സൂര്യതേജസ്സ് : ഭാഗം 10

Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

മൃദുവായി അതീവസ്നേഹത്തോടെ അവളുടെ ചുണ്ടിനെ നുകർന്നു. കല്യാണി ഒന്നുയർന്ന് അവന്റെ മുടിഴകളിൽ വിരലുകളാൽ കൊരുത്തു വലിച്ചു ……

ആവേശത്തിലവൻ അവളെ ഒന്നു കൂടി ചേർത്തുപിടിച്ച് അവളുടെ കീഴ്ചുണ്ട് കടിച്ചു പിന്നെയും….. പിന്നെയും അവളിലേക്കലിയാൻ അവന്റെ മനസ്സ് കൊതിച്ചു……

അവന്റെ കൈവിരൽ ഇടുപ്പിൽ ഗാഢമായി അമർന്നു. അവളിൽ വല്ലാത്തൊരു നിശ്വാസം ഉണ്ടായി സൂര്യന്റെ ചുണ്ടുകൾ ഗോതമ്പു നിറമാർന്ന കഴുത്തിലേക്ക് ഊർന്നിറങ്ങി അവനിലെ പുരുഷൻ തന്റെ പ്രീയപ്പെട്ടവളുടെ ഒരോ അണുവിലും പടർന്നു കയറാൻ വെമ്പൽ കൊണ്ടു…….

കല്യാണിക്ക് ഉടലാകെ വിറയ്ക്കുന്ന പോലെ തലച്ചോറിൽ കടന്നലുകൾ കുത്തിയിളക്കുന്നു. സീൽക്കാര ശബ്ദത്തോടെ ഇഴയുന്ന നാഗങ്ങൾ അവൾ വെട്ടി വിറച്ച് സൂര്യന്റെ കാല്ക്കൽ ബോധമറ്റു കുഴഞ്ഞു വീണു…….

വല്ലാത്തൊരു വികാരത്തള്ളലിൽ നിന്ന് മോചിതനായ സൂര്യൻ കാണുന്നത് തന്റെ കാല് ചുവട്ടിൽ ബോധമറ്റു കിടക്കുന്ന കല്യണിയെ ആണ് അത് കണ്ടതും അവന്റെ മനസ്സും ശരീരവും ഒരുപോലെ തളർന്നു……

മോളേ!!!! അതി ശക്തമായ വേദനയോടെ അവളെ നെഞ്ചോടു ചേർത്തു

ഞാനെന്തു ദ്രോഹമാ ഈ പാവത്തിനോട് ചെയ്തത് രാജീവും ഞാനും തമ്മിൽ ഒരു വ്യത്യാസവും ഇല്ല.
അവളുടെ കണ്ണുകളിൽ ഇനി ഞാനൊരു ആഭാസനായിരിക്കും
സൂര്യന് തന്റെ ശരീരം കത്തിയമരുന്നതുപോലെ തോന്നി

“””മാപ്പു മോളേ ക്ഷമിക്ക് ഈ പാപിയോട് നീ ഇത്രയും വേദനിക്കുമെന്ന് ഓർത്തില്ലെടാ….

താമര തണ്ടു പോൽ വാടി മയങ്ങി കിടന്ന അവളെ യെടുത്ത് കട്ടിലിൽ കിടത്തി ജഗ്ഗിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് മുഖത്തു തളിച്ചു……

ഒരു ഞരക്കത്തോടെ കണ്ണ തുറന്ന അവളുട മുന്നിൽ കുറ്റബോധത്തിന്റെ തീച്ചുളയിൽ വെന്തുരുകിയ അവസ്ഥയിൽ അവൻ നിന്നു……

അവനെ കണ്ടതും പേടിയോടെ എഴുന്നേറ്റ് കട്ടിലിന്റെ ഒരു മുലയിലേക്ക് ചുരുണ്ടു കൂടി അവൾ വിറളി പിടിച്ചതുപോലെ മുട്ടുകാലുകൾകളിൽ മുഖം ഒളിപ്പിച്ച് അവളിരുന്നു…….

സൂര്യന് ചങ്കുതകർക്കുന്ന കാഴ്ചയായിരുന്നു അത്. അവൾ തന്നെ ഭയപ്പെടുന്നു സൂര്യന് ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി.

മോളേ പേടിക്കല്ലേടാ ഞാനല്ലേ നിന്റെ തല്ലുകൊള്ളി
ഒരുപാട് ഇഷ്ടമാടി നിന്നെ

അത്രമേൽ ഇഷ്ടത്തോടെയാ നിന്നെ തൊട്ടത്
എന്റെ പെണ്ണല്ലേന്ന് കരുതിയാ
ക്ഷമിക്കെടി പറ്റിപ്പോയി…..

നീയെന്നെ എന്തെങ്കിലും പറയെടി എപ്പഴും പറയുന്ന പോലെ വഴക്കുപറയ്
അല്ലെങ്കിൽ തല്ലിക്കോ എന്നാലും നീയിങ്ങനെ മിണ്ടാതിരിക്കല്ലേ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു
അവളൊന്നു തലയുയർത്തി നോക്കിയതു പോലുമില്ല…….

നിനക്കറിയുമോ തപസ്സിയെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു സ്വന്തമാക്കണമെന്നാഗ്രഹിച്ചിരുന്നു. പക്ഷേ സൂര്യൻ ഇന്നിങ്ങനെ നീറി നടക്കുന്നത് നെഞ്ചിലേറ്റിയ പെണ്ണിനെ സ്വന്തമാക്കാൻ കഴിയാത്തതിന്റെ പേരിലല്ല ഞാൻ കാരണമാണ് വൃദ്ധരായ മാതാപിതാക്കൾക്ക് തങ്ങളുടെ രണ്ട് മക്കളെ നഷ്ടപ്പെട്ടത്…….

കല്യാണി മുഖമുയർത്തി സൂര്യനെ ഒന്നു നോക്കി
നിർദ്ധന ബ്രാഹ്മണ കുലത്തിൽ പിറന്ന പരമേശ്വരൻ നമ്പൂതിരിയുടേയും പദ്മജ അന്തർജനത്തിന്റേയും ഒരുപാടു വർഷത്തെ പ്രാർത്ഥനയുടെ ഫലമായി ഉണ്ടായ മകനാണ് തീർത്ഥൻ

ആ ദമ്പതികൾക്ക് പതിനഞ്ചു വർഷത്തിനു ശേഷമാണ് തീർത്ഥൻ ജനിക്കുന്നത് നാലുവർഷം കഴിഞ്ഞ് തപസ്സിയും . നിത്യവുത്തിക്കു പോലും വകയില്ലാത്ത ഇല്ലത്തിലെ ബാല്യകാലം തീർത്ഥനും തപസ്സിക്കും ദുഷ്കരമായിരുന്നു…..

പഠിക്കാൻ അതി സമർത്ഥനായിരുന്നു തീർത്ഥൻ സൂകളിലെ കഞ്ഞിയും കൂടിച്ച് വീട്ടിലെ കഷ്ടപ്പാടു ക്കൾക്കിടയിലും അവൻ തളരാതെ നന്നായി പഠിച്ചു.

അച്ഛൻ തിരുമേനിക്ക് ശാന്തി ചെയ്യുന്ന അമ്പലത്തിൽ നിന്നു ലഭിക്കുന്ന പടച്ചോറാണ് ആ കുടുംബത്തിന്റെ ഒരു നേരത്തെ വിശപ്പിനെ കുറച്ചെങ്കിലും അടക്കിയിരുന്നത്.

മുതിർന്നപ്പോൾ ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തും കോളേജിലെ പഠനത്തിനുള്ള വക ഒപ്പിച്ചു. തീർത്ഥന് ജോലി ലഭിച്ചപ്പോൾ ആ പാവപ്പെട്ട കുടുംബം സ്വപ്നം കണ്ടത് മൂന്നു നേരം പട്ടിണിയില്ലാതെ കഴിയാമല്ലോ എന്നായിരുന്നു.

എന്റെ എടുത്തുചാട്ടമാണ് മൂന്നു ജീവനുകളെ ഇല്ലാതാക്കിയത്
ഞാൻ കാരണം ആ മാതാപിതാക്കളുടെ രണ്ടു മക്കളാണ് ഇല്ലാണ്ടായത്. അവരുടെ ആശ്രയമാണ് നഷ്ടമായത്……
അവരുടെ പ്രതീക്ഷകളാണ് ഞാൻ നശിപ്പിച്ചത്………

എന്റെ സാരൂ….. എന്തും എന്റടുത്ത് പറയുന്നവൾ പക്ഷേ വലിയൊരു തീരുമാനമെടുത്തപ്പോൾ മാത്രം അവളുടെ തേജൂനെ ഓർത്തതേയില്ല……

എന്നോട് ഒരു വാക്ക് പറയാണ്ട് പോയില്ലേ……
കുസൃതി കുടുക്കയായ കുഞ്ഞനിയത്തിയേ ഓർത്തത്യം സൂര്യന്റെ കണ്ണുനിറത്തു…..

സ്നേഹനിധികളായ മാതാപിതാക്കളായിരുന്നു S&S ഗ്രൂപ്പിന്റെ MD സേതുനാഥും ഭാര്യ നീലാംബരിയും മക്കളുടെ ഏതാഗ്രഹത്തിനും കൂട്ടു നില്ക്കുന്നവർ

കാനഡയിൽ പോയി MBA ചെയ്യണമെന്ന ആഗ്രഹത്തെ വളരെ വിഷമത്തോടെയാണ് അവർ സമ്മതിച്ചത്. മകനെ പിരിഞ്ഞിരിക്കാൻ അവർക്ക് ബുദ്ധിമുട്ടായിരുന്നു. സാരുവിന്റെ എല്ലാ കൃസൃതികൾക്കും കൂട്ടുനിന്നിരുന്നു.

തങ്ങളുടെ ഇഷ്ടത്തെ അച്ഛനും അമ്മയും തള്ളി കളയില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു.

അങ്ങനെയാണ് അവർ മരണപ്പെടുന്നതിന് മൂന്ന് ദിവസത്തിന് മുൻപ് ഞാൻ അച്ഛനോടും അമ്മയോടും ഞങ്ങളുടെ ഇഷ്ടത്തെ കുറിച്ച് പറയുന്നത് എല്ലാം ശ്രദ്ധയോടെ കേട്ടു നിന്ന അച്ഛൻ ഒന്നും മിണ്ടാതെ കോൾ കട്ടു ചെയ്തു.

അതിനു ശേഷം അച്ഛനേയും അമ്മയേയും വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. സാരുവിനേയും വിളിച്ചു നോക്കിയെങ്കിലും അവളുടെ ഫോൺ സ്വിച്ചിഡ് ഓഫ് ആയിരുന്നു
തീർത്ഥനെ വിളിച്ചോഴും ഇതുതന്നെയായിരുന്നു അവസ്ഥ.

എനിക്കെന്തോ അരുതാത്തത് സംഭവിക്കുന്നതുപോലുള്ള ഉൾഭയം ഉണ്ടായി……

പിന്നെ എന്നെ തേടിയെത്തിയ വാർത്ത ഞാനേറെ സ്നേഹിക്കപ്പെട്ടവരുടെ മരണമായിരുന്നു.
നാട്ടിൽ തിരിച്ചെത്തിയ ഞാൻ ഓടിയെത്തിയത് എന്റെ സാരു വിന്റെ ചേതനയറ്റ ശരീരം കാണാനായിരുന്നു
എന്റെ കൊച്ചു കിലുക്കാംപെട്ടി…..
അവളു പോയീന്ന് വിശ്വസിക്കാനാവാതെ തരിച്ചിരുന്നു.

ഇപ്പഴും അവളിവിടെ എവിടെയെക്കെയോ മുത്തുമണി കിലുങ്ങുന്നതുപോലെ പൊട്ടിച്ചിരിച്ച് ഓടി നടക്കുന്നത് പോലെയാഎനിക്കു തോന്നുന്നത്. സൂര്യൻ ദീർഘശ്വാസം എടുത്ത് കല്യാണിയെ നോക്കി.
അവള് നിർവാകരയായി അവനെത്തന്നെ നോക്കിയിരിക്കുന്നുണ്ടായിരുന്നു.

അതുവരെ ഞാൻ അറിയാത്ത സേതുനാഥിനെയാണ് പിന്നീട് എനിക്ക് അറിയേണ്ടി വന്നത്.
തീർത്ഥനെയും കൂടുംബത്തെയും ഇല്ലത്തു ചെന്ന് ഭീഷണിപ്പെടുത്തി
അവരുടെ മാതാപിതാക്കളെ അധിക്ഷേപിച്ചു.

സൂര്യനോടും സാരംഗിയോടുമുള്ള എല്ലാവിധ റിലേഷനും അവസാനിപ്പിക്കാൻ തീർത്ഥനോടും തപസ്സിയോടും ആവശ്യപ്പെട്ടു ഇല്ലാത്തപക്ഷം എല്ലാത്തിനേയും അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി
തീർത്ഥനെ ജോലിയിൽ നിന്ന് കോളേജ് മാനേജ്മെന്റ് പിരിച്ചു വിട്ടു.

തീർത്ഥന്റെ അച്ഛന്റെ ശാന്തി വേലയും നഷ്ടമായി ഇതിനെല്ലാം പിന്നിൽ സേതുനാഥിന്റെ കരങ്ങളായിരുന്നു.

പ്രശ്നങ്ങൾ ഇത്രയും ഗുരുതരമായി ഇരിക്കുമ്പോഴും ഒന്നുമറിയാതെ ഞാനവിടെ……. സൂര്യൻ നെടുവിർ പ്പെട്ടു.

സാരംഗി വീട്ടിൽ തന്നെയായിരുന്നു. അവളുടെ ഫോൺ അച്ഛൻ വാങ്ങിയിരുന്നു. എല്ലാവരുടേയും കണ്ണുവെട്ടിച്ച് അവൾ പുറത്തിറങ്ങി തീർത്ഥനേ കണ്ടു…….

അന്നു തന്നെ ആക്സിഡന്റിൽ തീർത്ഥനും തപ്പസ്സിയും മരണപ്പെട്ടു.
സേതുനാഥ് അറിയാതെ ഒന്നും സംഭവിക്കില്ല

ജീവനില്ലാത്ത എന്റെ സാരുവിന്റെ മുഖം കണ്ടിട്ട് പടിയിറങ്ങിയതാ ആ വീട്ടിൽ നിന്ന്. ഇന്നേവരെ അവിടേക്ക് കയറിയിട്ടില്ല. എനിക്ക് വേണ്ടപ്പെട്ടവരെല്ലാം പോയി എന്റെ ആരും അവിടെയില്ല.

ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ഞാൻ കാരണം മക്കളെ നഷ്ടപ്പെട്ട രണ്ടു ജീവനുകൾക്കു വേണ്ടിയാ അവരുടെ മകനേ പോലെയാകില്ലെങ്കിലും മകന്റെ സ്ഥാനത്ത് നിന്ന് അവരെ നോക്കും എന്റെ ജീവൻ അവസാനിക്കുന്നിടം വരെ……….

മനസ്സിലേറ്റ മുറിവുകൾ വല്ലാണ്ട് വേദനിപ്പിക്കുമ്പോഴാ ശരീരത്തെ വേദനിപ്പിക്കാൻ നിർബന്ധിതനാകുന്നെ എന്തോ ശരീരം വേദനിക്കുമ്പോൾ മനസ്സിന് ഒരാശ്വാസം……

ഇതിനിടയിലാ ചട്ടമ്പി എന്റെ ജീവിതത്തിലേക്ക് ഇടിച്ചു കയറി വന്നത്
പോകുന്നിടത്തെല്ലാം ഏതെങ്കിലും വിധത്തിൽ നീയുണ്ടാകും
ആൾക്കാരു എന്നെ തല്ലിയപ്പോൾ നീ ഓടി വന്ന് എന്നെ വീട്ടിലെത്തിച്ചു
എനിക്കെന്തോ സംഭവിച്ചു എന്നു കരുതി അതിരാവിലെ നീ വന്നില്ലേ

നീ എന്നിൽ എതോക്കെയോ തരത്തിൽ ചലനം സൃഷ്ടിച്ചു.

താലി കെട്ടുമ്പോൾ പോലും മനസ്സിൽ നിന്നോടെനിക്ക് പ്രണയമൊന്നും ഇല്ലായിരുന്നു
പക്ഷേ ഇന്നിപ്പോൾ ഞാൻ തിരിച്ചറിയുന്നു.
സൂര്യൻ അവളെ നോക്കി …..

ഈ ചട്ടമ്പിയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന്…..
നിന്റെ കൃസൃതികൾ കുറുമ്പു നിറഞ്ഞ നോട്ടങ്ങൾ അതെന്റെ നെഞ്ചിനുള്ളിലേക്ക് തുളഞ്ഞു കയറുകയാണ് അതെന്നോട് പറയുന്ന പോലെ
നിനക്കായി മാത്രമാണ് ഈ കൃസൃതികൾ
നിനക്കായി മാത്രമാണ് ഈ കുറുമ്പുകൾ

നിന്റെ ശകാരങ്ങളില്ലാതെ നിന്റെ കളിയാക്കലുകളില്ലാതെ
നീ അടുത്തു കൂടി പോകുമ്പോൾ നിന്നിലൂറുന്ന ഗന്ധമില്ലാതെ
നിന്റെ സാമിപ്യമില്ലാതെ
സൂര്യന് നില്നില്ക്കാൻ പറ്റാത്തതു പോലെ

തപസ്സിയിൽ ഞാനെന്റെ പ്രണയം തേടിയിരുന്നു. പക്ഷേ ഞാനത് കണ്ടെത്തിയത് നിന്നിലാണ് നിന്നിൽ നിന്നൊര്യ തിരിച്ചു പോക്ക് അസാധ്യമാണ്.

സൂര്യൻ എന്തൊക്കെയോ ഓർത്ത് അവളെ നോക്കി

കല്യാണി…… സൂര്യൻ അവളെ മെല്ലെ വിളിച്ചു…..
ചിലർക്ക് മാത്രം നല്കാൻ പറ്റുന്നൊരു ബന്ധമുണ്ട് അത് ചിലർക്ക് മാത്രമേ അനുഭവിക്കാൻ കഴിയൂ…..

ആ ആള് കൂടെയുണ്ടെങ്കിൽ ആ ആളിൽ കൂടി എല്ലാ ബന്ധങ്ങളേയും ഒരുമിച്ച് പകർന്നു തരും
അങ്ങനെ ഒരാളെ കണ്ടെത്താൻ കഴിഞ്ഞാൽ പുണ്യം…..
എനിക്ക് ലഭിച്ച ആ പുണ്യമാണ് നീ……

ആരൊക്കെയോ ആണെന്നൊരു ബന്ധം നമ്മളു തമ്മിലില്ലേ……
എങ്കിൽ എന്റെ എല്ലാം ആയി കൂടെ….

നിന്റെ തല്ലു കൊള്ളിയെ തനിച്ചാക്കരുത് അങ്ങേയറ്റം മാനസികവിക്ഷോഭത്തോടെ കട്ടിലിന് താഴെ നിലത്ത് മുട്ടുകാലൂന്നി വിറയാർന്ന സ്വരത്തിൽ അവൻ പറഞ്ഞു കൊണ്ടിരുന്നു…….

ഇനി സൂര്യനെക്കൊണ്ട് ഒരു പ്രശ്നവും കല്യാണിക്ക് ഉണ്ടാകില്ല. കല്യാണിക്ക് ഇഷ്ടമില്ലെങ്കിൽ ഒന്നു മിണ്ടാൻ കൂടി സൂര്യൻ വരില്ല. പക്ഷേ സൂര്യനെ വെറുക്കര്യത് എനിക്ക് എന്നും കൂടെ ഉണ്ടായാൽ മാത്രം മതി. നീ കൂടി പോയാൽ സൂര്യൻ പിന്നെ ഇല്ല……..

ഒന്നും മിണ്ടാതെ കല്യാണി അവനെത്തന്നെ നോക്കിയിരുന്നു.
സൂര്യൻ പുറത്തിറങ്ങി വല്ലാത്തൊരു വീർപ്പുമുട്ടൽ നെഞ്ചകം വിങ്ങുന്നു. വീടിന്റെ മുറ്റത്തു കൂടി സൂര്യൻ വെറുത നടന്നു എന്നിട്ടും പറ്റാണ്ട് തിണ്ണയിൽ ചെന്നിരുന്നു.

എവിടുന്നോ നായ്ക്കൾ ഓരിയിടുന്ന ശബ്ദം കേൾക്കാം തിണ്ണയിലെ കസേരയിൽ ഇരുന്ന് എപ്പോഴോ അവനൊന്നുറങ്ങി.

ഒന്നു ഞെട്ടിയുണർന്ന സൂര്യൻ ചുറ്റും നോക്കി നേരം വെളുത്തുവരുന്നതേയുള്ളു. പെട്ടെന്നെഴുന്നേറ്റ് കല്യാണിയെ നോക്കാൻ റൂമിലേക്ക്പോയി…..

കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുകയാണ് എന്തൊക്കെയോ അവ്യക്തമായി പറയുനുണ്ട് ഞരങ്ങുകയും മൂളുകയും ചെയ്യന്നു. ഒന്നു തൊടാനായി കൈയ്യുയർത്തിയ സൂര്യൻ അവളെങ്ങനെ പ്രതികരിക്കുമെന്നറിയാതെ കൈ പിൻ വലിച്ചു.

അവളെ ശക്തമായി വിറയ്ക്കുന്നതു കണ്ടിട്ട്
കല്യാണി ടാ എന്നതാ….

പിന്നീടവൻ അവളുടെ കൈയ്യിൽ തൊട്ടതും തീക്കനൽ പോലെ പൊള്ളുന്ന ചൂട് ശക്തമായ പനിയാണെന്ന് അവന് മനസ്സിലായി.

അവൻ വേഗം സുമംഗലയേ വിളിച്ചുണർത്തി. അവളുടെ അവസ്ഥകണ്ടതും അയ്യോ എന്റെ കൊച്ചേ ഇതെന്ത്പറ്റി ഒരു കുഴപ്പവും ഇല്ലാതെ കിടക്കാൻ പോയതാണല്ലോ അവളെ പിടിച്ചു കൊണ്ട് പുലമ്പികൊണ്ടിരുന്നു.

അതു കേട്ടപ്പോൾ സൂര്യന് എന്തിനെന്നറിയാതെ മുഖം താഴ്ന്നു അവനിൽ കുറ്റബോധം നിഴലിച്ചു.

കല്യാണിയുടെ അവസ്ഥ കണ്ടിട്ട് അവന് പേടിയായി
അമ്മ വേഗം റെഡിയാക് നമ്മുക്ക് ആശ്യപത്രിയിൽ കൊണ്ടുപോകാം
സുമംഗല റെഡിയായി വന്നു സൂര്യൻ കല്യാണിയെ എടുത്ത് വണ്ടിയിൽ ഇരുത്തി സുമംഗല വണ്ടിയുടെ ഓരം ചേർന്നിരുന്നു. അവരവളുടെ തല മെല്ലെ ചായിച്ച് മടിയിൽ കിടത്തി

ഡോക്ടർ പരിശോധിച്ച് ഹൈ ഫീവർ ആണെന്നു പറഞ്ഞു. ഇൻജക്ഷൻ നല്കി അതിനു ശേഷം ഡ്രിപ്പിട്ടും കല്യാണിയെ അവിടെ അഡ്മിറ്റ് ചെയ്തു.

ഒരാഴ്ചയോളം കല്യാണി ആശുപത്രിയിൽ കിടന്നു. ഇപ്പോഴവൾ പഴയതു പോലെ ഉന്മേഷവതിയായി ആ ദിവസങ്ങളിലത്രയും സൂര്യൻ അവൾക്ക് കൂട്ടിരുന്നു.

അവൻ അടുത്ത് സംസാരിക്കാൻ വരുമ്പോൾ അവൾ കണ്ണടച്ചു കിടക്കും. ഇതൊരു സ്ഥിരം പതിവായി അവനിരിക്കുന്ന വശത്തേക്ക് നോക്കാറു കൂടിയില്ല.

സൂപ്പർ മാർക്കറ്റിൽ നിന്ന് ഗൗതമിയും അനീഷും മാലതി ചേച്ചിയൊക്കെ വന്നപ്പോൾ അവരോടൊക്കെ വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. എന്നാൽ സൂര്യനെ മാത്രം അവൾ ഒഴിവാക്കി

തന്നോടുള്ള അവഗണന സൂര്യന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു
എങ്കിലും അവൻ എല്ലാം സഹിച്ചു താനിതൊക്കെ അർഹിക്കുന്നു. ഒരുപാട് മുറിവേറ്റ മനസ്സിനെ താനും കൂടി വേദനിപ്പിച്ചു.

അവൾക്കു വേണ്ട എല്ലാ കാര്യങ്ങളും അവൻ നിർവ്വഹിച്ചു.

കല്യാണിയെ ഡിസ്ചാർജ്ജ് ചെയ്തു. സൂര്യൻ അവരെ വീട്ടിലെത്തിച്ചു. കല്യാണി അവളുടെ റൂമിലേക്ക് കയറുന്നത് കണ്ടിട്ട് സൂര്യൻ പിന്നാലെ ചെന്നു റൂമിൽ കയറാൻ തുടങ്ങിയതും അവൾ വാതിൽ കൊട്ടിയടച്ചു…….

ഹൃദയത്തിൽ ആഴത്തിൽ കത്തി കയറുന്നതു പോലെ സൂര്യൻ ഒന്നുലഞ്ഞു പിന്നെയും പിന്നെയും ഹൃദയത്തിലേക്ക് തുളച്ചുകയറുന്നു രക്‌തം കിനിയുന്നു കൊട്ടിയടച്ച വാതിലിനു നേരെ ഒന്നു നോക്കി അതി തീവ്രവേദനയോടെ വല്ലാതൊന്നു ചിരിച്ചു അപ്പോഴും ആ കണ്ണുകൾ നനഞ്ഞിരുന്നു…

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

-

-

-

-

-