Friday, April 26, 2024
Novel

സൂര്യതേജസ്സ് : ഭാഗം 15

Spread the love

നോവൽ
******
എഴുത്തുകാരി: ബിജി

Thank you for reading this post, don't forget to subscribe!

“അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചിട്ട് ചക്കര കിടന്നോ കേട്ടോ സൂര്യൻ പറഞ്ഞതും
ഹോ സമാധാനം കല്യാണി ആത്മഗതിച്ചു…..

“ചക്കരേ…. ഞാനിന്നിവിടാ കിടക്കുന്നതെന്നും പറഞ്ഞ് അവളുടെ വയറിനെ മറച്ചിരുന്ന സാരി പ്ലീറ്റ് മാറ്റി സൂര്യൻ മുഖം അവളുടെ ആലില വയറിൽ ചേർത്തുവച്ചു.

“കല്യാണിയൊന്നു വെട്ടി വിറച്ചു. സൂര്യന്റെ ചുണ്ടുകളുടെ മൃദുസ്പർശനം അവളെ പുളകിതയാക്കി അവന്റെ നനുത്ത താടിരോമങ്ങൾ അവളെ ഇക്കിളിപ്പെടുത്തി കൊണ്ടിരുന്നു. അവന്റെ ചുണ്ടുകൾ പുക്കിൾച്ചുഴിയൽ കുസൃതി കാട്ടിയതും കല്യാണി അവന്റെ മുടിയിൽ പിടിച്ച് ശക്തിയായി വലിച്ചു

അയ്യോ!!!!
അമ്മേ…… വിടെടി പിശാചെ
അവൻ മുഖം ഉയർത്തി വേദനിച്ചിട്ടു
പറഞ്ഞു
അവൾ പിടി വിട്ടതും അവൻ എഴുന്നേറ്റിരുന്നു. അവളെയൊന്നു നോക്കി തല ചൊറിഞ്ഞോണ്ട് കുസൃതിയിൽ പറഞ്ഞു

ആഹാ എന്നാ ഒരു കിടപ്പ്
ഇതു കണ്ടിട്ടും ഒന്നു ചെയ്യാണ്ടിരുന്നാൽ എന്തു വിചാരിക്കും സൂര്യന് എന്തോ ശേഷിയാ ങാ ഏതാണ്ടോ ഒരു ശേഷി അതില്ലെന്നല്ലേ………

സൂര്യൻ അതു പറഞ്ഞതും കല്യാണി ബെഡ്ഡിൽ നിന്നെഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് ഓടി
അവളുടെ പോക്കുകണ്ട് സൂര്യൻ ചിരിച്ചു പോയി.

കുറെ കഴിഞ്ഞിട്ടും ആളെ കാണാഞ്ഞപ്പോൾ സൂര്യൻ പുറത്തേക്ക് ഇറങ്ങി ബാൽക്കണിയിൽ എന്തൊക്കെയാ പിറുപിറുത്തു കൊണ്ട് നടപ്പുണ്ട്.
ആള് കൈവിട്ടു പോയോ…..

അവളിന്ന് എന്നെ അലക്കി വെളുപ്പിച്ചതിന് ഒരു മറുമരുന്ന് അത്രയേ ഉദ്ദേശിച്ചുള്ളു.
ഏതു നേരവും എന്റെ നെഞ്ചത്ത് പഞ്ചാരിമേളം നടത്തിയാലേ സമാധാനം ആകുകയുള്ളു. അമ്മയുടെ അടുത്ത് പറഞ്ഞതു കണ്ടില്ലേ തല്ലു കൊണ്ട് പട്ടിമോങ്ങുന്നതുപോലെ മോങ്ങുമെന്ന്……
അച്ഛന്റെയടുത്തു നിന്ന് ഉമ്മ വേണോന്ന് ചോദിക്കുന്നു
ദരിദ്ദ്രവാസി മരുന്നിനെങ്കിലും ഒന്നു തന്നിട്ട് വിളിച്ചു കൂവിയാൽ വേണ്ടുകില്ല

ഇതെന്തൊണാവോ ഇവളീ ചിന്തിച്ചു കൂട്ടുന്നത്……?????
നല്ല തണുത്ത കാറ്റ് വീശി കൊണ്ടിരുന്നു. കാറ്റിൽ അവളുടെ മുടി പാറി പറക്കുന്നുണ്ടായിരുന്നു.
ടീ നിനക്കു കിടക്കുകയൊന്നും വേണ്ടെ????

എനിക്ക് ഉറക്കം വരുന്നുണ്ട് വന്നു കിട്ക്കു പിശാചേ
സൂര്യൻ അടുത്ത് ചെന്നു പറഞ്ഞതും

അവളിലെ പേടിച്ചു വിളറിയ മുഖത്ത് അവൾ പെട്ടെന്ന് അതു മറയ്ക്കാനെന്നവണ്ണം കുറച്ചു ദേഷ്യം വാരി വിതറി

അവളിൽ വിരിയുന്ന വിവിധ ഭാവങ്ങളെ അവൻ കണ്ണിമവെട്ടാതെ നോക്കി നിന്നു
ദേ!!! പെണ്ണേ താഴെ എല്ലാവരുടേയും മുന്നിൽ വച്ചുള്ള ഷോ നിർത്തിയില്ലേൽ
മോളു നല്ല ചിമിട്ടൻ പണി മേടിക്കും കേട്ടോടി……

കല്യാണി ഒന്നും മിണ്ടാതെ മുഖം കുനിഞ്ഞു നില്കുന്നതു കണ്ടിട്ട് ഞാൻ പറയുന്നത് കേട്ടോന്ന്????

ങാ…… കേട്ടു എല്ലാം നിർത്തി ഇനി കല്യാണി ഒന്നിനും ഇല്ല…..
എനിക്കു വയ്യ വയറും വീർപ്പിച്ച് കോളേജിൽ പോകാൻ നാണക്കേടാ……
പറഞ്ഞതും അബദ്ധമായീന്നു മനസ്സിലായതും അവൾ രണ്ടു കൈയ്യാലും മുഖം പൊത്തി

പാവം സൂര്യൻ ഒന്നും അറിയുന്നുണ്ടായിരുന്നില്ല കാരണം അവൻ അവിടെയെങ്ങും ഇല്ലായിരുന്നു
അവളുടെ വയറു വീർപ്പിക്കൽ ഡയലോഗിൽ അവന്റെ ആത്മാവു പോലും രാജ്യം വിട്ടു.

മതി ഇനി ഞാൻ താങ്ങുകേല എന്നെ അങ്ങ് കൊല്ലാമായിരുന്നു
സൂര്യൻ എന്തൊക്കെയോ പറഞ്ഞൊപ്പിച്ച് ബെഡ്ഡിൽ പോയി കിടന്നു.

ഓ പിന്നെ അതിന് ഞാനെന്തു പറഞ്ഞു ഞാൻ പറഞ്ഞതാ ഇപ്പം കുറ്റം ഇയാൾ ചെയ്യുന്നതല്ലാം പുണ്യ പ്രവൃത്തി എന്നെക്കൊണ്ടൊന്നും പറയിപ്പിക്കല്ലേ അവൾ ആത്മഗതിച്ചു പുശ്ചിച്ചു.

അവള് ഒന്നും മിണ്ടാതെ കട്ടിലിന്റെ ഓരം ചേർന്ന് കിടന്നു.
സൂര്യൻ ഉറക്കത്തിലേക്ക് വഴുതി വീണു
പാതിരാത്രിയിലെപ്പോഴോ
അവളുടെ ഏങ്ങലടിക്കുന്ന ശബ്ദം കേട്ടാണ് സൂര്യൻ ഉണർന്നത്
അപ്പോഴാണവളുടെ കരഞ്ഞു ചുവന്ന കണ്ണുകളും മുഖവും കണ്ടത്. അവന്റെ നെഞ്ചൊന്ന് വേദനിച്ചു

എന്താടാ എന്തിനാ നി കരയുന്നത്
അവൾ ഒന്നും മിണ്ടാതെ ഏങ്ങലടി തുടർന്നു കൊണ്ടേയിരുന്നു.
ദേ!!.…. പെണ്ണേ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത് എന്നതിനാ നീയിങ്ങനെ കരയുന്നത്
ഞാൻ നിന്റെ ദേഹത്തു തൊട്ടതിനാണോ

അവൾ വിങ്ങികരഞ്ഞു കൊണ്ട് ചോദിച്ചു.
നമ്മളെ രണ്ടുപേരെയും കൊല്ലുമോ????
നേരത്തെ മരണത്തെ ഇഷ്ടപ്പെട്ട ഒരുപാട് സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു.
ഇന്നെനിക്ക് ഈ സ്നേഹം നഷ്ടപ്പെടുത്തിയിട്ടു പോകാൻ വയ്യ.

അവളുടെ പറച്ചിലിൽ സൂര്യന്റെ മനസ്സും ഒന്നു നൊന്തു.
നീ എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത് വേറൊന്നും നിനക്ക് ആലോചിക്കാനില്ലേ

സൂര്യാ!!! എല്ലാ അർത്ഥത്തിലും നിന്റെ ഭാര്യയാകണമെന്ന് എനിക്കും ആഗ്രഹമുണ്ട് പക്ഷേ ഒരു കുഞ്ഞു കൂടി ആയാൽ അതിനേയും നഷ്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ കൂടി സാധിക്കില്ല.

സൂര്യൻ അവളെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് നീയെന്തൊക്കെയാ മോളേ ഈ പറയുന്നത് ആർക്കും ഒന്നും സംഭവിക്കില്ല ഞാനില്ലെ കൂടെ
അതു പറയുമ്പോൾ അവന്റെ മുഖത്ത് നല്ല കാഠിന്യം ഉണ്ടായിരുന്നു.

നി കരുതുന്നുണ്ടോ നിന്റെ സമ്മതമില്ലാതെ നിന്നെ ഞാൻ സ്വന്തമാകുമെന്ന്. പരസ്പരം ഒരു പോലെ ആഗ്രഹിക്കുന്ന ഏതെങ്കിലും നിമിഷത്തിൽ അങ്ങനെ സംഭവിക്കുന്നെങ്കിൽ സംഭവിക്കട്ടെ അതിനു വേണ്ടി ഇങ്ങനെ പേടിച്ച് ഉറക്കം കളയണ്ട
നാളെ കോളേജുള്ളതല്ലേ ഉറങ്ങിക്കോളൂ….

അവന് മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ കണ്ണുകളിലെ ഭീതി എല്ലാം നഷ്ടപ്പെട്ടിടത്തു നിന്ന് എല്ലാം തിരിച്ചു കിട്ടിയതാ ഇനിയൊന്നിനു വേണ്ടിയും ആരെയും നഷ്ടപ്പെടുത്താൻ വയ്യ തന്നെ അത്രയേറെ സ്നേഹിക്കുന്ന തന്നെ പ്രാണനായി കരുതുന്ന മൂന്ന് ജീവനുകൾ അവർക്ക് ആശ്രയിക്കാൻ താൻ മാത്രമേയുള്ളു.

തന്റെ തണലിൽ കഴിയുന്ന തീർത്ഥന്റെ മാതാപിതാക്കൾ പിന്നെ എന്റെ പാവം ചിന്നു (അതു നമ്മുടെ മുത്തശ്ശി ) ഇവരില്ലെങ്കിൽ പിന്നെ സൂര്യൻ ഇല്ല
അച്ഛന് അപകടം ആയതിനു ശേഷം തന്റെ കുടുംബത്തിന്റെ സർവ്വനാശം നാശം കാണാൻ കാത്തിരിക്കുന്ന ആ ശത്രുവിന്റെ പിന്നാലെ ആയിരുന്നു പക്ഷേ അവനിലേക്ക് എത്താനായി ഒരു തെളിവും ബാക്കി വച്ചിട്ടില്ലായിരുന്നു.

ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നതിനു ശേഷം അച്ഛനോട് ചോദിച്ചിരുന്നു. അച്ഛനെ ഇടിച്ചിട്ട ലോറിയെ കുറിച്ചും അതിനു പിന്നിൽ എതെങ്കിലും തരത്തിലുള്ള വ്യക്തിവൈരാഗ്യം വല്ലതും ഉണ്ടോയെന്നും

അത്ര വലിയ ശത്രുക്കളൊന്നും നമ്മുക്കില്ലെടാ ചിരിച്ചു കൊണ്ടാരുന്നു മറുപടി പിന്നെ ബിസിനസ്സാകുമ്പോൾ ചെറിയ നീരസങ്ങൾ ഒക്കെ ഉണ്ടാകും അതൊരിക്കലും എന്നെ കൊല്ലാൻ തക്കവണ്ണമുള്ളതൊന്നുമല്ല.

പിന്നെ എനിക്കു തോന്നുന്നത് അന്നെന്നെ ആളുമാറി അറ്റാക്ക് ചെയ്തതായിരികുമെന്നാ പക്ഷേ നന്ദിയുണ്ട് അവരോട് അതുകൊണ്ടല്ലേ എന്റെ മകനേ എനിക്ക് തിരിച്ച് കിട്ടിയത്.

സൂര്യനൊരു കാര്യം മനസ്സിലായി അച്ഛന്റെ ശത്രുവിനെ കുറിച്ച് അച്ഛനൊന്നും അറിയില്ലെന്ന്

പോലീസ് അന്വേഷണവും ഊർജ്ജിതമായിത്തന്നെ നടന്നിരുന്നു വിജനമായ ഒരു കുറ്റിക്കാടു പിടിച്ച പ്രദേശത്തുവച്ചുള്ള ആക്സിഡന്റായതിനാൽ സിസീ ടീവി ക്യാമറ കൊളൊന്നും അവിടെ
ഇല്ലായിരുന്നു.

നമ്പർ പ്ലേറ്റിലാത്ത ലോറിയുടെ പിന്നാലെ അന്വോഷണം പോയെങ്കിലും അതും എങ്ങും എത്തിയില്ല. ഇത്രയും വിദഗ്ദമായി ചെയ്തവന് ഒരു ലോറി മറയ്ക്കാനാണോ പ്രയാസം. അതപ്പോൾ തന്നെ പൊളിച്ച് തമിഴ് നാട്ടിലൊ കർണ്ണാടകയിലോ കടത്തിയിരിക്കും.

നെഞ്ചിൽ കിടന്ന കല്യാണിയൊന്നു കുറുകികൊണ്ട് ഒന്നു കൂടി അവനിലേക്ക് ചേർന്നു.
അവളുടെ കുറുകൽ അവനിൽ ചിരിയുണർത്തി.
കുറുമ്പി…. ഉണർന്നിരുന്നാൽ താനൊന്നു തൊട്ടാൽ ഭദ്രകാളിയാകും ഉറക്കത്തിൽ അവൾക്കെന്തും ആകാലോ

ആഹാ കൊച്ചെന്തൊക്കെയോ പുലമ്പുന്നുണ്ടല്ലേ…..

മൂന്നെണ്ണം മതി

എന്നെക്കൊണ്ടു വയ്യാന്നേ അതോണ്ടാ
ഇവളിതെന്തൊക്കെയാണോ വീളിച്ചു കൂവുന്നത് സൂര്യൻ ഫോണെടുത്ത് വീഡിയോ റിക്കേർഡിലിട്ട് അവളെ ഫോക്കസ് ചെയ്തു

അഞ്ചെണ്ണം വേണമെന്നായിരുന്നു. നല്ല രസമല്ലേ പക്ഷേ എന്നെക്കൊണ്ട് മേലാന്നേ ഫൈനൽ മൂന്നെണ്ണം മതി.എന്നിട്ട് ഞാനവരെക്കൊണ്ട് തല്ലു കൊള്ളിക്ക് പണി കൊടുത്തു കൊണ്ടിരിക്കും.

ഓഹോ അതാണ്….. അമ്പടി തീപ്പെട്ടിക്കൊള്ളി അഞ്ചെണ്ണം പോലും
അടുത്തു ചെല്ലുമ്പോഴേ തുള്ളൽ പനി വന്നപോലെ വിറയ്ക്കുന്നവളാ… എനിക്ക് പിള്ളാരെക്കൊണ്ട് പണി തരാനിരിക്കുന്നവളല്ലേ നിനക്ക് ഞാൻ ഇടവേളകളില്ലാതെ പണി തന്നുകൊണ്ടേയിരിക്കുമെടി
മോളിങ്ങനെയായാൽ മാവിൻ തൈ ഒരെണ്ണം നട്ടുപിടിപ്പിച്ചോ ????

വീഡിയോ റിക്കോർഡ് ചെയ്തത് സേവ് ചെയ്തു ഫോൺ ടേബിളിൽ വച്ച് അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ ചേർത്തുപിടിച്ച് കിടന്നുറങ്ങി.

അതിരാവിലെ തന്നെ കല്യാണി ഉണർന്നിരുന്നു റോഡിന് അപ്പുറമുള്ള കൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ഭക്തി ഗാനം ഒഴുകിയെത്തുന്നു.

🎶കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാകൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ
സച്ചിതാനന്ദ നാരായണാ ഹരേ

ഉച്ചരിക്കായ് വരേണം നിൻ നാമങ്ങൾവിശ്വനായക വിഷ്ണോ നമോസ്തുതേ!
ഗുരുനാഥൻ തുണചെയ്ക സന്തതം

തിരുനാമങ്ങൾ നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കേണം
നമ്മുടെ നരജന്മം സഫലമാക്കീടുവാൻ🎶🎶

“ദൈവമേ തുണയാകണെ ആർക്കും ഒരാപത്തും വരുത്തരുതേ
പ്രാർത്ഥിച്ചുകൊണ്ട് എഴുന്നേൽക്കാൻ നോക്കിയതും സൂര്യൻ തന്നെ വരിഞ്ഞു മുറുക്കി കിടക്കുകയാണ് അവളുടെ ചുണ്ടിലൊരു കള്ളച്ചിരി വിരിഞ്ഞു.പതിയെ അവന്റെ കൈമാറ്റി എഴുന്നേറ്റു.

“കബോർടിൽ നിന്ന് ഡ്രെസ്സെടുത്ത് കുളിക്കാനായി പോയി….
കുളിയൊക്കെ കഴിഞ്ഞ് ഒരു നേര്യ തെടുത്തുടുത്തു മുടിയിലെ ഈറൻ മാറാനായി തോർത്തെടുത്ത് ചുറ്റി ഒരു നുള്ള് കുങ്കുമം എടുത്ത് സീമന്തരേഖയിൽ തൊട്ടപ്പോൾ അവൾ സൂര്യനെയൊന്നു തിരിഞ്ഞു നോക്കി അവളുടെ മുഖം നാണത്താൽ ചുമന്നു.

“താഴെ പൂജാമുറിയിൽ ചെന്നു വിളക്കു കൊളുത്തി പ്രാർത്ഥിച്ചു. കിച്ചണിൽ ചെന്ന് കട്ടൻ ഇട്ടു കാലത്ത് അവൾക്ക് കട്ടൻ നിർബന്ധമാണ് കുടിക്കാൻ പറ്റിയില്ലെങ്കിൽ അന്നത്തെ ദിവസം പോയിന്നാ അവളുടെ പറച്ചിൽ

“അപ്പത്തിനുള്ള മാവ് തലേദിവസം തയ്യാറാക്കി വച്ചിട്ടുണ്ട്. അവള് മാവ് അടച്ചു വച്ച പാത്രത്തിന്റെ മൂടി തുറന്നു നോക്കി ഏതായാലും നന്നായി പുളിച്ചിട്ടുണ്ട് കാലത്തേക്ക് ആവശ്യമുള്ള മാവെടുത്ത് ആവശ്യത്തിന് ഉപ്പു ചേർത്ത് കലക്കി വച്ചു. ബാക്കിയെടുത്ത് ഫ്രിഡ്ജിൽ വച്ചു.

“തലേ ദിവസം കുതിരാൻ ഇട്ടുവച്ചിരുന്ന ഗ്രീൻ പീസ് കുക്കറിൽ വേവിക്കാനും വച്ചു
സവാള എടുത്ത് അരിഞ്ഞിരിക്കുമ്പോഴേക്കും നീലാംബരി എഴുന്നേറ്റു വന്നു.

“മോളെ സേതുവേട്ടന് ലേശം കട്ടൻ കൊടുക്കൂട്ടോ
അതും മോളുടെ സ്പെഷ്യൽ മതീന്ന്
കല്യാണി ഒന്ന് ചിരിച്ചിട്ട് കട്ടനുമായി അച്ഛന്റെ മുറിയിലേക്ക് ചെന്നു.
ചാരിയിരുത്തി കട്ടൻ കൂടിക്കാൻ കൊടുത്തു. കട്ടൻ കൂടിക്കുന്നതിനിടയിൽ സേതൂനാഥ് അവളോട് ചോദിച്ചു നീന്റെ തല്ലുകൊള്ളി എഴുന്നേറ്റില്ലെ???

“യ്യോ എന്റെ പൊന്നച്ഛാ മിണ്ടല്ലേ ഇതെങ്ങാനും കേട്ടിട്ടു വരണം എന്റെ പൊടിപോലും ബാക്കി വെക്കില്ല
ഞാനെല്ലാം ഇന്നലെ ക്കൊണ്ട് നിർത്തി

“സാധാരണ അങ്ങനല്ലല്ലോ പതിവ്
നിന്നെ പേടിച്ച് അവൻ മിണ്ടാതിരിക്കുകയാണല്ലോ പതിവ്
ഓ എന്നാ പറയാനാ അച്ഛാ ഒക്കെ ഒരു രാത്രി കൊണ്ട് മാറി മറിഞ്ഞില്ലേ

അവളു പറഞ്ഞതും സേതുനാഥ് ഉറക്കെ ചിരിച്ചു.
ചിരിച്ചോ ചിരിച്ചോ പുത്രന്റെ തല്ലുകൊണ്ട് ഞാൻ ചാകത്തേയുള്ളു

“അവളതും പറഞ്ഞോണ്ട് അച്ഛനെ കിടത്തിയിട്ട് കോളേജിൽ പോകാൻ റെഡിയാകാൻ മുകളിലേക്ക് പോയി

“ഉറങ്ങുന്ന സൂര്യനെ അതീവ പ്രണയത്തോടെ നോക്കി
എന്താ ഉറക്കം ഒരു ഓമനത്തമൊക്കെ തോന്നുന്നുണ്ട് ആ കവിളിൽ ഒന്നു കടിച്ചാലോ

ടി…. പുല്ലേ നോക്കി വെള്ളമിറക്കാതെ പോകുന്നുണ്ടോ…??

“പണ്ടാരാണ്ട് പറഞ്ഞ പോലെ “പട്ടി പുല്ല് തിന്നുകയും ഇല്ല പശുവിനെക്കൊണ്ട് തീറ്റിക്കുകയും ഇല്ല…”
എന്നിട്ട് ഓഞ്ഞ നോട്ടവും.

കല്യാണി ചമ്മി നാറിക്കൊണ്ട്‌ ഡ്രെസ്സ് മാറാനായി പോയി

“കോളേജിലേക്കുള്ള യാത്രയിൽ സൂര്യൻ സൈലന്റായിരുന്നു ഇങ്ങേർക്കെന്താ പോയിട്ട് റോക്കറ്റ് വിക്ഷേപിക്കാനുണ്ടോ ഇത്ര ഗഹനമായ ചിന്ത

“ഓ പിന്നെ ഇയാൾക്കിത്ര ഗമയാണെങ്കിൽ ഞാനും മിണ്ടില്ല. അവളും പുറത്തോട്ട് നോക്കിയിരുന്നു.
ടീ ഇന്ന് വീട്ടിലേക്ക് ചെല്ലാമെന്ന് കാത്തുവിന് വാക്കു കൊടുത്തതാ നീയതുമറന്നോ??

“ങാ..മറന്നിട്ടൊന്നും ഇല്ല അവൾ വേഗം പറഞ്ഞിട്ട് പുറത്തേക്ക് നോക്കിയിരുന്നു.
ഇവൾക്കിതെന്തു പറ്റി എന്താടി മുഖം വീർപ്പിച്ചിരിക്കുന്നെ
വല്ലതും പറയാനുണ്ടേൽ നേരെ ചൊവ്വെ പറയെടി
അവൾ കൂർപ്പിച്ചു നോക്കിയതും

“പുല്ലെ ഞാൻ എടുത്ത് പുറത്തേക്കെറിയും എന്താന്നുവച്ചാൽ പറഞ്ഞു തുലയ്ക്കെടി

അതേ ഞാനിന്ന് കോളേജിൽ പോണോ എനിക്കിന്ന് നല്ല മൂഡില്ല
അവൻ അവളെ രൂക്ഷമായൊന്നു നോക്കി
ഇല്ലാത്ത സീറ്റ് എങ്ങനെയങ്കിലും ഒപ്പിച്ച് കൊടുത്തപ്പോൾ പഠിക്കാൻ മൂഡില്ലെന്ന്…

“”വണ്ടി വല്ലാത്തൊരു സ്പീഡിൽ മുന്നോട്ടെടുത്തു.
അത് എനിക്ക് മസാല ദോശ തിന്നാൻ തോന്നുന്നു.

“ഇതു കേട്ടതും സൂര്യന്റെ മനസ്സ് പിടിവിട്ടു വണ്ടി നിർത്തിയിട്ട് അന്യഗ്യഹജീവിയെപ്പോലെ അവളെ അടിമുടിയൊന്നു നോക്കി.
ഇയാളിങ്ങനെ നോക്കു വൊന്നും വേണ്ട എന്താ ഗർഭിണികൾ മാത്രം മസാല ദോശ തിന്നാൽ മതിയോ???

“ഇപ്പോ ഒരെണ്ണം വാങ്ങിത്താ അന്നേരം അഞ്ചെണ്ണം വാങ്ങിച്ചു തന്നാ മതി. കല്യാണി
നാണത്തിൽ പറഞ്ഞു
മ്മ്‌മമ്….
മനസ്സിലാകുന്നുണ്ട് മോളെ നിന്റെ അഞ്ചെണ്ണം തലേദിവസത്തെ വീഡിയോ ഓർത്തവൻ പറഞ്ഞു

“നിങ്ങളെന്തേലും മനസ്സിലാക്കിക്കോ നമ്മുക്കിപ്പോ മസാല ദോശ കഴിക്കാൻ പോകാം
എന്തായാലും കോളേജിൽ പോകാൻ ഇറങ്ങിയതല്ലേ ആദ്യം പോയി പഠിക്ക് ബാക്കി പിന്നീട് നോക്കാം സൂര്യൻ ഒട്ടും മയമില്ലാതെ പറഞ്ഞതും അവൾക്ക്‌ സങ്കടമായി

“അവൾ പിന്നീടൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു. ഈ മാക്കാന്റെ കൂടെ ഇരുന്ന് കൊതി തീരുന്നില്ല എപ്പോഴും കണ്ടോണ്ടിരിക്കാൻ തോന്നുവാ അതാ കോളേജിൽ പോകുന്നില്ലെന്ന് പറഞ്ഞത് പൊട്ടനാണേൽ ഒന്നും മനസ്സിലാക്കുന്നുമില്ല.

“ഇടയ്ക്ക് കണ്ണൊക്കെ തുടയ്ക്കുന്നത് സൂര്യന് ഗ്ലാസിലൂടെ കാണാമായിരുന്നു.
കോളേജിന്റെ മുന്നിൽ വണ്ടി നിർത്തിയും കല്യാണി പെട്ടെന്ന് ചാടിയിറങ്ങി പോയി സൂര്യനെ ഒന്നു നോക്കിയതു കൂടിയില്ല

“അതേ ചട്ടമ്പി ഉച്ച കഴിഞ്ഞ് ലിവാക്കിക്കോളു അവൻ പറഞ്ഞതും കുറുമ്പോടെ അവനെയാന്നു നോക്കി പിണക്കം ആ മുഖത്തിന് ഒട്ടും ചേരുന്നില്ലന്നേ…. അവൻ കണ്ണടച്ചു കാണിച്ചതും
അവൾ ചിരിച്ചോണ്ട് കോളേജിലേക്ക് പോയി

“അവനൊരു മൂളിപ്പാട്ടും പാടി ഓട്ടോയെടുത്തു
സൂര്യൻ നേരെ പോയത് ഓട്ടോ സ്റ്റാൻഡിലേക്കാണ് കുറച്ചുനേരം വേണു ചേട്ടനോട് സംസാരിച്ചിരുന്നു.

തന്റെ കുടുംബത്തിന്റെ ശത്രുവിനെ കുറിച്ചായിരുന്നു സംഭാഷണം സൂര്യാ നിനക്കും കുടുംബത്തിനും നമ്മൾ ഒട്ടോകാരുടെ ഫുൾ സംരക്ഷണം ഉണ്ടായിരിക്കും
കണ്ടെത്തും അവൻ ആരായാലും

“പോലീസ് സ്റ്റേഷനിൽ പോയി SP യോടും സംസാരിച്ചു ക്രിസ്റ്റിയുടെ വീട്ടിലും പോയി ക്രിസ്റ്റിയുടെ കാലിന്റെ പ്ലാസ്റ്റർ എടുത്തിട്ടില്ലാരുന്നു ഇനിരണ്ടുമാസംകൂടി കഴിയണം അതൊന്ന് റിമൂവ് ചെയ്യാൻ

“ക്രിസ്റ്റിയുടെ അമ്മയുടെ കൈയ്യിൽ ചിലവിനും ചികിത്സയ്ക്കുമുള്ള കാശു നല്കി
അവൻ തിരിച്ച് ഓട്ടോയിൽ കയറാൻ നോക്കുമ്പോൾ സീറ്റിൽ ഒരു കവർ അവൻ ചുറ്റും ഒന്ന് നോക്കി അത് തുറന്നു….

“ഗെയിംസ്റ്റാർട്ട് ……മെഡിക്കൽ സെന്ററിൽ നീന്റെ പ്രീയപ്പെട്ടവർ കാത്തിരിക്കുന്നു……”

“ആ ലെറ്റർ സൂര്യന്റെ കൈയ്യിലിരുന്ന് വിറച്ചു അച്ഛനും അമ്മയ്ക്കും എന്തെങ്കിലും ഹൃദയം കീറിമുറിക്കുന്ന പോലെ ഒന്നും ഒന്നും അവസാനിക്കുന്നില്ലല്ലോ ദുരന്തങ്ങൾ….. ഇനിയൊന്നും താങ്ങാൻ തനിക്കാവില്ല.

“എന്തോ പെട്ടെന്നുള്ള ഉൾ ബോധത്തിൽ വീട്ടിലേ നമ്പറിലേക്ക് വിളിച്ചു
ഫുൾ റിങ് പോയിട്ടും ആരും എടുത്തില്ല ഹൃദയം പെരുംമ്പറ മുഴങ്ങുന്നു ഒന്നുകൂടി അവൻ വിളിച്ചു.

“എന്താ മോനേന്നുള്ള അമ്മയുടെ വിളി കേട്ടതും അവൻ കരഞ്ഞു പോയി
അച്ഛന് ഞാൻ ദേഹം ഒന്നു തുടച്ചു കൊടുക്കുകയായിരുന്നു.
ശരിയമ്മേ പുറത്തേ വാതിലൊക്കെ ലോക്ക് ചെയ്തോളൂ ഞാൻ വന്നു വിളിച്ചാൽ മാത്രം തുറന്നാൽ മതി.

“എന്താ മോനെ എന്തെങ്കിലും പ്രശ്നമുണ്ടോ ഒന്നുമില്ലമ്മേ അമ്മതനിച്ചല്ലേയുള്ളു അതുകൊണ്ട് പറഞ്ഞതാ ശരി മോനേ കല്യാണി മോളേ നീ കൊണ്ടു വിട്ടില്ലേ

“കല്യാണിയെ ഓർത്തതും അവൻ തളർന്നു അവൾക്കെന്തെങ്കിലും
ഇല്ല അവൾ കോളേജിലല്ലേ അവിടെക്കയറി ആരും ഒന്നും ചെയ്യില്ല.

“അന്നേരം തന്നെ അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.
അതു കേട്ടതും നെഞ്ചിടിപ്പോടെ അവൻ മെഡിക്കൽ സെന്ററിലേക്ക് കുതിച്ചു.

തുടരും
ബിജി

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14