Sunday, December 22, 2024
Novel

മഴപോൽ : ഭാഗം 34

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

കിച്ചു സാരിതുമ്പിൽ പിടിച്ചു ഒറ്റ വലിക്കവളെ മടിയിലേക്ക് ഇരുത്തി…. എന്തേലും ചിന്തിക്കാൻ കഴിയുന്നതിനു മുൻപ് അവൻ അവളുടെ അധരങ്ങളെ കവർന്നു….. ആദ്യമൊന്ന് എതിർത്തെങ്കിലും അവന്റെ ചുംബനത്തിന്റെ ആലസ്യത്തിലേക്ക് അവളും വഴുതിവീണു…..

നാവിൽ ഇരുമ്പ് ചവർപ്പ് കലരുന്നത് വരെ അവളവന്റെ മുടിയിഴകളിൽ അമർത്തി പിടിച്ചു….

അവൻ ഒരുകൈ അവളുടെ ഇടുപ്പിലും മറുകൈ അവളുടെ കഴുത്തിനിടയിലും ചേർത്ത് വച്ച് അവളെ കൂടുതൽ കൂടുതൽ ശക്തമായി ചുംബിച്ചുകൊണ്ടിരുന്നു…..

ശ്വാസം നിലച്ചുപോകുമെന്ന് തോന്നിയപ്പോൾ അവളവനെ തള്ളിമാറ്റി…

പാതി കൂമ്പിയടഞ്ഞ മിഴികളോടെ അവനെ പ്രണയവിവശയായി നോക്കികൊണ്ടിരിക്കുന്ന അവളെ അവൻ പിന്നെയും ഒരിക്കൽക്കൂടി ചുംബിക്കാനാഞ്ഞു…..

മ്മ്… മ്മ്…. അവള് വേണ്ടാന്നുള്ള അർത്ഥത്തിൽ തല ചലിപ്പിച്ചു….. അവൻ പുരികമുയർത്തി എന്തെയെന്ന് ചോദിച്ചു..

“പ്രിയയെ ഓർമ്മവരുമ്പോ…… “”

അവൾടമ്മൂമ്മേടെ…….. പറഞ്ഞു മുഴുവനാക്കുന്നതിനും മുൻപവൻ അവളെയും കൊണ്ട് കിടക്കയിലേക്ക് മറിഞ്ഞു…..

ചിരിയോടെ ഗൗരി അവനെത്തന്നെ നോക്കി…….. കിച്ചു അവളിലേക്കമർന്ന് പതിയെ പതിയെ അവളുടെ അധരങ്ങളെ നുകർന്നു……

“”അമ്മേ…….””” താഴെനിന്നുള്ള അമ്മൂട്ടിടെ വിളികേട്ടപ്പോൾ ഗൗരി കിച്ചുവിന്റെ നെഞ്ചിൽ കൈവെച്ചവനെ തടഞ്ഞു… അധരങ്ങൾ വേര്പെടുത്തുമ്പോൾ ഗൗരി കണ്ണുകൾ ഇറുകെ മൂടി…..

കിച്ചു അടഞ്ഞ കൺപോളകളിൽ പതിയെ ഊതി… ഗൗരി കുറുകിക്കൊണ്ട് കണ്ണുകൾ തുറന്നു…..

പിന്നെയും തന്റെ ശരീരത്തിലേക്ക് അമർന്നുവന്ന അവനെ ഗൗരി മറിച്ചിട്ടു……

എന്റെമോൾക്ക് കഴിക്കാൻ കൊടുക്കണം… ഓടിയിറങ്ങുന്നതിനിടയിൽ ഗൗരി വിളിച്ചുപറഞ്ഞു…. കിച്ചു പിന്നാലെ ചെന്ന് കൈകളിൽ പിടിച്ചവളെ ചേർത്തണച്ചു…

തന്റെ ചുംബനത്തിന്റെ അവശേഷിപ്പവൻ പെരുവിരൽ കൊണ്ട് കുസൃതിച്ചിരിയാലെ തുടച്ചുനീക്കി…. ഗൗരി ഒരു പിടപ്പോടെ അവനെത്തന്നെ നോക്കി…

പോട്ടേ…?? അവളവന്റെ നെഞ്ചിലേക്ക് ചാരിനിന്ന് ചോദിച്ചു…..

“””അമ്മേമ്മ…..”””” ഇത്തവണ ആദ്യത്തേക്കാൾ ശബ്ദമുണ്ടായിരുന്നു ആാാ വിളിക്ക്…

ദാ വരുവാ….. പിന്നെയും പിടിച്ചുനിർത്തിയ കിച്ചുവിന്റെ കവിളിൽ ഒരു മുത്തം കൊടുത്തവൾ വേഗം മുറിവിട്ടിറങ്ങി….. അവനൊരു പുഞ്ചിരിയോടെ പിന്നിലായുള്ള ബെഡിലേക്ക് മറിഞ്ഞു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

രാത്രിയിലേക്കുള്ള ചപ്പാത്തി പരത്തുകയായിരുന്നു ഗൗരി…. ഉഷയാണേൽ പരത്തുന്നതിനൊപ്പം തന്നെ ചുട്ടുകൊണ്ടിരിക്കുന്ന തിരക്കിലും….

കിച്ചു മോളെയും എടുത്ത് വന്ന് അടുക്കള തിണ്ണയിൽ ഗൗരിക്കരുകിൽ ഇരുന്നു….

ഇടയ്ക്കിടെയുള്ള നോട്ടംകൊണ്ടവർ പരസ്പരം പ്രണയിച്ചുകൊണ്ടിരുന്നു……

“”എന്നാലും എന്റമ്മേ ഞാനതല്ല വിചാരിക്കണേ ആാാ ചിദ്ധുന് രണ്ടടി കൊടുത്തേനല്ലേ ഇവളെന്റെ മോളെ തല്ലിയത്…. നാളെ നമ്മക്കവനെ ചവിട്ടി കൂട്ടണം അമ്മൂട്ടി അമ്മാതിരി പണിയല്ലേ ചെക്കൻ കാട്ടിയത്….””” കിച്ചു അമ്മൂട്ടിയോട് പറയുന്നത് കേട്ടപ്പോൾ ഗൗരി അവന്റെ തുടയിലിട്ടൊരു അടി വച്ചുകൊടുത്തു…..

“”അച്ഛ പറയുന്നത് കേട്ട് അമ്മേടെ മോളെങ്ങാനും ആാാ കുഞ്ഞിനെ തല്ലാൻ പോയാൽ നല്ല അടി ഇനിയും തരും കേട്ടോ കുഞ്ഞുസേ….”” ഗോതമ്പത്തിന്റെ പൊടി ചൂണ്ടുവിരലിനാൽ തൊട്ട് അമ്മൂട്ടിടെ കവിളിൽ തോണ്ടിക്കൊണ്ട് പറഞ്ഞു….

അമ്മ പറഞ്ഞത് കേട്ടല്ലോ അച്ഛന്റെ പോക്കിരി……. കിച്ചുവും ഇത്തിരി പൊടിയെടുത്ത് അമ്മൂട്ടിടെ കവിളിൽ തേച്ചു…. ബാക്കി വന്ന കുറച്ചുപൊടി ഗൗരിടെ കവിളിലും…. പിന്നവിടെ കൈവിട്ട കളിയായിരുന്നു അമ്മൂട്ടി പൊടി വാരി വിതറുകയായിരുന്നു…

ഒടുക്കം ഒരു കുഞ്ഞു ഗോതമ്പുരുളയും കൊടുത്ത് അവളെയും ചപ്പാത്തി പരത്തൽ കർമത്തിലേക്ക് വിളിക്കേണ്ടി വന്നു ഗൗരിക്ക്….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഠോ…
ശബ്ദം കേട്ടവൻ വിരലിനിടയിൽ എരിഞ്ഞുകൊണ്ടിരുന്ന സിഗെരെറ്റ് വലിച്ചെറിഞ്ഞു……

ഓഹോ അപ്പം ഇതാണിവിടെ പരിപാടിലേ…
ഞാൻ ഇത് ഇതുവരെ കണ്ടിട്ടില്ലാലോ……
എന്ത്….??
ദോണ്ടേ ഇപ്പം താഴേക്ക് എറിഞ്ഞു കളഞ്ഞത്….

ഒരുപാട് അഭിനയിക്കേണ്ട ഞാൻ കണ്ടു.. വട്ടത്തിൽ വട്ടത്തിൽ ഊതി വിടണത്….

കിച്ചു ഒരു ചിരിയോടെ തിരിഞ്ഞുനിന്നു…
മോളെവിടെ…????

ഉഷാമ്മേടെ അടുത്ത് ഇരുത്തീട്ടുണ്ട്….. ആ കുട്ടിപെണ്ണും കൊരങ്ങച്ചനും കുറക്കനുമൊക്കെത്തന്നെ… ഉഷാമ്മേനെ എല്ലാ എപ്പിസോഡും പറഞ്ഞു കേൾപ്പിക്കുന്നുണ്ട്…….

നേരം ഒത്തിരി ആയിട്ടും കാണാതായപ്പോ വന്ന് നോക്കിയതാണ് ഞാൻ…. അപ്പഴല്ലേ ഓരോരുത്തരുടെ കളികളൊക്കെ കാണുന്നത്…..

പ്രിയ പോയന്ന് തൊട്ടുള്ള ശീലമാ… അവൾക്കിതൊന്നും ഇഷ്ടല്ലായിരുന്നു….. പക്ഷേ ഇതൊന്നുമില്ലാതെ എനിക്ക് പിടിച്ച് നിൽക്കാൻ പറ്റുന്നില്ലെടോ…. അതാ….

ഗൗരിയവനെ പിന്നിലൂടെ കെട്ടിപിടിച്ച് ചുംബിച്ചു…..
ഇപ്പഴും….???? ഇത്തിരി പരിഭവത്തോടെ അവള് ചോദിച്ചു…….

ഇത് അവസാനത്തേതാ അവളെ മുന്നിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് കിച്ചു പറഞ്ഞു…
കണ്ണുകളിൽ പ്രണയം അലയടിച്ചു… അവൻ ഗൗരിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി…….

അവളവന് വിധേയയായി നിന്നു കൊടുത്തു…. സാരിയിൽ മുറുകിയ കൈകളുടെ പിടുത്തം അവളവന്റെ ടി ഷർട്ടിലേക്ക് മാറ്റി………

കി… കിച്ചുവേട്ടാ….
മ്മ്ഹ്ഹ്….. ചുണ്ടുകളെ നിശ്ചലമാക്കികൊണ്ടവൻ ഒന്ന് മൂളി……

പ്രിയയെ ഓർമ്മവരുമ്പോ ഗൗരിയെ വേണ്ടാതാവുമോ……..???? ഒരുപാട് കൊതിയോടെ അവളവന്റെ മറുപടിക്കായി കാത്തുനിന്നു…..

കഴുത്തിലൊരു തണുപ്പേറ്റപ്പോൾ മനസിലായി അവന്റെ ചുണ്ടുകൾ വീണ്ടും തന്നെ പൊതിഞ്ഞുതുടങ്ങിയെന്ന്……
എതിർത്തില്ല…. അനങ്ങാതെ നിന്നുകൊടുത്തു………

ആകാശത്തുനിന്നും ആദ്യത്തെത്തുള്ളി അവളുടെ ഇടം തോളിൽ വന്നു വീണു….

നനയാം നമുക്ക്….??? അവളുടെ മുഖം കൈകുമ്പിളിൽ എടുത്തുപിടിച്ചവൻ ചോദിച്ചു……..
നനഞ്ഞിരിക്കുന്ന കണ്ണുകൾ…. അവനോടുള്ള ചോദ്യവും പരിഭവവും ആണെന്ന് കിച്ചുവിന് മനസിലായി….
പുഞ്ചിരിച്ചുകൊണ്ടവൻ അവളുടെ കാതുകളിലേക്ക് ചുണ്ടുകൾ ചേർത്തുവച്ചു

“””””””””കിച്ചുവിനിപ്പോ അവന്റെ മോൾടെ ഈ അമ്മയില്ലാതെ ഒരു നിമിഷം പോലും പറ്റില്ല ഗൗരീ….””””””””””

കാതുകളിൽ അവന്റെ ശബ്ദം അലയടിച്ചു…… ഞെട്ടി കണ്ണുകൾ വിടർത്തി അവളവനെ ഉറ്റുനോക്കുമ്പോഴേക്കും മഴ പെയ്തിറങ്ങിയിരുന്നു… പെരും മഴ… അതിൽ ഒഴുകിയിറങ്ങിയ അവളുടെ കണ്ണിലെ തോരാമഴയെ അവൻ വേർതിരിച്ചറിഞ്ഞു…..
ചുണ്ടുചേർത്തു….ഇളംചൂട്….

നാവിൻ തുമ്പുകൊണ്ടവനത് രുചിച്ചു…. ഗൗരി അവനെ ഇറുകെപ്പുണർന്നു…….

മാറിടങ്ങൾ അവന്റെ നെഞ്ചിലമർന്നു… അവളുടെ ശ്വാസഗതിയുടെ വേഗത.. ശരീരത്തിന്റെ ഗന്ധം അവനെ മത്തുപിടിപ്പിക്കാൻ തുടങ്ങിയിരുന്നു….

മഴനനഞ്ഞ് പറ്റിച്ചേർന്ന ഇടുപ്പിലെ തടസമായ സാരിയെ അവൻ വകഞ്ഞുമാറ്റി.. അണിവിരൽ കൊണ്ട് അവനവിടെ സ്പര്ശിച്ചപ്പോ ആാാ പെരും മഴയിലും അവൾ പൊള്ളിപ്പിടഞ്ഞു…..

കിച്ചുവേ…ട്ടാ…
സിന്ദൂരം നനഞ്ഞൊഴുകി മൂക്കിൻ തുമ്പിൽ എത്തിനിൽക്കുന്നു…..

രണ്ട് കൈകളിലും കോരിയെടുത്തു ഉള്ളിലേക്ക് നടക്കുമ്പോൾ അവള് പൂച്ചകുഞ്ഞിനെപോലെ അവന്റെ മാറോടൊട്ടി നിന്നു…

“”””കിച്ചുവേട്ടാ… അമ്മൂട്ടി…”””‘ അവന്റെ കോളറിൽ ഇറുകെപ്പിടിച്ച് ചോദിക്കുമ്പോ കണ്ണുകൾ മറ്റെവിടെയോ ആയിരുന്നു…

അവനൊരു ചിരിയോടെ മുറിക്കകത്തേക്ക് കയറി….

“”മോള്….””” കിടക്കയിൽ തന്റെ മുകളിലായി കൈകുത്തി നിൽക്കുന്ന കിച്ചുവിനെ നോക്കി വിറവലോടെ അവള് ചോദിച്ചു…..

അവൻ കണ്ണുകൾ സൈഡിലെ ചുമരിലേക്ക് പായിച്ചു…… ഒപ്പം ഗൗരിയും..
ക്ലോക്കിൽ സമയം 11.30…
ഗൗരി ഇറുകെ കണ്ണുകൾ മൂടി…

കണ്ണുകളിൽ അവന്റെ ചുണ്ടുകൾ മാറി മാറി അമർന്നപ്പോൾ അവളുടെ പേടിയും വിറവലും നാണത്തിന് വഴിമാറിയിരുന്നു….

പിന്നെയും അവന്റെ അധരങ്ങളും കൈ വിരലുകളും അവളുടെ ശരീരത്തിലൂടെ ഇഴഞ്ഞു കൊണ്ടിരുന്നു…..

കൈകൾ ഉടുത്തിരുന്ന സാരി തലപ്പിൽ എത്തിയപ്പോൾ അവളവനെ തടഞ്ഞു….

അവളുടെ എതിർപ്പിനെ അവന്റെ ഒരു കുസൃതിചിരിയാലെ അവൻ പാടെമാറ്റി…

പുറത്തെ പേമാരിയിലും അവര് വിയർത്തു തുടങ്ങിയിരുന്നു… ചെറുനോവ് സമ്മാനിച്ചുകൊണ്ടവൻ അവന്റെ പ്രണയത്തെ സ്വന്തമാക്കി…. തളർന്നു വീഴുമ്പോൾ തന്റെ

പ്രിയപ്പെട്ടവന്റെ ഭാരം അവൾക്കൊരു ചെറുതൂവൽ പോലെ തോന്നി….

കിച്ചുവേട്ടാ….
മ്മ്മ്ഹ്….
നിക്കി… നിക്കി ആ പാട്ടൊന്ന് മുഴുവൻ പാടിതരാമോ……?? വിയർത്തൊട്ടി അവന്റെ നെഞ്ചിലെ

രോമക്കാടിൽ മുഖം ചേർത്തുകിടക്കുകയായിരുന്നു അവൾ….

മ്മ്ഹ്ഹ്….?? മുഖമുയർത്തി കൊഞ്ചിക്കൊണ്ടവൾ ചോദിച്ചു….

കിച്ചു അവളുടെ പാറി പടർന്ന മുടിയിഴകളിലൂടെ വിരലോടിച്ചു….

“”നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേ
കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ……..

ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ
രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം

തങ്കമുരുകും നിന്റെ മെയ് തകിടിലിൽ ഞാനെൻ

നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ…..

കണ്ണിലെരിയും കുഞ്ഞുമൺ വിളക്കിൽ വീണ്ടും…..

വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ….

തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ മേൽ ചുംബിക്കുമ്പോൾ
ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ

എന്തിനീ നാണം, തേനിളം നാണം…..”””””

പാടി കഴിഞ്ഞതും ഒരിക്കൽക്കൂടി അവനവളിലേക്ക് അലിഞ്ഞുചേർന്നു

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

സൂര്യന്റെ കിരണങ്ങൾ കർട്ടൻ വിടവിലൂടെ വന്നപ്പോൾ ഗൗരി അടച്ചുപിടിച്ച കണ്ണുകൾ അസ്വസ്ഥതയോടെ തുറന്നു…..

തലേന്ന് രാത്രിയിലെ കാര്യങ്ങൾ ഓർമയിലേക്ക് വന്നപ്പോൾ നാണം കൊണ്ട് തിരിഞ്ഞുകിടന്നിരുന്ന അവൾ ചരിഞ്ഞുകിടന്നവനെ നോക്കി…..

തന്നെത്തന്നെ നോക്കി കിടക്കുന്ന കിച്ചുവിനെ കണ്ടപ്പോൾ അവളാ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു…..

“””അമ്മേ….”” വാതിലിലുള്ള മുട്ടലിനൊപ്പം കാലിലെ വെള്ളികൊലുസ്സിന്റെ കിലുക്കവും കേട്ടപ്പോൾ മനസിലായി ഇനിയും അമ്മയെ കണ്ടില്ലെങ്കിൽ അമ്മൂട്ടിക്ക് പറ്റില്ലാന്ന്….

ഗൗരി കിച്ചുവിനെ നോക്കി പുതപ്പുകൊണ്ട് മറച്ച് ബാത്റൂമിലേക്ക് കയറി…. ഡോർ അടയുന്നത് വരെയും വാതിലിന്റെ കുഞ്ഞു വിടവിലൂടവർ പരസ്പരം നോക്കികൊണ്ടിരുന്നു……..

“അമ്മേമ്മേ……. ” വിളിയൊച്ചയും പാദസര കിലുക്കവും ഉറക്കെ ആയതും കിച്ചു ചെന്ന് വാതിൽ തുറന്നു….

ചുണ്ടുകൾ പുറത്തേക്കുന്തി മുകളിലേക്ക് തലയുയർത്തി നോക്കുന്ന അമ്മൂട്ടിയെ കണ്ടതും അവൻ വാരിയെടുത്തു ബെഡിലേക്ക് കിടത്തി…..

നല്ലയാളാ… ഇന്നലെ എവിടെയായിരുന്നു…?
അച്ഛയ്ക്ക് ചങ്കടായി… കിച്ചു കരയുന്നതുപോലെ കാണിച്ചുകൊണ്ട് പറഞ്ഞു…..

ഇന്നലെ അമ്മൂട്ടി അച്ഛമ്മയ്ക്ക് ഡോറേടെ കഥ പറഞ്ഞു കൊടുക്കുവായിരുന്നു……
ഡോറയില്ലേ അച്ഛേ……. പറഞ്ഞു തുടങ്ങിയതും ബാത്റൂമിന്റെ വാതിൽ തുറന്ന് ഗൗരി വന്നു…..

“”അമ്മേ…”” അമ്മൂട്ടി കിടക്കയിൽ തന്നെ കിടന്ന് രണ്ടുകൈകളും നീട്ടി … കിച്ചു കണ്ണുകൾ കൊണ്ട് അവളെ അരികിലേക്കായി വിളിച്ചു…… ഗൗരി ഒരു ചിരിയോടെ അമ്മൂട്ടിക്കിപ്പുറം കിടന്നു…….

അവള് സകലമാന കഥകളും പോരാഞ്ഞ് സ്കൂളിൽ പഠിപ്പിക്കുന്ന പാട്ടുകളും പാടിക്കൊണ്ടിരുന്നു….

കിച്ചു അമ്മൂട്ടിടെ തലയ്ക്കു മുകളിലൂടെ ഗൗരിയുടെ കഴുത്തിലെ അവന്റെ ദന്തങ്ങളുടെ പാടിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു…….

കിച്ചുവേട്ടാ….
മ്മ്ഹ്…..

രണ്ടുദിവസമായി പറയണമെന്ന് കരുതുന്നു…

എന്തേ…??? മോളെ നെഞ്ചിലേക്ക് എടുത്തുകിടത്തി ഇടംകൈകൊണ്ട് ഗൗരിയെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു….

മോളെ രാവിലെ കൊണ്ടാക്കുമ്പോഴും വൈകീട്ട് കൂട്ടീട്ട് വരുമ്പോഴും പിന്നിലാരോ ഞങ്ങളെ ശ്രദ്ധിക്കുന്നതുപോലെ….. പക്ഷേ തിരിഞ്ഞുനോക്കുമ്പോ ആരെയും കാണാനും ഇല്ലാ….. എനിക്കെന്തോ പേടി തോന്നുന്നു കിച്ചുവേട്ടാ….

ശിവനെയാണോ…???

“”എനിക്കിനി ആവില്ല കിച്ചുവേട്ടാ.. എന്റെ മോളെ വിട്ട് കിച്ചുവേട്ടനെ വിട്ട് എങ്ങും പോകാൻ ഗൗരിക്കിനി ആവില്ല……””

അങ്ങനെ പോവേണ്ടി വന്നാൽ അവസാനിപ്പിക്കും ഗൗരി ഈ ജീവിതം… അവന്റെ നെഞ്ചിലായി മയങ്ങി തുടങ്ങിയ അമ്മൂട്ടിടെ കൈവിരലുകളിൽ പിടിച്ചവൾ പറഞ്ഞു…….

കിച്ചു അമ്മൂട്ടിയെ സൈഡിലേക്ക് മാറ്റി കിടത്തി ഗൗരിയെ നെഞ്ചിലേക്ക് വലിച്ചു ചേർത്തു …സിന്ദൂര രേഖയിൽ അമർത്തിമുത്തി……

ഒന്ന് ജീവിച്ചു തുടങ്ങിയതേയുള്ളു…… വെറുതെ നല്ലൊരു ദിവസത്തിന്റെ മാധുര്യം കളയണോ…….??? കുസൃതിയോടെ ചോദിച്ചുകൊണ്ടവൻ പിന്നെയും അവളിലേക്ക് അടുത്തു………

അയ്യടാ പട്ടാപകൽ മോളെയും അടുത്ത് കിടത്തീട്ടാ കടുവേടൊരു പ്രേമം…..

ഞാൻ എണീക്കുവാ… അച്ഛനും മോളും ഒരു മണിക്കൂറുടെ കിടന്നോ എന്നിട്ട് എണീറ്റു പോന്നേക്കണം….

ഗൗരീ ഒരു അഞ്ചു മിനുട്ടുടെ ഇങ്ങനെ കെട്ടിപിടിച്ച് കിടക്കാടി…….

ഒന്ന് വിട്ടേ കിച്ചുവേട്ടാ…. ഇന്ന് പോവണ്ടേ….???
ഞങ്ങളിന്ന് പോവുന്നില്ല… നീ.. ആറാട്ടുപുഴ പോയിട്ടുണ്ടോ…???

ഇല്യാ… ന്നെ ആരാ കിച്ചുവേട്ടാ അങ്ങോട്ടൊക്കെ കൊണ്ടോവാൻ….?? അത് പറയുമ്പോഴേക്കും മുഖം വാടി…

ഓഓഓ പൊന്ന് ഗൗരി കരയല്ലേ…. നമ്മക്ക് അവിടെ വരെ ഒന്ന് പോകാം ഒരു രണ്ട് ദിവസം…?? മ്മ്ഹ്…???
അവിടെ എന്താ കിച്ചുവേട്ടാ….???

അവിടെയാണ് നിന്റെ ഉഷാമ്മേടെ വീട്….
ആണോ…???
മ്മ്ഹ്…
നീ ആറാട്ടുപുഴ പൂരം കേട്ടിട്ടില്ലേ…??

അവിടെ അമ്മേടെ അച്ഛനും അമ്മയും ഒക്കെ ഉണ്ട്… പിന്നേ അമ്മേടെ അനിയത്തിയും ഫാമിലിയും….
ഇപ്പം ആറാട്ടുപുഴ പൂരമാണവിടെ… നമുക്ക് പോകാം…??

“”പോകാം……….”” അവള് നെഞ്ചിൽ നിന്നും തലയുയർത്തി ആകാംക്ഷയിൽ പറഞ്ഞു…

കൊണ്ടോവാം പക്ഷേ അതിനുമുന്നെ……
അതിനുമുന്നെ…??? ഗൗരി പിരികം വളച്ചൊടിച്ചവനെ നോക്കി….

ഇടം കണ്ണിട്ട് അമ്മൂട്ടിയെ ഒന്ന് നോക്കി അവൻ നെഞ്ചിൽ നിന്നും ഗൗരിയെ ബെഡിലേക്ക് കിടത്തി….

“”അനങ്ങല്ലേ ഗൗരി മോളുണരും…”” അത്രയും പറഞ്ഞവൻ അവളുടെ കവിളിൽ കുത്തിപിടിച്ച് ചുണ്ടുകളിലേക്ക് ചുണ്ടുകൾ ചേർത്തു..

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26

മഴപോൽ : ഭാഗം 27

മഴപോൽ : ഭാഗം 28

മഴപോൽ : ഭാഗം 29

മഴപോൽ : ഭാഗം 30

മഴപോൽ : ഭാഗം 31

മഴപോൽ : ഭാഗം 32

മഴപോൽ : ഭാഗം 33