നവമി : ഭാഗം 37
നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി
മുകളിൽ അഭിയുടെ മുറിയോട് ചേർന്ന റൂം തന്നെയാണ് അനിയത്തിക്കായി നീതി ഒരുക്കിയത്.
കിടക്കും മുമ്പേ അവൾ വീട്ടിലേക്ക് വിളിച്ചു വിവരങ്ങൾ തിരക്കി.അതിനു പിറകെ നീതിയുടെ പതിവ് ഫോൺ കാളുമെത്തി.വിവാഹം കഴിഞ്ഞ ദിവസം മുതൽ ആ പതിവ് നീതി മുടക്കിയില്ല.
അഭിയുടെയും നീതിയുടെയും മുറിയിൽ സിദ്ധാർത്ഥനെയും തുളസസിയെയും നവി വിളിച്ചു കൊണ്ട് വന്നു.അവർ ഒരുമിച്ച് ഇരുന്നു സംസാരിച്ചു.അഭിക്കത് കൂടുതൽ സന്തോഷമായി….
സംസാരിച്ചിരുന്ന് സമയം പോയത് ആരുമറിഞ്ഞില്ല.അഭിക്കൊരു റിലാക്സേഷൻ അനുഭവപ്പെട്ടു.നീതിക്കത് മനസ്സിലാവുകയും ചെയ്തു.
“അല്ല ഇങ്ങനെ സംസാരിച്ചിരുന്നാൽ മതിയോ ആർക്കും ഉറങ്ങണ്ടേ” നവമിയുടെ ചോദ്യം കേട്ടാണ് എല്ലാവരും സമയം നോക്കിയത്.ചുവരിലിലെ ക്ലോക്കിൽ സമയം പന്ത്രണ്ട് മുപ്പത്തിയൊന്ന്.
“ശ്ശോ..ഇത്രയും സമയമായോ” നീതി മൂക്കോട് വിരൽ ചേർത്തു.
“പിന്നെന്താ ചേച്ചി കരുതിയത്” അവൾ ചേച്ചിയെ കളിയാക്കി.
“ശരി എന്നാൽ ഉറങ്ങിക്കോളൂ.ഗുഡ് നൈറ്റ്”
പരസ്പരം ഗുഡ് നൈറ്റ് പറഞ്ഞു അവർ പിരിഞ്ഞു തങ്ങളുടെ മുറിയിലേക്ക് പോയി.റൂമിലെത്തിയ നവമിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. സാധാരണ സ്വന്തം വീട് വിട്ടു നിൽക്കാറില്ല.ഇതാദ്യമായിട്ടാണ് മറ്റൊരു വീട്ടിൽ.കുറച്ചു നേരം കൂടി കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാത്തതിനാൽ ഫോൺ കയ്യിലെടുത്തു വാട്ട്സാപ്പ് തുറന്നു.അഥർവ് ഓൺലൈനിൽ ഉണ്ടെന്ന് അടയാളമായി പച്ച ലൈറ്റ് തെളിഞ്ഞ് കിടന്നിരുന്നു.
“ഹായ്… എനിക്കൊന്ന് സംസാരിക്കണം” നവമി അക്ഷരങ്ങൾ ടൈപ്പ് ചെയ്തു അയച്ചു.കുറച്ചു കഴിഞ്ഞിട്ടും മെസേജ് സീൻ ചെയ്തില്ലെന്ന് മനസ്സിലായി.പാവം നെറ്റ് ഒഓൺ ചെയ്തു അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി കാണും.
കുറച്ചു നേരം കഴിഞ്ഞതോടെ നിദ്ര കണ്ണുകളെ തഴുകി.അവൾ ഉറക്കത്തിലേക്ക് വഴുതി വീണു.എപ്പോഴോ മയക്കത്തിൽ നിന്ന് നവമി ഞെട്ടിയുണർന്നു.ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ട്.മുറിയിലെ ലൈറ്റ് ഓഫ് ചെയ്തിരുന്നില്ല.
നവമി അലർച്ചയോടെ പിടഞ്ഞ് എഴുന്നേറ്റു. വിയർപ്പിൽ മുങ്ങി കുളിച്ചിരുന്നു.അവൾക്ക് ചേച്ചിയെ കാണണമെന്ന് തോന്നി.പക്ഷേ അസമയത്ത് അവരെ ശല്യം ചെയ്യുന്നത് എങ്ങനെയെന്ന് കരുതി അവൾ വിഷമിച്ചു. പിന്നീട് ഉറങ്ങാൻ കഴിഞ്ഞില്ല. കുത്തിയിരുന്ന് നേരം വെളിപ്പിച്ചു.
💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾
വെളുപ്പിനെ മുറിയിൽ കതകിൽ ശക്തമായി ഇടിക്കുന്ന ശബ്ദം കേട്ടാണ് നീതി ഉറക്കം ഉണർന്നത്.എഴുന്നേറ്റിരുന്ന് അഴിഞ്ഞ് കിടന്ന മുടി കെട്ടിവെച്ചു.മയങ്ങി കിടക്കുന്ന അഭിയെയൊന്ന് നോക്കിയട്ട് ചെന്ന് വാതിൽ തുറന്നു.കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി നവമി നിൽക്കുന്നു. ഉറങ്ങിയട്ടില്ലെന്ന് മുഖം കണ്ടാലറിയാം.
“എന്താടീ എന്തുപറ്റി” അനിയത്തിയെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.നവമിയിൽ ശക്തമായൊരു തേങ്ങലുയർന്നു.അവൾ ചേച്ചിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.നീതിയിലൊരു ഞെട്ടലുണ്ടായി.
“എന്തുപറ്റി മോളേ” അനിയത്തിയുടെ ഭാവമാറ്റത്തിൽ നീതിയാകെ അമ്പരന്നു പോയി.
“ചേച്ചി..” അത്രയും നവമിയൊരു വിധം പറഞ്ഞൊപ്പിച്ചു.ബാക്കി മുഴുവിപ്പിക്കാൻ കഴിയാതെ അവൾ നിന്ന് വിങ്ങിപ്പൊട്ടി.
“വാ.. ” നീതി അവളെയും കൂട്ടി വെളിയിലേക്ക് ഇറങ്ങി.പുലരിയുടെ നേർത്തവെട്ടം മരച്ചില്ലകളെ തഴുകി തലോടി വരുന്നതേയുള്ളൂ.എന്നിട്ടും അവർ ഗാർഡനിലെ ചാരുകസേരയിലേക്ക് ഇരുന്നു.നവി കുറച്ചു കരയട്ടെ.മനസ്സൊന്ന് തണുത്താൽ അവളെല്ലാം പറയും.എന്തോ പറ്റിയട്ടുണ്ടെന്ന് ഉറപ്പാണ്. നീതി ക്ഷമയോടെ കാത്തിരുന്നു.പതിയെ നവമിയുടെ തേങ്ങലിന്റെ ശക്തി കുറഞ്ഞു വന്നു.
‘ഇങ്ങനെ സങ്കടപ്പെടാൻ മാത്രം എന്തുണ്ടായി?” നീതിയുടെ ചോദ്യത്തിന് മറുപടി നൽകാൻ നവമി കുറച്ചു സമയം എടുത്തു. എന്നിട്ട് പതിയെ പറഞ്ഞു തുടങ്ങി.
“ചേച്ചി ഞാൻ രാത്രിയിലൊരു ദുസ്വപ്നം കണ്ടു.”
“നിനക്കെന്നെ വിളിച്ചു കൂടായിരുന്നോ?” നീതി ചോദിച്ചു.
“അത് ശല്യപ്പെടുത്തണ്ടെന്ന് കരുതി’ തെല്ല് മടിയോടെ അവൾ പറഞ്ഞു. നീതി അവളെയൊന്ന് സൂക്ഷിച്ചു നോക്കി.
” നീയെനിക്ക് എങ്ങാനാ ശല്യമാകുന്നത്.എന്റെ അനിയത്തിയല്ലേടീ” നീതി അവളെ ആശ്വസിപ്പിച്ചു.
“ചേച്ചി ഞാൻ കണ്ട സ്വപ്നത്തിൽ ചേച്ചിയെ ആരോ കൊല്ലുന്നതായിട്ടാണ്” ഒരുവിധം നവമി പറഞ്ഞൊപ്പിച്ചു. നീതിക്ക് ചിരിയാണ് വന്നത്.
“നീയും നിന്റെയൊരു സ്വപ്നവും”
“അങ്ങനെയല്ല ചേച്ചി വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ് പറയുന്നത്.” പറഞ്ഞിട്ട് പിന്നെയും അവൾ വിറക്കാൻ തുടങ്ങി.
“നമുക്കങ്ങനെ ഇപ്പോൾ ശത്രുക്കൾ ആരുമില്ല.ജിത്തും ധനേഷുമെല്ലാം ജയിലിലാണ്”
“അത് ശരിയാണ്… എന്നാലും”
സ്വപ്നത്തിൽ കണ്ട രൂപം ചിരപരിചിതമാണ്.പക്ഷേ അതാരാണെന്ന് വ്യക്തമായി ഓർക്കാൻ കഴിയുന്നില്ല.ഇടക്കൊരു മൂടൽമഞ്ഞ് അനുഭവപ്പെടുന്നു.എത്ര ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും നവമിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല.പക്ഷേ ഒന്നുമാത്രം മനസ്സിൽ ഉറപ്പായി. ചേച്ചിക്ക് അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സ് പറയുന്നു.
“നീ എഴുന്നേറ്റു വന്നേ..ഞാൻ ചായ എടുക്കാം” നീതി ധൃതിയിൽ എഴുന്നേറ്റു. മനസ്സില്ലാ മനസ്സോടെ നവമിയും.
നീതി ചായയുണ്ടാക്കി അനിയത്തിക്കും അച്ഛനും അമ്മക്കും കൊടുത്തു.അഭിക്കുളളത് എടുത്തു കൊണ്ട് മുറിയിലേക്ക് പോയി.
നവിക്കൊരു സമാധാനവുമില്ല.അവൾ മുറിയിലൂടെ ഉലാത്തിക്കൊണ്ടിരുന്നു.അപ്പോഴാണ് അഥർവിന്റെ കോൾ എത്തിയത്.അവൾ തന്റെ ദുഖം അവനുമായി ഷെയർ ചെയ്തു.
“ഡാ അഥർവ്.. എനിക്കാകെ ഭയം തോന്നുന്നു”
“നിന്റെ മനസ്സിന്റെ ചിന്തകളാണ് നവി..അല്ലാതെ ചേച്ചിക്കൊന്നും പറ്റില്ല” അഥർവ് ആശ്വസിപ്പിക്കാൻ ശ്രമിച്ചു എങ്കിലും നവിക്ക് ഉൾക്കൊളളാൻ കഴിഞ്ഞില്ല.അവളിൽ ഭയം വർദ്ധിച്ചതേയുള്ളൂ.
“അല്ല അഥർവ്.. സത്യമാണ്.. എന്റെ ചേച്ചി സന്തോഷത്തോടെ ജീവിച്ചു തുടങ്ങിയട്ടേയുള്ളൂ..പാവമാണെടാ അവൾ.ചേച്ചീടെ ജീവിതം തകരരുത്” നവമി പൊട്ടിക്കരഞ്ഞു. അവളോടെന്ത് പറയണമെന്ന് അറിയാതെ അവനാകെ കുഴങ്ങി.
“ഞാനെന്തായാലും അങ്ങോട്ട് വരാം..നീയൊന്ന് സമാധാനമായി ഇരിക്ക്”
അഥർവ് ഒരുവിധം അവളെ ആശ്വസിപ്പിച്ചു. അവൻ ഇങ്ങോട്ട് വരുമെന്ന് അറിഞ്ഞപ്പോൾ അവൾക്ക് പാതി സമാധാനമായി.
💃🏾💃🏾💃🏾💃🏾💃🏾💃🏾💃💃💃💃💃💃💃💃💃
നീതി ചായയുമായി വന്നിട്ടും അഭി ഉണർന്നിരുന്നില്ല.കസേര വലിച്ചു നീക്കി അവന് അഭിമുഖമായി ഇരുന്നു.പെട്ടന്നാണ് അഭിയൊന്ന് ഞെട്ടിയത്.അതോടെ അവൻ കണ്ണുതുറന്നു.തന്റെ മുഖത്തേക്ക് നോക്കി പ്രാണന്റെ പകുതി ഇരിക്കുന്നു. അവന്റെ ചുണ്ടിലൊരു മന്ദഹാസം വിരിഞ്ഞു.
“എന്തേ.. നീതി പ്രണയപൂർവ്വം ചോദിച്ചു.
” നിനക്ക് മരിക്കാൻ ഭയമുണ്ടോ?” പതിവില്ലാത്ത ചോദ്യം. നീതി ശക്തമായി ഞെട്ടി.അതവൻ ശ്രദ്ധിക്കുകയും ചെയ്തു.
“അഭി ഏട്ടനായിട്ട് മരിക്കാനും ഞാൻ തയ്യാറാണ്” പെട്ടന്ന് അഭിമന്യു പരിക്കില്ലാത്ത കൈ ഉയർത്തി ചുണ്ടോട് ചേർത്തു. മിണ്ടരുതെന്ന്.
“അല്ല പിന്നെ നിങ്ങൾ ഏട്ടനും അനിയത്തിക്കും രാവിലെ തന്നെ വട്ടാണോ” നീതി പറഞ്ഞത് കേട്ട് അഭിയുടെ നെറ്റിയൊന്ന് ചുളിഞ്ഞു.അപ്പോൾ നവമി കണ്ട സ്വപ്നത്തെ കുറിച്ച് പറഞ്ഞു. അവന്റെ മുഖം പെട്ടെന്ന് ഇരുണ്ടു.അവിടെ ഗൗരവം തെളിഞ്ഞു.
“അലാമാരിയുടെ ചെറിയ ഉറയിൽ തുണിയിൽ പൊതിഞ്ഞൊരു സാധനം വെച്ചിട്ടുണ്ട്. അതിങ്ങെടുക്ക്” അഭിമന്യു ആവശ്യപ്പെട്ടു. എന്തെന്ന് നീതി ചോദിച്ചില്ല.എന്തായാലും അവൻ പറയുന്നത് അനുസരിക്കുന്നതാണ് പതിവ്.
അലമാരയിൽ നിന്ന് അഭി ആവശ്യപ്പെട്ട സാധനം എടുത്തു അവനരുകിൽ വന്നു.
“നോക്ക്… അവൾ തുണി അഴിച്ചു.അതിൽ പൊതിഞ്ഞ് വെച്ചിരുന്നു സാധനം കണ്ടു ഞെട്ടി.റിവോൾവർ…
” ഇതെന്തിനാണ്”
“കൊല്ലാൻ… നിർജ്ജീവമായി അവൻ പറഞ്ഞു. നീതി ഈ പ്രാവശ്യം കഠിനമായി നടുങ്ങി..
” അതേ കൊച്ചേ…കയ്യെത്തും അകലത്ത് വെച്ചേക്ക്..ആവശ്യം വരും” ശേഷം റിവോൾവർ എങ്ങനെ ഉപയോഗിക്കണമെന്നും പറഞ്ഞു.
“നീ ഉച്ച കഴിഞ്ഞു എന്റെ ഫ്രണ്ട് അഡ്വക്കേറ്റ് ഇന്ദ്രന്റെ അടുത്ത് വരെ പോകണം.നവിയെ കൂടി കൂട്ടിക്കോളൂ..നിന്റെയും അവളുടെയും സൈൻ ചെയ്തു രണ്ടു വെളളപേപ്പറിൽ ഇട്ട് കൊടുത്താൽ മതി.ബാക്കി അവൻ ചെയ്തോളും.
പോലീസ് സ്റ്റേഷനിൽ തന്റെ ജീവന് ഭീക്ഷണിയുണ്ടെന്നും പറഞ്ഞു ഒരു പരാതി കൊടുക്കാൻ അഭിമന്യു തീരുമാനിച്ചു. അതിനാണു ഇന്ദ്രന്റെ അടുത്തേക്ക് അവരെ പറഞ്ഞു അയക്കുന്നത്.കൂടെ ഭാര്യക്കും അനിയത്തിക്കും.അഭിയെന്തെക്കയോ മുൻ കൂട്ടി കാണുന്നുണ്ട്.
” ഞാൻ വിളിച്ചു പറഞ്ഞോളാം”
“മ്മ്.. നീതി മൂളി..അഭിയേട്ടൻ ഒന്നും കാണാതെ മറ്റൊന്നും ചെയ്യില്ലെന്ന് അവൾക്കറിയാം.
മുറിയിൽ നടന്നതൊക്കെ ശ്രദ്ധിച്ച് മറ്റൊരാൾ അവിടെ പതുങ്ങി നിൽപ്പുണ്ടായിരുന്നു.മറ്റാരുമല്ല നവമി..അത് നീതിയും അഭിയും അറിഞ്ഞില്ല.
💃💃💃💃💃💃💃💃💃💃💃💃💃💃💃
പതിനൊന്ന് മണി കഴിഞ്ഞാണ് അഥർവ് അഭിയുടെ വീട്ടിൽ എത്തിയത്.നേരെ അഭിയെ ചെന്ന് കണ്ടു.ശേഷം നവമിയുടെ അരികിലെത്തി.
” എടോ എന്താ തന്റെ പ്രശ്നം ” അഥർവ് ചോദിച്ചു.രാവിലത്തെ കാര്യങ്ങൾ തന്നെ നവമി ആവർത്തിച്ചു.
“എന്തിനാണ് നവമി വെറുതെ ടെൻഷൻ എടുത്തു തലയിൽ വെക്കുന്നത്”
“ടെൻഷനല്ല അഥർവ്.. എന്റെ ചേച്ചിക്ക് ജീവിതം നഷ്ടപ്പെടരുത്” വാക്കുകൾക്ക് കാരിരുമ്പിന്റെ ശക്തി ഉണ്ടായിരുന്നു. അഥർവ് പറഞ്ഞതൊന്നും അവൾക്ക് ആശ്വാസമായില്ല.
“എനിക്കറിയാം എന്ത് ചെയ്യണമെന്ന്” നവമിയുടെ വാക്കുകളിൽ ആത്മവിശ്വാസം കലർന്നിരുന്നു.എന്താണ് മറുപടി കൊടുക്കേണ്ടെന്ന് അറിയാത്ത അവസ്ഥയിലായി അഥർവ്.
💃💃💃💃💃💃💃💃💃💃💃💃💃💃💃
അഥർവ് പോയി കഴിഞ്ഞിട്ട് നീതിയും നവമിയും കൂടി അഡ്വക്കേറ്റ് ഇന്ദ്രന്റെ ഓഫീസിലേക്ക് പോയി.അഭി പറഞ്ഞതു പോലെ എല്ലാം ചെയ്തു…
രാത്രിൽ നവമി നീതിയുടെ കൂടെയാണ് കിടന്നത്.അഭി ബെഡ്ഡിലും ചേച്ചിയും അനിയത്തിയും കൂടി താഴെ പായും വിരിച്ചു കിടന്നു.
തിങ്കളാഴ്ച രാവിലെ നവമി കോളേജിലേക്ക് പോയില്ല.നീതി ചോദിച്ചപ്പോൾ തലവേദന ആണെന്ന് കളളം പറഞ്ഞു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞേ വീട്ടിലേക്ക് വരുന്നുള്ളൂന്ന് നവമി രമണനെ വിളിച്ചു അറിയിച്ചു.
സത്യത്തിൽ നവമിക്ക് ഭയമായിരുന്നു നീതിയെ ഒറ്റക്കാക്കി പോകുവാനായി.മരണം ചേച്ചിയുടെ കൂടെ നിഴലു പോലെയുണ്ടെന്ന് എപ്പോഴും അവൾക്കൊരു തോന്നലാണ്.അതിനാൽ ഇടം വലം തിരിയാൻ നീതിയെ നവി സമ്മതിച്ചില്ല.
രണ്ടു മൂന്ന് ദിവസം പതിയെ കടന്നു പോയി.. കോളേജിൽ പോകാത്തതിനു കളളം പറയുന്നത് നീതി പിടികൂടി..
“എനിക്ക് പേടിയാ ചേച്ചി..എനിക്കാകെയുളള കൂടപ്പിറപ്പ് ആണ്. നിന്നെ നഷ്ടമായാൽ ഞാൻ പിന്നെ ജീവിച്ചിരിക്കില്ല”
എന്ത് പറഞ്ഞിട്ടും രക്ഷയില്ല.ഒടുവിൽ നീതി അഭിയുടെ അടുത്ത് പരാതിപ്പെട്ടു..
“നവമി കുറച്ചു ദിവസം കൂടി കോളേജിലേക്ക് പോകണ്ടാ…അത് തന്നെ ആയിരുന്നു അഭിയുടെ തീരുമാനം. ..നവമിക്ക് അത് കൂടുതൽ ആശ്വാസമായി…
അതിനു അടുത്ത ദിവസമാണ് രാത്രിയിൽ ഫ്ലാഷ് ന്യൂസായിട്ട് ഒരു വാർത്ത വന്നത്.
.ധനേഷും ജിത്തും ജയിൽ ചാടി…
അതറിഞ്ഞതോടെ നവമിയുടെ ഭയം ഇരട്ടിച്ചു..നീതിയെ അനങ്ങാൻ കൂടി സമ്മതിച്ചില്ല.. ന്യൂസ് അറിഞ്ഞ അഭിയാകെ അസ്വസ്ഥമായി.എങ്കിലും നീതിയോട് പോലും സൂചിപ്പിച്ചില്ല.പക്ഷേ നീതിക്ക് യാതൊരു പേടിയുമില്ലായിരുന്നു…സിദ്ധാർത്ഥനും തുളസിക്കും തെല്ല് ഭയം തോന്നാതിരുന്നില്ല.എങ്കിലും അവരത് പുറമേ കാണിച്ചില്ല..പോലീസ് പ്രതികളെ പെട്ടെന്ന് പിടികൂടുമെന്ന് അവർ വിശ്വസിക്കുന്നു.
” താനും നവമിയും കണ്ടത് ഒരേ സ്വപ്നം.നവമിക്ക് മുഖം വ്യക്തമായില്ലെങ്കിൽ തനിക്ക് തിരിച്ചറിയാം.അത്രയെയുള്ളൂ വ്യത്യാസം… ഒരുപക്ഷേ മനസ്സുകൾ തമ്മിലുള്ള പൊരുത്തമാകാം.അതുമല്ലെങ്കിൽ കഴിഞ്ഞ ജന്മത്തിൽ താനും നവിയും കൂടപ്പിറപ്പുകൾ ആയിരുന്നു… അഭിമന്യു ഓർത്തു…
രാത്രിയിൽ എന്തിനും ഏതിനും നീതിക്കൊപ്പം അനിയത്തി ഉണ്ടായിരുന്നു…
“ഇല്ല എന്റെ ചേച്ചിയുടെ ജീവിതം തകർക്കാൻ ഒരുത്തനെയും ഞാൻ സമ്മതിക്കില്ല.വേണ്ടി വന്നാൽ കൊല്ലുക തന്നെ ചെയ്യും” അവൾ പല്ലുകൾ കൂട്ടി ഞെരിച്ചു..
വാതിലുകളും ജനലുകളും സുരക്ഷിതമായി ബന്ധിച്ചുവെന്ന് പലപ്രാവശ്യമായി നവമി നോക്കി .അവളുടെ പ്രവൃത്തിയെല്ലാം അഭിയുടെ പോലീസ് കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു….അയാളൊന്ന് പുഞ്ചിരിച്ചു…
“നവമി മിടുക്കിയാണ്… ചേച്ചിയുടെ അനിയത്തി തന്നെ… അവനോർത്തു….
കൊല്ലാൻ ധനേഷും ജിത്തുവും കൊല്ലപ്പെടാതിരിക്കാനും രക്ഷപ്പെടാനും നീതിയും നവമിയും… ഇവിടെ ആരു ജയിക്കുമെന്ന് വരും ഭാഗങ്ങളിൽ അറിയാം..അതല്ല കഥ മറ്റൊരു വഴിത്തിരിവിലേക്കാണോ ഇനിയുമെന്ന്… ട്വിസ്റ്റോട് ട്വിസ്റ്റ് പ്രതീക്ഷിച്ചു എല്ലാവരും ഇരിക്കുക.
തുടരും….