Sunday, November 24, 2024
Novel

വാസുകി : ഭാഗം 23

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

മനുവിനോട് അറിയാത്തൊരു അടുപ്പം തോന്നി തുടങ്ങിയോ തനിക്.ഒന്നും വേണ്ടാന്ന് ഒരു തോന്നൽ.. .ചിരിക്കുന്ന കുഞ്ഞിന്റെ മുഖം കാണുമ്പോൾ താൻ അവനോടു എന്തോ തെറ്റ് ചെയ്യാൻ പോകുന്നത് പോലെ അവൾക്ക് തോന്നി.തന്റെ മനസ്സ് തന്റെ കൈ വിട്ടു പോവുകയാണോ എന്ന് അവൾ ഭയന്നു.

വേണ്ട… തന്റെ കുടുംബമില്ലാതെയാക്കിയ ദുഷ്ടനാണ് അയാൾ . ആ തെറ്റിന് മാപ്പില്ല.

പക്ഷേ ഓരോ തവണയും മനുവിനെ കാണുമ്പോൾ അവളുടെ ഉള്ളിൽ വല്ലാത്തൊരു സുരക്ഷിത ബോധം തോന്നി തുടങ്ങിയിരുന്നു.

കുഞ്ഞാ ഞാൻ നിന്നോടും നിന്റെ അച്ഛനോടും ചെയ്യാൻ പോകുന്നത് തെറ്റാണോ ? മനു ഇപ്പോൾ കാണിക്കുന്ന ഈ സ്നേഹം ഇനിയും വേണമെന്ന് ഒരു മോഹം. ഒന്നും വേണ്ടാല്ലെ നമുക്ക്.

വാസുകി പറയുന്നത് എല്ലാം കേട്ടു കിടക്കുകയായിരുന്ന കുഞ്ഞു കുഞ്ഞരി പല്ല് കാട്ടി ചിരിക്കാൻ തുടങ്ങി.

ആഹാ.. എന്തൊരു സന്തോഷം . അപ്പൊ നിന്റെ അമ്മയെ കൊന്നതിനു ഒരു കുഴപ്പവും ഇല്ലെന്ന് ആണോ പറയുന്നേ .

അതറിഞ്ഞത് കൊണ്ടല്ലേ എന്റെ അമ്മ മരിച്ചേ… മനു എന്നെ കൊല്ലാൻ നോക്കിയേ.. അച്ഛനു അസുഖം വന്നത്.. അതൊക്കെ മറന്നിട്ടു ഞാൻ അയാളോട് ക്ഷമിക്കണോ?

കുഞ്ഞു വാസുകി പറയുന്നത് നോക്കി കിടക്കുകയാണ്.

എന്നാലും മനു പാവം ഒക്കെ തന്നെ ആണ് അല്ലേ.. ? സ്നേഹം ഒക്കെ ഉണ്ട്. പക്ഷേ അയാളെ അങ്ങനെ വിടാൻ എനിക്ക് ഉദ്ദേശമില്ല.

ഓരോന്നിനും എണ്ണി എണ്ണി കണക് പറയിക്കും ഞാൻ.
ഇത്തവണ കുഞ്ഞു ഉറക്കെ കരയാൻ തുടങ്ങി.

അച്ചോടാ വാവേ…അമ്മേടെ കുഞ്ഞിന് ശങ്കടം വന്നോടാ ..ഒന്നുലാട്ടോ. അമ്മ ചുമ്മാ പറഞ്ഞത് അല്ലെ.

അവൾ കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു. പക്ഷേ അവന്റെ കരച്ചിൽ കൂടിയതെ ഉള്ളു.

അച്ഛേടെ മുത്തിനെ അമ്മ കരയിചോടാ എന്നും ചോദിച്ചു മനു വന്നു കുഞ്ഞിനെ എടുത്തു.

അമ്മ കുഞ്ഞിനെ തല്ലിയോ.. സാരല്ല്യട്ടോ.
മനുവിന്റെ കൈയിൽ ചെന്നതോടെ കുഞ്ഞു കരച്ചിൽ മാറ്റി ചിരിക്കാൻ തുടങ്ങി

അവനു അല്ലെങ്കിലും അവന്റെ അച്ഛനെ മതി. വാസുകി പരിഭവം പറഞ്ഞു.

അച്ഛന്റെ കുഞ്ഞിന് അച്ഛനോട് അല്ലാതെ പിന്നേ ആരോടാ സ്നേഹം.. ല്ലേടാ വാവേ.

അപ്പൊ അത് എന്റെ കുഞ്ഞു അല്ലെ മനുവേട്ടാ?
പെട്ടെന്ന് ആയിരുന്നു വാസുകിയുടെ ചോദ്യം.
മനുവിന്റെ മുഖം പെട്ടന്ന് വല്ലാതെ ആയി.

എങ്കിലും ചിരിച്ചു കൊണ്ട് കുഞ്ഞിനെ അവൾക് അരികിലേക്ക് കൊണ്ട് ചെന്നു.

എന്റെ പൊന്നെ… പിണങ്ങാതെ.. ഞാൻ അറിയാതെ പറഞ്ഞു പോയതാ.

വേണ്ട.. വേണ്ട. നിങ്ങൾ അച്ഛനും മോനും എന്താച്ചാ ആയിക്കോ. ഞാൻ ഇല്ല.
വാസുകി പരിഭവം നടിച്ചു തിരിഞ്ഞു കിടന്നു.

മനു അവൽക്കരികിൽ കുഞ്ഞിനെ കിടത്തി.
പിണങ്ങല്ലേഡോ.. നമ്മുടെ കുഞ്ഞു അല്ലെ ഇവൻ. താനീല്ലാതെ ഞങ്ങൾ എങ്ങനാഡോ…

മനുവിന് അത് ഫീൽ ആയെന്നു വാസുകിക്ക് മനസിലായി.

അയ്യേ മനുവേട്ടാ ഞാനും തമാശക്ക് പറഞ്ഞതാ..അതിന് ഇത്ര ഫീൽ ആവുന്നു എന്തിനാ.

പക്ഷേ മനുവിന്റെ മുഖം വാടി തന്നെ ഇരുന്നു. ഓഹ് .. തമാശ പറഞ്ഞതാന്ന് പറഞ്ഞിട്ടും മിണ്ടാൻ താല്പര്യം ഇല്ലെങ്കിൽ ഇനി മിണ്ടണ്ട.
വാസുകി ദേഷ്യത്തോടെ എഴുനേറ്റു പോകാൻ ഒരുങ്ങി.

ഡോ.. അവിടെ കിടക്കു… വയ്യാന്നു ഒരു ബോധവും ഇല്ല പെണ്ണിന്.
മനു അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി.

അപ്പോൾ പിണങ്ങിയാൽ പിന്നാലെ വരും അല്ലേ . വാസുകിക്ക് ഒരു കുസൃതി തോന്നി

അയ്യോ… മനുവേട്ടാ തല വേദനിക്കുന്നു. അവൾ പെട്ടന്ന് തലയിൽ കൈ വച്ചു വേദന അഭിനയിക്കാൻ തുടങ്ങി.അവളുടെ അഭിനയം കണ്ടു മനു ആകെ പേടിച്ചു

നല്ല പെയിൻ ഉണ്ടോ.. ഹോസ്പിറ്റലിൽ പോണോ എന്നൊക്കെ ചോദിച്ചു മനു വെപ്രാളപെടുന്നത് കണ്ടു വാസുകിക്ക് ചിരി പൊട്ടി.

സഹിക്കാൻ പറ്റുന്നില്ല മനുവേട്ടാ… നല്ല വേദന.

ഞാൻ തന്റെ മെഡിസിൻ എടുത്തു കൊണ്ടു വരാം . മനു പെട്ടെന്ന് താഴെ പോയി മരുന്നും വെള്ളവുമായി വന്നു.

ദാ.. കഴിക്ക് . കുറച്ചു കഴിയുമ്പോൾ വേദന മാറും. മനുവിന്റെ കൈയിലെ ടാബ്‌ലെറ്റ് അവൻ അവൾക് നീട്ടി
അപ്പോഴാണ് മനുവിന്റെ നെറ്റി പൊട്ടിയിരിക്കുന്നത് വാസുകി കണ്ടത്.

അയ്യോ .. ഇതെന്തു പറ്റി മനുവേട്ടാ..

ഓഹ്.. മാറുന്നെടുക്കാൻ ഓടി പോയപ്പോൾ കാലുളുക്കി. ആ വരിപ്പിൽ ചെന്നു ഇടിച്ചതാ… അത് കുഴപ്പമില്ല. താൻ മരുന്ന് കഴിക്ക്.

തന്റെ വേദന മറന്നു തനിക്ക് നേരെ മരുന്നുകൊണ്ട് നിൽക്കുന്ന മനുവിനെ കണ്ടപ്പോൾ അവൾക് സഹിക്കാൻ കഴിഞ്ഞില്ല.

സോറി മനുവേട്ടാ… ഞാൻ ചുമ്മാ തമാശ കാണിച്ചതാ.. എനിക്ക് വേദന ഒന്നും ഇല്ല. പക്ഷേ ഏട്ടന് ഇങ്ങനെ പറ്റുമെന്ന് ഞാൻ കരുതിയില്ല അവൾ മനുവിനെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

കുറച്ചു നേരം കഴിഞ്ഞിട്ടും മനുവിന്റെ അനക്കം ഒന്നും കേൾക്കാതെ ആയപ്പോൾ അവൾ പിടി വിട്ടു . മനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എന്താ മനുവേട്ടാ.

ഹേയ് .. ഇത്രയും കാലത്തിനിടയിൽ എന്റെ ഭാര്യ ആദ്യമായിട്ടാ എന്നെ കെട്ടിപിടിച്ചു സോറി പറയുന്നത്.. ആ സന്തോഷത്തിൽ കണ്ണു നിറഞ്ഞു പോയതാ .

വാസുകി പെട്ടന്ന് മനുവിൽ നിന്ന് അകന്നു മാറി.
ചേ.. എന്തൊക്കെയാ വാസുകി നീ ഈ ചെയ്യുന്നത് . പക വീട്ടാൻ വന്ന നീ ഇപ്പോൾ മനുവിനെ സ്നേഹിക്കുകയാണോ ..

അവന്റെ സ്നേഹത്തിൽ നീ വീണു പോകരുത് വാസുകി.
അവളുടെ ഉള്ളിൽ ഇരുന്നു ആരോ പറഞ്ഞു കൊണ്ടിരുന്നു

അതെ . താൻ മനുവിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു .. അവന്റെ സാമീപ്യത്തിനായി കൊതിക്കുന്നു.അല്ലെങ്കിൽ പിന്നെ എന്തിനാണ് മനുവിന്റെ അടുത്ത് പിണങ്ങി കുറുമ്പ് കാട്ടിയത്.

ഇങ്ങനെ ആണെങ്കിൽ തനിക് തന്നെ തന്നെ നഷ്ടപെടുമെന്ന് അവൾക്കു മനസിലായി.
മനു താഴേക്കു പോയ ഉടൻ അവൾ ദേവനു ഫോൺ ചെയ്തു.

അച്ഛനോട് സംസാരിച്ചാൽ ഇപ്പോഴത്തെ ഈ അവസ്ഥക്ക് മാറ്റം വരുമെന്ന് അവൾക് ഉറപ്പുണ്ടായിരുന്നു.

പക്ഷേ ദേവന്റെ ഫോൺ ഓഫ് ആയിരുന്നു.അവൾ നിരാശയോടെ ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു.

മനു എന്തെടുക്കുകയായിരിക്കും .. കാൽ ഒന്ന് നോക്കിയില്ല . അവൾ കുഞ്ഞിന്റെ രണ്ടു സൈഡിലും തലയണ വച്ച ശേഷം താഴേക്കു ഇറങ്ങി ചെന്നു. മനു കാലിൽ ചൂട് വാക്കുകയായിരുന്നു

ഞാൻ പിടിക്കാം മനുവേട്ടാ .. വാസുകി മനുവിന്റെ കൈയിൽ നിന്ന് തോർത്ത്‌ വാങ്ങി വെള്ളത്തിൽ മുക്കി പതുക്കെ ചൂട് പിടിക്കാൻ തുടങ്ങി. മനു കണ്ണുകൾ അടച്ചു കസേരയിലേക്ക് ചാരി ഇരുന്നു .

ഇടക്ക് എപ്പോഴോ വാസുകിയുടെ കൈയിൽ ചൂട് അടിച്ചപ്പോൾ ആണ് അതിന് നല്ല പൊള്ളൽ ഉണ്ടെന്ന് അവൾക് മനസിലായ്തു .

പൊള്ളിയോ മനുവേട്ടാ .. അവൾ തോർത്തു നന്നായി കുടഞ്ഞു കാലിൽ വച്ചു. ഇപ്പോൾ കുഴപ്പമില്ലല്ലോ .. ഇത് ചെറു ചൂട് അല്ലേ

മനു ചിരിച്ചു കൊണ്ട് അതേഎന്ന് തലയാട്ടി.

ഡോ…

എന്താ മനുവേട്ടാ.

ഈ സ്നേഹം ഒക്കെ മറന്നു ഒരു നാൾ താൻ എന്നെ വെറുക്കുമോഡോ?

എന്തിന് ?
മനു ഉദ്ദേശിച്ചത് എന്താണെന്നു അവൾക്ക് മനസിലായി എങ്കിലും അവൾ അത് മറച്ചു വച്ചു.

വെറുതെ.. ചോദിക്കണം എന്ന് തോന്നി. ചോദിച്ചു … അത്രേ ഉള്ളു

ഹ്മ്മ്. അവൾ ഒന്നു മൂളുക മാത്രം ചെയ്തു.

ഞാൻ ചോദിച്ചതിന് മറുപടി പറയെഡോ.

വാസുകി ആകെ കൺഫ്യൂഷനിൽ ആയി.മനുവിനോട് എനിക് സ്നേഹം ആണോ വെറുപ്പ് ആണോ എന്ന് ഇപ്പോഴും അറിയില്ല പിന്നെ എങ്ങനെ ഇതിന് മറുപടി പറയും.

ഇപ്പോഴും വെറുപ് ആണ് എന്ന് പറഞ്ഞാലോ വേണ്ട. .എനിക്ക് ഇപ്പോൾ മനുവിനോട് കുറച്ചു സ്നേഹം ഒക്കെ ഉണ്ട്. അതുകൊണ്ട് ഒരിക്കലും വെറുക്കില്ല എന്ന് പറഞ്ഞാലോ..

പക്ഷേ അങ്ങനെ പറയാൻ അവളുടെ ഉള്ളു സമ്മതിച്ചില്ല.ഒന്നും പറയാതെ വാസുകി തല കുനിച്ചിരുന്നതെ ഉള്ളു.

ഒടുവിൽ മനു തന്നെ മൗനം ഭേദിച്ചു.
എനിക്കറിയാം ..ഇപ്പോൾ സ്നേഹിക്കുന്നതിന്റെ ആയിരമിരട്ടി താൻ എന്നെ വെറുക്കും.. ശപിക്കും.

പക്ഷേ എന്തൊക്കെ വന്നാലും എന്നെ വിട്ടു പോകരുത് വാസുകി താനും മോനും എന്റെ കണ്മുന്നിൽ ഈ വീട്ടിൽ തന്നെ ഉണ്ടാകണം . നിങ്ങളെ കണ്ട് കൊണ്ട് എനിക്ക് ജീവിക്കണം.

മനുവിന്റെ വാക്കുകൾ അവളെ തളർത്തികളഞ്ഞു.വയ്യായ്ക മറന്നു അവൾ കരഞ്ഞു കൊണ്ട് മുകളിലേക്ക് ഓടി

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14

വാസുകി : ഭാഗം 15

വാസുകി : ഭാഗം 16

വാസുകി : ഭാഗം 17

വാസുകി : ഭാഗം 18

വാസുകി : ഭാഗം 19

വാസുകി : ഭാഗം 20

വാസുകി : ഭാഗം 21

വാസുകി : ഭാഗം 22