Thursday, November 21, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ ഭാഗം 23

നോവൽ
******
എഴുത്തുകാരി: അഫീന

എന്റെ കുഞ്ഞോൻ, യാ റബ്ബേ അവന് ഒന്നും വരുത്തല്ലേ…. മനമുരുകി പടച്ചോനോട് ദുആ ചെയ്തു. “അജുക്ക ഞാനും വരാം.” ” വേണ്ടാ ഐഷു ഞാൻ പോയിട്ട് വിളിക്കാം. പിന്നെ ഇവിടെ ആരോടും പറയണ്ട. ഓഫീസിൽ പോയതാന്ന് പറഞ്ഞാ മതി.”

അജുക്ക വേഗം റെഡി ആയി പോയി. കുറേ സമയം കഴിഞ്ഞിട്ടും അജുക്ക വിളിച്ചില്ല. ഞാൻ ആകെ ടെൻഷൻ അടിച്ചു ഇരുന്നു.

ഉമ്മിച്ചി വന്ന് ചോദിച്ചപ്പോ തലവേദന ആണെന്ന് പറഞ്ഞു. രാവിലെ പോയതാ അജുക്ക ഇപ്പൊ വൈകുന്നേരം ആയി ഫോൺ വിളിച്ചിട്ട് കിട്ടുന്നതും ഇല്ല. പാരി വന്നതറിഞ്ഞിട്ടും ഞാൻ താഴേക്ക് ചെന്നില്ല.

എന്റെ മുഖം കണ്ടാൽ അവൾക് പെട്ടന്ന് മനസ്സിലാകും എന്തോ പ്രശ്നം ഉണ്ടെന്ന്. എല്ലാ പടകളും കൂടി എന്റെ അടുത്തേക്ക് വന്നു. എന്നെയും വലിച്ചു താഴേക്ക് കൊണ്ട്പോയി.

ചിരിക്കാൻ ശ്രമിചെങ്കിലും കഴിഞ്ഞില്ല. മനസ്സ് നിറയെ കുഞ്ഞോന്റെ മുഖമാ.. അപ്പോഴാണ് പോക്കർകാക്ക അങ്ങോട്ട്‌ വന്നത്. ഇവിടെ ആരും ഇല്ലെന്ന് ചോദിക്കലും കഴിഞ്ഞ് അകത്തേക്ക് കേറലും കഴിഞ്ഞ്.

“അല്ല നിങ്ങള് ഇവിടെ ചിരിച്ച് കളിച്ച് ഇരിക്കാണെണോ.കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ ”

“എന്താ പോക്കറെ കാര്യം ” വല്ലുപ്പ അങ്ങോട്ട് വന്നു.

“ഇക്ക ഇവിടത്തെ ഫൈസിക്ക് എന്തോ അപകടം പറ്റിയെന്ന് പറഞ്ഞല്ലോ. ആള് തീർന്നെന്നാ കേട്ടത്. അതാ ഞാൻ ഓടി വന്നേ ”

അയാള് പറയണ കേട്ട് ഉമ്മിച്ചി തലകറങ്ങി വീണു. വല്ലുപ്പ തളർച്ചയുടെ ഇരുന്നു. യാ അല്ലാഹ് എന്റെ കുഞ്ഞോൻ.

ഏയ് ഇല്ല അവന് ഒന്നും പറ്റിയിട്ടുണ്ടാവില്ല. ഇയാള് വെറുതെ പറയണതാ. എല്ലാരും കൂടെ കൂട്ട നിലവിളി ആയി. ഞാൻ വേഗം അജുക്കാനേ ഫോൺ ചെയ്തു. വിളിക്കുമ്പോൾ കട്ട്‌ ചെയ്യുന്നു. കുറേ തവണ ഇത് തന്നെ തുടർന്നു.

മനസ്സിലേ പേടി ഒന്ന് കൂടെ ഊട്ടി ഉറപ്പിക്കുന്നതായിരുന്നു അജുക്കടെ പ്രവർത്തി. വീണ്ടും വിളിച്ചോണ്ട് ഇരുന്നപ്പോ അജുക്ക ഫോൺ എടുത്തു എന്നെ കുറേ ചീത്ത പറഞ്ഞു.

“അജുക്ക വഴക്ക് പറയല്ലേ. നമ്മുടെ കുഞ്ഞോന് ഒന്നും പറ്റിയിട്ടില്ലലോ ആ.. ആ പോക്കർക്ക വെറുതെ പറയണതല്ലേ ”

“അയാള് എന്താ പറഞ്ഞേ ”

ഞാൻ നടന്നതെല്ലാം പറഞ്ഞു. കുഞ്ഞോന് ഒന്നും പറ്റിയിട്ടില്ല. പേടിക്കണ്ടാന്ന് പറയാൻ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.കൂടുതൽ ഒന്ന് പറഞ്ഞില്ല.

ഉമ്മിച്ചിനെ കുറേ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും വാപ്പിച്ചി വന്നപ്പോ തന്നെ ഹോസ്പിറ്റലിൽ പോണം എന്ന് പറഞ്ഞ് ബഹളം ആയി.

അവസാനം ഞങ്ങൾ എല്ലാവരും കൂടെ ഹോസ്പിറ്റലിലേക്ക് പോയി. പിള്ളേര് വരാമെന്ന് പറഞ്ഞെങ്കിലും വല്ലുമ്മനെ ഒന്നും അറിയിക്കാതെ നോക്കാൻ പറഞ്ഞു അവിടെ നിർത്തി.

ഹോസ്പിറ്റലിൽ എത്തിയപ്പോ വീണ്ടും കരച്ചിൽ തുടങ്ങി എല്ലാരും. അവിടെ ഒരു മൂലയിൽ തകർന്ന പോലെ അജുക്ക നിക്കുന്നുണ്ട്. സമാധാനിപ്പിക്കണം എന്നുണ്ട്. പക്ഷെ മനസ്സ് ആകെ തകർന്ന് നിക്കുന്ന ഞാൻ എങ്ങനെ സമാധാനിപ്പിക്കും.

“അജു മോനേ കുഞ്ഞോന് എന്താടാ പറ്റിയെ. എവിടെ എന്റെ കുഞ്ഞ് എനിക്ക് ഇപ്പൊ കാണണം.”

ഉമ്മിച്ചി ഇങ്ങനെ കരയാതെ. അവന് ഒന്നും പറ്റിയിട്ടില്ല. തലയിൽ ചെറിയ മുറിവുണ്ട്. ഒന്ന് സ്റ്റിച്ച് ചെയ്യണം അത്രെ ഉള്ളൂ.പേടിക്കാതെ ഇരിക്ക് ”

“നീ വെറുതെ പറയേണ്‌ എന്നെ സമാധാനിപ്പിക്കാൻ ”

“ഇല്ല ഉമ്മിച്ചി വേണോങ്കി ഡോക്ടർ വരുമ്പോൾ ചോദിച്ചു നോക്ക് ”

അജുക്കടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. വാപ്പിച്ചി വന്ന് തോളിൽ പിടിച്ചു. വാപ്പിച്ചിനെ ഫോൺ ചെയ്തു പറഞ്ഞിരുന്നു എല്ലാം. ഞങ്ങളോടാ ഒന്നും പറയാത്തത്.

അജുക്കനോട് ചോദിക്കാൻ അടുത്തേക്ക് ചെല്ലുമ്പോഴാണ് ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ഡോക്ടർ ഇറങ്ങി വരുന്നത്.

” എന്തായി ഡോക്ടർ എന്റെ ഫൈസിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ ”

“പേടിക്കാൻ ഒന്നും ഇല്ലെടോ ചെറുതായി ബോധം വന്നിട്ടുണ്ട്. ആഴത്തിൽ മുറിവ് ഉള്ളത് കാരണം കുറച്ചു പേടി ഉണ്ടായിരുന്നു.

എന്നാലും ഓപ്പറേഷൻ സക്‌സസ് ആയി. 24 മണിക്കൂർ കൂടി ഒബ്സെർവഷനിൽ കിടക്കട്ടെ.

എന്നിട്ട് പറയാം. തല അടിച്ചു വീണത് കൊണ്ട് മെമ്മറി ലോസ് അങ്ങനെ എന്തെങ്കിലും ഉണ്ടാകാൻ സാധ്യത ഉണ്ട്. ”

“ഡോക്ടർ ഞങ്ങൾക്ക് ഒന്ന് കാണാൻ പറ്റോ. ”

“സോറി നാളെ ഈവെനിംഗ് കാണാൻ സമ്മതിക്കുകയുള്ളു. ഇന്ന് കുറച്ചു നേരം കൂടി കഴിഞ്ഞ് ദേ ആ ഡോറിലൂടെ കാണാം. ”

“താങ്ക് യൂ ഡോക്ടർ താങ്ക് യൂ സോ മച്ച് ”

“താങ്ക്സ് ഒന്നും വേണ്ടെടോ ഇതെന്റെ കടമയല്ലേ ”

ആരും പരസ്പരം ഒന്നും മിണ്ടിയില്ല. കുഞ്ഞോനെ ജീവനോടെ ഞങ്ങൾക്ക് തിരിച്ചു കിട്ടിയല്ലോ അതിനു പടച്ചോനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. കുറേ നേരം കഴിഞ്ഞു സിസ്റ്ററിനോട് ചോദിച്ചു ഞങ്ങൾ കുഞ്ഞോനേ കണ്ടു.

ആ ചില്ലിട്ട വാതിലിലൂടെ. സഹിക്കാൻ കഴിഞ്ഞില്ല ആ കിടപ്പ് കണ്ടിട്ട്. തലയിലും കയ്യിലും ഒക്കെ ആകെ കെട്ട് ആയി.

റൂം എടുത്ത് ബാക്കി എല്ലാവരെയും നിർബന്ധിച്ച് അങ്ങോട്ട് വിട്ട് ഞാനും അജുക്കയും മാത്രം അവിടെ നിന്നു.

വാപ്പിച്ചിക്ക് മാത്രമേ ഉമ്മിച്ചിയെ സമാധാനിപ്പിക്കാൻ പറ്റു. അത് കൊണ്ട് വാപ്പിച്ചിയെ നിർബന്ധിച്ച് കൂടെ വിട്ടു.

“അജുക്ക എന്നോടെങ്കിലും പറയാരുന്നില്ലേ. ഇവിടെ ഒറ്റക്ക് എങ്ങനെ സഹിച്ചു ”

“അറിയില്ല ഐഷു നിന്നെ കൂടി ടെൻഷൻ അടിപ്പിക്കണ്ടാന്ന് കരുതി. പിന്നെ ഒറ്റക്കല്ലായിരുന്നു ഷാനുവും ഉണ്ടായിരുന്നു കൂടെ. നിങ്ങൾ വരുന്നേനു തൊട്ട് മുമ്പാ അവൻ പോയത്. എല്ലാ കാര്യങ്ങൾക്കും അവൻ ഉണ്ടായിരുന്നു കൂടെ ”

അജുക്കടെ തോളിൽ ചാരി ഇരുന്നു. കുറച്ചു കഴിഞ്ഞ് നിർബന്ധിച്ച് ഫുഡ് കഴിക്കാൻ കൊണ്ട് പോയി. രാവിലെ മുതൽ ഒന്നും കഴിച്ചു കാണില്ല.

പിറ്റേന്ന് ഷാനുക്കയും ഉമ്മയും ഷാനയും കൂടെ വന്നു. അവളുടെ മുഖം കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു.

ഒന്ന് കരയാൻ പോലും പറ്റാതെ ബുദ്ധിമുട്ടുന്നുണ്ട് പാവം. എന്ത് പറഞ്ഞു കരയും ആരാണെന്ന് പറയും. ഞാൻ അവളെയും വിളിച്ചു റൂമിലേക്ക്‌ പോയി. മനസ്സ് തുറന്ന് ഒന്ന് കരയട്ടെ എന്ന് വിചാരിച്ചു.

എല്ലാരും ഐ സി യൂ വിനു മുമ്പിലാ. കുറച്ചു നേരം കഴിഞ്ഞു മുഖം എല്ലാം കഴുകി ഞങ്ങൾ അവിടേക്ക് ചെന്നു. രണ്ട് പേർക്ക് കേറി കാണാം എന്ന് പറഞ്ഞു.

ഉമ്മിച്ചിയും വാപ്പിച്ചിയും പോയി കണ്ടു. ഇനി കുറച്ചു നേരം കഴിഞ്ഞ് കാണിക്കും.

ഉമ്മ പോയപ്പോൾ മനസ്സില്ലാമനസ്സോടെ ഷാനക്കും പോകേണ്ടി വന്നു. രണ്ടു മൂന്ന് ദിവസങ്ങൾ വന്നിട്ടും ഷാനക്ക് മാത്രം കുഞ്ഞോനേ കാണാൻ പറ്റിയില്ല.

അവളുടെ ദയനീയവസ്ഥ കണ്ട് എനിക്കും സങ്കടം വന്നു. പിറ്റേന്ന് കുഞ്ഞോനേ റൂമിലേക്ക് മാറ്റി. പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ലായിരുന്നു അവന്.

അങ്ങനെ ഷാന കോളേജ് കട്ട്‌ ചെയ്ത് വന്നു. ആരും ഇല്ലെന്ന് ഞാൻ വിളിച്ചു പറഞ്ഞിരുന്നു. അവൾ വന്നപ്പോ തന്നെ കണ്ണൊക്കെ നിറഞ്ഞു നിക്കണത് കണ്ടു. അജു അവളെ കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു.

“ഇത്താത്ത ഇവക്ക് എന്താ പറ്റിയത് അല്ലെങ്കി എന്നെ കടിച്ചു തിന്നാൻ വരുന്നതാണല്ലോ. അല്ല ഞാൻ ചോദിക്കണം എന്ന് വിചാരിച്ചതാ ഇക്കാക്കയും ഇത്താത്തയും തമ്മിലുള്ള നിക്കാഹ് നടന്നത് വീട്ടിൽ അറിഞ്ഞോ അവര് ഒന്നും പറയണ കേട്ടില്ലല്ലോ. ”

അവൻ പറയണ കേട്ട് എന്റെയും ഷാനയുടെയും കിളി പോയി. ഒരു കുഴപ്പവുമില്ലെന്ന് വിചാരിച്ചതാ ഇതിപ്പോ എന്താ നടക്കണേ.

ഷാനയുടെ കണ്ണൊക്കെ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു. ഇവളെന്തിനാ കരയുന്നെന്നൊക്കെ കുഞ്ഞോൻ ചോദിക്കുന്നുണ്ട്. പുറത്തേക്ക് ഇറങ്ങിപോയ ഷാനയുടെ പിറകെ ഞാനും ചെന്നു.

“ഫൈസിക്കക്ക് ഒന്നും ഓർമയില്ല ഇത്താത്ത. എന്നെ മറന്നു പോയല്ലേ… ഞങ്ങളുടെ ബന്ധം മറന്നു പോയല്ലേ… ഞാനിപ്പോ.. ഞാനിപ്പോ ഫൈസിക്കക്ക് അന്യയാണല്ലേ… ”

അവള് പൊട്ടി കരയാൻ തുടങ്ങി. എന്ത് പറഞ്ഞ് ഇവളെ ആശ്വസിപ്പിക്കും. തിരിച്ചു റൂമിന്റെ വാതിൽ തുറന്നപ്പോ കുഞ്ഞോൻ കിടന്ന് ചിരിക്കാണ്. ഇവന്റെ കാര്യം പറഞ്ഞാ ഷാനയെ പറ്റിക്കാൻ ചെയ്തതാണ്.

അവള് അവിടെ കിടന്ന് കരയുമ്പോൾ ഇവൻ ഇവിടെ കിടന്ന് ചിരിക്കാണ്. നിനക്ക് ഇപ്പൊ പണി താരാട്ടാ.. ഞാൻ ഷാനയെ വിളിച്ചു കാണിച്ചു കൊടുത്തു. ഇനി അവള് കൈകാര്യം ചെയ്‌തോളും.

“എടാ ദുഷ്ടാ.. എന്നെ പറ്റിച്ചതാണല്ലേ.. നിനക്ക് ഒന്നും ഓര്മയില്ലല്ലേ ” എന്നും പറഞ്ഞു അവനെ അടിക്കാൻ തുടങ്ങി

“എന്റെ പൊന്ന് മോളെ ഒരു കീറിമുറിക്കൽ നടന്നതാ ഇനിയും ഒന്ന് കൂടെ താങ്ങൂല.. കൈ വേദനിക്കുന്നേടി പുല്ലേ ”

അവള് പെട്ടന്ന് നിർത്തി. ഓപ്പറേഷൻ കഴിഞ്ഞതല്ലേ തലയിലെ മുറിവ് ഉണങ്ങി തുടങ്ങിയിട്ടില്ല.

“അത് ഞാൻ സങ്കടോം ദേഷ്യം വന്നപ്പോ അറിയാതെ ചെയ്ത് പോയതാ. ഞാൻ എത്ര ദിവസം ആയെന്നോ ഒന്ന് കാണാൻ വേണ്ടി ഓടി നടക്കുന്നു. ബാക്കി ഉള്ളോരേ പോലെ എനിക്ക് വന്ന് കാണാൻ പറ്റോ. എന്ത് ബന്ധം പറഞ്ഞു ഞാൻ കേറും. അതല്ലേ ഇന്ന് വേറെ ആരും ഇല്ലെന്ന് പറഞ്ഞപ്പോ ഓടി വന്നത്. അപ്പൊ ഒടുക്കത്തെ ഒരു അഭിനയം. ”

അവര് കണ്ണും കണ്ണും നോക്കി ഇരിക്കാൻ തുടങ്ങിയപ്പോ ഞാൻ റൂമിന് പുറത്തേക്ക് ഇറങ്ങി. അവര് സംസാരിച്ചോട്ടെ . പുറത്ത് ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോ അജുക്ക വരുന്നു.

“നീ എന്താ പുറത്ത് നിക്കണേ. ഫൈസിടെ അടുത്ത് ആരാ. ”

“ഓ അവിടെ ഇപ്പൊ നമ്മടെ ആവശ്യം ഒന്നും ഇല്ല. അവിടെ വേറെ ആളുണ്ട് ”

“എന്റെ പടച്ചോനെ ഷാന വന്നോ. ടി കുരുപ്പേ ഇങ്ങട് വന്നേ ”

“അവര് കുറച്ചു നേരം തനിയെ സംസാരിക്കട്ടെ. ഇങ്ങക്ക് അത്രക്ക് വിശ്വാസകുറവാണാ ”

“എനിക്ക് ഷാനയെ നല്ല വിശ്വാസമാണ്. പക്ഷെ എന്റെ അനിയൻ എന്ന് പറയണ സാധനം ഉണ്ടല്ലോ അവനെ എനിക്ക് തീരെ വിശ്വാസം ഇല്ല. വേഗം ചെന്നില്ലെങ്കി അവന്റെ സ്റ്റിച്ച് ഒന്നു കൂടെ ഇടേണ്ടി വരും ”

എന്നെയും വലിച്ചോണ്ട് റൂമിലേക്ക്‌ പോയി. ചെന്ന് നോക്കുമ്പോ ഷാനയുടെ മുഖം ഒരു കൈ കൊണ്ട് പിടിച്ചു നിക്കേണ് കുഞ്ഞോൻ

“ഡാ ഡാ ആകെ പഞ്ചറായി ഇരിക്കേണ് അപ്പോഴാ അവന്റെ ഒരു പഞ്ചാര ”

വെളുക്കനെ ചിരിച്ച് രണ്ട് പേരും പരസ്പരം അകന്നു. ഞാൻ ഹോസ്പിറ്റലിൽ നിക്കുന്ന ദിവസം ഷാന വരും. കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുഞ്ഞോനേ വീട്ടിലേക്ക് കൊണ്ട് പോന്നു. ഉമ്മാമയും ഉപ്പയും വന്നിരുന്നു.

പിറ്റേ ദിവസമാണ് അവരെ വിട്ടത്. ഷാനുക്കയും ഷാനയും കൂടെ ഒരു ദിവസം വന്നിരുന്നു. എന്നെ കാണണം എന്ന് പറഞ്ഞാ ഷാന വന്നത്.

രണ്ട് പേരുടെയും അവസ്ഥ കാണണം അടുത്ത് ഉണ്ടായിട്ടും അപരിചിതരെ പോലെ. കുറച്ചു കഴിഞ്ഞ് ഷാനയും പടകളും കുഞ്ഞോന്റെ അടുത്ത് ഇരുന്നു.

ഷാനുക്കയെ വിളിച്ചു അജുക്ക ടെറസിലേക്ക് പോയി. ഷെസ്നയെ വിളിച്ച് എന്നോടും കൂടെ ചെല്ലാൻ പറഞ്ഞ്. ഞാൻ ചെന്നപ്പോ രണ്ട് പേരും ഭയങ്കര ചർച്ചയിലാ.

@@@@@@@@@@@@@@@@@@@@@@@

“എനിക്ക് നേരത്തെ സംശയം തോന്നിയിരുന്നു ഇതൊരു സാദാരണ ആക്‌സിഡന്റ് അല്ലെന്ന് ”

“അതേ അജു ഇത് മനപ്പൂർവം ആരോ ചെയ്തതാ. പോലീസ് രഹസ്യമായി അന്വേഷിക്കുന്നുണ്ട് ”

അപ്പോഴാണ് ഐഷുവും ഷെസ്‌നയും അവിടെ നിക്കണ കണ്ടത്.

“അത് ശരിയാണ്. ഇത് ഒരു ആക്‌സിഡന്റ് അല്ല. കൊല്ലാൻ നോക്കിയതാ ” ഷെസ്‌ന

“ആര്… ആര് കുഞ്ഞോനേ കൊല്ലാൻ നോക്കിയത് ”

“അത് വാപ്പിയും പിന്നേ മറ്റേ ആളും കൂടി. അതാരാണെന്ന് കണ്ട് പിടിക്കാൻ എനിക്ക് ഇത് വരേ കഴിഞ്ഞില്ല ” ഷെസ്ന

“ഹ്മ്മ് എനിക്ക് സംശയം ഉണ്ടായിരുന്നു. ”

പിന്നെയും കുറച്ച് നേരം കാര്യങ്ങൾ സംസാരിച്ചു ഷാനുവും ഷാനയും പോയി അത് കഴിഞ്ഞാണ് ഷെസ്ന പറയുന്നത്

“ഞാൻ പറഞ്ഞില്ലേ ആ പെണ്ണിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടെന്ന്. അമീറയെ. അവളെ ഞാൻ കണ്ടേക്കണത് വാഹിദ്ക്കാടെ ഫോണിലാ. ”

“വാഹിദിന്റെ ഫോണിലോ ”

“അതേ ഇക്കാടെ പഴയ കാമുകി. അവളാ ഇക്കാനെ ഈ കോലത്തിൽ ആക്കിയത്. കാര്യം തല്ല് കൊള്ളി ആയിരുന്നെങ്കിലും പെണ്ണ് കേസിൽ ഒന്നും ഇല്ലായിരുന്നു. കാര്യം ആയിട്ട് തന്നെയാ അമീറയെ സ്നേഹിച്ചതും.

പക്ഷെ അവള് കൊള്ളില്ലാത്ത പെണ്ണാ അജുക്ക. അവക്ക് ആണുങ്ങൾ എന്ന് പറഞ്ഞാ കളിപ്പാവകളാ. അവളാണ് വാഹിദ്‌ക്കനെ പെണ്ണിന്റെ കാര്യത്തിലും മോശക്കാരൻ ആക്കിയത്.

ഞങ്ങളുടെ സ്വത്ത്‌ ഒക്കെ പോയി കഴിഞ്ഞപ്പോ തിരിച്ചു നാട്ടിലേക്കു വരേണ്ടി വന്നു. അവര് തമ്മിൽ ബ്രേക്ക്‌ അപ്പ്‌ ആയെന്ന് എല്ലാരോടും പറഞ്ഞത്. മറ്റുള്ളവരുടെ മുമ്പിൽ അവള് എന്നും നല്ലവളാ.

നാട്ടിൽ വന്ന് കഴിഞ്ഞ് ഒരു ദിവസം ഇക്കാന്റെ ഫോൺ എടുത്തപ്പോ ഷാനിബ് ഇക്കാടെ ഫോട്ടോ ഞാൻ കണ്ടിരുന്നു. അത് വെച്ച് നോക്കുമ്പോ എല്ലാം വെൽ പ്ലാൻഡ് ആയിരുന്നു എന്ന് തോന്നുന്നു. ”

ഷെസ്ന പറഞ്ഞത് കെട്ട് ഞാനും ഐഷുവും അന്തം വിട്ട് നിന്നു. എല്ലാം പരസ്പരം ബന്ധപെട്ട് കിടക്കുന്നു. വാഹിദ് -അമീറ -ഷാനു പിന്നെ ഹാഷിം.

അന്ന് ബീച്ചിൽ വെച്ച് അമീറയെയും ഹാഷിമിനെയും കണ്ടപ്പോ ചെറിയ ഡൌട്ട് അടിച്ചതാ. പക്ഷെ ഇപ്പൊ എല്ലാം ക്ലിയർ ആയി.

“അപ്പൊ എല്ലാം അവര് കളിച്ച കളിയാ. ”

“ആരു കളിച്ച കളി ”

“അവരല്ല അവൻ ഹാഷിം ”

“ഹാഷിം ആരാ ” ഷെസ്‌ന

നടന്ന കാര്യങ്ങൾ എല്ലാം അവളോട് പറഞ്ഞു. ഷാനു ജോലി ചെയ്തിരുന്നത് ഹാഷിമിന് പാർട്ണർഷിപ് ഉള്ള കമ്പനിയിൽ ആണ്.

അത് ഞാൻ നേരത്തെ അറിഞ്ഞിരുന്നു. അമീറ ഷാനുവിന്റെ ജീവിതത്തിലേക്ക് വന്നതും മറ്റു സംഭവങ്ങളും എല്ലാം അവന്റെ തീരുമാനം ആയിരുന്നു.

മാമയെയും വാഹിദിനെയും കൂട്ട് പിടിച്ചു ഇപ്പൊ കുഞ്ഞോന്റെ ആക്‌സിഡന്റ് വരേ. ഐഷു ഒന്നും വിശ്വസിക്കാൻ ആകാതെ ഇരുന്നു.

പിറ്റേ ദിവസം ഓഫീസിൽ നിന്ന് ഞാൻ നേരത്തെ വന്നു. ചായ കുടിച്ചോണ്ട് ഇരിക്കുമ്പോഴാ ഒരു കാർ വന്ന് നിന്നത്.

അതിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ട് ഞാൻ അമ്പരന്നു. കൂടെ പാരിയും കാറിൽ നിന്ന് ഇറങ്ങിയപ്പോ സംശയത്തോടെ ഞങ്ങൾ നിന്നു. ഐഷു കണ്ട പാടെ ഓടി ആളുടെ അടുത്തേക്ക്.

“ഹബീക്ക എന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ. ”

“ഇത് അജുന്റെ വീട് ആയിരുന്നോ ”

“വാ കേറി ഇരിക്ക് ” ഞാൻ അവനെ വിളിച്ചു അകത്തേക്ക് കൊണ്ട് പോയി.

“പാരിക്ക് എന്താ പറ്റിയത്. കയ്യില് എന്താ മുറിവ് ”

ഐഷു ചോതിച്ചപ്പോഴാ എല്ലാരും പാരിയെ നോക്കണത്. അത്രയും നേരം ഹബിയെ പരിചയപ്പെടുന്ന തിരക്കിൽ ആയിരുന്നു.

“അത് ഞാൻ ചെറുതായി ഒന്ന് വീണതാ ” പാരി

ഹബീബ് എന്തോ പറയാൻ പോയപ്പോ അവള് ഇടക്ക് കയറി പറഞ്ഞു. എല്ലാവരും അവളെ നോക്കാൻ പോയപ്പോ ഞാൻ ഹബിനെ മാറ്റി നിർത്തി സംസാരിച്ചു.

“സത്യം പറ എന്താ സംഭവിച്ചത്. ”

“അത് ആ കുട്ടിയെ ആരോ മനപ്പൂർവം വണ്ടി ഇടിക്കാൻ ശ്രമിച്ചതാ. എന്റെ മുമ്പിൽ വന്ന് പെട്ടത് കൊണ്ട് ഒന്നും സംഭവിച്ചില്ല. ”

യാ റബ്ബേ വീണ്ടും അപകടം. എങ്ങനെ ഞാൻ എന്റെ കുടുംബത്തെ രക്ഷിക്കും. എന്തായിരിക്കും അവരുടെ അടുത്ത ലക്ഷ്യം.

ഇനി എന്തൊക്കെ ചെയ്തു കൂട്ടും. ദേഷ്യം കൊണ്ട് എന്റെ കൈ വിറച്ചു. ഇനി ഒരു വട്ടം കൂടി ഇത് പോലെ എന്തെങ്കിലും സംഭവിച്ചാൽ കൊല്ലും ഞാൻ എല്ലാത്തിനെയും.
@@@@@@@@@@@@@@@@@@@@@@@

കുറേ നേരം ആയി രണ്ടെണ്ണം കൂടി വെല്യ ചർച്ചയിലാ എന്താണാവോ ഇത്ര സംസാരിക്കാൻ. വാപ്പിച്ചിയും കൊച്ചാപ്പയും വന്നപ്പോഴാ രണ്ട് പേരും തിരിച്ചു വന്നത്. വാപ്പിച്ചിയും ഹബീക്കയും പരസ്പരം നോക്കി എന്തോ ആലോചിക്കുന്നുണ്ട്. എന്തോ ഓർത്തിട്ടെന്ന പോലെ വാപ്പിച്ചി പറഞ്ഞു.

“അള്ളോഹ് മോനായിരുന്നോ. അന്ന് കണ്ടതിൽ പിന്നേ ഇപ്പോഴാ കാണുന്നെ. കുറേ അന്വേഷിച്ചു പക്ഷെ പേര് പോലും അറിയാതെ എങ്ങനെ ഒരാളെ കണ്ടെത്താനാവും”

ഞങ്ങള് എല്ലാരും അന്തം വിട്ട് നോക്കി നിക്കേണ്. എന്താ ഇപ്പൊ ഇവിടെ നടക്കണേ എന്നോർത്തു. ഞങ്ങടെ നിൽപ്പ് കണ്ട് വാപ്പിച്ചി പറഞ്ഞു.

“നിങ്ങക്ക് മനസ്സിലായില്ലല്ലേ.. ഇവനാണ് അന്ന് നമ്മുടെ പാരിയെ ആ കാട്ടാളന്മാരിൽ നിന്ന് രക്ഷിച്ചത്. ടെന്ഷന്റെ ഇടക്ക് മോന്റെ പേര് പോലും ചോദിക്കാൻ പറ്റിയില്ല അന്ന്. ”

സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ. അജുക്കനോട് പറഞ്ഞിരുന്നു ഞാൻ ആളെ കണ്ടെത്തണ.

കാര്യം പക്ഷെ അത് നമ്മുടെ ഹബീക്ക ആയിരിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഹബീക്കയും പാരിയും പരസ്പരം നോക്കി.

ഞാൻ നോക്കിയത് പാരിയുടെ മുഖത്തേക്കാ അവിടെ പൂനിലാവ് ഉദിച്ചു നിക്കുന്നുണ്ട്. നാണത്തിന്റെ ആയിരം പൂക്കൾ വിരിഞ്ഞു ആ മുഖത്ത്

തുടരും @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 17

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 18

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 19

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 20

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 21

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 22