Thursday, December 12, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

നോവൽ
IZAH SAM

വൈകിട്ട് ലാൻഡ് ഫോൺ ശബ്ദിച്ചു . ഞാൻ വേഗം വന്നു എടുത്തു.
‘ഹലോ’

‘ശിവ കൊച്ചേ….സുഖാനോ ..പരീക്ഷയൊക്കെ കഴിഞ്ഞാലോ….’ ഒരു പുരുഷ ശബ്ദം . ഇതാരാ എന്നെ ശിവ കൊച്ചേ എന്ന് വിളിക്കുന്നേ.. ഈ ശബ്ദം ശൈലി എവിടയോ എനിക്കറിയാവുന്നതാണലോ.
‘ആരാ….എനിക്ക് മനസ്സിലായില്ല’

ഒരു ചിരിയോടെ മറുപടിയും വന്നു,.’ഞാനാ നിന്റെ ഞരമ്പുരോഗി’
എന്റെ കൃഷ്ണാ….പണി പിന്നെയും…

എന്റെ വയറിൽ നിന്ന് ഒരു തീ മേലോട്ടു മേലോട്ടു . എന്ത് പറയണമെന്നറിയാതെ ഞാൻ റിസീവർ പിടിച്ചു നിന്നു. ഇയാൾ എന്തിനാ ഇപ്പൊ ഇങ്ങോട്ടു വിളിച്ചേ. കാലമാടൻ അടുത്ത പണിക്കുള്ള വരവാണോ.
‘ശിവമോളേ…പേടിച്ചോടിയോ….പണി ഇന്നില്ലാട്ടോ’ . ഇയാൾക്ക് എന്താ മനസ്സു് വായിക്കാൻ പറ്റുമോ. ദേ ചിരിക്കുന്ന ശബ്ദം.

‘അയ്യടാ….ആര് പേടിച്ചെന്നാ… അങ്ങനെയൊന്നും പേടിക്കുന്നവളല്ല ഈ ശിവാനി. ‘
‘അതു പിന്നെനിക്കറിയില്ലേ. മോൾടെ പണി എനിക്ക് നന്നായി ബോധിച്ചുട്ടോ.

‘ആ ശബ്ദം മാറുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ചേട്ടനുമായി ഇനിയും കൊമ്പുകോർക്കുന്നതു സേഫ് അല്ല…..

‘പണി കിട്ടിയാലേ എനിക്കതു തിരിച്ചു കൊടുത്തില്ലെങ്കിൽ ഒരു സമാധാനമില്ല….അതുകൊണ്ടാ….അപ്പൊ നമ്മൾ ഈക്വൽ ആയി..ടാലി ആയി …ബൈ ചേട്ടാ….’ ഞാൻ ഒന്ന് അനുനയ ശ്രമം നടത്തി വേഗം കാൾ കട്ട് ചെയ്തു. പ്രതീക്ഷിച്ചതു പോലെ തന്നെ ഉടനെ വിളി വന്നു. ഞാൻ വീണ്ടും എടുത്തു.

‘നിന്നോടാരാടീ ഫോൺ വെക്കാൻ പറഞ്ഞെ. അവൾടെ ഒരു ടാലി..ആരാടീ പറഞ്ഞെ ടാലിയായി എന്ന്… ഞാൻ നിനക്കുള്ള പണിപ്പുരയിൽ കേറീട്ടേയുള്ളൂ. നീ കരുതിയിരുന്നോ.’

എന്റെ കൃഷ്ണാ….ഇത് എന്ത് ജീവിയാണ്. ഇപ്പൊ ശെരിയാക്കിത്തരാം.

‘ടോ…താനാരാ എന്നെ എടി പോടീന്ന് വിളിക്കാൻ….പെൺകുട്ടികളെ വിളിച്ചു ചീത്തവിളിക്കുന്ന തന്നെ ഞാൻ സൈബർ സെല്ലിൽ പരാതി കൊടുത്തു പോലീസിൽ പിടിപ്പിക്കും….ഇനി മേലിൽ ഇങ്ങോട്ടെങ്ങാനും വിളിച്ചാലുണ്ടല്ലോ’

ദേ പൊട്ടിച്ചിരിക്കുന്നു….എന്റെ കൃഷ്ണാ ഇത് എന്തിന്റെ കുഞ്ഞാണ്….

‘ദേ വീണ്ടും കേസും പോലീസും പരാതിയും….നിനക്കിഷ്ട്ടം വക്കീലാവാനാണല്ലെ…..നിനക്ക് അതാ പറ്റിയത്….കുറഞ്ഞപക്ഷം നിന്റെ കേസുകള് നിനക്ക് തന്നെ വാദിക്കാലോ?’

ഞാൻ വീണ്ടും ഞെട്ടി…ഈ കാലമാടൻ ഇത് എങ്ങനെയറിഞ്ഞു…. എന്റമ്മോ…എന്റെ മനസ്സ്….എന്റൊപ്പം
ഇല്ലേ … എന്താ ഇത്. ഞാൻ മേല്‌പോട്ടു നോക്കി ആലോചിക്കാൻ തുടങ്ങി….

‘ശിവ കൊച്ചേ ….. അപ്പൊ മോള് നിയമം ഒക്കെ പഠിച്ചു തയ്യാറായി ഇരുന്നോ….
നമുക്ക് കാണാട്ടോ’

കാൾ കട്ട് ആയി.

പക്ഷേ ഞാൻ ആ നിൽപ് തുടർന്നു.

ആധിയേട്ടന്റെ പണിയെക്കാളും എന്റെമനസ്സിനെ അസ്വസ്ഥമാക്കിയത് എന്റെ മനസ്സിലെ കാര്യം ആധിയേട്ടന് എങ്ങനെ മനസ്സിലായി എന്നാ … ഞാൻ യാന്ത്രികമായി എന്റെ മുറിയിലേക്കു വന്നു.

ഞാനറിയാതെ നാല് കണ്ണുകൾ എന്നെ പിന്തുടര്ന്നുണ്ടായിരുന്നു. അറിയാലോ..കാശിയും പാറുവും.
.
ഞാൻ തിരിച്ചും മറിച്ചും ആലോചിച്ചു…ആധിയേട്ടൻ പറഞ്ഞത് ശെരിയല്ലേ . അമ്മുന്റെയച്ഛനും പറഞ്ഞു എനിക്ക് പറ്റിയത് വക്കീൽ പണി ആണ് എന്ന്.

എന്തിനധികം എനിക്കും നല്ല ആത്മവിശ്വാസം ഉണ്ട്.ബാങ്ക്
ഉദ്യോഗസ്ഥയായി യൂറോപ്പിൽ പോയി അടിച്ചുപൊളിക്കുന്നേ എന്നെ എത്ര സങ്കൽപ്പിച്ചിട്ടും എനിക്ക് സന്തോഷിക്കാൻ കഴിഞ്ഞില്ല.. ആ മുഖത്തു സന്തോഷമില്ലേ…. ഇല്ലാ…എന്റെ സന്തോഷം അതല്ല..ഞാൻ എന്തായാലും എന്റെ സംതൃപ്തിക്കായി പരിശ്രമിക്കുന്നു.

എനിക്ക് അച്ഛന്റെ ഡയലോഗ് ഓർമ്മ വന്നു.

‘ഞങ്ങൾ നിനക്ക് അഞ്ചു വര്ഷം തരും’ മതി അച്ഛാ..ബാക്കി ഞാൻ നേടി എടുത്തോളാട്ടോ . പിന്നേ പോരാളി…ചില അനിവാര്യമായ സംഘട്ടനങ്ങളെ നമ്മൾക്ക് നേരിട്ടെ മതിയാവൂ.

ഞാൻ അപ്പോൾ തന്നെ ലാപ്‌ടോപ്പ് എടുത്തു എൽ.എൽ ബി കോളജുകളുടെ വിവരങ്ങളും പ്രവേശന പരീക്ഷയുടെ തിയതിയും നോക്കി അപേക്ഷ ഡൌൺലോഡ് ചെയ്തു.
അവൾ പിന്നോട്ടാഞ്ഞിരുന്നു ..

അവളുടെ മനസ്സി കലങ്ങിമറിഞ്ഞു ഒടുവിൽ തെളിനീരായി ഒഴുകുന്ന പുഴപോലെയായി. അവളുടെ മനസ്സിൽ ആ മുഖവും തെളിഞ്ഞു വരുന്നുണ്ടായിരുന്നു…
എന്നാലും എന്റെ ആദിയേട്ടാ…

നിങ്ങൾ ആള് പൊളി ആണലോ….ഞാൻ നിയമം ഒക്കെ പഠിച്ചു കാത്തിരിക്കാട്ടോ നിങ്ങളുടെ പണിക്കായി…

ശിവയുടെ ചുണ്ടിൽ ആദ്യമായി ഒരു പുഞ്ചിരി വിടർന്നു ആദിയെ ഓർത്തു…

എന്റെ പ്രിയപ്പെട്ട പുസ്തകം ഞാൻ എടുത്തു മറിച്ചു നോക്കി..വീണ്ടും ഒരിക്കൽ കൂടി ഞാൻ അത് ഓടിച്ചു വായിച്ചു.

ഒരുപാട് തവണ വായിച്ചിട്ടുണ്ടേ… ഇപ്പൊ ഇതെടുക്കുമ്പോ ആധിയേട്ടനെയും ഓർമ്മ വരുന്നുണ്ടലൊ…..ആരോടും പറയണ്ട….എനിക്കങ്ങേരോടു പ്രണയമാണ് എന്ന് തെറ്റുധരിച്ചാലോ.

എനിക്കയാളോട് പ്രണയം ഒന്നുല്ലാട്ടോ…ആരും അങ്ങനെയൊന്നും വിചാരിക്കല്ലേ…..എന്റെ മനസ്സിലെ കാര്യം അതുപോലെ പറഞ്ഞപ്പോ….എന്തൊ …അത്രയേയുള്ളു….അയാൾ തന്ന പണിയുമ് ഇനി കിട്ടാൻ പോണ പണിയാലോചിക്കുമ്പോ…എന്റെ വയറിൽ നിന്ന് ഒരു ആളിക്കത്തലാ മേല്പോട്ടു…

ഇനി അച്ഛനോടും അമ്മയോടും പറയുമ്പോ എന്താവും. എന്തായാലും നാളെയാവട്ടെ.

??????????????????????

‘അപ്പൊ നീ ഇന്നലെ പറഞ്ഞതോ…. ഇന്ന് മാറ്റി പറയുന്നോ….നാളെ വേറെന്തിനെങ്കിലും പഠിക്കണം എന്ന് പറയോ. നിന്റെ കാര്യവാ….ഒന്നും പറയാൻ പറ്റില്ലാലോ.’ അമ്മയാണെ.
അച്ഛൻ മൗനമാണ്.

‘ഇല്ല അമ്മേ..സത്യമായിട്ടും എന്റെ കുഞ്ഞിലെ മോഹമാണ്… എനിക്ക് നല്ല ആത്മവിശ്വാസം ഉണ്ട്. നിങ്ങൾക്കും എന്നിൽ വിശ്വാസമില്ലേ.എന്റെ വാക്കിനു ഒരു മാറ്റവും ഇല്ല….എന്റെ വിവാഹം നിങ്ങളുടെ ഇഷ്ടത്തിന് നടക്കുള്ളൂ….പക്ഷേ എനിക്ക് എൽ.എൽ.ബി ക്കു ചേരണം. ‘

‘അപ്പൊ നീ ഇനി വർഷങ്ങൾ പഠിച്ചു വർഷങ്ങൾ പ്രാക്ടീസ് ചെയ്തു..നല്ല വക്കീലായിട്ടു മുപ്പതു വയസ്സൊക്കെ ആയിട്ടു കെട്ടിയാൽ മതി…എന്താ…’ അമ്മ പുച്ഛം വാരി വിതറി നിൽപ്പുണ്ട്.

‘അമ്മ എന്നെ ഒരു പെൺകുട്ടിയായി അല്ലെങ്കിൽ ഒരു ഭാരമായി കാണല്ലേ..

പ്‌ളീസ് ‘അമ്മ… ഞാൻ പറയാനുള്ളതൊക്കെ പറഞ്ഞു…..ഞാൻ അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തു…അച്ഛൻ എന്ത് പറയുന്നു… ഞാൻ പൊക്കോട്ടെ അച്ഛാ…’ ഞാൻ അച്ഛനെ നോക്കി.

അച്ഛൻ എന്നെ നോക്കി ചിരിച്ചു. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി.

‘ എന്തിനു ചേർന്നാലും അത് നല്ല രീതിയിൽ പൂർത്തിയാക്കണം. പ്രതേകിച്ചും നമുക്ക് ഒരുപാടിഷ്ടപ്പെട്ട പ്രൊഫഷൻ.’ ഇത് കേട്ടതും പോരാളി വെട്ടിത്തിരിഞ്ഞു അകത്തു പോയി.

‘ എന്റെ സർക്കാർ ജോലി കളഞ്ഞു ബുസിനസ് ചെയ്തപ്പോളും എല്ലാരും പറഞ്ഞു എനിക്ക് വട്ടാണ് എന്ന് .

നിന്റെ ‘അമ്മ മുമ്പിലുണ്ടായിരുന്നു. പക്ഷേ നമ്മൾ ഇഷ്ടത്തോട് ചെയ്യുന്നതും അല്ലാതെ ചെയ്യുന്നത് രണ്ടും രണ്ടാനലോ… അവൾക്കതറിയാഞ്ഞിട്ടല്ല. പക്ഷേ അവൾ എപ്പോഴും സേഫ് സോൺ ആണ് ഇഷ്ടപ്പെടുന്നത്.റിസ്‌ക് എടുക്കാൻ ഇഷ്ടല്ല….അതും ഒരുതരത്തിൽ സ്‌നേഹമാണ്..

നമ്മുടെ സുരക്ഷിതത്വം ഓർത്തുള്ള സ്‌നേഹം.’

അച്ഛൻ എന്ത് ഭംഗി ആയാണ് അമ്മയെ മനസ്സിലാക്കിയിരിക്കുന്നേ. കണ്ടോ വീണ്ടും അച്ചൻ എന്നോടൊപ്പം ഉണ്ട്. അമ്മയും ഉണ്ട് പക്ഷേ ഇങ്ങനെയാണ് എന്നേയുള്ളൂ…

പിന്നെ എല്ലാം പെട്ടന്നായിരുന്നു. അപേക്ഷ അയച്ചു തിയതിയും വന്നു. പിന്നേ വേറെയൊരാൾക്കൂടി പണി കിട്ടി..നമ്മുടെ അമ്മുനാ. എന്നോടൊപ്പം അവളും അപേക്ഷ അയച്ചു. മറ്റൊന്നും കൊണ്ടല്ല ആനന്ദേട്ടൻ പറഞ്ഞുത്രെ അവളുടെ അച്ഛനോട്. പ്രണയത്തിന്റെ ഒരു ശക്തിയെ.

അങ്ങനെ എൻട്രൻസിന് പൊട്ടും എന്ന് വിചാരിച്ച അമ്മുനു എന്നെക്കാളും മാർക്ക് ഉണ്ടായിരുന്നു. പാവം അമ്മു. ഞങ്ങൾ ലോ കോളേജ് വിദ്യാർത്ഥികളായി. ആദ്യ ദിവസം നേരത്തെ എണീറ്റ് ഒരുങ്ങാൻ തുടങ്ങി…പൊതുവേ ഞാൻ ഒരുങ്ങാറില്ല…പിന്നെ കോളേജ് ഒക്കെ അല്ലേ.

കണ്ണാടിയിൽ നോക്കിയപ്പോൾ ദോഷം പറയരുതല്ലോ ഒരു നെറ്റിപട്ടത്തിന്റെ കുറവ് കൂടെ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒരു മണിക്കൂർ കഷ്ടപ്പെട്ട് എല്ലാം കഴുകി ഒരു സിമ്പിൾ ചുരിദാറും ഒരു കുഞ്ഞു പൊട്ടും ഒരു കുഞ്ഞു ചെയിൻ ഉം കുഞ്ഞു സ്റ്റഡ്.മുടി അഴിച്ചിട്ടു.ഇത്രയും ആയപ്പോ ഞാൻ ഓകെ ആയി.

ഇപ്പൊ എന്നെ എനിക്കിഷ്ടപ്പെട്ടു. എപ്പോഴും ഇങ്ങനാ… ഞാൻ വേഗം താഴേ എത്തി. ദെ ഇരിക്കുന്നു എന്റെ അമ്മു. എന്തൊരു സുന്ദരിയാ.. നല്ല ധാവണിയൊക്കെ ഉടുത്തു അമ്പലത്തിലൊക്കെ പോയി കുറിയും തൊട്ടു ഒരു ഉഗ്രൻ ശാലീന സുന്ദരി. ഞാൻ അവളെ തന്നെ നോക്കി നിന്ന്. ഇവള് ഇന്നെനിക്കു പണി മേടിച്ചു തരുവോ ഈശ്വരാ…

‘നോക്കി നിന്നോ…ആല്ലാണ്ടെന്താ….ഇന്നെങ്കിലും ഒന്ന് ഒരുങ്ങി ഇറങ്ങിക്കൂടെ ശിവാ….’ പോരാളിയാ….
‘വേണ്ടമ്മെ….ആരെങ്കിലും എന്നെ പ്രേമിച്ചാലോ…..മുപ്പതു വയസ്സാവണ്ടേ.. എന്നാലല്ലേ .കെട്ടാൻ പറ്റുള്ളൂ..’ ഒന്ന് മൂപ്പിച്ചതാ….

‘ ഇന്നന്നെ വിദ്യാഭ്യാസം നിർത്തണോ…’ ‘അമ്മ വയറിൽ കൈകുത്തി ചോദിക്കുവാ….
‘ഞാൻ തമാശ പറഞ്ഞാലേ എന്റെ നന്ദിനിക്കുട്ടി.’….

‘എങ്കിൽ നിനക്ക് കൊള്ളാം’ അതും പറഞ്ഞു ദാ പോയി. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ കോളേജിലേക്ക്.

ഗവ ലോ കോളേജ് തൃശൂർ.

ആ വലിയ ഗേറ്റ് ന് മുന്നിൽ അതീവ സന്തോഷത്തോടെയും ആവേശത്തോടെയും ഞാൻ നിന്നപ്പോൾ …ഭയന്നിട്ടാ അമ്മു നിന്നതു.

കാരണം എല്ലാരും അവളെ നോക്കുന്നുണ്ടേ…. അവൾ എന്റെ കൈ ഇറുക്കിപ്പിടിച്ചിട്ടുണ്ട്.

‘അമ്മു നീ പാട്ടും ഡാൻസും ഒക്കെ പഠിച്ചിട്ടുണ്ടലോ അല്ലേ’

അവൾ എന്നെ സംശയത്തോടെ നോക്കി. ‘അല്ലാ ..ഫസ്റ്റ് ഡേ അല്ലേ ..പോരാത്തതിന് ദാവണിയും.’

‘നീ ഒന്ന് മിണ്ടാതെ വേഗം നടനെ ശിവാ..നമ്മൾക്ക് വേഗം ക്ലാസ്സിൽ പോവാം…’

അതിനു ക്ലാസ് അറിയണ്ടേ. അങ്ങനെ ക്ലാസ് ഒക്കെ തപ്പി ഞങ്ങൾ നടക്കുവായിരുന്നു.

ഞങ്ങൾ ചുറ്റും നോക്കി.കൊച്ചു ആൺപിള്ളാരെ മാത്രം കണ്ടിട്ടുള്ള ഞങ്ങൾ വലിയ വലിയ ചേട്ടന്മാരെയും നല്ല സ്‌റ്റൈലൻ ചേച്ചിമാരേയും കണ്ടു.

എല്ലാരും മെയിൻ ഗേറ്റിൽ ചുറ്റി പറ്റിയുണ്ട് ഞങ്ങളെ പോലുള്ളവരെയൊക്കെ പോലീസ്സ്റ്റേഷനിലെ നടയടി പോലെ റാഗിംഗ് ചെയ്തു വിടുന്നുണ്ട്.

‘ഹലോ ദാവണി’ …ഒരു സുന്ദരി ചേച്ചി അമ്മുനെ വിളിച്ചു.എന്നെയും. ഹോ. ഭാഗ്യം ചെച്ചിമാരല്ലേ
‘മോൾ എവിടന്ന….ധാവണിയും ചുറ്റി വന്നേ’

ഞങ്ങളിൽ ഒരു പുഞ്ചിരി വിടർന്നു. പക്ഷേ അധികമായുസ്സുണ്ടായിരുന്നില്ല ആ ചിരിക്കു.

…’.ആരെ മയക്കാനാഡീ ഇതും ചുറ്റി വന്നേ….’ ഒറ്റ അലർച്ചയായിരുന്നു ചേച്ചി.

എന്റമ്മോ ഞാൻ ശെരിക്കും ഞെട്ടി. അമ്മുവിന്റെ കാര്യം പറയണ്ടാലോ… ല്ലേ
‘ഒരു സുന്ദരിക്കോത ഇറങ്ങിയിരിക്കുവാ…’ അവളെ അടിമുടി നോക്കി.

‘ഒരു കുറിയും പൊട്ടു ഒരു ശാലീന സുന്ദരി വന്നിരിക്കുന്നു…’ ഇത്രയും ആയപ്പോൾ അമ്മുന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. എനിക്കാണേൽ ദേഷ്യം വരുന്നുണ്ടായിരുന്നു.

കുറച്ചു ചേട്ടന്മാരും കൂടെ വന്നു. ‘അയ്യോ മോൾ എന്തിനാ കരയുന്നേ…പാവം കുട്ടി….’

പരിഹാസത്തോടു കൂടി അവർ പൊട്ടിച്ചിരിച്ചു.

ഒരു ചേട്ടൻ അടുത്തോട്ടു വന്നു…..ഒരു സഖാവ് ലുക്ക് ഒക്കെ യുണ്ട്.കാണാൻ ഒരു ഉഗ്രൻ സുന്ദരൻ. ഒരു വിജയ് ദേവരകൊണ്ടായ പോലെ. മോളെ അമ്മു നീ രക്ഷപ്പെട്ടു .

നിന്നെ രക്ഷിക്കാൻ കോംറെഡ് എത്തീലെ
‘നമ്മൾ ലോ കോളേജ് സ്റ്റുഡന്റസ് അല്ലേ…..

അപ്പൊ പിന്നെ ഇങ്ങനെ കരഞ്ഞാലോ’. ചേട്ടനാ അമ്മുനോട്.
‘നോക്ക് ഋഷി ഫസ്റ്റ് ഡേ ഞങ്ങൾക്ക് നീ വിട്ടു തന്നതാണ്…സൊ പ്‌ളീസ്…ഞങ്ങൾ ആരെയും ഫിസിക്കലി ഒന്നും ഹുർട്ട് ചെയ്യില്ല. അത് ഞങ്ങൾ തന്ന വാക്കാണ്.’

‘വാക്കായിരിക്കണം’ ഞങ്ങളെ നോക്കി മൂളി ആ ചേട്ടനും പോയി. എന്ത് പുലി പോലെ വന്നവൻ ഏലി പോലെ പോയോ. അതോടെ അമ്മു കരച്ചാല് തന്നെ.

ഇവളുടെ കാര്യം. എനിക്ക് പണി ആക്കും .

‘ഡീ ഇങ്ങോട്ടു നോക്കെടി…മേലിൽ നീ ഈ കോളേജിൽ ധാവണിയുടുത്തു വന്നു പോവരുത് . അത് കൊണ്ട് എന്റെ മോൾ ഒരു ഡാൻസ് ഒക്കെ കളിച്ചിട്ടു പോയാൽ മതി.’ അമ്മു എന്നെ നോക്കി.

‘ ഒരു ഡാൻസ് അല്ല പറഞ്ഞോളൂ… ഒന്ന് കളിക്ക്.’ ഞാൻ പതുക്കെ പറഞ്ഞു. പിന്നെ അമ്മു കരഞ്ഞു കരഞ്ഞു ഒരു ശോക നിർത്തമാടി.

‘അയ്യയ്യേ….’ അവരെല്ലാവരും കൂടെ ഒരുമിച്ചു പറഞ്ഞു…. അമ്മു കരച്ചിൽ തന്നെ….എനിക്ക് ദേഷ്യം വന്നു…

ഞാൻ അമ്മുനെയും പിടിച്ചു വലിച്ചു പോവാൻ തുടങ്ങി. പക്ഷേ ചേട്ടന്മാർ എന്റെ കുറുകെ വന്നു നിന്ന്.

‘ആര് പറഞ്ഞു പോവാൻ…’ ഞാൻ അയാളെ തുറിച്ചു നോക്കി…’ഉണ്ടക്കണ്ണി….നോക്കി പേടിപ്പിക്കുന്നൂ…താഴേ നോക്കെടീ…’

‘ചേട്ടന്മാർക്കുംമ ചേച്ചിമാർക്കും ഇപ്പൊ എന്താ വേണ്ടത് .ഒരു ഡാൻസ് കാണണം അത്രല്ലേ യുള്ളൂ….ഞാൻ കളിച്ചാൽ പോരെ…’ ഞാൻ രണ്ടും കൽപ്പിച്ചു ചോദിച്ചു.

കാരണം മറ്റൊന്നും ആല്ല…ഞ്ഞാൻ ഒരു അടിപൊളി ഡാൻസ് ഇന്നലെ പഠിച്ചു വെച്ചിരിക്കുവാ…എനിക്കതു കളിക്കണ്ടേ…

‘എങ്കിൽ നല്ല ഒരു ഐറ്റം പാട്ടും പാടി മോൾ ഡാൻസ് ഉം കളിചോ …’ എല്ലാപേര് എനിക്ക് ഒരു വലിയ പണി തന്നത് പോലെ നിന്നു.

അമ്മു എന്നെ ദയനീയമായി നോക്കി. പക്ഷേ അവർക്കറിയില്ലല്ലോ ശിവയെ …
ഞാൻ ആരംഭിച്ചില്ലേ..

‘സാരക്ക് വെച്ചിരിക്കാ
ഇറക്കി വെച്ചിരിക്ക വാര്ത്ത കോഴി മുളക് പൊട്ടു ഇറക്കി വെച്ചിരിക്ക
കോഴി റുസിയായിരുന്താൽ കോഴിയെ വെട്ടു…

കോമാരി റൂസിയായിരുന്താൽ
കോമാറിയെ കെട്ടു….’

(ഇത് ഒരു ഐറ്റം സോങ് ആണേ …..)

ഞാൻ പാടിയും ഡാൻസും കളിച്ചു തകർത്തില്ലേ…. ചേട്ടൻമാറും ചേച്ചിമാരും കിളി പോയി നിന്ന്….അമ്മു അന്തം വിട്ടു എന്നെ നോക്കി. അവൾക്കു പോലും ചിരി വരുന്നുണ്ടായിരുന്നു.

‘നിർത്തടി…ക്ളാസിൽ പോടീ….’ നേരത്തെ താഴേ നോക്കാൻ പറഞ്ഞ ചേട്ടനാ….

‘ഒന്ന് രണ്ടു സ്റ്റെപ് ഉം കൂടിയുണ്ടായിരുന്നു….’ ഞാൻ താഴ്മയോടെ തലയും ചൊരിഞ്ഞു പറഞ്ഞു.
‘പോടീ…ക്ലാസ്സിൽ’

ഞാൻ അമ്മുനെയും വിളിച്ചു കൊണ്ട് വേഗം ഓടി…. ഓടുമ്പോഴും ദൂരെ പടവുകളിൽ ആ കോംറെഡ് റിഷിയേട്ടൻ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു എന്നെ നോക്കി.

(കാത്തിരിക്കുമല്ലോ )

ആദിയുടെ പണി യുണ്ട് കേട്ടോ….കുറച്ചുകൂടെ കാത്തിരിക്കാം….
കാത്തിരുന്നവർക്കൊക്കെ എന്റെ ഒരുപാട് നന്ദിയും സ്‌നേഹവും

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5