Novel

സൂര്യതേജസ്സ് : ഭാഗം 7

Pinterest LinkedIn Tumblr
Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

ഓർക്കാപ്പുറത്ത് അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് ചേർത്തു പിടിച്ചു. കല്യാണിയുടെ കണ്ണു മിഴിഞ്ഞു പോയി ശ്വാസം നിലച്ചതു പോലെ വല്ലാത്തൊരു വിറയൽ അവളിൽ ഉടലെടുത്തു അവൻ്റെ നിശ്വാസം കാതിൽ തട്ടിയതും അവൾ കുതറി അവൻ്റെ നെഞ്ചത്തു പിടിച്ച് തള്ളി.

അടങ്ങെടി വഴക്കാളി….
നീ പറഞ്ഞ പോലെ ഇന്നു നമ്മുടെ ഫസ്റ്റ് നൈറ്റല്ലേ നമ്മുക്കങ്ങ് പൊളിച്ചടുക്കിയാലോ…….

ഇതു കേട്ട മാത്രയിൽ കല്യാണി ഒന്നു വിരണ്ടു നീരാളിപ്പിടുത്തം ആണല്ലോ കുതറിയിട്ടും നോ രക്ഷ

കല്യാണി അവനെയൊന്നു നോക്കി അവൻ്റെ കണ്ണുകളിൽ പ്രണയമോ തൻ്റെ പെണ്ണിനെ ചേർത്തു പിടിക്കുമ്പോഴുണ്ടാക്കുന്ന വികാരങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല.

സ്വര്യൻ തൻ്റെ മുന്നിൽ പിടിച്ചു നില്ക്കാൻ കാട്ടിക്കൂട്ടുന്നതാണിതൊക്കെ അവൾക്കത് നന്നായി മനസ്സിലായി

അവനിപ്പോഴും അവളുടെ ഇടുപ്പിൽ ചുറ്റിപ്പിടിച്ച് അവനിലേക്ക് അവളെ ചേർത്തു വച്ചിരിക്കുകയാണ്

ഏതു നേരത്താണോ ഈ മുതലിനോട് ഫസ്റ്റ് നൈറ്റിൻ്റെ കാര്യം ഓർമ്മിപ്പിച്ചത്
കാലൻ അവസരം നന്നായി മുതലാക്കുവാ….

ടോ!! തല്ലുകൊള്ളി ആരാണ്ടു നല്ലവണ്ണം മേഞ്ഞിട്ടുണ്ടല്ലോ തൻ്റെ ബോഡിയിൽ കണ്ടവൻമാരുടെയെല്ലാം തല്ലും വാങ്ങീട്ട് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വന്നേക്കണു.

പത്തൊൻപതാമത്തെ അടവു പുറത്തെടുത്താലേ ഇവൻ്റടുത്ത് പിടിച്ചു നില്ക്കാൻ കഴിയുള്ളു.
കല്യാണി അവൻ്റെ കവിളിലെ ഉരഞ്ഞ പാടിലൊന്നു തലോടി
ചക്കരയ്ക്കു നൊന്തോ????

ചതഞ്ഞ് തൊലി പൊളിഞ്ഞിരിക്കുന്ന അവൻ്റെ ചുണ്ടിൽ മൃദുവായി ഒന്നു തൊട്ടു
എനിക്കു മാത്രം അവകാശപ്പെട്ട ഈ ചുണ്ടെന്തിനാ ഇങ്ങനെ മുറിവേല്പ്പിക്കുന്നെ….

കാതരയായി അവനെ നോക്കി മൊഴിഞ്ഞതും
സൂര്യൻ്റെ കൈ ഇടുപ്പിൽ നിന്ന് മെല്ലെ ഒന്നയഞ്ഞു ആ വിരലുകളുടെ വിറയൽ കല്യാണിക്ക് മനസ്സിലാക്കുമായിരുന്നു.

അവൻ വായും പൊളിച്ച് ഒരു നില്പങ്ങു നിന്നു. ഒറ്റ സെക്കൻ്റുകൊണ്ട് ഈരേഴു പതിനാലു ലോകവും ഒന്നു ചുറ്റി കറങ്ങി കണ്ടു. താനിട്ടു കൊടുത്ത പണി തനിക്കിട്ടു വെച്ചതാണെന്നു സൂര്യനു മനസ്സിലായി.

കല്യാണി നേര്യതിൻ്റെ തുമ്പെടുത്ത് ഇടുപ്പിൽ തിരുകി
ടോ… തല്ലു കൊള്ളി….

എന്നെ നോക്കെടോ കിടു ലൂക്കല്ലേ
സൂര്യൻ നോക്കിയതും നിന്ന് ങ്ങ,….ച്ച….ട്ട….പ്പ…മ്മ…. കാലുകൊണ്ട് എഴുതുകയാ
യ്യോ അതൊനുമല്ല.

നാണത്താൽ കളം വരയ്ക്കുന്നതാണല്ലോ ….ശിവനേ
നഖം കടിച്ച് ആടീ കുഴയുന്നുണ്ടല്ലോ…..

🎶🎶മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം🎶🎶

അവനെ നോക്കി പാടിയതും അവനിൽ രോഷം ഇരച്ചു കയറി അവൻ അവളുടെ കൈ പിടിച്ച് തിരിച്ചു.
ടി * * * * * * * മോളേ….
സൂര്യന് പണി തരുന്നോടി
ദൈവമേ എൻ്റെ ചെവി ഹാർപിക് ഇട്ടു കഴുകിയാലും വിളിച്ച ചീത്തയുടെ എഫക്ട് പോകില്ല

ആ…… വിടെടാ ….പട്ടി കൈ വേദനിക്കുന്നു…..
ഒന്നുകൂടി മുറുക്കിയതും അവൾ വേദനയാൽ അലറിപ്പോയി
സ്വര്യൻ പിടി വിട്ടു.

നിൻ്റെ ഈ അഭ്യാസമൊന്നും ഇങ്ങോട്ടിറക്കരുത്
സൂര്യനെ അളക്കാൻ നില്ക്കല്ലേ
കല്യാണി ഒന്നും മിണ്ടിയില്ല. തൻ്റെ പത്തൊൻപതാമത്തെ അടവ് ചീറ്റിയെനു മാത്രം മനസ്സിലായി.

അവൻ കിടക്കാൻ തിരിയുന്നതു കണ്ടതും
അവൾ തറയിൽ ഒരു പായ് വിരിച്ചു കിടന്നു അതു കണ്ടിട്ടും സൂര്യൻ ഒന്നും മിണ്ടിയില്ല.

താനീ കാട്ടിക്കൂട്ടിയതൊക്കെ അവനു മനസ്സിലായെന്നു തോന്നുന്നു. ക്ഷമിക്കണം സൂര്യാ കുറച്ചു നാളത്തേക്ക് നീ എന്നെ സഹിച്ചേ പറ്റുകയുള്ളു അതു കഴിഞ്ഞാൽ ഞാൻ പൊയ്ക്കൊള്ളം.

സൂര്യൻ കാലത്ത് ഉണർന്നപ്പോൾ കല്യാണിയെ കണ്ടില്ല
എന്നാലും ഇവള് ഇന്നലെ എന്തൊക്കെയാ കാട്ടി കൂട്ടിയത്
താൻ ഇടുപ്പിൽ പിടിച്ചതിനുള്ള മറുമരുന്നാണ് അവളിറക്കിയത് അവളിങ്ങോട്ട് കേറി അറ്റാക്ക് ചെയ്താൽ താനൊന്നു പകച്ചു പോകുമല്ലോ
ആദ്യം ഒന്നു വിറച്ചു
പിന്നെ അവളുടെ വേലത്തരം പിടികിട്ടി
എന്തായാലും ഒരു പാട് നാളുകൾക്കു ശേഷം നന്നായൊന്നുറങ്ങി.

പതിയെ പൂമുഖത്തേക്ക് നടന്നു. അടുക്കളയിൽ നിന്ന് നല്ല സുഗന്ധം വരുന്നു. പുറത്ത് മുറ്റമൊക്കെ അടിച്ചുവാരിയിരിക്കുന്നു.

ഇവളിതെവിടെപ്പോയി തൊടിയിലെ ഇലഞ്ഞിമരച്ചുവട്ടിൽ അവളെ കണ്ടു കൈകുമ്പിൾ നിറയെ ഇലഞ്ഞിപ്പൂക്കളുമായി ഇടയ്ക്കിടെ മൂക്കി നോട് ചേർത്തുവച്ച് അതിൻ്റെ വാസന അനുഭവിക്കുന്നുണ്ട്.

പച്ചക്കരയുള്ള നേര്യതും പച്ച ബ്ലൗസുമാണ്. വേഷം സൂര്യൻ പതിവുപോലെ തോർത്തും സോപ്പുമെടുത്ത് തൊട്ടടുത്തുള്ള പുഴ ലക്ഷ്യമാക്കി നടന്നു

തൊടിയിലൂടെ കല്യാണി വെറുതേ നടന്നു ആലോചന മുഴുവൻ ജോലിക്കു പോകുന്നതിനെ കുറിച്ചായിരുന്നു. താൻ ജോലിക്കു പോയെങ്കിലേ വീട്ടിലെ കാര്യങ്ങൾ നടക്കൂ.

സഹകരണ ബാങ്കിലെ ലോൺ അടയ്ക്കണം അച്ഛൻ്റെ മരുന്ന് കാത്തുവിൻ്റെ പഠനം സൂര്യൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ കല്യാണിക്ക് ടെൻഷനായി.

തൊടിയിലെ തെങ്ങിൻ ചുവട്ടിൽ പൊഴിഞ്ഞു വീണ തേങ്ങകൾ എടുത്ത് വീട്ടിലേക്ക് നടന്നു വട്ടയിലയിൽ പൊതിഞ്ഞ ഇലഞ്ഞിപ്പൂക്കളും കൂട്ടത്തിൽ ഉണ്ട്.

ഇതിനിടയിൽ തൊടിയിലെ വാഴയിൽ നിന്ന് കൂമ്പ് അടർത്തി എടുത്തു. കൂമ്പും പയറും ഇട്ട് തോരൻ വയ്ക്കാം. ഇഡ്ഢലിക്കായി സാമ്പാറ് ഉണ്ടാക്കിയിട്ടുണ്ട്. ചോറിനും അത് മതി .

അലക്കാനുള്ള ഡ്രസ്സൊക്കെ അലക്കി വിരിച്ചു. ചെറിയൊരു ടിഫിൻ ബോക്സിൽ ചോറെട്യത്തു വച്ചു. വരാന്തയിൽ ഇറങ്ങിയപ്പോൾ സൂര്യൻ പുഴയിൽ കുളിച്ചിട്ട് വരുന്നുണ്ടായിരുന്നു. ഈറൻതോർത്ത് ഇരുചുമലിൽ കൂടി ഇട്ട് നെഞ്ചിനെ മറച്ചിരിക്കുന്നു.

സൂര്യൻ അടുത്തു വന്നപ്പോൾ മുഖം താഴ്ത്തി നിന്നു.
അവൻ റെഡിയാകാൻ പോയപ്പോഴേക്കും ഇഢലിയും സാമ്പാറും ടേബിളിൽ കൊണ്ടു വച്ചു. ചെറു ചൂടോടെ ചായയും ഗ്ലാസിൽ ഒഴിച്ചു.

പച്ചക്കളർ ലുങ്കിയും കറുത്ത ഷർട്ടുമായിരുന്നു വേഷം കവിളിലും നെറ്റിയിലും മുറിവിൻ്റെ പാടുകൾ
ചീകി ഒതുക്കി വെച്ചിട്ടും മുടി അനുസരണയില്ലാതെ നെറ്റിയിലേക്ക് പാറി വീഴുന്നു.
അവളെ നോക്കാതെ പുറത്തേക്കു പോകാൻ തുടങ്ങിയതും

സൂര്യാ…’ എനിക്കൊരു കാര്യം പറയാനുണ്ട്

നീ പറയുന്നത് കേൾക്കലല്ല എൻ്റെ പണി….

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം എൻ്റെ കാര്യത്തിൽ ഇടപെട്ടേക്കരുത് എന്നെ നന്നാക്കാനും ഉപദേശിക്കാനും ഞാനാരെയും ചുമതലപ്പെടുത്തിയിട്ടില്ല. നിനക്കു വേണോങ്കിൽ ഇവിടെ നില്ക്കാം ഇല്ലെങ്കിൽ പൊയ്ക്കോണം.

പറഞ്ഞിട്ട് പുറത്തേക്കിറങ്ങിയതും ആഹാരം കഴിച്ചിട്ട് പോ
അവൾ വിളിച്ചു പാഞ്ഞു.

നീയെന്താടി ഒരുമ്പെട്ടിറങ്ങിയേക്കുവാണോ….
എന്നെ ഊട്ടാനും ഉറക്കാനും നീയാരാടി

ദേ……മേലാൽ ഇമ്മാതിരി സംസാരിച്ചോണ്ടു വന്നാൽ നൂര്യൻ ആരാന്ന് നീയറിയും ദേഷ്യത്തിൽ അലറി വിളിച്ചിട്ട് ചവിട്ടിത്തുള്ളി ലൂസിഫറും ഓടിച്ചോണ്ടു പോയി
പെരുമഴ പെയ്തൊഴിഞ്ഞതുപോലെ തോന്നി കല്യാണിക്ക്

എന്തായാലും കല്യാണി ഭക്ഷണം കഴിച്ച് റെഡിയായി സൂപ്പർ മാർക്കറ്റിലേക്ക് തിരിച്ചു.

കണ്ട മാത്രയിൽ സെക്യൂരിറ്റി അയ്യപ്പൻ ചേട്ടനും മാലതി ചേച്ചിയും അനീഷും ഗൗതമിയും ഓടിയെത്തി.

ജീവനോടെയുണ്ടോ നീ
ആ കാട്ടുമാക്കാനെങ്ങാനും നിന്നെ കൊന്നോന്നായിരുന്നു എൻ്റെ ഭയം ഗൗതമി അവളോട് ചെറുചിരിയോടെ ചോദിച്ചു.

കല്യാണിയും അവളെ നോക്കി ചിരിച്ചു.

ഒന്നു പോ കൊച്ചേ അയ്യപ്പൻ ചേട്ടൻ ഗൗതമിയ വഴക്കു പറഞ്ഞു
സൂര്യൻ കുഞ്ഞ് നല്ല പയ്യനാ എനിക്കറിയാവുന്നതല്ലേ ഇതൊക്കെ ഓരോരോ വിധികൾ അല്ലാതെന്താ
ഒക്കെ ശരിയാകും മോളേ നിൻ്റെ മനസ്സിന് നല്ലതേ വരൂ

അപ്പോഴും കല്യാണി ചിരിച്ചു കൊണ്ടു നിന്നു
അങ്ങനെ പറഞ്ഞു കൊടുക്ക് അയ്യപ്പാ
എല്ലാം നേരെയാകും മോളു വിഷമിക്കേണ്ട മാലതിയും പറഞ്ഞു
എനിക്ക് വിഷമം ഒന്നുമില്ല
എല്ലാവരുടേയും അടുത്ത് ചിരിച്ചിട്ട് തൻ്റെ സീറ്റിലേക്ക് പോയി.

സേതുനാഥ് സാർ വന്നു അവളെയൊന്നു നോക്കാതെ മുകളിലേ സാറിൻ്റെ ഓഫീസ് റൂമിലേക്ക് പോയി
അവളുടെ കണ്ണ് നിറഞ്ഞു സാധാരണ എല്ലാ ദിവസവും സാർ വിഷ് ചെയ്ത് എന്തെങ്കിലും സംസാരിച്ചിട്ടേ സ്വന്തം റൂമിലേക്ക് പോകാരുള്ളു.
സാറിന് തന്നോട് വെറുപ്പാണെന്ന് കല്യാണിക്ക് മനസ്സിലായി

താനിവിടെ ഒരധികപറ്റായി അവൾക്ക് തോന്നി
ഇവിടുന്ന് പോയാൽ വീടിൻ്റെ അവസ്ഥ അവതാളത്തിലാകും കല്യാണിക്ക് ഭ്രാന്തു പിടിക്കുന്ന പോലെ തോന്നി.

അയ്യപ്പൻ ചേട്ടൻ വന്നിട്ട് സാറ് കല്യാണിയെ മുകളിൽ ഓഫീസിലേക്ക് വിളിക്കുന്നു എന്നു പറഞ്ഞിട്ടു പോയി
സത്യത്തിൽ കല്യാണിയുടെ ജീവനങ്ങു പോയി പറഞ്ഞു വിടാനായിരിക്കുമോ

പേടീച്ചാണ് കല്യാണി സാറിൻ്റെ ക്യാബിനിൽ ചെന്നത്
കല്യാണിയെ കണ്ടതും വരൂ കല്യാണി
ഇവിടിരിക്ക് വേണ്ട സാർ
എന്തിനാണെന്നെ വിളിപ്പിച്ചത്.

സൂര്യൻ എന്തിയേ….
കല്യാണി സൂര്യനോട് പറഞ്ഞിട്ടാണോ ഇവിടെ വന്നത്….

എന്താണിപ്പോൾ പറയുക കല്യാണി വിഷമത്തിലായി
സൂര്യൻ രാവിലെ പോയി പറയാൻ പറ്റിയില്ല
മ്മ്മ്മ്…
സാറൊന്ന് ഇരുത്തി മുളി

എൻ്റെ മകൻ്റെ ഭാര്യ ഇവിടുത്തെ സ്റ്റാഫാ കുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട് ഇതു കേട്ടതും നെഞ്ചിനകത്തൊരു പിടച്ചിൽ
അവളുടെ കണ്ണു നിറഞ്ഞു.

സാർ എന്നെ പറഞ്ഞു വിടരുത് എൻ്റെ വീട്ടിലെ അവസ്ഥ അറിയാമല്ലോ ….

സാറിന് ഞാൻ കാരണം ഒരുപാട് അപമാനം സഹിക്കേണ്ടി വന്നു അർഹതയില്ലാത്തതൊന്നും കല്യാണി ആഗ്രഹിക്കില്ല എനിക്ക് കുറച്ചു സമയം വേണം ഞാൻ ഒഴിഞ്ഞു പൊയ്ക്കൊള്ളം

കല്യാണി എന്തൊക്കെയാ ഈ പറയുന്നത് മോളിപ്പോൾ ഞങ്ങളുടേയും മകളാണ് സേതുനാഥിൻ്റെ മകൻ്റെ ഭാര്യയാണ് എൻ്റെ മകളെ എങ്ങനെയാ എൻ്റെ ജോലിക്കാരിയായി കാണാൻ പറ്റുന്നത്

ഒരു കാര്യം ചെയ്യാം ഈ സൂപ്പർ മാർക്കറ്റിൻ്റെ ചുമതല മോളേറ്റെടുക്ക് എനിക്ക് കുറച്ച് റസ്റ്റും ആകും

അവൾ മറുപടി പറയുന്നതിന് മുൻപ് താഴെ എന്തൊക്കെയോ ബഹളം കേൾക്കുന്നുണ്ടായിരുന്നു.
ആ സമയം സാറിന് ഒരു കോളു വന്നു

ദാ… വരുന്നു
സാർ താഴേക്കു പോയി കൂടെ ഞാനും

കല്യാണി ഭയന്നു അന്നത്തേതുപോലെ സൂര്യനായിരിക്കുമോ?
കല്യാണി ചെന്നു ചാടി കൊടുത്തതോ സൂര്യൻ്റെ മുൻപിൽ

അന്ന് റാക്കിലുള്ള സാധനങ്ങളാ നശിപ്പിച്ചതെങ്കിൽ ഇപ്പോഴ് കല്യാണി ഉപയോഗിച്ചിരുന്ന സിസ്റ്റം താഴെ എറിഞ്ഞ് തകർത്തിരിക്കുന്നു.

നീയെന്താടി ഇവിടെ?? സൂര്യൻ അവളോട് ദേഷ്യപ്പെട്ടു.
അത് ഞാൻ ജോലി ചെയ്യാൻ അവള് വിക്കി
ചുറ്റും എല്ലാവരും ശ്രദ്ധിക്കുന്നതിൻ്റെ നാണക്കേടും
ഇപ്പോൾ ഇറങ്ങിക്കോണം ഇന്നു കൊണ്ട് അവസാനിപ്പിച്ചേക്കണം ഇവിടുത്തെ എല്ലാ ഇടപാടും
സാറാണേൽ ഒന്നും മിണ്ടുന്നില്ല.

ഇവിടെ വാടി സൂര്യൻ ആരെയും ശ്രദ്ധിക്കാതെ അവളുടെ കൈയ്യിൽ’പിടിച്ച് ഓട്ടോയിൽ കയറ്റി കൊണ്ടുപോയി ലൂസിഫർ നിന്നത് വലിയൊരു ടെക്സ്റ്റൈൽ ഷോപ്പിൻ്റെ മുന്നിലാണ്.

സൂര്യൻ ഷോപ്പിൻ്റെ എൻട്രൻസ് ഡോർ തുറന്ന് അകത്തു കയറി കല്യാണി അവിടെത്തന്നെ തറഞ്ഞു നിന്നു.

അവളെ കാണാഞ്ഞിട്ട് തിരിഞ്ഞു നോക്കിയപ്പോൾ
പരിഭ്രമത്തോടെ നില്ക്കുന്നവളെ കണ്ടതും അവൻ പുറത്തിറങ്ങി കൂട്ടീട്ടു വന്നു.

നാലുനിലകളുള്ള വസ്ത്ര സമുച്ചയം
കല്യാണിക്ക് തല കറങ്ങുന്നതു പോലെ തോന്നി

സാരീ സെക്ഷനിലേക്കാണ് സൂര്യൻ അവളെ കൂട്ടീട്ടു പോയത് ഇഷ്ടമുള്ളത് എടുത്തോളൂ.
എനിക്കൊന്നും വേണ്ട എനിക്ക് വീട്ടിൽ പോകണം. അവർ വാശി പിടിച്ചു.

പെട്ടെന്ന് അവൻ അവളുടെ ചെവിയിൽ പറഞ്ഞു സൂര്യനെ അറിയാമല്ലോ എൻ്റെ കൈ മെനക്കെടുത്തരുത്
എനിട്ടും ഒന്നും എടുക്കാതെ അവിടെയും ഇവിടെയും നോക്കി നില്ക്കുകയാണ്

അവസാനം സൂര്യൻ ക്ഷമകെട്ട് സെയിം ൽസിൽ നില്ക്കുന്ന പെൺകുട്ടിയോട് പറഞ്ഞു സാരി കാണിക്കാൻ. സൂര്യൻ തന്നെ മുന്നാലു ഡിസൈനർ സാരി സെലക്ട് ചെയ്തു. കാഷ്യൽ യുസിന് കുറച്ചു ചുരിതാർടോപ്പ്സും ലഗ്ഗിൻസും എടുത്തു.

വീട്ടിൽ ഇടാനും വാങ്ങിച്ചു.കൂടാതെ കാത്തുവിനും അച്ഛനും അമ്മയ്ക്കും വേണ്ടതും അവൻ വാങ്ങിച്ചു.

ബില്ലടയ്ക്കുന്നിടത്ത് കാർഡ് കൊടുത്തു

അവിടെ നിന്ന് തിരിച്ചിറങ്ങി ലൂസിഫറിൽ കയറിയതും കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ സൂര്യൻ ആക്രോശിച്ചു.

നിനക്കെന്താടി പുല്ലേ വാങ്ങിച്ചാൽ മനുഷ്യനെ നാണം കെടുത്താൽ ഇറങ്ങിക്കോളും ഛെ നാശം
നിങ്ങളോട് ഞാൻ പറഞ്ഞോ എനിക്ക് തുണി വേണമെന്ന്

ഞാനിതു പോലെയുള്ള വലിയ കടകളിലൊന്നും കേറിയിട്ടില്ല. ആകെ പോകുന്നത് കവലയിലുള്ള ഒറ്റമുറി കടയിലാ എനിക്ക് എന്തു ചെയ്യണമെന്ന് അറിയത്തില്ലാരുന്നു.

വർഷത്തിൽ ഒരു ജോഡി ഡ്രസ്സ് എടുത്താലായി അതും ഉപയോഗിച്ചത് കീറാൻ തുടങ്ങുമ്പോഴാ ഒന്നു വാങ്ങുന്നത്. അവൾ പറഞ്ഞു കേട്ടതും പിന്നെ അവനൊന്നു മിണ്ടിയില്ല

സൂര്യൻ അവളെ കൂട്ടീട്ടു പോയത് ജ്യുവലറി ഷോപ്പിലാണ്
ഇവിടെ എന്തിനാണ് ഞാൻ പറയുന്നത് കേൾക്ക് എനിക്കൊന്നും വേണ്ട കല്യാണി
പറഞ്ഞു

സൂര്യൻ ഒന്നും മിണ്ടിയില്ല’
താലിമാല വാങ്ങി മഞ്ഞച്ചരടിൽ നിന്ന് താലി എടുത്ത് മാലയിലേക്ക് ഇട്ടു കൊടുത്തു.

കൂട്ടത്തിൽ ഒരു ജിമുക്കിയും രണ്ടു വളയും പാദസരവും എടുത്തു കാത്തുവിനും ഒരു സ്റ്റഡും ലോക്കറ്റോടു കൂടിയ ചെറിയ മാലയും വാങ്ങി

കല്യാണി വേണ്ട എന്നു പറയുമ്പോഴേക്കും അവളെ കണ്ണുരുട്ടി കാണിക്കുന്നുണ്ടായിരുന്നു.

പിന്നീട് കല്യാണിയുടെ വീട്ടിലാണ് വണ്ടി നിന്നത്.
കാത്തുവ്വം അമ്മയും സന്തോഷത്തോടെ അവരെ സ്വീകരിച്ചു. അവർക്കുള്ള ഡ്രസ്സൊക്കെ കല്യാണി കൊടുത്തു. അച്ഛനും വളരെ സന്തോഷത്തിലായിരുനു.

ലൂസിഫറെ പൊളിച്ചുട്ടോ പിങ്ക് കളർ ഹെവീ ബീഡ്സ് വർക്കുള്ള ലഹങ്കയിട്ട് കാത്തു തുള്ളിച്ചാടി ആദ്യമായിട്ടാ ഇങ്ങനെയൊരു സമ്മാനം കാത്തുവിൻ്റെ കണ്ണു നിറഞ്ഞു.
സൂര്യൻ അവളെ ചേർത്തു പിടിച്ചു.

നാലു മണിക്ക് സ്കൂളിൽ നിന്ന് വിളിച്ചിട്ടു വരുമ്പോഴും പറഞ്ഞില്ലല്ലോ ഇങ്ങോട്ടു വരുമെന്ന് .

കല്യാണി സൂര്യയേം കാത്തുവിനേയും മാറി മാറി നോക്കി
ചേച്ചി നോക്കണ്ട മിഥിലയേയും എന്നെയും സ്കൂളിൽ കൊണ്ടു വിടുന്നതും കൊണ്ടു വരുന്നതും ലൂസിഫറാണ്.

മിഥിലയുടെ പപ്പ ഏർപ്പാടാക്കിയതാ അങ്ങനെയാ ലൂസിഫറെ പരിചയം

മിഥിലയുടെ ചേച്ചി മാധവി ആ ചേച്ചിയേ കോളേജിലും കൊണ്ടു വിടും മിഥിലയുടെ കൂടെ ഓട്ടോയിൽ പോകുന്നതും വരുന്നതും അറിയാം പക്ഷേ ഈ മുതലാണ് ഡ്രൈവർ എന്നറിയില്ലായിരുന്നു.

ഇപ്പോ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി

അന്ന് രാത്രി സൂര്യൻ അവിടെ തങ്ങി
അത്താഴമൊക്കെ കഴിച്ച് കല്യാണിയുടെ ചെറിയ മുറിയിൽ കട്ടിലിൽ കിടക്കുന്ന സൂര്യനെ കണ്ടതും കല്യാണിക്ക് ചിരി വന്നു.

നാണപ്പോ…. അല്ല എന്താ ഉദ്ദേശം???
കല്യാണി സൂര്യനോട് ചോദിച്ചു.

എനിക്കൊരു ഉദ്ദേശവും തല്കാലം ഇല്ല
സൂര്യൻ അവളെ നോക്കി പറഞ്ഞു.

അപ്പോ ഇനി ഉണ്ടാകാൻ സാധ്യത ഉണ്ടല്ലേ
എടി……. മറുതേ… അവൻ ഉറക്കെ വിളിച്ചതും അവൾ പെട്ടെന്നവൻ്റെ വായ് പൊത്തി
അവൾ ജാള്യതയിൽ കൈ പിൻവലിച്ചു.

അത്… ശബ്ദമുണ്ടാക്കിയാൽ എല്ലാവരും കേൾക്കും അതാ
അവളുടെ വെപ്രാളം കണ്ടതും അവൻ്റെ ചുണ്ടിൽ കുസൃതിച്ചിരി മിന്നി മാഞ്ഞു.

ഇത്ര പേടിയുള്ളവളാ ഇന്നലെ ചുണ്ടിലും കവിളിലും തൊട്ടതും പിന്നെഅവളുടെ മച്ചാനെ പാട്ടും സൂര്യൻ ഓർത്തു.

താഴെ കിടക്കാനുള്ള സ്ഥലം ആ ചെറിയ മുറിയിൽ ഇല്ലായിരുന്നു.

ദാ ഇവിടെ കിടന്നോടി ഞാൻ ‘ഒതുങ്ങി കിടന്നോളാം.

സൂര്യൻ കട്ടിലിൽ ഒരു വശത്തേക്ക് ഒതുങ്ങി കിടന്നു. കട്ടിലും ചെറുതായിരുന്നു അമ്മയുടെ അടുത്ത് കിടക്കാൻ പോയാൻ അവരോടിക്കും
ഈശ്വരാ നീ തന്നെ രക്ഷ
കല്യാണി കട്ടിലിൽ ഇരുന്നു

കല്യാണിയുടെ ഉദ്ദേശം ഞാൻ പറയട്ടെ പെട്ടെന്നാണ് സൂര്യൻ അവളോട് ചോദിച്ചത്.
എന്തുദ്ധേശം കല്യാണി ഉരുണ്ടു കളിച്ചു.

കല്യാണി ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് അങ്ങ് പോകും സൂര്യനേയും ഈ താലിയേയും അല്ലേ

കല്യാണി അത്ഭുതപ്പെട്ടു അല്ലേലും ഇയാള് ഞാൻ മനസ്സിൽ വിചാരിക്കുന്നതെല്ലാം പെട്ടെന്നു കണ്ടു പിടിക്കും… ജാഗ്രതൈ

വിഷയം മാറ്റാനെന്നോണം കല്യാണി ചോദിച്ചു തല്ലുകൊള്ളി ഇന്നെന്താ പച്ചയ്ക്ക് ഇന്ന് ലഹരി വേണ്ടേ
ശരീരത്തിൽ തല്ലു കിട്ടുമ്പോഴുള്ള ലഹരി.
സൂര്യൻ വലിയ വായിൽ ചിരിച്ചിട്ട് കണ്ണടച്ച് കിടന്നു.

കല്യാണിയും കട്ടിലിൻ്റെ ഓരം പറ്റി കിടന്നു എന്തോ ശബ്ദം കേട്ടാണ് സൂര്യൻ കണ്ണു തുറന്നത്
കല്യാണി തൻ്റെ നെഞ്ചോട് മുഖം ചേർത്തു കിടക്കുകയാണ് ഒരു കൈ കൊണ്ട് ചുറ്റിപിടിച്ചിട്ടുണ്ട് താനും അവളുടെ കഴുത്തിലൂടെ കൈയ്യിട്ട് ചേർത്തു പിടിച്ചിട്ടുണ്ട് എന്തൊക്കെയോ ഉറക്കത്തിൽ അവൃക്തമായി അവൾ പറയുന്നു.

എനിക്കു പേടിയാ …..

എന്നെ ഒന്നും ചെയ്യല്ലേ….
രാജിവേട്ടാ വേദനിക്കുന്നു….

അവളുടെ വിവാഹ ജീവിതത്തിലെ അവശേഷിപ്പ് ഇന്നും അവൾക്കൊരു വേദനയായി നിലകൊള്ളുന്നു എന്നു സൂര്യനു മനസ്സിലായി അവൻ്റെ മനസ്സും വല്ലാതൊന്നു വേദനിച്ചു.

ആദ്യം ഉറക്കത്തിൽ അറിയാതെയാ ചേർത്തു പിടിച്ചതെങ്കിൽ ഇപ്പോൾ അറിഞ്ഞോണ്ടവൻ അവളെ തൻ്റെ നെഞ്ചിലേക്ക് ചേർത്തു കിടത്തി.

തുടരും

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

Comments are closed.