Sunday, November 10, 2024
Novel

നീലാഞ്ജനം : ഭാഗം 11

നോവൽ
എഴുത്തുകാരി: പാർവതി പിള്ള


ശാരി എന്തോ ആവശ്യത്തിനായി ഉണ്ണിമോളെ വിളിച്ചപ്പോഴാണ് അവൾ ദേവികയുടെ അരികിൽ നിന്നും മാറിയത്.

നീ അവിടെ എന്തെടുക്കുവാ ഉണ്ണിമോളേ നിന്നെ അമ്മ തിരക്കുന്നുണ്ട് ശാലിനി ചേച്ചി ഇരിക്കുന്ന റൂമിലേക്ക് ചെല്ല്.

അവൾ അങ്ങോട്ടേക്ക് പോകാൻ ആയി വേഗത്തിൽ നടന്നു അപ്പോഴാണ് ആരെയോ ഇടിച്ചു വീഴാൻ ആയി പോയത്.

അവൾ സോറി പറഞ്ഞുകൊണ്ട് മുഖമുയർത്തി നോക്കിയത് മനുവിന്റെ മുഖത്തേക്കാണ്.
അവൻ ഉണ്ണിമോളെ ആ വേഷത്തിൽ കണ്ടതിന്റെ അത്ഭുതത്തിൽ ആയിരുന്നു.

അവൻ അവളെ കണ്ണിമയ്ക്കാതെ നോക്കിനിന്നു.

ഈശ്വരാ എന്ത് ഭംഗിയാ ഈ പെണ്ണിനെ കാണാൻ
ഇതിനെ ഇന്ന് തന്നെ ഞാൻ എന്റെ കൂടെ കൊണ്ടുപോകും എന്നാ തോന്നുന്നത്.

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന മനുവിനെ കണ്ടപ്പോൾ അവൾക്ക് വല്ലാതെ ജാള്യത തോന്നി.

അവൾ വെപ്രാളത്തോടെ അവിടെനിന്നും പോയി
മനു അവൾ പോകുന്നതും നോക്കി തിരിഞ്ഞു നിന്നു.

നീണ്ട മുടി നിറയെ മുല്ലപ്പൂവും ചൂടി നടന്നു പോകുന്ന അവളെ അവൻ തന്റെ മനസ്സിലേക്ക് ആവാഹിച്ച് വെച്ചു.

പിന്നെ കണ്ണടച്ച് ഒന്ന് ദീർഘനിശ്വാസം എടുത്തു.
നെഞ്ചു വല്ലാതെ പിടയ്ക്കുന്നല്ലോ പെണ്ണെ.

ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട് ഇതിലും സുന്ദരികളായവരെ. പക്ഷേ നീ മാത്രമാണല്ലോ ഹൃദയത്തിൽ പറ്റിച്ചേർന്നത്.

അവളെ നോക്കിക്കൊണ്ട് അവൻ തിരിഞ്ഞുനടന്നു. നേരെ നോക്കിയപ്പോഴാണ് കണ്ടത് തന്നെ നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് ഇരിക്കുന്ന വിനുവിനെ..

അവൻ ചിരിയോടെ അവരുടെ അരികിലേക്ക് നടന്നു ദേവിയുടെ അടുത്തു കിടന്ന കസേരയിലേക്ക് ഇരുന്നു. പിന്നെ അവളുടെ ചെവിയിൽ ആയി ചോദിച്ചു
എന്തായിരുന്നു രണ്ടുപേരും കൂടി ഇവിടെ.

അവൾ പുരികം പൊക്കി ചോദ്യഭാവത്തിൽ അവനെ നോക്കി. അല്ല രണ്ടാളും നേരത്തെ ഇങ്ങ് എത്തിയല്ലോ. ഞങ്ങളും ഇങ്ങോട്ടേക്ക് തന്നെ ആയിരുന്നു. അവൻ ചിരിയോടെ പറഞ്ഞു.

അവൾ അവനെ നോക്കി ചുണ്ടു കോട്ടി. ആണോ ഞാൻ അറിഞ്ഞില്ലായിരുന്നു.

അതൊക്കെ പോട്ടെ എന്തായിരുന്നു അവിടെ ഒരു സീൻ പിടുത്തം. അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു. എന്റെ ദേവൂട്ടിയെ വല്ലാതെ എന്റെ നെഞ്ചിലേക്ക് അങ്ങ് കയറി പോയി ആ പെണ്ണ്.
ഇനി എന്തെങ്കിലും ഒന്ന് ചെയ്തേ പറ്റൂ.

അപ്പോഴാണ് അവർക്കരികിലേക്ക്
ശ്രീകാന്തും ശ്രീക്കുട്ടിയും കൂടി വന്നത്.

ദേവിക അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.
അവളും മുഖത്ത് ഒരു ചിരി വരുത്തി.

പക്ഷേ അവളുടെ കണ്ണുകൾ ഓടി നടന്നത് ദേവിയുടെ രണ്ടു വശങ്ങളിൽ ആയി ഇരിക്കുന്ന വിനുവിലും മനുവിലും ആയിരുന്നു.

അപ്പോഴാണ് മനുവിന്റെ അച്ഛനും അമ്മയും കൂടി അവിടേക്ക് എത്തിയത്.

അവൻ എല്ലാവരെയും സ്വീകരിച്ചിരുത്തി. അല്ല ഉണ്ണിമോൾ എവിടെ ശ്രീകാന്ത്. വന്നിട്ട് കണ്ടതെ ഇല്ലല്ലോ.

അവൾ ചേച്ചിയുടെ അടുത്ത് കാണും.

പിന്നെ വീട്ടിൽ ഒരു വിശേഷം ഉണ്ട് കേട്ടോ
ശ്രീകാന്ത് ചോദ്യഭാവത്തിൽ അംബികയുടെ മുഖത്തേക്ക് നോക്കി.

ഞങ്ങൾ വിനുവിന്റെയും ദേവികയുടെയും വിവാഹം ഉറപ്പിച്ചു.

അവൻ അത്ഭുതത്തോടെ രണ്ടുപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. പിന്നെ ദേവികയുടെ മുഖത്തേക്ക് നോക്കി പറഞ്ഞു. നന്നായി.

അല്ല ശ്രീകാന്തിന്റെ ഹരിത എവിടെ….

ചേച്ചിയുടെ കൂടെ കാണും. ശ്രീക്കുട്ടി നീ പോയി ഉണ്ണി മോളെയും ഹരിതയെയും വിളിച്ചു കൊണ്ടു വാ.

അവൾ മനുവിന്റെ മുഖത്തേക്ക് ഒന്നു പാളിനോക്കി. അതിനുശേഷം തിരിഞ്ഞുനടന്നു.

ഹരിതയെയും കൂട്ടി ദേവികയുടെ അടുത്തേക്ക് വന്ന ഉണ്ണിമോൾ അവളെ അവർക്ക് പരിചയപ്പെടുത്തി.

മനുവിന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ ആയി ഉണ്ണിമോൾ പെടാപ്പാട് പെടുന്നത് കണ്ടപ്പോൾ അവന് ചിരി പൊട്ടി.

ഇടയിലെപ്പോഴോ രണ്ടാളുടെയും കണ്ണുകൾ തമ്മിൽ കൊരുത്തപ്പോൾ അവളെ നോക്കി കണ്ണിറുക്കി കാണിക്കാനും അവൻ മറന്നില്ല.

വെപ്രാളത്തോടെ നോട്ടം മാറ്റുന്ന ഉണ്ണിമോളുടെ മുഖത്തേക്ക് അവൻ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു.

ഈശ്വരാ ഈ പെണ്ണ് എന്തൊരു ക്യൂട്ട് ആണ്.

പെണ്ണിന് വല്ല പ്രേമവും ഉണ്ടാവുമോ.
എങ്ങനെയാ ഒന്ന് അറിയുക.

അപ്പോഴാണ് വരനെ അകത്തേക്ക് സ്വീകരിച്ചിരുത്തുന്ന ചടങ്ങ് നടന്നത്.
അൽപ്പസമയത്തിനകം ശാലിനിയെ മണ്ഡപത്തിലേക്ക് ആനയിച്ചു.

വധുവിന് മുൻപേ താലപ്പൊലിയുമായി
നീങ്ങുന്ന പെൺകുട്ടികളുടെ ഇടയിൽ ഉണ്ണിമോളുടെ മുഖം കണ്ട് മനു തന്റെ ഫോണിന്റെ ക്യാമറ ഓൺ ആക്കി.

തനിക്ക് അരികിലൂടെ നടന്നു പോകുന്ന അവളുടെ പലവിധത്തിലുള്ള ക്ലിക്കുകൾ എടുത്തു.

താലികെട്ടിന് ശേഷം വധൂവരന്മാർക്ക് മധുരം കൊടുക്കുന്ന ചടങ്ങിൽ ഹരിതയോട് എന്തോ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഉണ്ണിമോളേ അവൻ കണ്ണിമയ്ക്കാതെ നോക്കി ഇരുന്നു.

ആഹാരം കഴിക്കുന്നതിനായി എല്ലാവരും എഴുന്നേറ്റപ്പോൾ വിനു ദേവികയെ തന്റെ കൈകളിൽ കോരിയെടുത്തു.

അവൾ ചുറ്റിനും ഒന്ന് കണ്ണോടിച്ചു.

അവൾക്ക് ആകെ നാണക്കേട് തോന്നി.

വിനുവേട്ടാ ഞാൻ ഇവിടെ ഇരുന്നോളാം നിങ്ങൾ പോയി കഴിച്ചിട്ടു വാ.

ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു മിണ്ടാതെ ഇരുന്നോണം. ഇല്ലെങ്കിൽ ഞാൻ താഴെയിടും. പറഞ്ഞേക്കാം.

ഈശ്വരാ ഈ കംസൻ പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും. അതിലും ഭേദം മിണ്ടാതെ ഇരിക്കുന്നതാ.

ശാലിനി ഇറങ്ങുന്നതിനു മുൻപ് എല്ലാവരും കഴിക്കാനായി ഇരിക്കാൻ ശ്രീകാന്ത് പറഞ്ഞതനുസരിച്ചാണ് ഉണ്ണിമോൾ ഊണ് നടക്കുന്ന ഹാളിലേക്ക് എത്തിയത്.

ശാലിനിയുടെ അടുത്തായി ശ്രീക്കുട്ടിയും ഹരിതയും ശ്രീകാന്തും ഇരുന്നപ്പോൾ അവിടെ സീറ്റ് ഒഴിവ് ഇല്ലായിരുന്നു.

അപ്പോഴാണ് മറുവശത്ത് ഇരിക്കുന്ന ദേവികയുടെ അടുത്തു സീറ്റ് ഒഴിഞ്ഞു കിടക്കുന്നത് അവൾ കണ്ടത്. അവൾ സന്തോഷത്തോടെ ദേവികയുടെ അരികിലേക്ക് ഇരുന്നു.

ഇലയിൽ നിന്നും അവൾക്ക് ഏറെ ഇഷ്ടപ്പെട്ട പച്ചടി വായിലേക്ക് തൊട്ടു നോക്കി. അതുകണ്ട് എതിർവശത്തിരുന്ന ശ്രീകാന്ത് അവളെ നോക്കി ചിരിച്ചു.

അവനെ കുറുമ്പോടെ നോക്കിക്കൊണ്ട് അവൾ വീണ്ടും പച്ചടി തൊട്ടു വായിലേക്ക് വെച്ചു.

എന്റെ ഉണ്ണിമോൾ ഇന്ന് ഒന്നും കഴിച്ചില്ലേ.

ചോറ് വരുന്നതിനു മുൻപ് നീ ഇതെല്ലാം തീർക്കുമോ പെണ്ണേ. തന്റെ കാതിന് അരുകിൽ വന്ന ശബ്ദത്തിന്റെ ഉടമയെ മുഖം തിരിച്ചു നോക്കിയ അവൾ അമ്പരന്നു.

കുസൃതി ചിരിയോടെ തന്റെ അരികിൽ ഇരിക്കുന്ന മനുവിന്റെ മുഖത്തേക്ക് അവൾ നോക്കി.

അവളുടെ നെറ്റിയിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു.

ഒരു വറ്റ് പോലും കഴിക്കാനാകാതെ അവൾ ചോറിൽ വിരലുകൾ ഇട്ട് ഇളക്കി കൊണ്ടിരുന്നു. മനു ആസ്വദിക്കുകയായിരുന്നു അവളുടെ വെപ്രാളം.

അവൻ അവളുടെ കാതിന് അരികിലേക്ക് മുഖം ചേർത്ത് വെച്ച് അവളോട് മെല്ലെ പറഞ്ഞു. ദേ പെണ്ണേ ഇതു മുഴുവൻ കഴിക്കാതെ ഇന്ന് ഇവിടെ നിന്നും എഴുന്നേൽക്കാം എന്ന് കരുതേണ്ട കേട്ടോ.

ഈശ്വരാ ഇയാൾ ഇത് എന്ത് ഭാവിച്ചാ.

ഏട്ടൻ എങ്ങാനും കണ്ടാൽ എന്ത് കരുതും.

എങ്ങനെയെങ്കിലും ഇവിടെനിന്ന് ഒന്ന് എഴുന്നേറ്റാൽ മതിയായിരുന്നു. അവൾ വേഗം ചോറ് മുഴുവൻ വാരി കഴിച്ചു.

മനു അവളെ നോക്കി പുഞ്ചിരിയോടെ കൈ കഴുകാനായി എഴുന്നേറ്റു. കൈ കഴുകി കൊണ്ട് നിന്ന അവളുടെ അരികിലേക്ക് ചെന്ന് അവൻ പറഞ്ഞു.

ശ്രീയേട്ടന്റെ ഉണ്ണിമോളേ എനിക്ക് തരുമോ എന്ന് ചോദിക്കാൻ പോവാ ഞാൻ.

തനിക്ക് സമ്മത കുറവ് എന്തെങ്കിലുമുണ്ടെങ്കിൽ പറയണം കേട്ടോ.
അവൾ കണ്ണുമിഴിച്ച് അവന്റെ മുഖത്തേക്ക് നോക്കി.

ശാലിനി പോകാനായി ഇറങ്ങിയപ്പോൾ എല്ലാവരുടെയും മുഖത്ത് സങ്കടം തിങ്ങി നിറഞ്ഞു. എങ്കിലും മകളെ നല്ല ഒരു കൈയ്യിൽ പിടിച്ച് ഏൽപ്പിക്കാൻ കഴിഞ്ഞതിൽ ദേവകിയമ്മയ്ക്ക് അതിയായ സന്തോഷം തോന്നി.

ശാലിനി ഇറങ്ങിയതിനു ശേഷം വീട്ടിലേക്ക് പോകാം എന്നുള്ള ദേവികയുടെ തീരുമാനത്തോട് യോജിച്ചാണ് എല്ലാവരും അവിടെ ഇരുന്നത്.

കുറച്ചു മാറി ഇരുന്ന് ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന മനുവിന്റെ അടുത്തേക്ക് ശ്രീക്കുട്ടി ചെന്നു.

ഫോൺ കട്ട് ചെയ്തത് ശേഷം തിരിഞ്ഞു നോക്കിയ മനു കാണുന്നത് തന്നെ നോക്കി നിൽക്കുന്ന ശ്രീക്കുട്ടിയെ ആണ്.

ഹായ് മനുവേട്ടാ….മനുവേട്ടൻ ഇനി എന്നാണ് തിരികെ പോകുന്നത്….

ഞങ്ങളിവിടെ ത്രീ മന്ത് ഉണ്ട്..

മനുവേട്ടൻ ഒക്കെ വർഷത്തിൽ വരുമോ…

വരും.. അമ്മയ്ക്കും അച്ഛനും എല്ലാ വർഷവും നാട്ടിൽ വന്നു പോകണം എന്ന് നിർബന്ധം ആണ്..

അല്ല ശ്രീക്കുട്ടി ഇപ്പോൾ എന്ത് ചെയ്യുന്നു…

ഞാൻ ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ ആണ് മനുവേട്ടാ..

ഓക്കേ ഗുഡ്…

പിന്നെയും അവൾ അവനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു..

ശ്രീക്കുട്ടിയോട് എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് തിരിഞ്ഞു നോക്കിയ
മനു കാണുന്നത് ദേവികയുടെ അടുത്തിരുന്ന് തങ്ങളെ വീക്ഷിക്കുന്ന ഉണ്ണിമോളെ ആണ്.

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
കുശുമ്പു കൊണ്ടാണോ പെണ്ണേ നീ ഇങ്ങനെ നോക്കുന്നത്. ഇപ്പോൾ ശരിയാക്കിത്തരാം.

അവൻ ശ്രീക്കുട്ടിയുടെ അരികിലേക്ക് കസേര നീക്കിയിട്ടു അവളുടെ അരികിലേക്ക് ഇരുന്നു.

പിന്നെ മൊബൈലിൽ വന്ന എന്തൊക്കെയോ വീഡിയോ അവൾക്ക് കാണിച്ചു കൊടുത്തു. അവളുടെ കൂടെ ഇരുന്ന് പൊട്ടിച്ചിരിച്ചു.

അവരുടെ സംസാരവും ചിരിയും എല്ലാം ദേവകി അമ്മയും ശ്രീകാന്തും ശ്രദ്ധിച്ചിരുന്നു.
ശ്രീക്കുട്ടിക്ക് ചേരുന്ന ആളാണ് മനു. ദേവകിയമ്മ മനസ്സിൽ കണക്കുകൂട്ടലുകൾ നടത്തി.

അല്പസമയം കഴിഞ്ഞ് മനു ഉണ്ണിമോൾ ഇരുന്ന ഭാഗത്തേക്ക് നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു.

ഈ പെണ്ണ് ഇത് എവിടെപ്പോയി. അവൻ ചുറ്റിനും കണ്ണു പായിച്ചു. അപ്പോഴാണ് വിനു അവിടെയിരുന്ന് അവനെ വിളിച്ചത്.

നമുക്ക് ഇറങ്ങാം മനു. മനസ്സില്ലാമനസ്സോടെ അവൻ വിനുവിന്റെ അരികിലേക്ക് നടന്നു.

എല്ലാവരോടും യാത്ര പറഞ്ഞ് കാറിന് അരികിലേക്ക് നടന്ന മനു പെട്ടെന്ന് തിരിഞ്ഞു ശ്രീകാന്തിന് അടുത്തേക്ക് വന്നു..

ശ്രീകാന്തിന്റെ കൈകൾ കൂട്ടിപ്പിടിച്ചു. എനിക്ക് ഇവിടെ ഒരു ഇഷ്ടം ഉണ്ട്. സമയമാകുമ്പോൾ ഞാൻ വരും അച്ഛനെയും അമ്മയെയും കൂട്ടി…എതിരു പറയാതെ നടത്തി തരണം.

പൊന്നുപോലെ നോക്കിക്കോളാം ഞാൻ. ശ്രീകാന്ത് പുഞ്ചിരിയോടെ അവന്റെ തോളിൽ തട്ടി.

അവരുടെ അടുത്ത് ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് നിന്ന ശ്രീകുട്ടിയുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ തിളങ്ങി..

ശാലിനിക്ക് കിട്ടിയ ഗിഫ്റ്റുകളും എടുത്തുകൊണ്ട് വെളിയിലേക്ക് വന്ന ഉണ്ണിമോൾ കണ്ടത് പോകാനായി ഇറങ്ങുന്ന ദേവികയേയും കുടുംബത്തെയും ആണ്..

കാറിലിരുന്ന ദേവിക കണ്ണുകൾകൊണ്ട് അവളോട് യാത്ര പറഞ്ഞു.. ഇത്രയും നേരം അന്വേഷിച്ചു നടന്ന ആളെ കണ്ടു കിട്ടിയ സന്തോഷത്തിൽ മനു ഉണ്ണിമോളുടെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി.

അവരുടെ കാറുകൾ കണ്ണിൽനിന്നും മറഞ്ഞപ്പോൾ ദേവകിയമ്മ ശ്രീകുട്ടിയോട് ആയി പറഞ്ഞു എല്ലാം എന്റെ മോളുടെ ഭാഗ്യമാ കേട്ടോ. കേട്ടുനിന്ന ശ്രീകാന്തും അത് ശരിവെച്ചു.

ഒന്നും മനസ്സിലാകാതെ നിന്ന ഉണ്ണി മോളോട് ഹരിതയാണ് പറഞ്ഞത് മനുവിന്റെ വിവാഹ ആലോചനയെക്കുറിച്ച്.

പക്ഷേ ശ്രീക്കുട്ടിയുടെ മുഖത്തേക്ക് നോക്കി വീണ്ടും സംശയത്തോടെ അവൾ നിന്നപ്പോൾ ഹരിത യാണ് പറഞ്ഞത് നമ്മുടെ ശ്രീക്കുട്ടിക്ക് വേണ്ടിയാണ് മനു ആലോചിച്ചത് എന്ന്..

അവൾ ഒന്നും മിണ്ടാതെ സ്വതസിദ്ധമായ ചിരിയോടെ നിന്നു…

(തുടരും ) – നീലാഞ്ജനം ഭാഗം എട്ട് മാറിപ്പോയെന്ന് എല്ലാവരും പറഞ്ഞിരുന്നു അതിനാൽ പാർട്ട് എല്ലാവരും വായിക്കുക…
നീലാഞ്ജനം: ഭാഗം 8

 

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10