Wednesday, May 22, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

Spread the love

നോവൽ
IZAH SAM

ചിരിച്ചി കൊണ്ട് കയറിപ്പോയ ആധിയേയും നോക്കി ജാനകി ഇരുന്നു. തന്റെ ഭർത്താവിന്റെ ചിരി യാണ് അവനും.

Thank you for reading this post, don't forget to subscribe!

അത് കാണാൻ എനിക്ക് എന്ത് കൊതിയാണ് എന്നോ….എന്നാൽ അവൻ ചിരിയുടെ കാര്യത്തിൽ പിശുക്കനാ…പിന്നെ താനും ഒരു ഗൗരവക്കാരിയാനലോ.

ഇടക്ക് വരുന്ന അശ്വിനാണ് ഇവിടെ ഒരനക്കം ഉണ്ടാക്കുന്നത്..എന്തായാലും ഇങ്ങനെ ഒരു ചിരി എനിക്കും എന്റെ മോനും സമ്മാനിച്ച ശിവാനിക്കുട്ടി നിനക്ക് ഞാനും ഒരു പണി വെച്ചിട്ടുണ്ട്.

??????????????????
‘അമ്മേ ഇനിയും ചോറുണ്ടോ…’ ഒരു ഉഗ്രൻ പണി കൊടുത്ത ആത്മ സംതൃപ്തിയോടെ നമ്മുടെ ശിവ അത്താഴം കഴിക്കുവാ….

‘നീ ഇത് എത്രമത്തെ തവണയാ എടുക്കുന്നെ…’ ‘അമ്മ എന്നെ അന്തംവിട്ടു നോക്കുന്നുണ്ട്…ഞാൻ അത്ര പോളിംഗ് ആയിരുന്നേ.

ഞാൻ അമ്മയെ നോക്കി ഇളിച്ചു കാണിച്ചു…പുള്ളിക്കാരി എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്. ഇനി പണിയാകും എന്നുള്ളത് കൊണ്ട് ഞാൻ പതുക്കെ പാത്രം കഴുകി വെച്ച് സ്‌കൂട് ആയി.

രാത്രി കിടക്കുമ്പോഴും എനിക്ക് ആ കാലമാടന്റെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചു ചിരി വന്നു..ആധിയേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ പല രീതിയിലും സങ്കല്പ്പിച്ചു ഞാൻ ഉറങ്ങി.

അങ്ങനെ കറക്കവും വായനയും ആയി ഞങ്ങളുടെ അവധി കടന്നു പോയി. ഞങ്ങളുടെ റിസൾട്ടും വന്നു.

ജങ്ങൾക്കു നല്ല മാർക്ക് ഉണ്ടായിരുന്നു. ഇനി എന്ത് പഠിക്കണം. അമ്മുനു അധ്യയനം ആണ് ഇഷ്ടം എന്ന് പറഞ്ഞു. ‘ശിവമോൾക് എന്താവണം’ എന്ന് അമ്മുന്റെ അച്ഛന്റെ ചോദ്യത്തിന് ഞാൻ ധൈര്യമായി പറഞ്ഞു.

‘എനിക്കു എൽ.എൽ .ബി എടുത്തു വക്കീൽ ആവണം’.

ഇത് കേട്ടതും ആ കുട്ടി പിശാശ് അമ്മു കിടന്നു ചിരിക്കാൻ തുടങ്ങി. ‘എങ്കിൽ പിന്നെ നിനക്ക് കേസിനായി പുറത്തു അലയേണ്ടി വരില്ല…വീട്ടുകാർക്ക് ലാഭം ആയിരിക്കും’. ഞാൻ ആ പിശാശിനു ഒരു ഉഗ്രൻ പിച്ച് വെച്ച് കൊടുത്തു. അവളുടെ കണ്ണ് വരെ നിറഞ്ഞു പോയി.

‘നല്ല തീരുമാനമാണലോ ശിവാ…മോൾക്ക് അതിനുള്ള വാക്ചാതുര്യവും സാമർത്യവും ഉണ്ട്.’

എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാൻ ഉടനെ തന്നെ വീട്ടിലേക്കോടി.അച്ഛനോടും അമ്മയോടും പറയണം. ഇന്നലെയും അച്ഛൻ ചോദിച്ചു എന്തിനാ ചേരേണ്ടതു എന്ന്. ഞാൻ വേഗം വീട്ടിലേക്കോടി.പോവുന്ന വഴിയിൽ ദീപേച്ചിയുടെ വീട്ടിൽ കുറച്ചാൾക്കാർ നിൽക്കുന്നു.

ഇവിടെ എന്താ….ദീപേച്ചി ഒളിച്ചോടിപോയോ .
(ഓർമ്മയില്ലേ…നമ്മുടെ വക്കീൽ ചേച്ചി..ഫൈസലേട്ടന്റെ പ്രണയം)
ഞാൻ അതും ആലോചിച്ചു വീട്ടിലേക്കു നടന്നു….ദാ ഒരാള് വാളിന് തീ പിടിച്ചത് പോലെ വരുന്നുണ്ട്….ആ വരവ് കണ്ടാൽ തന്നയറിയാം ദീപേച്ചി ചേട്ടനോടൊപ്പം പോയി…ആൾ ആരാന്നു മനസ്സിലായില്ല….നമ്മുടെ സീതമായി.. എന്നെ കണ്ടതും വേഗത കുറച്ചു കുറഞ്ഞു.

ഒരു പരുങ്ങലും ഉണ്ട്. ഞാൻ അമ്മായി നോക്കിചിരിച്ചു വീട്ടിലേക്കു നടന്നു. അവിടെ അമ്മയും അച്ഛനും ഉണ്ടായിരുന്നില്ല. കാശിയും പാറുവും ഉണ്ട്.

‘ചേച്ചി അച്ഛനും അമ്മയും അപ്പച്ചീടെ വീട്ടിലാ….നമ്മുടെ ദീപേച്ചിയെ കാണാനില്ലാ’, പാറുവാണ് .
‘മ്മ്’ ഞാനൊന്ന് മൂളി.

പക്ഷേ കാശി എന്നെ ഞെട്ടിച്ചില്ലേ…’ചേച്ചീ ദീപേച്ചി ഒന്നൊന്നര തേപ്പുകാരിയാ….നമ്മുടെ ഫൈസലിക്കാനെയും തേച്ചിട്ടു കൂടെ പഠിച്ച ആരുടെയോ കൂടെ പോയി…ഫൈസലിക്ക ഞരമ്പ് മുറിച്ചു ആശുപത്രിയിലാ…’ എന്റെ ചെവിയോരം വന്നു ശബ്ദം താഴ്ത്തി പറഞ്ഞിട്ട് അവൻ ഒന്നുമറിയാത്ത മട്ടിൽ ചിപ്‌സും തിന്നു ടി.വി . കാണലാ… ദീപേച്ചീടെ എല്ലാ രഹസ്യവും ഞങ്ങൾക്ക് മാത്രമേ അറിയുള്ളൂന്നു വിചാരിച്ച ഞാനും അമ്മുവും….പമ്പര വിഢികൾ…കാശിയോടു എനിക്കരാധന തോന്നി..
അമ്മയെയും അച്ഛനും വരാൻ കാത്തിരുന്നു.. എനിക്കവരോട് പറയണം ഞാൻ എന്റെ വഴി തിരഞ്ഞെടുത്തുന്ന്.

ഞാൻ കാശിയോടും പാറുവിനോടും ഒരു വാക്കേലിനെ പോലെ സംസാരിക്കാൻ തുടങ്ങി. അവർ പ്രതിയെപോലെയും അടുത്താൽ ജഡ്ജി യെ പോലെയും ഒക്കെ അഭിനയിച്ചു തകർത്തു.

പിന്നെ ഞാൻ ലാപ്പിൽ കയറി അതിന്റെ പ്രവേശനപരീക്ഷയും ,കോളജുകളുടെ ഡീറ്റൈൽസും ഒക്കെ തപ്പി അച്ഛനോട് പറയാൻ റെഡി ആയിരുന്നു.പക്ഷേ അവർ ഒത്തിരി വൈകി ആണ് എത്തിയത്.

‘എന്ത് കഷ്ടമാണ് ഈ കുട്ടികൾ ഇങ്ങനെ ചിന്തിച്ചാൽ. ചേച്ചിയുടെയും ചേട്ടന്റെയും മുഖത്തു നോക്കാൻ പറ്റുന്നില്ല’ അച്ഛനാണ്. ഒത്തിരി വിഷമമുണ്ട് മുഖത്തു.

‘ചേച്ചി ഒരുതുള്ളി വെള്ളം പോലും ഇറക്കീട്ടില്ല . അത് എങ്ങനാ …എല്ലാം അറിയാം എന്ന ഭാവമാണ് ആ കുട്ടിക്ക്…. ഒരുപാട് പഠിച്ചാലും…. ഒരുപാട് പഠിച്ചാലും പ്രശ്‌നമാണ്…’നന്ദിനിക്കുട്ടിയാണ് . എന്റെ ‘അമ്മ…. ഞാൻ ഞെട്ടി….കാരണം… വിദൂരതയിൽ പണി മണക്കുന്നുണ്ടോ…

കാശി എന്നെ അർത്ഥഗർഭമായ നോക്കുന്നുണ്ട്.എന്റെ ചെവിയോരം വന്നു ശബ്ദം താഴ്ത്തി പറഞ്ഞു…’ഇന്ന് പറയണ്ട കേട്ടോ..’
‘എന്താടാ ഒരു രഹസ്യം.പോയി കിടന്നുറങ്ങുന്നുണ്ടോ എല്ലാം.’

അമ്മയുടെ അലർച്ച. ഞങ്ങൾ വേഗം ഓടി . അപ്പോഴും അമ്മയുടെ മുറുമുറുക്കൽ കേൾക്കാം,’ കഴിഞ്ഞ ജന്മത്തിലെ ശത്രൂക്കളാ ഈ ജന്മത്തിൽ മക്കളായി ജനിക്കുന്നത് എന്നാ പഴമക്കാര് പറയുന്നേ.ഇതൊക്കെ എന്താവോ എന്റീശ്വരാ.’

‘ശുഭാപ്തി വിശ്വാസം ആയുസ്സു കൂട്ടും എന്റെ നന്ദിനി…അല്ലേൽ നമ്മളൊക്കെ ആദി പിടിച്ചു വേഗം മരിച്ചു പോവും’ അച്ഛന്റെ മറുപടിയാണെ..

ഞാൻ വേഗം മുറിയിലെത്തി .എന്റെ പുസ്തകങ്ങളെല്ലാം എടുത്തു നോക്കി. ഒരിക്കൽ ദീപേച്ചി തന്ന ഒരു പുസ്തകം എടുത്തു ,’ A STORY OF LAWYERS’ by Jacqueline Buyze. വളരെ ലളിതമായി ഒരു ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടി ഈ വക്കീൽ പ്രൊഫഷനെ പരിചയപ്പെടുതുന്ന പുസ്തകമാണ്.

ഒരു കൊച്ചു കുട്ടിയിൽ നിന്ന് ഒരു ജഡ്ജി വരെയുള്ള ഒരു വ്യെക്തിയുടെ യാത്രയാണ് ആ പുസ്തകം. എന്നെ ഒരുപാട് മോഹിപ്പിച്ച പുസ്തകം.

വീണ്ടും വെറുതെ ഞാൻ മറിച്ചു നോക്കി. ഈ മോഹം സമ്മാനിച്ച ദീപീച്ചേച്ചി തന്നെ എനിക്ക് പാരയാവുമോ കൃഷ്ണാ …പലതും ആലോചിച്ചു ഞാൻ ഉറങ്ങി .

രാവിലെ എന്നത്തേയും പോലെ അച്ഛൻ പത്രവും ആയി ഉമ്മറത്തുണ്ട്. ഞാൻ സപ്ലിമെന്റ്യുമായി അടുത്ത് തന്നെയുണ്ട്. കാശി ക്രിക്കറ്റ് കളിയ്ക്കാൻ പോയി. രംഗം ശാന്തം.

അച്ഛനോട് പറയാം.. ‘അമ്മ അകതാണലോ…’അച്ഛാ, എനിക്ക്..’..അപ്പൊ തന്നെ അച്ഛന്റെ മൊബൈൽ ബെൽ അടിച്ചു. ഫോൺ എടുത്തു.അപ്പച്ചിക്ക് നെഞ്ചു വേദനയാത്രയെ.

അച്ഛനും അമ്മയും കാറും ആയി പോയി….ഞാൻ വെറുതെ പോസ്റ്റ് ആയി.

ലാൻഡ് ഫോൺ ബെല്ലടിച്ചു.. ഇതാരാ …ഞാൻ ഫോൺ എടുത്തു… അമ്മയാണ് .

എനിക്കുള്ള പണിയാ.
‘ശിവാ….അടുക്കള ഒന്നൊതുക്കിയേക്കണം. സാമ്പാർ ഉണ്ട്. ദോശ യുണ്ടാക്കണം.ഉച്ചക്ക് ചോറ് വെക്കണം. വീട് ക്ലീൻ ചെയ്യണം…ഞാൻ വൈകിട്ടത്തെ വരുള്ളൂ…’

‘എനിക്ക് എങ്ങും വയ്യ…’അമ്മ ഒന്ന് എവിടേലും ഫുഡ് വിളിച്ചു പറയുന്നുണ്ടോ.’
‘ഞാൻ ഇപ്പൊ വീട്ടിൽ വരണോ..വൈകിട്ട് വന്നാൽ മതിയോ?’ ഭീഷണി.

‘വൈകിട്ട് വന്നാൽ മതി’.

പുള്ളിക്കാരി അങ്ങനാ…ഇപ്പൊ വന്നാൽ ഞാൻ പറയണ്ടല്ലോ അറിയാലോ….പോരാളി ആവാൻ അധിക നേരം ഒന്നും വേണ്ട. എന്നെ എല്ലാ ജോലിയും ഇതുപോലെ ഭീഷണിപ്പെടുത്തി പഠിപ്പിച്ചിട്ടുണ്ട്. എന്തിനു പാറുനെയും കാശിയെയും. അച്ഛനെ പോരാളിക്ക് ചെറിയ ഭയം ഉണ്ട്.

അങ്ങനെ ഞാനും താക്കൂടുകളും ഒരുവിധം പണിയൊക്കെ തീർത്ത്.. കള്ളപ്പണികളുടെ സാമ്രാട്ടാണ് കാശി. അങ്ങനെ ഒന്ന് നാട് നിവർത്തി ഞങ്ങൾ മൂന്നും കൂടി ടി.വി . കണ്ടു.

രാത്രി അച്ഛനും അമ്മയും എത്തി. അപ്പച്ചിക്ക് ഗ്യാസ് ആയിരുന്നു. എല്ലാരും ഹൃദയസ്തംഭനം ആണ് എന്ന് വെറുതെ തെറ്റുധരിച്ചു. കാശിയും പാറുവും കഷ്ടപ്പെട്ട് ചിരി ഒളിച്ചു. ‘ശേ…മോശമായിപ്പോയി….ഒരു അറ്റാക്ക് എങ്കിലും വരേണ്ടതായിരുന്നു….’ എന്റെ ആത്മഗദം ആയിരുന്നു. ‘അമ്മ കേട്ടു ഒരു പിച്ചും കിട്ടി.

പക്ഷേ എനിക്ക് എങ്ങനയൊക്കെ കിടന്നിട്ടും ഉറക്കം വന്നില്ല. എന്റെ മനസ്സിൽ ദീപേച്ചി ആയിരുന്നു.

അവർക്കു എങ്ങനെയാ കൊച്ചുനാൾ തൊട്ടു പ്രണയിച്ച തിരിച്ചും ആത്മാർത്ഥമായി സ്‌നേഹിച്ച പുരുഷനെ വഞ്ചിക്കാൻ പറ്റി.

മറ്റൊരാളെ എങ്ങനെ സ്‌നേഹിക്കാൻ കഴിഞ്ഞു..

കാമുകനോടും സ്വന്തം മാതാപിതാക്കളോടും നീതി പുലർത്താൻ കഴിയാതെയൊരാള്ക്കു ഒരു നല്ല വക്കീൽ ആവാൻ കഴിയുമോ..
അല്ല….ഞാൻ ഇതു എന്തൊക്കെയാ ചിന്തിക്കുന്നേ…ഞാൻ നല്ലൊരു വക്കീലാവും.

എന്നിട്ടു ചൈൽഡ് അബിയുസ്സ് ചെയ്യുന്നവരെയും പീഡിപ്പിക്കുന്നവന്മാരെയും അങ്ങനത്തെ എല്ലാ ഞരമ്പുരോഗികൾക്കും ശിക്ഷവാങ്ങി കൊടുക്കും..

അയ്യോ ആദിയേട്ടന്റെ ഞരമ്പുരോഗം എന്തായോ എന്തോ…ജാനകി ആന്റി ഡോക്ടറെ കാണിചോ ആവോ… ശിവാനിയുടെ അധരങ്ങളിൽ ഒരു പുഞ്ചിരി വിടർന്നു..അവളുപോലുമറിയാതെ…..

നിറഞ്ഞ സദസ്സിൽ തന്നെ നോക്കി പൊട്ടിച്ചിരിക്കുന്നവർ പുച്ഛിക്കുന്നവർ പരിഹസിക്കുന്നവർ എല്ലാപേരും തന്നെ നോക്കുന്നു അവിടന്ന് ഭയന്നോടി ഒരു മൈതാനത്തേക്ക്…

നിറച്ചും മഴ വെള്ളവും ചെളിയും ഓടുമ്പോഴെല്ലാം കാലു തെന്നി പോവുന്നു എങ്ങനെയൊക്കയോ ഓടി ഓടി ……

‘ശിവാ… ശിവാ….ഒന്ന് എഴുന്നേക്കു…..’ പെട്ടന്ന് കണ്ണ് തുറന്നപ്പോൾ ‘അമ്മ….’എന്താ നിനക്ക് പ്രാര്ഥിച്ചിട്ടല്ലേ കിടന്നതു..’ ഞാൻ പെട്ടന്ന് എണീറ്റിരുന്നു… ഞാൻ വിയർത്തിട്ടുണ്ട്… നേരം വെളുക്കുന്നേ ഉള്ളു… സത്യം പറയാലോ ഞാൻ ഈ പി പുലരി അധികം ഒന്നും കണ്ടിട്ടില്ലേ.. ‘ഒന്നുമില്ല അമ്മേ ഞാൻ ഒരു സ്വപ്നം കണ്ടതാ….’

‘കിടക്കണേൽ കിടന്നോളു…’ ‘അമ്മ നെറുകയിൽ തലോടി.. അയ്യോ ദേ പോരാളിയുടെ കണ്ണിൽസ്‌നേഹം….ഇന്ന് തന്നെ പറയാം. ‘സാരമില്ലമ്മെ..എന്റെ ഉറക്കം കഴിഞ്ഞു….’

‘അമ്മ ഒന്ന് ഞെട്ടാതിരുന്നില്ല.

ഞാൻ വേഗം എണീറ്റ് ഫെശായി അമ്മയോടൊപ്പം കിട്‌ചെനിലൊക്കെ സഹായിച്ചു. അച്ഛന് ഉമ്മറത്ത് ചായ കൊണ്ട് കൊടുത്തു. എന്നെ കണ്ടു അച്ഛൻ ഒന്ന് ഞെട്ടി. പാവം. ഞാൻ നല്ല കുട്ടിയായി ചൂലെടുത്തു മുറ്റം തൂത്തു. ഇത് കണ്ടുകൊണ്ടു വന്ന കാശിയും പാറുവും കിളി പറന്നു നിന്നു.

പോരാളി വന്ന് ഇടുപ്പിൽ കൈയും കുത്തി എന്നെ ഒന്ന് അടിമുടി വീക്ഷിച്ചു… അവിടെ മാത്രം ഒരു ഞെട്ടലും ഉണ്ടായിരുന്നല്ല….എന്നാൽ ഒരു അർത്ഥഗർഭമായ തലയാട്ടൽ ഉണ്ടായിരുന്നു. എന്നെ ഒന്ന് കടുപ്പിച്ചു നോക്കീട്ടു ‘അമ്മ കേറി പോയി.

എല്ലാം വൃത്തിയാക്കി എല്ലാരും ഒരുമിച്ചു പ്രാതൽ കഴിക്കാനിരുന്നു. ഞാൻ കാശിയെ നോക്കി…പോരട്ടേ ….അവൻ തുടങ്ങാൻ തലയാട്ടി കാണിച്ചു..ഞാൻ ഒരു ദീർഘനിശ്വാസം എടുത്തു ..

‘അച്ച…..’ ഞാനാ ..പൂർത്തിയാക്കാൻ പറ്റില.. അച്ഛൻ ആരംഭിച്ചു..

‘ശിവാ… നീ ഏതിനാ ചേരുന്നത്?’ അച്ഛൻ ഇപ്പോഴും ഇങ്ങനെ…ഞാൻ മനസ്സിൽ കാണുമ്പോ പുള്ളി മാനത്തു കാണും.

‘അച്ചാ.. ഞാൻ എൽ.എൽ .ബി ക്കു ചേരാനാ വിചാരിക്കുന്നേ…എനിക്ക് വക്കീലാവാൻ ഇഷ്ടാണ്?’ ഞാൻ വളരെ സൗമ്യമായി പറഞ്ഞു.

അനക്കം ഒന്നും ഇല്ലാലോ .ഞാൻ പതുക്കെ പോരാളിയെ നോക്കി. എന്റമ്മോ ഞാൻ ഞെട്ടി പോയി.. ദേ വീണ്ടും ദോശ എടുത്തു ആസ്വദിച്ചു കഴിക്കുന്നു. കാശിയും ഞെട്ടി.. ഞങ്ങൾ അച്ഛനെ നോക്കി. ‘അമ്മയെ നോക്കണ്ട..അവൾ നേരത്തെ പറഞ്ഞിരുന്നു നിനക്ക് ഇതാവും ഇഷ്ടം എന്ന്….’

‘നമുക്ക് ഭക്ഷണം കഴിച്ചിട്ടു സംസാരിക്കാം ശിവ….’ ഇപ്പൊ ശെരിക്കും ഞാൻ ഞെട്ടി.

അങ്ങനെ ഞങ്ങൾ വേഗം ഭക്ഷണം കഴിച്ചു അച്ഛനെയും അമ്മയെയും കാത്തിരിപ്പായി . ഞാനും കാശിയും പാറുവും ആണ് ഞങ്ങൾ.

രണ്ടു പേരും അടുക്കളയിൽ പൊരിഞ്ഞ ചർച്ചയാ.. ഇത് എന്താണ് ഇത്ര ചർച്ച ചെയ്യാൻ….ആണവകരാർ എന്തെങ്കിലും ആണോ…’വലിയ ഹോപ്പ് വേണ്ട കേട്ടോ ചേച്ചി….അമ്മയുടെ ഇരുപ്പു അത്ര ശെരിയല്ല.’

കാശിയാണ്.. എനിക്കും അത് തോന്നാതിരുന്നില്ല…..

ഒടുവിൽ രണ്ടു പേരും എത്തി..’ശിവാ …നിനക്ക് ഞങ്ങൾ കൂടിയാൽ ഒരു അഞ്ചു വര്ഷം തരും.അതിനിടക്ക് നിനക്ക് പഠിച്ചു ഒരു ജോലി വാങ്ങാം.

കോഴ്സും പ്രൊഫെഷനും തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി മനസ്സിൽ വെച്ചോളൂ.’ അത്രയും പറഞ്ഞു അച്ഛൻ ഓഫീസിലേക്ക് പോയി.

പ്രതീക്ഷക്കു വകയുണ്ടോ…ഞാൻ പുരികം പൊക്കി കാശിയെ നോക്കി….പക്ഷേ കാശി എനിക്ക് പോരാളിയെ കാണിച്ചു തന്നു. രണ്ടു കയ്യും ഇടുപ്പിൽ കുത്തി എന്നെ നോക്കി നിൽപ്പുണ്ട്…’അല്ലെങ്കിലും നാക്കു പുറത്താ…

ന്യായം പറച്ചിൽ കാരണം ചെവികേൾക്കാണ് വയ്യ…ഇനി നിയമം പഠിക്കാത്ത കുറവും കൂടെയുള്ളൂ’.
പതുക്കെ നടന്നു എന്റെ അടുത്ത് വന്നിരുന്നു.

‘ശിവാ ആ ശിൽപ യെ പോലെ ഏതെങ്കിലും ഡിഗ്രിക്ക് ചേരൂ.എന്നിട്ടു ബാങ്ക് ടെസ്റ്റ് എഴുതി ..ബാങ്കിൽ എങ്ങാനും കേറാൻ നോക്ക്…പെട്ടന്ന് ജോലിയും കിട്ടും..ഒരുപ്പാട് ആനുകൂല്യവും ഉണ്ട്…എന്തിനധികം ശില്പ യുറോപ്പ് വരെ ഫ്രീ ആയി പോയിട്ട് വന്നു. ‘

ഓഹോ…അപ്പൊ എല്ലാം അന്വേഷിച്ചിട്ടു തയ്യാറായി ഇരിക്കുവാ…പ്ലസ് ടു ആയപ്പോ കല്യാണംകഴിപ്പിക്കാൻ പോയ ടീമാ…ഇപ്പൊ കേട്ടില്ലേ…

‘പക്ഷേ, അമ്മേ ആ ജോലിക്കു ഒരു ത്രില്ല് ഇല്ല…. എനിക്ക് ഒരു സന്തോഷവും സംതൃപ്തിയും കിട്ടില്ല…’
‘ത്രില്ല്…ജീവിക്കാനാ ജോലിക്കു പോവേണ്ടത് അല്ലാതെ ത്രില്ലിനു അല്ല….മാത്രവും അല്ല പെണ്കുട്ടികള്ക്ക് പറ്റിയ മേഖല അല്ല…എൽ.എൽ.ബി യും പഠിച്ചു വീട്ടിൽ ഇരിക്കാനോ..അതോ ജോലിക്കു പോണോ…

നീ തന്നെ ആലോചിക്കു…..കോഴ്‌സ് കഴിഞ്ഞു കുറേയേറെ വര്ഷം വലിയ വക്കീലിന്റെ ഒപ്പം പ്രാക്ടീസ് ചെയ്യണം…വര്ഷം കുറെ പോവും…അപ്പോഴും നിനക്കു പറയാൻ ഇതിലും വലിയ ന്യായവും വാചകവും ഉണ്ടാവും.

അവസാനം ഞങ്ങൾക്ക് തീരാ ദുഖവും സമ്മാനിച്ചു നിന്റെ ദീപേച്ചിയെ പോലെ ഇറങ്ങി പോവാനും തോന്നും….അന്നേരം നീ ഞങ്ങളെക്കാളും വളർന്നിട്ടുണ്ടാവുലോ.

അപ്പൊ എന്തും ആവാലോ.’
ഇത്രയും പറഞ്ഞു ‘അമ്മ എണീറ്റ് പോയി. ആ കണ്ണുകൾ നിറഞ്ഞിരുന്നു.

എന്റെയും. കാശിയും പാറുവും നിശ്ശബ്ദരായിരുന്നു. ഞാൻ എന്റെ മുറിയിൽ പോയിരുന്നു കുറച്ചു നേരം.എന്റെ ചുറ്റിലുമുള്ളവർ സന്തോഷിച്ചാൽ മാത്രമേ എനിക്കും സാന്തോഷിക്കാൻ കഴിയുള്ളു..എന്റെ പ്രിയപ്പെട്ട പുസ്തകം ‘The story of lawyers’ ഞാനെടുത്തു അലമാരയിൽ വെച്ചു.

ഒരു ചെറു പുഞ്ചിരിയോടെ ഞാൻ താഴേ എത്തി.

The story of lawyser ഞാൻ പിറകിലോടെ ചെന്ന് അമ്മയെ കെട്ടിപിടിച്ചു…’ കരയല്ലേ പോരാളി….ഞാൻ എന്തായാലും ബാങ്ക് കാരുടെ ചിലവിൽ യുറോപ്പു കാണാൻ തീരുമാനിച്ചു.

നന്ദിനിക്കുട്ടി വരുന്നോ’ അമ്മയു ചിരിച്ചു..’ഇല്ല… നീയും നിന്റെ കെട്ടിയോനും കൂടെ പോയാൽ മതി…’

‘ചേച്ചി ഇത്ര പെട്ടന്ന് വക്കീൽ മോഹം ഉപേക്ഷിച്ചോ?’ കാശിയാണ്..

‘ആര് പറഞ്ഞു ഉപേക്ഷിച്ചെന്ന്….ഞാൻ നിന്നെയും പാരുനെയും എന്തിനു എന്റെ മോളെ വരെ വക്കീലാക്കും നോക്കിക്കോ…’ ഞാൻ പറഞ്ഞത് കേട്ട് കാശിയും പാറുവും ഞെട്ടി പോയി..

‘ഞങ്ങളോട് ഇത് വേണ്ടായിരുന്ന്…അമ്മേ ‘
അമ്മയും ചിരിച്ചു ഓപ്പ്പം ഞങ്ങളും.

വൈകിട്ട് ലാൻഡ് ഫോൺ നിര്ധഹത്തെ ബെൽ അടിച്ചു ഞങ്ങൾ മുട്ടാതിരിക്കുവായിരുന്നു. ഞാൻ വേഗം വന്നു എടുത്തു.

‘ഹലോ’

‘ശിവ കൊച്ചേ….സുഖാനോ ..പരീക്ഷയൊക്കെ കഴിഞ്ഞാലോ….’ ഒരു പുരുഷ ശബ്ദം . ഇതാരാ എന്നെ ശിവ കൊച്ചേ എന്ന് വിളിക്കുന്നേ.. ഈ ശബ്ദം ശൈലി എവിടയോ എനിക്കറിയാവുന്നതാണലോ.
‘ആരാ….എനിക്ക് മനസ്സിലായില്ല’

ഒരു ചിരിയോടെ മറുപടിയും വന്നു,.’ഞാനാ നിന്റെ ഞരമ്പുരോഗി’
എന്റെ കൃഷ്ണാ….പണി പിന്നെയും…

(കാത്തിരിക്കുമല്ലോ)

വായിക്കുന്ന എല്ലാപേർക്കും ഒരുപാട് നന്ദി…. അഭിപ്രായങ്ങൾ മുന്നോട്ടു പോവാനുള്ള ഉർജ്ജം ആണ്. ഞാൻ നിങ്ങളുടെ കമന്റ്സ് കാത്തിരിക്കുന്നു.

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4