Saturday, September 14, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 24

നോവൽ
IZAH SAM


“അതുകൊണ്ടു മാത്രല്ല ….നിന്റെ വക്കീൽ പറഞ്ഞിട്ട്…നിന്നെ ഒന്ന് വട്ടാക്കാൻ ……”
കണ്ടോ…ഞാൻ വിചാരിച്ചതു പോലെ ….എവിടെയൊക്കെ എനിക്കിട്ടു പണി തരാം എന്ന ഒറ്റ ചിന്ത അത്രേയുള്ളു…….

“ഈശ്വരാ……എന്റെ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ ….ഇതിനൊക്കെ ഞാൻ ആ വക്കീലിനെ കൊണ്ട് എണ്ണി എണ്ണി സമാധാനം പറയിപ്പിച്ചിരിക്കും.”

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അമ്മുവിന്റെ പ്രണയകാലം ആരംഭിച്ചു.

എന്റെ അവധിയൊക്കെ കഴിഞ്ഞു കോളേജിൽ പോയി തുടങ്ങി ആദ്യമൊക്കെ എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു…കുട്ടികൾ എങ്ങനെ പ്രതികരിക്കും എന്നെല്ലാം…..

പക്ഷേ പലരും ഇങ്ങോട്ടു വന്നു സംസാരിച്ചു .

ഫേസ്ബുക് ലൈവ് നെ പറ്റിയൊക്കെ നന്നായി എന്ന് അഭിനന്ദിച്ചു .

അധ്യാപകരും അങ്ങനെയായിരുന്നു…ഒരു ചെറിയ വിഭാഗം തീയില്ലാതെ പുകയുണ്ടാകുമോ എന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവരായിരുന്നു. അവരെ മറന്നേക്കാൻ ‘അമ്മ പറഞ്ഞു…..ഞാനും മറന്നു.

പിന്നെ യാമി….. അവൾ എന്നെ നോക്കി മൂക്കും വിറപ്പിച്ചു കവിളും ചുവപ്പിച്ചു ചുണ്ടും കൂർപ്പിച്ചു നടക്കുന്നുണ്ട്.

അവൾക്കുള്ള പണിക്കു ഒരു നല്ല അവസരം തരണേ ഈശ്വരാ എന്ന് ഞാൻ ദിവസവും പ്രാർഥിക്കുന്നുണ്ട്.

കേൾക്കാതിരുന്നിട്ടില്ലാ….രാഹുലും അടിച്ചുപൊളിച്ചു പോവുന്നു.

റിഷിയേട്ടൻ എന്തോ ഇപ്പൊ കാണാറില്ല…ഞാൻ കണ്ടു അടുത്ത് ചെന്നാലും പുള്ളി ഒന്ന് ചിരിച്ചിട്ട് മാറി പോവുന്നു…എന്തോ ചീഞ്ഞു നാറുന്നു…..

പിന്നെ എന്റെ വക്കീൽ …..അന്നത്തെ പണി ഞാൻ തിരിച്ചു തന്നിരിക്കും എന്ന് പറഞ്ഞപ്പോ പറയാ ….”എന്റെ ശിവകൊച് ഒരു ഡയറിയിൽ അക്കമിട്ടു എഴുതി വെച്ചോ ….കല്യാണം കഴിഞ്ഞു തന്നാൽ മതി …” .

പിന്നെ ഞങ്ങളുടെ ഫോൺ വിളികൾ ഒക്കെ നന്നായി പോവുന്നു.

പുള്ളിക്ക് എപ്പോഴും പഞ്ചാരയുടെ അസുഖമില്ല…..ഇടയ്ക്കു ഇടയ്ക്കു നന്നായി കൂടും .

ഈശ്വര ഞാൻ ആ ദിവസങ്ങളിൽ വേഗം ഫോൺ വെക്കും …താങ്ങാൻ പറ്റില്ലേ …..ഇനിയും രണ്ടര വര്ഷം ഉണ്ട്. എൽ.എൽ.ബി തീരാൻ. പിടിച്ചു നിൽക്കണ്ടേ ….

ഇപ്പൊ രണ്ടു ദിവസത്തിൽ കൂടുതലായി ആദിയേട്ടൻ വിളിച്ചിട്ടു….

ഡെയിലി ഗുഡ് നൈറ്റ് മെസ്സേജ് ഇടാറുണ്ട്. ഞാൻ അങ്ങോട്ട് വിളിച്ചപ്പോ…

എടുത്തിട്ട് തിരക്കാണ് പിന്നെ വിളിക്കാം എന്ന് പറഞ്ഞു.

അതുകൊണ്ടു തന്നെ എനിക്കു ക്ലാസ്സിൽ ഒട്ടും താത്പര്യം തോന്നിയില്ല…

അമ്മുവിനോടും രാഹുലിനോടും പറഞ്ഞിട്ട് ഞാൻ വെറുതെ ഒറ്റയ്ക്ക് കോളജിൽ നടക്കാനിറങ്ങി.

ഞാനിപ്പോ ഒറ്റയ്ക്ക് കൊലാജ് മൊത്തം നടക്കാറുണ്ട്…മറ്റൊന്നുമല്ല…..

എൻ്റെ ആദിയേട്ടന്റെയും കോളെജല്ലേ …..ഒരോ കോർണറുകളിലും ആദിയേട്ടൻ പറഞ്ഞ ഒരോ സംഭവങ്ങളും ഓർമ്മ വരും…..

ഇപ്പൊ ശെരിക്കു ഞാൻ ആ ക്യാംപസ് ആദിയേട്ടന്റെ കണ്ണിലൂടെയാണ് കാണുന്നത്.

അങ്ങനെ ഞാൻ ലൈബ്രറിയിൽ എത്തി….

എല്ലാ ഷെൽഫുകളുടെയും ഒടുവിൽ ഒരു ജന്നൽ ഉണ്ട് അത് തുറന്നാൽ നല്ല ഭംഗിയുള്ള വൃക്ഷങ്ങളും ഒരു കുന്നും ഒരു കുരിശടിയും കാണാം എന്ന് ആദിയേട്ടൻ പറഞ്ഞിരുന്നു.

ഞാൻ ആ ജന്നലിൽ കൂടെ പുറത്തേക്കു നോക്കി നിന്നു….ശെരിയാണ്…..

നല്ല ഭംഗിയുണ്ടായിരുന്നു. ഒരിക്കൽ എന്റെ ആദിയേട്ടനും ഇവിട നിന്ന് നോക്കീട്ടുണ്ടാവാം….കുറച്ചധികം നേരം അവിട തന്നെ നിന്നു.

പെട്ടന്ന് എന്തോ ഒരു അപശബ്ദം .

ഞാൻ എന്താണ് അത് എന്നറിയാൻ ആ ഭാഗത്തേക്ക് നടന്നു…..അധികം വെട്ടമൊന്നുമില്ലാത്ത ആരും അധികം വരാത്തെ ഭാഗം അവിടെ ഞാൻ കണ്ട കാഴ്ച…..

ജീവിതത്തിലാദ്യമായി ഞാൻ ലിപ്ലോക്ക് എൻ്റെ കണ്മുന്നിൽ കണ്ടു. ടൈറ്റാനിക്കിലെ ജാക്കും റോസും ശാന്തരായിരുന്നു.

ഇതൊരു ആക്രമണമായിരുന്നു. നായിക നമ്മുടെ യാമി…മറ്റേതു ഒരു സീനിയർ ചേട്ടൻ.

പുള്ളിയുടെ മുഖം അത്ര വ്യെക്തമല്ല….ഞാൻ പിന്നോട്ട് മാറി പോയാലോ എന്ന് വിചാരിച്ചു….

എന്നാലും അങ്ങനെ അങ്ങ് പോയാലോ…..

എനിക്ക് എന്നിൽ നിന്ന് ഒളിച്ചോടിപ്പോകാൻ കഴയില്ലാലോ…ഞാൻ എന്റെ മൊബൈൽ എടുത്തു ആ മനോഹരമായ കാഴ്ച വീഡിയോ എടുത്തു.

സംഗതി ചീപ്പ് ആണ്….എന്നാലും ഇരിക്കട്ടെ ….എൻ്റെ കൈ കഴച്ചിട്ടു വയ്യ….ഇതുങ്ങൾക്കു ശ്വാസമുട്ടുന്നില്ലേ ഈശ്വരാ…ഒടുവിൽ അവർ ശ്വാസമെടുത്തു.

ഞാൻ അതും എടുത്തു…ആരുമറിയാതെ മുങ്ങി. ക്ലാസ്സ്ൽ വന്നിട്ട് അമ്മുനോടും പറഞ്ഞില്ല…

ഒരു അവർ കഴിഞ്ഞപ്പോൾ യാമി എത്തി. എന്നെ നോക്കി ചുണ്ടുകൂർപ്പിച്ചു കണ്ണ് വികസിപ്പിച്ചു വന്നപ്പോൾ…ഞാൻ അവൾക്കു ഒരു ഫ്ലയിങ് കിസ് കൊടുത്തു..

പുള്ളികാരി കാലു തെറ്റി വീഴാൻ പോയി… എങ്ങെനെയൊക്കയോ പിടിച്ചു നിന്നു…എന്നെ തുറിച്ചു നോക്കുന്നുണ്ട്.

എന്റെ പുതിയ നമ്പർ അമ്മുവിനും രാഹുലിനും മാത്രമേ അറിയാവുള്ളൂ . ഞാൻ അമ്മുനെയും രാഹുലിനെയും നോക്കി…..”ഒരു പണിയുണ്ട്..? കട്ടയ്ക്കു കൂടെ നിൽക്കുമോ?”

“പിന്നെന്താ…..കൊടുകൈ …” രാഹുലാണ്….

ഞാൻ എന്റെ ചങ്കിനെ നോക്കി.”എന്റെ തലവിധി…..

ഇവള് എന്നെ കൊലക്കു കൊടുക്കുമോ ഈശ്വരാ….” ആകുവാനെ ആകാശത്തു നോക്കി പറയുവാ…..

“എന്താ പണി….?”

ഞാനാർക്കു വിഡിയോയും എന്റെ പ്ലാനും പറഞ്ഞു.

“ടണ് ….ഡീ ആ വീഡിയോ ഒന്നുകൂടെ കാണിച്ചുതരുവോ ……” രാഹുലാണ്

“എന്തിനാ?” ഞാൻ പുരികം പൊക്കി ചോദിച്ചു.

തെല്ലു നാണത്തോടെ നഖം കടിച്ചു പറയുവാ…..”വെറുതെ…..ഒന്ന് കാണാൻ?”

“ഫ ഫാ ” ഞാനും അമ്മുവും ഒരുമിച്ചു.

“ഒരുപകാരം ചെയ്യരുത്….” അവൻ ദേഷ്യത്തിൽ പറഞ്ഞിട്ട് തിരിഞ്ഞിരുന്നു.

ഞാൻ പണി ആരംഭിച്ചു..ഞാൻ ആ വീഡിയോ എടുത്തു യാമിക്കു അയച്ചു…..ഒപ്പം ഒരു മെസ്സേജും …

“സ്റ്റേ ഇൻ ദി ക്ലാസ്സ് …..”

ഞാൻ തിരിഞ്ഞു നോക്കി….ആശാത്തി മൊബൈൽ എടുക്കുന്നു നോക്കുന്നു ഞെട്ടുന്നു….ചുറ്റും നോക്കുന്നു…പൂരം തന്നെ പൂരം….

ക്ളാസ് കഴിഞ്ഞു ഒരോരുത്തരായി ഇറങ്ങി…യാമി അവളുടെ കൂട്ടുക്കാരായൊക്കെ പറഞ്ഞുവിട്ടു. ഒടുവിൽ ഞാനും അമ്മുവും രാഹുലും മാത്രമായി.

പുള്ളിക്കാരി കുനിഞ്ഞിരിപ്പുണ്ട്. ഞങ്ങൾ ഡോർ അടച്ചു. അവൾക്കു ചുറ്റുമായിരുന്നു. യാമി തലപൊക്കി നോക്കി.

“നിങ്ങളായിരുന്നോ ?” ശബ്ദം വളരെ നേർത്തിരിന്നു.

“എത്രനാളായി മോൾ ഈ കലാപരുപാടി ആരംഭിച്ചിട്ട്..?” രാഹുലാണ്.

“ദേ …ഒരു കാര്യം പറഞ്ഞേക്കാം…..ഞാൻ എബിയോടു പറഞ്ഞാലുണ്ടല്ലോ…..അവെരെല്ലാരും കൂടി നിങ്ങൾക്കു ഉഗ്രൻ പണി തരും ….അറിയാല്ലോ ശിവാ…നിന്റെ വീഡിയോ………”

പറഞ്ഞു തീർന്നില്ല പൊട്ടീലെ കവിളിൽ ഒരു ഉഗ്രൻ അടി . ഞാനല്ലാട്ടോ രാഹുലാണ്.

“ഡാ….നീ…..” അവൾ കൈചൂണ്ടിയതും അവൻ ആ കൈപിടിച്ച് തിരിച്ചു…അവളുടെ കണ്ണുകൾ ജലസാഗരമായി. ആ സമയംകൊണ്ട് അമ്മു അവളുടെ മൊബൈൽ എടുത്തു എനിക്ക് തന്നു.

“യാമി…. എനിക്ക് അഞ്ചുമിനിറ്റ് മതി ഈ വീഡിയോ ഗ്രൂപ്പിൽ ഷെയർ ചെയ്തു , എഫ് ബി യിൽ ചെയ്തു നിന്നെയങ്ങു വൈറൽ ആക്കാൻ ….

ഇത് എഡിറ്റഡ് വീഡിയോ ഒന്നുമല്ല…

റിയൽ വീഡിയോ …. നീയൊക്കെ എനിക്ക് ഉണ്ടാക്കി തന്ന വീഡിയോയെ ക്കാൾ വേഗം വൈരൽ ആവും…..

എത്ര തേച്ചു കുളിച്ചാലും ഈ മണം മാറാൻ സമയമെടുക്കും….” ഞാൻ പറഞ്ഞു…

“പ്ളീസ് ശിവാനി…..എന്റെ കൈവിടാൻ പറയൂ ……”

“ഇല്ല യാമി….നീ എന്തിനു അങ്ങനെ ചെയ്തു….. ആര് ചെയ്തു ?എന്ന് പറയാതെ ഈ കൈവിടില്ല…..?”

“പ്ളീസ് ഞാൻ .പറയാം……വേദനിക്കുന്നു…..ഇപ്പൊ ഒടിയും….പ്ളീസ് രാഹുൽ…..?” അവൾ നിലവിളിച്ചു.

രാഹുൽ അവളുടെ കൈ മോചിപ്പിച്ചു. കയ്യൊന്നു കുടഞ്ഞു കരച്ചിൽ ഒന്ന് നിർത്തി….ഞങ്ങളെ നോക്കി….

“വീഡിയോ ഉണ്ടാക്കിയത് ഞാനല്ല….രാഹുലും പിന്നെ അദ്വൈത് സാറുമായുള്ള നിൻ്റെ ഫോട്ടോസ് ഞാൻ എടുത്തതാണ്….. പോസ്റ്റർ ഒട്ടിച്ചത് ഞാനാ….. അത് റിഷിയേട്ടൻ മനസ്സിലാക്കി….”

അത് എനിക്ക് പുതിയ അറിവായിരുന്നു. ഞങ്ങളെ ഒന്ന് നോക്കീട്ടു യാമി തുടർന്നു .

“പോസ്റ്റർ ഒട്ടിച്ച അന്ന് തന്നെ റിഷിയേട്ടൻ എന്നെ കാണാൻ വന്നു…..എന്തിനാ അങ്ങനെ ചെയ്തത് എന്നൊക്കെ ചോദിച്ചു…

എന്നിട്ടു എന്നോട് നിന്റെ ഫോട്ടോസ് ഉണ്ടോ എന്ന് ചോദിച്ചു …ഞാനിതൊക്കെ കാണിച്ചു കൊടുത്തു…

പുള്ളി അതൊക്കെ പുള്ളിയുടെ മൊബൈലിൽ ആക്കി…പിന്നീട് നിന്റെ വീഡിയോ കണ്ടപ്പൊഴാ ഞാനും ആ ഫോട്ടോസ് കാണുന്നത്.”

ഞങ്ങൾ ഞെട്ടി പോയി…ഒരിക്കലും റിഷിയേട്ടനെ ഞാൻ പ്രതീക്ഷിച്ചില്ല.

“പിന്നീട് ഋഷിയെട്ടനോട് ഇതേപ്പറ്റി ചോദിച്ചില്ലേ ….?.”

“ഉവ്വ് ….അന്ന് നീ കോളേജിൽ വന്നു പരാതികൊടുത്തു പോയില്ലേ ….അന്ന്….. എന്തിനാ അങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ…..പുള്ളിക്കു ഒന്നുമറിയില്ല….

യാമിയല്ലേ അത് ചെയ്തത്….ഫോട്ടോ എടുത്തതും പോസ്റ്റർ ഒട്ടിച്ചതുമെല്ലാം ഞാനാണ്…എല്ലാം എന്റെമേൽ ആരോപിച്ചു..റിഷിയേട്ടൻ വേറെയാരോടും ഒന്നും പറയില്ല…

മര്യാദക്ക് ജീവിച്ചോളാൻ പറഞ്ഞു.. ഇല്ലെങ്കിൽ എല്ലാം എല്ലാരോടും പറയും എന്ന് പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി.. അതിനു ശേഷം ഞാൻ ഋഷിയെട്ടനോട് സംസാരിച്ചിട്ടില്ല. ”

ഒന്ന് നിർത്തിയിട്ടു യാമി തുടർന്ന്….”നമ്മളെല്ലാരും വിചാരിക്കുന്നത് പോലെ റിഷിയേട്ടൻ അത്ര ക്ലീൻ ഒന്നുമല്ല.”

യാമിയുടെ മുഖഭാവം കണ്ടിട്ട് സത്യമാണ് എന്ന് തോന്നുന്നു. “നിന്നെ ഞങ്ങൾ എങ്ങനെ വിശ്വസിക്കും.?”

അമ്മുവാണു .

“പ്ളീസ് എന്നെ വിശ്വസിക്കണം…. സത്യമാണ്…..അന്നത്തെ സെമിനാറിന്റെ വീഡിയോ ഒന്നും ഞാനല്ല എടുത്തത്. ഈ ഒരവസ്ഥയിൽ ഞാൻ കള്ളം പറയുമോ…..പ്ളീസ്….”

“ഇവളെ വിശ്വസിക്കാമോ. ” രാഹുൽ എന്നോട് വന്നു പതുക്കെ ചോദിച്ചു. വിശ്വസിക്കാം ..കാരണം ഇവൾക്ക് ആദിയേട്ടന്റെ മൊബൈലിൽ നിന്ന് അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ലലോ…ഇത്രയും വലിയ റിസ്ക് ഇവൾ എടുക്കില്ല.

കരഞ്ഞു ചുവന്നു തളർന്നിരിപ്പുണ്ട് യാമി.ഞങ്ങൾ അവൾക്കു മൊബൈൽ തിരിച്ചു കൊടുത്തു. “ഒറിജിനൽ വീഡിയോ…..?” യാമി വിക്കി വിക്കി ചോദിച്ചു.

എന്റെ കൈ ഒന്ന് ഉയർന്നു താഴ്ന്നു. യാമി ചെവിയും പൊത്തിപിടിച്ചു വേഗം നടന്നു.

“ഡീ….അവടെ നിക്ക്….നിന്റെ വീഡിയോ ഞാൻ ഒരാൾക്ക് സെൻറ് ചെയ്തിട്ടുണ്ട്. പിന്നെ നിന്നെ പോലെ ഞാൻ അതും വെച്ച് ടിർട്ടി ഗെയിമിനൊന്നും നിൽക്കില്ല…..” ഞാൻ പറഞ്ഞു.

“ആർക്കാ…..” അവൾ വിറച്ചു വിറച്ചു ചോദിച്ചു.

“അത് കുറച്ചു കഴിയുമ്പോ മോൾക്ക് മനസ്സിലായിക്കൊള്ളും…..പിന്നെ നിന്നെ പ്രിൻസിവിളിച്ചു എന്തെങ്കിലും അന്വേഷിച്ചോ …..എന്റെ വീഡിയോ പരാതിയെ പറ്റി എന്തെങ്കിലും.?”

“ഇല്ല….” അവൾ പറഞ്ഞു. എന്നിട്ടു പൊക്കോട്ടെ എന്ന് കണ് കൊണ്ട് ചോദിച്ചു. ഞങ്ങൾ പൊക്കോളാൻ തലയാട്ടി. അവൾ പോയിക്കഴിഞ്ഞതും….

“ശിവാ….. റിഷിയേട്ടനാണോ…?” അമ്മുവാണ്.

“അയാൾക്ക് എന്താ അതിന്റെ ആവശ്യം ?” രാഹുലായിരുന്നു.

“പ്രിൻസിയുടെ സപ്പോർട്ടും ഉണ്ട്…..ഞാൻ പരാതിയിൽ യാമിയുടെ പേര് വ്യെക്തമായി പറഞ്ഞിട്ടും പുള്ളി അവളെ ഒന്ന് വിളിച്ചു ചോദിച്ചു പോലുമില്ല…..”

“മാത്രമല്ല….അയാൾ ഇപ്പൊ ലോങ്ലീവിൽ അല്ലേ ….” രാഹുലാണ്.

“ശെരിക്കും എല്ലാം കൂടെ കണക്ട് ചെയ്യുമ്പോ……?”

“ചെയ്യുമ്പോ ഇത്രയുള്ളൂ …..എല്ലാം എന്റെ വക്കീലിനു കൊടുത്ത പണി…കൂട്ടത്തിൽ എനിക്കും കുറച്ചധികം കിട്ടി…..ഈശ്വര….ഇപ്പോഴേ ഇതാണ് അവസ്ഥയെങ്കിൽ കല്യാണം കഴിയുമ്പോൾ എന്റെ അവസ്ഥ എന്താവും….” ഞാൻ താടിക്കു കയ്യും കൊടുത്തിരുന്നു…..

“ദുരവസ്ഥയായിരിക്കും മോളെ……..” അമ്മുവാണ്…..ഞങ്ങൾ ഓവറും ചിരിച്ചു.

“അല്ല യാമിയുടെ വീഡിയോ നീ വേറെആർക്ക അയച്ചത്…?” രാഹുലാണ്….അമ്മുവും ആകാംഷയോടെ എന്നെ നോക്കി.

“അത് …പിന്നെ…..ഞാൻ സ്ഫടികം ജോർജ് സർ…യാമിയുടെ അങ്കിൾ…..” ഞാൻ വിക്കി വിക്കി പറഞ്ഞു……

“എടീ ദുഷട്ടെ ……അതിലും ഭേദം അവൾ വൈരൽ ആവുന്നതായിരുന്നു…..” അമ്മുവാണ്.

“ഹ….ഹ…….ഇതിലും വലിയ പണി അവൾക്കു കൊടുക്കാനില്ല…….ശിവാ……നീ ഒരു പ്രസ്ഥാനം തന്നെ……” രാഹുലാണ്. ഞാൻ രണ്ടു പേരെയും നോക്കി നന്നായി ഇളിച്ചു…..അല്ല പിന്നെ……ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ടേ…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആദി വൈകിട്ട് ഓഫീസിൽ തിരക്കുകളിലായിരുന്നു. ജോസഫ് വാതിൽ തുറന്നു വന്നു..”സർ ഒരു അരവിന്ദൻ എന്ന ഒരാൾ കാണാൻ വന്നിട്ടുണ്ട്…”

ആദി മെല്ലെ തലപൊക്കി.” ആരാ…..” ആദി എണീറ്റ് ഗ്ലാസ്സിലൂടെ പുറത്തേക്കു നോക്കി. ശിവയുടെ അച്ഛൻ. പുള്ളി എന്താ ഇവിടെ…..ആദി വേഗം പുറത്തിറങ്ങി…

“അങ്കിൾ…..വരു…”

അദ്ദേഹം എണീറ്റു …ആദിയെ നോക്കി ചിരിച്ചു. ഒട്ടും തെളിച്ചമില്ലാത്ത ചിരി….ആ ചിരി ആദിയും ശ്രദ്ധിച്ചു.

എന്തോ ഒരു അപായസൂചനയോ..ഒരു വല്ലായ്കയോ….എന്തോ ഒന്ന് ….ആ ചിരിയിലുണ്ടായിരുന്നതായി…അവനു തോന്നി. അവർ ക്യാമ്പിനുള്ളിൽ കയറിയിരുന്നു.

ജോസഫ് ചായ വാങ്ങാനായി പോയി.

“അദ്വൈത് വൈകിട്ടാണോ ഓഫീസിലുണ്ടാവാറു…..?”

“അതേ അങ്കിൾ….രാവിലെ ചിലപ്പോ കേസ് ഉണ്ടാവാറുണ്ട്….. അങ്കിൾ എന്താ ചോദിച്ചത്?”

“ഞാൻ ഒന്ന് രണ്ടു തവണ വന്നിരുന്നു.”

എന്തോ പുള്ളിക്ക് എന്നോട് പറയാനുണ്ട്…..ആ മുഖത്ത് ഒരു വിഷാദമാണോ പരിഭ്രമമാണോ ….അറിയില്ല…..പുള്ളിക്കു എന്തോ എന്നോട് പറയാനുണ്ട്….അത് സന്തോഷകരമല്ല ……എന്റെ ശിവയുടെ മുഖമാണ് പുള്ളിക്ക്.

“എന്റെ നമ്പറുണ്ടായിരുന്നില്ലേ ….. വിളിക്കാമായിരുന്നല്ലോ ?”

“മ്മ് …നേരിട്ട് പറയണം എന്ന് തോന്നി……അതാ….”

“എന്താണ് അങ്കിൾ പറയൂ ….?”

ഞാനദ്ദേഹത്തെത്തന്നെ നോക്കിയിരുന്നു. അദ്ദേഹ ആകമൊത്തത്തിൽ എന്റെ മുറിയൊക്കെ നോക്കി. ഒടുവിൽ എന്നെയും.

“അദ്വൈത് ആലോചിക്കുന്നുണ്ടാവും….ഞാനെന്തിനാ….ഇങ്ങനെ ടെൻഷൻ ആവുന്നേ എന്ന്. എനിക്ക് തന്നോട് പറയാനുള്ള കാര്യത്തിന്റെ ഗൗരവം കൊണ്ടാ ഞാൻ …..”

“അങ്കിൾ എന്നെ ആദി എന്ന് വിളിച്ചാൽ മതി. പിന്നെ…എന്നോട് അടുപ്പമുള്ളവർ അങ്ങനയാ വിളിക്കുന്നത്….ഒരുപാട് മുഖവുരയൊന്നും വേണ്ടാ…..അങ്കിൾ പറഞ്ഞോളൂ…..”

എന്റെ ശിവാനിയുടെ മുഖം എന്റെയുള്ളിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു….ഒരു ഭയവും…..

“എനിക്ക് ആദ്യം ഒരു സർക്കാർ ജോലിയാണ് കിട്ടിയിരുന്നത്…നല്ല പോസ്റ്റായിരുന്നു…ഒത്തിരി കൈക്കൂലിയൊക്കെ കിട്ടാൻ സാധ്യതയുള്ള പോസ്റ്റ്…എനിക്കതു വേണ്ടായിരുന്നു…എനിക്ക് കിമ്പളം

വാങ്ങാനിഷ്ടമില്ലായിരുന്നു… വാങ്ങിയില്ല എങ്കിൽ അപ്പോൾ പിന്നെ സമ്മർദമാവും……..

എന്റെ ജീവിതം എപ്പോഴും ഒരു സ്വസ്ഥമായ ഒരുപാട് വലിയ ഓളങ്ങളൊന്നുമില്ലാതെ ക്രമമായ ഓളത്തിൽ മുന്നോട്ടു കൊണ്ട് പോവാൻ ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു….ഇപ്പോഴും അങ്ങാനാണ്.”

ഒന്ന് നിർത്തി എന്നെ നോക്കി.

കഥ എങ്ങോട്ടാണ് എന്ന് എനിക്ക് നല്ല ബോധ്യം വന്നു.

“എന്റെ ഭാഗം ശെരിയാണ് എന്നല്ല .എനിക്കറിയാം ആദിയുടെ ഇഷ്ടം മറ്റൊന്നാണ്.ഒരുപാട് തിരകളും

ഓളങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള ഒരു സംഭവബഹുലമായ ജീവിതമാണ് ആദിയുടെ എന്ന്

എനിക്കറിയാം.ഒരുപാട് നന്മകളും ശെരിയും ഉള്ള ജീവിതം…ഓരോ വ്യെക്തികളുടെയും ജീവിതങ്ങളും ഇഷ്ടങ്ങളും വ്യെത്യസ്തമാണ്. ..

പക്ഷേ എനിക്ക് ഇഷ്ടം ഇതാണ്..സമാധാനപരമായ ജീവിതം .എന്റെ നന്ദിനിക്ക് മക്കൾക്കും ഞാൻ എന്നും സമാധാനമേ കൊടുത്തിട്ടുള്ളൂ…അവർ എനിക്ക് ഒരുപാട് വിലപ്പെട്ടതാണ്…

പ്രേത്യേകിച്ചും ശിവാനി…എന്നെ ആദ്യമായി അച്ഛാ എന്ന് വിളിച്ചവൾ. എലാരിലും കുറുമ്പത്തി അവളായിരുന്നു. ” അദ്ദേഹം ഒന്ന് ചിരിച്ചു.

“പണ്ടേ കള്ളത്തരം ചെയ്യുമ്പോൾ അവൾക്കൊരു മുഖമുണ്ട്…

ആ മുഖം ഇപ്പൊ അവൾക്കു എന്നുമുണ്ട്….എനിക്കറിയാം…നിങ്ങൾ തമ്മിലിഷ്ടമാണ് എന്ന്… ഞങ്ങൾ തന്നെയാണ് നിങ്ങള്ക്ക് അങ്ങനൊരവസരം തന്നത്…”

“അതേ ഞാൻ തന്നെ തന്നോട് വന്നു ഇതിൽ നിന്ന് പിന്മാറണം എന്ന് പറയുമ്പോ…എനിക്കൊരു ടെന്ഷനുണ്ട്… ഒരൽപം ജാള്യതയും…..

എന്നാല് എന്റെ മോൾടെ ജീവിതം എനിക്ക് വിലപ്പെട്ടതാണ്…

സ്വസ്ഥമായ സമാധാനപരമായ ഒരു ജീവിതം എന്റെ ശിവാനിക്കും വേണം.എല്ലാ അച്ഛനെ പോലെ എനിക്കും ആ ആഗ്രഹമുണ്ട്. ” അദ്ദേഹം ഒന്ന് നിർത്തി എന്നെ നോക്കി.

എന്റെ ഹൃദയത്തിൽ വേദന പടർന്നു കയറുന്നുണ്ടായിരുന്നു…എന്റെ ശിവയുടെ ചിത്രം മനസ്സിൽ തെളിഞ്ഞുകൊണ്ടേയിരുന്നു. അത് മനസ്സിലാക്കിയെന്നോണം അദ്ദേഹം വീണ്ടും തുടർന്നു.

“അദ്വൈതിൽ അല്ല…ആദിയിൽ ഞാൻ സാധാരണ ഒരു കാമുകനെയല്ല കാണുന്നതു …അതുകൊണ്ടാണ് ഞാൻ തന്നോട് തന്നെ സംസാരിക്കാൻ വന്നത്.

നമ്മൾ ഒരുപാട് ഒരാളെ സ്നേഹിക്കുമ്പോ അവരുടെ സന്തോഷവും സുരക്ഷിതത്വവും നമ്മൾക്ക് പ്രാധാന്യമുള്ളതല്ലേ …..?

ആത്മാർത്ഥ സ്നേഹം അങ്ങനെയാണ്….അല്ലേ ?”ഒരു യാചനയുടെ…വല്ലാത്ത പ്രതീക്ഷയോടെ എന്നെ നോക്കുന്നു .

എന്റെ ശിവയെ ഞാൻ എങ്ങനെ വിട്ടുകൊടുക്കാനാ….എനിക്കവളോട് അടങ്ങാത്ത പ്രണയമാണ്….ഞാൻ അവളെ പൊന്നു പോലെ നോക്കിക്കൊള്ളാം എന്നൊക്കെ പറയണം എന്നുണ്ട്…പക്ഷേ…..

“ആദി ….മോന് സുരക്ഷിതമായ ഭയമില്ലാത്ത ഒരു ജീവിതം ശിവക്ക് കൊടുക്കാൻ പറ്റും എന്ന് ഉറപ്പുണ്ടോ….?”

തന്റെ കൈപിടിച്ച് അപേക്ഷയുടെ സ്വരത്തിൽ സംസാരിക്കുന്ന ആ അച്ഛനോട്ന് ആദിക്കു വേദന തോന്നി…..ശിവകോച്ചിനോട് അടങ്ങാത്ത പ്രണയവും…വര്ഷങ്ങളുടെ പഴക്കമുണ്ടതിനു.

(കാത്തിരിക്കുമല്ലോ )

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 18

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 19

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 21

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 22

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 23