Friday, April 26, 2024
Novel

സൂര്യതേജസ്സ് : ഭാഗം 12

Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

വൃത്തികെട്ടവന്റെ കൈയ്യിൽ നിന്നു രക്ഷപെട്ടല്ലോ
സൂര്യന്റെ കൈയ്യിൽ നിന്ന് നന്നായി വാങ്ങിച്ചു കൂട്ടും

ചിന്തിച്ചു തീർന്നില്ല അതിനു മുൻപേ

പടക്കം പൊട്ടുന്ന പോലൊരു ഒച്ചയും കേട്ടു കല്യാണി കവിളും പൊത്തി വേച്ചുവീഴാൻ പോകുന്നു.
സൂര്യനാണേൽ അവളെ നോക്കാതെ കൈ കുടഞ്ഞു……

ഇപ്പോഴിതെന്താ നടന്നത്…….

ഇയാളെന്നെ രക്ഷിക്കാൻ വന്നതോ കൈരഖ എന്റെ കവിളിൽ പതിപ്പിക്കാൻ വന്നതോ…..
കല്യാണി കവിളും തടവി മാനത്തു നോക്കി നിന്നു.

മച്ചാനേ…. ങ്ങള് നമ്മുടെ ആളാല്ലേ….. ബിനീഷിന് സന്തോഷമായി
ഇവൾക്ക് നമ്മളോടൊന്നും മൈൻഡില്ല

സ്റ്റാർ ഹോട്ടലൊക്കെയെ പറ്റുള്ളൂ
എന്നാ മച്ചാനെ തുടങ്ങാം അല്ലേ!!!!
സൂര്യനെ നോക്കി ചിരിച്ചിട്ട്
ബിനീഷ് ചുണ്ടൊക്കെ കടിച്ച് കല്യാണിയുടെ അടുത്തക്ക് നീങ്ങി……

കല്യാണി പിടയുന്ന മനസ്സോടെ സൂര്യനെ നോക്കി അവനാകട്ടെ ആലുവ മണപ്പുറഞ്ഞു കാണുന്ന പരിചയം പോലും കാണിച്ചില്ല……

സൂര്യന്റെ കണ്ണുകളിൽ വിരിയുന്ന ഭാവം എന്താണെന്ന് കല്യാണിക്ക് മനസ്സിലായില്ല……

എന്നാ പിന്നെ തുടങ്ങിയേക്കാം മച്ചാനേ….. സൂര്യൻ ബീനീഷിനെ നോക്കി പറഞ്ഞോണ്ട് അവന്റെ ചെവിക്കല്ല് പറിയുന്ന മാതിരി ഒന്നങ്ങ് കൊടുത്തു

സ്റ്റാർട്ടിങ്ങ് ഇത്തിരി ലേറ്റായെങ്കിലും സൂര്യൻ പിന്നെ ബിനീഷിനെ അവിടെയിട്ട് ചവിട്ടി കൂട്ടി….. ബീനീഷ് വേദനയാൽ പുളയുന്നുണ്ടായിരുന്നു.

സൂര്യന്റെ കൈക്കരുത്ത് നന്നായി അവനറിഞ്ഞു.

ഒടുവിൽ ചത്തുപോകുമെന്ന സ്ഥിതി ആയപ്പോൾ സൂര്യൻ വിട്ടു.

സൂര്യാ……
കല്യാണി വിളിച്ചു……
അത്രമേൽ സ്നേഹത്തോടെ……

ഹൃദയം വല്ലാതെ തുടികൊട്ടുന്നു അവനരികിലേക്ക് ഓടിയെത്താൻ
മനസ്സ് കുതിക്കുകയാണ്
സൂര്യൻ തിരിഞ്ഞു നോക്കിയതേയില്ല
സൂര്യൻ ഈ വിളികളൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു…..

കല്യാണി ബിനീഷിനെ ഒന്നു നോക്കി
അട്ട ചുരുണ്ടു കിടക്കുന്നതുപോലെ കിടപ്പുണ്ട്.

സൂര്യൻ എത്തിയില്ലായിരുന്നെങ്കിൽ തന്നെ ഈ വൃത്തികെട്ടവൻ പിച്ചിചീന്തിയേനെ
ആ ഓർമ്മയിൽ കല്യാണി ഒന്നു നടുങ്ങി…..

പ്രാണൻ പൊടിയുന്ന വേദനയോടെ
സൂര്യന്റെ പിന്നാലെ കല്യാണി ഓടി….
സൂര്യാ….

അവന്റെ അടുത്തെത്തി ……
ആ കെയ്യിൽ പിടിച്ചു കൊണ്ട്
“നില്ക്കു സൂര്യാ ഞാൻ പറയുന്നതൊന്നു കേൾക്കൂ….”

അവൻ അവളെയൊന്നു സൂക്ഷിച്ചുനോക്കി…..

അവളുടെ കണ്ണുകളിൽ പ്രണയം പൂത്തുലയന്നു……

അതു മറയ്ക്കാനെന്നവണ്ണം മിഴികൾ താഴ്ത്തുന്നു…

അവൾ സൂര്യന്റെ കൈയ്യിലെ പിടിത്തം വീട്ടതേയില്ല
അവളുടെ മിഴികൾ അവളറിയാതെ നിറഞ്ഞ് തൂവീകൊണ്ടിരുന്നു….

ആ മിഴികളിലെ കണ്ണൂനീർ തുടച്ച് തന്റെ നെഞ്ചിലേക്ക് ആ മുഖംചേർത്തു വെയ്ക്കാൻ കൊതിച്ചു. ആ മിഴികളെ ചുടു ചുംബനങ്ങളാൽ തഴുകുവാൻ അവനിലെ പ്രണയം വെമ്പൽ കൊണ്ടു.

ഇനി നിന്നാൽ കൈവിട്ട് പോകുമെന്ന് മനസ്സിലായതും.
വീണ്ടുമവൻ ഗൗരവത്തിന്റെ മുഖംമൂടി എടുത്തണിഞ്ഞു….

“കൈവിട്… അവൻ ദേഷ്യത്തിൽ പറഞ്ഞു….”
അവൾ ഭയന്നു കൈവിട്ടു

“എനിക്ക് ആ ഇടവഴിയിൽ കൂടി വീട്ടിൽ പോകാൻ പേടിയാ
ബീനീഷ് അവിടെ….”
അവൾ മുഖം കുനിച്ചു…..

“”മമ്മ്മ്….””
അവൻ കടുപ്പിച്ചൊന്നു മൂളി
“”ഈ ഇടവഴി ഇന്നുണ്ടായതല്ലല്ലോ
ഇരുട്ടിയാൽ പോകാൻ ബുദ്ധിമുട്ടാണെന്ന് ഇപ്പോഴാണോ അറിയുന്നെ….””

“”അതെങ്ങനെയാ അഹങ്കാരം അതിനൊരു കുറവും ഇല്ലല്ലോ
അവളെ നോക്കാതെ ദേഷ്യത്തിൽ അവൻ മുരണ്ടു…….””

കല്യാണിക്ക് അവന്റെ ദേഷ്യത്തോടുള്ള പറച്ചിൽ കേട്ടതും സങ്കടമായി
അവന്റെ പിന്നാലെ നടക്കുമ്പോൾ കണ്ണുകൾ പെയ്തു കൊണ്ടിരുന്നു.

ഇടവഴിയിൽ നിന്ന് കേറുന്ന റോഡിൽ ലൂസിഫർ കിടപ്പുണ്ടായിരുന്നു……

സൂര്യൻ ഡ്രൈവിങ് സീറ്റിലേക്ക് കയറി
കല്യാണി അവനെയൊന്നു നോക്കിയിട്ട് പിന്നിൽ കയറി ഇരുന്നു….

ടാറിട്ട റോഡിൽ കൂടി വീട്ടിലേക്ക് പോകുമ്പോൾ കുറച്ചു ചുറ്റണം എളുപ്പത്തിൽ എത്താനായിട്ടാ ഇടവഴിയിൽ കൂടി പോയത്…..

“കല്യാണി സൂര്യനെ നോക്കി….
തന്നിലെ പ്രണയം….
തന്റെ പ്രാണൻ…..

വിട്ടകലാൻ ശ്രമിക്കും തോറും പിടിമുറുക്കുന്ന തന്റെ പ്രണയം…
പ്രണയ പരവശത്താൽ തരളിതയാകുന്ന പോൽ….”

സൈഡ് ഗ്ലാസിലൂടെ കല്യാണിയെ നോക്കിയ സൂര്യന് അവളുടെ കണ്ണുകളുടെ ആഴക്കടലിൽ ഒളിപ്പിച്ചു വച്ച പ്രണയത്തെ അറിയാൻ കഴിയുന്നുണ്ടായിരുന്നു.

അവനിൽ പുഞ്ചിരി മിന്നിമാഞ്ഞു
വരട്ടെ വരട്ടെ ചട്ടമ്പിയിൽ സൂര്യനോടുള്ള പ്രണയം നിറയട്ടെ
വീണ്ടും അവൻ മുഖത്ത് ഗൗരവത്തിന്റെ പുതപ്പിട്ടു മൂടി…..

വണ്ടി കല്യാണിയുടെ വീടിന്റെ അടുത്ത് നിർത്തി കല്യാണി ഇറങ്ങി സൂര്യനെ നോക്കി അവൻ അവളെ നോക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.

“സൂര്യാ…. വീട്ടിൽ വരുന്നില്ലേ….
ഒടുക്കം അവൾ ചോദിച്ചു”

അവൻ ഒന്നു നോക്കുകൂടി ചെയ്യാതെ വണ്ടി തിരിച്ച് വന്ന വഴിയേ പോയി അവനേത്തന്നെ നോക്കി നില്ക്കുന്ന കല്യാണിയെ അവന് സൈഡ് മിററിലൂടെ കാണാമായിരുന്നു…..

പ്രണയത്താൽ ചാലിച്ച നൊമ്പരം അവളുടെ മിഴികളെ ചുംബിച്ചു….

ഈറൻ മിഴികളാൽ അവൻ പോയ വഴിയേ അത്രമേൽ പ്രണയത്തോടെ നോക്കിനിന്നു …..
ഞാനിന്നറിയുന്നു നിന്നിലെ പ്രണയത്തെ…..

ആ പ്രണയചൂടിൽ മറ്റെല്ലാം മറന്ന് നിന്നോട് ചേർന്നു നില്ക്കാൻ കൊതിക്കുന്നു……

നിന്റെ മൗനം എന്നെ ചുട്ടുപൊള്ളിക്കുന്നു….
ഇനിയും ഇനിയും നിന്നെ പ്രണയിക്കണം

ആത്മാവിൻ ആഴങ്ങളിൽ നിനക്കായി കൂടൊരുക്കി നിനക്കായി കാത്തിരിക്കണം.
നീ എന്നിലേക്ക് അണയുന്ന നിമിഷത്തിനായി……

നീയെന്നിൽ പ്രണയം ചൊരിയുന്ന നിമിഷത്തിനായി കാതോർത്തിരിക്കണം

എത്ര നേരം അവൻ പോയ വഴിയെ നോക്കിക്കൊണ്ട് നിന്നുവെന്നോർമ്മയില്ല.

ചീന്തകൾ മുറിഞപ്പോൾ മുഖം അമർത്തിത്തുടച്ച് ചെളി പുരണ്ട സാരി ഒതുക്കിപ്പിടിച്ച് കുത്തുകല്ലുകൾ കയറി…..

കല്യാണി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.
നേരം പുലരാറായപ്പോഴാണ് കല്യാണി ഒന്നു കണ്ണടച്ചത്
അതിനാൽ ലേറ്റായാണ് ഉണർന്നത്…..

അവൾ കുളിച്ച് അടുക്കളയിലേക്ക് ചെന്നപ്പോഴേക്കും സുമംഗല അവൾക്ക് കൊണ്ടുപോകാനുള്ള പൊതിച്ചോറൊക്കെ തയ്യാറാക്കിയിരുന്നു.

കാത്തുവും കുളിച്ച് യൂണിഫോമൊക്കെ ഇട്ടു നില്പ്പുണ്ടായിരുന്നു.

കല്യാണി സൂപ്പർ മാർക്കറ്റിലേക്ക് പോകാനിറങ്ങുമ്പോഴാണ് അനീഷ് കയറി വരുന്നത് കണ്ടത്
കല്യാണിയെ കണ്ടതും അവൻ നിന്നു
അവൻ അവളെ നോക്കിയൊന്നു ചിരിച്ചു.

ഇന്നലെ എന്തായിരുന്നു ഭാവം തന്നോട് ചാടി കടിച്ചിട്ട് ചിരിക്കാൻ വന്നേക്കുന്നു അവളൊന്ന് ചുണ്ടു കോട്ടി
കല്യാണി മാഡം പിണക്കത്തിലാണല്ലോ…..

പോ ചെക്കാ എന്താ നീ വന്നത്…..
എനിക്ക് ജോലിക്കു കേറാനുള്ള താ

തനിക്കിനി സൂപ്പർ മാർക്കറ്റിൽ ജോലിയില്ല. ഇന്നലെയോടു കൂടി താങ്കളുടെ അവിടുത്തെ സേവനം അവസാനിച്ചു

അനിഷേ കാലത്ത് വളിച്ച തമാശയൊന്നും എനിക്ക് ദഹിക്കില്ല താൻ പോയേ എനിക്കു വേറെ പണിയുണ്ട്…..

അനീഷ് കുസൃതിയാൽ അവളെയൊന്നു നോക്കി….

ബേബി….. ഇറ്റ്സ് യോർ സ്വീറ്റ് ഹസ്ബൻഡ്‌ ഓഡർ……

കല്യാണി അവനെ ദഹിപ്പിച്ചൊന്നു നോക്കി
ടീ പൊട്ടിക്കാളി നീ നോക്കുകയൊന്നും വേണ്ട

ജോലി മതിയാക്കി പഠിക്കാൻ തയ്യാറായിക്കോ
ഒരു മാസം മുൻപേ സൂര്യൻ എല്ലാം റെഡിയാക്കിയിട്ടുണ്ട് ഇന്നു മുതൽ ക്ലാസ് തുടങ്ങുകയാണ്

അവളോർത്തു സൂര്യൻ ദേഷ്യപ്പെട്ട് ആപ്ളികേഷൻ ഫോമിൽ സൈൻ ചെയ്യിപ്പിച്ചത്

കോളേജ് മാനേജ്മെന്റിൽ സൂര്യനുള്ള സ്വാധീനം കൊണ്ടാണ് ഈ സീറ്റ് കിട്ടിയത്. അനിഷ് പറഞ്ഞു കൊണ്ടിരുന്നു.

അനീഷേ മതിയാക്ക് ഞാനെങ്ങോട്ടും ഇല്ല ഞാനിനി പഠിക്കുന്നില്ല എന്നെ എന്റെ വഴിക്ക് വിട്ടേക്ക്

അതു കേട്ടു കൊണ്ടാണ് സുമംഗല അങ്ങോട്ടെത്തിയത്
അഹങ്കാരി ഈയിടെയായി നിന്റെ വിളച്ചില് കൂടുന്നുണ്ട്
ഞാനൊന്നും മനസ്സിലാക്കില്ലെന്ന് നീ കരുതേണ്ട

നിന്റെ കഴുത്തിൽ താലി കെട്ടിയവൻ പറയുന്നത് അനുസരിച്ചാൽ മതി
എന്തുകണ്ടിട്ടാടി നെഗളിക്കുന്നത്

മതിയാക്കിക്കോ നീ ഇനിയും ഞങ്ങളെ വിഷമിപ്പിക്കാനാ വിചാരമെങ്കിൽ എന്തു ചെയ്യണമെന്ന് ഞങ്ങൾക്കറിയാം

ഇന്നിവിടുന്ന് ഇറങ്ങിക്കോണം നിന്റെ ഭർത്താവിന്റെ വീട്ടിൽ പൊയ്ക്കോണം മതി ഇവിടുത്തെ പൊറുതി.

സുമംഗല പറച്ചിലിനിടയിലും തോളത്തിട്ടിരിക്കുന്ന തോർത്തിൽ കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു.

മോനേ…..സൂര്യൻ കുഞ്ഞ് വിളിച്ചു പറഞ്ഞിരുന്നു. അനീഷിനെ നോക്കി സുമംഗല പറഞ്ഞു

ചേച്ചി ഈ സാരി മാറി ഒരു ചുരിദാറിട്ട്‌ പോ കാത്തു ചിരിച്ചോണ്ടു പറഞ്ഞു.

കല്യാണിക്ക് മനസിലായി അമ്മയുടെ തീരുമാനത്തിൽ മാറ്റമില്ലെന്ന് അമ്മ താൻ കാരണം വിഷമിക്കുന്നതിൽ അവളും വേദനിച്ചു.

പിന്നെ ഒന്നും മിണ്ടാതെ
അവൾ വേഗം ചുരിദാറിട്ട് റെഡിയായി വന്നു……

കല്ലൂ …..
നിന്നേ…..
സുമംഗല അവളെ വിളിച്ചു
കോളേജ് കഴിഞ്ഞാൽ ഇങ്ങോട്ടല്ല വരേണ്ടത് നീ സൂര്യന്റെ അടുത്ത് പൊയ്ക്കോണം…..

അവളൊന്നും മിണ്ടാതെ അനീഷിനൊപ്പം ഇറങ്ങി….
ആൾ ദ ബെസ്റ്റ് ചേച്ചീ കാത്തു വിഷ് ചെയ്തു
കല്യാണി അവളെ നോക്കി പുഞ്ചിരിച്ചു

ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജായിരുന്നു. പണക്കാരുടെ മക്കൾ പഠിക്കുന്ന കോളേജ് തന്നെ പോലൊരാൾ സ്വപ്നത്തിൽ പോലും ആഗ്രഹിക്കാൻ പറ്റാത്ത കാര്യം
പ്രിൽസിപ്പലിന്റെ റൂമിലേക്കായിരുന്നു അനീഷ് അവളെ കൊണ്ടുപോയത്

പേടിച്ചു വിറച്ചാണ് കല്യാണി പ്രിൻസിപ്പലിന്റെ റൂമിൽ കയറിയത്
ഉറക്കെയുള്ള ചിരി കേട്ടാണ് കല്യാണി അങ്ങോട്ടു നോക്കിയത്

സൂര്യൻ…..
അവൾ അവനെ നോക്കി നിന്നു പോയി…..
പെങ്ങളേ വീട്ടിൽ പോയിട്ട് ഇങ്ങനെ നോക്കിയാൽ പോരെ

സൂര്യന്റെ കൂടെ നിന്ന സുമുഖനായ ചെറുപ്പക്കാരൻ കല്യാണിയുടെ അടുത്തു വന്നു പറഞ്ഞു.

കല്യാണി ജാള്യതയോടെ മുഖം കുനിച്ചു
ഈ മുതലിന്റെ ഒരേയൊരു അമ്മാവന്റെ മകനാ ഞാൻ അഗ്നിദേവ്
സൂര്യനെ ചൂണ്ടികാണിച്ചിട്ട് കല്യാണിയോട് പറഞ്ഞു.

അവൾ അന്ധാളിച്ച് അഗ്നിയെ നോക്കിയപ്പോൾ
പൊന്നേ ഞാനൊന്നുമല്ല പ്രിൻസിപ്പൽ
ദാ അതാണ് ആള്…..

സൂര്യൻ സംസാരിച്ചോണ്ടിരിക്കുന്ന ആളെ ചൂണ്ടി പറഞ്ഞു
പ്രിൻസിപ്പൽ ഫിലിപ്പ് മാത്യൂ …..

സൂര്യൻ അവളെ അങ്ങോട്ട് കൈയ്യാട്ടി വിളിച്ചു.
എന്നെത്തന്നെയാണോ?

അവൾ തിരിഞ്ഞ് നോക്കി ഇനി അനീഷിനെയെങ്ങാനും വിളിച്ചതാണോ
അനീഷിനെ അവിടെയെങ്ങും കണ്ടില്ല

കല്യാണി….. ഇങ്ങോട്ടു വാ
പരുങ്ങി നില്ക്കുന്ന അവളെ കണ്ടതും സൂര്യൻ അവളെ വിളിച്ചു

ഫിലിപ്പച്ചായ ഇതാണെന്റെ……..…
സൂര്യൻ ഒന്നു നിർത്തി കല്യാണിയെ നോക്കി…..

അവളുടെ കണ്ണും കാതും അവനിലായിരുന്നു.
ഇതെന്റെ വൈഫ് കല്യാണി

കല്യാണി ചിരിച്ചിട്ട് ഫിലിപ്പ് സാറിനെ അഭിവാദ്യം ചെയ്തു
ഗുഡ് മോർണിങ് സാർ

മോർണിങ് കല്യാണി
ഇവിടുത്തെ പ്രൊസിജിയേഴ്സ് കഴിഞ്ഞിട്ടുണ്ട് താൻ ക്ലാസിൽ ഒന്നു കയറിക്കോളൂ
താങ്ക്യൂ സാർ
മ്മ്മ്മ…. വെൽക്കം ഓകെ യൂ ക്യാരി ഓൺ

ശരി സൂര്യ ഇനി ഇടയ്ക്കൊക്കെ കാണാല്ലേ…. ഫിലിപ്പ് മാത്യൂ സൂര്യനെ നോക്കി
കാണാം….ഓക്കെ എന്നാ ഞങ്ങളിറങ്ങുവാ….. സൂര്യൻ പറഞ്ഞു
മമ്മ്മ്
ആയിക്കോട്ടെ… ഫിലിപ്പ് ചിരിച്ചു.

അവർ അവിടെ നിന്നിറങ്ങി
അനീഷേ ഞങ്ങളിറങ്ങുവാ നീ ഇവളെ ക്ലാസിലൊന്ന് ആക്കീട്ടു വാ…..

സൂര്യൻ അനീഷിനോടു പറഞ്ഞു.

വൈെഫൊന്നൊക്കെ പ്രിൻസിപ്പലിനോട് പറഞ്ഞപ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചു എല്ലാം വെറുതെയായി….

പെങ്ങളേ ഞാനും അങ്ങട് യാത്രയാകുകയാ നമ്മുക്ക് വഴിയേ കാണാം….
അഗ്നി കല്യാണിയോട് പറഞ്ഞു.

കല്യാണി വല്യ തെളിച്ചമില്ലാതെ ചിരിച്ചു.

സൂര്യനെ നോക്കിയപ്പോൾ വേറെവിടെയോ നോക്കി നില്ക്കുന്നു.
അനിഷ് അവളെ ക്ലാസിലേക്ക് കൂട്ടീട്ടു പോയി

ആദ്യദിവസം ആയതിനാൽ പരിചയപ്പെട്ടൽ മാത്രമായിരുന്നു ഉച്ചയോടു കൂടി ക്ലാസ് കഴിഞ്ഞു
അവൾ റോഡിലേക്കിറങ്ങിയതും ലൂസിഫറിൽ ചാരി സൂര്യൻ നില്കുന്നു.

ഒരു പതിനേഴു വയസ്സുകാരിയുടെ ചാപല്യത്തോടെ പരിസര ബോധമില്ലാതെ അവനടുത്തേക്ക് ഓടിച്ചെന്നു
എന്തിനാ എന്നോടിങ്ങനെ പരീക്ഷിച്ചു മതിയായില്ലെ …..
അവനെ കെട്ടിപിടിച്ചു ചോദിച്ചു.

പുറകിൽ നീട്ടിയ വിസിലടിയും കുക്കുവിളിയുമാണ് അവളെ സ്വപ്ന ലോകത്തു നിന്നും ഉണർത്തിയത്….

അവൾ ജാള്യതയോടെ തിരിഞ്ഞു നോക്കിയതും നമ്മ കോളേജ് പസങ്കളാണ്
കല്യാണി വേഗം ഓട്ടോയിൽ കയറി ഇരുന്നു
സൂര്യൻ കൃസൃതിച്ചിരിയോടെ വണ്ടി സ്റ്റാർട്ടാക്കി….

സൂര്യനെ നോക്കാനാവാതെ കല്യാണി മുഖം കുനിച്ചിരുന്നു

എങ്ങോട്ടാ മാഡത്തിന് പോകേണ്ടത് ഗൗരവം ഒട്ടും കുറയ്ക്കാതെ സൂര്യൻ ചോദിച്ചു
മുഖം ഉയർത്താതെ കല്യാണി പറഞ്ഞു
“”പർണ്ണശാല””
സൂര്യൻ അമ്പരന്നു ശരിക്കുമിനി ചട്ടമ്പിക്ക് വട്ടായോ

എന്താ പറഞ്ഞത് കേട്ടില്ല സൂര്യൻ ചോദിച്ചു.

അങ്ങനെ ഇയാളിപ്പോൾ അറിയേണ്ട
അതും പറഞ്ഞ് അവൾ ചിറി കോട്ടി

പർണ്ണശാലയിൽ ഇനി കല്യാണിക്ക് വരണമെങ്കിൽ എനിക്ക്ചില ഡിമാൻഡുകൾ ഉണ്ട് സൂര്യൻ വണ്ടി ഒതുക്കി നിർത്തിയിട്ടു പറഞ്ഞു

പെട്ടൊ ഭഗവാനെ….
കല്യാണി നെഞ്ചത്തു കൈവച്ചു.

എന്ത്!!?? എന്ത് ഡിമാൻഡ് അവൾ വിക്കി…… വിക്കിചോദിച്ചു
സൂര്യന്റെ ഭാര്യയായിട്ടു വരണം……

അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു.

ഒന്നും മിണ്ടാതെയിരിക്കുന്ന അവളെ കണ്ടിട്ട്
ഒന്നു ചിരിച്ചോണ്ട് വണ്ടി വിട്ടു.

പർണ്ണശാലയിൽ വണ്ടി നിർത്തി….

അവൻ ഡ്രൈവിങ് സീറ്റിൽ നിന്നിറങ്ങി വാതിൽ തുറന്ന് അകത്തു കയറി

ടാ….. കള്ള തല്ലുകൊള്ളി നീയില്ലാണ്ട് എനിക്ക് പറ്റില്ലെടാ….

സൂര്യൻ സത്യത്തിൽ വിരണ്ടു അവളിലെ പ്രണയം പ്രളയം പോൽ
പടർന്ന് ഒഴുകാൻ തുടങ്ങി
അവനിലേക്ക് അവൾ ചേർന്നു നിന്നു.

സൂര്യൻ അവളെ ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു താങ്ങുമോടി നീയെന്നെ..

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11