Saturday, January 18, 2025
Novel

രുദ്രഭാവം : ഭാഗം 28

നോവൽ
എഴുത്തുകാരി: തമസാ

എവിടെ പോകുന്നു കൊച്ചു തിരുമേനിയും ഭാര്യയും? ഹേ……രുദ്രഭാവം കഴിഞ്ഞ് ഇനി അടുത്ത അവതാര പിറവി എടുത്തോ നീ? അടുത്തത് ഏതാ… കൃഷ്ണനോ….. രാമനോ….. പാർത്ഥൻ ആണെങ്കിൽ നീ നേരത്തേ പറയണം…. ഈ പാഞ്ചാലിയെ ഞാൻ കൂടി എടുത്തോളാം….. യുധിഷ്ഠിരൻ ആണെന്ന് കൂട്ടിയാൽ മതി……

ഭാവയാമിയെ കേശാദിപാദം കൺകളാൽ ഒന്നുഴിഞ്ഞു കൊണ്ട് അജയൻ പറഞ്ഞു…..

ഡാ……………

പല്ലിറുമ്മി കൊണ്ട് രുദ്രൻ മുൻപിലേക്ക് ചാടിച്ചെന്നു…

അനാവശ്യം പറയുന്നോടാ…

രുദ്രനായാലും പാർത്ഥനായാലും ഈ ജന്മം അല്ല, അതിനപ്പുറം ഇനി ഏഴു ജന്മമുണ്ടെങ്കിലും ഭാവയാമി രുദ്രരൂപന്റെ പാതിയാ……

നിന്റെ അഴുകിയ നാക്ക് കൊണ്ട് മാത്രമല്ല, ഈ കണ്ണുകൊണ്ടു പോലും അവളുടെ നഖത്തെ പറ്റി പോലും നീ പറയരുത്….

അങ്ങനെ ചിന്തിച്ചു എന്നറിഞ്ഞാൽ പോലും രുദ്രഭാവം എന്താണെന്ന് നീ കാണും…..

വിറച്ചുകൊണ്ട് അജയന്റെ മേൽ രുദ്രൻ ആഞ്ഞു തള്ളി…..

വീണ്ടും അടിക്കാൻ ചെന്ന രുദ്രനെ ഭാവ പിടിച്ചു മാറിക്കൊണ്ടിരുന്നു…

തള്ളലിൽ വേച്ചു പോയ അജയൻ തിരിച്ചു വന്നു രുദ്രന്റെ മുന്നിലായി നിന്നു… അടുത്ത അടിക്ക് കോപ്പ് കൂട്ടുകയാണെന്ന് മനസിലാക്കി അമ്പലത്തിൽ നിന്നെല്ലാവരും ഓടി വന്നു..

രണ്ടുപേരെയും നാട്ടുകാർ വന്നു പിടിച്ചു മാറ്റി….

അവരുടെ കൈ തട്ടിമാറ്റി ഭാവയുടെ വലത് കയ്യും പിടിച്ച് വഴിയിലേക്കിറങ്ങിയപ്പോൾ ആണ് സ്വരൂപ്‌ വന്നത്…

എന്തായിരുന്നു ഏട്ടാ… എന്തോ പ്രശ്നം ഉണ്ടായി എന്ന് മുകളിൽ ആരോ പറയുന്ന കേട്ടു… എന്താ……

അതൊന്നുമില്ല ഡാ.. അയാളില്ലേ… ആ അജയൻ…

അവന് അന്ന് കിട്ടിയത് രോമത്തിൽ പോറാൻ പോലുമുള്ളത് ആയിട്ടില്ല… അതിന്റെ ഓരോ………

ഇനി എന്റെ പെണ്ണിന്റെ നേരെ മോശമായൊന്ന് നോക്കിയാൽ…….. അവനറിയില്ല എന്നേ….. കഴുത്തറുക്കും രൂപൻ അവന്റെ………

ഏട്ടൻ നല്ല ചൂടിലാണെന്ന് മനസ്സിലായത് കൊണ്ട് സ്വരൂപ്‌ കൂടുതലൊന്നും ചോദിച്ചില്ല…..

പതിയെ രണ്ടു തോളിലും ഒന്ന് തലോടി അവനെ ഒന്ന് റിലാക്സ് ആക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു സ്വരൂപ്‌…..

ഒരു കാര്യം ചെയ്യ്…. ഏട്ടൻ ഒന്ന് പുറത്തൊക്കെ പോ ഇന്ന് ചേച്ചിയെയും കൂട്ടി… ഇനി പൂജ ഒന്നും ഇല്ലല്ലോ…

സ്വരൂപ്‌ പറഞ്ഞതൊക്കെ കേട്ട്… മ്മ്…

എന്നൊരു മൂളൽ മാത്രമേ രുദ്രനിൽ നിന്ന് ഉണ്ടായുള്ളൂ….

രുദ്രന്റെ മുഖത്തു താടയെല്ലുകൾ വലിയുന്നത് പലവട്ടം ഭാവയ്ക്ക് മുന്നിൽ പ്രകടമായി…

ഇതുവരെ കോപം അവനെ വിട്ട് പോയിട്ടിട്ടില്ലെന്ന് അവൾക്ക് മനസിലായി….

ഇനിയുമിവിടെ നില്കുന്നത് പടക്കക്കടയുടെ അടുത്ത് പോയി നിന്ന് ബീഡി വലിച്ച പോലെ ആകും എന്ന് തോന്നിയത് കൊണ്ട് രുദ്രനെയും കൊണ്ട് എങ്ങനെ എങ്കിലും പോവണം എന്ന് തോന്നി…

നമുക്ക് വീട്ടിൽ പോവാം രുദ്രാ………

രുദ്രനോട് ചേർന്നു നിന്ന് പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു…

അപ്പോൾ നിനക്ക് ഒന്നും മേടിക്കണ്ടേ……

ഇന്നലെ രാത്രി പറയുന്ന കേട്ടല്ലോ, പൊട്ടോ ചാന്തോ ഏതാണ്ട് ഒക്കെ മേടിക്കണം എന്ന്…

ഇപ്പോൾ ഒന്നും ഇല്ലേ…. അതോ ഇക്കണ്ട കടയൊന്നും നിന്റെ കണ്ണിൽ പിടിച്ചില്ലേ……..

രുദ്രനിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം അവർ രണ്ടു പേരും പ്രതീക്ഷിച്ചിരുന്നില്ല….

ഞാൻ…. ഞാൻ പിന്നെ മേടിച്ചോളാം…. വീട്ടിൽ പോയാൽ മതി ഇപ്പോൾ… പ്ലീസ് നമുക്ക് പോകാം…..

ചുറ്റും നോക്കുന്ന ഭാവയുടെ കണ്ണുകളിൽ ചെറിയൊരു പേടി ഉണ്ടായിരുന്നു….. അത് മനസിലാക്കിയിട്ട് സ്വരൂപ്‌ കൂടി നിർബന്ധിച്ചു രുദ്രനെയും ഭാവയേയും വീട്ടിലേക്ക് പറഞ്ഞ് വിട്ടു…..

തിരിച്ചു വീട്ടിലേക്ക് ഉള്ള യാത്രയിൽ രുദ്രനൊന്നും മിണ്ടിയില്ല…. ഭാവയും….. ബുള്ളെറ്റ് നല്ല സ്പീഡിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു….

അടുത്തിടെയായി രുദ്രൻ വളർത്തിത്തുടങ്ങിയ മുടി കാറ്റിൽ തത്തിക്കളിച്ചു കൊണ്ടിരുന്നു…..

ഭാവ ആ മുടികളിങ്ങനെ പാറുന്നത് നോക്കിയിരുന്നു………

ഈയിടെ ആയിട്ടാണ് രുദ്രൻ മുടിയിത്രയും വളർത്തി കാണുന്നത്……..

കുറച്ചു നാൾ കൂടി ആയിരുന്നല്ലോ രുദ്രൻ ഇത്തവണ വീട്ടിൽ വന്നത് …..

അതിങ്ങനെ മുടിയും നീട്ടി കണ്ടപ്പോൾ അത്ഭുതം ആയിരുന്നു….. ചോദിച്ചപ്പോൾ പറഞ്ഞു ചുമ്മാ വളർത്തിയതാണെന്ന്…..

ഇത്രയും നാളും മുടി നീട്ടി വളർത്തിയ ആണുങ്ങളെ കാണുന്നതേ അറപ്പായിരുന്നു…

ഇതിപ്പോൾ അവരവരുടെ മൊതല് മുടി വളർത്തിയപ്പോൾ ആഹാ എന്താ ഭംഗി……….

വീട്ടിൽ ചെന്നപ്പോൾ തന്നേ കയ്യും കാലും കഴുകി അടുക്കളയിൽ കയറി അരി അടുപ്പത്തിട്ടു…. അത് വേവുമ്പോഴേക്കും കറി വെച്ചാൽ മതി…

അമ്മയ്ക്ക് വേണ്ടി രാവിലെ ഉപ്പുമാവ് ഉണ്ടാക്കി വെച്ചിട്ടാണ് അമ്പലത്തിൽ പോയത്… ബാക്കി ഉള്ളവർക്ക് ഇഡലിയും ചട്ണിയും…

കഴിക്കാൻ വിളിക്കാൻ ചെല്ലേണ്ടി വന്നു രുദ്രന്റെ അടുത്തേക്ക്… സ്വരൂപും അച്ഛനും വന്നിട്ടില്ല.. അമ്മയാണെങ്കിൽ കഴിച്ചു… ഇനിയിപ്പോ ഞാനും രുദ്രനും ഉള്ളു കഴിക്കാൻ…….

റൂമിൽ എത്തിയപ്പോൾ കട്ടിലിൽ രണ്ടു കൈകൊണ്ടും തല താങ്ങി മലർന്നു കിടക്കുന്നുണ്ട് രുദ്രൻ…..

വേഷം മാറി ഒരു കാവി മുണ്ട് ഉടുത്തിരിക്കുന്നു..

കഴിക്കാൻ എടുത്തു വെച്ചു രുദ്രാ… വരുന്നില്ലേ…….

മ്മ്……. കുറച്ചു കഴിയട്ടെ…..

രാവിലത്തെ പ്രശ്നം രുദ്രനെ വിട്ട് പോയിട്ടില്ലെന്ന് എനിക്ക് മനസിലായി…..

വാതിൽ അടച്ചിട്ടു രുദ്രന്റെ അടുത്ത് വന്നിരുന്നു…..

നോക്കി ചിരിച്ചെങ്കിലും ഒരു തെളിച്ചമില്ലായിരുന്നു ആ ചിരിയ്ക്ക്…..

കട്ടിലിലൂടെ വലിഞ്ഞു കയറി രുദ്രന്റെ അപ്പുറം പോയിരുന്നു….

പതിയെ നെറുകയിൽ തലോടി….

കണ്ണടച്ച് രുദ്രൻ എന്റെ തലോടലുകളെ സ്വീകരിച്ചു…..

കുറച്ചു കഴിഞ്ഞപ്പോൾ രുദ്രൻ എന്റെ മടിയിലേക്ക് കമിഴ്ന്നു കിടന്നു….

രണ്ടു കയ്യും ഉയർത്തി അരയിലൂടെ ചുറ്റിപ്പിടിച്ചു കിടക്കുകയാണ്…

ഭാവേ………………

കമിഴ്ന്നു തന്നെ കിടന്നു രുദ്രൻ വിളിച്ചു..

എന്തോ…..

ചിരിച്ചു കൊണ്ട് പതിയെ മുടിയിൽ തലോടി കൊണ്ട് തന്നേ വിളികേട്ടു….

നിനക്ക് സങ്കടമായോ അയാളിന്ന് അങ്ങനെ ഒക്കെ നിന്നെ കുറിച്ച് പറഞ്ഞപ്പോൾ….?

വിഷമം ആയോ എന്ന് ചോദിച്ചാൽ …………

അത്രയും പറഞ്ഞിട്ട് ഞാൻ നിർത്തി…

രുദ്രൻ മുഖമുയർത്തി… സങ്കടം വന്നു ആ മുഖം കണ്ടപ്പോൾ… ഇത്ര നേരം കമിഴ്ന്നു കിടന്നു കരയുവായിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത്………

എനിക്കറിയാം നിനക്ക് സങ്കടം ആയെന്ന്.. കഴിഞ്ഞ ശിവരാത്രി തൊട്ട് നീ അനുഭവിക്കാൻ തുടങ്ങിയതല്ലേ ഈ അവഹേളനം…

അതും ഞാനൊറ്റ ഒരാൾ കാരണം….. മടുത്തു… എനിക്ക് സങ്കടം ആണ്….

ഞാൻ നിന്റെ ലൈഫിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഒരിക്കലും ആരുടേയും നാവിൽ നിന്ന് ഇത്പോലെ ഉള്ള സംസാരം ഒന്നും നിനക്ക് നേരിടേണ്ടി വരില്ലായിരുന്നു…. രുദ്രൻ തോറ്റു….

സ്വന്തം പെണ്ണിനെ സംരക്ഷിക്കാൻ പറ്റാത്തവനെ പോലെ… വയ്യ……. എനിക്കറിയാം നിനക്ക് അതൊക്കെ ഒത്തിരി വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്ന്… പൊറുത്തേക്കണെടീ ഈ ഒരുവട്ടം….

ഇനി ഒരിക്കലും ഇങ്ങനെ ഒരു അനുഭവം നിനക്ക് നേരിടേണ്ടി വരില്ല… വാക്ക്….

ചോര തൊട്ടെടുക്കാം ആ മുഖത്തു നിന്ന്… അതുപോലെ രുദ്രന്റെ മുഖം ചുവന്നിട്ടുണ്ട്…. കണ്ണും…..

വാ…..

രണ്ടു കൈകളാലും പിടിച്ച് രുദ്രനെ നെഞ്ചോടു ചേർത്ത് പിടിക്കുമ്പോൾ ഞാനും രുദ്രനും ഒരുപോലെ സമാധാനപ്പെടുകയായിരുന്നു…

രുദ്രാ….

വിഷമം മാറിയോ?.

ഇല്ല…. വിഷമം കൂടി ദേഷ്യം വരുവാ…

എന്തിനാ…

അവന്റെ കരണം നോക്കി ഒന്ന് കൊടുക്കണം എന്നുണ്ടായിരുന്നു…. ഒരു മൂളക്കം മാത്രേ കേൾക്കാവോളൂ…. പെരുത്ത് വരുന്നുണ്ടെനിക്ക്………

അതിനെന്തിനാ രുദ്രാ നീയിങ്ങനെ കൈ മുറുക്കുന്നത്… ഇതിപ്പോൾ എന്റെ നട്ടെല്ല് പൊട്ടൂലോ…. ഹോ…..

രുദ്രന്റെ കൈ വിടീക്കാൻ നോക്കിയിട്ട് പറ്റുന്നില്ല.

നട്ടെല്ല് അങ്ങനൊന്നും പൊട്ടിക്കൂല…….

രുദ്രൻ ഭാവയേ ചുറ്റിപ്പിടിച്ചു വയറിലേക്ക് മുഖമമർത്തി ഇക്കിളി ആക്കി ….

രുദ്രാ… വിട്ടേ വിട്ടേ…. അയ്യേ…..

അയ്യേന്നോ… എന്ത് അയ്യേന്നാ….. കുട്ടി ഒട്ടും റൊമാന്റിക് അല്ല………..

അയ്യേ.. ഇതൊരുമാതിരി മേത്തു കോഴിയരിപ്പ കേറിയപോലെ തോന്നുവാ…. വിട്… ചായ കുടിക്കാം…

വാശി പോലെ രുദ്രൻ പിന്നെയും അവളിലേക്ക് ചേർന്നു ….

നീ ഉദ്ദേശിച്ചത് എനിക്ക് മനസിലായി… കോഴിയരിപ്പ അരിക്കുന്നതേ കോഴിയുടെ അടുത്ത് പോകുമ്പോഴാ… ഞാൻ കോഴിയാടീ….. കോഴിത്തരം കാട്ടിത്തരണോ??….

മുഖം അങ്ങോട്ടും ഇങ്ങോട്ടും അനക്കിക്കൊണ്ട് രുദ്രൻ അവളെ കളിപ്പിച്ചു കൊണ്ടിരുന്നു…

രുദ്രന്റെ തല പൊക്കി ഭാവ കട്ടിലിൽ നിന്ന് നിരങ്ങി ഇറങ്ങി ഓടി..

ഡീ നിക്കടീ…. കോഴിയരിപ്പ അരിച്ചു കഴിഞ്ഞില്ലായിരിന്നു……..

രുദ്രൻ വിളിച്ചു പറഞ്ഞു…

അത് കോഴിയെ പിടിച്ചു മഞ്ഞൾ വെള്ളത്തിൽ മുക്കിയാൽ പൊയ്ക്കോളും….. സമയം കിട്ടിയാൽ ഞാൻ തന്നേ മുക്കും…..

ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു ഭാവ പുറത്തേക്കിറങ്ങി….

രുദ്രന്റെ ദേഷ്യം മാറിയതിൽ അവൾക്ക് സന്തോഷവും അത് തന്നെ കൊണ്ട് കഴിഞ്ഞു എന്നതിൽ അഭിമാനവും തോന്നി….

രുദ്രൻ മുണ്ട് മുറുക്കി ഉടുത്തു ചെല്ലുമ്പോൾ അടുക്കളയിൽ , മുന്തിരിയും ആപ്പിളും ചെരുവത്തിൽ നിന്ന് അരിപ്പയിലേക്ക് മാറ്റുകയാണ് ഭാവ…

മഞ്ഞളും ഉപ്പും ചേർത്ത വെള്ളത്തിൽ പഴങ്ങളൊക്കെ മുക്കി വെക്കാറുണ്ട് ഒരു മണിക്കൂർ…

എന്നിട്ടേ ഇവിടെ കഴിക്കാറുള്ളു.. വിഷാംശം പോകാനാണ്…അമ്മയ്ക്ക് ഇന്ന് ഇതൊക്കെ ഉള്ളു കഴിക്കാൻ….

പുറകിലൂടെ ചെന്ന് വട്ടം പിടിച്ചു തോളിലേക്ക് മുഖമമർത്തി……

ഹ്ഹാ… രുദ്രൻ വന്നോ… ഞാൻ കാത്തിരിക്കുവായിരുന്നു….

എന്താടീ……എനിക്കറിയാം ഞാൻ ഇങ്ങനെ ചേർത്തു പിടിക്കാൻ വേണ്ടി അല്ലേ….

അടുക്കളയിൽ നിൽക്കുന്ന ഭാര്യയെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിക്കുന്ന ഭർത്താവ്…. ഇതൊക്കെ എല്ലാ പെണ്ണുങ്ങളുടെയും മോഹമല്ലേ…. എനിക്കറിയാം…..

കണ്ണടച്ച്പറഞ്ഞു കൊണ്ട് രുദ്രൻ അവളെ ഒന്നുകൂടി ഇറുക്കി…

രുദ്രേട്ടാ…….

മ്മ്മ്…. പറ…….

എങ്ങനെ മനസിലായി എല്ലാ പെണ്ണുങ്ങൾക്കും ഇങ്ങനെ മോഹമുണ്ടെന്ന്…..

പറഞ്ഞു കൊണ്ട് ഇരിക്കുന്നതിനിടയിൽ രുദ്രന്റെ കയ്യിൽ നിന്നും ഒന്നുമറിയാത്ത പോലെ ഊർന്ന് മാറി, പഴങ്ങൾ ഇട്ട് വെച്ചിരുന്ന വെള്ളം രുദ്രന്റെ തല വഴി കമിഴ്ത്തി……

മഞ്ഞൾപൊടിയും ഉപ്പും ചേർത്ത വെള്ളം രുദ്രന്റെ നീണ്ട മുടികളിലൂടെ ഒഴുകി…..

കോഴിയരിപ്പ എനിക്കങ്ങു പിടിച്ചില്ല….. എല്ലാം മൊത്തത്തിൽ പോവട്ടെ ………

ചെരുവം സോപ്പിട്ട് കഴുകി ബർത്തിൽ കമിഴ്ത്തിക്കൊണ്ട് ഭാവ പറഞ്ഞു….

എന്താ സംഭവിച്ചതെന്ന് മനസിലാകാതെ ഒരു നിമിഷം അന്തിച്ചു നിന്നു രുദ്രൻ…

എന്റെ ശിവനേ…. മീശ വടിച്ചത് നന്നായി…

അല്ലെങ്കിൽ കന്നുകാലിയുടെ പുറത്തെ വട്ടൻ കടിച്ചത് പോലെ ആണെന്നും പറഞ്ഞ് അവളെന്റെ മേത്തു വട്ടന്റെ മരുന്ന് തേച്ചേനെ….

പിറുപിറുത്തുകൊണ്ട് രുദ്രൻ പോയി കുളിച്ചു വന്നപ്പോഴേക്കും തറ തുടച്ചു വൃത്തിയാക്കി ഭാവയും കഴിക്കാൻ വന്നിരുന്നു…. അന്നേരമാണ്
സ്വരൂപും വന്നത്….

വന്ന വഴി സ്വരൂപ്‌ രുദ്രന്റെ അടുത്ത് വന്നു കസേര വലിച്ചിട്ടിരുന്നു…

ഏട്ടാ….. ഒരു പ്രശ്നമുണ്ട് ഏട്ടാ….. ഇനി എന്ത് ചെയ്യും നമ്മള്….

എന്താടാ…… കാര്യം പറയ്…

അവന്റെ മുഖത്തെ നിരാശ കണ്ട് രുദ്രനും ഭാവയും ഒരുപോലെ അവനെ നോക്കിക്കൊണ്ടിരുന്നു …..

ഏട്ടൻ ഇങ്ങ് എണീറ്റ് വാ… പറയാനുണ്ട്… അമ്പലത്തിലെ ഇന്നത്തെ കാര്യം ആകെ പ്രശ്നത്തിലാ…..

ഭാവ നോക്കി നിൽക്കെ രുദ്രനെ വിളിച്ചു കൊണ്ട് സ്വരൂപ്‌ ഇല്ലത്തിന്റെ അകത്തളത്തിലേക്ക് പോയി…..

എന്താണെന്നൊരൂഹവുമില്ലാതെ ഭാവ സംശയിച്ചു നിന്നു… രാവിലത്തെ കാര്യങ്ങൾ അവളുടെ ചിന്തകളിൽ വിയർപ്പ് പൊടിച്ചു..

(തുടരും )

രുദ്രഭാവം : ഭാഗം 1

രുദ്രഭാവം : ഭാഗം 2

രുദ്രഭാവം : ഭാഗം 3

രുദ്രഭാവം : ഭാഗം 4

രുദ്രഭാവം : ഭാഗം 5

രുദ്രഭാവം : ഭാഗം 6

രുദ്രഭാവം : ഭാഗം 7

രുദ്രഭാവം : ഭാഗം 8

രുദ്രഭാവം : ഭാഗം 9

രുദ്രഭാവം : ഭാഗം 10

രുദ്രഭാവം : ഭാഗം 11

രുദ്രഭാവം : ഭാഗം 12

രുദ്രഭാവം : ഭാഗം 13

രുദ്രഭാവം : ഭാഗം 14

രുദ്രഭാവം : ഭാഗം 15

രുദ്രഭാവം : ഭാഗം 16

രുദ്രഭാവം : ഭാഗം 17

രുദ്രഭാവം : ഭാഗം 18

രുദ്രഭാവം : ഭാഗം 19

രുദ്രഭാവം : ഭാഗം 20

രുദ്രഭാവം : ഭാഗം 21

രുദ്രഭാവം : ഭാഗം 22

രുദ്രഭാവം : ഭാഗം 23

രുദ്രഭാവം : ഭാഗം 24

രുദ്രഭാവം : ഭാഗം 25

രുദ്രഭാവം : ഭാഗം 26

രുദ്രഭാവം : ഭാഗം 27