Sunday, December 22, 2024
Novel

വാസുകി : ഭാഗം 19

നോവൽ
എഴുത്തുകാരി: ഭദ്ര ആലില

പറയു മനു … എന്റെ കുഞ്ഞിനെ നീ എന്താ ചെയ്തെ .. പറ എന്താ ചെയ്തേന്ന്

വാസുകി മനുവിനെ ശക്തിയായുലച്ചു കൊണ്ടിരുന്നു.
നിയന്ത്രണം വിട്ട മനു വാസുകി പിടിച്ചു തള്ളി.

നിനക്കെന്താ ഭ്രാന്ത് ആയോ.?

ആയി… എന്റെ കുഞ്ഞിനെ താ . ഇല്ലെങ്കിൽ നിന്നെ ഇന്ന് ഞാൻ കൊല്ലും.

പിന്നെയും തനിക്കു നേരെ ചീറി കൊണ്ടുവരുന്ന വാസുകിയുടെ കരണം നോക്കി മനു ഒരടി കൊടുത്തു. താഴേക്കു വീണു പോയ അവളെ പെട്ടെന്ന് അവൻ പിടിച്ചെഴുന്നേൽപിച്ചു.
വാസുകി അമ്പരന്നു ചുറ്റും നോക്കി.

നീ എന്ത് ഭ്രാന്ത ഈ പറയുന്നേ.. കുഞ്ഞു മുകളിൽ മുറിയിൽ അല്ലേ.

മുറിയിലോ… അപ്പോൾ താൻ ഈ കണ്ടത് എല്ലാം….. ഒന്നും മനസിലാകാതെ വാസുകി മനുവിനെ തുറിച്ചു നോക്കി.

എന്താടോ തനിക്കു പറ്റിയത്.. താൻ എന്തൊക്കെയാ ഈ വിളിച്ചു പറയുന്നത് … ഞാൻ നമ്മുടെ കുഞ്ഞിനെ കൊന്നുവെന്നോ . എന്താടോ താൻ ഇങ്ങനെ….
പുകച്ചിൽ എടുത്തിട്ട് ഇറങ്ങി പോന്നതാ ഞാൻ … കുഞ്ഞു നമ്മുടെ മുറിയിൽ തന്നെ ഉണ്ട്.

നമ്മുടെ മുറിയിലോ…

ഹാ… വാ.

അവൻ കൈ പിടിച്ചു അവളെ റൂമിലേക്ക് കൊണ്ടു പോയി. അവിടെ തൊട്ടിലിൽ കുഞ്ഞു സുഖമായി കിടന്നുറങ്ങുന്നുണ്ടായിരുന്നു.

നോക്ക്… ഇതല്ലേ നമ്മുടെ കുഞ്ഞ്.

വാസുകി പെട്ടെന്ന് കുഞ്ഞിനെ വാരി എടുത്തു കുറേ ചുംബിച്ചു

അശ്വതി… തനിക്കു കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ..?

സോറി ഏട്ടാ .. ഞാൻ ഒരു സ്വപ്നം കണ്ടു… ഞെട്ടി എണീറ്റപ്പോൾ ഏട്ടനെയും കുഞ്ഞിനെയും കണ്ടില്ല.. ഒരു നിമിഷം അത് സത്യമാണ്ന്ന് ഞാൻ വിശ്വസിച്ചു പോയി.

സാരമില്ലഡോ… താനും നമ്മുടെ കുഞ്ഞും അല്ലേ എന്റെ ലോകം.. അത് ഞാൻ ഇല്ലാതെ ആക്കുവോ..

വാസുകി കുഞ്ഞിനെ ഒന്നുകൂടി ചേർത്ത് പിടിച്ചു.. ഈ സ്വപ്നം യാഥാർഥ്യമാവാൻ ഇത് അശ്വതിയുടെ കുഞ്ഞ് ആണെന്ന് മനു അറിഞ്ഞാൽ മാത്രം മതി.

ഡോ… താൻ എന്താ ഈ ആലോചിക്കുന്നെ.. ഇനിയും എന്റെ കഴുത്തിൽ പിടിക്കാൻ ഉള്ള പരിപാടി ആണോ. മനു ചിരിച്ചു കൊണ്ട് ചോദിച്ചു.

നോക്കി പേടിപ്പിക്കണ്ട.. ഞാൻ വെറുതെ പറഞ്ഞതാ. തന്റെ ഉറക്കം കണ്ടപ്പോൾ കുഞ്ഞിനെ തന്റെ അടുത്ത് കിടത്താൻ എനിക്ക് തോന്നിയില്ല. അതാ തൊട്ടിലിൽ കിടത്തിയത്. പക്ഷേ അതിത്ര വല്യ പോല്ലാപ്പ് ആകുന്നു കരുതിയില്ല.

വാസുകി മനുവിനോട്‌ കുറേ ക്ഷമ പറഞ്ഞു.
കുഞ്ഞിനെ നടുക്ക് കിടത്തിയിട്ട് മനു ലൈറ്റ് ഓഫ് ചെയ്തു.

ലൈറ്റ് കിടന്നോട്ടെ മനുവേട്ടാ.. എനിക്കെന്തോ വല്ലാത്തൊരു പേടി.

ശരി.. താൻ കിടന്നോ.. ഞാനില്ലേ ഇവിടെ.
മനു അവളെ സമാധാനിപ്പിച്ചു.
കണ്ണടച്ച് കിടക്കുന്ന അവളുടെ മുഖതേക്ക് മനു ഇമ വെട്ടാതെ നോക്കികിടന്നു.

ഇത് എന്റെ കുഞ്ഞല്ലേ വാസുകി… എന്റെ ചോര.. അതിനെ ഞാൻ ഇല്ലാതെയാക്കില്ല. എനിക്ക് നീ വേണം… ഇവനും.
ചെയ്തു പോയ എല്ലാ തെറ്റുകൾക്കും പരിഹാരമായി നിങ്ങളിനി എന്റെ സംരക്ഷണതിൽ ആയിരിക്കും.

കുഞ്ഞിന്റെ കുഞ്ഞു കൈകളിൽ പിടിച്ചു കൊണ്ടു മനു പറഞ്ഞു. മനുവിന്റെ സ്നേഹം മനസിലാക്കിയിട്ടെന്നവണ്ണം കുഞ്ഞു അവന്റെ വിരലിൽ മുറുകെ പിടിച്ചു.

ദിവസങ്ങൾ കോഴിയും തോറും മനുവിനു തന്റെ ജീവിതതോട് വല്ലാത്ത കൊതി തോന്നി തുടങ്ങിയിരുന്നു. വാസുകിയെയും കുഞ്ഞിനെയും ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥ. പലപ്പോഴും, ചെയ്ത് പോയ തെറ്റുകൾ മനുവിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു.

വാസുകിയെ അശ്വതി എന്ന് വിളിക്കുന്നതിൽ അസ്വസ്ഥത തോന്നി തുടങ്ങിയപ്പോൾ അവളെ വാസുകി എന്ന് തന്നെ വിളിക്കാൻ അവൻ തീരുമാനിച്ചു.

അശ്വതി…. നമുക്ക് തന്റെ പേര് ഒന്നു മാറ്റിയാലോ..

ഇപ്പോഴെന്താ ഇങ്ങനെ ഒരു ആലോചന..

വെറുതെ.. ഈ പേര് ഇനീ തനിക് വേണ്ട.എന്തായാലും കുഞ്ഞിന് നമ്മൾ പേരിടാൻ തീരുമാനിച്ചല്ലോ… അന്ന് തന്നെ തന്റെ പേരും മാറ്റാം.

ഏട്ടൻ എനിക്ക് വേറെ പേര് കണ്ടു വച്ചിട്ടുണ്ടോ..

ഉണ്ട്….

എന്താ അത്.

കുഞ്ഞിന് ആഷിക് എന്നിടാം… ആഷിക് ആലക്കൽ. തനിക്കു വാസുകി എന്നും.

വാസുകി… !
മനു തനിക്കു എല്ലാം അറിയാമെന്നു മനസിലാക്കിയിട്ട് ആകുമോ ഇപ്പോൾ ഈ പേര് പറയുന്നതു. മനു എല്ലാ സത്യവും മനസിലാക്കിയിട്ടുണ്ടാകുമോ എന്ന് വാസുകി ഭയന്നു.

എന്താടോ തനിക് പേരിഷ്ടമായില്ലേ?

ഹ്മ്മ്.. അവൾ മൂളുക മാത്രം ചെയ്തു.

ഓക്കേ… ഇനി ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ ഞാൻ ഏറ്റു.. ഏറ്റവും അടുത്ത നാൾ തന്നെ നമുക്ക് കുഞ്ഞിന് പേരിടൽ നടത്താം. എല്ലാവരെയും വിളിച്ചു വലിയൊരു ചടങ്ങ്. എന്താ.

എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുവെന്ന ഭയം ആയിരുന്നു വാസുകിക്ക്. പക്ഷേ മനുവിന്റെ ഉള്ളിൽ തന്റെ തെറ്റുകൾ ഓരോന്നായി തിരുത്തുന്നതിന്റെ സന്തോഷമായിരുന്നു.

(തുടരും )

വാസുകി : ഭാഗം 1

വാസുകി : ഭാഗം 2

വാസുകി : ഭാഗം 3

വാസുകി : ഭാഗം 4

വാസുകി : ഭാഗം 5

വാസുകി : ഭാഗം 6

വാസുകി : ഭാഗം 7

വാസുകി : ഭാഗം 8

വാസുകി : ഭാഗം 9

വാസുകി : ഭാഗം 10

വാസുകി : ഭാഗം 11

വാസുകി : ഭാഗം 12

വാസുകി : ഭാഗം 13

വാസുകി : ഭാഗം 14

വാസുകി : ഭാഗം 15

വാസുകി : ഭാഗം 16

വാസുകി : ഭാഗം 17

വാസുകി : ഭാഗം 18