Wednesday, May 22, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

Spread the love

നോവൽ
IZAH SAM

‘അതേ ഞങ്ങൾ കുറച്ചു നാളായി അവളുമാർക്കു പണി കൊടുക്കണം എന്നുവിചാരിക്കുന്നു. ഞങ്ങൾ അതിന്റെ പ്ലാനിങ്ങിലായിരുന്നു.

Thank you for reading this post, don't forget to subscribe!

ഇങ്ങനെ ഒരു സീൻ ക്രീയേറ്റു ചെയ്യാനാ ഞാൻ അവളുടെ കൂടെ ഒലി പ്പിച്ചു നടന്നത്.’
വേറെയാരുമല്ല എന്റെ ചങ്ക് രാഹുൽ.

എന്റെയും അമ്മുവിന്റെയും അവസ്ഥ പറയുന്നില്ല. പിന്നെ തുടങ്ങീലെ നമ്മുടെ കാമുകൻ , ഇവന്റെ മുന്നിൽ ആഷിക്ക് അബുവും ലിജോ ജോസ് തുടങ്ങിയ സംവിധായകർ ശിഷ്യപ്പെടേണ്ടതായിരുന്നു.

അന്ന് മുഴുവൻ അവന്റെ തള്ളലായിരുന്നു. ഇതിന്റയിടക്ക് പാവം സാറന്മാർ വന്നു പോയി. അപ്പൊ ക്ലാസ്സിൽ നിന്നിറങ്ങിപ്പോയി യാമിയും സംഘവും പിന്നെ ആ വഴിക്കു വന്നില്ല.

ഇപ്പൊ എന്നെ ഓഫീസിൽ റൂമിൽ വിളിക്കും എന്നും പ്രതീക്ഷിച്ചു ഞാനിരുന്നു.

അവസാനത്തെ അവർ ആയപ്പോ ഞാൻ പ്രതീക്ഷിച്ചതു പോലെ എന്നെ പ്രിൻസിപ്പൽ റൂമിലേക്ക് വിളിപ്പിച്ചു. സാർ എന്നെ മാത്രം പോവാൻ അനുവദിച്ചോളൂ.

ഒടുവിൽ രാഹുൽ സാറിനോട് എന്തൊക്കയോ പറഞ്ഞു എന്നോടൊപ്പം .വന്നു. ‘നീ എന്തിനാ വന്നത്.’ ഞാൻ ചോദിച്ചു.

‘യാമിയെ ഒന്ന് കാണാൻ. പാവം കവിളൊക്കെ വീർത്തു …കരഞ്ഞു കലങ്ങി….ഹോ… പാവം…’ ഞാൻ അന്തം വിട്ടു അവനെ നോക്കി കൊണ്ട് നടന്നു.. ഇവന് വേണ്ടിയാണോ ഈശ്വരാ ഞാൻ ഈ പാതകം ചെയ്തത്.
‘എന്നാ അടിയാടി നീ എന്റെ ആമിയെ അടിച്ചത്.

പാവം അതും ഒരു കവിളിൽ ‘ ഞാൻ നിന്ന് പോയി.
രാഹുൽ കുറച്ചുടെ മുന്നോട്ടു പോയിട്ട് എന്നെ കാണാത്തെ കൊണ്ട് തിരിഞ്ഞു നോക്കി .
‘ഒന്ന് വേഗം വാ ശിവാ. അവള്‌ടെ മറ്റ് കവിളും കൂടെ അടിച്ചു ചുവപ്പിക്കണ്ടേ ……..നീ ഒന്ന് വാ…’ എന്നും പറഞ്ഞു ചിരിക്കുന്നു പിശാശ് .

‘ഡാ …നിന്നെ ഞാൻ…’ അവൻ ഓടി പുറകെ ഞാനും ……അവൻ ഓഫീസിൽ റൂമിലേക്കുള്ള വരാന്തയിലേക്ക് ഓടി കയറി .ഒപ്പം ഞാനും.

ഞാൻ വേഗം ഓടി ചെന്നവനെ പിടിച്ചതും ആ പിശാശു മാറി. ഞാൻ ഓഫീസിൽ നിന്നിറങ്ങി വരുന്ന ആരെയോ ഇടിച്ചു വീണു വീണില്ല എന്ന മട്ടിൽ നിന്നു. ഞാൻ ബാലൻസ് ചെയ്തതല്ല. പുള്ളി പിടിച്ചതാ. .. ആ പിശാശു രാഹുൽ എന്നെ നോക്കി ചിരിക്കുന്നു.

ഞാൻ ആളുടെ മുഖത്തു നോക്കുന്നേനു മുന്നേ ‘സോറി ‘ എന്ന് പറഞ്ഞു മുഖത്തോട്ടു നോക്കിയതും സത്യം പറയാലോ ഏതോ സിനിമയിൽ പറഞ്ഞത് പോലെ പിന്നെ ചുറ്റുമുള്ള ആരെയും ഞാൻ കണ്ടില്ല. ആ കാപ്പികണ്ണുകൾ മാത്രമേ കണ്ടുള്ളൂ .

ആദിയേട്ടൻ …ആ കണ്ണുകളിലും അത്ഭുതമുണ്ടായിരുന്നു.ഒരു ചെറു ചിരി വന്നുവോ…ചിലപ്പോ എനിക്ക് തോന്നിയതാണോ… എന്തായാലൂം എന്റെ നേത്രങ്ങൾ പുള്ളിയെ നന്നായി ഒപ്പിയെടുത്തു.കാരണം അത്രക്ക് ഞാൻ ആ കുറച്ചു നിമിഷങ്ങളെ ഓർത്തെടുത്തിട്ടുണ്ട്.

ശെരിക്കും പറഞ്ഞാൽ സുഖമുള്ള ഒരു ഞെട്ടലായിരുന്നു. കാരണം കഴിഞ്ഞ കുറെ കാലങ്ങളായി ഞാൻ ആരും അറിയാതെ എന്റെയുള്ളിൽ ഒളിപ്പിച്ച ഒരുപാട് തവണ ഓർത്തെടുത്ത ഈ മുഖം… അയ്യോ എന്റെ കൈ വേദനിക്കുന്നുണ്ടല്ലോ…. എന്റമ്മൊ ഈ മനുഷ്യൻ കലിപ്പിലായിരുന്നോ. ശെരിക്കും എന്റെ കൈ വേദനിച്ചു . എന്നെ വീഴാതെ പിടിച്ച കൈപിടിച്ച് ഞെരിക്കുന്നു.

ഇയാള് സൈക്കോ ആണോ.
‘എന്താ ശിവാ ഓഫീസിൽ.?’ റിഷിയേട്ടനായിരുന്നു.

ഓഫീസിൽ നിന്നിറങ്ങി വരുകയായിരുന്നു.അപ്പോൾ തന്നെ ആ കാലമാടൻ കൈവിട്ടു എന്നെ ഒന്ന് ഇരുത്തി നോക്കീട്ടു നടന്നു പോയി . ഞാൻ നോക്കി നിന്നു ‘ .

എന്നെ ഒന്ന് തിരിഞ്ഞു നോക്കിയും ഇല്ലാ… മാത്രമല്ല ഓഫീസിലോട്ടു നടന്നു വരുന്ന ആ യാമിയെ നോക്കി ചിരിച്ചു സംസാരിക്കുന്നു ആ ഞരമ്പുരോഗി .

ഞാൻ ദേഷ്യത്തിലും സങ്കടത്തിലും ചുണ്ടു കോട്ടി .
എന്റെ മുഖം ശ്രദ്ധിച്ചു കൊണ്ട് നിൽക്കുന്ന ഋഷിയെട്ടനോട് രാഹുൽ പറഞ്ഞു.’അത് ചേട്ടാ ഒരു ചെറിയ തല്ലു കേസ .’

‘അപ്പൊ ശിവ യാണോ യാമിയെ അടിച്ചത്. എനിക്കു അപ്പോഴേ തോന്നി.’ എന്നും പറഞ്ഞു പുള്ളി എന്നെ നോക്കി ചിരിച്ചു.

പക്ഷേ ഞാൻ ആ പൽവാൽ ദേവൻ പോയ വഴിയും നോക്കി നിന്നു.
‘താൻ ഇത്രക്ക് ടെൻസ്ഡ് ആവേണ്ട കാര്യമൊന്നുമില്ല .

ഇതൊക്കെ കോളേജിന്റെ ഭാഗമല്ലേ .’
രാഹുൽ വന്നു എന്നെ തട്ടി. അപ്പോഴാ ശെരിക്കും എനിക്കു സ്ഥലകാല ബോധമുണ്ടായത്.
‘ചേട്ടൻ എന്താ ഓഫീസിൽ. യാമിയുടെ കൂടെ വന്നയാണോ ?’ ഞാൻ യാന്ത്രികമായി ചോദിച്ചു.
‘ അത് ഒരു സെമിനാർ ഉണ്ട് അടുത്താഴ്ച.

അപ്പൊ അതിന്റെ അനുവാദത്തിനും മറ്റു കാര്യങ്ങൾക്കുമായി വന്നതാ. പിന്നെ യാമി ക്കു എന്റെ സപ്പോർട്ട് വേണ്ടാ. നമ്മുടെ സ്ഫടികം ജോർജ് യാമിയുടെ അങ്കിൾ ആണ്. പുള്ളി അകത്തുണ്ട്. ശിവ അതറിയാതെയാണോ ഈ പുകിലൊക്കെ ഉണ്ടാക്കിയത്.’

ശെരിക്കും പറഞ്ഞാൽ റിഷിയേട്ടൻ പറയുന്നത് ഒന്നും ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്റെ മനസ്സ് ആ ഞരമ്പുരോഗിയോടൊപ്പം പോയിരുന്നു.

‘ശെരി ചേട്ടാ .’ എന്നും പറഞ്ഞു ഞാൻ ഓഫീസി റൂട്ടിലോട്ടു കയറി. എനിക്ക് ചുറ്റുമുള്ളത് ഒന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. എനിക്ക് എത്രയും പെട്ടന്ന് എന്റെ വീട്ടിൽ പോവാൻ തോന്നി. രാഹുൽ എന്റെ അടുത്ത് വന്നു.’എന്ത് പറ്റി ശിവാ… നീ ഓകെ അല്ലേ …?’
‘സാരമില്ലടാ….എനിക്ക് എന്തോ ഒരു…’

‘പേടിയാവുന്നുണ്ടെങ്കിൽ പിന്നെ തല കറങ്ങി വീഴുന്ന പോലെ ആക്ഷൻ കാണിചോ …. ബാക്കി കാര്യം ഞാനേറ്റു…നീ ഒന്നും അറിയേം വേണ്ടാ .

എങ്ങനെയുണ്ട്.?’ ഒരു ഉഗ്രൻ പ്രശ്‌നം നിസ്സാരമായി പരിഹരിച്ച ഭാവത്തിൽ നിൽപ്പുണ്ട്. ഞാനറിയാതെ തലയിൽ കൈവെച്ചു നിന്ന് പോയി…’നീ എന്തിന്റെ കുഞ്ഞാടാ…?’
അവൻ എന്നെ നോക്കി നന്നായി ഇളിച്ചു. ഒരു വലിയ സ്വീകരണമുറി കടന്നു വേണം പ്രിൻസിപ്പലിന്റെ മുറിയിൽ എത്താൻ .

…പക്ഷേ അവിടെ ആരും ഉണ്ടായിരുന്നില്ല. രാഹുൽ എന്നെ നോക്കി….ആരുമില്ലേ .
‘ഞാൻ വിചാരിച്ചതു യാമിയും സംഘവും ഉണ്ടാവും എന്നാ….: ഞാൻ പറഞ്ഞു.

‘അത് നിന്നെ പേടിച്ചു അവളുമാര് പരാതി എഴുതി കൊടുത്തു മുങ്ങീട്ടുണ്ടാവും . അതുകൊണ്ടു അത്ര സീൻ ഒന്നും കാണില്ല.’ എന്നും പറഞ്ഞു അവൻ വെറുതെ ഒന്ന് എത്തി നോക്കി …..’എന്റമ്മൊഊ പണി പാളി…’ എന്ന് പറഞ്ഞതും പ്യൂൺ വന്നു ഞങ്ങളെ അകത്തേക്ക് വിളിച്ചു. അവൻ പുരികം പൊക്കി സീനായി എന്ന് പറയുന്നുണ്ട്.

അകത്തു കയറിയ ഞാൻ കിളി പറന്നു നിന്നു പോയി. പ്രിൻസിപ്പൽ , സ്ഫടികം ജോർജ് സർ ,(ജോർജ് എന്നാ പേരു …ബാക്കി പുള്ളിയുടെ സ്വഭാവഗുണം കൊണ്ട് ചേർത്തതാ പേരും,യാമിയും രണ്ടു സാക്ഷികളും അവളുടെ സംഘത്തിലെ , പിന്നെ അവളുടെ അമ്മയാണ് തോന്നുണു വേറെ ആരക്കയോ
‘ശിവാനി ആദ്യമായിട്ടാണോ ഓഫീസിൽ ….അതോ ഇതൊരു കാഴ്ച ബന്ഗ്ലാവായിട്ടു തോന്നിയോ..’ സാറ് എന്താ ഈ പറഞ്ഞത്….കാഴ്ച ബന്ഗ്ലാവോ … അയ്യോ…ശെരിക്കും സാർ എന്താ പറഞ്ഞത്. സ്വയം പൊക്കി പറഞ്ഞതാണോ.

അദ്ദേഹം സിംഹവും ബാക്കിയെല്ലാപേരും മറ്റു ജീവികളും.
‘ചെവി കേൾക്കില്ലേ ….’ വീണ്ടും എന്നോടു . എന്നാലും ഒരു ചെറിയ പ്രശ്‌നത്തിന് ഇത്രയും പേരോ ….ഞാനിങ്ങനെ പലതും ആലോചിച്ചു നിന്നു .രാഹുലിനെ യാമി നോക്കുന്നുണ്ട് .ഇവനെന്താ ഇവിടെ എന്ന ഭാവത്തിൽ.

‘പണ്ട് ആമ്പിള്ളേർ തമ്മിലുള്ള വഴക്കായിരുന്നു…ഇപ്പൊ പെണ്കുട്ടിയോളും തുടങ്ങി… എന്തായാലും ശിവ യാമിയെ അടിച്ചോ ?’ എന്നെ കണ്ണടയുടെ ഇടയിൽ കൂടെ നോക്കീട്ടു….ഒന്ന് നീട്ടി പറഞ്ഞു ‘സാക്ഷികൾ ഉണ്ട്’.
അപ്പൊ പിന്നെ സമയമായി.

‘സാക്ഷികളുടെ ആവശ്യമില്ല സാർ ഞാൻ അടിച്ചു. ‘ സ്ഫടികം ജോർജിനെ ഒന്ന് പാളി നോക്കിയപ്പോൾ എന്നെ ഇപ്പൊ പിടിച്ചു വിഴുങ്ങും എന്ന ഭാവത്തിലിരുന്നു.
പ്രിൻസിപ്പാൾ എന്നെ ഒന്ന് നോക്കി.’

എങ്കിൽ പിന്നെ ഒരു ക്ഷമ പറഞ്ഞവസാനിപ്പിക്കു.’
‘ഒരു പ്രകോപനവുമില്ലാതെ ഈ പാവം കുട്ടിയെ അടിച്ചതിനു ശിവാനിക്ക് ഒരു പണിഷ്മെന്റും വേണം.’സ്ഫടികം ജോർജിന്റെ നിർദ്ദേശമാണു .

‘ഞാൻ ക്ഷമ പറയാം. പക്ഷേ ഒരു കാരണവും കൂടാതെ ഇഷ്ടമാണ് എന്ന് മാത്രം പറഞ്ഞതിന് യാമി എന്റെ സുഹൃത്തിനെ അടിച്ചു. അപ്പൊ അവനോടും യാമി ക്ഷമ പറയുമല്ലോ…. എങ്കിൽ പിന്നെ ഞാനും റെഡി ആണ്.’

പ്രിൻസിപാൽ യാമിയെ നോക്കി. ‘അത് പറഞ്ഞില്ലാലോ ?’
‘അത് സർ രാഹുൽ എന്നോട് മോശമായി സംസാരിച്ചത് കൊണ്ടാ ഞാൻ അടിച്ചത്.’ യാമിയാണ്. എന്നിട്ടവൾ ജോർജ് സാറിനെ നോക്കി .

‘ഒരാളെ ഇഷ്ടാണ് എന്ന് പറയുന്നത് മോശമാണോ സാറേ ?’ രാഹുൽ ആണ്.
‘താനാണോ രാഹുൽ ?’ പ്രിൻസിപ്പാൾ കണ്ണടയുടെ മുകളിലൂടെ നോക്കി.
‘അതേ. ഞാൻ പ്രകോപിപ്പിക്കാൻ ഒന്നും പറഞ്ഞിട്ടില്ല സാർ.’ രാഹുലിന്റെ നിഷ്‌കു ഭാവം കണ്ടു ഞാൻ ഞെട്ടി പോയി.

‘ഒരു പെൺകുട്ടിയോട് സംസാരിക്കുന്നതിനും ഇടപഴകുന്നതിനു ഒക്കെ ഒരു മര്യാദയുണ്ട്. അങ്ങനെ എന്തും ചാടി കേറി പറയാനുള്ളതൊന്നുമല്ല . അല്ലെങ്കിലും നിങ്ങൾ പഠിക്കാൻ വന്നതല്ലേ. സെക്കന്റ് ഇയർ അല്ല ആയിട്ടുള്ളൂ…’ ജോർജ് സാറാണ് .

‘മാത്രമല്ലാ ഒരു പ്രകോപനവുമില്ലാതായാണ് ശിവാണി യാമിയെ അടിച്ചത്. അതാണ് പരാതി.’
‘അങ്ങനെ പരാതി മാത്രം തന്നവരെ പരിഗണിക്കാൻ ഇത് കോടതി അല്ലല്ലോ ജോര്‌ജെ ….മാത്രമല്ല ഒരു ആൺകുട്ടീ ഇഷ്ടാണ് എന്നൊക്കെ പറയുന്നത് ഒരു സുഖമുള്ള ഏർപ്പാടല്ലേ യാമി. ഇഷ്ടല്ല എങ്കിൽ അതങ്ങു പറഞ്ഞ പോരെ… എന്തിനാ വെറുതെ അടിയും പിടിയും ഒക്കെ.

നമ്മൾ ഫിസിക്കലി മെന്റലി ഹുർട്ട് ചെയ്താൽ മാത്രം അടി പിടി അതാ..നല്ലതു. എങ്കിലേ ആ പ്രതികരണത്തിന് ഒരു വില ഉണ്ടാവൂ . അതുകൊണ്ടു രണ്ടു പേരും ശിവാനിയും യാമിയും ഇനി ഇങ്ങനെ ഉണ്ടാവില്ല എന്ന് എഴുതി ഓഫീസിൽ കൊടുത്തിട്ടു പൊക്കോളൂ.’

എന്താ കഥ ഈ സിംഹത്തിനുള്ളിൽ ഇങ്ങനെയൊരു സഹൃദയനോ . ഞാനും രാഹുലും യാമിയും എന്തിനു
സ്ഫടികം ജോർജ് പോലും അതിശയത്തോടെ പുള്ളിയെ നോക്കുന്നുണ്ട്.

‘അപ്പൊ പിന്നെ ലാസ്റ് അവർ അല്ലേ . എല്ലാരും നേരത്തെ വീടെത്താനുള്ള പണി നോക്ക്. ‘ പ്രിൻസിയുടെ ഡയലോഗ് കേട്ടു യാമിയുടെ ‘അമ്മ തൃപ്തിയില്ലാതെ ജോർജ് സാറിനെയും നോക്കി എണീട്ടു. ഞാനും രാഹുലും തിരിഞ്ഞതും …

‘ശിവാനി അവിടെ നിൽക്ക് .’ ഞാൻ അവിടെ തന്നെ നിന്നു. രാഹുൽ എന്നെ സഹതാപത്തോടെ നോക്കി ഇറങ്ങി. പ്രിൻസി എന്നെ ഒന്ന് അടിമുടി നോക്കി.’ അടുത്താഴ്ച ഇവിടെ സെമിനാര് നടക്കുന്നുണ്ട്. ഫുൾ അറ്റൻഡ് ചെയ്തു നല്ലൊരു റിപ്പോർട്ട് എനിക്ക് സബ്മിട് ചെയ്യണം. ‘
‘ചെയ്യാം സർ’
‘പൊക്കോളൂ ‘. കേൾക്കേണ്ടേ താമസം ഞാൻ ഒറ്റ ഓട്ടം . പുള്ളി ചിരിച്ചത് ഞാൻ കണ്ടില്ല.എനിക്ക് വേഗം വീട്ടിൽ പോയാൽ മതി ആയിരുന്ന് .

തിരിച്ചു ബസിലിരിക്കുമ്പോഴും ആദിയേട്ടൻ ഞെരിച്ച എന്റെ കയ്യിൽ തഴുകി ആ കാപ്പികണ്ണുകളിൽ വിരിഞ്ഞ ഭാവങ്ങൾ ഓർത്തിരുന്നു… ഇല്ലാ എല്ലാം എന്റെ തോന്നലല്ലേ . എന്നോട് ദേഷ്യപെടുവായിരുന്നില്ലേ …അന്നു വിളിച്ചപ്പോഴും തിരിച്ചു പണി തരും എന്നല്ലേ പറഞ്ഞത്.

ഇല്ലാ എന്റെ മനസ്സിന്റെ മാത്രം തോന്നലല്ലേ ….വൈകിട്ട് ഉള്ള ഫോൺ വിളികൾ ഇപ്പോൾ ഇല്ലാലോ…ഒരു മാസമാവുന്നലോ…ഇതിലെങ്കിൽ രാണ്ടാഴ്ചക്കൊരിക്കലെങ്കിലും ആ ബെല്ലുകൾ എന്നെ തേടി എത്താറുണ്ടായിരുന്നു.

ചെലപ്പോ ഇന്ന് വിളിക്കുമോ…ഞാൻ എടുക്കാറില്ലലോ….ഇന്ന് ഞാൻ എടുക്കും…. അമ്മുനോട് പറയാം എന്ന് കരുതി കണ്ണ് തുറന്നപ്പോ..അവൾ എന്നെയും നോക്കി താടിക്കു കയ്യും കുതിയിരിക്കുന്നു.

‘എന്താ ശിവാ….നിനക്ക് എന്താ പറ്റിയത്…. പ്രിൻസി ഒന്നും പറഞ്ഞില്ല എന്നാണല്ലോ രാഹുൽ പറഞ്ഞത്. വീട്ടിൽ നിന്ന് പരെന്റ്‌സ് നെ വിളിച്ചോണ്ട് വരാൻ പറഞ്ഞോ.’ ഇനിയും അവളോട് എനിക്ക് മറച്ചു വെക്കാൻ പറ്റില്ല. പറഞ്ഞാലോ.’ ഡീ നമുക്ക് അമ്പലക്കുളത്തിൽ പോയിട്ട് വീട്ടിൽ പോയാലോ ‘
‘അയ്യോ അമ്പലത്തിൽ പോവാൻ കുളിക്കണ്ടേ..’

‘അമ്പലത്തിൽ പോവണ്ട…എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.’
??????????????????????????
‘എന്റെ ശിവ തന്നെയാണോ ഈ സംസാരിക്കുന്നതു.

ഇതാണോ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന ശിവാനി.
എപ്പോഴൊക്കയോ വരുന്ന മിസ്ഡ് കാൾസിനെ പ്രണയിക്കുന്ന ഒരു വിഡിഡി. എന്റെ പ്രണയം ഞാൻ പറഞ്ഞില്ലെങ്കിലും ആനന്ദേട്ടനെ ഞാൻ എന്ന് കാണാറുണ്ട്. അദ്ദേഹം വേറെ വിവാഹവും കഴിച്ചിട്ടില്ല. ഞങ്ങൾ സംസാരിക്കാറുണ്ട്. ഇത് എന്താണ് ശിവ… ‘

അമ്മു പൊട്ടിത്തെറിക്കുവാന്. എന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുവാണു . ‘അമ്മു സത്യമായിട്ടും ആ ഫോൺ കോളുകൾ ആധിയേട്ടൻ എന്നെ വിളിക്കുന്നതാണ്. എനിക്കുറപ്പുണ്ട്.’
‘ശിവാനി നിന്റെ മനസ്സിൽ നീ കരുതുന്നതാണ് ശെരി എന്ന് നീ വിശ്വാസികല്ലേ ….എന്ത് പ്രൂഫ് ആണ് നിനക്കുള്ളത്. അത് വിടു .

അയാൾക്ക് കല്യാണം നോക്കുവായിരുന്നില്ലേ . ഒന്നര വർഷത്തിന് മുന്നേ യുള്ള കാര്യം . ഇപ്പൊ അയാളുടെ കല്യാണം കഴ്ഞ്ഞിട്ടുണ്ടാവും…അല്ലെങ്കിൽ ഉറപ്പിച്ചിട്ടെങ്കിലും ഉണ്ടാവും. അല്ലെങ്കിലും ആരെങ്കിലും ഈ ഒന്നര വര്ഷം മിസ് കാൽ അടിച്ചു കളിക്കുമോ. ബി പ്രാക്ടിക്കൽ ശിവാ.’
ഇവൾ ഈ പറയുന്നതൊക്കെ ശെരിയാ.

പക്ഷേ ഈ പ്രണയം അത്ര പ്രാക്ടിക്കൽ ഒന്നും അല്ല. ഓരോ വ്യെക്തിയുടെയും പ്രണയം വ്യെത്യസ്തമാണ്. അത് ആരും അംഗീകരിക്കണം ഒന്നുമില്ലലോ. ‘നീ എന്താ ഇത്ര നാളും ആനന്ദേട്ടനോട് പറയാത്തെ .’ ഞാൻ അവളോട് ചോദിച്ചു.

‘അത് എന്നെങ്കിലും ആനന്ദേട്ടൻ അത് മനസ്സിലാകും എന്നിട്ട് എന്നോട് പറയും . അതല്ലേ നല്ലതു ശിവ. ‘
‘ശിവ ഇപ്പൊ തിരിഞ്ഞു നടക്കാൻ എളുപ്പമാണ്. ആ ഫോൺ കാളുകൾ ഒരിക്കലും ആധിയേട്ടനാവില്ല. മറ്റാരെങ്കിലുമായിരിക്കും.

അല്ലെങ്കിൽ അങ്ങനെ ഒരാളില്ല. ആ മിസ്ഡ് കാളുകൾ നിന്റെ തോന്നലാവും . ശിവ മിടുക്കി അല്ലേ . ഇതൊക്കെ സില്ലി ആയി കളയാൻ പറ്റും ‘ അമ്മു എന്നെ ചേർത്ത് പിടിച്ചു എന്റെ നെറ്റിയിൽ അവളുടെ നെറ്റി
മുട്ടിച്ചു.

‘അതൊക്കെ സിമ്പിൾ അല്ലേ എനിക്ക്. പക്ഷേ നീ പോസ്റ്റ് ആയിപോവുന്ന എല്ലാ ലക്ഷണവും ഞാൻ കാണുന്നുണ്ട്….സോ ആനന്ദേട്ടനോട് നീ വേഗം പറ…അതാ നല്ലതു…ഈ പ്രണയം വല്ലാത്തെ വേദനയാ മോളെ…നീ താങ്ങില്ല….’

അമ്മു തലയാട്ടി. ഞങ്ങൾ വീട്ടിലേക്കു പൊന്നു. താമസിച്ചതിനു അമ്മയുടെ കയ്യിൽ നിന്ന് വഴക്കും കിട്ടി. കുളിച്ചു ഫ്രഷ് ആയി.

പക്ഷേ എന്റെ മനസ്സു വിങ്ങി കൊണ്ടിരുന്നു. ഇന്ന് ആധിയേട്ടന്റെ മുഖവും ദേഷ്യവും അമ്മു പറഞ്ഞതും എല്ലാം കൂടെ ചേർത്ത് വായിച്ചപ്പോ …എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ വലിയ ബുദ്ധിമതി എന്ന് വിചാരിച്ച ഞാൻ ഒരു പമ്പര വിഡിഡി ആണ് എന്ന്.

കണ്ണ് നിറയുന്നുണ്ട്. ഞാൻ വീണ്ടും വീണ്ടും മുഖം കഴുകി .അപ്പോഴും ആ ചിരിയും കണ്ണുകളും മനസ്സിൽ തെളിഞ്ഞു കൊണ്ടിരുന്നു…..ഞാൻ എന്റെ കയ്യിലെ പാടിലേക്കു നോക്കി. റൂമിലിരുന്നിട്ടു എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയപ്പോൾ ഞാൻ താഴേ ടി വി കാണാൻ പോയി. താക്കൂടുകൾ പഠനം . ‘അമ്മ സീരിയൽ കണ്ടു തകർക്കുന്നു.

അച്ഛൻ വന്നിട്ടില്ല. ഒടുവിൽ ഞാൻ അമ്മയുടെ ഫോൺ എടുത്തു കുത്തി കുത്തി ഇരുന്നു. അപ്പൊ ദാ ലാൻഡ് ഫോൺ ബെല്ലടിക്കുന്നു.

‘പോയി എടുക്കു ശിവാ…’ ‘അമ്മ എന്നെ നോക്കി കണ്ണുരുട്ടി. ഞാൻ പാതുക്കെ ഫോണിരിക്കുന്ന റൂമിലേക്ക് വന്നു. ആ ഫോണിലേക്കു നോക്കിയപ്പോൾ തളിരിതമായിരുന്ന എന്റെ മനസ്സിലിപ്പോൾ വേദനയാണ്. അമ്മു പറഞ്ഞത് പോലെ ഈ ഫോൺ ആണോ എന്റെ ആദ്യ കാമുകൻ. അല്ലാ ….എന്നെ ശിവകോച്ചേ എന്ന് വിളിച്ച ആദിയേട്ടനാ ….

‘വേഗം ഫോൺ എടുക്കു ശിവാ…ഈ സീരിയലിൽ പറയുന്ന ഒന്നും കേൾക്കുന്നില്ല.’ അമ്മയാണ്. ഞാൻ ഫോൺ എടുത്തപ്പോഴേക്കും അത് കട്ട് ആയി. ഭാഗ്യം. നന്നായി പോയി .

ഞാൻ തിരിഞ്ഞതും വീണ്ടും ബെല്ലടിച്ചു. ഒരു നിമിഷം വെറുതെ ഞാൻ മോഹിച്ചു പോയി. ആധിയേട്ടനായിരുന്നെങ്കിൽ എന്ന്….

ഫോണെടുത്തു ചെവിയിൽ വെചു . അപ്പുറത്തു ഒന്നും കേൾക്കുന്നില്ലലോ.
‘ഹലോ ‘
വീണ്ടും അനക്കം ഒന്നുമില്ല .

‘ഹലോ ‘ ഞാൻ സംശയത്തോടെ നിന്നു
‘എന്റെ ശിവകോച്ചവിടെ ജീവനോടെയുണ്ടോ ….’
(കാത്തിരിക്കുമല്ലോ )
വായിക്കുന്ന കാത്തിരിക്കുന്ന എല്ലാപേരോടും ഒരുപാട് നന്ദി . കമന്റ്സ് ഇടുന്ന എന്റെ എല്ലാ ചങ്ക് കളോടും ഒരുപാട് സ്‌നേഹം.

എന്താ ആദിയെ കുറിച്ച് കൂടുതൽ പറയാത്തത് എന്ന് എല്ലാരും ചോദിക്കുന്നു. ശിവയുലൂടെ നമ്മൾക്കൊരുമിച്ചു ആദിയേയും അവന്റെ പ്രണയത്തെയും കാണാം. ശിവ ആദ്യമായി ആദിയെ കണ്ടപ്പോൾ അവൾക്കു അത്ര പ്രണയം ഉണ്ടായിരുന്നില്ല.

പക്ഷേ പിന്നീടാണ് അവളിൽ ആദിയോടുള്ള പ്രണയം ജനിക്കുന്നതും …..അപ്പൊ അവൾ പ്രണയിക്കട്ടെ …

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8