Saturday, September 14, 2024
Novel

നീലാഞ്ജനം : ഭാഗം 21

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

രണ്ടാൾക്കും ഇറങ്ങാൻ സമയമായെന്ന്
ശ്രീകാന്ത് വന്നു പറഞ്ഞപ്പോൾ ഉണ്ണിമോളുടെ നെഞ്ച് പടപടാന്ന് മിടിക്കാൻ തുടങ്ങി…

മറ്റൊരു വീട്ടിൽ ചെന്നു കയറുകയാണ് താൻ.

ഒന്നും അറിയില്ല എന്താണ് ചെയ്യേണ്ടതെന്നോ… എങ്ങനെയാണെന്നോ… ഒന്നും…

അവളുടെ മനസ്സ് മനസ്സിലാക്കിയത് പോലെ ശ്രീകാന്ത് അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു…

മോൾ ഒന്നുകൊണ്ടും പേടിക്കേണ്ട.
ദേവികേടത്തി ഇല്ലേ അവിടെ.

ആരുമില്ലെങ്കിലും മനു ഉണ്ടാവും നിന്റെ ഒപ്പം.
എന്തിനും… ഏതിനും… അത് ഏട്ടന് ഉറപ്പുണ്ട്…

ശ്രീകാന്ത് അവളെ ചേർത്തണച്ചു. പിന്നെ നെറുകയിൽ ചുംബിച്ചു.

അവൾ എല്ലാവരുടെയും കാലുതൊട്ട് വന്ദിച്ചു…

മനു അവൾക്ക് കയറാനായി കാറിന്റെ ഡോർ തുറന്നു കൊടുത്തു..

എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അവനും അവളുടെ ഒപ്പം കയറി ഡോർ ചേർത്ത് അടച്ചു…

വിനു ആയിരുന്നു വണ്ടിയോടിച്ചത്…

പുതിയ മോഡലിൽ ഉള്ള ഒരു വലിയ
ഇരുനില വീടിന് മുൻപിൽ ആയിട്ടാണ്
കാർ ചെന്ന് നിന്നത്…

അവൾ അമ്പരപ്പോടെ അവിടമാകെ നോക്കി…

അവളുടെ നോട്ടം കണ്ട് മനു പുഞ്ചിരിയോടെ പറഞ്ഞു…

ഇതാണ് നമ്മുടെ വീട്…

അവൾ വിടർന്ന കണ്ണുകളോടെ അവന്റെ മുഖത്തേക്ക് നോക്കി…

അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു..

പിന്നെ അവളെ നോക്കി ഇരു കണ്ണുകളും ചിമ്മി അടച്ചുകൊണ്ട് ഡോർ തുറന്ന് വെളിയിലേക്കിറങ്ങി..

അവനു പിറകെ വെളിയിലേക്ക് ഇറങ്ങാനായി തുടങ്ങിയ അവളുടെ നേരെ അവൻ കൈ നീട്ടി…

ഒരു നിമിഷം അവന്റെ മുഖത്തേക്ക് ഉറ്റു
നോക്കിയ അവൾ അവന്റെ കൈകളിലേക്ക്
തന്റെ കൈകൾ ചേർത്ത് വെച്ചു..

മനുവിന്റെ അമ്മ അവളെ നിലവിളക്ക്
കൊടുത്തു അകത്തേക്ക് കയറ്റി..

സകല ദൈവങ്ങളെയും വിളിച്ചു കൊണ്ട്
വലതുകാൽ വച്ച് അവൾ ആ വീടിന്റെ
പടി കയറി..

പൂജാമുറിയിൽ കയറി വിളക്ക് വെച്ച് പ്രാർത്ഥിച്ചു..

ചടങ്ങ് കഴിഞ്ഞപ്പോഴേക്കും ബന്ധുക്കൾ ഒക്കെ പോകാൻ തുടങ്ങി…

ക്ഷീണത്തോടെ ഇരിക്കുന്ന ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ദേവിക
മനുവിനെ വിളിച്ചു…

വിനുവിനോടൊപ്പം സംസാരിക്കുകയായിരുന്ന
മനു അവരുടെ അരികിലേക്ക് വന്നു…

മനുവേട്ടാ ഉണ്ണിമോൾ ആകെ
ക്ഷീണിച്ചിരിക്കുകയാണ്..

റൂം ഒന്ന് കാണിച്ചു കൊടുത്തു എങ്കിൽ
അവൾ ഫ്രഷ് ആയേനെ…

അപ്പോഴാണ് മനു ഉണ്ണിമോളുടെ മുഖം
ശ്രദ്ധിച്ചത്..

ആകെ വാടി കരിഞ്ഞിരിക്കുന്നു..

പാവം രാവിലെ ഹോസ്റ്റലിൽ നിന്ന്
ഇറങ്ങിയത് അല്ലേ…

അവൻ അവളെ വിളിച്ചു കൊണ്ട്
മുകളിലേക്ക് കയറി…

റൂമിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ്
മനുവിന്റെ ഫോൺ റിംഗ് ചെയ്തത്..

ഉണ്ണി നിനക്ക് ഉള്ള ഡ്രസ്സ് എല്ലാം അവിടെ
ഉണ്ട്…

ഫ്രഷായി താഴേക്ക് വാ കേട്ടോ…

അവൻ ഫോൺ എടുത്തു കൊണ്ട്
വെളിയിലേക്ക് ഇറങ്ങി..

ഉണ്ണിമോൾ മുറിയാകെ ഒന്ന് നോക്കി…

ഇതേ വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള
ഇന്റീരിയർ ആണ് അതിനകത്ത് ചെയ്തിരിക്കുന്നത്…

അവൾക്ക് ഇതെല്ലാം കണ്ടിട്ട് ആകെ ഒരു സ്വപ്നലോകത്ത് എന്ന പോലെ തോന്നി…

ഒരുവേള ഇതൊക്കെ തനിക്ക് അർഹിക്കുന്നതാണോ എന്ന ഒരു തോന്നൽ പോലും അവൾക്ക് ഉണ്ടായി…

ആകെ ഒരു വീർപ്പുമുട്ടൽ പോലെ…

ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ ബെഡിലേക്ക് ഇരുന്നു…

അര മണിക്കൂർ ആയിട്ടും ഉണ്ണിമോളെ താഴേക്ക് കാണാത്തതുകൊണ്ടാണ് മനു മുകളിലേക്ക് കയറി വന്നത്..

ഇട്ടിരുന്ന ഡ്രസ്സോടെ അതേപടി ഇരുന്ന് എന്തോ ആലോചിച്ചു കൂട്ടുന്ന അവളെ കണ്ട് മനുവിനു ദേഷ്യം വന്നു…

എടീ…

നീ എന്താ സ്വപ്നം കാണുകയാണോ..

ഉണ്ണിമോൾ ചാടി എഴുന്നേറ്റു..

പത്തു വട്ടം കുളിക്കേണ്ട സമയം ആയല്ലോ…

നീ ഇത് എന്ത് ആലോചിച്ചു കൊണ്ടിരിക്കുവാ…

ദേഷ്യത്തോടെ ഉള്ള മനുവിന്റെ ചോദ്യം കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു..

അത്… ഞാൻ… വെറുതെ….

എന്തു പറയണം എന്നറിയാതെ നിന്ന അവളുടെ നേരെ അവൻ വീണ്ടും കയർത്തു…

നിന്നു വിക്കാതെ പോയി കുളിക്കെടീ…

ഭയത്തോടെ അവൾ വേഗം ബാത്ത് റൂമിലേക്ക് ഓടിക്കയറി…

അവളുടെ ഓട്ടം കണ്ട് പൊട്ടി വന്ന ചിരി
അവൻ കടിച്ചമർത്തി..

ഉണ്ണിമോൾ വേഗം കുളിച്ച് ഇറങ്ങിവന്നു…

തലമുടിയിൽ നിന്നും ടൗവ്വൽ അഴിച്ചെടുത്ത്
മുടി തുവർത്താൻ തുടങ്ങി…

അപ്പോഴാണ് മനു അകത്തേക്ക് വന്നത്…

അവളുടെ കയ്യിൽ നിന്നും ടവ്വൽ വാങ്ങിച്ചു
കൊണ്ട് അവൻ പറഞ്ഞു ഞാൻ ഫ്രഷായി വേഗം വരാം നമുക്ക് ഒരുമിച്ച് താഴേക്ക് പോകാം…

അവൻ ഫ്രഷ് ആകാനായി കയറി…

അവൾ വേഗം രണ്ടു സൈഡിൽ നിന്നും മുടി
എടുത്തു പിന്നി ഇട്ടു…

ഫ്രഷ് ആയി ഇറങ്ങിയ മനു നോക്കുമ്പോൾ ഉണ്ണിമോൾ വീണ്ടും എന്തോ ആലോചനയോടെ ഇരിക്കുന്നതാണ് കണ്ടത്…

അവൻ അവളുടെ അരികിലേക്ക് വന്നു
കൊണ്ട് മുടിയിലെ വെള്ളം മുഴുവൻ അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു…

അവൾ ഒരു ഞെട്ടലോടെ ചാടിയെഴുന്നേറ്റു..

ഷർട്ട് ഒന്നുമിടാതെ ഒരു ടവ്വൽ മാത്രമുടുത്ത്
തന്റെ മുൻപിൽ നിൽക്കുന്ന മനുവിന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് ഒരുവിമ്മിഷ്ടം തോന്നി…

അതു മനസ്സിലാക്കിയിട്ട് എന്ന പോലെ അവൻ അവളെ വലിച്ച് എഴുന്നേൽപ്പിച്ചു..

ഒരു കൈകൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു നിർത്തി..

അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കുന്ന മനുവിനെ നേരിടാനാകാതെ മുഖം കുനിച്ചു..

ഒരു പുഞ്ചിരിയോടെ അവളെ വിട്ടു കൊണ്ട് അവൻ ടീ ഷർട്ട് എടുത്തിട്ടു…

അപ്പോഴാണ് താഴെനിന്നും അമ്മയുടെ വിളി വന്നത്..

രണ്ടാളും കൂടി വേഗം താഴേക്ക് ചെന്നു..

മനുവിന്റെ അച്ഛൻ അവരുടെ അരികിലേക്ക് വന്നു..

ഞങ്ങൾ ഇറങ്ങുകയാണ്.. ഇപ്പോൾഇറങ്ങിയാലേ ബ്ലോക്കിൽ പെടാതെ എയർപോർട്ടിൽ സമയത്തിന് റിപ്പോർട്ട് ചെയ്യാൻ പറ്റുകയുള്ളൂ…

മനുവിന്റെ അച്ഛൻ ഉണ്ണിമോളുടെ തലയിൽ തലോടി..

അംബിക അമ്മ മനുവിന്റെ അരികിലേക്ക് വന്നു..

രണ്ടാളെയും ഒരുപോലെ ചേർത്തുപിടിച്ചു..

അമ്മയ്ക്ക് ഇപ്പോൾ പോകാൻ മനസ്സ് ഉണ്ടായിട്ടല്ല പോകുന്നത്… അച്ഛന്റെ തിരക്ക് അറിയാമല്ലോ…

അത് സാരമില്ല അമ്മേ.. എന്റെ അംബിക
കൊച്ച്അതോർത്തു വിഷമിക്കേണ്ട…

അല്ലെങ്കിലും നിന്നെ ഓർത്ത് ആർക്കാ വിഷമം എനിക്ക് എന്റെ മോളെ ഓർത്താ വിഷമം…

അവർ ഉണ്ണിമോളുടെ നെറുകയിൽ ചുംബിച്ചു…

യാത്ര പറഞ്ഞ് എല്ലാവരും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് വിനു മനുവിന്റെ അരികിലേക്ക് വന്നു പറഞ്ഞത്

എടാ ഞങ്ങളും ഇറങ്ങുകയാണ് എനിക്ക് നാളെ അത്യാവശ്യമായി രാവിലെ തന്നെ ഒരു മീറ്റിങ്ങിന് പോകേണ്ടത് ആയിട്ടുണ്ട്..

മനു ഏട്ടനെ നോക്കി ഒന്ന് ചിരിച്ചു..

ഉണ്ണിമോൾ ദേവികയുടെ കയ്യിൽ മുറുകെ പിടിച്ചു…

ഏട്ടത്തിക്ക് ഇന്ന് പോകണോ..

പോകണം മോളെ നാളെ വിനുവേട്ടന്റെ കൂടെ ഞാനും അറ്റൻഡ് ചെയ്യേണ്ടതാണ് മീറ്റിംഗ്..

അവൾ വിഷമത്തോടെ ദേവികയുടെ മുഖത്തേക്ക് നോക്കി…

മോള് വിഷമിക്കേണ്ട മനുവേട്ടൻ ഉണ്ടല്ലോ കൂടെ…

രണ്ടു കാറുകളിലായി എല്ലാവരും കയറി..

കാർ ഗേറ്റ് കടന്ന് വെളിയിലേക്ക് ഇറങ്ങിയതും ഉണ്ണിമോളുടെ വലതുകൈയുടെ ചെറുവിരലിൽ
മനുവിന്റെ കൈകൾ മുറുകി…

അവൾ പെട്ടെന്ന് മുഖം തിരിച്ചു മനുവിനെ നോക്കി..

പ്രത്യേകിച്ച് ഒരു ഭാവവും ആ മുഖത്ത് ഉണ്ടായിരുന്നില്ല…

മനുവിന് ഒപ്പം അകത്തേക്ക് കയറിയ അവൾ എന്തുചെയ്യണമെന്നറിയാതെ ചുറ്റും നോക്കി…

ഉണ്ണി എനിക്കൊരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നു..

അവൾ രക്ഷപ്പെട്ടെന്ന മട്ടിൽ വേഗം അടുക്കളയിലേക്ക് നടന്നു..

ഒരു ചിരിയോടെ മനുവും അവളുടെ പിന്നാലെ ചെന്നു..

തന്റെ പിന്നിൽ മനുവിന്റെ സാമിപ്യം അറിഞ്ഞ ഉണ്ണിമോൾ ഒട്ടൊരു വിറയലോടെ ആണ് ചായ ഇട്ടത്…

കപ്പിലേക്ക് ചൂടുചായ ഒഴിച്ചു അവന് നേരെ മുഖം കുനിച്ചു കൊണ്ട് അവൾ നീട്ടി..

മനു ചായക്കപ്പ് വാങ്ങിച്ചു കൊണ്ട് ചായ പാനിലേക്ക് എത്തിനോക്കി..

നിനക്കില്ലേ ചായ…

അത് എനിക്ക് വേണ്ട…

അതെന്താ നീ ചായ കുടിക്കില്ലേ…

എനിക്ക് വേണ്ടാഞ്ഞിട്ടാ…

അവളു.ടെ മുഖത്തേക്ക് നോക്കി കൊണ്ട്
ചായ ഒരു സിപ്പെടുത്തു…

പിന്നെ അവളുടെ അരികിലേക്ക് നടന്നു അവളുടെ ചുമലിൽ പിടിച്ച് തന്നോട് ചേർത്തു…

ചായക്കപ്പ് അവളുടെ ചുണ്ടോടു ചേർത്തു കൊടുത്തു…

അവൾ കണ്ണ് മിഴിച്ച് അവന്റെ മുഖത്തേക്ക് നോക്കി…

നോക്കി നിൽക്കാതെ വേഗം കുടിക്കെടീ..

അവൾ വേഗം ചായ ഒരു സിപ്പെടുത്തു…

മുക്കാൽഭാഗം ചായയും അവളെ കൊണ്ട് ആണ് കുടിപ്പിച്ചത്…

പിന്നെ അവളെ നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു..

ഇനി ഇവിടെ എന്തെങ്കിലും ഉണ്ടാക്കിയാൽ ഒരാൾക്കായി ഇല്ല കേട്ടോ നമുക്ക് രണ്ടുപേർക്കും വേണ്ടത് ഉണ്ടാക്കിക്കോണം..

ഇനിമുതൽ എന്റെ ഉണ്ണിമോൾ തനിച്ചല്ല കൂടെ നിന്റെ മനുവേട്ടനും ഉണ്ട്…

പിന്നെ ഒന്നുകൂടി..

കയറിച്ചെല്ലാൻ ഒരു ഇടമില്ലെന്ന വേദന
ഇനി പാടില്ല…

ഇത് നമ്മുടെ വീടാണ്…

നീയാണ് ഈ വീട്ടിലെ ഗൃഹനാഥ..

ഈ വീട്ടിലെ ഓരോ കാര്യങ്ങളും ഇനി നിന്റെ കയ്യിൽ കൂടി വേണം മുൻപോട്ട് പോകാൻ….

മനസ്സിലായോ..

അവൾ കുനിഞ്ഞു നിന്ന് കൊണ്ട് തലയാട്ടി…

അവൻ ചിരിയോടെ അവളെയും പിടിച്ചുകൊണ്ട് ഹാളിലേക്ക് നടന്നു..

ഹാളിലെ സോഫയിലേക്ക് അവളെ പിടിച്ചിരുത്തി..

പിന്നെ അവളുടെ മടിയിലേക്ക് തല വെച്ച് കിടന്നു..

ടീപോയിൽ ഇരുന്ന ഫോൺ കയ്യെത്തി എടുത്തുകൊണ്ട് ആരെയോ വിളിച്ചു..

മറുവശത്ത് ഫോൺ എടുത്തപ്പോൾ ആ ഫോൺ അവളുടെ നേരെ നീട്ടി..

ശ്രീയേട്ടനാ സംസാരിക്ക്…

അവൾ വേഗം ഫോൺ അവന്റെ കയ്യിൽ നിന്ന് തട്ടിപ്പറിക്കുന്ന പോലെ വാങ്ങി..

ഹലോ ഏട്ടാ…..

മോളെ എന്തെടുക്കുകയാ..

വെറുതെ ഇരിക്കുകയാണ് ഏട്ടാ…

ഞാനിപ്പോൾ വേണു മാമയുടെ അടുത്താണ് മോളേ…

ആണോ.. ഹരി ചേച്ചി എവിടെ ഏട്ടാ..

അവൾ എന്റെ അരികിൽ ഉണ്ട് ഞാൻ കൊടുക്കാം…

ഹരിത ഫോൺ വാങ്ങിച്ചയുടൻ അവളോട് പറഞ്ഞു..

എന്നാലും എന്റെ ഉണ്ണിമോളേ നിന്റെ ഒരു യോഗമേ…

ആരുടേയും ശല്യം ഇല്ലാതെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാമല്ലോ..

ശ്രീകാന്ത് തലയ്ക്ക് കൈ കൊടുത്തു ഈ പെണ്ണിന്റെ ഒരു കാര്യം…

അവരുടെ അടുത്ത് ഇരുന്നു സംസാരം
കേൾക്കുകയായിരുന്ന വേണുമാഷ് പയ്യെ അവിടെ നിന്നും എഴുന്നേറ്റു..

ഞാനൊന്ന് പറമ്പിലേക്ക് ഇറങ്ങിയിട്ട് വരാം..

ഹരിത ഇതൊന്നും ശ്രദ്ധിക്കാതെ ഉണ്ണിമോളോട് ഉള്ള സംസാരം തുടർന്നു..

ഈ സമയം ഉണ്ണിമോൾ ഇരുന്നു
വിയർക്കുകയായിരുന്നു..

ഹരിതയുടെ സംസാരം കേട്ട് മനു ചിരിച്ചുകൊണ്ട് ഉണ്ണിമോളുടെ വയറിലേക്ക് മുഖം പൂഴ്ത്തിവെച്ചു..

അവൻ കുസൃതിയോടെ അവളുടെ വയറിൽ ഇക്കിളിയാക്കാൻ തുടങ്ങി…

അവൾ ഞെളിപിരി കൊണ്ട് ഇരിക്കുകയാണ്.

ഹരിത ആണെങ്കിൽ ഫോണോട്ട് വെക്കുന്നതും ഇല്ല…

ഒടുവിൽ നിവർത്തി കെട്ട് ഉണ്ണിമോൾ ഫോൺ കട്ട് ചെയ്തു…

ഫോണിൽ നിന്നും മുഖമുയർത്തി നോക്കിയ
അവൾ കണ്ടത് നിർവചിക്കാനാവാത്ത ഭാവത്തോടെ തന്റെ മുഖത്തേക്ക് നോക്കി കിടക്കുന്ന മനുവിനെ യാണ്..

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13

നീലാഞ്ജനം: ഭാഗം 14

നീലാഞ്ജനം: ഭാഗം 15

നീലാഞ്ജനം: ഭാഗം 16

നീലാഞ്ജനം: ഭാഗം 17

നീലാഞ്ജനം: ഭാഗം 18

നീലാഞ്ജനം: ഭാഗം 19

നീലാഞ്ജനം: ഭാഗം 20