Friday, April 26, 2024
Novel

സൂര്യതേജസ്സ് : ഭാഗം 11

Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

ഹൃദയത്തിൽ ആഴത്തിൽ കത്തി കയറുന്നതു പോലെ സൂര്യൻ ഒന്നുലഞ്ഞു പിന്നെയും പിന്നെയും ഹൃദയത്തിലേക്ക് തുളച്ചുകയറുന്നു രക്‌തം കിനിയുന്നു കൊട്ടിയടച്ച വാതിലിനു നേരെ ഒന്നു നോക്കി അതി തീവ്രവേദനയോടെ വല്ലാതൊന്നു ചിരിച്ചു അപ്പോഴും ആ കണ്ണുകൾ നനഞ്ഞിരുന്നു….

കല്യാണി……. നീ……നിന്റെ ഹൃദയത്തിന്റെ വാതിലാണ് എന്റെ മുന്നിൽ കൊട്ടിയടച്ചതല്ലേ……
തെറ്റുകൾ എല്ലാം ഞാൻ ഏറ്റുവാങ്ങുന്നു….. ഇതെന്റെ വിധി…..

സൂര്യൻ സ്നേഹിച്ചവരൊക്കെ ശിക്ഷിച്ചിട്ടേയുള്ളു. നീയായിട്ടെന്തിന് കുറയ്ക്കണം ആ വാതിലിൽ നോക്കി എന്തൊക്കെയോ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു. ആത്മനിന്ദയോടെ വ്രണിതനായവൻ പുറത്തേക്ക് നടന്നു.

എന്തോ ഓർത്തിട്ടെന്നവണ്ണം സൂര്യൻ തിരിച്ച് വാതിലിനടുത്ത് വന്നു……
വാതിലിൽ മുട്ടി…..
കല്യാണി…..
ആ വിളിയിൽ വല്ലാത്തൊരു ഗൗരവം നിറഞ്ഞിരുന്നു….

നീ ഒന്നോർത്തോ സൂര്യൻ തോറ്റുതരുന്നത് സ്നേഹത്തിന് മുന്നിൽ മാത്രമാണ്. ഞാൻ നിന്നെ നീയായി തന്നെയാ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത് നിന്റെ വേദനകളിൽ ഒരു താങ്ങാകാനാ ഞാൻ ആഗ്രഹിച്ചത്

മോള്……ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടോണം സൂര്യൻ ഇനി കല്യാണിയുടെ പിന്നാലെ വരില്ല ഒരു നോട്ടം കൊണ്ടു പോലും എന്റെ ശല്യം കല്യാണിക്കുണ്ടാകില്ല
ഇനി നീ വന്നു പറയണം ഈ സൂര്യൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന്

സൂര്യനെ മറന്നൊരു ജീവിതമില്ലെന്ന് ഇനിയുള്ള ജീവിതം സൂര്യന്റെ ഒപ്പമാണെന്ന് ……
അന്ന് സൂര്യൻ നിന്റെ കൂടെ ഉണ്ടാകും

പിന്നെ അച്ഛനേയും അമ്മയേയും കാത്തുവിനേയും കാണാൻ ഞാൻ വരും ഞാനവർക്കു വാക്കു കൊടുത്തതാ
എന്നാ ശരി സൂര്യൻ നീങ്ങുവാ…..
വാതിലടച്ച് അതിനകത്ത് അടയിരിക്കേണ്ട ഇനി സൂര്യനെ പേടിക്കേണ്ടല്ലോ…….

സൂര്യനിൽ കോപമാണോ സങ്കടമാണോ വിവേചിച്ചറിയാത്ത വികാരങ്ങൾ നിഴലിച്ചു. വല്ലാത്തൊരു ഊക്കോടെ മുഷ്ടി ചുരുട്ടി ചുവരിനിടിച്ചു……

പിന്നെ തിരിഞ്ഞു നടന്നു ആശുപത്രിയിൽ ഉപയോഗിച്ച മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കുകയായിരുന്നു സുമംഗല കാത്തു സ്കൂൾ വിട്ട് വന്നിട്ടുണ്ടായിരുന്നില്ല………

അമ്മേ ഞാൻ വീടുവരെ ഒന്നു പോയി വരാം കൂറച്ചു ദിവസമായില്ലേ അങ്ങോട്ടൊന്ന് തിരിഞ്ഞു നോക്കിയിട്ട്
പിന്നെ ദാ ഇത് വച്ചോളു അവൻ കുറച്ചു കാശ് സുമംഗലയെ ഏൽപ്പിച്ചു………

മോനേ എന്താ ഇത് ഇപ്പോൾ ഇതിന്റെ ഒരാവശ്യവും ഇല്ല. മോനെല്ലാം ചെയ്തു തന്നിട്ടുണ്ടല്ലോ സുമംഗല പറഞ്ഞതും സാരമില്ല അമ്മേ വച്ചോളു
എന്തു ബുദ്ധിമുട്ടുണ്ടേലും എന്നെ ഒന്നു വിളിച്ചാൽ മതി ദാ ഇതിൽ എന്റെ നമ്പറുണ്ട്

അതു വാങ്ങിച്ചിട്ട് സുമംഗല ചോദിച്ചു മോനിന്നു വരത്തില്ലേ
സത്യത്തിൽ എന്തു പറയണമെന്നറിയാതെ സൂര്യൻ ഒന്നു നിന്നു
ഇന്ന് കുറച്ചു തിരക്കുണ്ട് അതാണ് എന്നാൽ ശരി ഇറങ്ങുവാ…… മറുപടിക്കു കാത്തു നില്ക്കാതെ അവൻ ഇറങ്ങി……..

ഈ നേരമത്രയും ചങ്കു പറിയുന്ന വേദനയിൽ കല്യാണി വാ പൊത്തിപ്പിടിച്ച് കരയുകയായിരുന്നു. തന്റെ ആത്മാവ് പറിഞ്ഞു പോകുന്ന വേദനയിൽ അവൾ കൂനീക്കൂടി നിലത്തിരുന്നു…….

ലൂസിഫർ അകന്നുപോകുന്ന ശബ്ദം കേട്ടതും പ്രാണൻ പൊള്ളിപ്പിടയുന്ന വേദനയോടെ ഓടിപ്പിടഞ്ഞ് ജനാലയിൽ കൂടി റോഡിലേക്ക് നോക്കി……

ഒന്നു തിരിച്ചു വിളിക്കാൻ കൂടി തനിക്ക് ആകില്ലല്ലോ……. ശരീരമാകെ തണുത്തുറഞ്ഞ് ഒന്നിനും കഴിയാത്തവണ്ണം അവളൊന്നു പിടഞ്ഞു നിലത്തേക്കൂർന്നിരുന്നു കരഞ്ഞു…

നീ എന്റെ പ്രണയമാണ്.
എന്റെ മാത്രം നിശ്വാസങ്ങളാണ്.
ഒരു മഴക്കാലത്ത് എന്നിലേക്ക് പ്രവഹിച്ച വർഷമാണ് നീ.
വേദനകളുടെ ശരശയ്യയിൽ നിന്ന് നിയെന്ന വർഷമെന്നെ മോചിതയാക്കി……

സൂര്യാ നീ എനിക്ക് ആരാണെന്ന് അറിയാൻ നിന്ക്കെങ്ങും അലയേണ്ടി വരില്ല എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയാൽ നിനക്കറിയാൻ കഴിയും നിന്നോടുള്ള പ്രണയമാണുള്ളതെന്ന് അല്ലെങ്കിൽ അവിടെ നീ മാത്രമാണുള്ളതെന്ന്…….

നിന്നോടുള്ള സ്‌നേഹമാണ് എന്റെ ജീവന്,
നിശ്ശബ്ദമായ കരുതലാണ് പ്രണയം. നിറങ്ങളുടെ ആഘോഷമല്ല നിന്റെ ഓര്മകളുടെ ഉത്സവമാണ് പ്രണയം…….

ആ കണ്ണുകളില പ്രണയത്തെ ഞാനറിഞ്ഞിരുന്നു എന്റെ തല്ലുകൊള്ളിയുടെ മാറ്റത്തെ എനിക്കല്ലേ അറിയാൻ കഴിയൂ….
എന്നിലും നീ നിറഞ്ഞുനിന്നു

നിന്റെ കുസൃതി കണ്ണുകൾ എന്നിൽ പ്രണയം നിറച്ചു. പലവട്ടം ഞാനതിൽ അലിഞ്ഞു നിന്നിട്ടുണ്ട്
നീ എന്നേക്കാൾ മറ്റാരെയെങ്കിലും പരിഗണിക്കുന്നത് എന്നിൽ കൂശുമ്പ് നിറച്ചിരുന്നു

നിന്നിൽ നിന്ന്…….. നിന്നോടുള്ള എന്റെ പ്രണയത്തെ മറയ്ക്കാൻ ഞാൻ നന്നായി പാടുപെടുന്നുണ്ടായിരുന്നു. നിന്റെ ചുബനത്തിന്റെ ചൂടിൽ നീന്നിലലിയാൻ ഞാനും കൊതിച്ചു.

സൂര്യന്റെ ഓർമ്മകളിൽ മുഴുകിയിരുന്ന കല്യാണിയുടെ മിഴികൾ പെട്ടെന്ന് നിറഞ്ഞു.

കല്യാണിയുടെ ജീവിതത്തിലെ രണ്ടു പുരുഷൻമാർ……
അടഞ്ഞ അധ്യായങ്ങൾ അടഞ്ഞതു തന്നെയാ പക്ഷേ മനസ്സിനേറ്റ മുറിവുകൾ അത്ര വേഗം ഉണങ്ങാറില്ലല്ലോ……

വ്യത്യസ്തരായ രണ്ടു പുരുഷൻമാർ സൂര്യനും രാജീവനും

ഒരാൾ സ്നേഹത്തിന്റേയും കരുതലിന്റേയും മൂർത്തിമദ്ഭാവം

മറ്റൊരാൾ ശരിക്കുമൊരു പേപിടിച്ച നായ്…….

രാജീവൻ പെണ്ണുകാണാൻ വന്നത് കല്യാണി ഓർത്തു
അയാളുടെ കണ്ണുകൾ തന്റെ ശരീരത്തിലാകെ അരിച്ചു നടക്കുന്നതു പോലെ ശരീരത്തിന്റെ മുഴുപ്പും ഒടിവും കണ്ണുകളാൽ അയാൾ അളക്കുന്നതായി തോന്നി

അപ്പോഴെ എനിക്കയാളോട് ഒരിഷ്ടക്കേട് തോന്നിയിരുന്നു. വിവാഹം ഉറപ്പിച്ചപ്പോൾ വീട്ടിൽ എല്ലാവരും ഭയങ്കര സന്തോഷത്തിലായിരുന്നു. ഒരിക്കൽ പോലും രാജീവൻ കല്യാണം ഉറപ്പിച്ചതിനു ശേഷം വീട്ടിലേക്ക് വരികയോ എന്നെ വിളിക്കുകയോ ചെയ്തില്ല.

കല്യാണത്തിനു ശേഷം ക്രൂരമായ പീഡനങ്ങൾ ആയിരുന്നു ഏല്ക്കേണ്ടി വന്നത് ആദ്യരാതി തന്നെ ചോദ്യമോ പറച്ചിലോ ഉണ്ടാകാതെ വിവസ്ത്രയാക്കി നിർത്തി
നിന്റെ ദാരിദ്ര്യം പിടിച്ച വീട്ടിൽ നിന്ന് നിന്നെ കൊണ്ടുവന്നത് ഇവിടെ പൂജിക്കാനല്ല.

നിന്റെ ഈ ഇളം ശരീരത്തിനു വേണ്ടിയാ…
തന്റെ ശരീരത്തിൽ അയാളുണ്ടാക്കുന്ന മുറിപ്പാടുകളിൽ നിന്നുള്ള രക്തം അയാൾ നക്കിയെടുത്ത് അട്ടഹസിച്ച് ചിരിക്കുമായിരുന്നു…… എനിക്കത് കാണുമ്പോൾ ചർദ്ധിക്കാൻ വരുമായിരുന്നു.

എന്റെ വീടിന്റെ അവസ്ഥ അയാൾക്ക് നന്നായി അറിയാമായിരുന്നു അയാളോട് ചോദിക്കാൻ ആരും വരില്ലെന്നൊരു ധൈര്യം അയാളെ കൂടുതൽ ക്രൂരനാക്കി……

രാജീവൻ എല്ലാം തികഞ്ഞൊരു സാഡിസ്റ്റായിരുന്നു അതിലും ശരി അയാളൊരു മനോരോഗിയാണെന്നു പറയുന്നതാ……..

നല്ലൊരു ഡ്രസിട്ടാൽ നന്നായി ഒന്നൊരുങ്ങിയാൽ നീ ആരെ കാണിക്കാനാണെടി ഉടുത്തൊരുങ്ങുന്നത് അതും പറഞ്ഞ് അയാൾ ഉപദ്രവിക്കും.

സാധാരണ അയാളെന്നെ പുറത്തേക്ക് കൊണ്ടുപോകില്ല പുറത്തു വച്ച് ആരെങ്കിലും എന്നെ നോക്കിയാൽ തീർന്നു അയാളിലെ മൃഗം ക്രൂരമായി എന്നെ മർദ്ധിക്കുമായിരുന്നു.

ഒരിക്കൽ അയാളുടെ കൂട്ടുകാരൻ രാജീവന്റെ കൂടെ വീട്ടിൽ വന്നു അങ്ങനെ ആരെയും വീട്ടിൽ കൊണ്ടുവരാറില്ല അയാൾ അടുത്തെവിടെയോ വന്ന കൂട്ടത്തിൽ രാജീവനെ വിളിച്ചു വേറൊരു നിവർത്തിയും ഇല്ലാഞ്ഞിട്ടാണ് കൂട്ടീട്ടുള്ള ഈ വരവ്.

ചായ കൊടുക്കുന്ന സമയത്ത് അറിയാതെ അയാളുടെ കൈവിരൽ എന്റെ കൈയ്യിലൊന്നു തൊട്ടു അതിന് അയാൾ പോയി കഴിഞ്ഞതിനുശേഷം തിളച്ച വെള്ളത്തിൽ കൈ മുക്കിയാണ് രാജീവൻ പക തീർത്തത്….

ഇപ്പോഴും ആ വേദനയുടെ ഓർമ്മയിൽ അവളുടെ മുഖം ചുളിഞ്ഞു
പൊള്ളിയ കൈയ്യുടെ നീറ്റലും പുകച്ചിലുമായി ദിവസങ്ങൾ കഴിച്ചു കൂട്ടി…..

കിടപ്പറയിൽ ക്രൂരമാം വിധം വേദനിപ്പിച്ചിരുന്നു. എന്റെ വീട്ടിൽ നിന്ന് ആരും വരുന്നതോ ഇവിടുന്നങ്ങോട്ട് പോകുന്നതോ രാജീവന് ഇഷ്ടമല്ലായിരുന്നു.

മനസ്സ് വല്ലാതെ മടുത്തിരുന്നു ആത്മഹത്യയെ കുറിച്ചോർക്കുമ്പോൾ അച്ഛനേയും അമ്മയേയും കാത്തുവിനേയും ഓർമ്മ വരും

ഒരു ദിവസം രാജീവന്റെ അമ്മയുടെ കൂടെ വൈദ്യശാലയിൽ പോയിട്ട് വന്നപ്പോൾ ബെഡ്‌റൂമിൽ രാജീവന്റെ കൂടെ മറ്റൊരു പെണ്ണ് ഒരു ഭാര്യയും കാണരുതാത്ത കാഴ്ചയിൽ സർവ്വവും തകർന്നവസ്ഥയിൽ നിന്നു

അതിന്റെ പേരിൽ അയാളെ ചോദ്യം ചെയ്തപ്പോൾ മൂന്നു നേരവും തിന്നാൻ തരുന്നില്ലേ അതും കഴിച്ച് അടങ്ങി ഒതുങ്ങി കഴിഞ്ഞോണം ഒന്നു മൂപ്പെത്തിക്കോട്ടെ നിന്റനിയത്തിയുടെ രുചി കൂടി ഞാനറിയും

അതു കൂടി കേട്ടതോടെ സർവ്വ നിയന്ത്രണവും വിട്ടു. അയാളുടെ കോളറിനു പിടിച്ചു
തന്റെ എല്ലാ കൊള്ളരുതായ്മയും സഹിച്ചത് എന്റെ കുടുംബത്തിനു വേണ്ടിയാ എന്റെ കൊച്ചിനെ നീ ഉപദ്രവിക്കുമോ അതും പറഞ്ഞ് തലങ്ങും വിലങ്ങും അയാളെ തല്ലി

അതിനു മറുപടിയായി അയാളുടെ കലിയടങ്ങും വരെ എന്നെ പൊതിരെ തല്ലി തലയിലേറ്റ ശക്തിയായ അടിയിൽ ബോധമറ്റു വീണതേ ഓർമ്മയുള്ളു ബോധം തെളിയുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു അമ്മയും അച്ഛനും എത്തി തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു.

അച്ഛൻ പരാതിയിൽ പോലീസ് കേസെടുത്തു. രാജീവനെ മാനസീകാരോഗ്യ കേന്ദ്രത്തിൽ ആക്കി. അതിനാൽ ഡൈവോഴ്സും വേഗം നടന്നു……..

കല്യാണിയേ…..
അടുപ്പത്തെ കഞ്ഞി വെള്ളമെടുത്ത് അച്ഛനു കൊടുക്ക്

അമ്മയുടെ വിളിയാണ് കല്യാണിയെ ഓർമ്മയിൽ നിന്നുണർത്തിയത്…….

അവൾ അച്ഛന് കഞ്ഞി വെള്ളം ഗ്ലാസിൽ പകർന്ന് കൊടുത്തു…….

ഉച്ചയ്ക്കു ശേഷം സൂപ്പർ മാർക്കറ്റിൽ നിന്ന് ഗൗതമി കാണാനെത്തി……

ആഹാ…..എന്താണോ ഈ സമയത്ത് ഭവതിയുടെ ഒരു സന്ദർശനം….. കല്യാണി ചോദിച്ചു

നിന്റെ പടനായകൻ എന്തിയേ??? ഗൗതമി കല്യാണിയോട് തിരക്കി
ഇവിടില്ല…. പുറത്തുപോയിരിക്കുവാ കൂടുതലൊന്നും പറയാതെ കല്യാണി നിർത്തി…….

കല്യാണിയുടെ അമ്മ അവിടെ നില്കുന്നത് കണ്ടിട്ട് ഒന്നും മിണ്ടാതെ ഗൗതമി കല്യാണിയെ വിളിച്ച് വേലിക്കരികിലുള്ള ചുവന്ന ചെമ്പരത്തിയുടെ അടുത്തേക്ക് നീങ്ങി നിന്നു…….

എന്താ നിന്റെ ഉദ്ദേശം ഗൗതമി പെടുന്നനെ ചോദിച്ചു??

എന്താടി??? നീ എന്തൊക്കെയാ പറയുന്നത് കല്യാണി തിരക്കി…..

കല്യാണി…. ഞാൻ സൂര്യനെ കുറിച്ചാ ചോദിച്ചത് എന്തായിരുന്നു ആശുപത്രിയിൽ വച്ച് നിന്റെ അഹങ്കാരം……

സൂര്യൻ അടുത്തു വന്നപ്പോൾ നിനക്ക് പുശ്ചം അല്ലേടി എന്താ ആർക്കും മനസ്സിലാകത്തില്ലെന്നു വിചാരിച്ചോ……

കല്യാണി ഒന്നും മിണ്ടാതെ കേട്ടിരുന്നു നിന്റെ കുറവുകളൊക്കെ നീ മറന്നു പോയോ . ആ കുറവുകളിലും അയാൾ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. അയാളുടെ കണ്ണുകളിൽ നിന്നോടുള്ള പ്രണയം മാത്രമായിരുന്നു……..

പറഞ്ഞു കഴിഞ്ഞോ കല്യാണി വല്ലാത്തൊരു വാശിയോടെ ചോദിച്ചു
ഞാൻ മറ്റാരേക്കാളും സൂര്യനെ സ്നേഹിക്കുന്നു. ഒരുപക്ഷേ സൂര്യൻ എന്നെ സ്നേഹിക്കുന്നതിൽ പതിൻ മടങ്ങ്

പക്ഷേ അതിലും വലുത് അവന്റെ നല്ല ജീവിതമാണ് അത് എന്നെപ്പോലൊരാൾ കാരണം നശിക്കാൻ പാടില്ല…….

കല്യാണി നീ ഇത് എന്തൊക്കെയാ പറയുന്നത് ഗൗതമി അവളോട് ദേഷ്യപ്പെട്ടു
പിന്നല്ലാണ്ട് ഞാനെന്തു വേണം നീയല്ലേ പറഞ്ഞത് എന്റെ കുറവുകളേ കുറിച്ച് അതു തന്നെ കാരണം

ഒരു വർഷം ഒരുത്തന്റെ കൂടെ ജീവിച്ചിട്ട് വിവാഹമോചിതയായി ഒരുഗതിയും പരഗതിയും ഇല്ലാത്തവൾ ഞാനെവിടെ കിടക്കുന്നു

S&S ഗ്രൂപ്പിന്റെ ഓണർ സേതുനാഥിന്റെ അഭ്യസ്തവിദ്യനായ മകൻ സൂര്യതേജസ്സ് എവിടെ കിടക്കുന്നു

സൂര്യന് ഒരു പേപിടിച്ച നായുടെ ഉച്ചിഷ്ടം ഭക്ഷിക്കേണ്ട കാര്യമില്ല.
അയാൾക്ക് മറ്റൊരു ജീവിതം ഉണ്ടാകും എന്നെപ്പോലെ പുഴുക്കുത്ത് വീണ പടുജന്മത്തെ പാവം മനുഷ്യന്റെ തലയിൽ എന്തിനാ കെട്ടിവയ്ക്കുന്നത്

ടി……എന്നാലും അങ്ങനല്ല സൂര്യൻ നിന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ട് ഗൗതമി പിന്നെയും പറഞ്ഞു
വേണ്ട…. നീ ഇനി ഒന്നും പറയണ്ട
എല്ലാം കഴിഞ്ഞു…..

കല്യാണി അമ്മയുടെ അടുത്തേക്ക് ചെന്നു. കുറച്ചുനേരം കൂടി നിന്നിട്ട് ഗൗതമി പോയി…..

ദിവസങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. കല്യാണി ഇപ്പോൾ സൂപ്പർ മാർക്കറ്റിൽ പോയി തുടങ്ങി….

വീട്ടിൽ എല്ലാവരും സൂര്യനെ കുറിച്ച് ചോദികുമ്പോൾ വഴിയിൽ വച്ച് കണ്ടിരുന്നു തിരക്കാണ് എന്നും വിളിക്കാറുണ്ടെന്നൊകെ പറഞ്ഞ് ഒഴിഞ്ഞു.

കല്യാണിയുടെ വാടിയമുഖവും ഒന്നിലും താല്പര്യമില്ലാത്ത പെരുമാറ്റവും കണ്ടപ്പോൾ സുമംഗലയ്ക്ക് എന്തോ സംശയം ഉടലെടുത്തു. പക്ഷേ അവർ അവളോടൊന്നും ചോദിച്ചില്ല…….

കാത്തു ദിവസവും സൂര്യനെ കാണുന്നുണ്ടായിരുന്നു. അവൾ വഴി വീട്ടിലെ എല്ലാ കാര്യങ്ങളും സൂര്യൻ അറിഞ്ഞിരുന്നു……..

സൂര്യനെ കണ്ടിട്ട് ഒരു മാസം കഴിഞ്ഞു എന്തോ പറഞ്ഞറിയിക്കാനാവാത്ത നൊമ്പരം ഉള്ളിലൂറി ……

അവന്റെ കുസൃതി കണ്ണുകൾ വിടാതെ പിൻതുടരുന്ന പോലെ അവന്റെ ദേഷ്യപ്പെടലുകൾ തമാശകൾ അവൻ ചേർത്തുപിടിച്ചപ്പോഴുള്ള സുരക്ഷിതത്വം കല്യാണിയുടെ കണ്ണു നിറഞ്ഞു.
സാരമില്ല അവന്റെ നന്മയ്ക്കല്ലേ ഞാനെല്ലാം മറന്നേ പറ്റുകയുള്ളു.

സൂപ്പർ മാർക്കറ്റിൽ നല്ല തിരക്കുള്ള ദിവസമായിരുന്നു ഉച്ചയ്കുശേഷമാണ് നടുവൊന്നു നിവർത്താൻ സാധിച്ചത്.

അനീഷും ക്രിസ്റ്റിയും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്

അപ്പോഴാണ് എൻട്രൻസ് വഴി കയറി വന്ന ആളെ കണ്ടത്…..
സൂര്യൻ…….

അവൾ കണ്ണിമവെട്ടാതെ അവനെത്തന്നെ നോക്കിയിരുന്നു പോയി
മറ്റെല്ലാം മറന്നവൾ അവനിൽ ലയിച്ചു നിന്നു.

അയ്യോ!!! ഇന്നെന്തു തല്ലിപ്പൊട്ടിക്കാനാണോ ഈ വരവ്
ഒന്നും ചിന്തിക്കാതെ അവന്റെ പ്രവൃത്തികളെ നോക്കി നിന്നു……

സൂര്യൻ കല്യാണി ഇരിക്കുന്നിടത്തേക്ക് നോക്കിയതു കൂടിയില്ല കാവി മുണ്ടും ബ്ലാക്ക് ഷർട്ടുമായിരുന്നു വേഷം നെറ്റിയിലേക്ക് പാറിവീണമുടി അലസമായി കോതി ഒതുക്കുന്നു
മൊതലു കലിപ്പിലാണല്ലോ കല്യാണി ചിന്തിച്ചു.
ഒറ്റയാൻ…..

കല്യാണി പിറുപിറുത്തു
എന്തിനുള്ള പുറപ്പാടാണാവോ
സൂര്യൻ അവളൊഴികെ എല്ലാവരേയും ചിരിച്ചു കാണിച്ചു

എന്താ ചന്തം ആ ചിരിക്ക്…..
ഹൃദയം ആനന്ദത്താൽ കുതിക്കുന്നുണ്ട്
ഒന്നിനും ആകാതെ മരവിച്ചിരിക്കാൻ മാത്രമേ കഴിയുന്നുള്ളു…….

തന്നെയൊന്നു നോക്കാത്തതിൽ മനസ്സൊന്നു നൊന്തു. ഒന്നു നോക്കിയാലെന്താ ഒരു മാസം കഴിഞ്ഞില്ലേ കണ്ടിട്ട് അല്ലെങ്കിൽ എന്നെ നോക്കാതിരിക്കട്ടെ എന്നെ വെറുത്തോട്ടെ പിന്നെ എന്നെ മറന്നോളും അങ്ങനെ കരുതിയെങ്കിലു മനസ്സ് പിന്നെയും ആ തല്ലിപ്പൊളിയുടെ പിന്നാലെ പോയിരുന്നു……

കല്യാണി മനസ്സിലാക്കുകയായിരുന്നു അവളുടെ തല്ലുകൊള്ളിക്ക് അവളുടെ മനസ്സിലുള്ള സ്ഥാനം
സൂര്യൻ അനീഷിനെ കൂട്ടി പുറത്തേക്ക് പോയി

കുറച്ചു കഴിഞ്ഞപ്പോൾ അനീഷുമാത്രം തിരികെ വന്നു.
അവൾ ഓടിപ്പോയി അനീഷിനോട് തിരക്കി സൂര്യൻ എന്തിനാ വന്നത് നിന്നോടെന്താ പറഞ്ഞത്

ഭർത്താവല്ലേ ചോദിക്കാൻ പാടില്ലായിരുന്നോ അവൻ കലിപ്പിലായി

പോയി പണി നോക്ക് കൊച്ചേ അനീഷ് ദേഷ്യപ്പെട്ടു. ഇവനെന്തിനാ എന്നോട് ചൂടാകുന്നത്

വന്നിട്ടു പോയതിന്റെ ബാധ കയറിയതായിരിക്കും അവളും തിരിച്ച് ദേഷ്യത്തിൽ നോക്കിയിട്ട് സീറ്റിൽ പോയിരുന്നു.

ആകപ്പാടെ കല്യാണിക്ക് ഇരുപ്പുറയ്ക്കാൻ പറ്റാത്ത അവസ്ഥ എന്തായിരിക്കും അനീഷിനോട് മാറ്റി നിർത്തി സംസാരിച്ചത്.
കല്യാണി തല പുകച്ചോണ്ടിരുന്നു.

കുറച്ചു ദിവസങ്ങൾക്കുശേഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോഴാണ് സൂപ്പർ മാർക്കറ്റിലേക്ക് ബേബി ഫുഡ്സിന്റെ സ്റ്റോക്കു വന്നത്

സ്റ്റോക്കുകൾ കൈകാര്യം ചെയ്യുന്നത് കല്യാണി ആയിരുന്നു അതിനാൽ കുറച്ചു ലേറ്റായാണ് അവളിറങ്ങിയത് ബസ്കിട്ടി കവലയിൽ ചെന്നിറങ്ങിയപ്പോൾ 7.30 pm ആയി.

കവലയിലെ ഒന്നു രണ്ട് കടകൾ ഒഴികെ ബാക്കിയൊക്കെ അടച്ചിരുന്നു. ഉൾഭയത്തോടെ കല്യാണി വേഗം നടന്നു ഇടവഴിയിൽ അടുത്തുള്ള വീടുകളിലെ ലൈറ്റ് വെട്ടം ഉണ്ടായിരുന്നു. പാടത്തിനരികിലൂടെ പോയപ്പോൾ പിന്നിൽ കാല് പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ

ബീനീഷ് സിഗർട്ടും വലിച്ചോണ്ട് വഷളൻ ചിരിയോടെ അവളുടെ ഒപ്പമെത്തി……..

നിന്റെ മറ്റവൻ എന്തിയേടി കുറച്ചായല്ലോ #&&#*₹&₹& &# മോനേ…….കണ്ടിട്ട്

പുഴുത്ത ഭാഷയും വിളിച്ച് കല്യാണിയുടെ കയ്യിൽ കയറി പിടിച്ചു.
എന്താടി അവൻ മൂട്ടിലെ പൊടിം തട്ടി പോയോ
എന്തായാലും ഇന്ന് നമ്മൾക്ക് അങ്ങ് സ്നേഹിക്കാം.

കല്യാണി ചുറ്റും നോക്കി കണ്ണെത്താ ദൂരത്തോളം നെൽ വയലാണ്

വിടെടാ പട്ടീ……
കല്യാണി കുതറി എന്നാൽ അവന്റെയടുത്ത് പിടിച്ചു നില്ക്കാനാകാതെ തളർന്നു.
അവളെ പാടത്തിനരികിലേക്ക് തള്ളിയിട്ടു

ശ്ശെടാ !! എന്തായിത് നല്ല കണിയാണല്ലോ ഞാനും കൂടി കൂടിക്കോട്ടെ…….
ബീനിഷ് ആരാണെന്നറിയാൻ ശബ്ദം കേട്ടിടത്തേക്ക് നോക്കി
പക്ഷേ കല്യാണി ആളെ കണ്ട് ഞെട്ടി…… സൂര്യൻ

സർവ്വശക്തിയുമെടുത്ത് ബീനീഷിനെ തള്ളി മാറ്റി കല്യാണി എഴുന്നേറ്റു
സൂര്യൻ അവളെ ശ്രദ്ധിക്കുന്നതേയില്ല എങ്കിലും അവൾ സമാധാനിച്ചു ഈ വൃത്തികെട്ടവന്റെ കൈയ്യിൽ നിന്നു രക്ഷപെട്ടല്ലോ
സൂര്യന്റെ കൈയ്യിൽ നിന്ന് നന്നായി വാങ്ങിച്ചു കൂട്ടും

ചിന്തിച്ചു തീർന്നില്ല അതിനു മുൻപേ
പടക്കം പൊട്ടുന്ന പോലൊരു ഒച്ചയും കേട്ടു കല്യാണി കവിളും പൊത്തി വേച്ചുവീഴാൻ പോകുന്നു.
സൂര്യനാണേൽ അവളെ നോക്കാതെ കൈ കുടഞ്ഞു…

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10