ന കയ്യെടുത്തു മാറ്റി…

തന്റെ ഏട്ടന്റെ കലങ്ങിയ കണ്ണുകൾ
കണ്ടു ഉണ്ണിമോളുടെ നെഞ്ചു വിങ്ങി….

എന്തിനാ ഏട്ടാ ഇങ്ങനെ വിഷമിക്കുന്നത്….

അവൻ മെല്ലെ കട്ടിലിലേക്ക് എഴുന്നേറ്റിരുന്നു..

പിന്നെ അവളുടെ നെറുകയിൽ തലോടി….

ഏട്ടന് വിഷമം ഒന്നുമില്ല മോളേ…

പിന്നെന്തിനാ ഏട്ടാ.. ഉണ്ണിമോൾ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ ശ്രീകാന്ത് കയ്യെടുത്ത് അവളെ തടഞ്ഞു….

വേണ്ട മോളെ വിട്ടേരെ അതിനെക്കുറിച്ച് ഇനി ഒരു സംസാരം വേണ്ട…

ഏട്ടന് ഈ വിവാഹത്തിന് സമ്മതമാ….

ഏട്ടാ എന്നാലും…

മോൾ പോയി ഒരു കട്ടൻ കടുപ്പത്തിൽ ഇട്ടോണ്ട് വാ ഏട്ടന് നല്ല തലവേദന…

അവനെ ഒന്ന് നോക്കി കൊണ്ട് ഉണ്ണിമോൾ അടുക്കളയിലേക്ക് പോയി…

കട്ടന് വെള്ളം വെച്ചുകൊണ്ട് അതിലേക്ക് പഞ്ചസാര ഇടുകയായിരുന്ന മകളുടെ അടുത്തേക്ക് ദേവകിയമ്മ വന്നു…

ഇതെന്തിനാ വെള്ളം…

അമ്മയ്ക്ക് കാണാൻ വയ്യേ…

കട്ടൻ തിളപ്പിക്കാനാ….

ദേവകിയമ്മ കൂടുതലൊന്നും ഉണ്ണിമോളോട് ചോദിക്കാൻ നിന്നില്ല കാരണം അവർക്ക് അറിയാം അവൾ കലിപ്പിൽ ആണെന്ന്…

പിറ്റേന്ന് തന്നെ ദാമുവിനെ വിളിച്ചു ദേവകിയമ്മ സമ്മതം അറിയിച്ചു….

രണ്ടുദിവസത്തിനുശേഷം മേനോൻ
ശ്രീക്കുട്ടന്റെ വീട്ടിലേക്ക് എത്തി..

പിന്നീട് പെട്ടന്നാണ് നാള് കുറിപ്പിച്ചതും വിവാഹത്തിന് ഡേറ്റ് എടുത്തതും ഒക്കെ…

ഇതിനിടയിൽ ഉണ്ണിമോളുടെ നിർബന്ധപ്രകാരം ദേവകി അമ്മയും
നാല് പെൺമക്കളും ദേവികയെ കാണാൻ അവിടേക്ക് ചെന്നു…

അവിടെ ചെന്ന ശ്രീക്കുട്ടിയുടെ കണ്ണുകൾ തിളങ്ങി..

എന്തു വലിയവീടാ ഈശ്വരാ ഇത്.. .

അവളുടെ കണ്ണുകൾ ചുറ്റും ഓടി നടന്നു….

വീൽചെയർ ഉരുട്ടി വെളിയിലേക്ക് വന്ന ദേവികയുടെ മുഖത്തു ആയിരുന്നു ഉണ്ണിമോളുടെ കണ്ണുകൾ…

വലിയ വിടർന്ന കണ്ണുകളും വെളുത്തു ചുവന്ന മുഖവും സ്ട്രെയിറ്റ് ചെയ്തിട്ട നീണ്ട മുടിയും ഒക്കെയായി അതിസുന്ദരിയായ ദേവികയുടെ മുഖത്തേക്ക് ഉണ്ണിമോൾ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു….

മറ്റുള്ളവരുടെ അവസ്ഥയും ഇതുതന്നെയായിരുന്നു..

ഇങ്ങനെയുള്ള രൂപം ടിവിയിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ഉണ്ണിമോൾ ഓർത്തു….

ശ്രീക്കുട്ടി മാത്രം ദേവികയോട് വലിയ സംസാരത്തിനൊന്നും പോയില്ല….

അവിടെനിന്നും ഇറങ്ങുന്നതിനു മുൻപ് തന്നെ ഉണ്ണിമോൾ ദേവികയുമായി നല്ല
അടുപ്പത്തിലായിരുന്നു…

ഇറങ്ങാൻ സമയമായപ്പോൾ ഉണ്ണിമോൾ ദേവികയുടെ അടുത്തേക്ക് ചെന്നു…

ഇറങ്ങട്ടെ ഏട്ടത്തി..

ദേവിക ചിരിയോടെ തലയാട്ടി…

അവർ ഇറങ്ങിക്കഴിഞ്ഞപ്പോൾ മേനോൻ ദേവികയുടെ അടുത്തേക്ക് ഇരുന്നു…

എങ്ങനെയുണ്ട് മോളെ എല്ലാവരെയും ഇഷ്ടപ്പെട്ടോ…

അവളുടെ മനസ്സിൽ അപ്പോൾ ഉണ്ണിമോളുടെ നിഷ്കളങ്കമായ മുഖം ഓടിയെത്തി…

അവൾ പുഞ്ചിരിയോടെ തലയാട്ടി..

അപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്….

ഫോണിൽ തെളിഞ്ഞ പേര് കണ്ട് സന്തോഷത്തോടെ അവളുടെ മുഖം
വിടർന്നു…

മനുവേട്ടൻ കാളിങ്…

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4