Tuesday, November 5, 2024
Novel

അസുരന്റെ മാത്രം: ഭാഗം 7

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


അവിടുത്തെ കാഴ്ച കണ്ടു അനു ഞെട്ടി

“അച്ചു ഏട്ടാ”
അനു ഉറക്കെ വിളിച്ചു

അച്ചു ഞെട്ടി തിരിഞ്ഞു അനുവിനെ നോക്കി കൂടെ ഗായുവും

“മോളേ ഏട്ടൻ”
അച്ചു വാക്കുകൾക്കുവേണ്ടി പരതി ഗായുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല

“എനിക്കെല്ലാം മനസിലായി ഇനി കള്ളത്തരങ്ങൾ ഉണ്ടാക്കേണ്ട”
അനു വർധിച്ചു വന്ന ദേഷ്യത്തിൽ അത്രയും പറഞ്ഞിട്ട് തിരിഞ്ഞു നടന്നു അച്ചു ഒരുപാടു വിളിച്ചെങ്കിലും അനു തിരിഞ്ഞു നോക്കതെ നടന്നു

അച്ചു താഴേക്കു നോക്കി നിന്നു ഗായുവിന്റെ കണ്ണിൽ നിന്നും കണ്ണീരു പൊടിഞ്ഞു

അനു നേരെ റൂമിലേക്ക പോയി റൂമിൽ ഇരിക്കുമ്പോഴ് അച്ചുവും ഗായുവും അവളുടെ അടുത്തേക്ക് വന്നു

“മോളേ”അച്ചിവിന്റെ ആ വിളിയിൽ അച്ചുവിന് നല്ല സങ്കടം ഉണ്ടെന്നു മനസിലായി അവൾ തിരിഞ്ഞു നോക്കാതെ കിടന്നു അച്ചു അവളുടെ അടുത്ത് വന്നു തോളയിൽ പിടിച്ചു അനു എണിറ്റിരുന്നു

“മോളേ എന്തിനാ അച്ചു ഏട്ടനോടിങ്ങനെ അച്ചു ഏട്ടന് ഗായു ഇല്ലാണ്ട് പറ്റില്ലെടാ അച്ചു വിഷമത്തോടെ പറഞ്ഞു അനു അച്ചുവിനെ നോക്കി ഒരു കള്ള ചിരി ചിരിച്ചു അച്ചുവും ഗായുവും പരസ്പരം മനസിലാവാതെ നോക്കി

“എന്റെ അച്ചു ഏട്ടാ എന്നോട് പറയത്തോണ്ടല്ലേ ഞാൻ ദേഷ്യം പെട്ടത്”

അച്ചു ചെറുതായി ചിരിച്ചു

“അതേ ഇതാരോടും ഞാൻ പറയില്ല പകരം എനിക്കെന്തു തരും”

“ഡി കാന്താരി”

അതും പറഞ്ഞു അച്ചു അനുവിന് നേരെ കൈ ഓങ്ങി അനു എണീറ്റു പുറത്തേക്കിറങ്ങി ഓടി അവൾ പോകുന്നതും നോക്കി അവർ ചിരിച്ചു

**************************
രാത്രിയിൽ എല്ലാവരും കൂടി ഇരുന്നു സംസാരത്തിൽ ആയിരുന്നു

“എന്താ ഇങ്ങനെ എല്ലാരും ഇരിക്കുന്നെ ആരേലും ഒരു പാട്ടൊക്കെ പാട്”അഭി പതിയെ ആരും കാണാതെ മാളുവിനെ നോക്കി പറഞ്ഞു

“അതു നേരാ മോളേ മാളു ഒരു പാട്ടു പാടിക്കെ”ഉണ്ണി മാളുവിനെ നോക്കി പറഞ്ഞു അതു കേട്ട് മാളുവിന്റെ മുഖം നാണം കൊണ്ട് ചുവന്നു വേറൊരാളുടെയും അനുവിന്റെയും മുഖം ദേഷ്യം കൊണ്ടും
🎶നീ ഒരു മഴയായി തഴുകുമ്പോൾ മനം
ഹൃദയം നിറയും മഴയാകും🎶
അവളുടെ പാട്ടിനു കൂട്ടായി മഴയും പെയ്യുന്നുണ്ട് അവളുടെ പാട്ടിൽ എല്ലാവരും മയങ്ങി ഇരുന്നു അത്രയ്ക്ക് മധുരമായണ് പാടുന്നത് അച്ചുവും ഗായുവും കണ്ണുകൾ കൊണ്ട് കഥ പറഞ്ഞു കൊണ്ടിരുന്നു അനു അവളുടെ പാട്ടിൽ ലയിച്ചു പുറത്തെ മഴയും നോക്കി ഇരുന്നു ഉണ്ണി അനുവിനെ ഇമവെട്ടാതെ നോക്കികൊണ്ടിരുന്നു അനു അതു കാണുന്നുണ്ടെങ്കിലും മൈന്റ് ചെയ്തില്ല മാളു പാടി കഴിഞ്ഞു എല്ലാവരും കൈ അടിച്ചു അപ്പോഴേക്കും ഈശ്വരി അമ്മ ചിലങ്കയുമായി വന്നു എല്ലാവരും ഈശ്വരി അമ്മക്കട്ടു നോക്കി

“എന്താ അച്ഛമ്മ ഈൗ വയസാൻ കാലത്തു നൃത്തം ചെയ്യാൻ പോവണോ”അച്ചുവിന്റെ പറച്ചിൽ കെട്ടെല്ലാരും ചിരിച്ചു

“എന്റെ അച്ചു കുട്ടാ ചിലങ്ക ഞാൻ കൊണ്ട് വന്നു എന്നു കരുതി ഞാൻ നൃത്തം ചെയ്യാൻ പോവാണ് എന്നുണ്ടോ ഇവിടെ നൃത്തം അറിയാവുന്ന വേറെയും ആളുകൾ ഉണ്ടല്ലോ ”

“ആരാ ലക്ഷ്മി അമ്മ ആണോ”

“അവളും അല്ല”

“പിന്നെ”

“അതേ എന്റെ ലെച്ചുട്ടൻ നൃത്തം ചെയ്യുന്ന കാര്യം എല്ലാരു മറന്നോ”

“അയ്യോ എന്റെ അമ്മമ്മേ ഞാൻ അതൊക്കെ നിർത്തി ഇപ്പൊ ചിലങ്ക എടുത്തു നോക്കാറു പോലുമില്ല”

“അതൊന്നും പറഞ്ഞാൽ പറ്റില്ല ഈശ്വരി അമ്മ പറഞ്ഞ എന്റെ കുട്ടി കേൾക്കില്ല”

എല്ലാവരുടെയും നിര്ബന്ധത്തിനു വഴങ്ങി അവൾ ചെയ്യാം എന്നേറ്റു

“ആരാ പാടുക മാളുവിന്‌ ക്ലാസിക്കൽ സോങ്‌സ് അറിയുമോ”
അവൾ ഇല്ലാ എന്നു തല ആട്ടി

“ആരും പാടേണ്ട ഉണ്ണികുട്ടൻ പാടട്ടെ ”

“അച്ചമ്മേ ഞാനോ എനിക്ക് പറ്റൂല്ല”

“ഉണ്ണി അച്ഛമ്മയോടാണോ നിന്റെ ധിക്കാരം അച്ഛമ്മ പറഞ്ഞതങ്ങു കേട്ടാൽ മതി”

അവൻ അനുവിനെ ഒന്ന് നോക്കി അനു ചിലങ്ക അണിഞ്ഞു നിന്നു ഉണ്ണി പാടി തുടങ്ങി ഉണ്ണിയുടെ പാട്ടിനനുസരിച്ചു അനു ചുവടു വെച്ചു ഉണ്ണി അവളെ തന്നേ നോക്കിക്കോണ്ടിരുന്നു അവളുടെ മെയ്വഴക്കവും മുദ്രകളും ഉണ്ണ്കയുടെ മനസ്സിൽ ആഴത്തിൽ ഇറങ്ങി കൊണ്ടിരുന്നു അവളുടെ നീണ്ട ഇടതൂർന്ന മുടികൾ അവളുടെ ചുവടുകൾക്കനുസരിച്ചു ഇളകി കൊണ്ടിരുന്നു മാളു ഇതെല്ലാം കാണുന്നുണ്ടാരുന്നു അവളുടെ ഉള്ളിൽ കുശുമ്പ് ഉരുണ്ടു കൂടി എല്ലാവരുടെയും കയ്യടി ആണ് അവളെ സോബോധത്തിലേക്കു കൊണ്ട് വന്നത് അച്ചു ഓടി വന്നു അനുവിനെ ചുറ്റി പിടിച്ചു എല്ലാവരും മാറി മാറി അനുവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി ഈശ്വരി അമ്മ അവളെ ചേർത്തു പിടിച്ചു നെറ്റിയിൽ ചുംബിച്ചു ഈശ്വരി സ്വർണ്ണത്തിന്റെ ഒരു മാല അനുവിന്റെ കഴുത്തിൽ അണിഞ്ഞു അനുവിനെ ഒന്ന് ചേർത്തു പിടിക്കാനും ചുംബിക്കാനും ഉണ്ണിയുടെ മനസ് വെമ്പി എങ്കിലും അവൻ തടഞ്ഞു

“കുറച്ചൂടെ കഴിയട്ടെ എന്നിട്ട് നമ്മുടേ ഉണ്ണിയെ കൊണ്ട് എന്റെ കുട്ടീടെ കഴുത്തിൽ ഒരു താലി ചാർത്തിക്കാൻ ”

അനു നാണം കൊണ്ട് പൂത്തു മാളുവിനും മറ്റു പലർക്കും അതു സഹിച്ചില്ല

എല്ലാരും ഭക്ഷണം കഴിച്ചെഴുനേറ്റു കിടക്കാനായി പോയി അനു വയറും പൊത്തി പിടിച്ചു കരയാൻ തുടങ്ങി എല്ലാരും ഓടി അനുവിന്റെ അടുത്തെത്തി

“എന്തു പറ്റി മോളേ”ലക്ഷ്മി അനുവിനെ ചേർത്തു പിടിച്ചു ചോദിച്ചു

“അറിയില്ല അമ്മേ വല്ലാണ്ട് വയറു വേദനിക്കുന്നു”

“എന്റെ ദേവ്യേ എന്റെ കുട്ടിക്കിപ്പോ ഇടയ്ക്കിടെ ഇതു വരണുണ്ടലോ”

“അനുവിനെ രാജൻ വാരി എടുത്തു കാറിന്റെ അടുത്തേക്ക് ഓടി പുറകെ വീട്ടിലെ ബാക്കി ഉള്ളവരും
“രാധേ നീ ഇവിടെ നിക്ക് അമ്മയുടെ അടുത്തആരെലും വേണ്ടേ ”
പകരം ബാലന്റെ ഭാര്യ കേറി അവരുടെ വണ്ടി ഹോസ്പിറ്റലിലേക്കു നീങ്ങി ഇതു കണ്ട് ഉണ്ണിയുടെ ഉള്ളു പിടഞ്ഞു കുറെ സമയത്തിന് ശേഷം കാർ തിരിച്ചു വീട്ടിൽ എത്തി ലക്ഷ്മി അനുവിനെ പിടിച്ചു കൊണ്ടേ കിടത്തി രാജൻ ഹോസ്പിറ്റലിലെ കാര്യം മുതിർന്നവരോട് പറഞ്ഞു എല്ലാരും കിടക്കാനായി പോയി

“അയ്യോ മക്കളെ നാളെ നേരത്തെ എനിക്കണം കേട്ടോ നിർമാല്യം തൊഴാൻ പോവണം”ഈശ്വരി എല്ലാവരെയും ഓർമിപ്പിച്ചു

ഈശ്വരി പറഞ്ഞത്തിനനുസരിച്ചു എല്ലാരും കാലത്തെ തന്നേ റെഡി ആയി താഴേക്കു വന്നു അനുവും പ്രെവീണയും മാളുവും സെറ്റിന്റെ ഹാഫ് സാരി ആയിരുന്നു ഗായു മുണ്ടും നേരിതും ആയിരുന്നു മുകളിൽ നിന്നും ഇറങ്ങി വരുന്ന അനുവിൽ ഉണ്ണിയുടെ കണ്ണുടക്കി അവൻ അവളെ തന്നേ നോക്കി ഇരുന്നു കണ്ണുകൾ വാലിട്ട് എഴുതിയിരുന്നു കൈയിൽ നിറയെ കറുത്ത കുപ്പി വള അവളുടെ നീണ്ട ഇടതൂർന്ന മുടിയിൽ ചുറ്റിയിരിക്കുന്ന മുല്ലപ്പൂ കാലിൽ ചുറ്റി പിടിച്ചിരിക്കുന്ന വെള്ളി കൊലുസ് കഴുത്തിൽ ഈശ്വരി അമ്മ സമ്മാനിച്ച മാല നെറ്റിൽ കറുത്ത വട്ട പൊട്ടു അവളുടെ വെളുത്ത മുഖത്തെ കൂടുതൽ ഭംഗി ആക്കിയിരുന്നു അവളുടെ കാലിലെ വെള്ളി കൊലുസാവാൻ അവന്റെ ഹൃദയം കൊതിച്ചു ഉണ്ണിയുടെ ഉള്ളിൽ അതുവരെ ഇല്ലാത്ത ഒരു വികാരം ഉടലെടുത്തു അവന്റെ കാലുകൾ അവൻ അറിയാതെ അവളുടെ അടുക്കലേക്കു ചലിച്ചു അവളെ അവൻ ഇടുപ്പിൽ കൂടെ ചുറ്റി പിടിച്ചു അവളുടെ ചുവന്ന ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർത്തു അവൾ ശ്വസം കിട്ടാതെ പിടച്ചു അവന്റെ ശരീരത്തിൽ അവളുടെ വിരലുകൾ ആഴ്ന്നിറങ്ങി

“ഉണ്ണി ഏട്ടാ ഉണ്ണി ഏട്ടാ “അവൻ ഞെട്ടി തിരിഞ്ഞു നോക്കി

“എത്ര തവണ വിളിച്ചു ഉണ്ണി ഏട്ടൻ ഇതേതു ലോകത്താണ് നിന്നോണ്ട് സ്വപ്നം കാണണോ”മാളുവിന്റെ ആ ചോദ്യത്തിൽ ആണ് അവൻ സ്വപ്നം കാണുകയാണെന്ന ബോധം വന്നത് അവൻ മാളുവിനെ നോക്കി ചമ്മിയ ചിരി ചിരിച്ചു
“ആട്ടെ ആരാരുന്നു സ്വപ്നത്തിൽ ഞാൻ ആയിരുന്നോ”

മാളുവിന്റെ ആ ചോദ്യത്തിൽ ഉണ്ണി ഞെട്ടി മാളുവിനെ നോക്കി

“ഇങ്ങനെ നോക്കേണ്ട വെറുതെ ചോദിച്ചതാ”

ഉണ്ണി ഒന്ന് ചിരിച്ചു എങ്കിലും ഉണ്ണി മാളുവിന്റെ ആ ചോദ്യത്തിൽ തന്നേ ആയിരുന്നു

“നിങ്ങളിവിടെ എന്നാ നോക്കി നിക്കുവാ പോവേണ്ട”അഭിയുടെ ആ ചോദ്യത്തിൽ രണ്ടു പേരും പരസ്പരം നോക്കി ശേഷം അഭിയുടെ പുറകെ പുറത്തേക്കു നടന്നു

“എല്ലാരും വന്നെകിൽ വാ നമ്മുക്ക് പോവാം”

എല്ലാവരും അമ്പലത്തിലേക്ക് നടന്നു വയലിനു നടുവിലൂടെ അമ്പലത്തിലേക്ക് നടന്നു നല്ല തണുപ്പുണ്ട് മൂടൽ മഞ്ഞുഉണ്ട് ഗായുവും അനുവും ഒന്നിച്ചാണ് നടപ്പ് കുറുക്കന്റെ കണ്ണു കോഴി കൂട്ടിൽ എന്നു പറഞ്ഞു പോലെ അച്ചുവിന്റെയും ഉണ്ണിയുടെയും കണ്ണു അനുവിന്റെയും ഗായുവിന്റെയും മുഖത്താണ് ഇതു മാളു കാണുന്നുണ്ടാരുന്നു എല്ലാരും അമ്പലത്തിൽ എത്തി ഉമാമഹേശ്വരൻ മാരാണ് അവിടുത്തെ പ്രീതിഷ്ട്ട എല്ലാരും അമ്പലത്തിലേക്ക് കയറാൻ തുടങ്ങിയതും അനുവിന്റെ കൈയിൽ പിടിച്ചാരോ വലിച്ചു പുറത്തേക്കു കൊണ്ട് പോയി

(തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6