Saturday, December 14, 2024
Novel

സൂര്യതേജസ്സ് : ഭാഗം 4

നോവൽ
******
എഴുത്തുകാരി: ബിജി

അതേ ചുണ്ടൊക്കെ മുറിഞ്ഞിട്ടുണ്ട് മരുന്നു വെക്കണേ
പോടി കോപ്പേ അവളു മരുന്നുവയ്ക്കാൻ പഠിപ്പിക്കുന്നു.

ടോ തല്ലുകൊള്ളി ഇതൊക്കെ തൻ്റെ അഭിനയമല്ലേ അവാർഡ് തനിക്ക് തന്നെ
ഭരത് സൂര്യതേജസ്സ്…..

സൂര്യൻ അതിശയിച്ചു മറ്റാരെക്കാൾ തന്നെ ഇവൾ മനസ്സിലാക്കിയിരിക്കുന്നു.

താനിന്ന് മദ്യപിച്ചിട്ടില്ലെന്ന് എനിക്കറിയാം പിന്നെ തനിക്ക് എന്തിൻ്റെ ഏനക്കേടാണടോ വെറുതെ വെല്ലുവിളിക്കുന്നു അവർ ചവിട്ടി കൂട്ടിയപ്പോൾ സമാധാനമായല്ലോ.

ഒരു സമാധാനവും ഇല്ല അപ്പോഴേക്കും നീ എത്തി എല്ലാം നശിപ്പിച്ചില്ലേ
കുറുച്ചു കൂടി കിട്ടിയിരുന്നെങ്കിൽ ആ ലഹരിയിൽ കിടന്നുറങ്ങാമായിരുന്നു സൂര്യൻ പറഞ്ഞു

ഇതെന്ത് ജന്മം….അവൾ അവനെ ആകപ്പാടെ ഒന്നു നോക്കി
വട്ടാണല്ലേ…..

കിലുക്കം …..ഞാനും കണ്ടതാ
വീട്ടീൽ പോടി

അവൾ വന്ന ഓട്ടോയിൽ തന്നെ തിരിച്ചുപോയി
ഇരട്ടു പരന്നിരിക്കുന്നു. വീട്ടിൽ ഇനി എന്തു പുകിലാണാവോ കാത്തിരിക്കുന്നത്.

വീടിൻ്റെ അടുത്ത് ഒട്ടോ നിർത്തിയതു തെക്കേതിലേ ബിനീഷ് വഷളൻ ചിരിയോടെ അവളെ ആപാദചൂഡം നോക്കുന്നുണ്ടായിരുന്നു.

ബിസിനസ്സ് മെച്ചപ്പെട്ടു എന്നു തോന്നുന്നല്ലോ ഓട്ടോയിലൊക്കെയാണല്ലോ വരവ്’
നിൻ്റെ അമ്മയേയും പെങ്ങളേയും കൂടീ കൂട്ടാം എന്താ
അതും പറഞ്ഞ് കല്യാണി വീട്ടിലേക്ക് കയറി

വേലിക്ക് നില്ക്കുന്ന ചുവന്ന ചെമ്പരത്തിയിലെ പൂവ് വാടി കുമ്പിനില്ക്കുന്നു തന്നെപ്പോലെ തൻ്റെ സ്വപ്നങ്ങളും നിറച്ചാർത്തുകളും എത്ര പെട്ടെന്നാണ് വാടി കരിഞ്ഞത്.

ഇന്നെന്താ കാത്തു നിലവിളക്ക് കൊളുത്തിയില്ലേ ആരുടെയും അനക്കമൊന്നും ഇല്ലല്ലോ ഇനി അച്ഛനെന്തെങ്കിലും കല്യാണി ടെൻഷനിലായി
അച്ഛന് വയ്യെങ്കിൽ ഇവർക്കെന്നെ ഒന്നു വിളിക്കരുതോ

മുറിക്കുള്ളിലെ ലൈറ്റൊന്നും ഇട്ടിരുന്നില്ല അവൾ തിണ്ണയിലെ ലൈറ്റിട്ടു അച്ഛൻ കിടക്കുന്ന മുറിയിലേക്ക് ചെന്നപ്പോൾ ഉറക്കമാണ്.

ഈ അമ്മയും കാത്തു എവിടെയാണോ അടുക്കളയിലും ലൈറ്റിട്ടിരുന്നില്ല’
ലൈറ്റിട്ടതും അടുക്കളയുടെ മൂലയ്ക്ക് ഒതുങ്ങി കൂടിയിരിക്കുന്ന അമ്മയെ കണ്ടതും കല്യാണിയുടെ നെഞ്ചൊന്നു വിങ്ങി എന്താമ്മേ എന്തിനാ കരയുന്നത്
മക്കളു പിഴച്ചു പോയാൽ പിന്നെന്തു വേണം

കാത്തു എന്തെങ്കിലും കുഴപ്പം നടുക്കത്തോടെ അതു ചിന്തിക്കുമ്പോഴേക്കും
നീ ആരുടെ കൂടെയാടി ഓട്ടോയിൽ കയറി പോയത്

ഓ …. അതാണ് കാര്യം
സൂര്യനെ ഓട്ടോയിൽ കയറ്റി പോകുന്നതു കണ്ടയാരോ ന്യൂസ് എത്തിച്ചതാണ്
സ്വന്തം മകളെ വിശ്വാസം ഇല്ലാതെ ആരോ പറഞ്ഞതു കേട്ടിട്ട് ഇങ്ങനെയൊക്കെ പെരുമാറുന്നതിൽ വല്ലാത്തൊരു പെടപ്പ് അനുഭവപ്പെട്ടു.

അമ്മയ്ക്കെന്താ അറിയേണ്ടത് ഞാനിത്ര നേരം ആരുടെ കൂടെ ആയിരുന്നെന്നോ അമ്മയ്ക്ക് സേതുനാഥ് സാറിനെ അറിയുമോ അതോ അതും മറന്നു പോയോ കല്യാണി കൊള്ളിച്ചൊന്നു പറഞ്ഞു

എനിക്കൊന്നും മറക്കാൻ പറ്റില്ലല്ലോ അമ്മേ പട്ടിണിയുടെ വക്കിലെത്തിയപ്പോൾ എനിക്കൊരു ജോലി തന്നതും ഒരു വർഷത്തോളം മുടങ്ങിപ്പോയ സഹകരണ ബാങ്കിലെ കുടിശ്ശിക അടച്ചു തീർത്തതും അദ്ദേഹമാണ്.

മാസാമാസം എൻ്റെ ശമ്പളത്തിൽ നിന്ന് പിടിക്കുന്നുണ്ട്. പക്ഷേ അന്നത് തന്നു സഹായിക്കാൻ സാറെ ഉണ്ടായിരുന്നുള്ളു.

ആ സാറിൻ്റെ മകനെ വഴിയിൽ ആരെക്കെയൊ തല്ലുന്നത് കണ്ടപ്പോൾ സഹിച്ചില്ല. അയാളെ ഓട്ടോയിൽ കയറ്റി വീട്ടിൽ കൊണ്ടു വിട്ടു. അതൊരു തെറ്റാണെന്ന് ഇപ്പോഴും എനിക്ക് തോന്നുന്നില്ല.

ശരീരത്തിനേറ്റ മുറിവ് ഉണങ്ങിയിരിക്കാം മനസ്സിനേറ്റ മുറിവ് അതൊരിക്കലും നമ്മളെ വിട്ടു പോകില്ല അത് മരണം വരെ പിൻതുടർന്നു കൊണ്ടേയിരിക്കും.

കല്യാണിക്ക് ഇനി ഒരാണിനോടും ഒരു തരത്തിലുള്ള വികാരവും ഉണ്ടാകില്ല.

ഈ കുടുംബത്തിന് ഞാനൊരു ഭാരമാണെങ്കിൽ പറഞ്ഞോളൂ എങ്ങോട്ടെങ്കിലും പൊയ്ക്കൊള്ളാം. ആത്മഹത്യ ചെയ്യില്ല മരിക്കാനായിരുന്നെങ്കിൽ എന്നേ അതാകുമായിരുന്നു.

ഒരാൺ തുണയില്ലാതെയും പെണ്ണിന് ജീവിക്കാം നാട്ടുകാര് പല കഥകളും ഉണ്ടാക്കുമായിരിക്കും.

അവരെയെല്ലാം എക്കാലവുംതൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിക്കാൻ സാധിക്കുമോ പുതിയ കഥകൾ കിട്ടുമ്പോൾ അതിനു പുറകേ പൊയ്ക്കൊള്ളും

നീ എന്തൊക്കെയാ കല്ലൂ പറഞ്ഞു കൂട്ടുന്നേ നീ ഭാരമാണെന്നോ നാട്ടുകാര് ഓരോന്നു പറയുന്നതു കേൾക്കുമ്പോൾ നെഞ്ചിൽ തീയാണ്…
നിനക്കതൊന്നും മനസ്സിലാകില്ല നീ എൻ്റെ സ്ഥാനത്തു നില്ക്കണം അപ്പോഴറിയാം

അമ്മയുടെ വേദന നന്നായി എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ അമ്മ ഈ മകളെ ഒന്നു മനസ്സിലാക്കാൻ ശ്രമിക്കൂ.
കൂടുതലൊന്നും പറഞ്ഞില്ല.

കാത്തുവും കരഞ്ഞിരിപ്പുണ്ടാ’യിരുന്നു.

അമ്മയുടെ വായിൽ നിന്ന് നന്നായി കിട്ടിയതുപോലെ തോന്നി. മുത്തവളെ കണ്ടു പഠിക്കുവാണോടി കാത്തുവിന് സ്ഥിരം കേൾക്കുന്ന പല്ലവി.

പോട്ടെടാ അമ്മയുടെ വിഷമം കൊണ്ടു പറയുന്നതല്ലേ സാരമില്ല നീ അതൊക്കെ മറന്നേക്കൂ’കല്യാണി കാത്തുവിനെ സമാധാനിപ്പിച്ചു.

അച്ഛൻ ഉണർന്നപ്പോൾ കുറേ നേരം അച്ഛൻ്റെയടുത്ത് വർത്തമാനം പറഞ്ഞിരുന്നു.
രാത്രി ഏറെക്കഴിഞ്ഞിട്ടും ഉറക്കം കല്യാണിയെ തഴുകിയില്ല മനസ്സ് നൂലില്ലാ പട്ടം പോലെ എവിടെയെന്നറിയാതെ അലയുന്നു.എപ്പോഴോ ഒന്നുമയങ്ങി

അവളൊരു ദുസ്വപ്നം കണ്ട് ഞെട്ടിയുണർന്നു. സൂര്യൻ ആത്മഹത്യ ചെയ്തിരിക്കുന്നു. മനസ്സാകെ പതറിയ അവസ്ഥയിലായി ഏതോ ഒരു ഭീതി അവളിൽ കടന്നു കൂടി.

പുലർച്ചെ നാലുമണിയായിരിക്കുന്നു വെളുപ്പാൻ കാലത്തു കാണുന്ന സ്വപ്നങ്ങളൊക്കെയും യാഥാർത്ഥ്യമാകുമെന്നാണല്ലോ കേട്ടിരിക്കുന്നത്. മുരുകാ ആപത്തൊന്നും സംഭവിക്കരുതേ.

അനീഷിനെ വിളിച്ചു നോക്കി എടുക്കുന്നില്ല.

ഉറക്കമായിരിക്കും
വല്ലാത്തൊരു ഭീതി അവളെ പിടീ കൂടി പിന്നീട് ഉറക്കമൊന്നും അവളെ കടാക്ഷിച്ചില്ല.

കുളിച്ച് അടുക്കളയിൽ കയറി വിറക് അടുപ്പ് കത്തിച്ച് ചെറിയ കലത്തിൽ അരിക്ക് വെള്ളം വച്ചു. തോരനുള്ള ചീരയില അരിഞ്ഞു ‘മെഴുക്കുപുരട്ടിക്കുള്ള പയറും നുറുക്കി വച്ചു.

വെള്ളം തിളച്ചപ്പോൾ ആവശ്യത്തിനുള്ള അരി കഴുകിയിട്ടു. അപ്പോഴേക്കും സുമംഗല വന്നു.

കാത്തു എഴുന്നേറ്റു പഠിക്കുന്നുണ്ടായിരുന്നു.ഇന്ന് അവൾക്ക് അവധിയായിട്ടു കൂടി എഴുന്നേറ്റു പഠിക്കുന്നുണ്ട് അത് കാണുമ്പോൾ മനസ്സു നിറയും എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വേണ്ടുകില്ല അവൾ ആഗ്രഹിക്കുന്ന യത്രയും പഠിപ്പിക്കണം

അമ്മേ ഇന്നെന്തോ ക്ഷീണം ഞാൻ ഇന്ന് ലീവാക്കുകയാണ്. ലീവെടുക്കുന്നതിനുള്ള മുഖ്യ ലക്ഷ്യം സൂര്യനെ ഒന്നു പോയി കാണുക എന്നതാണ്.

കാത്തുവിനേയും കൂട്ടി അമ്പലത്തിലേക്കിറങ്ങി വഴിയിൽക്കൂടി വായടയ്ക്കാതെ കാത്തു വർത്തമാനത്തിലാണ് കാത്തു മോളെ അമ്പലത്തിൽ പോയിട്ട് നമ്മുക്കൊരിടം വരെ പോകണം

സൂര്യേട്ടനെ കാണാനാണോ കാത്തു പെട്ടെന്ന് ചോദിച്ചു.
ആഹാ …. നീയാളുകൊള്ളാമല്ലോ കല്യാണി അതിശയിച്ചു.

ചേച്ചിയുടെ സ്വാഭാവം എനിക്കറിയില്ലേ പണ്ടേയുള്ളതല്ലേ ആരാന്നു പോലും നോക്കാതെയുള്ള സഹായം അവസാനം ചീത്തപ്പേരു മാത്രം ബാക്കിയാകും കല്യാണി കൃസൃതിയാൽ കണ്ണടച്ചു കാണിച്ചു.

പർണ്ണശാലയിൽ എത്തിയപ്പോഴേക്കും സമയം ഏഴു മണി ആകുന്നതേയുള്ളു കോടമഞ്ഞിൻ്റെ നനുത്ത മുടലിലായിരുന്നു പർണ്ണശാല ചുറ്റുമുള്ള വൃക്ഷത്തലപ്പുകളിൽ തുഷാര ബിന്ദുക്കൾ പക്ഷികളുടെ കളകളാരവം തന്നെ വല്ലാണ്ടിവിടം കീഴടക്കുന്നതു പോലെ .

ഇവിടെനിന്ന് മനസ്സിനെ പറിച്ചെടുക്കാൻ സാധിക്കുന്നില്ല ഇവിടം നിർവ്വചിക്കാനാവാത്ത ആനന്ദം തരുന്നു.
മനസ്സ് ശാന്തമാകുന്നു.

ചേച്ചി…. കാത്തുവിൻ്റെ വിളിയാണ് കല്യാണിയെ ചിന്തയിൽ നിന്ന് ഉണർത്തിയത്.

പുറത്തെങ്ങും ആരെയും കണ്ടില്ല. ലൂസീഫർ കിടപ്പുണ്ട് ദൈവമേ ആപത്തൊന്നും വരുത്തല്ലേ കാളിങ് ബെൽ അടിച്ചിട് വെയിറ്റ് ചെയ്തു.
കല്യാണിക്ക് വല്ലാത്തൊരു പരവേശം തോന്നി.

കാത്തു ഒന്നുകൂടി കാളിങ് ബെൽ അടിക്ക് കല്യാണിയുടെ ക്ഷമ നശിച്ചിരുന്നു കാത്തു കാളിങ് ബെൽ അടിച്ചതും ഡോർ തുറന്നതും ഒരുമിച്ചായിരുന്നു.

ഉറക്കച്ചവടോടെയുള്ള സൂര്യനെ കണ്ടതും കല്യാണി നെഞ്ചത്ത് കൈവച്ചു മുരുകാ നീ രക്ഷിച്ചു.കറുത്തമുണ്ടും ആഷ് കളർ ടീ ഷർട്ടുമായിരുന്നു വേഷം

നീയെന്താടി ഇവിടെ സൂര്യൻ ആരംഭിച്ചു.
പെണ്ണെ പ്രേമമാ…. കോപ്പാ എന്നൊക്കെ പറഞ്ഞ് എൻ്റെ നെഞ്ചത്ത് കേറാനാണെങ്കിൽ വാരി ഞാൻ നിലത്തടിക്കുമേ?

പറഞ്ഞിട്ട് തിരിഞ്ഞതും അവൻ കണ്ടത് കാത്തുവിനെയാണ് അല്ല ആരിത് കാത്തു മോളോ….
സൂര്യൻ ആശ്ചര്യപ്പെട്ടു.

ലൂസിഫറേ…..
വല്ലാത്ത സർപ്രൈസ് ആയി
എൻ്റെ ചേച്ചിക്കിട്ട് ഒന്ന് പൊട്ടിച്ചത് താങ്കളാണല്ലേ.
പുറത്ത് വണ്ടി കണ്ടതും ഒന്നു സംശയിച്ചു. ലൂസിഫർ അടിച്ചു എന്നൊക്കെ പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ

കല്യാണി ഇതൊക്കെ കണ്ടും കേട്ടും വായും പൊളിച്ചങ്ങനെ നിന്നു. കാത്തുവിനെങ്ങനെയാ സൂര്യനെ പരിചയം കല്യാണിയുടെ തലപുകഞ്ഞു

അടിച്ചതൊക്കെ സത്യമാ മോളേ അല്ല ഈ സാധനം നിൻ്റെ ചേച്ചിയാണോ സൂര്യൻ കാത്തു വിനോട് ചോദിച്ചു ‘

കാത്തു നിന്നെ പോലെ നല്ല സ്വഭാവമുള്ള കുട്ടിക്ക് മറുതയെപ്പോലൊരു ചേച്ചിയൊ സ്വര്യൻ പറഞ്ഞിട്ട് കുസൃതി കണ്ണാൽ കല്യാണിയെ നോക്കി. അവളിതൊന്നും ശ്രദ്ധിക്കുന്നതേയില്ല

ലൂസിഫറിനു തെറ്റി എൻ്റെ വീടിൻ്റെ ഭാഗ്യം ഈ ചേച്ചിയാണ്. എൻ്റെ ചേച്ചിടെ മനസ്സു പോലുള്ളൊരാളെ ഇന്നത്തെ കാലത്ത് എവിടെ തിരഞ്ഞാലും കണ്ടു കിട്ടില്ല കാത്തു അതീവ സ്നേഹത്തോടെ കല്യാണയെ നോക്കി….

കല്യാണി പെട്ടെന്ന് തലയുയർത്തി നോക്കിയതും തന്നെ ഉറ്റുനോക്കിയിരിക്കുന്ന സൂര്യനേയും കാത്തുവിനെനേയും കണ്ടപ്പോൾ ജാള്യതതോടെ തല കുനിച്ചു.

കാത്തു മോളേ നമ്മുക്ക് അകത്തോട്ട് പോയാലോ നിൻ്റെ ചേച്ചി ഇവിടെ നിൽക്കട്ടെ…. സൂര്യൻ പറഞ്ഞിട്ട് കാത്തുവിനെ ചേർത്തു പിടിച്ച് വീടിനകത്തേക്ക് പോയി….

കല്യാണി അവർ ഉള്ളിലേക്ക് പോകുന്നതു നോക്കി നിന്നു.
അയ്യോ…. എൻ്റെ കാത്തു ….. കല്യാണി അവർ പോയ വഴിയേ അകത്തേക്ക് ഓടി

വിശാലമായ അതി മനോഹരമായ അകത്തളത്തിലേക്കായിരുന്നു കല്യാണി കടന്നു ചെന്നത് ഇതെന്താ ആർട്ട് ഗാലറി യോ നിരവധി പെയിൻ്റിങ്ങുകൾ

ലൈബ്രറിയെ അനുസ്മരിക്കും വിധം നിരവധി പുസ്തകങ്ങൾ ഇംഗ്ലിഷ് സാഹിത്യകാരൻമാരായ ജോൺ മിൽട്ടൻ്റേയും ഹാരോൾഡ് പീറ്ററിൻ്റെയും ബുക്സ് ഒന്നുമറിച്ചു നോക്കി

പഴമയെ വിളിച്ചോതുന്നവണ്ണം പഴയ കാല വിളക്കുകൾ നാണയങ്ങൾ പഴമയുടെ പ്രതാപം വിളിച്ചോതുന്ന പഴയകാല ടൈപ്പ് റൈറ്റര്‍ ഗ്രാമഫോണ്‍ ഓട്ടുരുളി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭരണി ഓട്ടു വിളക്കുകള്‍ ചെമ്പുപാത്രങ്ങള്‍പഴയ ഘടികാരങ്ങള്‍ ശില്പങ്ങൾ ആഭരണങ്ങള്‍ എക്സിബിഷൻ ഹാളിൽ പ്രവേശിച്ചതു പോലെ…..

എവിടെ നിന്നോകാത്തുവിൻ്റെ ചിരി കേട്ടതും ഉൾക്കിടിലത്തോടെ അങ്ങോട്ടു തിടുക്കപ്പെട്ടു നടന്നു കിച്ചണിലായിരുന്നു രണ്ടും. കിച്ചണിലേക്ക് കയറുന്നതിന് മുൻപ് ചുവരിൽ എന്തോ എഴുതി ഒട്ടിച്ചിരിക്കുന്നു.

“കുറ്റം പറയാൻ ഇങ്ങോട്ടു കയറണ്ട രുചിച്ചു നോക്കൂ ആസ്വദിക്കു- ഞാൻ അടുക്കള”

ബെസ്റ്റ്…… ഓരോരോ വട്ടുകളെ കല്യാണി ആത്മഗതിച്ചു.

കട്ടൻ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു സൂര്യൻ …കാത്തു കിച്ചൺ തട്ടിൽ കയറി ഇരുപ്പുണ്ട് കാത്തുവിൻ്റെ പഠനമാണ് വിഷയം ചരിത്രം ഒരു പിടികിട്ടാ പുള്ളിയാണെന്നാണ് കാത്തു
കുത്തിയിരുന്നു പഠിച്ചിട്ടും തലയിൽ കയറുന്നില്ല

കല്യാണി ആലോചിച്ചു അതല്ലേലും അങ്ങനെയല്ലേ നന്നായി പഠിക്കുന്ന കുട്ടികൾക്ക് ഇംഗ്ലിഷും മാതസും കെമസ്ട്രിയും ഫിസിക്സുമൊക്കെ ഈസി ആയിരിക്കും ചരിത്രവും ഹിന്ദിയും വില്ലനായിരിക്കും.

തട്ടിമുട്ടിം ജയിക്കുന്നവനൊക്കെ ചരിത്രത്തിനും ഹിന്ദിക്കും ആയിരിക്കും നല്ല മാർക്ക് കിട്ടുന്നത്.

അവിടെ സൂര്യൻ ഹിസ്റ്ററി പഠിക്കുന്നതിൻ്റെ ടിപ്സ് പറഞ്ഞു കൊടുക്കുകയാണ്. കല്യണി അകത്തു കയറിച്ചെന്നപ്പോഴേക്കും സൂര്യൻ നിർത്തി.

അതേ ലൂസിഫറേ തന്നെയിങ്ങനെ കഷ്ടപ്പെടാതെ കല്യാണം കഴിച്ചുകൂടെ കാത്തു ചോദിച്ചതും

ഹ ഹ ഹ സൂര്യൻ പൊട്ടിച്ചിരിച്ചു.
മാധവിക്കും കാണുമ്പോൾ ഇതേ പറയാനുള്ളു നീയും തുടങ്ങിയോ കാത്തു മോളേ

കല്യാണിക്ക് താല്പര്യമില്ലാത്ത വിഷയം ആയതു കൊണ്ട് അങ്ങോട്ട് ഗൗനിച്ചതേയില്ല എന്നാലും ആലോചിച്ചു ആരായിരിക്കും മാധവി

കല്യാണി ശ്രദ്ധിച്ചത് സൂര്യനും കാത്തുവുമായുള്ള അടുപ്പമാണ് സ്വന്തം സഹോദരനെ പോലെ അവളോടുള്ള സ്നേഹവും കരുതലും കാത്തുവും ആകരുതലും സ്നേഹവും ഇഷ്ടപ്പെടുന്നുണ്ട്.

കാത്തു മോളേ ഈ ഒറ്റത്തടിയാണ് സുഖം.

പെട്ടെന്ന് എല്ലാത്തിനും സഡൻ ബ്രേക്കിടണമെന്നു തോന്നിയാൽ നമ്മളെ കാത്തിരിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ അതൊന്നും ശരിയാകില്ല സൂര്യൻ പറഞ്ഞു നിർത്തി

ലൂസിഫറിതെന്തൊക്കെയാ പറയുന്നത് കാത്തു മനസ്സിലാകാതെ ചോദിച്ചു.
കാത്തുവിൻ്റെ ചെവിയിൽ പിടിച്ചിട്ട് സൂര്യൻ പറഞ്ഞു എൻ്റെ കുട്ടി ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കേണ്ട.

കല്യാണിക്ക് സൂര്യൻ ഒരു കപ്പിൽ കട്ടൻ കൊടുത്തു ചെവിക്ക് അടുത്ത് വന്നിട്ട് പറഞ്ഞു
ഇവിടെ നിന്ന് ചുറ്റികറങ്ങാതെ വീട്ടിൽ പോടി പുല്ലേ.
കല്യാണി ദേക്ഷ്യത്തിൽ കടുപ്പിച്ചൊന്നു നോക്കി

അതേ ഇയാളുടെ കൂടെ പൊറുക്കാൻ വന്നതല്ല എനിക്ക് തന്നോട് ഒന്നു സംസാരിക്കണം കല്യാണി പറഞ്ഞിട്ട് കട്ടനുമായി പുറത്തേക്ക് നടന്നു.

തിരിഞ്ഞ് സ്വര്യനെ നോക്കി ഞാൻ സംസാരിച്ചിട്ടേ പോകൂ

സൂര്യൻ ദേഷ്യത്താൽ ജ്വലിച്ചു നിനക്കെന്താടി അറിയേണ്ടത് അവളുടെ കൈപിടിച്ച് വലിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി ഡോർ ലോക്ക് ചെയ്തു. കല്യാണി ഞെട്ടി

ടോ വാതിൽ തുറക്ക്
സൂര്യൻ അടുത്തേക്ക് എത്തും തോറും കല്യാണി പിന്നിലേക്ക് മാറി കൊണ്ടിരുന്നു. ചുവരിലേക്ക് മുട്ടി നിന്നതും സൂര്യൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു.

എ ടി കോപ്പേ നീ ആരാടി എൻ്റെ കാര്യത്തിൽ തലയിടാൻ
കല്യാണിക്ക് നന്നായി വേദിനിച്ചു മുഖമൊക്കെ ചുവന്ന് കണ്ണു നിറഞ്ഞു

അപ്പോഴേക്കും കാത്തു ഡോറിൽ മുട്ടി
ചേച്ചി കതകു തുറക്ക്…..
ലൂസിഫറേ…. വേഗം തുറക്ക്

സൂര്യൻ കതകു തുറന്നു കാത്തു ഒരു പ്രശ്നവും ഇല്ല മോളേ നിൻ്റെ ചേച്ചിയുടെ അടുത്തൊന്നു സംസാരിക്കട്ടെ മോള് പുറത്തിരിക്ക് കേട്ടോ

കാത്തു കല്യാണിയെ നോക്കി ഞാനിപ്പോൾ വരാംമോളേ കല്യാണി അവളെ സമാധാനിപ്പിച്ചു.
ഇത്തവണ സൂര്യൻ ഡോർ ലോക്ക് ചെയ്തില്ല.

കല്യാണിയുടെ കണ്ണ് നിറഞ്ഞു തന്നെയിരുന്നു കവിൾ ചുവന്നു വീങ്ങി ഇതു കണ്ടപ്പോൾ സൂര്യൻ പിന്നെ ദേഷ്യപ്പെട്ടില്ല.

അവളുടെ കൈ പിടിച്ച് അടുത്തുള്ള സോഫയിലിരുത്തി ഓപ്പോസിറ്റ് ഒരു ചെയറിൽ അവനും ഇരുന്നു.

കല്യാണി ഇത്ര രാവിലെ ഇവിടം വരെ വന്നത് വെറുതേയല്ല എന്നെനിക്കറിയാം സൗമ്യനായും എന്നാൽ ഉറച്ച ശബ്ദത്തോടു കൂടിയുമാണ് സൂര്യൻ സംസാരിച്ചത്.

നിനക്ക് കുറേ സംശയങ്ങൾ കാണും ബിസിനസ്സുകാരനായ കോടീശ്വരനായ സേതുനാഥിൻ്റെ മകൻ എന്താ ഇങ്ങനെ തല്ലിപ്പൊളിയായി സ്വയം ജീവിതം നശിപ്പിക്കുന്നതെന്ന്

ഇതൊക്കെ ഞാൻ നിൻ്റെയടുത്ത് എന്തിന് പറയണം ….. സൂര്യൻ വീണ്ടും പഴയ കലിപ്പിലായി
നീ എൻ്റെ ആരാ…..
എന്താ നമ്മളു തമ്മിലുള്ള ബന്ധം

നിന്നെ കുറിച്ച് ഞാൻ മനസ്സിലാക്കിയടത്തോളം പ്രേമവും മണ്ണാങ്കട്ടയും അല്ലെന്നു മനസ്സിലായി നിന്നെപ്പോലെ നല്ലൊരു കൊച്ച് എൻ്റെ പിന്നാലെ നടക്കേണ്ട യാതൊരു ആവശ്യവും ഇല്ലല്ലോ

കല്യാണി അപ്പോൾ ഒന്നു ചിരിച്ചു.

ഇങ്ങനെയൊന്നും അല്ലല്ലോ പറഞ്ഞോണ്ടു നടന്നത് ഞാൻ ആണുങ്ങളെ വശീകരിക്കുന്നവളാണെന്നും കെട്ടിയവനെ വഞ്ചിച്ചതാണെന്നും എന്താ അഭിപ്രായം മാറിയോ കല്യാണി ചോദിച്ചു.

സൂര്യൻ മറുപടി ഒന്നും പറഞ്ഞില്ല.

എനിക്കൊന്നേ അറിയേണ്ടു മിസ്റ്റർ സേതുനാഥ് എന്നെ ഒതുക്കാനുള്ള എന്തെങ്കിലും അജണ്ടയുമായി നിന്നെ ഇറക്കിയതാണോ
പുന്നാരമോളേ…. അങ്ങനെയെന്തെങ്കിലുമാണെങ്കിൽ നിൻ്റെ ശവം അടക്ക് ഞാനങ്ങു നടത്തും
പറയ് എന്താ നിൻ്റെ ഉദ്ദ്ദേശം സൂര്യൻ ചോദിച്ചു.

അങ്ങനെ ഒരു ഉദ്ദേശവും ഇല്ല മാഷേ തന്നോടെനിക്ക് കുറച്ചു ദിവസത്തെ പരിചയം മാത്രമേയുള്ളു. ആദ്യമൊക്കെ തന്നോടെനിക്ക് ശരിക്കും ദേഷ്യമായിരുന്നു.

സ്വന്തം അച്ഛനേയും അമ്മയേയും വേദനിപ്പിക്കുന്ന അവരെ അകറ്റി നിർത്തുന്ന തന്നോട് എനിക്ക് ശരിക്കും കലിയായിരുന്നു. പക്ഷേ പിന്നീടെനിക്ക് മനസ്സിലായി എവിടെയൊക്കെയോ പൊരുത്തക്കേട് സൂര്യൻ്റെ ഭാഗത്ത് ശരികളുണ്ടെന്നൊരു തോന്നൽ

ഒരുപാട്അഗ്നിപരീക്ഷണങ്ങളിലൂടെയാണ് ഞാൻ ഇവിടം വരെയെത്തിയത് മരിക്കണം എന്നു തോന്നിയ സന്ദർഭങ്ങളിൽ തളരാതെ നിന്നത് ജയിച്ചു കാണിക്കണം എന്ന തോന്നലാണ് കല്യാണി ഇത്രയും പറഞ്ഞത് സൂര്യൻ്റെ മുഖത്തു നോക്കിയാണ്.

ഞാനിന്നലെ ഒരു സ്വപ്നം കണ്ടു സൂര്യൻ ആത്മഹത്യ ചെയ്യന്നത് ഞാൻ ഇന്നിവിടെ വരാനുള്ള കാരണവും അതാണ്. കല്യാണി സൂര്യനോട് ചോദിച്ചു
താനൊരു ഭീരുവാണോ….??
എങ്ങോട്ടാ താനിങ്ങനെ ഒളിച്ചോടുന്നത് എനിക്ക് തൻ്റെ പ്രശ്നങ്ങളൊന്നും അറിയത്തില്ല അറിയുകയും വേണ്ട

കാത്തുവിനോടു പറയുന്ന കേട്ടല്ലോ സഡൻ ബ്രേക്കിടണമെന്ന് തനിക്ക് നാണമില്ലേ ഇങ്ങനെയൊക്കെ ചിന്തിക്കാൻ പ്രശ്നങ്ങളെയൊക്കെ ധൈര്യത്തോടെ നേരിടണം

കൈ വീശി ഒറ്റയടിയായിരുന്നു സ്വര്യൻ്റെ മറുപടി
ടി മറ്റേ മോളേ എന്നെ ഉപദേശിക്കാൻ ആരാടി നിനക്ക് അധികാരം തന്നത് കല്യാണിക്ക് തലചുറ്റുന്നതായി തോന്നി ചുണ്ടു പൊട്ടി ചോരകിനിയുന്നുണ്ടായിരുന്നു.

ഈ സമയം പുറത്ത് ആരുടെയൊക്കെയോ സംസാരം കേൾക്കുന്നുണ്ടായിരുന്നു.
കല്യാണിയും സൂര്യനും ഉള്ള മുറിയിലേക്ക് പോലിസ് കയറി വന്നു ഇവിടെ അനാശാസ്യം നടക്കുന്നു എന്ന് ഇൻഫോർമേഷൻ കിട്ടിയിട്ട് വന്നതാണ്

ചുണ്ടു മുറിഞ്ഞ് മുഖമൊക്കെ ചുവന്നിരിക്കുന്ന കല്യാണിയെ കണ്ടതും പോലിസുകാർ എന്തൊക്കെയോ ഉറപ്പിച്ചു.രണ്ടു പേരെയും അനാശാസ്യത്തിന് അറസ്റ്റു ചെയ്തു.

തുടരും

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3