Sunday, December 22, 2024
Novel

മഴപോൽ : ഭാഗം 29

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

മോൾക്ക് കൊടുക്കുന്നതിനിടയിൽ ഗൗരി ഇടയ്ക്കിടെ ഓരോ കുഞ്ഞുരുള കിച്ചുവിനും വായിൽ വച്ചുകൊടുത്തു….

✳️❇️✳️

അമ്മൂട്ടിടെ അപ്പുറവും ഇപ്പുറവും കിടക്കുമ്പോ പുറത്ത് മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു….

കിച്ചുവേട്ടാ… ആ എസി ഒന്ന് ഓഫ്‌ ചെയ്തു വയ്ക്കാവോ അല്ലേൽ ഇത്തിരി തണുപ്പ് കുറച്ചാലും മതി…. മോൾക്ക്‌ വയ്യാതാകും…

വൈകീട്ട് അവൾക്കൊരു തുമ്മലും ചീറ്റലും ഉണ്ടായിരുന്നതാ…. ഗൗരി ചെരിഞ്ഞുകിടന്ന് അമ്മൂട്ടിയെ നന്നായി പുതപ്പിച്ച് അവളുടെമേൽ കൈവച്ച് ചേർന്ന് കിടന്നു..

റൂമിലെ ലൈറ്റണച്ച് എസി യും ഓഫ്‌ ചെയ്ത് കിച്ചുവും അമ്മൂട്ടിയിലേക്ക് തിരിഞ്ഞ് കിടന്നു…….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

വേന്തമ്മേ….. വേന്തമ്മേ…. അമ്മൂട്ടി ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു… രാവിലെ അവളെ പ്ലേ സ്കൂളിലാക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഗൗരി….

അമ്മേടെ മോളിങ്ങ് വായോ…. നല്ല കുട്ടിയല്ലേ…. വാ അച്ഛയ്ക്ക് പോകാനായി അമ്മ അച്ഛെടെ ഷർട്ട്‌ പോലും തേച്ചിട്ടില്ല… കരയല്ലേ അമ്മൂട്ടി ഇങ്ങ് വാ…….

അമ്മേ….

നല്ലൊരു അടിയങ്ങ് വച്ച് തരും ഇങ്ങോട്ട് വാ പെണ്ണേ… അവള് പിന്നെയും ചിണുങ്ങിയപ്പോ ഗൗരിയൊന്ന് പേടിപ്പിച്ചു….

കരഞ്ഞുകൊണ്ട് തന്നെ അവള് ഗൗരിടെ മേലേക്ക് ചാഞ്ഞു….

അമ്മ വൈന്നേരം കൂട്ടാൻ വരൂലേടാ കണ്ണാ… അമ്മേടെ മോള് ഗുഡ് ഗേൾ അല്ലേ…? ഗുഡ് ഗേൾസ് ഇങ്ങനെ കരയില്ലാട്ടോ…

പറ ഗുഡ് ഗേൾ അല്ലേ…??

മ്മ്മ്മ് ഗുദ് ഗേളാ… അമ്മൂട്ടി കരയുന്നതിനിടയിലും ചിണുങ്ങി പറഞ്ഞു ന്നാ വാ അമ്മ കുളിപ്പിച്ച് തരാം…

അവളേം വാരിയെടുത്തു കുളിമുറിക്കരികിലേക്ക് നടക്കുമ്പോഴായിരുന്നു കിച്ചു ഡോർ തുറന്ന് ഇറങ്ങിയത്….

കിച്ചുവേട്ടൻ ഇപ്പം പോകുവോ….??? ഞാൻ ഷർട്ട്‌ അയൺ ചെയ്തിട്ടില്ല… ഇവളെ ഒന്ന് കുളിപ്പിച്ച് വേഗം വരാം… അപ്പഴേക്കും ചായ കുടിച്ചോ ഞാനവിടെ മേശപ്പുറത്ത് എടുത്തുവച്ചിട്ടുണ്ട്….

മ്മ്ഹ്….. അവൻ അവളുടെ നെറ്റിയിലേക്ക് നെറ്റി മുട്ടിച്ചുകൊണ്ട് മൂളി…

ഗൗരി ഒരു പുഞ്ചിരിയോടെ അവനെ തള്ളിമാറ്റി എന്നിട്ട് അമ്മൂട്ടിയെ ഒന്ന് നോക്കി….

കിച്ചു ചിരിച്ചുകൊണ്ട് അമ്മൂട്ടിടെ നെറ്റിയിലും ഒന്ന് നെറ്റിമുട്ടിച്ചു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

എന്താ….??????
അയൺ ചെയ്ത് ഷർട്ടുമെടുത്ത് തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന കിച്ചുവിനെ കണ്ട് അവളൊന്ന് ഞെട്ടി…..

അവനവളെ വലിച്ചു ചേർത്ത് കഴുത്തിൽ മുഖം പൂഴ്ത്തി….

ശരീരത്തിലൂടെ ഒരു ഷോക്കേറ്റതുപോലെ ഗൗരിയൊന്ന് വിറച്ചു…. പിന്നെ അവനെ തള്ളിമാറ്റി….

എന്താടി നീ നോക്കുന്നെ….???

പ്രിയേനെ ഓർമ വരുമ്പോ ഗൗരിയെ വേണ്ടാതാവുവോ…??? അവളവന്റെ കണ്ണിലേക്കു നോക്കി ചോദിച്ചു …

കിച്ചു ദേഷ്യത്തിൽ തിരിഞ്ഞുനടന്നുപോയി… ഗൗരിടെ മുഖത്തൊരിളം പുഞ്ചിരി വിരിഞ്ഞു…..

ആ മനസ്സിൽ പ്രിയയേക്കാൾ ഒരുപൊടിക്ക് കൂടുതൽ അല്ലെങ്കിൽ പ്രിയയ്ക്കൊപ്പം തന്നെ ഗൗരിയോട് ഇഷ്ടം തോന്നുമ്പോ… അന്നീ ഗൗരി ഗൗരിയെ മുഴുവനായും നൽകും…. ദേഷ്യത്തിൽ നടന്നുപോകുന്ന കിച്ചുവിനെ നോക്കിയവൾ മനസ്സിൽ പറഞ്ഞു… പിന്നെ തിരിഞ്ഞ് നിന്ന് അയൺ ചെയ്തു……

❇️✳️❇️

എന്തിനാ ഇതെടുത്തിട്ടേ ഞാൻ അയൺ ചെയ്യുന്നത് കണ്ടില്ലായിരുന്നോ…..???

എനിക്ക് തോന്നി ഞാനിതിട്ടു… ഇവിടെ ഒക്കെ അവരവരുടെ മാത്രം ഇഷ്ടങ്ങളും താല്പര്യങ്ങളുമാണല്ലോ…. കിച്ചുവൊന്ന് കുത്തി പറഞ്ഞു…..

ഗൗരിക്കത് കേട്ടപ്പോൾ ചിരിയാണ് വന്നത്..

അതൊക്കെ എന്തേലും ആയിക്കോട്ടെ…. ഞാൻ ഈ തേച്ചുവച്ചത് എന്റെ ആവശ്യത്തിന് വേണ്ടിയല്ലാലോ… അതോണ്ട് ഇതങ്ങോട്ട് ഇട്ടേക്ക്….

വേണ്ടാന്ന് പറഞ്ഞല്ലോ….

ഓഹ്…. രാവിലെ സൂര്യനുദിക്കുംമുമ്പ് എഴുന്നേറ്റ് ഇക്കണ്ട പണിയെല്ലാം ചെയ്തു വയ്ക്കുന്നതിന്റെ വല്ല ബുദ്ധിമുട്ടും നിങ്ങൾക്കറിയുവോ….???? ഇല്ലാ അതോണ്ടാണല്ലോ ഇങ്ങനൊക്കെ കാണിച്ചുകൂട്ടണേ… ഇടണ്ടെങ്കിൽ ഇടേണ്ട ഗൗരി ചൊടിച്ച് തിരിഞ്ഞ് നടന്നതും……

കിച്ചു അവളുടെ മുന്നിലേക്ക് ചെന്ന് നിന്നു..

തലയുയർത്തി അവനെ ദേഷ്യത്തോടെ നോക്കിയപ്പോൾ അവൻ കുസൃതിച്ചിരിയാലെ ഷർട്ടിന്റെ ബട്ടൻസ് അഴിക്കാൻ തുടങ്ങി….

അവന്റെ ആ ചിരി അവളുടെ ദേഷ്യത്തെ നിമിഷ നേരം കൊണ്ട് അലിയിച്ചുകളയാൻ മാത്രം ശക്തിയുള്ളതായിരുന്നു….

ഷർട്ട്‌ ഊരിയപ്പോൾ അവള് തേച്ചുമടക്കിവച്ച ഷർട്ട്‌ അവനു നേരെ നീട്ടി… അവനത് ഇടുന്നത് കണ്ടപ്പോൾ സന്തോഷത്തോടെ അവള് തിരിഞ്ഞുനടക്കാനൊരുങ്ങി …

ഗൗരീ…….
തന്നെ തന്നെ നോക്കി നിൽക്കുന്ന കിച്ചുവിനരികിലേക്ക് പോയി അവള് പതിയെ ഷർട്ടിന്റെ ബട്ടൻസ് ഓരോന്നായി ഇട്ടുകൊടുത്തു…. കണ്ണുവിടർത്തി ചിരിയോടെ അവള് തലയുയർത്തി…..

ഈ കണ്ണൊക്കെ ഒന്ന് എഴുതിക്കൂടെ എന്റെ ഗൗരിക്കുട്ടീ നിനക്ക്……..????

ഗൗരിയുടെ കണ്ണ് നിറഞ്ഞു തൂവി….

കിച്ചു പരിഭ്രാന്തനായി…

ന്തുപറ്റി..???

ഗൗരീ അവൻ മുഖം പിടിച്ചുയർത്തി ചോദിച്ചു…

എന്റച്ഛൻ എന്നെ ഇങ്ങനായിരുന്നു വിളിക്കാറ്….. പെട്ടന്ന് കേട്ടപ്പോ അച്ഛനെ ഓർത്തുപോയി……. അവള് മുഖം രണ്ടുകൈകൊണ്ടും പൊത്തിപ്പിടിച്ചു കരഞ്ഞു…….

ഈ മഴയ്ക്ക് ഒരു അവസാനം ഉണ്ടാവൂലെ പെണ്ണേ…..?? കിച്ചു കൈകൾ അടർത്തിമാറ്റി കളിയായി ചോദിച്ചു….. നിറഞ്ഞ മിഴികൾ അപ്പോൾ താഴെ കാൽവിരലുകളിലായിരുന്നു….

കിച്ചു കണ്ണുനീർ തുടച്ചുനീക്കി അവളുടെ നെറ്റിൽമേൽ ചുംബിച്ചു…..
നിനക്ക് ഞാനും മോളും ഇല്ലേ……?????

അവന്റെ നേർത്ത സ്വരത്തിലുള്ള വാത്സല്യത്തോട് കൂടിയുള്ള ചോദ്യം…… അതൊന്ന് മതിയായിരുന്നു അവൾ അവനിലേക്ക് അലിഞ്ഞുചേർന്ന് നിൽക്കാൻ…..

ഗൗരീ….
മ്മ്മ്ഹ്….
ഉയർന്നു വന്ന അവളുടെ മുഖത്ത് അൽപനേരം കണ്ണിമ വെട്ടാതെ അവൻ നോക്കി…. മുഖം താഴ്ത്തി ഇരുകവിളിലും സാവധാനം മാറി മാറി ചുംബിച്ചു….

ആ കണ്ണുകൾ അധരത്തിൽ പതിഞ്ഞ നിമിഷം തന്നെ അവൻ ആവേശത്തിൽ അമർത്തി ചുംബിച്ചു…. ഗൗരി കണ്ണുകൾ വിടർത്തി കിച്ചുവിനെ തന്നെ നോക്കി…..

അവന്റെ ചുണ്ടുകൾക്കിടയിൽ അവൾക്കായി ഒരിടം
തുറന്നു വന്ന നിമിഷം അവളവനെ തടഞ്ഞുകൊണ്ട് അവന്റെ ചുണ്ടിൽ വിരലുകൾ ചേർത്തു……
അവൻ അപേക്ഷ സ്വരത്തിൽ അവളെ നോക്കി…….

“പ്രിയയെ ഓർമ്മവരുമ്പോ ഗൗരിയെ വേണ്ടാതാവുവോ…..??? ” കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി വീണ്ടും ഗൗരിയത് ചോദിച്ചു….

ഓഹ്…. നാശം… അവൻ ചവിട്ടിതുള്ളി പോകുമ്പോൾ അവള് വാതില്പടിയിൽനിന്നും താലിയിൽ മുറുകെ പിടിച്ച് ചിരിയോടെ അവനെ നോക്കി…….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കൂയ്…. കിച്ചുവേട്ടാ……
ഹാ ആരിത് ദയയോ….
അതേലോ ഇവിടെ ഇന്നലെ ഗംഭീര പരിപാടിയായിരുന്നെന്ന് കേട്ടുലോ … എന്താ എന്നെ വിളിക്കാഞ്ഞേ എനിക്ക് മിസ്സായില്ലേ….
ദയ സങ്കടത്തോടെ താടി കൈകളിലൂന്നി പറഞ്ഞു…..

അത്രേ ഉള്ളൂ… ഞാൻ അത് റെക്കോർഡ് ചെയ്തിട്ടുണ്ടെടി വാട്സാപ്പിൽ അയച്ചുതന്നേക്കാം…. പോരെ…???

മതി മതി അതുമതി…..
ഇനി ഏട്ടന്റെ കുട്ടി വരവിന്റെ ഉദ്ദേശം പറ…
ഏയ്… എനിക്കെന്തുദ്ദേശം…??
ഓഹ്…. അപ്പം ഒന്നുമില്ല എന്നാ ഓക്കേ…..
അയ്യോ അങ്ങനല്ല….
ന്നാ പറയെടി… കിച്ചു ചിരിച്ചുകൊണ്ട് പറഞ്ഞു…….

അത് പിന്നേ വീട്ടിൽ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു…..
ആഹാ… അത് നല്ലതല്ലേ…???
അതേ നല്ലതാ പക്ഷേ ആാാ കൊരങ്ങൻ വരില്ലാന്ന്….
ഏത് കൊരങ്ങൻ…?? അവൻ ആക്കി ചോദിച്ചു…..
ദേ കിച്ചുവേട്ടാ ന്നെ ദേഷ്യം പിടിപ്പിക്കണ്ടാട്ടോ…..
ഇല്ലില്ലാ നീ പറ…. കിച്ചു സീരിയസ് ആയി പറഞ്ഞു…

ശരൺ…
അവൻ പറയുവാ….. എന്നോട് വേറെ കെട്ടി നല്ലതുപോലെ ജീവിച്ചോളാൻ..
അവന്റെ കൂടെ ചെന്ന് അവന്റെ അനാഥത്വം പങ്കുവയ്ക്കേണ്ടെന്ന്… ദയ നിറ കണ്ണുകളോടെ പറഞ്ഞു നിർത്തി….

ഞാൻ ഇതൊക്കെ അറിഞ്ഞിട്ടല്ലേ കിച്ചുവേട്ടാ ആ കഴുതേനെ സ്നേഹിച്ചേ….?? അവന് ആദ്യമേ അറിഞ്ഞുടായിരുന്നോ അവനാരും ഇല്ലാന്ന്……

എന്തൊരു ആവേശം ആയിരുന്നു പഞ്ചാരേം പറഞ്ഞു എന്റെ പിന്നാലെ നടക്കാൻ….. അവസാനം ഇപ്പവൻ പറയുവാ എന്നോട് രക്ഷപെട്ടോളാൻ…. എവിടെ ആ പട്ടി…??? അവനെ കാണാൻ വന്നതാ ഞാൻ….
കണ്ണുകൾ തുടച്ചവൾ ചാടി എഴുന്നേറ്റു….

ഹാ നേരെ ഇവിടന്ന് ഇറങ്ങീട്ട് റൈറ്റ്ലോട്ട് നടക്ക്… അവിടന്ന് 3rd ക്യാബിനാ അവന്റേത്…… കിച്ചു തമ്പ്സ്‌ അപ്പ്‌ കാണിച്ചവളെ പറഞ്ഞുവിട്ടു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ശേ… ഇങ്ങനല്ല പൂജക്കുട്ടി… മാറ് ശരണേട്ടൻ കാണിച്ച് തരാം….
ശബ്ദം കേട്ടവൾ അകത്തേക്ക് എത്തിനോക്കി…….

പൂജയ്ക്ക് ഈ കളർ ഒട്ടും ചേരുന്നില്ലാട്ടോ നല്ല ഡാർക്ക്‌ ബ്ലൂ ആയിരിക്കും ഇതിലും രസം…..

ശരൺ സർ ഇതൊന്ന് കാണിച്ച് തന്നെ ആാാ കടുവ എന്നെ ഇടിച്ചുകലക്കി കുടിക്കും അപ്പഴാ ഒരു കളർ…..

ശ്ശെടാ… ഇതിപ്പം ഞാനങ്ങു ശെരിയാക്കി തരില്ലേ എന്റെ പൂജക്കുട്ടീ…..
പറഞ്ഞുകൊണ്ടവൻ തലയുയർത്തി നോക്കിയത് ഡോറിൽ ചാരി നിന്ന് തന്നെ ചുട്ടെരിക്കാനുള്ള തീയുമായി നിൽക്കുന്ന ദയേടെ നേർക്കായിരുന്നു…..

ദയ നടന്ന് ചെന്ന് അവന്റെ കവിളത്ത് ആഞ്ഞടിച്ചു…. എവിടാടോ തന്റെ ഫോൺ… അതൊന്ന് എടുക്കാൻ നേരമില്ല അവന്റൊരു നീലയും പച്ചയും….

ഇനി മേലാൽ എന്റെ പിറകെ എങ്ങാനും വന്നാൽ….. അവള് കൈവിരൽ ചൂണ്ടി പല്ല് കടിച്ചമർത്തികൊണ്ട് തിരികെ നടന്നു… ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ച് മാറ്റാൻ പെടാപാട് പെടുകയായിരുന്നു….

ദയെ…. കിച്ചു വിളിച്ചെങ്കിലും അവള് ശ്രദ്ധിക്കാതെ ഇറങ്ങിപ്പോയി…..

ശരൺൺൺ…..
തന്റെ ക്യാബിനിലെ മേശപ്പുറത്തു തലചേർത്ത് കിടക്കുന്ന ശരണേ ഒച്ചയുയർത്തി കിച്ചു വിളിച്ചു….. തല പൊന്തിച്ചപ്പോഴാണ് കണ്ടത് കണ്ണ് ചുവന്ന് കലങ്ങിയിട്ടുണ്ട്…..

എന്തിനാടാ ചങ്കിനകത്ത് ഇത്രയും സ്നേഹം കൊണ്ട് നടന്നിട്ട് അതിനെ ഉപേക്ഷിച്ച് കളയണേ….???? പാവാണെടാ അവള്…. അതിന്റെ മനസ്സിൽ നീ മാത്രേയുള്ളു…

അറിയാം കിച്ചു… കൈവിട്ട് കളയാനും അല്ലായിരുന്നു ഞാൻ സ്നേഹിച്ചത്… എന്നെപോലെ ആരോരും ഇല്ലാത്തവന് അവളെപ്പോലൊരു കുട്ടി…. എന്റൊപ്പം അവൾക്ക് മടുക്കില്ലെടാ….??

ശവം…. എണീറ്റു വാടാ നാറി….

നമ്മക് വീട്ടിൽ പോയി ഗൗരിയേയും മോളെയും കൂട്ടിച്ചെന്ന് ദയേടെ അച്ഛനേം അമ്മേനേം ചെന്ന് കാണാം…..

മ്മ്ഹ് പക്ഷേ ഇന്നുവേണ്ട നാളെയാക്കാം കിച്ചു…. എനിക്കിന്ന് ഒരു ഹാഫ് ഡേയ് ലീവ് തരാമോ നീ ഞാനൊന്ന് വീട്ടിൽ പൊക്കോട്ടെ…..???

മ്മ്ഹ്ഹ് ചെല്ല്…. പിന്നേ പോകുന്നവഴിക്ക് നീ നാളെ ഇടാൻ ഒരു നല്ല ഷർട്ട്‌ മേടിച്ചോ ട്ടോ…. കിച്ചു ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞു….

നീ പോടാ തെണ്ടീ….. ശരൺ പെൻസ്റ്റാൻഡ് എടുത്ത് എറിഞ്ഞു… കൊള്ളുന്നതിനു മുൻപ് അവനോടി കളഞ്ഞു…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അച്ഛെടെ പൊന്നൂട്ടി…. എന്തായിന്ന് അച്ഛേനെ കൂട്ടാൻ വരാഞ്ഞേ….

അമ്മൂട്ടി ടി വി യിൽ നിന്നും കണ്ണെടുക്കാതെ അതിലേക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു….
കിച്ചു നോക്കുമ്പോൾ ചുണ്ടിനു ചുറ്റും ചോക്ലേറ്റ് പറ്റി കിടപ്പുണ്ട്….

അമ്മൂട്ടീ….. കിച്ചു കുറച്ചുറക്കെ വിളിച്ചവളെ മടിയിലേക്കിരുത്തി….
അച്ഛേ …ഉമ്മാാാ…..

ആാാ നല്ലയാളാ അച്ഛ എത്രനേരായി വന്നിട്ട്….

അതൊക്കെ പോട്ടേ ഇന്ന് ആരാ ചോക്ലേറ്റ് മേടിച്ചുതന്നെ… അവൻ അമ്മൂട്ടിടെ മുഖം തുടച്ചു കൊടുത്തുകൊണ്ട് ചോദിച്ചു…

അമ്മയാ….???

മ്മ്ഹ്ഹ് മ്മ്മ്ഹ്ഹ്.. രുദ്രമാമ…

കിച്ചു ഒന്ന് ഞെട്ടി… ഏത് രുദ്രമാമ..??

അമ്മേടെ ഇല്ലേ…. ആാാ രുദ്രമാമ…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26

മഴപോൽ : ഭാഗം 27

മഴപോൽ : ഭാഗം 28