Saturday, July 13, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

നോവൽ
IZAH SAM

ഞങ്ങൾ കോളെജിൽ എത്തി. ക്ലാസ്സിൽ കയറുമ്പോഴും പലരും കൂട്ടം കൂടി മൊബൈലിൽ നോക്കുന്നു. എന്നെയും നോക്കുന്നുണ്ട്… പലരും ചിരി അടക്കുന്നുണ്ട്.

Thank you for reading this post, don't forget to subscribe!

എന്തോ ഒരു അപായ സൂചന എന്റയുള്ളിൽ മുഴങ്ങി. വീണ്ടും നേരത്തെ വിളിച്ച പോലുള്ള രണ്ടു കോളുകൾ കൂടെ വന്നു.

“ശിവാ…ഇത് ഇന്നലത്തെ പണിയുടെ ബാക്കിയാണോ….” അമ്മുവാണ് അവൾ നന്നായി ഭയന്നിരുന്നു.
“ഇല്ല….അമ്മു….ഇത് പുതിയ പണിയാണ്…..”

ഞാൻ പറഞ്ഞു ഒപ്പം മനസ്സിൽ പ്രാർത്ഥിച്ചു….ഒരിക്കലും ആദിയേട്ടനാവല്ലേ ഈ പണിക്കു പുറകിൽ…..എനിക്കത്രക്കിഷ്ടമാണ്…എനിക്ക് വെറുക്കാൻ വയ്യാ….

ഞാനും അമ്മുവും ക്ലാസ്സിലേക്ക് നടന്നു. പലരും ഞാൻ കേൾക്കാൻ പാകത്തിൽ …

“തൊലിക്കട്ടി അപാരം തന്നെ…”

എന്നൊക്കെ പറയുന്നുണ്ട്. എന്റെ ക്ലാസ്സിലെ ആൺകുട്ടികളുടെ ഇന്നലത്തെ പ്രകടനത്തിന്റെ ഭാഗമായി ആണ് തോനുന്നു ആരും എന്റെ അടുത്തേക്ക് വന്നില്ലാ. ദൂരെ നിന്ന് എന്തക്കയോ പറയുന്നു…

പലതും എനിക്ക് മനസിലായില്ല. എന്റെ മൊബൈൽ ശബ്‌ദിച്ചു കൊണ്ടേ ഇരിക്കുന്നു…പല പല നമ്പറുകൾ. എൻ്റെ മനസ്സിൽ ആദിയേട്ടന്റെ വാക്കുകൾ ഓർമ്മ വന്നു .

“ആര് പറഞ്ഞു ടാലി ആയി എന്ന്….നീ ഈസി ആയി പൊളിച്ചില്ലേ… നീ നോക്കിക്കോ….ഇതിലും വലുത് ഉടനെ ഞാൻ തന്നിരിക്കും…കാത്തിരുന്നോ …?”

അമ്മുവിന്റെ ഫോൺ ബെൽ അടിച്ചു. രാഹുലായിരുന്നു. അവൾ വേഗം എടുത്തു. “ഡാ….നീ എത്തിയോ….?”
“ഒ.കെ ഡാ….” അമ്മു വേഗം കാൾ കട്ട് ചെയ്തു.

“ശിവാ നീ വേഗം വാ… നമുക്കു ലൈബ്രറിയിലോട്ടു പോവാം…അവൻ പറഞ്ഞു ക്ലാസ്സിൽ പോവണ്ടാ…. അവനും ഇപ്പൊ ലൈബ്രറിയിൽ വരാം…..എന്തോ പ്രശ്നം ഉണ്ട് എന്ന് പറഞ്ഞു.”

ഞാൻ വെറുതേ മൂളിയതേയുള്ളു…ഞാൻ എന്റെ മനസ്സിനെ പാകപ്പെടുത്തുവായിരുന്നു. ഞാനും അമ്മുവും വേഗം ലൈബ്രറിയിലേക്ക് പോയി. എന്റെ കാലുകൾക്കു വേഗതയില്ലായിരുന്നു. ലൈബ്രറിയിൽ ഞങ്ങളെയും കാത്തു രാഹുൽ ഉണ്ടായിരുന്നു.

“രണ്ടെണ്ണത്തിനോടും വാട്സ്ആപ് എടുക്കാൻ പറഞ്ഞാൽ കേൾക്കില്ലലോ?” അവൻ അക്ഷമനായി.
“എന്താടാ കാര്യം ഒന്ന് വേഗം പറ….?”

ഞാനായിരുന്നു. അവൻ എനിക്ക് വേഗം തന്നേ ഞങ്ങളുടെ കോളേജി വാട്സ്ആപ് ഗ്രൂപ്പിൽ വന്ന ഒരു വീഡിയോ കാണിച്ചു തന്നു. ഞാൻ അന്ന് സ്റ്റേജിൽ വാദിക്കുന്ന വീഡിയോ അതിൽ ഞാൻ ലിപ്‌ലോക്കിനെ അനുകൂലിക്കുന്ന ഭാഗം. ഒപ്പം എന്റെ ചിത്രങ്ങൾ ഞാൻ രാഹുലിനോടൊപ്പം ഇരിക്കുന്നത്…

ഋഷിയെട്ടനോട് സംസാരിക്കുന്നതു ഒടുവിലത്തെ ചിത്രം കണ്ടു ഞാൻ ഞെട്ടി പോയി…ഞാൻ ആധിയേട്ടന്റെ കൈകളിൽ…ഇതെപ്പോ…ഞാൻ വീണ്ടും നോക്കി…അന്ന് എന്നെ വീഴാൻ പോയപ്പോ പിടിചില്ലേ അത്….ഒപ്പം എന്റെ ഫോട്ടോയും മൊബൈൽ നമ്പറും…

.’ലിപ്ലോക്ക് ശിവാനി ആൽവേസ് അവൈലബിൾ’..എന്ന തലക്കെട്ടും….അമ്മുവിന്റെ കിളികളോക്കെ പോയി…. ഇപ്പൊ തലകറങ്ങി വീഴുമെന്നായി…ഞാൻ എന്റെ രണ്ടു കൈകൊണ്ടും മുഖം മമർത്തി തുടച്ചു. എന്നിട്ടു ദീർഘനിശ്വാസത്തോടെ കസേരയിലിരുന്നു…

“നിന്നെ ആരോ ടാർജറ്റ് ചെയ്തിട്ടുണ്ട് ശിവാ..” രാഹുലാണ്‌.
“ഇനി നമ്മൾ എന്ത് ചെയ്യും ശിവാ….?” അമ്മുവാണ്.

ഞാൻ അവളെ ഒന്ന് നോക്കി. എന്നിട്ടു ഞാൻ അവളെ നോക്കി ചിരിച്ചു. “നീ ചിരിക്കുന്നോ ശിവാ… ഇനി നീ എന്ത് ചെയ്യും…എങ്ങനെ പുറത്തിറങ്ങും…..” അമ്മു എന്നെ അന്തം വിട്ടു നോക്കി. അവൾക്കു ദേഷ്യം വന്നു എന്റെ ചിരി കണ്ടിട്ട്.

ഞാൻ അവളോട്‌ ശാന്തമായി പറഞ്ഞു..
“നീ ഇത് ഏതു ലോകത്താ അമ്മു….ക്രൂരമായി അധ്യാപകരാലും സ്വന്തം അച്ഛനാലും പീഡിപ്പിക്കപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾ പോലും നല്ല ധൈര്യത്തോടെ പൊരുതി ജീവിക്കുന്ന നാടാണ്…അവിടെയാണോ…ഈ രണ്ടു മിനിറ്റു ദൈർഖ്യം പോലുമില്ലാത്ത ഈ തേർഡ് റേറ്റ് വീഡിയോ കണ്ടു നമ്മൾ പേടിക്കാൻ…”

അമ്മുവും രാഹുലും എന്നെ അന്തംവിട്ടു നോക്കി. രാഹുലിന്റെ മുഖത്തു ഒരാശ്വാസം നിഴലിച്ചു. അമ്മു ദീർഘമായാലോചനയിൽ തന്നെ…..”ശിവാ ….നീ പറയുന്നതൊക്കെ ശെരിയാ…പക്ഷേ ഈ സമൂഹം….അവരുടെ കണ്ണിൽ….നീ……” അവൾ മുഴുമിപ്പിച്ചില്ല.

“എന്ത് സമൂഹമാണ്…ലോ കോളേജ് വിദ്യാര്ഥികളായിട്ടു പോലും ഈ കുട്ടികൾ പ്രതികരിച്ചത് കണ്ടോ. ഒരാളെങ്കിലും അടുത്ത് വന്നോ…ഒന്ന് പോസിറ്റീവായി ആരെങ്കിലും …? ”

വീണ്ടും അമ്മുവാണ്. എന്നെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ…ഒരോന്നു പറഞ്ഞു ആധി പിടിപ്പിക്കുവാ…എന്റെ മനസ്സിൽ അച്ഛനെയും അമ്മയെയും കാശിയെയും പാറുവിനെയു ഓർമ്മ വന്നു.

അച്ഛനോ കാശിയോ അമ്മയോ ഈ വീഡിയോ കണ്ടിട്ടുണ്ടാവുമോ…ആ ചിന്ത എന്നെ ഭയപ്പെടുത്തി….
എന്റെ മനസ്സും മുഖവും വായിച്ചത് പോലെ രാഹുൽ ചോദിച്ചു…”നീ മാത്രം സ്ട്രോങ്ങ് ആയാൽ മതിയോ ശിവാ…”

“പോരാ…എന്റെ ചുറ്റുമുള്ളവർ…എന്റെ അച്ഛൻ, ‘അമ്മ, കാശി , പാറു ,നീയും,അമ്മുവും നിങ്ങളും സ്ട്രോങ്ങ് ആവണം ” അതും പറഞ്ഞു ഞാൻ വേഗം എണീറ്റ് ബാഗ് എടുത്തു….

“ഞാൻ പോവാണ്, എനിക്ക് വേഗം വീട്ടിൽ എത്തണം. അച്ഛനും അമ്മയും ഞാൻ പറഞ്ഞു അറിയാവുള്ളൂ…ഒരിക്കലും മറ്റൊരാളിൽ നിന്ന് അറിയരുത്…അത് അവരെ ഒരുപാട് വേദനിപ്പിക്കും.അത് എനിക്ക് സഹിക്കാൻ കഴിയില്ല. ” ഞാൻ വേഗം നടക്കാൻ തുടങ്ങി..അമ്മുവും രാഹുലും എന്റൊപ്പം വന്നു.

“നിങ്ങൾ പൊക്കൊളു….” എനിക്കവരെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് തോന്നി…പ്രത്യേകിച്ചും അമ്മുനെ…..അവൾക്കു ഒന്നും താങ്ങാൻ കഴിയില്ല…അവളായിട്ടു ഒഴിഞ്ഞു പോവുന്നത് എനിക്ക് സങ്കടമാണ്.
“വേണ്ടാ നീ ഒറ്റയ്ക്ക് പോവണ്ടാ…ഞങ്ങളും വരുന്നൂ.” രാഹുലാണ്‌.

“വേണ്ടാ രാഹുൽ….നിങ്ങള്ക്ക് ബുദ്ധിമുട്ടാവും.” വീണ്ടും ഞാൻ അവരെ തടഞ്ഞു.
“ഡി…നാട്ടുകാർക്ക് മൊത്തം നിന്റെ നമ്പരറിയാം. ഇതൊന്നു സ്വിച്ച്ഓഫ് ചെയ്തു വെച്ചിരിക്കുന്നത് കൊണ്ടാ ചെവി കേൾക്കാൻ പറ്റുന്നെ…ഇനി ഒറ്റക്കും കൂടെ ബസ് സ്റ്റോപ്പിൽ ചെന്ന് നിന്നാൽ മതി…

ഞങ്ങൾ നിന്നെ വീട്ടിൽ കൊണ്ടാക്കീട്ടേ പോവുന്നുള്ളൂ…” എന്റെ മനസ്സ് നിറഞ്ഞു പോയി..കാരണം അത് പറഞ്ഞത് എന്റെ ചങ്കു അമ്മുവാണ്. ഞങ്ങൾ ഒരു ഓട്ടോയിൽ കയറി വീട്ടിലേക്കു തിരിച്ചു. ഞാൻ അച്ഛനെ അമ്മുവിന്റെ മൊബൈലിൽ വിളിച്ചു.

“ഹലോ” അച്ഛന്റെ ശബ്ദം കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി .ശബ്ദം ഒന്ന് ഇടറി.
“അച്ഛാ ….”
“എന്താ ശിവാ…..എന്താ ശബ്ദം വല്ലതിരിക്കുന്നേ?” അച്ഛന്റെ ശബ്ദത്തിൽ ആശങ്ക.

“അച്ഛാ ഞാൻ വീട്ടിലോട്ടു വന്നു കൊണ്ടിരിക്കുവാ. അച്ഛനെവിടാ…?”
“ഞാൻ ഷോപ്പിലാ….മോൾ എങ്ങനെയാ വീട്ടിൽ പോവുന്നത്….സുഖമില്ലേ ….?” അച്ഛനോട് വീട്ടിൽ വരാൻ പറയാനാ വിളിച്ചത്. പക്ഷേ എനിക്ക് ശബ്ദം വന്നില്ല…ഞാനിപ്പോ കരയും എന്നായി.

“മോൾ ഒറ്റക്കാണോ?…ഓട്ടോയിൽ ആണോ?”
“മ്മ്…അമ്മുവും രാഹുലും ഉണ്ട്.”

“ഞാൻ ദേ ഇറങ്ങി….ഇപ്പൊ വീടെത്തും .മോൾ എത്തുമ്പോ ഞാനുണ്ടാകും അവിടെ. ”

ആ ശബ്ദം ഞാനുണ്ടാകും അവിടെ എന്ന ഉറപ്പു അത് എനിക്ക് ഒരുപാട് ആത്മവിശ്വാസവും ധൈര്യവും സമ്മാനിചു.

രാഹുൽ മൊബൈലിൽ നോക്കി കൊണ്ടിരിക്കുവായിരുന്നു. അവൻ ഞെട്ടി വീണ്ടും വീണ്ടും കുത്തൽ തന്നെ. ഞാൻ അവന്റെ കയ്യിൽ നിന്ന് മൊബൈൽ വാങ്ങി നോക്കി.

കോളേജിന്റെ ഫേസ്ബുക് സ്റ്റുഡന്റസ് ഗ്രൂപ്പ് കളിലും എന്ന് വേണ്ട ആരക്കയോ എടുത്തു ഷെയർ ചെയ്തിരിക്കുന്നു. കമന്റുകൾ എനിക്ക് ഒന്ന് നോക്കാന് കഴിഞ്ഞുള്ളു.

കോളേജിലെ വാട്സാപ്പ്ഗ്രൂപ്പിൽ ദാ ഒരു ആക്ടിവിസ്റ്റിന്റെ വീഡിയോ….പെൺകുട്ടികൾക്ക് അച്ഛനും അമ്മയും കൊടുക്കുന്ന പോക്കറ്റ്മണി അവരുടെ ആർഭാട ജീവിത ത്തിനു തികയുന്നില്ല..അതുകൊണ്ടാണ് ഇത് പോലുള്ള ശിവാനിമാർ ഉണ്ടാകുന്നത് എന്ന്.

എനിക്ക് തലപെരുകുന്നത് പോലെ തോന്നി. ഇതാരാണ് ഇതൊക്കെ ഷെയർ ചെയ്യുന്നത്. ആ വിഡിയോയിൽ വിശ്വസനീയമായ ഒന്നുല്ലലോ. ആധിയേട്ടനല്ല…ഒരിക്കലും ആധിയേട്ടൻ ഇങ്ങനെ ചെയ്യില്ല. പിന്നെയാരാ… എന്ത് ലാഭം.

“രാഹുൽ അമ്മു അച്ഛനും അമ്മയും ഒരുപാട് വിഷമിക്കും….എന്നാലും എനിക്ക് അവരെ പറഞ്ഞു മനസ്സിലാക്കാൻ പറ്റും. അത് കഴിഞ്ഞു ഇന്ന് ഒരു പരിപാടിയുണ്ട്. നിങ്ങളത് കഴിഞ്ഞു പോയാൽ മതി.”

ഞങ്ങൾ വീടെത്തി. അച്ഛൻ അവിടെയുണ്ടായിരുന്നു. അമ്മയും ഉണ്ട്. രണ്ടു പേരും എന്നെ കാത്തിരിക്കുവായിരുന്നു. ഞങ്ങൾ അകത്തുകയറി.

“എന്ത് പറ്റി ശിവാ…എന്താ നിങ്ങളുടെ മുഖം വല്ലാതിരിക്കുന്നേ….” അച്ഛനാ
“നിങ്ങള്ക്ക് വല്ല സസ്പെന്ഷനും കിട്ടിയോ…അതിനു ഇങ്ങനെ വിഷമിക്കണ്ടാ….കോളേജ്‌ അല്ലേ….” എന്റെ അമ്മയാ …. കണ്ടോ അത് വരെ ചിന്തിച്ചു.

രാഹുലും അമ്മുവും എന്നെ നോക്കി….

“അച്ഛാ ഞങ്ങളുടെ കോളജിൽ ഒരു സെമിനാർ നടന്നിരുന്നു. അതിനേറെ ഭാഗമായി നടത്തിയ ഡെമോ ക്ലാസിൽ എനിക്കുകിട്ടിയതു ലിപ്ലോക്ക് എന്ന ചുംബനത്തിനാസ്പദമായ കേസായിരുന്നു.

ഞാൻ അതിനെ അനുകൂലിച്ചുസംസാരിച്ചു. ഞാൻ അനുകൂലിച്ചുസംസാരിച്ച ഭാഗങ്ങളും എന്റെ കുറച്ചു ഫോട്ടോസും ഒക്കെയായി ആരോ ഒരു വീഡിയോ ഉണ്ടാക്കി യൂട്യൂബിൽ ഇട്ടു. അത് വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ…..”

“വൈറൽ ആയോ…എന്നിട്ടു ഞാനറിഞ്ഞില്ലാലോ..” വേറാരുമല്ല എന്റെ അമ്മയാ….പുള്ളിക്കാരി അറിയാതെ യൂട്യുബിലും ഫേസ്ബുക്കിലും ഒന്നും നടക്കില്ല എന്ന വിചാരം. വേഗം പോയി മൊബൈൽ എടുത്തു നോക്കുന്നു. ഞാൻ രാഹുലിന്റെ മൊബൈലിൽ വീഡിയോ എടുത്തു കാണിച്ചു..

“അമ്മാ..ഞാൻ ചീത്ത പെൺകുട്ടി ആണ് എന്ന രീതിയിലെ വീഡിയോ ആണ്…എന്റെ ഫോൺ നമ്പറും പേരും ഉണ്ട്.”

‘അമ്മ ഞെട്ടി….കണ്ണൊക്കെ നിറയുന്നു…വേഗം അമ്മ അച്ഛന്റെ കയ്യിൽ നിന്ന് തട്ടിപ്പറിച്ചു മൊബൈൽ വാങ്ങി നോക്കുന്നു….അച്ഛൻ ഒന്നും മിണ്ടാതെ സോഫയിലിരുന്നു. ‘അമ്മ വീഡിയോ വീണ്ടും നോക്കി.
“ഈ പയ്യൻ അവൻ എങ്ങനാ നിന്നെ പിടിച്ചത്…ഇത് അന്ന് പെണ്ണുകാണാൻ വന്ന പയ്യനല്ലേ…..വക്കീൽ ….ആദി …അല്ല…അദ്വൈത് അല്ലേ…?”

“അമ്മേ…അയാള് കോളേജിൽ വന്നിരുന്നു അപ്പൊ…എന്നെ വീഴാതെ പിടിച്ചതാ…അത് ആരോ ഫോട്ടോ എടുത്തു ഇങ്ങനയൊക്കെ ആക്കിയതാ…..അന്ന് സെമിനാര് എടുത്തത് പുള്ളി ആയിരുന്നു.”

“മ്മ്… ” എപ്പോഴും പൊട്ടി തെറിക്കുന്ന അമ്മയും നിശബ്ദയായി….പക്ഷേ കണ്ണ് നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.
“അന്നേ..ആ പയ്യനെ കെട്ടികൂടായിരുന്നോ….?”

‘അമ്മ നെടുവീർപ്പെട്ടു. “എങ്കിൽ ഈ വീഡിയോ കണ്ടു കണ്ടു ആയാളും എന്നെ ഉപേക്ഷിച്ചു പോയേനെ. ഇപ്പൊ ആരും അങ്ങനെ ഉപേക്ഷിക്കാനൊന്നുമില്ലല്ലോ…എന്റെ അച്ഛനും അമ്മയുമുണ്ടല്ലോ… ഇല്ലേ?”

ഞാനവരുടെ രണ്ടുപേരുടെയും കൈപിടിച്ചു. അച്ഛനെ ഞാൻ പ്രതീക്ഷയോടെ നോക്കി. അവിടെ നിശബ്ദത. ഭയത്തോടെയാണേലും ഞാൻ അമ്മയെയും നോക്കി. എന്റെ കണ്ണുകൾ നിറഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ തല കുമ്പിട്ടു അമ്മയുടെ മടിയിൽ കിടന്നു.

“ശിവാ……നീ തളരല്ലേ മോളെ.” അമ്മയാണ്. എനിക്കതിശയം തോന്നി..’അമ്മ പൊട്ടിത്തെറിക്കും വഴക്കുപറയും എന്നൊക്കയാ വിചാരിച്ചതു.

“ന്യായം പറച്ചിൽ വാചകത്തിൽ മാത്രമേയുള്ളു…ജീവിതത്തിൽ ഇല്ലേ….അതൊരു ഫെയ്ക്ക് വീഡിയോ അല്ലേ….എന്റെ ശിവ നല്ല കുട്ടിയാണ്….

ആ വീഡിയോ കണ്ടാൽ ആർക്കും മനസ്സിലാവും….അത് ഫെയ്ക്കു ആണ് എന്ന്. എന്നിട്ടും അത് വിശ്വസിക്കുന്നവർ അവരെ നമുക്കുവേണ്ടാ…..” ‘അമ്മ എന്നെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു. ഞാൻ അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.

കുറെ കരഞ്ഞപ്പോൾ ആശ്വാസം തോന്നി. അച്ഛനെ നോക്കിയപ്പോൾ രാഹുലിന്റെ കയ്യിൽ നിന്നും എന്റെ ഫോൺ വാങ്ങി സ്വിച്ച് ഓൺ ചെയ്യുന്നു.

“വേണ്ടച്ഛാ….കാളുകൾ വന്നുകൊണ്ടിരിക്കുന്നു.” ഞാൻ പറഞ്ഞു.
“നമുക്ക് പോലീസിൽ പരാതി കൊടുക്കാം…കാശി ഇപ്പൊ എത്തും. ഞാൻ പരാതി എഴുതീട്ടുണ്ടു. ഇവിടത്തെ എസ്.ഐ എന്റെ സുഹൃതാണു.”

അപ്പോഴേക്കും കാശിയും എത്തി. അച്ഛൻ അവനെ വിളിച്ചു പറഞ്ഞിരുന്നു.അവൻ നേരത്തെ എത്തി. എന്നെ കണ്ടപ്പോൾ അവനു വിഷമായി. അവൻ രാഹുലും അമ്മുവുമായി എന്തക്കയോ സംസാരിച്ചു. ഒടുവിൽ എന്റെ അടുത്ത് വന്നു എന്നെ ചേർത്തുപിടിച്ചു…

.”എടി ചേച്ചീ…നിന്റെ ഡെമോ വാദത്തിന്റെ റിയാക്ഷൻ തന്നെ ഇതാണെങ്കിൽ പിന്നെ നീ വക്കീലാവുമ്പോ ഒരുപാട് മേടിച്ചു കൂട്ടുമെല്ലോ ….”

എനിക്കൊരുപാട് സന്തോഷം തോന്നി…കാശി എങ്ങനെ എടുക്കും എന്നുള്ളത് എനിക്ക് സംശയമുണ്ടായിരുന്നു. അവന്റെ പ്രായം അവന്റെ കൂട്ടുകാർ….അവൻ എന്നെ ഉൾക്കൊള്ളുമോ…

“അപ്പൊ ഞങ്ങൾ പോയി എസ്. ഐ യെ കണ്ടിട്ട് വരാം.” അച്ഛനും ,കാശിയും,രാഹുലും ഇറങ്ങി.
“ഒരു മിനിറ്റ് അച്ഛാ.”…ഞാൻ വേഗം പോയി മുഖം കഴുകി.

അമ്മയെയും വിളിച്ചിട്ടു വന്നു.
“അപ്പൊ ഞാൻ നേരത്തെ പറഞ്ഞ പരിപാടിക്ക് സമയമായി……..എല്ലാരും റെഡി അല്ലേ….”

(കാത്തിരിക്കുമല്ലോ)

വായിച്ച എല്ലാപേരോടും നന്ദി…. അഭിപ്രായങ്ങൾ പറഞ്ഞ എല്ലാപേരോടും ഒരുപാട് സ്നേഹം. നിങ്ങളുടെ തുറന്ന അഭിപ്രായങ്ങളും അനുമാനങ്ങളും ശിവയോടും ആദിയോടും ഉള്ള ഇഷ്ടവും എനിക്ക് മുന്നോട്ടു പോവാനുള്ള ആത്മവിശ്വാസം പകരുന്നു.

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14