Thursday, November 21, 2024
Novel

വരാഹി: ഭാഗം 17

നോവൽ
ഴുത്തുകാരി: ശിവന്യ

“അതുകൊണ്ടാണോ വരാഹി ഭ്രാന്തു അഭിനയിക്കുന്നത്….???? അല്ലെങ്കിൽ മനസിനേറ്റ മുറിവ് മാറിയിട്ടും ആ മാറ്റം പുറത്തു കാണിക്കാതെ ഈ ഇരുട്ടു മുറിയിൽ കഴിയുന്നത്???? പറ…. ആർക്കു വേണ്ടി??? എന്തിനു വേണ്ടി???? ”

അന്നയുടെ ചോദ്യം കേട്ടു വരാഹി ഞെട്ടിയില്ല….. പകരം അവളുടെ മുഖത്തു വികൃതമായൊരു പുഞ്ചിരി വിടർന്നു …. ഇത്രയും നാൾ എല്ലാവരെയും വിഡ്ഢികളാക്കി എന്നു അഹങ്കരിക്കുന്ന പുഞ്ചിരി…..

“അപ്പോൾ ഞാൻ ഊഹിച്ചത് ശരിയാണ്…. ചേച്ചി ഒക്കെ മനസ്സിലാക്കിയിരുന്നു….”

അവൾ ഇരുന്നയിടത്തു നിന്നും എഴുന്നേറ്റു റൂമിലൂടെ ഉലാത്തി കൊണ്ട് അന്നയെ നോക്കി…. അന്നയും എഴുന്നേറ്റു അവളുടെ മുൻപിൽ വന്നു നിന്നു…

“ഇല്ല…. എന്നെ കാണണം എന്നാവശ്യപ്പെട്ട് നി എന്നെ വിളിച്ചു വരുത്തിയ ഈ നിമിഷം വരെ എനിക്കൊന്നും അറിയില്ലായിരുന്നു….

പക്ഷെ ഇപ്പോൾ എന്റെ മുൻപിൽ ഇരുന്നു സംസാരിക്കുന്ന ഈ വരാഹിക്കു കുഴപ്പമൊന്നുമില്ലെന്നു മനസ്സിലാക്കാൻ എനിക് കഴിയും….

കാരണം നിനക്കു ഇഷ്ടമായാലും ഇല്ലെങ്കിലും ഞാൻ ഒരു ഡോക്ടർ ആണ്…. മനുഷ്യന്റെ അതി സങ്കീർണമായ മനസ്സ് പഠിച്ച ഡോക്ടർ….

സോ നിനക്കു പറയാനുള്ളത് എന്തായാലും എന്നോട് പറയാം… ഞാൻ ഉണ്ടാകും നിന്റെ കൂടെ…. ഒരു ചേച്ചിയായി…. അതിലുപരി ഒരു കൂട്ടുകാരിയായി…..”

അന്ന അവളുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു… ആ കണ്ണുകളിലുണ്ടാകുന്ന ഭാവമാറ്റം ഒപ്പിയെടുക്കാനെന്ന പോലെ….

വരാഹി ആദ്യമായി കാണുന്ന പോലെ അന്നയെ നോക്കി….

“ചേച്ചിക്ക് എന്നെ കുറിച്ചെന്തെറിയാം?????”

“ഒന്നുമറിയില്ല…. നിന്നെ കുറിച്ചു പറയേണ്ടത് നീയാണ്…. മറ്റുള്ളവരുടെ വാക്കുകളിൽ കൂടെ നിന്നെ അറിയുന്നതിലും നല്ലതു നിന്റെ കണ്ണുകളിലൂടെ നിന്നെ കാണുന്നതാണ് ….എനിക്ക് അതാണിഷ്ട്ടം”

അന്ന കൈകൾ മാറത്തു പിണച്ചു കെട്ടി….

“ചേച്ചിക്ക് എന്നെ കേൾക്കാൻ സമയമുണ്ടോ….. ഇപ്പൊ രാത്രി ഏറെ വൈകിയില്ലേ…..”

“ഏതു പാതിരാത്രി ആയാലും നി പറയാൻ തയ്യാറായാൽ കേൾക്കാൻ ഞാൻ റെഡിയാ….”

അന്ന അവളുടെ സമ്മതം അറിയിച്ചെങ്കിലും വരാഹിയുടെ മുഖത്തെ സംശയം മാറിയില്ല …. അവൾ അൽപസമയം എന്തോ ആലോചിച്ചു നിന്നു….. പിന്നെ പറഞ്ഞു….

“ഇപ്പൊ വേണ്ട…. നാളെ…. നാളെ സംസാരിക്കാം നമുക്കു…. പക്ഷെ അതിനു ശേഷം മാത്രമേ ചേച്ചി ഇതേക്കുറിച്ചു വേറെ ആരോടെങ്കിലും പറയാൻ പാടുള്ളൂ….”

“ഒക്കെ…. അങ്ങനെ ആണ് നിന്റെ ഇഷ്ടം എങ്കിൽ അങ്ങനെ ആയിക്കോട്ടെ…. പക്ഷെ നി എന്നെ പറ്റിക്കരുത്….”

“ഇല്ല….”

“എങ്കിൽ ഇപ്പോൾ ഞാൻ
പൊയ്ക്കോട്ടെ ”

അന്ന ചോദിച്ചു….

“ഉം…”

വരാഹി മൂളി…

“ഫുഡ് കഴിക്കുമല്ലോ????”

“യെസ്…”

“ഇതു തണുത്തിട്ടുണ്ടാകും….വേറെ ഫുഡ് തരാൻ ഞാൻ പറയാം…”

വരാഹി ഒന്നും മിണ്ടിയില്ല…. അന്ന പുറത്തേക്ക് നടന്നു….

സെല്ലിന് വെളിയിൽ എത്തിയപ്പോൾ അവളൊന്നു തിരിഞ്ഞു നോക്കി…. അപ്പോഴും ഇമവെട്ടാതെ അവളെ തന്നെ നോക്കി നിക്കുന്നുണ്ടായിരുന്നു വരാഹി….

************************

“വരാഹിയുടെ ഭാഗം കേട്ടതിന് ശേഷം വിഷ്‌ണുവുമായി സംസാരിക്കാം… അല്ലെ ഇച്ചായാ… അതായിരിക്കില്ലേ നല്ലതു???”

അന്ന് നടന്ന സംഭവങ്ങൾ മുഴുവൻ പറഞ്ഞതിന് ശേഷം അലക്സിന്റെ അഭിപ്രായം അറിയാനായി അന്ന ചോദിച്ചു….

“നിനക്കെന്താ തോന്നുന്നത്????”

“അതാവും നല്ലതെന്നു എനിക് തോന്നുന്നു…. അങ്ങനാണെങ്കിൽ മാത്രമേ വിഷ്ണു പറയുന്നതിൽ എന്തെങ്കിലും കള്ളമുണ്ടോ എന്നു എനിക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളൂ…. ”

“അതേ …. അതാവും നല്ലതു…. കാരണം ഇപ്പൊ ഈ സംഭവത്തെക്കുറിച്ചു നിന്റെ ചില ഊഹങ്ങൾ അല്ലാതെ നിനക്കൊന്നും അറിയില്ല…. സോ വരാഹി ആദ്യം പറയട്ടെ….”

“എങ്കിൽ ഞാൻ വിഷ്ണുവിനെ വിളിച്ച് നാളത്തെ മീറ്റിംഗ് ക്യാൻസൽ ചെയ്യട്ടെ…. ”

അവൾ ഫോണെടുത്ത് പുറത്തേക്ക് നടന്നു…..

“ഹലോ…”

ഉറക്കച്ചടവോടെയുള്ള വിഷ്ണുവിന്റെ സ്വരം അന്ന കേട്ടു…

” വിഷ്ണു…. അന്നയാണ്….”

” മനസ്സിലായി… എന്താ മാഡം? എന്തെങ്കിലും പ്രോബ്ലം….”

” ഉം…. നാളെ രാവിലെ എനിക്ക് വേറൊരു മീറ്റിംഗ് ഉണ്ട്.. അതിന് ശേഷം ഞാൻ വിഷ്ണുവിനെ വിളിക്കാം…. അപ്പോൾ വന്നാ മതി കേട്ടോ… ”

” ശരി മാഡം…. ഞാനിവിടുണ്ടാകും…. മാഡം വിളിച്ചാ മതി….”

” ഒക്കെ… ”

ആ കാൾ കട്ടായ ഉടനെ തന്നെ വിഷ്ണുവിന്റെ ഫോണിൽ നിന്നും വേറൊരു കോൾ പോയി…. അരുന്ധതിയുടെ നമ്പറിലേക്ക്…. അന്ന വിളിച്ചതും സംസാരിച്ചതുമായ കാര്യങ്ങൾ അവനെ അവരെ അറിയിച്ചു…..

**************************

കാര്യങ്ങളൊന്നും ആരോടും പറയണ്ടെന്ന് വരാഹി ആവശ്യപ്പെട്ടതുകൊണ്ട് അന്ന അരുണിനോട് പോലും ഒന്നും പറഞ്ഞിരുന്നില്ല… യഥാർത്ഥത്തിൽ നടന്നതെന്തൊക്കെയാണെന്നറിഞ്ഞതിന് ശേഷമാവാം എല്ലാം എന്ന് അവൾ മനസ്സിലുറപ്പിച്ചു……

പതിവ് പോലെ റൗണ്ട്സിൽ അവൾ വരാഹിയെ എക്സാമിൻ ചെയ്തു… സൗമ്യമായൊരു പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തികളിക്കുന്നുണ്ടായിരുന്നു….

തിരിച്ചു അതേ രീതിയിൽ അന്നയും പെരുമാറി…..

” ഡോക്ടർ എന്റെ ഭാര്യ വിളിച്ചിരുന്നോ…. ”

ആരാമത്തിലെ എല്ലാ അന്തേവാസികളോടും സംസാരിക്കാൻ അന്നദിവസവും സമയം കണ്ടെത്തിയിരുന്നു…..

അതിനിടയിൽ
പതിവില്ലാതെയുള്ള കിഷോറിന്റെ ചോദ്യം അന്നയെ തെല്ലൊന്നമ്പരപ്പെടുത്തി…. അവനോടെന്തു മറുപടി പറയുമെന്നറിയാതെ അവൾ വിഷമിച്ചു…..

” വിളിച്ചില്ല അല്ലേ….. എനിക്കറിയാം… അവർക്കെന്നേക്കാൾ ഇഷ്ടം എന്റെ കൂട്ടാക്കാരനെയാണ്…. ജീവിക്കട്ടെ.. അവൾ സുഖായി ജീവിക്കട്ടെ….. ”

അന്നയുടെ മറുപടിക്ക് കാക്കാതെ സ്വയം പറഞ്ഞ് കൊണ്ട് നടന്ന പോകുന്ന കിഷോറിനെ കണ്ടപ്പോൾ എന്തുകൊണ്ടോ അന്നയ്ക്ക് ദേവാശിഷിനെ ഓർമ്മ വന്നു….

സ്വന്തം പെറ്റമ്മയോ, സ്നേഹിച്ച പെണ്ണോ, അതോ അവളുടെ കാമുകനോ, ….. ആരോ ചെയ്ത ചതി താങ്ങാനാവാതെ എവിടേക്കോ മറഞ്ഞു പോയ ദേവാശിഷിനെ….

ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിൽ കൂടിയും ദേവാശിഷ് അന്നയിൽ ഒരു ധർമ്മസങ്കടമായി അവശേഷിച്ചു…

മനസ്സിന് വല്ലാത്ത വിങ്ങൽ അനുഭവപ്പെട്ടപ്പോൾ അവൾക്ക് കരയണമെന്ന് തോന്നി… എന്തിനെന്നറിയാതെ, ആർക്ക് വേണ്ടിയെന്നറിയാതെ അവളുടെ കണ്ണുകൾ സജലങ്ങളായി….

പെട്ടെന്ന് തന്നെ പരിസര ബോധം വന്നപ്പോൾ അന്ന കണ്ണുകൾ അമർത്തി തുടച്ചു…. പിന്നെ വരാഹിയുടെ സെല്ലിന് നേരെ നടന്നു….

” ഇനി പറ വരാഹി… നിന്റെ കഥ കേൾക്കാനായി ഞാനെന്റെ എല്ലാ പ്രശ്നങ്ങളും മാറ്റി വെച്ച് വന്നിരിക്കുകയാണ്… ദാ നോക്ക്… ഞാൻ ഫോൺ വരെ എടുത്തിട്ടില്ല…. ”

അന്ന വരാഹിക്ക് മുൻപിലായി ഇരുന്നു….

അവൾ അന്നയുടെ മുഖത്ത് നിന്ന് കണ്ണെടുത്തില്ല…..

പിന്നെ പതിയെ പറഞ്ഞ് തുടങ്ങി….

“ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോഴേ എന്റെ ആഗ്രഹമായിരുന്നു എഴുത്തുകാരി ആകണമെന്ന്…..

അതിന് വേണ്ടി എന്തൊക്കെയോ വാരി വലിച്ചെഴുതി പത്രങ്ങളിലേക്കും വാരികകളിലേക്കുമൊക്കെ അയച്ചുകൊടുക്കലായിരുന്നു എന്റെ ഏറ്റവും വലിയ ഹോബി… ”

****************************

“അമ്മേ….. അമ്മേ…..”

സ്കൂൾ ബസ് ഇറങ്ങി മുറ്റത്തു നിന്നു തന്നെ വിളിച്ചു കൂവി കൊണ്ടു വരാഹി വീടിനകത്തേക്ക് ഓടി കയറി….

“അമ്മേ….”

“എന്താടീ … എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നെ….”

അകത്തു നിന്നും വേഷം മാറി കൊണ്ടു വനജ പുറത്തേക്കു വന്നു….

“‘അമ്മ ഇപ്പൊ വെന്നേയുള്ളോ???”

“ഉം…. ”

“ദേ നോക്കമ്മേ… ഇന്ന് സ്കൂളിൽ നടന്ന കഥാരചന മത്സരത്തിൽ എനിക്കാ ഫസ്റ്റ്…. ഇതേ കപ്പ് കണ്ടോ….”

“ഓ… അവളുടെ ഒരു ഗപ്പ് … പിന്നെ സ്വർണ്ണഗപ്പലെ കാണാൻ…. ഒന്നു പോയെടീ….”

വിഷ്ണു ആയിരുന്നു….

“അതിനു ഞാൻ സ്വർണ്ണക്കപ്പെന്നും പറഞ്ഞു അങ്ങോട്ടു വന്നില്ലല്ലോ കാണിക്കാൻ …. ഇങ്ങോട്ടു വലിഞ്ഞു കേറി വന്നതല്ലേ കാണാൻ…. ഒന്നു പോയെടാ….”

അവളും ചുണ്ടുകൊട്ടി….

“പിന്നേ…. ഇങ്ങോട്ടു കാണാൻ വരാൻ അവളൊരു മാധവിക്കുട്ടി…. പോടീ… പോ… പോയി തരത്തികളിക്കു…..”

“നീ പോടാ മരമാക്രി…. നിനക്കു മാധവിക്കുട്ടി ആരാണെന്നു അറിയോടാ…. എടാ അറിയൊന്നു….”

വരാഹി അവന്റെ നേർക്കു തട്ടികയറി….

“വരാഹി…. മതി…. വന്നു കേറിയില്ല തുടങ്ങിക്കോളും…. കേറി പോടീ… പോയി വല്ലതും എടുത്തു വെച്ചു പടിക്കു…. വിഷ്ണു നിന്നോടും കൂടിയാ….”

വനജ ഒച്ച വെച്ചു…..

“ഹും… ഒരു സ്കൂൾ ടീച്ചർ വന്നിരിക്കുന്നു….”

വരാഹി ഖോഷ്ടി കാണിച്ചു….

“വരാഹി….”

“ഒന്നുല്ലമ്മ …. പടിക്കാനുണ്ടെന്നു പറയുവാരുന്നു….”

വനജ അടുക്കളയിലേക്കു പോയ തക്കം നോക്കി വരാഹി പുറത്തേക്കോടി….

“ടീ… നിക്കെടീ അവിടെ….”

“ഇപ്പൊ വരാമ്മേ….”

ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

വരാഹി: ഭാഗം 1

വരാഹി: ഭാഗം 2

വരാഹി: ഭാഗം 3

വരാഹി: ഭാഗം 4

വരാഹി: ഭാഗം 5

വരാഹി: ഭാഗം 6

വരാഹി: ഭാഗം 7

വരാഹി: ഭാഗം 8

വരാഹി: ഭാഗം 9

വരാഹി: ഭാഗം 10

വരാഹി: ഭാഗം 11

വരാഹി: ഭാഗം 12

വരാഹി: ഭാഗം 13

വരാഹി: ഭാഗം 14

വരാഹി: ഭാഗം 15

വരാഹി: ഭാഗം 16