Saturday, April 27, 2024
Novel

ഇരട്ടച്ചങ്കൻ : ഭാഗം 8

Spread the love

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

അതെങ്ങെനെ അറിയാം”

രാവണന്റെ മുഖത്ത് അത്ഭുതം വിടർന്നു..

“ഏറ്റവും നല്ല അദ്ധ്യപിക്കുളള മാതൃകാ അവാർഡ് വാങ്ങിയ ടീച്ചറെ ആരാണ് അറിയാത്തത്.ടീച്ചർ പ്ലസ് ടൂവിനു ഞങ്ങളുടെ നാട്ടിലെ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്”

“ഓ അങ്ങനെ”

“അതെ”

“എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു യാമിനിയെ കുറിച്ച്. ആരോടും ഛീ പോന്നു പറയില്ല”

“ശരിയാണ്.പത്രവാർത്തിയിൽ കണ്ടിരുന്നെങ്കിലും രാവണൻ ടീച്ചറുടെ ഭർത്താവ് ആണെന്ന് ഒരിക്കലും കരുതിയില്ല”

“അതൊന്നും ഇനി ഓർമ്മിപ്പിക്കണ്ട സീതേ.യാമിനിയുടെയും എന്റെ മക്കളുടെയും ആത്മാവിനു ശാന്തി നൽകണം.മരിക്കും മുമ്പേ എന്റെ കുടുംബം ഇല്ലാതാക്കിയവരെ എനിക്ക് കൊല്ലണം”

രാവണന്റെ വാക്കുകളിൽ പകജ്വലിച്ചുയർന്നു…

പെട്ടെന്ന് തോന്നിയ ആവേശത്തിൽ ഞാൻ രാവണന്റെ വായ് പൊത്തി പിടിച്ചു..

“നിങ്ങൾ മരിക്കുന്നതിനെ കുറിച്ച് എന്തിനാ ആലോചിക്കുന്നത്”

എന്റെ വാക്കുകളിൽ നീരസം കലർന്നു…

“ടീച്ചറെയും കുഞ്ഞുങ്ങളെയും കൊന്നവരെ എങ്ങനെ ഇല്ലാതാക്കാമെന്ന് നിങ്ങൾ ചിന്തിക്ക്.അതിനു വേണ്ടുന്ന എന്തുസഹായവും ഏട്ടനും ഞാനും ജാനകിയും ചെയ്തു തരും…”

രാവണന്റെ മുഖം ആയിരം പൂർണ്ണച്ചന്ദന്മാർ ഒന്നിച്ചു പ്രകാശം ചൊരുത്തുന്ന ഭാവത്തിൽ ആയിരുന്നു…

“എവിടെ നിന്ന് എങ്ങനെ തുടങ്ങും?ആരാണു കൊന്നതെന്ന് കൂടി അറിയില്ല?”

“നമുക്ക് ഇന്ന് പകൽ ഇവിടെ തങ്ങാം.ആരുടെയും കണ്ണിൽ പെടാത്ത തെളിവ് എന്തെങ്കിലും ദൈവം നമുക്കായി കരുതി വെച്ചിട്ടുണ്ടാകും”

എന്റെ വാക്കുകളിൽ ആത്മവിശ്വാസം കലർന്നിരുന്നു…

“അല്ലെങ്കിൽ നമ്മൾ തമ്മിൽ കണ്ടുമുട്ടാനും ഇങ്ങനെയിവിടെ വരാനും ദൈവവിധിയല്ലാതെന്ത് പറയാനാ”

“ശരിയാണ്… കർണ്ണനെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ സത്യം വെളിച്ചത്ത് കൊണ്ടുവരാൻ ഈശ്വരനായിട്ട് തന്ന ചാൻസാണ്”

രാത്രിയിൽ നിലവറയിലെ ഹാളിൽ ഞങ്ങൾ കിടന്നു മയങ്ങി.അത്യാവശ്യം പാചകം ചെയ്യാനുള്ള വകുപ്പുകൾ അവിടെ ഉണ്ടായിരുന്നു…

രാവണൻ ജയിൽ ചാടിയതിനുശേഷം ഇവിടെയാണ് തങ്ങിയത്…

രാവിലെ എഴുന്നേറ്റ ഉടനെ ഞാൻ കട്ടൻ ചായയിട്ട് രാവണനു കൊടുത്തു. പിന്നെ കുളിച്ചു ഇറങ്ങി വന്നപ്പോൾ മാറ്റി ധരിക്കാനുളള ഡ്രസ്സ് ഇല്ലായിരുന്നു….

ഇന്നലെ ഇട്ടിരുന്ന ഡ്രസുകൾ മുഷിഞ്ഞത് ആയിരുന്നു…

“താനിങ്ങനെ മുഷിഞ്ഞ തുണി ധരിച്ചാലെങ്ങനാടോ”

രാവണന്റെ ചോദ്യത്തിന് എനിക്ക് ഉത്തരം ഉണ്ടായിരുന്നു…

“ഇവിടെ താമസിക്കാൻ നമുക്ക് പദ്ധതി ഇല്ലായിരുന്നല്ലോ?”

രാവണൻ ചിന്തിച്ചിരുന്നതിനുശേഷം അലമാരയിൽ നിന്ന് ഷർട്ടും ജീൻസും എടുത്തു തന്നു…

“എന്റെ ഷർട്ടും ജീൻസും ആണ്.. തനിക്ക് ചേരില്ലെന്ന് അറിയാം.അല്ലാതെ മറ്റ് വഴിയില്ല”

“അയ്യോ ഞാനിങ്ങനത്തെ വേഷം ധരിക്കാറില്ല”

“പിന്നെന്താ ചെയ്യുക”

രാവണൻ മടിച്ചു മടിച്ചു നിന്നു..

ടീച്ചറുടെ തുണികളിൽ ഒന്ന് ചോദിച്ചാൽ ചിലപ്പോൾ ആൾക്ക് ഇഷ്ടപ്പെട്ടില്ലങ്കിലൊ ?

പക്ഷേ ചോദിക്കാതിരിക്കാനും കഴിയില്ല.ഒടുവിൽ എന്തും വരട്ടെയെന്ന് കരുതി ഞാൻ രണ്ടും കൽപ്പിച്ചങ്ങ് ചോദിച്ചു…

“ടീച്ചറുടെ സാരിയിൽ ഏതെങ്കിലും ഒന്ന് ഞാൻ എടുത്തോട്ടെ”

“വേണ്ടാ”

പെട്ടെന്ന് തന്നെ ഉത്തരം കിട്ടി.ഞാനൊന്നും മിണ്ടിയില്ല…

“യാമിനിയുടെ വേഷം മറ്റൊരാൾ ധരിക്കുന്നത് എനിക്ക് ഇഷ്ടമല്ല”

അങ്ങനെ പറയുമ്പോൾ അയാളുടെ തൊണ്ടയിടറിയിരുന്നൊ എന്ന് ഞാൻ സംശയിച്ചു…

“സോറിയെടോ”

രാവണൻ ക്ഷമ പറഞ്ഞു എനിക്ക് പിന്തിരിഞ്ഞു നിന്നു..

“സാരമില്ല ഫീലിങ്ങ് എനിക്ക് മനസ്സിലാകും”

ധരിച്ചിരുന്ന തുണികളോടെ ഞാൻ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കി…

നല്ല ചൂടുള്ള ചപ്പാത്തി ആയിരുന്നു.. പഞ്ചസാര കൂട്ടി ഞങ്ങൾ കഴിച്ചു…

അരിയുണ്ടെങ്കിലും കറിവെക്കാൻ ഒന്നും ഇല്ലായിരുന്നു. കഞ്ഞിയായിട്ട് കുടിക്കാമെന്ന് രാവണൻ പറഞ്ഞതോടെ ഉച്ചക്ക് കഞ്ഞിയാക്കി…

ഉച്ചകഴിഞ്ഞും ഞങ്ങൾ ആ വീടിന്റെ ഓരോ മുറികളിലും അരിച്ചു പെറുക്കി.പ്രത്യേകിച്ച് വിശേഷം ഒന്നും ഉണ്ടായില്ല…

പിന്നെ ഞങ്ങൾ അടഞ്ഞു കിടന്നിരുന്ന മുറി പരിശോധിച്ചു.എന്നിട്ടും ഒരു രക്ഷയും കിട്ടിയില്ല…

അവസാനം ഞാൻ ടീച്ചറുടെ അലമാരയിലെ തുണികൾ മുഴുവനും വലിച്ചു മാറ്റി നോക്കി.അതിനിടയിൽ നിന്ന് എനിക്കൊരു ഡയറി കിട്ടിയത്…

മനസിലപ്പോൾ തോന്നിയത് ഡയറിയുടെ കാര്യം രാവണനെ അറിയിക്കണ്ടെന്നാണ്.ഞാനാ ഡയറി ഇടുപ്പിൽ ഒളിപ്പിച്ചു…

മുറികൾ മുഴുവനും അരിച്ച് പെറുക്കിയതിനാൽ വീണ്ടുമൊരു കുളികൂടി പാസാക്കേണ്ടി വന്നു.രാവണനോട് ചോദിക്കാതെ ടീച്ചറുടെ സാരിയിലൊരണ്ണം മാറി ധരിച്ചു…

രാവണന്റെ കണ്ണുകളിലെ നീരസം ഞാൻ കണ്ടില്ലെന്ന് നടിച്ചു..

ആകെ മുഷിഞ്ഞ് വിയർപ്പുമായ തുണി ധരിക്കാൻ എനിക്ക് തോന്നിയില്ല…

“വീട്ടിലെന്ത് പറയും സീതേ”

രാവണന്റെ ചോദ്യത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി…

“അതൊക്കെ ജാനകിക്കുട്ടി കൈകാര്യം ചെയ്തോളും.ചിലപ്പോൾ വരില്ലെന്ന് ഞാൻ അവളോട് സൂചിപ്പിച്ചിരുന്നു…

അർദ്ധരാത്രിക്ക് മുമ്പേ ഞങ്ങൾ രാവണന്റെ വീട്ടിൽ നിന്ന് പുറത്ത് കടന്നു.ഹൈവേ ആയതിനാൽ റോഡിൽ ഇടക്കിടെ വാഹനങ്ങൾ ഉണ്ടായിരുന്നു….

ഞങ്ങൾ രണ്ടും കൂടി അവിടെ നിന്ന് മുമ്പോട്ട് നടന്നു. ഒരിടത്ത് തങ്ങിയാൽ ആർക്കെങ്കിലും സംശയം തോന്നിയാലോ എന്നു കരുതി…

അങ്ങനെ ഞങ്ങൾ മുമ്പോട്ട് നടക്കുന്നതിനിടയിൽ ഒരു ടാറ്റാ സഫേരി ഞങ്ങൾക്ക് മുമ്പിൽ ബ്രേക്കിട്ട് നിന്നത്…

ആ വാഹനത്തിൽ നിന്നും നാലഞ്ച് ചെറുപ്പക്കാർ പുറത്തേക്ക് ചാടിയിറങ്ങി.അതുകണ്ടു ഞാൻ രാവണന്റെ പിന്നിൽ ഒളിച്ചു…

” എവിടേക്കാ അളിയാ ചരക്കിനെയും കൊണ്ട്.. ഒരുവ്യവസ്ഥയിൽ ആണെങ്കിൽ നമുക്ക് രമ്യതയിലെത്താം”

കൂട്ടത്തിൽ പ്രധാനിയെന്ന് തോന്നിയവൻ പറയുന്നത് കേട്ടെന്റെ ഇടനെഞ്ച് കത്തിപ്പോയി…

അവന്മാരെല്ലാം അടുത്ത് വന്നപ്പോൾ രൂക്ഷമായ മദ്യഗന്ധം.തല കറങ്ങുന്നത് പോലെയെനിക്ക് തോന്നി….

“ഓക്കെ അളിയാ സമ്മതിച്ചു.. നമുക്ക് ഇവളെ പങ്കിട്ടെടുക്കാം’

രാവണന്റെ ശബ്ദം കേട്ടതോടെ ഞാൻ ഞെട്ടിപ്പോയി..

” ഇയാൾ ഇത്തരക്കാരൻ ആണല്ലൊ.എല്ലാം രാവണന്റെ അഭിനമായിരുന്നോ?”

രാവണനെ വിശ്വസിച്ചു കൂടെയിറങ്ങി വരാൻ നിമിഷത്തെ ഞാൻ മനസ്സിൽ ശപിച്ചു….

“അപ്പോൾ എങ്ങനെ അളിയാ കാര്യങ്ങൾ”

ഞാൻ രാവണന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അലറിപ്പോയി…

“യൂ ചീറ്റ്..ബ്ലഡി റസ്ക്കൽ”

“പിന്നെ നീയെന്താടി കരുതിയത്..ഞാൻ നിന്നെ കെട്ടിക്കോളുമെന്നോ? കൂടെയിറങ്ങി വരുമ്പോൾ ആലോചിക്കണമായിരുന്നു ചതി പറ്റുമെന്ന്”

രാവണന്റെ വാക്കുകൾ കേട്ടതും ഞാൻ പൊട്ടിക്കരഞ്ഞു പോയി..

ഓടി രക്ഷപ്പെടാൻ കഴിയില്ല…വരുന്നത് വരട്ടെ ചാൻസ് കിട്ടാതിരിക്കില്ല രക്ഷപ്പെടാൻ…

ഞാൻ ഇരട്ടച്ചങ്കൻ കർണ്ണന്റെ സഹോദരിയാണ്. ഒരുത്തനെയും ഭയക്കേണ്ടതില്ല…

“മരിക്കാനാണെങ്കിലും പൊരുതി മരിക്കണം.ആർക്കും കീഴടങ്ങരുത്”

ഏട്ടന്റെ വാക്കുകൾ ഓർമ്മയിലെത്തിയതും വരുന്നത് നേരിടാൻ ഞാൻ മനസ്സാൽ തയ്യാറെടുത്തു…

“ഇവളെ കൊണ്ട് വന്നത് ഞാനായതിനാൽ ആദ്യത്തെ പങ്ക് എനിക്ക് വേണം”

രാവണൻ വ്യവസ്ഥ വെച്ചത് ആ നീചന്മാർ സമ്മതിച്ചു…

“കാറിൽ വെച്ചു മതി.രാത്രി സേഫ്റ്റായാ സ്ഥലം എങ്ങും കിട്ടില്ല.രാത്രി ആയതിനാൽ ആരും ശ്രദ്ധിക്കില്ല.കുപ്പിയുണ്ടെങ്കിൽ നിങ്ങൾ ഒരെണ്ണം കൂടി പൊട്ടിക്ക്..”

“അതൊക്കെയുണ്ട്”

അങ്ങനെ പറഞ്ഞു ഒരുത്തൻ കാറിൽ നിന്ന് സാധനങ്ങൾ എടുത്തു കൊണ്ട് വന്നു…

അവർ താഴെയിരുന്ന് വെളളമടി തുടങ്ങിയതും രാവണൻ എന്നെ പിടിച്ചു സഫേരയുടെ ബാക്ക് ഡോർ തുറന്നു എന്നെ പിന്നിലേക്ക് പിടിച്ചു തള്ളിയിട്ടു.പിന്നാലെ രാവണനും കയറി…

എനിക്ക് മുമ്പിലൂടെ സഫേരയുടെ ഡ്രൈവർ സീറ്റിലേക്ക് ഇഴഞ്ഞ് ചെന്ന് വാഹനം സ്റ്റാർട്ടാക്കി പറപ്പിക്കുന്നതു കണ്ടു ഞാൻ അമ്പരന്നു പോയി…

സത്യത്തിൽ എന്താണിവിടെ നടന്നത്…

വാഹനം സ്റ്റാർട്ടായി മുമ്പോട്ട് നീങ്ങിയതോടെ അലറിക്കൊണ്ട് അവന്മാർ ഓടി വന്നെങ്കിലും സഫേര ഒരുപാട് മുന്നോട്ടു നീങ്ങിയിരുന്നു…..

“താനെന്താടോ ഭയന്നു പോയോ?”

പിന്നിലേക്ക് തിരിഞ്ഞ് രാവണൻ ചോദിച്ചു…

“സത്യമായിട്ടും ഞാൻ കരുതി നിങ്ങൾ അവരുടെ ആളാണെന്ന്”

മനസിൽ തോന്നിയ വികാരം ഞാൻ രാവണനോട് പങ്കിട്ടു…

‘ഇവന്മാരോടൊക്കെ ഇങ്ങനെ പെരുമാറിയാലെ പറ്റൂ..ചില ടൈം ബുദ്ധിപൂർവ്വം പെരുമാറണം.നമുക്ക് പാഴാക്കാൻ ടൈം ഇല്ല സീതേ”

രാവണന്റെ വാക്കുകൾ എനിക്ക് ആശ്വാസം പകർന്നു. സഫേരിയിൽ ഞങ്ങൾ യാത്ര തുടർന്നു… വീടിനു കുറച്ചു അകലെയായി ഞങ്ങൾ വാഹനം ഉപേക്ഷിച്ചു വീട്ടിലേക്ക് നടന്നു..

രാവണൻ എന്റെ വീട്ടിൽ കയറിയതോടെ ഞാൻ ജാനകിയെ ഫോണിൽ വിളിച്ചു…അതുകൊണ്ട് കാര്യങ്ങൾ എളുപ്പമായി.ജാനകിക്കുട്ടി എനിക്കായി വാതിൽ തുറന്നു തന്നു….

ജാനകിയോട് നടന്നതെല്ലാം വിശദീകരിച്ചു പറഞ്ഞു..

രാവിലെ ജാനകിയുടെ വീട്ടിൽ നിന്ന് ഞാൻ എന്റെ വീട്ടിലെത്തി… ജാനകിക്കുട്ടി എല്ലാം വേണ്ട വിധത്തിൽ കൈകാര്യം ചെയ്തിരുന്നതിനാൽ വലിയ ചോദ്യമൊന്നും ഉണ്ടായില്ല….

ദിവസങ്ങളും മാസങ്ങളും ശരവേഗത്തിൽ കൊഴിഞ്ഞു വീണു.രാവണൻ വീട്ടിൽ ഉണ്ടെന്ന് ആർക്കും അറിയില്ല. അയാൾ രാത്രിൽ പോകും വെളുപ്പിനെയെത്തും….

കുറച്ചു ദിവസം കൂടി കഴിഞ്ഞതും മറ്റൊരു വാർത്ത ഞങ്ങളെ തേടിയെത്തി…

“ഏട്ടനു പരോൾ ലഭിച്ചെന്ന്…

” ആരും വരണ്ട ഏട്ടനിങ്ങ് എത്തിക്കോളുമെന്ന്…

അങ്ങനെ ആ ദിവസമെത്തി..ആ വാർത്തയും…

“ആൽബിൻ പരിക്കുകളോടെ ഹോസ്പിറ്റൽ ആണെന്ന്…”

അപ്പോൾ ഇരട്ടച്ചങ്കൻ പരോളിൽ ഇറങ്ങിയത് വരവ് അറിയിച്ചു കൊണ്ടായിരുന്നു…

പക്ഷേ പരോളിൽ ഇറങ്ങിയ ഏട്ടൻ വീട്ടിലേക്ക് വന്നില്ല…എവിടെയെന്ന് ആർക്കും അറിയില്ല…

ഞങ്ങൾ ഏട്ടനെ തിരക്കിയെങ്കിലും കാണാൻ കഴിഞ്ഞില്ല..അപ്പോഴാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം ഞാനും ജാനകിയും മനസ്സിലാക്കുന്നത്….

(“തുടരും)

ഇരട്ടച്ചങ്കൻ : ഭാഗം 1

ഇരട്ടച്ചങ്കൻ : ഭാഗം 2

ഇരട്ടച്ചങ്കൻ : ഭാഗം 3

ഇരട്ടച്ചങ്കൻ : ഭാഗം 4

ഇരട്ടച്ചങ്കൻ : ഭാഗം 5

ഇരട്ടച്ചങ്കൻ : ഭാഗം 6

ഇരട്ടച്ചങ്കൻ : ഭാഗം 7