Wednesday, December 25, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 31- അവസാനിച്ചു

നോവൽ
IZAH SAM


എല്ലാ പൂക്കളും വീണു കഴിഞ്ഞിട്ടും എന്റെ മേലിൽ പൂക്കൾ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വീണുകൊണ്ടിരിക്കുന്നു…ആദ്യം ഒന്ന് തലയിൽ പിന്നെ കണ്ണിൽ നാലഞ്ചു റോസാപ്പൂക്കൾ…മറ്റെല്ലാവരും നവദമ്പതികളെ നോക്കി നിൽക്കുന്നു…..ചിരിക്കുന്നു വേണ്ട പുകില്….

ഞാൻ ചുറ്റും നോക്കിയതും…..
.”പിന്നിലോട്ടു നോക്ക് എൻ്റെ ശിവകൊച്ചെ……” ഞാൻ തിരിഞ്ഞു നോക്കിയില്ല …..പക്ഷേ ആ ശിവകൊച്ചെ എന്നുള്ള വിളിയുണ്ടല്ലോ…….

ഞാൻ എത്രയോ ദിവസങ്ങളായി കാത്തിരുന്ന വിളി….ഒരോ തവണ ഫോൺ ബെൽ അടിക്കുമ്പോഴും ഞാൻ വ്യെഗ്രതയോടെ എടുത്തിരുന്നത് ഈ വിളി കേൾക്കാനാണ്…… എന്നിൽ ആദ്യമായി പ്രണയം നിറച്ചത് പോലും ഈ വിളിയാണ്…..

“എന്താ തിരിഞ്ഞു നോക്കാത്തെ…….എന്റെ ശിവയ്ക്കു നാണമൊക്കെ വരുമോ……?” എന്നിലേക്ക്‌ ചേർന്നുനിന്നു കാതോരം ചോദിക്കുവാണു…….

അവിടെ നിൽക്കട്ടെ ഞാൻ പതുക്കെ തിരിഞ്ഞു നോക്കുള്ളൂ…..പക്ഷേ എനിക്ക് കണ്ടോളാനും വയ്യാ…….എന്തായാലും ഞാൻ കട്ടയ്ക്കു പിടിച്ചു നിൽക്കാൻ തുടങ്ങിയപ്പോൾ …..

ആ ബലിഷ്ഠമായ കൈകളിലൂടെ എന്നെ ആ നെഞ്ചോടു ചേർത്ത് നിർത്തി .ഞാൻ ഞെട്ടി തിരിഞ്ഞു മിഴിച്ചു നോക്കി. എന്നോട് പറയുവാ….

” …..എന്നെ മിഴിച്ചു നോക്കതെ ഈ ക്യാമെറയിലോട്ടു നോക്കഡീ…… ശിവകൊച്ചേ……….”
ഞാൻ ഞെട്ടി പോയി…മാത്രമല്ല ഇത്രയും ചേർന്ന് അങ്ങനെ മുൻപ് നിന്നിട്ടുമില്ലാലോ… ഞാൻ ആ മൊബൈൽ ക്യാമറയിലെ ആദിയേട്ടനയാ നോക്കിയത്…

ആദ്യം കാണുന്നപോലെ….ആ കാപ്പി കണ്ണുകളും കട്ട താടിയും…രണ്ടു മൂന്ന് സെൽഫികൾ അങ്ങനെ തന്നെ എടുത്തു…എന്നിട്ടു എന്നെ നോക്കി……

“നിന്റെ ഒരു ഫോട്ടോയും എന്റെ കയ്യിൽ ഇല്ലായിരുന്നു…ശിവാ……നിൻ്റെ ഫേസ്ബുകിൽ നീ പണ്ടെന്നോ ഇട്ട ഒന്ന് രണ്ടു ഫോട്ടോ അല്ലാതെ…… …നിന്റെ എഫ്.ബി ലൈവ് വീഡിയോ ഞാൻ എത്ര തവണ കണ്ടെന്നറിയ്യോ…….അപ്പോഴേ വിചാരിച്ചതാ ഇനി കാണുമ്പോ ഇങ്ങനൊരെണ്ണം എടുക്കണം എന്ന്……”

ഞങ്ങൾ അങ്ങനെ തന്നെ നിന്ന് പോയി………”ശിവകൊച്ചു വേഷത്തിൽ മാത്രമല്ല….ഭാവത്തിലും ഒരുപാട് മച്ചുർഡ് ആയല്ലോ……..എന്താ ഒന്നും മിണ്ടാത്തെ….?”

ആ നോട്ടം എന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതായി തോന്നി….എനിക്കാ നോട്ടം താങ്ങാവുന്നതിനും അപ്പുറമായിരുന്നു…..പെട്ടന്ന് തന്നെ ഞാൻ ചുറ്റും നോക്കി…ആദിയേട്ടനും എന്നെ വിട്ടു….. സ്ഥലകാലബോധം ഇപ്പോഴാണ് ഞങ്ങൾക്കു വന്നത്.

ഈശ്വരാ അച്ഛൻ എങ്ങാനും കണ്ടുകാണുമോ…ഇല്ലാ…..സ്റ്റേജിൽ ഒരുപാട് പേരുണ്ടായിരുന്നു നവദമ്പതികൾക്ക് ചുറ്റും.ഞങ്ങൾ ഏറ്റവും പുറകിലായിരുന്നു…..ആരും ഞങ്ങളെ കണ്ടിട്ടുണ്ടാവില്ല…..രക്ഷപ്പെട്ടു……ഞാൻ ആദിയേട്ടനെ നോക്കി… ഈശ്വരാ എന്നെ തന്നെ നോക്കി കയ്യ് കെട്ടി നിന്ന് ചിരിക്കുന്നു… ആ ചിരിയും നിൽപ്പും ആരെങ്കിലും കണ്ടാൽ കൂടുതൽ ഒന്നും പ്രത്യേകിച്ച് പറയേണ്ടി വരില്ല…ഇന്ന് തന്നെ ഞങ്ങളുടെ കെട്ടു. നടക്കും.

എന്നിലെ പെണ്ണിൽ നാണം നിറയുന്നുണ്ട്…അമ്മാതിരി നോട്ടമണെ…….നവദമ്പതികൾക്കൊപ്പം എല്ലാരു ഫോട്ടോ എടുക്കുന്നു…….അവിടെ എന്നെ നോക്കി നിൽപ്പുണ്ട്…ഞാൻ പുരികം കൊണ്ടും കണ്ണ് കൊണ്ടും മതി നോക്കിയത് എലാരും കാണും ഒക്കെ പറയുന്നുണ്ട്…എവിടെ …..ആര് കേൾക്കാൻ……ഒടുവിൽ എന്നോട് ചോദിക്കുവാ……

“അപ്പൊ ആ പച്ച ധാവണിക്കാരിയെ നോക്കട്ടെ…..എന്നെയും നോക്കുന്നുണ്ട് ആ കുട്ടി…..” ഞാൻ പകച്ചു പോയി…ഞാൻ നോക്കിയപ്പോൾ ശെരിയാണ് ആ കുട്ടി ആദിയേട്ടനെ നോക്കുന്നു……. ചിരിക്കുന്നു….

അപ്പൊ ഇത്രയും നേരം ഈ ഗജപോക്കിരി വായ്നോക്കിയത് ആ പച്ച ധാവണിക്കാരിയെ…..പാവം ഞാൻ…കോമാളി….ഞാൻ ആദിയേട്ടനെ ഒന്ന് തുറിച്ചു നോക്കീട്ടു….വെട്ടി തിരിഞ്ഞു പോയി…..

സ്റ്റേജിനു പിന്നിലായി കല്യാണ ചെക്കനും പെണ്ണിനും ഒരുങ്ങാനുള്ള ഒരു മുറിയുണ്ട്…അവിടെ കുറച്ചു കുട്ടികൾ കളിക്കുന്നു. ഞാനവിടെ പോയിരുന്നു…..

പ്രതീക്ഷിച്ചതു പോലെ തന്നെ ആദിയേട്ടനും എന്റെ അടുത്ത് വന്നിരുന്നു എന്നെ നോക്കി ചിരിയോടു ചിരി……

“എന്തിനാ വന്നത് അവിടെ നിക്കാമായിരുന്നില്ലേ……പച്ച ദാവണി തിരക്കും………” ഞാൻ പുച്ഛം വാരിവിതറി പറഞ്ഞു.

“ഇപ്പോഴല്ലേ…എന്റെ ശിവകൊച്ചായതു……ഇത്രയും നേരം വേറെ ആരോ ആയിരുന്നു….ആ കവിളൊക്കെ ചുവന്ന ശിവയേയും എനിക്കിഷ്ടമാണ്…എന്നാലും…ഇതാണ് എനിക്ക് കുറച്ചൂടെ ഇഷ്ടം….”

എനിക്കും ചിരി വരുന്നുണ്ടായിരുന്നു….ഞങ്ങൾ പരസ്പരം നോക്കിയിരുന്നതല്ലാതെ…ഒന്നും സംസാരിച്ചില്ല…
“ആദിയേട്ടൻ ബീച്ചിൽ പോവാറില്ലേ….?” ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചു…..

“ഇല്ല….എന്റെ അമ്മയ്ക്ക് ഒരു ചുറ്റിക്കളിയുണ്ട്…ഒരു വിരുത…അവളോട് എന്റെ ‘അമ്മ സംസാരിക്കുന്നതു കേൾക്കാൻ വേണ്ടി നേരത്തെ വീട്ടിൽ പോവും…….ആ സംസാരം കേൾക്കുമ്പോ അവൾ എന്റെ അടുത്ത് ഉണ്ട് എന്ന് തോന്നും…..”

പെട്ട് മോളെ ശിവാ………ഞാൻ നന്നായി ഇളിച്ചു……….”മനസ്സിലായി…ല്ലേ ……”
അതേ എന്ന് ആദിയേട്ടനും തലയാട്ടി….ഞങ്ങൾ ഒരുമിച്ചു ചിരിച്ചു……

“ആദിയേട്ടൻ നേരത്തെ വീട്ടിൽ കേറാൻ വേണ്ടി വെറുതെ ഞങ്ങൾ ഉണ്ടാക്കിയ പ്ലാൻ ആയിരുന്നു……” ഞാൻ പറഞ്ഞു.

“ഉഗ്രൻ പ്ലാൻ ആയിരുന്നു….കണ്ടു പിടിക്കാൻ ഭയങ്കര പാടായിരുന്നു……” എന്നെ ആക്കിയതാ…

“ഇത് ഞങ്ങളുടെ ഫസ്റ്റ് പ്ലാൻ അല്ലേ….ഇനി എന്തെല്ലാം മോൻ കാണാൻ കിടക്കുന്നു…..” ഞാൻ ഗമയോടെ പറഞ്ഞു.

“ഇനി എനിക്കു കാത്തിരിക്കാൻ വയ്യ ശിവാ…….” ആദിയേട്ടനാണു…….ആ ശബ്ദം പ്രണയാർദ്രമായിരുന്നു.
“എനിക്കും?……ഇന്ന് വീട്ടിൽ വരുമോ അച്ഛനോട് സംസാരിക്കാൻ…?.” ഞാൻ ചോദിച്ചു….ആദിയേട്ടന്റെ മുഖം ഗൗരവമായി.

“അപ്പൊ….ഇന്ന് തന്നെ എന്നോടൊപ്പം പോരുവാണോ…… അമ്മയോട് പറയട്ടെ വിളക്കു ഒക്കെ ആയി തയ്യാറായി നില്ക്കാൻ.” ആദിയേട്ടൻ പറഞ്ഞത് കേട്ട് ഞാൻ മിഴിച്ചു നോക്കി.

“അതെന്താ….അങ്ങനെ…..അച്ഛൻ സമ്മതിക്കും ആദിയേട്ടാ…..”

“സമ്മതിച്ചില്ല എങ്കിൽ നീ എന്റൊപ്പം വരുമോ……?” ആ മുഖത്തു ഗൗരവം നിറയുന്നുണ്ടായിരുന്നു…. പ്രതീക്ഷയും…..

“സമ്മതിക്കും….എൻ്റെ അച്ചനല്ലേ…..ഈ എതിർപ്പൊക്കെ മാറും ….അതിനല്ലേ നമ്മൾ കാത്തിരുന്നത്……ആദിയേട്ടൻ വന്നു സംസാരിക്കു……” ഞാൻ പറഞ്ഞു…

ആദിയേട്ടൻ എന്റെ കൈകളെ പൊതിഞ്ഞു…..”ശിവ…..ഞാൻ അച്ഛനോട് സംസാരിച്ചിരുന്നു……പ്രയോജനമൊന്നുമുണ്ടായിരുന്നില്ല…… പുള്ളിയുടെ രാജകുമാരിയെ തട്ടിയെടുക്കാൻ വന്ന ഏതോ കാട്ടാളനെ പോലെയാ ഞാൻ…..അത് ഇപ്പൊ ഞാൻ ഒരു അച്ഛനായലും അങ്ങനെ തോന്നുള്ളൂ…

പിന്നെ നിന്റെ കാര്യത്തിൽ അച്ഛൻ ഒരുപാട് പൊസ്സസ്സീവ് ആണ്……അതും ഒരു തരത്തിൽ സ്നേഹം ആണ്……” ആദിയേട്ടൻ ഒന്ന് നിറുത്തി…..എന്റെ കണ്ണൊക്കെ നിറയുന്നുണ്ടായിരുന്നു….

“എന്റെ ശിവകോച് എന്തിനാ കരയുന്നേ…..” എന്റെ മുഖം ഇരുകൈകളിലും എടുത്തു…..
“ശിവയാണ് അച്ഛനോട് സംസാരിക്കാൻ…ഒരിക്കലും ദേഷ്യപ്പെടരുത്…പുള്ളി ചിലപ്പോ ദേഷ്യപ്പെടും ആത്മഹഹത്യ ഭീഷണി വരെ മുഴക്കും…

അതൊക്കെ പിടിച്ചു നിൽക്കണം……..അതോ അവസാനം ആദിയേട്ടൻ എന്നെ മറന്നേക്കൂ എന്നും പറഞ്ഞു എന്നെ തേയ്ക്കുമോ……..” ഞാൻ നിസ്സഹായതയോടെ ആദിയേട്ടനെ നോക്കി. എന്നെ വിട്ടു എണീറ്റ് നിന്ന് മുണ്ടു മടക്കി കുത്തി എന്റെ നേരെ കൈചൂണ്ടി പറയുവാ…….

“അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ…നിന്നെ ഞാൻ കല്യാണപ്പന്തലിൽ നിന്ന് പൊക്കും…..

കേട്ടോടീ ….ശിവകൊച്ചേ…..” ഞാൻ ഞെട്ടി പോയി…അത് ആദിയേട്ടന്റെ ഞാനിതുവരെ കാണാത്തെ ഒരു മുഖമായിരുന്നു……ഈശ്വരാ അലമ്പൻ….

ഇയാളോടൊത്തുള്ള ജീവിതം അത്ര കളറല്ല…..എന്തായാലും എനിക്ക് ഈ ഗജപോക്കിരിയെ മതി…..കുറച്ചു ഡാർക്ക് ആയാലും ഞാൻ സഹിചോളാം.

നവദമ്പതികളോടൊപ്പം ഞാനും ആദിയേട്ടനും ഒരുമിച്ചു…. നിന്ന് ഫോട്ടോ എടുത്തു…..അച്ഛനും സീതമ്മയിയും ആരും കാണാതെയാണു എടുത്തത്…..കല്യാണം കഴിഞ്ഞു ആദിയേട്ടൻ പോയി….എത്രയും പെട്ടന്ന് അച്ഛനോട് സംസാരിക്കാൻ പറഞ്ഞു…..

അമ്മുവിന്റെ റിസെപ്ഷനും കഴിഞ്ഞു ഞാൻ തളർന്നു വന്നു കിടന്നുറങ്ങി….
അടുത്ത ദിവസം….കാശിയും പാറുവും ഇലാത്തപ്പോൾ ഞാൻ അച്ചന്റെയും അമ്മയുടെയും അടുത്ത് ചെന്നു…..ഞാൻ പരുങ്ങി നിൽക്കുന്നത് കണ്ടപ്പോഴേ ‘അമ്മ തലയാട്ടി…..

പോരാളിക്ക് ഞാൻ മനസ്സിൽ കാണുമ്പോ മാനത്തു കാണാനുള്ള പ്രത്യേക കഴിവുണ്ടല്ലോ…….അച്ഛൻ തിരക്കിട്ടു കണക്കു കൂട്ടുന്നു..വേണ്ട പുകില്…..ഞാനും കൂടെ പുള്ളിയെ കുറച്ചു സഹായിച്ചു….എന്നെ ഒന്ന് ഇരുത്തി നോക്കി….ഏകദേശം എല്ലാം കഴിഞ്ഞപ്പോൾ….. ഞാൻ അച്ഛന്റെ അടുത്തിരുന്നു…

ആ കൈകൾ എടുത്തു….
“അച്ഛാ…..എനിക്ക് ആദിയേട്ടനെ കല്യാണം കഴിക്കണം……പ്ളീസ് പറ്റില്ലാ എന്ന് പറയരുത്……എനിക്ക് അച്ഛനെയാണ് ഇഷ്ടം……അച്ഛനാണ് എനിക്ക് നടത്തി തരേണ്ടത്….ഒളിച്ചോടി പോവാനൊ..

അച്ഛനെ ധിക്കരിച്ചു പോവാനോ എനിക്ക് കഴിയില്ലാ……ആദിയേട്ടനെ മറക്കാനും കഴിയില്ല…… അച്ഛന് എന്നോടുള്ള സ്നേഹത്തിന്റെ ആഴവും പരപ്പും ഒന്നും ഒരു പ്രണയബന്ധത്തിനുണ്ടാവില്ലാ…

പക്ഷേ ഒരിക്കലും കാണാത്തെ അറിയാതെ ഒരാളുടെ കയ്യിൽ എന്നെ ഏൽപ്പിക്കുന്നതിനേക്കാളും നല്ലതു ആദിയേട്ടനല്ലേ……അച്ഛൻ എതിർക്കുന്തോറും ഞാൻ നീറി നീറി മരിക്കുവാണു…….മറ്റൊരാൾക്കോപ്പം എനിക്ക് ജീവിക്കാൻ കഴിയില്ലാ…..അച്ഛൻ പ്രണയിക്കാത്തതു കൊണ്ടാണ്…..അച്ഛന് ഞങ്ങളെ മനസ്സിലാകാത്തത്…”

അച്ഛൻ അമ്മയെ നോക്കി….’അമ്മ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു.ഞാൻ തുടർന്നു.

“.ഈ ലോകത്തു ഒരോ പെൺകുട്ടികളും പ്രണയിച്ചവരോട് ഒത്തുകൂടി പോവുന്നത് അവർക്കു അച്ഛനോടും അമ്മയോടും ദേഷ്യമുണ്ടായിട്ടല്ല…….മറ്റൊരാളോടൊത്തു എല്ലാം മറന്നു ജീവിക്കാൻ കഴിയാത്തതുകൊണ്ടാണ്…അതിലും വലിയ ശിക്ഷ ഇല്ല അച്ഛാ…..

എനിക്കതു താങ്ങാൻ കഴിയില്ലാ……….ആദിയേട്ടൻ അച്ഛനെ മനസ്സിലാക്കിയതുപോലെ ഞാൻ പോലും മനസ്സിലാക്കിയിട്ടില്ല……ആദിയേട്ടൻ എനിക്ക് മാത്രമല്ല ഈ കുടുംബത്തിന് പോലും ഒരു താങ്ങാണു…….പ്ലീസ് അച്ഛാ…….എനിക്ക് ആദിയേട്ടനെ വേണം….അച്ഛനെയും വേണം…….” ഞാൻ അച്ഛന്റെ കൈപിടിച്ചു ആ മടിയിൽ തലവെച്ചു കരഞ്ഞു……

“നിന്റെ നന്മയ്ക്കു അല്ലെ ശിവ …ഞാൻ പറയുന്നത്…അവനു എന്തോ ട്രസ്റ്റ് ഒക്കെ യുണ്ട്……മറ്റെന്തെക്കയോയോ പരിപാടികൾ ഉണ്ട്…….നീ എന്താണ് അത് മനസ്സിലാക്കാത്തതു……നിന്നെ ഞാൻ അങ്ങനെ ഒരിടത്തു തള്ളിയിടുമോ…..?” അച്ഛനാണ് …

ഞാൻ എന്റെ കണ്ണുകൾ തുടച്ചു……..”അച്ഛൻ സത്യം പറയണം……ആദിയേട്ടൻ നല്ലവനോ ദുഷ്ടനോ….ആരാ…..?”
അച്ഛൻ മൗനമായിരുന്നു…….ഞാൻ വീണ്ടും കാത്തു…..

“ഈ മൗനം തന്നെ എനിക്കുള്ള മറുപടിയാണ് അച്ഛാ….എനിക്ക് ആദിയേട്ടനെ മതി…… എനിക്ക് നല്ല ജീവിതം തരേണ്ടത് ഈശ്വരനാണു…… അച്ഛൻ കല്യാണത്തിന് സമ്മതിക്കാതെ ഞാൻ ഭക്ഷണം ഒന്നും കഴിക്കില്ല…….”

അതും പറഞ്ഞു ഞാനവിടെ ഇരുന്നു…അച്ഛൻ എന്നെ നോക്കി പിന്നിലോട്ടു ചാരി കസേരയിലിരുന്നു നെടുവീർപ്പെട്ടു……പുള്ളി ഒന്ന് ഞെട്ടി പോലുമില്ല…..

“ശിവാ…..ഏതിനും നിരാഹാരം അല്ലെ…..മുറിയിലേക്ക് പോ….” പോരാളിയാണ്….. അവിടെയും വലിയ ഞെട്ടൽ ഒന്നുമില്ലെങ്കിലും…മറ്റെന്തോ ഭാവം…..ഞാൻ അമ്മയെ തന്നെ നോക്കിയിരുന്നു.

“ഇവിടന്നു ഇനി അനങ്ങുകയുമില്ല ല്ലേ…..?” പോരാളി ദേഷ്യത്തിലാണ്……ഞാൻ വേഗം എണീറ്റ് മുറിയിലേക്ക് നടന്നു……ചെവിയും കൂർപ്പിച്ചു…..

“അരവിന്ദേട്ടൻ ഒന്നിങ്ങു വന്നേ……?” പോരാളിയാണ്…….ശബ്ദം നല്ല കടുത്തിരുന്നു….ഞാൻ ഒന്ന് നിന്ന് ചെവികൂർപ്പിച്ചു…….ടക് ….വാതിൽ അടയ്ക്കുന്ന ശബ്‌ദം ……… എന്റെ കിളികളൊക്കെ പറന്നു പോയി……ആ വാതിൽ തുറക്കാൻ നേരത്തോടു നേരമെടുത്തു…..

നിരാഹാരമായതു കൊണ്ട് ഭക്ഷണം കഴിക്കാൻ ചെല്ലാനും പറ്റീല…..എന്നാലും അച്ഛന്റെ അവസ്ഥ…….കാശിയും പാറുവും വരാറായപ്പോൾ വാതിൽ തുറക്കപ്പെട്ടു….ഞാൻ വേഗം ഓടി മുറിയിൽ വന്നിരുന്നു…..ആരും വിളിക്കാൻ വന്നില്ല…കാശിയും പാറുവും വന്നു….അവരോടു ഞാൻ കാര്യങ്ങൾ പറഞ്ഞു. അവർ എനിക്ക് വെള്ളവും അല്പം ചിപ്സും ഒക്കെ തന്നു…..

അവസാനം രാത്രി എല്ലാരും കിടന്നപ്പോൾ ഞാൻ ഗതികെട്ട് ചെന്നു….അപ്പോൾ ഊണുമേശയിൽ എനിക്കുള്ള കറിയും ചോറും ഉണ്ടായിരുന്നു. ഞാൻ ആർത്തിയോടെ എടുത്തു കഴിച്ചു….പാത്രവും കഴുകി വെചു തിരിഞ്ഞതും ‘അമ്മ നിൽക്കുന്നു…..

“ഇത്രപെട്ടെന്ന് നിർത്തിയോ…നിരാഹാരം…..” ഇടുപ്പിൽ കൈകുത്തി നിന്ന് ചോദിക്കുവാ മ്മടെ പോരാളി…എന്താ പറയുക…..

“‘അമ്മ…..പ്ളീസ് അച്ഛനോട് ഒന്ന് പറ…..എനിക്ക് ആദിയേട്ടനെ വേണം നിങ്ങളെയും……” ഞാൻ അമ്മയെ കെട്ടിപിടിച്ചു പറഞ്ഞു…..

“നാളെ ഞങ്ങൾ ആദിയുടെ വീട്ടിൽ പോവുകയാണു….കല്യാണക്കാര്യം സംസാരിക്കാൻ…..ജാനകി ചേച്ചിയെ ഞാൻ വിളിച്ചിരുന്നു…..”

എനിക്ക് കരയണമോ ചിരിക്കണമോ എന്ന് അറിയില്ലായിരുന്നു.

അമ്മയുടെ മുഖത്തു സന്തോഷമുണ്ടായിരുന്നു…..എന്നാലും മറ്റെന്തോ ഒന്നി മിന്നി മറഞ്ഞു…..

“അച്ഛൻ സമ്മതിച്ചോ ?” എനിക്കത്ഭുതമായിരുന്നു….കാരണം എന്റെ കയ്യിൽ ഇനിയും അടവുകൾ ബാക്കിയുണ്ടായിരുന്നേ……

“മ്മ്…..” ‘അമ്മ മൂളി…..ആ മൂളൽ എനിക്കത്ര വിശ്വാസമല്ലായിരുന്നു…..
“‘അമ്മ എങ്ങന്യാ സമ്മതിപ്പിച്ചേ……?” ഞാനാണ്…. എനിക്ക് അമ്മയോട് അടക്കാനാവാത്ത നന്ദിയും സ്നേഹവും ഒക്കെ തോന്നി…

“ഞാനോ….നീയല്ലേ അച്ചനോട് സംസാരിച്ചത്…..നീയല്ലേ സമ്മതിപ്പിച്ചത്.” അതും പറഞ്ഞു ‘അമ്മ എന്റെ കവിളിൽ തട്ടി…നെറ്റിയിൽ ഒരു ഉമ്മ തന്നു ….. ഞാനോ …എപ്പോ…..ഞാൻ അമ്മയെ സംശയത്തോടെ നോക്കി.
“ആദി എന്റെ ശിവയ്ക്കു നല്ല ചേർച്ചയാണ് കേട്ടോ ……….

പക്ഷേ ഒരു കാര്യമുണ്ട്….നിന്റെ എല്ലാ അടവൊന്നും അവന്റടുത്തു ചിലവാകില്ല……അതുകൊണ്ടു മോള് ഒന്ന് സൂക്ഷിച്ചോ……” ഞങ്ങൾ ചിരിച്ചു…..എന്റെ കണ്ണ് നിറഞ്ഞു പോയി…..അമ്മയാണ് അച്ഛനെ സമ്മതിപ്പിച്ചത്…..അത് എനിക്ക് മനസ്സിലായി.

“എന്റെ പോരാളി പൊളിയാണ്‌ട്ടോ ……” ഞാൻ ആ കവിളിൽ പിടിച്ചു പറഞ്ഞു….. അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു… അച്ഛനും അമ്മയും അങ്ങോട്ടു പോയി…..അച്ഛൻ അധികമൊന്നും സംസാരിച്ചില്ല ആദിയേട്ടനോട്…….

പക്ഷേ ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അച്ഛൻ ഒരു നിബന്ധന മുന്നോട്ടു വെചു….ഒരു മാസത്തിനുള്ളിൽ നിശ്ചയവും കല്യാണവും… അത് അമ്മയും പ്രതീക്ഷിച്ചില്ല……പിന്നെ എല്ലാം പെട്ടന്നായിരുന്നു….

ആദ്യത്തെ ആഴ്ച നിശ്ചയം…ലളിതമായിരുന്നു ചടങ്ങു…..പിന്നെ ഏറ്റവും നല്ല മുഹുർത്തം മൂന്നാം ആഴ്ച… അതും അച്ഛന്റെ നിർബന്ധപ്രകാരം ആദ്യ ശുഭ മുഹൂർത്തത്തിൽ ഞങ്ങളെ കല്യാണം തീരുമാനിച്ചു……..

എന്നോടും ആദിയേട്ടനോടും അധികം സംസാരിച്ചില്ല……അച്ഛന് ഈ കല്യാണം ഇഷ്ടല്ലാ എന്ന് മുഖത്തു എഴുതി വെച്ചിട്ടുണ്ട്…….ബന്ധുക്കൾക്ക് പലർക്കും അത് മനസ്സിലായി……

എനിക്കും അച്ഛന്റെ അതൃപ്‌തി വല്ലാത്തൊരു വേദനയായിരുന്നു……..അമ്മയും കാശിയും പാറുവും വളരെ സന്തോഷത്തിലായിരുന്നു….ആദിയേട്ടൻ പറഞ്ഞതു,

“നമ്മടെ അഞ്ചാറു പിള്ളാരെ കാണുമ്പോ അതൊക്കെ മാറിക്കോളും എന്ന്…………..” സംഖ്യ എന്നെ ഞെട്ടിക്കാതിരുന്നില്ലാ…..അഞ്ചാറെ ……

എന്റെ വിവാഹദിവസം രാവിലെ ഞാൻ അച്ഛന്റെ അടുത്ത് ചെന്നു. അച്ഛൻ മുറിയിൽ കുളിച്ചിറങ്ങുവായിരുന്നു. ഞാൻ അമ്പലത്തിൽ പോവാനുള്ള വേഷത്തിലായിരുന്നു…..

“താമസിക്കും ശിവാ….വേഗം അമ്പലത്തിൽ പോകൂ…..” അച്ഛൻ എന്നോട് പറഞ്ഞിട്ട്….ഷർട്ട് എടുക്കുകയായിരുന്നു.

“അച്ഛാ…..എന്നെ ശപിക്കുമോ…….എന്നെ ഒഴിപ്പിച്ചു വിടാനുള്ള ധൃതി ആണോ……നന്ദിയില്ലാത്തവൾ ആണ് എന്ന് തോന്നുന്നോ….?”

അച്ഛൻ വന്നു എന്റെ നെറുകയിൽ തലോടി…..”അച്ഛന് മോളെ ശപിക്കാനോ വെറുക്കാനോ പറ്റില്ല…….പിന്നെ എല്ലാം ഉൾകൊള്ളാൻ സമയം എടുക്കുമല്ലോ…….അത്രെയുള്ളൂ….”

…എന്റെ മനസ്സിൽ ദിവസങ്ങളായി എരിഞ്ഞിരുന്ന കനലിൽ ഒരു കുളിർ മഴ പെയ്ത ആശ്വാസമായിരുന്നു.
ഞാൻ അച്ഛനെ കെട്ടി പിടിച്ചു……”സോറി അച്ഛാ….സോറി……”

അച്ഛനും എന്നെ തലോടിക്കൊണ്ടിരുന്നു……”സാരമില്ല….നിന്റെ ആദിയേട്ടനോട് ഞാൻ പതുക്കെ പതുക്കെ കൂട്ടായിക്കൊള്ളാംട്ടോ…… എനിക്ക് ദേഷ്യം ഒന്നുമില്ല എന്ന് പറഞ്ഞേക്കു അവനോട് ……”
ശെരിക്കും എന്റെ മനസ്സു നിറഞ്ഞതു ഇപ്പോഴാണ്…..ഇത്രയും നാൾ കുറ്റബോധം അച്ഛന്റെ അകൽച്ച അത് എന്നെ വല്ലാതെ വേദനിപ്പിക്കുകയായിരുന്നു.

“ആദിയേട്ടൻ പാവമാണ് അച്ഛാ….അച്ഛനോട് ഒരുപാട് സ്നേഹമാണ്…. എന്നെക്കാളും അച്ഛനെ മനസ്സിലാക്കിയത് ആദിയേട്ടനാണു……..എൻ്റെ ആദിയേട്ടനോടും കൂട്ടാവണംട്ടോ അച്ഛാ…..”
അച്ഛൻ തലയാട്ടി……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്റെ അരികിൽ നമ്രമുഖയാരിക്കുന്ന എന്റെ ശിവകൊച്ചു……എത്രയോകാലത്തെ എന്റെ പ്രണയസാഫല്യം….

എന്നാലും ഈ കലപില ശിവയ്ക്കു എങ്ങനെയാണ് ഇങ്ങനെ മിണ്ടാതിരിക്കാൻ പറ്റുന്നെ….

അങ്ങനെ താലിക്കെട്ടു കഴിഞ്ഞു…അവള് കണ്ണടചു പ്രാർത്ഥിക്കുന്നത് കണ്ടപ്പോ എനിക്ക് അവളോട്‌ അടങ്ങാത്ത പ്രണയം തോന്നുന്നു….

അവളോടുമാത്രമല്ല ഞാൻ കെട്ടിയ ആ താലി യോടും……ഹാരമിട്ടപ്പോഴും എന്നെ നോക്കി ചിമ്മിയ കണ്ണുകളെയും ആ ചുവന്ന കവിളുകളെയും എന്റെ നേത്രങ്ങൾ ഒപ്പി എടുത്തു….

അല്ലെങ്കിൽ എന്റെ കൂട്ടുകാരെ പോലെ എഡിറ്റ് ചെയ്ത വിവാഹഫോട്ടോ കണ്ടു തൃപ്‌തി പെടേണ്ടി വരും…ദോഷം പറയരുതല്ലോ അന്നേ ദിവസം പിന്നെ എനിക്ക് അവളെ സ്വസ്ഥമായി നോക്കാനേ കഴിഞ്ഞില്ല. ……

പിന്നീട് ഞാൻ അവളെ സ്വസ്ഥമായി കണ്ടത് ദാ ഇപ്പൊ …

കവച കുണ്ഡലങ്ങളും ആടയാഭരണങ്ങളും എല്ലാം അഴിച്ചു വെച്ച് ഒരു സാധാ സെറ്റ് സാരി ഉടുത്തു കുളിച്ചു വൃത്തിയായി നിന്ന് എന്റെ അമ്മയോട് അടുക്കളയിൽ എന്തോ പറഞ്ഞു ചിരിക്കുന്ന ശിവയാണു…… താലികെട്ടിയ നിമിഷം തൊട്ടു ദാ ഈ നിമിഷം വരെ എല്ലാം ഒരു പുക മറയായിരുന്നു…..

ഇതിനിടയ്ക്ക് ഞങ്ങൾ പരസ്പരം കണ്ടിരുന്നു എങ്കിലും ഒന്ന് ചിരിക്കാൻ പോലും പറ്റിയില്ലാ…കൂട്ടുകാരും ബന്ധുക്കളും ഫോട്ടോ ഷൂട്ടും ചടങ്ങുകളും സദ്യയുടെ പായസം ഏതാണ് എന്ന് പോലും ഓർമയില്ല…വീട്ടിൽ എത്തിയപ്പോഴാണെങ്കിലോ അടുത്ത റിസപ്ഷൻ അയൽക്കാർ കൂടെ ജോലി ചെയ്യുന്നവർ…….

ഇപ്പൊഴാ എല്ലാരും പോയത്…അത് എന്റെ അമ്മയുടെ മിടുക്കാണുട്ടോ… എൻ്റെ കൂട്ടുകാരെ ആരെയും ‘അമ്മ വീട്ടിൽ കേറ്റില്ലാ….അതുകൊണ്ടു തന്നെ വീടുമായി അധിക ബന്ധമില്ലാത്ത അവസ്ഥയായിരുന്നു എനിക്ക്…..ഇനി അതൊക്കെ മാറ്റണം…..കുറച്ചൊക്കെ അമ്മയും മരുമോളും കൂടെ മാറ്റിയതാ……

“ഇത് എന്താടാ വാതിലിൽ നിന്ന് ചിരിക്കുന്നേ……… ” അമ്മയാണ്….

“ഇല്ല ഞാൻ അമ്മായിയെയും മരുമോളെയും നോക്കുവായിരുന്നു…..എന്താ സ്നേഹം…എത്ര കാലത്തേക്ക് ആണോ ആവോ….?” ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു.

” അത് ആദിയേട്ടന്റെ പെർഫോമൻസ് പോലുണ്ടാവും……അതുകൊണ്ടു തന്നെ ഞങ്ങൾ തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് താങ്കളുടെ മാത്രം ഉത്തരവാദിത്വമാണ്…. അല്ലേ അമ്മേ….?”

അമ്മയെ നോക്കി കണ്ണിറുക്കി ചിരിക്കുന്നു…രണ്ടുപേരും പരസ്പരം കൈ കൊടുക്കുന്നു…ഈശ്വരാ ഈ കുരിപ്പു ആരംഭിച്ചല്ലോ…..ഞാൻ പതുക്കെ അവളുടെ അടുത്ത് ചെന്ന് നിന്നു……എന്നിട്ടു ആ കൈകൾ കയ്യിലെടുത്തു…..’

അമ്മ അങ്ങോട്ട് തിരിഞ്ഞു എന്തോ ചെയ്യുവാണു……ഞാൻ ആ കൈകൾ മെല്ലെ തടവി….എന്റെ ശിവയുടെ കവിളൊക്കെ ചുവക്കുന്നുണ്ട്……പിന്നെ ഞാൻ ഒന്നും നോക്കിയിക്കില്ലാ……ആ കയ്യിലങ്ങു ആഞ്ഞു ഒരു കടി കൊടുത്തു………

“ആ…..ആദിയേട്ടാ..” അവൾ വേദനകൊണ്ടു അലറി വിളിച്ചതാണ്…പക്ഷേ ഏറ്റവും വലിയ അപകടം അത് കഴിഞ്ഞായിരുന്നു…. ‘അമ്മ ഞങ്ങൾക്കുള്ള പാല് ഗ്ലാസ്സിലേക്കു പകരുകയായിരുന്നു. ഇവളുടെ വിളികേട്ടു അമ്മയുടെ കയ്യിൽ നിന്നും പാത്രം താഴെ വീണു ആ പാല് മുഴുവൻ കിച്ചണിലായി………’അമ്മ അരിശത്തോടെ…..

“എന്താ ഡാ ഇത്?”

“അയ്യോ അമ്മെ ഇവളാണ്”

ഞാനല്ല ഇവളാണ് എന്ന് കൈചൂണ്ടിയപ്പോൾ ആ കുരിപ്പു എന്റെ നേരെ കൈചൂണ്ടി നേരത്തെ നിൽക്കുന്നു…..
.”പോയികിടന്നുറങ്ങുന്നുണ്ടോ രണ്ടെണ്ണം …പാലും വേണ്ടാ ഒന്നും വേണ്ടാ……” ‘അമ്മ ഒറ്റ അലർച്ച….
ഞാൻ നിന്നിടം ശൂന്യമായിരുന്നു…..

ഓടി മുറിയിൽ വന്നിട്ടും അവളെ കാണാഞ്ഞപ്പോൾ ഞാൻ താഴെ ചെന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച്ച……സാരീ യൊക്കെ അങ്ങ് മുട്ട് വരെ പൊക്കി വെച്ചിരുന്നു ആഞ്ഞു തൊടയ്ക്കലാ…..’അമ്മ വേണ്ട മോളെ വേണ്ടാ എന്നൊക്കെ പറയുന്നുണ്ട്….

ആര് കേൾക്കാൻ പുത്തനച്ചി നിലം വൃത്തി ആക്കൽ തന്നെ ശരണം…..എനിക്ക് സമാധാനമായി…ഇവൾ പിടിച്ചു നിന്നോളും……പാവം അമ്മയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റിയാൽ മതിയായിരുന്നു……..

ഒടുവിൽ ഞാൻ തിരിച്ചു മുറിയിൽ വന്നു കാത്തിരിപ്പായിയ….മൊബൈലിൽ മെസ്സേജ് ഒക്കെ നോക്കിയും മറുപടി അയച്ചും ഇരുന്നപ്പോ വരുന്നു എന്റെ കൊച്ചു….കയ്യിൽ ഒരു ഗ്ലാസ് പാലുമുണ്ടായിരുന്നു……

“എവിടെ പോയികിടക്കുവായിരുന്നു എന്റെ ശിവകോച്ചേ….. എത്ര നേരായി കാത്തിരിക്കുന്നു…..”

മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ട്…….ഞാൻ എണീറ്റ് പോയി വാതിലടച്ചു…. പുള്ളിക്കാരി എന്റെ മുറിയും പുസ്തകങ്ങളും ഒക്കെ നോക്കുന്നുണ്ട്……

“നീ ഇപ്പോഴാണോ ഇങ്ങോട്ടു വരുന്നത്…….” ഞാൻ പുറകിലൂടെ ചെന്ന് അവളെ ചേർത്തു പിടിച്ചു.
അവൾ തല മാത്രം തിരിചു എന്നെ നോക്കി…..”എന്തിനാ കാത്തിരുന്നത്…..?”

“എപ്പോ?”

“ഇപ്പൊ പറഞ്ഞില്ലേ…….ഇവിടെ കാത്തിരിക്കുവായിരുന്നു എന്ന്…….. എന്തിനാ….?” ആ കണ്ണുകളിലും ശബ്ദത്തിലും കുസൃതിയും കൊഞ്ചലും നിറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു……

“പറ…എന്തിനാ……” വീണ്ടും എന്നെ തന്നെ നോക്കുന്ന ആ കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളും ഞാൻ തലോടി.
“അതോ…നിനക്ക് ഒരു ആധുനിക കവിത പറഞ്ഞു തരാനാ…….ഒരു അപകടംപിടിച്ച കാട്ടുപാതയെ കുറിച്ച്…”

എന്നെ തന്നെ നോക്കി നിൽക്കുന്നു….

“….പറയണോ….അനുഭവിക്കണോ” ഞാനവളുടെ ചെവിയോരം ചോദിച്ചു.

അവളുടെ വിറയൽ പോലും എന്നിൽ പ്രണയം നിറച്ചു…….”രണ്ടും വേണം…അലമ്പാ ….” എന്ന് പറഞ്ഞു എന്റെ തലമുടിയിൽ പിടിചു വലിച്ചു…ഒട്ടും വേദനിപ്പിക്കാതെ…..

“നിന്റെ പിന്കഴുത്തിൽ നിന്ന്
ചെവിയോരം വഴി
ചുണ്ടുകളിലേയ്ക്കൊരു
പാതയുണ്ട്,
എത്ര കരുതലോടെ വന്നാലും
എന്റെ ചുംബനവണ്ടികളെ
അപകടപെടുത്തുന്നൊരു
കാട്ടുപാത…!”
(കടപ്പാട്: വിനീത്. എം . അഞ്ചൽ )

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“എന്തിനാ ആദിയേട്ടാ ഇവിടെ നിർത്തിയത്……വീട്ടിൽ പോവണ്ടേ……” വിവാഹം കഴിഞ്ഞു വീട്ടിൽ പോവുകയാണു…..അപ്പോഴാ വീടെത്തുന്നതിനു മുന്നേ വണ്ടി നിർത്തിയത്…….

“നമുക്കൊന്ന് വായനശാലയൊക്കെ ഒന്ന് കാണാം എന്റെ ശിവകോച്ചേ……നീ ഒന്നിറങ്ങു…” ഞാൻ ആദിയേട്ടനെ അന്തം വിട്ടു നോക്കി. ഇവിടയിപ്പോ കാണാൻ എന്താ ഉള്ളത്…

“കല്യാണം കഴിഞ്ഞപ്പോ എന്താ വക്കീലെ പിരി പോയോ……?” ഞാൻ ചിരിയോടെ ചോദിച്ചു..

“ഇങ്ങോട്ടു ഇറങ്ങിവാ എന്റെ ലിപ്ലോക്ക് ശിവാനി…” ആ സംബോധന എനിക്ക് അശേഷം ബോധിച്ചിട്ടില്ലാ……എത്ര പറഞ്ഞാലും ചിലപ്പോ അങ്ങനെ വിളിക്കുള്ളൂ…..

“ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുത് എന്ന്…….” ഞാൻ കെറുവിച്ചു .
ആദിയേട്ടൻ എന്നെ നോക്കി ചിരിച്ചിട്ട് പടികൾ കയറാൻ തുടങ്ങി……

“ഈ സമയത്തു വായനശാല ഉണ്ടാവില്ല ആദിയേട്ട….” ഞാൻ അതും പറഞ്ഞു ആദിയേട്ടന്റെ പുറകിൽ പടികൾ ഓരോന്നായി കേറാൻ തുടങ്ങി……

“ശിവ കൊച്ചേ..”
“മ്മ്…”

.”……ഡീ ശിവ കൊച്ചേ……..നിനക്ക് നാവില്ലേ……” ഉടനെ ദേഷ്യം വന്നു…ഇതെന്തു കഷ്ടമാണ്….”ഞാൻ ഒരു സാരീയുമായി എത്രനേരം കൊണ്ട് കഷ്ടപ്പെട്ട് പടി കയറുന്നു എന്നറിയോ”

…അതും ഇന്ന് പ്ലീറ്റും എടുത്തിട്ടില്ല……അപ്പോഴാ ഒരു വായനശാല കാണിക്കാൻ കൊണ്ട് വരലു..നട്ട പ്രാന്ത്…ഇത് ആത്മഗതമാണ്‌ട്ടോ.

എന്നെയും തിരിഞ്ഞു നോക്കി കണ്ണുരുട്ടുന്നുണ്ട്…..ഞാൻ കുറച്ചുകൂടെ കഷ്ടപ്പാടു അഭിനയിച്ചു കഷ്ടപ്പെട്ട് പടവുകൾ കയറി….അയ്യോ ദേ ദേഷ്യത്തിൽ പടവുകൾ ഇറങ്ങി വരുന്നു…. ഈശ്വരാ പണി പാളിയോ….ദാ എന്നെയും പൊക്കിയെടുത്തു പടികയറുന്നു……
.
“അയ്യേ……എന്ത് ഭ്രാന്താ ഈ കാണിക്കുന്നേ….ആരേലും കാണും…..”

പൽവാൽ ദേവൻ എന്നെ ഒന്ന് കൂർപ്പിച്ചു നോക്കി….ഇനി എങ്ങാനും താഴെ ഇട്ടാലോ എന്ന് പേടിച്ചു ഞാൻ ഒന്നും മിണ്ടാൻ പോയില്ല..ഒടുവിൽ എന്നെ നിലത്തു നിർത്തി.ഞങ്ങൾ അവിടെ വീതിയുള്ള കൈവരിയിൽ ഇരുന്നു…ഞാൻ ആ കാപ്പി കണ്ണുകളെ തന്നെ നോക്കി ഇരുന്നു…..കാപ്പികണ്ണുകളും എന്നെ നോക്കുന്നുണ്ട്…….ആ കണ്ണുകൾ എന്റെ ആഴങ്ങളിലേക്കു ഇറങ്ങി ചെല്ലുന്നതായി തോന്നി…

“നീ എന്നെ ആദ്യമായി കണ്ടത് എപ്പോഴാ ശിവാ…..?”

“അതെന്തു ചോദ്യമാ…..അന്ന് പെണ്ണുകാണാൻ വന്നപ്പോ?” …..അപ്പോൾ ചിരിച്ചു കൊണ്ട് അല്ല എന്ന് തലയാട്ടി.
“നീ എനിക്കാദ്യമായി പണി തന്നത് നിന്റെ ഏഴാം വയസ്സിൽ ആണ് ശിവാ……എനിക്കു അന്ന് പതിനഞ്ചു വയസ്സാട്ടോ….”

എന്റെ കിളികളെല്ലാം പറന്നു പോയി……

“എവിടെ വെച്ച്..?..ഞാൻ ആദിയേട്ടനോട് സംസാരിച്ചിട്ടുണ്ടോ….?”

എന്റെ കുട്ടിക്കാലം മൊത്തം പണികളാൽ നിറഞ്ഞതായതു കൊണ്ട് ഏതു പണിയാണ് എന്ന് എനിക്ക് അങ്ങട് കിട്ടുന്നുണ്ടായിരുന്നില്ലാ……അമ്മുനോട് ചോദിക്കേണ്ടി വരുമോ ഈശ്വരാ……അവൾക്കു ഓര്മയുണ്ടാവും.
“ഈ വായനശാലയിൽ വെച്ച്…………പിന്നെ ദാ ആ ഇടവഴിയിൽ വെച്ച് ഞാൻ നിന്നോട് സംസാരിച്ചു….നീ എന്നെ പോടാ ഗജപോക്കിരി എന്ന് വിളിച്ചു കൊണ്ട് ഓടി പോയി……….”

ഞാൻ ഞെട്ടി തകർന്നു പോയി…ഞാൻ ചാടി എണീറ്റു…….”ആനന്ദേട്ടനും ബാക്കി കുട്ടികൾക്കും സിഗരറ്റു വലിക്കാൻ പഠിപ്പിച്ചു കൊടുത്ത അലമ്പനോ………..?” ഞാൻ ആദിയേട്ടന് നേരെ കൈചൂണ്ടി ചോദിച്ചപ്പോ എന്റെ ശബ്ദം വല്ലാതെ നേർത്തു പോയിരുന്നു…….

എന്നെ ചേർത്ത് പിടിച്ചു പുള്ളിയുടെ മടിയിലിരുത്തി……”അതേല്ലോ ശിവകോച്ചേ……..” എന്ന് എന്റെ തലയിൽ നെറ്റി മുട്ടിച്ചു പറഞ്ഞു…..

“ഈശ്വര ഞാൻ ഇത്രയും കാലം വീട്ടുകാരോട് വഴക്കുണ്ടാക്കി കാത്തിരുന്നു കെട്ടിയതു ഭൂലോക അലമ്പനും മദ്യപാനിയുമായ ഈ ഗജപോക്കിരിയെയാണോ…….ശോ …..കാശിയെങ്ങാനും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല…..അവനോടൊന്നും പറഞ്ഞേക്കല്ലേ……”

“വേണ്ടെങ്കിൽ കളഞ്ഞിട്ടു പൊക്കോ……” എന്നും പറഞ്ഞു എന്നെ തള്ളി താഴെയിറക്കി….എന്നിട്ടു എണീറ്റ് നിൽക്കുവാ…ഉടനെ കലിപ്പ് മോഡ് ഓൺ ആയി…. ഞാൻ ആ കൈപിടിച്ച് അടുത്തിരുത്തി……
“അപ്പോൾ എന്നെ ഇഷ്ടായിരുന്നോ…..?.”

“മ്മ്….നീയറിയാതെ ഞാൻ നിന്നെ കാണാറുണ്ടായിരുന്നു……” ഞാൻ ആ ചുമലിൽ തലചായ്ച്ചു….എനിക്ക് ഞാനറിയാതെ പോയ ആ പ്രണയത്തെ ആലോചിച്ചപ്പോൾ സന്തോഷവും നിരാശയും തോന്നി….

“അപ്പോൾ എനിക്ക് ശുദ്ധജാതകം ഇല്ലാ യിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു.”…..

“ശുദ്ധജാതകമല്ലായിരുന്നു എങ്കിലും നിന്നേ കേട്ടുള്ളൂ……കുറച്ചുകൂടെ കഷ്ടപ്പെടേണ്ടി വന്നേനെ…..അതിനു ഈശ്വരനോട് എന്റെയും വക നന്ദി നീ പറഞ്ഞേക്കുട്ടോ….”

വീണ്ടും ഒരുപാട് നേരം ഞങ്ങളവിടിരുന്നു…ഞാനറിയാത്ത എന്റെ ആദിയേട്ടന്റെ എന്നോടുള്ള പ്രണയത്തെ കേട്ടുകൊണ്ട്….ആസ്വദിച്ചു കൊണ്ട് ഇനിയും ജനന്മാന്തരങ്ങളിൽ എന്റെ ആദിയേട്ടന്റെ മാത്രം ശിവകോച്ചായി പിറക്കാനുള്ള സൗഭാഗ്യം തരണേ ഈശ്വരാ എന്ന പ്രാർത്ഥനയോടെ………

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

“അരവിന്ദേട്ടാ……ഇനിയെങ്കിലും എന്നോട് മിണ്ടിക്കൂടെ..ശിവയും ആദിയും വിവാഹവും കഴിഞ്ഞു
ഇവിടെ വന്നു പോവുകയും ചെയ്തു……..” എവിടെ അരവിന്ദേട്ടൻ ആ കാൽക്കുലേറ്ററും കുത്തി പിടിച്ചു ആ ഇരുപ്പു തന്നെ…….

“അരവിന്ദേട്ടാ…..നമ്മടെ ശിവയ്ക്കു വേണ്ടിയല്ലേ ഞാനങ്ങനെ പറഞ്ഞെ……..ഒന്ന് ക്ഷമിക്കൂ….” ഞാൻ ആ കാൽക്കുലറ്റർ വാങ്ങി വെച്ചു….

“പ്ളീസ്……അരവിന്ദേട്ടാ……” ഞാനടുത്തുള്ള കസേരയിലിരുന്നു…..

“എന്നാലും ഇത്രയും കാലം കഴിഞ്ഞിട്ടും നിനക്ക് ആദ്യ പ്രണയം മറക്കാൻ കഴിഞ്ഞിട്ടില്ല എന്ന് പറഞ്ഞില്ലേ………വേണ്ടാ നന്ദിനി….എനിക്കതു മറക്കാൻ പറ്റില്ല…..” എന്നെ നോക്കി പരിഭവത്തോടെ സംസാരിക്കുന്ന അരവിന്ദേട്ടനെ കണ്ടപ്പോൾ….ഇത്രയും പ്രായമായിട്ടും ഇന്നും ഞങ്ങളിൽ തീവ്രമായി ഞങ്ങളുടെ പ്രണയം ഇന്നും നിലനിൽക്കുന്നുണ്ടല്ലോ എന്ന തിരിച്ചറിവായിരുന്നു……

“എന്റ്റെ അരവിന്ദേട്ടാ…..ഞാൻ ങ്ങള് സമ്മതിക്കാൻ വേണ്ടി പറഞ്ഞതല്ലേ…..എന്റെ അരവിന്ദേട്ടനോളം നന്നായി ആർക്കാ പ്രണയിക്കാൻ കഴിയുന്നത്…. ആരാ എനിക്ക് വഴക്കുകൂടാനും പിണങ്ങാനും സാന്ത്വനിപ്പിക്കാനുമുള്ളതു….ക്ഷമിക്കുന്ന് …..”

ഞാനതു പറയുമ്പോ അരവിന്ദേട്ടനിൽ വിരിയുന്ന ചിരി അത് എന്നിലേക്കും പടർന്നു…..പ്രണയം അങ്ങനാണു അതിനു പ്രായം ഒന്നുമില്ല. അത് വിടരുന്നു പടരുന്നു. അങ്ങനെ അങ്ങനെ

(അവസാനിച്ചു)

കാത്തിരുന്നവരോട് ഒരുപാട് സ്നേഹം …..കമന്റസ് ഇട്ട ചങ്കുകളെ പ്രത്യേകിച്ച് എല്ലാ പാർട്ടിലും കമന്റസ് ഇട്ടവർ ഒരുപാട് ഒരുപാടു സ്നേഹം നന്ദി……നിങ്ങളെയൊക്കെ എനിക്ക് മിസ് ചെയ്യാനിഷ്ടമല്ലാത്തതുകൊണ്ടു ഞാൻ മറ്റൊരു കഥയുമായി ഉടനെ വരും ….. ഈ കഥ ഞാൻ ഇത്രയേ മനസ്സിൽ സങ്കല്പിച്ചിട്ടുള്ളൂ……അതിനപ്പുറം എഴുതിയാൽ ചിലപ്പോൾ ഭംഗി നഷ്ടപ്പെട്ടു പോവും അതുകൊണ്ടാണ് നീട്ടാത്തതു…… കട്ടയ്ക്കു കൂടെ നിൽക്കുമല്ലോ….ഇതുപോലെ. അടുത്ത കഥയുമായി ഉടൻ തന്നെ വരും- ഇസ സാം

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 18

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 19

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 21

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 22

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 23

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 24

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 25

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 26

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 27

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 28

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 29

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 30