Thursday, January 23, 2025
Novel

സൂര്യതേജസ്സ് : ഭാഗം 21 NEW

നോവൽ
******
എഴുത്തുകാരി: ബിജി

“സൂര്യനെ നോക്കിയതും പറഞ്ഞു
മുറിച്ചിട്ടാലും മുറികൂടുന്ന ഇനമാ
ആർക്കും ഇയാളോട് ജയിക്കാനാവില്ല

പുലി പോലും ഇയാളുടെ മുന്നിൽ പൂച്ചയാകും
യുദ്ധകാണ്ഡം അവസാനിച്ചു
ഇനി പട്ടാഭിഷേകം അല്ലേ…..”

“ഒന്നും മനസ്സിലാകാതെ അനീഷും അഗ്നിയും കല്യാണിയും നോക്കി നിന്നു
എന്നാൽ സൂര്യന്റെ മുഖത്ത് ചെറുചിരി വിരിഞ്ഞു

നിങ്ങൾക്ക് മനസ്സിലായില്ലെങ്കിലും ഞാൻ പറഞ്ഞത്
ദാ ഇയാൾക്ക് മനസ്സിലായിട്ടുണ്ട്
സൂര്യനെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു……”

“ഇന്നേക്ക് കൃത്യം ആറാം മാസം നിങ്ങൾക്ക് നിങ്ങളുടെ പഴയ സൂര്യതേജസ്സിനെ തിരിച്ചു തന്നിരിക്കും….”

ആചാര്യൻ ഋഷികേശ് കല്യാണിയെ നോക്കി പറഞ്ഞിട്ട് സൂര്യന്റെ നെറ്റിയിൽ ഇരു പുരികങ്ങളുടേയും മദ്ധ്യത്തിൽ തള്ളവിരൽ അമർത്തി കണ്ണടച്ച് നിന്നു.

നാളെത്തന്നെ ചികിത്സ തുടങ്ങണം ഇവിടെ ഒരാൾ നിന്നാൽ മതി.
ബാക്കിയുള്ളവർക്ക് പോകാം

ബ്രാഹ്‌മമുഹൂർത്തത്തിൽ തന്നെ മരുന്നു പുരയിൽ ശുദ്ധ വൃത്തിയോടെ സൂര്യനെ എത്തിക്കുക.

അതു പറഞ്ഞ് മറുപടിക്ക് പോലും കാത്തു നില്ക്കാതെ ആചാര്യൻ നടന്നുനീങ്ങി

എല്ലാവരിലും ശുഭപ്രതീക്ഷ ഉടലെടുത്തു. കാർമേഘം ഒഴിഞ്ഞ് തെളിഞ്ഞ ആകാശം പോലെയായി അവരുടെ മനസ്സ്
എന്തിനോ കല്യാണിയുടെ മിഴികൾ പെയ്തു കൊണ്ടിരുന്നു.

അനീഷും അഗ്നിയും മടങ്ങിപ്പോയിരുന്നു.

പിറ്റേ ദിവസം ബ്രാഹ്‌മമുഹൂർത്തിൽ തന്നെ സൂര്യനെ മരുന്നു പുരയിലേക്ക് മാറ്റി.

ഔഷധ കൂട്ടുകൾ പുകയ്ക്കുന്നുണ്ടായിരുന്നു. ആ മുറിയിൽ മരുന്നു പുര അക്ഷരാർത്ഥത്തിൽ കല്യാണിയെ അമ്പരപ്പിച്ചു.

മരുന്നു പുര ഔഷധ സസ്യങ്ങളാൽ നിർമ്മിതമാണ് കഷായങ്ങളുടെയും രസായനങ്ങളുടേയും സമ്മിശ്രമണം

അഞ്ചു വൈദ്യൻമാരാണ് അവിടെ സൂര്യനെ നോക്കാൻ ഉണ്ടായിരുന്നത് മുനിവര്യൻമാരെപ്പോലെ തേജസ്വികളായ ആചാര്യൻമാർ

ഇതൊരു തപസ്സാണ് വ്രതശുദ്ധിയോടെ അനുഷ്ടിക്കേണ്ട ഒന്ന്. കടുത്ത പഥ്യമാണ് നിഷ്കർഷിച്ചിരിക്കുന്നത് ഇനിയുള്ള 41 ദിവസം ഈ മരുന്നു പുരയിൽ തന്നെയായിരിക്കും സൂര്യൻ.

സൂര്യവെളിച്ചം നിഷിദ്ധമാണ്
സൂര്യനിൽ ഔഷധ എണ്ണ തേച്ചുപിടിപ്പിച്ച്

ഔഷധ കൂട്ട് ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ശരീരമാകമാനം ആവി പിടിക്കൽ ശരീരം വിയർപ്പിക്കൽ ആണ് ഉദ്ദേശം
പിന്നീട് വമനം ഔഷധ മരുന്ന് നല്കി ചർദ്ധിപ്പിക്കൽ ആണ് ആന്തരാവയവങ്ങളുടെ അഴുക്ക് കളയൽ ആണ്. പിന്നീട് മുറപോലെ ഉഴിച്ചിൽ തിരുമ്മൽ നസ്യം ധാര കിഴി ഇങ്ങനെ നീണ്ടു പോകും

മരുന്നുകളുടെ തീഷ്ണതയിൽ സൂര്യൻ കൂടുതൽ ക്ഷീണിതനാകും മനസ്സും ശരീരവും കൈവിട്ട അവസ്ഥ വരെ ഉണ്ടാകാം ഈ സമയങ്ങളിലെല്ലാം ആത്മ സംയമനത്തോടെ അയാളെ പരിചരിച്ച് കൂടെ ഉണ്ടാകണം.
കല്യാണി ആചാര്യൻ ഋഷികേശിന്റെ വാക്കുകൾ ശ്രദ്ധാപൂർവ്വം കേട്ടു.

ചിട്ടയായ ചികിത്സ അറുപത് നാൾ പിന്നിട്ടു. ഇപ്പോൾ മുഖത്തൊക്കെ തെളിച്ചം വന്നതുപോലെ
ഗർഭാലസ്യത്തിലും കല്യാണി വ്രതശുദ്ധിയോടെ സൂര്യനെ പരിചരിച്ചു പോന്നിരുന്നു.

വീടുകളിൽ നിന്ന് ദിവസവും എല്ലാവരും ഫോൺ വിളിച്ച് അന്വേഷണം നടത്തിയിരുന്നു.
ഗർഭവതി ആയതിനാൽ കല്യാണിയുടെ കാര്യങ്ങൾ നോക്കാൻ ഒരു പെൺകുട്ടിയെ നിയോഗിച്ചു സായന്തന

സായന്തന നല്ലൊരു ആശ്വാസമായിരുന്നു കല്യാണിക്ക്.
സൂര്യനെ മരുന്നു പുരയിൽ കയറ്റിയാൽ കല്യാണിയുടെ ആവശ്യം ഇല്ലായിരുന്നു ഈ സമയം സായന്തന കല്യാണിക്ക് കൂട്ടായിരുന്നു.

നല്ല ഐശ്വര്യമുള്ള മുഖം വെളുത്ത് കൊലുന്നനെയുള്ള അവളെ ആരും ഒന്നു നോക്കി നിന്നു പോകും പക്വതയോടെ മിതമായ സംസാരം കല്യാണിയും സായന്തനയും എന്തും തുറന്നു പറയാൻ തക്കവണ്ണമുള്ള സുഹൃത്തുക്കളായി.

ദിവസങ്ങൾ കഴിയുംതോറും
സൂര്യനിൽ മാറ്റങ്ങൾ അത്ഭുതമാംവണ്ണം വന്നുകൊണ്ടേയിരുന്നു. ശരീരം പഴയ ഊർജ്ജം കൈവരിച്ച പോലെ
വരണ്ടു ഉണങ്ങിയ ശരീരത്തിൽ രക്തയോട്ടം വർദ്ധിച്ചു.
കണ്ണുകളിലെ നഷ്ടപ്പെട്ടതിളക്കം വീണ്ടുകിട്ടി.

ഒരു ദിവസം രാത്രിയിൽ സൂര്യനൊപ്പം കിടന്നുറങ്ങുകയായിരുന്ന കല്യാണി എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്.

കല്യാണി വേഗം മുറിയിലെ ലൈറ്റിട്ടു. സൂര്യന്റെ ശരീരം വെട്ടിവി യർത്തിരിക്കുന്നു. മുഖത്ത് വല്ലാത്ത പരവേശം കണ്ണുകൾ നിറഞ്ഞൊഴുകി ചുണ്ടുകൾ വിറച്ച് അവ്യക്തമായി എന്തോ പറയാൻ ശ്രമിക്കുന്നു.

സൂര്യാ….. എന്താ ……സാരമില്ല എല്ലാം ശരിയാകും
അവൾ വേഗം ശരീരം തുടച്ച് അവന് വീശി കൊടുത്തു

സൂര്യൻ നാക്ക് ചുഴറ്റി അവ്യക്തമായി പതിയെ പറഞ്ഞു
വെ… വെള്ളം…..
വ്യക്തമല്ലെങ്കിലും കല്യാണിക്ക് സർവ്വവും നിശ്ചലമായി തോന്നി
ഒന്നും മിണ്ടാനാകാതെ വിറച്ചു കൊണ്ടവൾ നിന്നു പോയി.

വെള്ളം….. ഇത്തവണ വ്യക്തമായി ഒനു കൂടി പറഞ്ഞു
അവൾ വേഗം വെള്ളം അവനു പകർന്നു നല്കി.

അവളുടെ ഹൃദയം കുതിച്ചുചാടുക ആയിരുന്നു.
ശ്വാസം നിന്നു പോകുന്നതുപോലെ
മനസ്സിൽ നേർത്ത മഞ്ഞിൻ അല്ലികൾ പൊഴിഞ്ഞു വീഴുന്നു.

ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവന്റെ ശബ്ദം കേട്ടതിൽ സർവ്വവും മറന്നവൾ
സൂര്യൻ വെള്ളം കുടിച്ചു കഴിഞ്ഞതും അവനരികിൽ ആ നെഞ്ചത്ത് മുഖം ചേർത്തു കിടന്നു.

“സൂര്യാ…….
അവൾ മൃദ്യവായി വിളിച്ചു….’

“അതീവ പ്രണയത്തോടെ……
അത്രമേൽ ആർദ്രമായി……
അതിലോലമായി……
മനസ്സ് നിറഞ്ഞു തുളുമ്പുമ്പോഴും
ആനന്ദാശ്രുക്കൾ കൊണ്ട് അവളുടെ മിഴി തൂവി ……..”

ചട്ടമ്പി……..”
സൂര്യൻ ചിതറി ചിലമ്പിച്ച വാക്കുകളാൽ മൊഴിഞ്ഞു……”

അവന്റെ കണ്ണൂകളും നിറഞ്ഞൊഴുകിയിരുന്നു……..

ഏതോ യുഗാന്തരങ്ങൾക്ക് അപ്പുറത്തു നിന്ന് ഈ വിളി കേൾക്കാൻ കൊതിച്ച പോലെ

താനലഞ്ഞിരുന്നു
താനേതോ മരുഭൂമിയുടെ ഉഷ്ണക്കാറ്റിൽ ആർക്കുവേണ്ടിയോ തേടീ അലയുകയായിരുന്നു.
മന്വന്തരങ്ങൾക്കും തടയാനാകാതെ ഈ വിളിക്കായി മരിച്ചു ജീവിക്കുകയായിരുന്നോ……”

“എന്റെ മാത്രം തല്ലുകൊള്ളി………”
സൂര്യനെ നോക്കി അതും പറഞ്ഞവൾ ഇത്ര കാലം ഹൃദയത്തിൽ തടഞ്ഞുവച്ച വ്യസനങ്ങൾ ആർത്തലച്ച് അവൾ ആ നെഞ്ചിൽ ഒരു മഴയായി പെയ്തു തീർത്തു……”

ചട്ടമ്പി ജീവനാടി നിന്നെ……”

മരണത്തിന്റെ അഗാധതയിലേക്ക് വീഴുമ്പോഴും ഈ മുഖമായിരുന്നു മനസ്സിൽ……”

സൂര്യാ…… ഞാൻ എല്ലാവരോടും ഒന്നു പറയട്ടെ അവൾ ചാടി എഴുന്നേറ്റു…..”

എന്റെ സൂര്യൻ സംസാരിച്ചത് എല്ലാവരും അറിയട്ടെ……
കൊച്ചു കുട്ടികളെ പോലെ അവൾ സന്തോഷിക്കുന്നത് കണ്ട് അവന്റെ ചുണ്ടിൽ കുസൃതിച്ചിരി വിരിഞ്ഞു.

ചട്ടമ്പി വേണ്ടെടാ ഇനി നാളെ അറിഞ്ഞാൽ മതി……
നീ വാ എന്റെ തുടിപ്പിനെ ഒന്നു കാണട്ടെ……

അല്പ്പം ഉന്തിയ അവളുടെ ഉദരത്തിലായിരുന്നു അവന്റെ ശ്രദ്ധ

വയർ മറഞ്ഞു കിടന്ന നേര്യതിന്റെ പാളി കല്യാണി മാറ്റി നാണത്തോടെ അവനെ നോക്കി
ടി ചട്ടമ്പി നിന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നെടി……

എന്റെ കുഞ്ഞു കിടക്കുന്ന വയറിൽ ഉമ്മവയ്ക്കണമെടി…..

അവന്റെ കണ്ണുകളിൽ വിരിയുന്ന വ്യത്യസ്ത ഭാവങ്ങളെ പ്രണയത്തോടെ അവൾ നോക്കി
തല്ലുകൊള്ളി…… ശ്ശി….. അടങ്ങിയിരുേന്നാണം കേട്ടോ
അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചോണ്ട് പറഞ്ഞു…….

മോളു നോക്കിക്കൊ മുതലും പലിശയും തീർത്തങ്ങ് തരും ഞാൻ…..
ചട്ടമ്പി താങ്ങില്ല കേട്ടോ
കുസൃതിയാൽ അവൻ ചിരിച്ചു.

അവരുടേതുമാത്രമായ പ്രണയ നിമിഷങ്ങൾ അതിലെ ഓരോ പരമാണുവിലും വിരിയുന്ന സൗരഭ്യം അവർ ആസ്വദിക്കുകയായിരുന്നു.

അവരുടെ മിഴികളിൽ നിറയുന്ന പ്രണയത്തെ ഒരു നൂലിനാൽ കൊരുത്തെടുത്ത് അതിന്റെ ഊഷ്മള സൗരഭ്യം നുകർന്ന് അതിൽ ലയിച്ചവർ ഉറങ്ങി…..”

“ബ്രാഹ്മമുഹൂർത്തിൽത്തന്നെ ഉണർന്നു. ആചാര്യൻ ഋഷികേശിനോട് കല്യാണി സൂര്യൻ സംസാരിച്ചെന്നു പറയുമ്പോൾ അവൾ കരയുകയായിരുന്നു……”

സൂര്യൻ ആചാര്യനോട് മനസ്സിൽ തൊട്ട് നന്ദി പറഞ്ഞു.

ഒരു പുഞ്ചിരിയിൽ മറുപടി ഒരുക്കിക്കൊണ്ട് ഋഷികേശ് ചികിത്സയുടെ അടുത്തഘട്ടത്തിലേക്ക് കടന്നു…..

കല്യാണി രാവിലെ തന്നെ എല്ലാവരേയും സൂര്യന്റെ വിശേഷം അറിയിച്ചു.
സേതുനാഥും നീലാംബരിയും കരയുകയായിരുന്നു…..

മകനെ ഉടനെ കാണണമെന്ന് ആഗഹിക്കുന്നുണ്ടെങ്കിലും ഇത്രയും ദൂരം സേതുനാഥിന് യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു.

നീലാംബരി വരാമെന്നു പറഞ്ഞു
തൊട്ടടുത്ത ദിവസം അഗ്‌നിയും അനീഷും ഗൗതമിയും വിവരമറിഞ്ഞ് വൈദ്യമഠത്തിൽ എത്തി…..”

“വൈദ്യമഠത്തിലെ ഔഷധ തോട്ടത്തിൽ മരുന്നു നുള്ളിയെടുക്കുകയായിരുന്നു സായന്തന

അനീഷും ഗൗതമിയും യഞ്ജവര്യൻമാർക്കൂ തുല്യമായ നിരവധി ആചാര്യൻമാരുടേയും ശിഷ്യഗണങ്ങളുടേയും ദൈവീക ഭാവത്തെ നോക്കി കാണുകയായിരുന്നു

“എന്നാൽ അഗ്നിയുടെ കണ്ണുകൾ ചെന്നെത്തിയത് സായന്തനയിൽ ആയിരുന്നു
ആ വിടർന്ന മിഴിയിൽ ലോകം ചുരുങ്ങിയതായി അഗ്നിക്കുതോന്നി.
ഹമ്മോ……”
കൊളുത്തി വലിക്കുന്നല്ലോ……
അഗ്‌നിയുടെ ആത്മഗതം ഉറക്കെ ആയിപ്പോയി……”

“എന്താടാ എന്ത് കൊളുത്തുന്നുന്നാടാ…..”

“എന്റെ പൊന്നേ സ്പാർക്ക് എന്നു പറയുന്നതിതാടാ…..”
അഗ്നി അനീഷിനോട് പറയുമ്പോഴും അവന്റെ നോട്ടം ആ .ശാലീന സൗന്ദര്യത്തിൽ ആയിരുന്നു.
അവന്റെ മിഴികൾ പാഞ്ഞിടത്തേക്ക് അനീഷ് നോക്കി….

“അവിടെ നില്ക്കുന്ന പെൺകുട്ടിയെ കണ്ടതും

“ഓ…. ഇതാണോ നിന്റെ കൊളുത്തി വലി
അനീഷ് അവന്റെ പുറത്തടിച്ചു കൊണ്ട് ചിരിച്ചു……

സായന്തനയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു അഗ്നിയുടെ നോട്ടം…..”

“വഷളൻ എവിടുന്ന് കെട്ടിയെടുത്തതാണോ സായന്തന പരിഭ്രമിച്ച് മിഴികൾ താഴ്ത്തി….”

“ഗൗതമിയും അഗ്നിയുടെ പരാക്രമം കണ്ടു ചിരിച്ചു…

“പെങ്ങളേ തെറ്റിദ്ധരിക്കരുത്….
അഗ്നി ഒരു പെണ്ണിനേയും നോക്കി വെള്ളമിറക്കി നിന്നിട്ടില്ല……

“പക്ഷേ ഇത് മാരകം ചങ്കിൽ തുളച്ചു കയറിപ്പോയി
രക്ഷയില്ലാ…..
അഗ്നി ശക്തിയായി തല കുടഞ്ഞു…..

കാട്ടു കോഴിമതി കൂവിയത്
അനീഷ് അവനെ പിടിച്ചു വലിച്ചോണ്ട് നടന്നു…..”

സൂര്യനും കല്യാണിയും എവിടെയാണാവോ????
അനീഷ് പറഞ്ഞതും അതിനൊരു വഴിയുണ്ട് എന്റെ ഭസ്മ കുറിയോട് ചോദിക്കാം….
അഗ്‌നി നാണത്താൽ കളം വരച്ചോണ്ട് പറഞ്ഞു

എന്റമ്മോ ഇതിനെ ഇവിടെ നിർത്തിയാൽ സൂര്യന്റെ അടുത്ത ബെഡ്ഡിൽ ഇവനെ കിടത്തേണ്ടിവരും അനീഷ് തലയിൽ കൈ വച്ചു……”

ടാ അഗ്നിക്കോഴി…..
വൈദ്യൻമാർക്ക് മർമ്മങ്ങളൊക്കെ നന്നായി അറിയുന്നവരാ
കൂടുതൽ കൂവിയാൽ
നിന്നെ അവർ ചവിട്ടി തിരുമ്മും….”

“അഗ്നി സായന്തനയുടെ അടുത്തു ചെന്നു.
സായന്തന ഒന്നു പേടിച്ചു.
അതേ കുട്ടി ഈ സൂര്യതേജസ്സ് ഇവിടുത്തെ ചികിത്സയിലാണ് എന്റെ കസിനാണ് എവിടെയാണ് അവർ

അതു കേട്ടതും സായന്തനയ്ക്ക് സമാധാനമായി
അവൾ അവരെ കൂട്ടിട്ടു പോയി

സൂര്യന്റെ മുറി കാട്ടി കൊടുത്തു
അഗ്നിയുടെ കണ്ണുകൾ അവളെ ചുറ്റി കറങ്ങി കൊണ്ടിരുന്നു.

അവൾ തിരിച്ചു പോകുന്നതും നോക്കി നിന്നു
ഈ അഗ്നി ഒന്നു തീരുമാനിച്ചു മോളേ
ഈ ജന്മം നീ അഗ്നിയെ സഹിക്കേണ്ടിവരും അതും മനസ്സിലോർത്ത് അവൻ ചിരിച്ചു

അവൻ ചിരിച്ചോണ്ട് നോക്കിയത് സൂര്യന്റെ മുഖത്തേക്കാണ്

“എന്താണ് അഗ്നി ദേവിന് ഒരു അവിഞ്ഞ ഭാവം
സൂര്യൻ ചോദിച്ചതും അഗ്നി തലചൊറിഞ്ഞു
കണ്ണടച്ചിട്ട് അവൻ ഒന്നുമില്ല മോനേ….”

“സന്തോഷമായെടാ ഇനി നീ വന്നിട്ടു വേണം ഒന്നാഘോഷിക്കാൻ അഗ്നി ചിരിച്ചു….”

“ഇവൻ കൈവിട്ടു പോയി സൂര്യാ….
ദാ ആ പോകുന്ന ഭസ്മക്കുറിയിൽ കുരുങ്ങി കിടക്കുവാ….”

“സായന്തനയിലോ…..
കല്യാണി അതും പറഞ്ഞ് അഗ്നിയെ നോക്കി…..”

“സായന്തന…..
സായന്തന അഗ്നി ദേവ്

കൊള്ളാം ഗുമ്മുണ്ട്….
അഗ്നി മനസ്സിൽ ഉരുവിട്ടു……”

“ടാ…. സൂര്യൻ വിളിച്ചതും അഗ്നിയുടെ ചിന്ത തല്കാലത്തേക്ക് ജില്ല വിട്ടു…..”

“അഗ്നി സായന്തനയെ വീണ്ടുംകാണാല്ലോന്ന് വിചാരിച്ച് അവിടെയൊക്കെ കറങ്ങി….”

ഇതിനിടയിൽ സൂര്യനെ മരുന്നു പുരയിലേക്ക് കൊണ്ടുപോയി കൂടെ കല്യാണിയും….”

അനീഷും ഗൗതമിയും കണ്ണിൽ കണ്ണിൽ നോക്കി കുറുകിക്കൊണ്ടിരുന്നു…..”

എത്ര നാളും കൊണ്ട് പ്രണയിക്കുന്നതാ ദാ ഒന്നു തൊട്ടു നോക്കാൻ
ങേഹെ…. എവിടുന്ന് സമ്മതിക്കാൻ
അനീഷ് അവളെ നോക്കാതെ ചുവരിൽ നോക്കി പറഞ്ഞു…..

കള്ള കാമദേവാ ഇങ്ങു വാ തൊട്ടു നോക്കാൻ കൈ ഞാൻ തല്ലിയൊടിക്കും

കൈയ്യല്ലേ ഒടിക്കൂ ഞാൻ സഹിച്ചു.
പറഞ്ഞതുമവൻ അവളെ കൈയിൽ പിടിച്ച് നെഞ്ചിലേക്കിട്ടു
അവളുടെ പുക്കിൾച്ചുഴിയിൽ അവന്റെ കൈവിരലാൽ അമർത്തിപ്പിടിച്ചു

ഗൗതമിക്ക് ശ്വാസം നിലച്ചതുപോലെ അവനെ മുറുകെ പിടിച്ചു

“അനീഷ് തന്റെ ചണ്ടുകളാൽ അവളുടെ നെറ്റിയിലും കണ്ണുകളിലും മൂക്കിലും തഴുകി താഴെ വിറയാർന്ന ചുണ്ടിൽ തങ്ങി നിന്നു .ഇരു ചുണ്ടുകളും കൊരുത്തു വലിച്ചു. ശ്വാസം കിട്ടാണ്ടായപ്പോൾ ഗൗതമി അവന്റെ നെഞ്ചിൽ ശക്തിയായി തള്ളി മാറ്റി….”

അവൾ കിതച്ചു കൊണ്ട് മുറി വിട്ട് പുറത്തിറങ്ങിയതും അഗ്‌നി കയറി വരുന്നു…..”

ഗൗതമിയെ ഉഴിഞ്ഞു നോക്കിയിട്ട് അഗ്‌നി അനീഷിനോട് ചോദിച്ചു.
എന്താ മോനേ പെങ്ങൾക്കൊരു വാട്ടം…..
നീ പോടാ എന്തുവാട്ടം
അനീഷ് കൃത്രിമ ഗൗരവത്തിൽ
പ്രതികരിച്ചു….”

“അനീഷും ഗൗതമിയും തിരിച്ചു പോയി അഗ്നി അവിടെ തങ്ങി അഗ്നിയുടെ ഉദ്ദേശ്യം വേറെയാണല്ലോ…”

അഗ്നിയും സൂര്യനും മാത്രം മുറിയിലുള്ള സാഹചര്യത്തിൽ
അഗ്നി സൂര്യനോട് ചോദിച്ചു.

“മേഘനാഥൻ……”

ആ പേരുകേട്ടതും സൂര്യന്റെ മുഖമൊന്നു കടുത്തു
സൂര്യന്റെ കുടുംബത്തിൽ മേഘനാഥനെ കൊണ്ട് ഇനി ശല്യം ഉണ്ടാകില്ല…..”

അഗ്നി ഞെട്ടലോടെ സൂര്യനെ നോക്കി
എന്റെ കുടുംബത്തിൽ ചതികൾ മാത്രമേ നടന്നിട്ടുള്ളു.
എത്ര പേരുടെ ശാപങ്ങൾ
എത്ര തലമുറകൾ താണ്ടിയാലും പിന്നാലെ ആ പാപത്തിന്റെ കറ പിൻതുടരും…..

“നീ എന്തൊക്കെയാ സൂര്യാ ഈ പറയുന്നത്
മേഘനാഥൻ എന്റെ കൂടപ്പിറപ്പാണ് സേതൃ നാഥിന്റെ ചോര
അഗ്നി ഇതു കേട്ട് നടുങ്ങി തരിച്ചിരുന്നു…..

നീ എന്തൊക്കെയാ സൂര്യാ ഈ പറയുന്നത് അഗ്നി ചോദിച്ചു.

സത്യം പച്ചപരമാർത്ഥം സൂര്യൻ നെടുവീർപ്പെട്ടു
മറ്റുള്ളവരുടെ രക്തത്തിൽ സേതുനാഥ് പടുത്തുയർത്തിയതാ S&S ഗ്രൂപ്പ്
അവർ ദുർബലരായി നിന്നപ്പോൾ അവരെ ചതിച്ചു. ഇന്ന് അവർ വേട്ടയാടുന്നെങ്കിൽ വിതച്ചതല്ലേ കൊയ്യാൻ സാധിക്കൂ…..”

“പക്ഷേ ഒരു തെറ്റും ചെയ്യാത്ത എത്ര പേർ അതിൽ വീണു.
സേതുനാഥിന്റെ ശിഖരങ്ങൾ ഒന്നൊന്നായി അരിഞ്ഞു വീഴ്ത്തി
സേതുനാഥിനെ മാത്രം മൃതപ്രായനാക്കി ഇതെല്ലാം കാണാൻ അല്ലെങ്കിൽ കണ്ട് നെഞ്ചുപൊട്ടി മരിക്കാൻ ബാക്കിവച്ചേനെ…..”

കല്യാണിയും സായന്തനയും ഭക്ഷണവുമായി അങ്ങോട്ടു വന്നതും സൂര്യൻ പറഞ്ഞു വന്നത് നിർത്തി.
അഗ്നിയെ കണ്ടതും സായന്തന കല്യാണിയുടെ പിന്നിലൊളിച്ചു.

കിടന്നുകൊണ്ട് അതുകണ്ട സൂര്യൻ അഗ്‌നിയെ നോക്കി ഊറി ചിരിച്ചു
പറയട്ടേടാ സൂര്യൻ അഗ്നിയോട് ചോദിച്ചു
അയ്യോടാ ഉപദ്രവിക്കരുത് അനീഷിനേയും ഗൗതമിയേയും സെറ്റാക്കിയ മാതിരി ഇത് പറ്റില്ല മോനേ
ഇന്നു കണ്ടതേയുള്ളു നീ ഷട്ടറിടീപ്പീക്കരുത്

ആയിക്കോട്ടെ സൂര്യൻ ചിരിച്ചു.

സായന്തനയുടെ പുറകേ അഗ്നിയും ഇറങ്ങി

“എടോ..!!
താനൊന്നു നിന്നേ….
സായന്തന തിരിഞ്ഞു നോക്കിയതും അഗ്നി അവളുടെ അടുത്തേക്ക് ചെന്നു

അവനെ കണ്ടതും അവളുടെ മുഖം ദേഷ്യത്തിൽ
ചുവന്നു.

അവൾ വേഗം മുന്നോട്ടു നടന്നു അഗ്നി അവളുടെ കൈയ്യിൽ പിടിച്ചിട്ട് പറഞ്ഞു എവിടെ ഓടുവാ എനിക്കൊന്നു സംസാരിക്കണം
വിടെടാ കൈയ്യിൽ നിന്ന് പറഞ്ഞതുമല്ല അവൾ അവന്റെ കരണം നോക്കി ഒന്നു കൊടുത്തു.

ഉഫ്….
അഗ്നി ….. തല കൂടഞ്ഞു അരേ….വാ….
കൊള്ളാല്ലോടി അവളെ നോക്കി പറഞ്ഞു
എന്നിട്ടും അവളുടെ കൈയ്യിൽ നിന്ന് അവൻ പിടി വിട്ടില്ല….”

ഞാൻ അഗ്നി…..അഗ്നി ദേവ്
എനിക്ക് നിന്നെ ഇഷ്ടമാണ് ചുമ്മാ തോന്നിയ ഇഷ്ടമല്ല ഇതുവരെ ഒരു പെണ്ണിനോടും തോന്നാത്തൊരിഷ്ടം
കൂടെ വേണമെന്നു തോന്നി
വീട്ടുകാരോടു വന്ന് സംസാരിക്കാം
അത് പറഞ്ഞതും അവൻ അവളുടെ കൈവിട്ട് തിരിഞ്ഞു നടന്നു……”
സായന്തന അഗ്നി പോകുന്നതും നോക്കി നിന്നു.

തുടരും

ബിജി
സൂര്യൻ പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ….. എല്ലാവരുടേയും കമന്റ്സ് വായിക്കാറുണ്ട് സപ്പോർട്ടിന് ഹൃദയം നിറഞ്ഞ സ്നേഹം

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14

സൂര്യതേജസ്സ് : ഭാഗം 15

സൂര്യതേജസ്സ് : ഭാഗം 16

സൂര്യതേജസ്സ് : ഭാഗം 17

സൂര്യതേജസ്സ് : ഭാഗം 18

സൂര്യതേജസ്സ് : ഭാഗം 19

സൂര്യതേജസ്സ് : ഭാഗം 20