Thursday, December 26, 2024
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 27

നോവൽ
IZAH SAM


ഞാൻ എഴുന്നേറ്റു…..കാറിലോട്ടു നടന്നു….അപ്പോഴും അവൾ അവിടെത്തന്നെയിരിക്കുന്നു..

അവളുടെ നിറഞ്ഞ കണ്ണുകൾ എന്റെ ഹൃദയത്തെ കൊത്തി വലിക്കുന്നുണ്ടായിരുന്നു….ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്ന് മുട്ടുകുത്തി നിന്നു….അവളുടെ കയ്യ് എന്റെ കൈകളാൽ പൊതിഞ്ഞു.

“എന്റെ ശവകൊചേ നീ എന്തിനാ ഇങ്ങനെയിരിക്കുന്നേ…..ഞാൻ കാത്തിരിക്കാം എന്നല്ലേ പറഞ്ഞെ …..എനിക്ക് എന്റെ ശിവയെ വേണം…..പൂർണ്ണ മനസ്സോടേയും എല്ലാപേരുടെയും സമ്മതത്തോടെ…….”

അപ്പോഴും തന്നെ നോക്കുന്ന ശിവയുടെ കണ്ണുകളിൽ നിറഞ്ഞതു പരിഭവവും വേദനയുമായിരുന്നു.

“ആദിയേട്ടന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടല്ലേ….?” ആ ശബ്ദം ഇടറിയിരുന്നു….
“എന്നാരു പറഞ്ഞു…… എങ്കിൽ പിന്നെ ഞാൻ കാത്തിരിക്കുമോ?” ഞാനവളുടെ കൈ ഒന്നുകൂടെ ഇറുകെ പിടിചു.എന്നെ നോക്കുന്ന ആ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

അവൾ അവളുടെ കൈ വലിച്ചെടുത്തു…എന്നെ പുറകിലോട്ടു ഒറ്റ തള്ളു തന്നു.

ഞാൻ ഒന്ന് അനങ്ങിയതേയുള്ളൂ….വീഴരുത് എന്ന ആഗ്രഹത്തിൽ തള്ളില്ലേ…അത്രേയുള്ളൂ…
“ആദിയേട്ടൻ ഒരു സാഡിസ്റ് ആണ്….

എത്രനാൾ ഞാൻ എടുക്കില്ല എന്നറിഞ്ഞുകൊണ്ടു എന്നെ ഫോൺ ചെയ്തു…എന്റെ മനസ്സിൽ സ്നേഹം നിറച്ചിട്ടു ഇപ്പൊ ബ്രേക്ക് എടുത്താലോ പോലും……

ജീവിതം സേഫ് അല്ല പോലും…..എനിക്ക് പറ്റില്ലാ……” അത്രയും പറഞ്ഞു അവൾ എണീറ്റ് തിരകൾക്കടുത്തേക്കു പോയി.

ഞാൻ ആ കൽ ബെഞ്ചിലിരുന്നു…..എന്റെ ശിവയെ നോക്കി…അങ്ങോട്ട് തിരിഞ്ഞു നിൽക്കുകയാണെങ്കിലും ആ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നത് എനിക്കറിയാമായിരുന്നു.

കുറച്ചു നേരം ഞങ്ങൾ അങ്ങനിരുന്നു…അവൾ എന്റെ അടുത്തേക്ക് വന്നു….

“‘അമ്മ വിളിച്ചിരുന്നു…..പോകാം ….”

ഞാൻ എണീറ്റു.ഞങ്ങൾ കാറിൽ കയറി. ഞാനവളെ ഇടയ്ക്കു ഇടയ്ക്കു നോക്കുന്നുണ്ടായിരുന്നു…പക്ഷേ അവൾ എന്നെ തന്നെ നോക്കിയിരിപ്പുണ്ടായിരുന്നു…

ഞാൻ നോക്കുമ്പോഴൊക്കെ ആ കണ്ണുകളിൽ പ്രണയവു വേദനയും ഇടയ്ക്കു ഇടയ്ക്കു ക്രൗര്യവും വരാറുണ്ടായിരുന്നു.

തെല്ലൊരു ഭയം ഇല്ലാതില്ല….കാരണം അത് ശിവാനിയാന്നെ…. അവളുടെ വീടിനടുത്തു എത്തിയപ്പോൾ ഞാൻ കാർ ഒതുക്കി നിർത്തി.

നേരം ഇരുട്ടിയിരുന്നു. അവൾ എന്നെ തന്നെ നോക്കിയിരിപ്പുണ്ട്.

“എനിക്കു ആദിയേട്ടനെ എന്റെ ജീവിതത്തിൽ എന്നും വേണം എന്ന് തോന്നിയത് എപ്പോഴാണ് എന്നറിയാമോ?” ശാന്തമായിരുന്നു ആ സ്വരം.

ഞാൻ ഇല്ലാ എന്ന് തലയാട്ടി…..
അവൾ എന്റെ കയ്യുടെ മേൽ കൈ വെച്ചു….”അന്ന് രാത്രി വന്നില്ലേ…എന്റെ വീഡിയോ പുറത്തു വന്ന ദിവസം….

ഒരുപാട് തിരക്കുണ്ടായിട്ടും യാത്ര കഴിഞ്ഞിട്ടും ക്ഷീണിച്ചിട്ടും ഒക്കെ വന്നത്…. ആ പോസ്റ്റിന്റെ താഴേ നിന്നതു…..” അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു……എന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു..

ഞാനെന്നും നിന്റൊപ്പമുണ്ടാവും ശിവകൊച്ചേ….. ഒന്നെന്നെ മനസ്സിലാക്കു….. എന്നൊക്കെ മനസ്സിൽ പറഞ്ഞുള്ളൂ….

“ശിവാ……. മോളേ….നമ്മുടെ കല്യാണം ഒക്കെ കഴിഞ്ഞു കുറെ വര്ഷം കഴിയുമ്പോ…

നിനക്ക് ഒരിക്കലും തോന്നാൻ പാടില്ലാ….ഞാൻ നിനക്ക് പറ്റിയൊരു എടുത്തചാട്ടമാണ് എന്ന്…ഒന്നാലോചിക്കാമായിരുന്നു എന്ന്.”

അവൾ ശൗൽ എടുത്തു മുഖം അമർത്തി തുടച്ചു. മുടി യൊക്കെ ഒതുക്കി…കരഞ്ഞു വീർത്തിരുന്നു മുഖം…
“എന്നെ ഇനി ഫോൺ ചെയ്യില്ല അല്ലേ….?”
“ഇല്ലാ”

“വല്ലപ്പോഴും….” ഞാൻ പുറത്തേക്കു നോക്കിയിരുന്നു……എനിക്കവളുടെ കണ്ണുകൾ നിറയുന്നത് കാണാൻ വയ്യായിരുന്നു..

“ഫോൺ വിളിച്ചാലെന്താ ആദിയേട്ടാ….” ചിണുങ്ങുവാന് പെണ്ണ്…..ഈശ്വരാ….
“…വിളിച്ചാൽ……. .നീ എന്നെ കൊണ്ട് മതില് ചാടിക്കും.”

“അല്ലേലും എനിക്ക് ഈ വക്കീലിനെ കൊണ്ടു മതിലുചാടിപ്പിക്കാനറിയാം” അവളുടെ ആത്മഗതമാണ് പക്ഷേ ഞാൻ കേട്ടു.

ഞാൻ അവളെ സൂക്ഷിച്ചു നോക്കി… ഒരു തെളിച്ചമൊക്കെ വന്നിട്ടുണ്ട്…..കുസൃതിയും കുറുമ്പും ഒക്കെ മിന്നി മറയുന്നുണ്ട് ആ മുഖത്തു.

അവൾ എന്റെ കൈ എടുത്തു ചുണ്ടോടടുപ്പിച്ചു….. എന്റെ ഹൃദയം പടാപടാന്നിടിച്ചു…..ആദ്യ ചുംബനമാണ് കിട്ടാൻ പോകുന്നത്.

ഒരു മഞ്ഞുതുള്ളി വീണപോലത്തെ ഒരു നനുത്ത സ്പര്ശനം കിട്ടി പക്ഷേ അതിന്റെ തൊട്ടു പിറകെ എന്റെ ഒരു നിലവിളിയും ഉണ്ടായിരുന്നു….

ആ പിശാശിന്റെ നാല് പല്ലു എന്റെ കൈകളിൽ ആഴ്ന്നിറങ്ങി….ഞാൻ വേഗം എന്റെ കൈ വലിച്ചു അതേ വേഗത്തിൽ അവള് കാറിൽ നിന്ന് ചാടി ഇറങ്ങി പത്തു അടി മാറിനിന്നു ചിരിക്കുന്നു…

“ചിരിക്കുന്നോ ഡീ പിഷാശേ…..” ഞാൻ എന്റെ കൈ കുടഞ്ഞു കൊണ്ടിരുന്നു…അവിടെ രക്തവും നീലിച്ചു… അവൾ പതുക്കെ വന്നു എത്തി നോക്കുന്നുണ്ട്… “വേദനിച്ചോ …ആദിയേട്ടാ…”

“ഇല്ലാ…ഭയങ്കര സുഖമായിരുന്നു….വീട്ടീ പോടീ നിന്ന് കിന്നരിക്കാതെ……” കയ്യും കുടഞ്ഞു ഞാൻ അവളുടെ വീട്ടിലേക്കു നടന്നു…ഒപ്പം അവളും …..

“ഇനി രണ്ടു വർഷം കഴിഞ്ഞല്ലേ കാണുള്ളൂ….അതുവരെ എന്നെ ഓർത്തിരിക്കാനാ….” എന്നും പറഞ്ഞു അവൾ നടന്നു ഗേറ്റ് തുറന്നു.

എനിക്ക് ഒരുപാട് സന്തോഷം തോന്നി….അവളുടെ മാറ്റത്തിൽ…..കരച്ചിലും പറച്ചിലും ഒക്കെ കണ്ടപ്പോൾ ഞാൻ വിചാരിച്ചു..ഇവൾ എന്നെ കൊണ്ട് രജിസ്റ്റർ മാര്യേജ് ചെയിപ്പിക്കും എന്ന്.

മാത്രമല്ല ഇങ്ങനെ കരഞ്ഞു വിഷമിച്ചു നിൽക്കുന്ന ശിവയെ ഞാൻ എങ്ങനെ വിളിക്കാതിരിക്കും. ഞാനവളെ വിളിച്ചു പോവും എന്നുള്ള ഭയവും എനിക്കുണ്ടായിരുന്നു.

അവളുടെ അച്ഛനും അമ്മയും മുറ്റത്തു നിൽപ്പുണ്ടായിരുന്നു…

“ഒരുപാട് താമസിച്ചലോ ശിവാ….. ” അവളുടെ അമ്മയാണ്..

“ഞാൻ പറഞ്ഞല്ലോ ‘അമ്മ ഫോൺ ചെയ്തപ്പോ…… ” ശിവയാണ്.

“നിങ്ങൾ എങ്ങനെയാ ഒരുമിച്ചു വന്നതു …..ആദി എങ്ങനാ ശിവയെ കണ്ടത്… ” അച്ഛനാണെ .പുള്ളി എന്നെ സംശയ ദൃഷ്ടിയോടെ നോക്കുന്നുണ്ട്.

“അത് അങ്കിൾ……” ഞാൻ പറഞ്ഞു തുടങ്ങിയതും….

“അകത്തിരുന്നു സംസാരിക്കാലോ ആദിയേട്ടാ…….” എന്റെ ശിവയാണ്..ഒരു നിഷ്കളങ്ക ഭാവം… ആ ഭാവം അത്ര പന്തിയല്ല.

“അത് ശെരിയാ കയറിവാ മോനെ….” മറ്റാരുമല്ല എന്റെ ഭാവി അമ്മായിഅമ്മ.

“വരു….” അങ്കിളും എന്നെ വിളിച്ചു അകത്തേക്ക് കയറി…..നിഷ്‌കു ശിവ ആദ്യമേ അകത്തു കയറി എന്നെ കാത്തു നില്പുണ്ട്. ഇവളുടെ നിൽപ് അത്ര പന്തിയല്ല…

“ഞാൻ ചായ എടുക്കാം” ശിവയുടെ ‘അമ്മയാണെ
“വേണ്ട ആന്റി….”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം . സ്കൂട്ടി പണി ആയി വഴിയിൽ നിന്ന ശിവയ്ക്കു ഞാൻ ലിഫ്റ്റ് കൊടുത്തു.ഇതാണ് ഞാൻ പറയാൻ ഉദ്ദേശിച്ചിരുന്നത്…അത് ശിവയോടു പറഞ്ഞിരുന്നു…നേരത്തെ… ഞാനതു പറയാനാരംഭിച്ചപ്പോഴേക്കും പൊളിച്ചില്ലേ എന്റെ ശിവകൊച്ചു.

“അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്…അമ്മയും കേൾക്കണം…ഇത് പറയാനാ ആദിയേട്ടനെയും വിളിച്ചു ഞാനിങ്ങോട്ടു വന്നത്….”

ഈശ്വര ഞാൻ മിഴിച്ചു ശിവയെ നോക്കി….. കണ്ണൊക്കെ നിറച്ചു നിൽക്കുന്നു…അങ്കിളാണെങ്കിൽ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട്… ആന്റി ശിവയെ സൂക്ഷിച്ചു നോക്കിന്നുണ്ട്.

“അച്ഛാ നിങ്ങൾ എനിക്കാദ്യമായി കൊണ്ടുവന്ന ചെക്കനല്ലേ ആദിയേട്ടൻ. അന്ന് എനിക്ക് കല്യാണം കഴിക്കാൻ ഉള്ള പ്രായമായിരുന്നില്ലലോ..

അതുകൊണ്ടു ഞാൻ ആദിയേട്ടനെ ഓടിച്ചു വിടുകയായിരുന്നു…അങ്ങനെ പണി അങ്ങോട്ട് കൊടുത്തും ഇങ്ങോട്ടു കിട്ടിയും ഞങ്ങൾകൂട്ടായി .

പിന്നീട് ഞാൻ വളരുമ്പോഴും എന്റെ ഉള്ളിലെ പ്രണയത്തിന്റെയും വിവാഹത്തിന്റെയു മുഖം ആദിയേട്ടന്റെ ആയിരുന്നു. ” അവൾ എന്നെ ഒന്നിടകണ്ണിട്ടു നോക്കി.

ഞാൻ എന്റെ ശിവയെ തന്നെ നോക്കിയിരിക്കുവായിരുന്നു. അത്ഭുതത്തോടെ……..

“അച്ഛനും അമ്മയും കൊണ്ട് വന്ന ആലോചനായത് കൊണ്ട് എന്തായാലും എതിർപ്പുണ്ടാവില്ലലോ……പക്ഷേ ഇന്ന് ആദിയേട്ടൻ പറയുന്നു….”

അവൾ ഒന്ന് നിർത്തി എന്നെ നോക്കി……ഞാൻ മുള്ളിന്മേൽ നിൽക്കുന്ന അവസ്ഥയിലായിരുന്നു….ഈ പിശാശു എന്താണ് പറയാൻ പോവുന്നത് എന്ന് എനിക്കൊരു രൂപവുമുണ്ടായിരുന്നില്ലാ.

“ഈ ആദിയേട്ടൻ പറയുവാ നമുക്ക് ഇപ്പൊ മാര്യേജ് രജിസ്റ്റർ ചെയ്യാം എന്ന്…പിന്നീട് കോഴ്സ് ഒക്കെ കഴിഞ്ഞിട്ട് വീട്ടിൽ പറഞ്ഞു കല്യാണം കഴിക്കാം എന്ന്…..ഞാൻ സമ്മതിച്ചില്ല….

എന്റെ അച്ഛനും അമ്മയും എന്റെ എല്ലാ ആഗ്രഹത്തിനും ഒപ്പം നിൽക്കുന്നവരാണു എന്ന്…..ആദിയേട്ടനു പക്ഷേ വിശ്വാസമില്ല…..അതുകൊണ്ടു ഞാൻ നിരബന്ധപൂർവ്വം വിളിച്ചു കൊണ്ട് വന്നതാ… ”

എന്റെ കിളികളൊന്നും ഈ ജില്ലയിൽ ഉണ്ടായിരുന്നില്ല…എന്റെ മാത്രമല്ല….അരവിന്ദൻ അങ്കിൾ നന്ദിനി ആന്റി, കാശി എന്തിനു വാതിലിൽ വന്നു നിൽക്കുന്ന പാറുവിനു പോലും കിളി ഉണ്ടായിരുന്നില്ല…..

ഞാൻ എന്റെ പ്രണയിനിയെ നോക്കി …അവിടെ കിളികൾക്കൊന്നും ഒരു കുഴപ്പവുമുണ്ടായിരുന്നില്ല.

മാത്രമല്ല എന്നെ നോക്കി ഒന്ന് ആരും കാണാതെ കണ്ണും ചിമ്മി….ഈശ്വരാ ഞാൻ ഒരു സൂപ്പർ ഫാസ്റ്റ് നാണോ തലവെച്ചതു.

“ഇപ്പൊ വിശ്വാസമായില്ലേ ആദിയേട്ടാ….?”

അവളുടെ കോപ്പിലെ ഒരു ചോദ്യം ….അരവിന്ദാനങ്കിൾ എന്നെ ക്രുദ്ധിച്ചു നോക്കുന്നുണ്ട്…അവളെയും നോക്കുന്നുണ്ട്….പിശാശ് അവൾക്കു ഒന്നും ഏൽക്കുന്നില്ല…..എന്നെ നോക്കി നിൽക്കുവാണു.

നന്ദിനി ആന്റി പക്ഷേ അവളെ മാത്രമേ നോക്കുന്നുള്ളു….പാറുവും കാശിയും ചിരിയൊക്കെ പൊത്തി പിടിക്കുന്നുണ്ട്.

“സത്യമാണോ ആദി?” നന്ദിനി ആന്റി ആണു .

” എനിക്ക് ശിവയെ ഇഷ്ടാണ്….അവളുടെ കോഴ്സ് ഒക്കെ കഴിഞ്ഞിട്ട് എനിക്ക് അവളെ കല്യാണം കഴിച്ചു തരണം….അപ്പോൾ ഞാൻ അമ്മയുമായി വരാം.”

അതും പറഞ്ഞു ഞാനവിടന്നു മുങ്ങി ….. എന്റെ ശിവാനിയെ എനിക്കൊന്നു തിരിഞ്ഞു നോക്കണം എന്നുണ്ടായിരുന്നു.

പക്ഷേ പറ്റിയില്ല. അവളുടെ കാര്യം സ്വാഹാ…
…എന്നാലും എന്ത് പെണ്ണാണ് അവൾ.

ഒരു മുന്നറിയിപ്പുമിലാതെ പണി തരുന്നെ…..”അകത്തിരുന്നു സംസാരിക്കാലോ ആദിയേട്ടാ”…എന്ന വിളിയില് ഇങ്ങനെ ഒരു പണി ഉണ്ടാവും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല…..

അരവിന്ദന അങ്കിൾ എന്നെ പറ്റി എന്ത് വിചാരിച്ചിട്ടുണ്ടാവും…. എന്ത് വിചാരിക്കാൻ….ചക്കി കൊത്ത ചങ്കരൻ എന്നു വിചാരിച്ചിട്ടുണ്ടാവും….എന്നാലും ..

പിന്നെ ആ കാന്താരിയെ ആർക്കും പറഞ്ഞു മനസ്സിലാക്കാനോ ഒതുക്കാനോ പറ്റില്ലാ… ഇവളോടിത്തുള്ള എന്റെ ജീവിതം സമൂത്ത ആൻഡ് സേഫ് ആയിരിക്കില്ല…..

വണ്ടി ഓടിക്കുമ്പോഴും അവളുടെ പല്ലിന്റെ അടയാളം എന്നിൽ ഒരു ചിരി സമ്മാനിച്ചു. എന്നാലു എന്റെ ശിവകൊച്ചെ… നിന്നിൽ നിന്ന് അകലാൻ ശ്രമിക്കുമ്പോ അതിന്റെ നൂറു മടങ്ങു വേഗതയിൽ നീ കൂടുതൽ എന്നിലേക്ക്‌ ചേരുവാണല്ലോ……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആദിയേട്ടനിറങ്ങിയതും ഞാൻ ഓടി എന്റെ മുറിയിൽ പോയി വാതിലടച്ചു്…. വഴിയിൽ നിന്ന പാറു ഒതുങ്ങി നിന്നു. അമ്മാതിരി വരവായിരുന്നേ എൻ്റെ……കാരണം പോരാളിയെ അറിയാലോ…… ഒന്ന് ശ്വാസം വിട്ടില്ല….വാതിലിൽ മുട്ട് തുടങ്ങി….

“ഡീ……ശിവാ……വാതിൽ തുറക്ക്…..എല്ലാം ഒപ്പിച്ചു വെച്ച് വാതിൽ അടച്ചിരിക്കുന്നോ?” എത്തീലോ എന്റെ പോരാളി…..

“ഞാൻ കുളിച്ചിട്ടു വരാം അമ്മേ……” ഞാൻ വെറുതെ ഒന്ന് പറഞ്ഞു നോക്കി….ഒന്ന് തയ്യാറാവാനെങ്കിലും സമയം വേണ്ടേ…..ഇന്ന് ഉച്ച തൊട്ടു തുടങ്ങിയതാനേ..

“പത്തു മിനുട്ടിനുള്ളിൽ നീ താഴേ എത്തീലാ എങ്കിൽ……” അതും പറഞ്ഞു പുള്ളിക്കാരി പോയി….
ഞാൻ വേഗം കുളിക്കാൻ കയറി….കുളിച്ചു വന്നിട്ട് തല തുവർത്തുമ്പോക്കോ…ഞാൻ കണ്ണാടിയിലേക്കു നോക്കി…. എന്റെ ശിവാ…..

നീ അച്ഛനോടും അമ്മയോടും എന്ത് പറയും….നിങ്ങൾ പറയുന്ന ആളെ കല്യാണം കഴിച്ചോലാം എന്നും പറഞ്ഞു എൽ.എൽ.ബി ക്കു ചേർന്നിട്ടു….ഇപ്പൊ എന്താ ചെയ്തത്….ശെരിക്കും പാവല്ലേ അവര്….വിഷമം ആയിട്ടുണ്ടാവും…എന്തിനും എന്നോടൊപ്പം നിന്നിട്ടേയുള്ളൂ….

പക്ഷേ എന്ത് ചെയ്യാനാ…..ആ ഗജപോക്കിരി എന്റെ ജീവിതത്തിന്റെ ഭാഗമായിപ്പോയി… എനിക്കു ആദിയേട്ടനെ നഷ്ടപ്പെടുത്താൻ വയ്യ…..ഈ രണ്ടുവർഷം കാത്തിരിക്കാനൊക്കെ പറഞ്ഞാ…പറ്റില്ലാ….കല്യാണം ഉറപ്പിച്ചിട്ടു കാത്തിരുന്നൊളാം …

“അയ്യോ പത്തു മിനിറ്റ് ഒക്കെ കഴിഞ്ഞു……” ‘അമ്മ ഇങ്ങോട്ടു വരും……വിശന്നിട്ടും വയ്യാ…എന്താണെന്നറിയില്ല….ഒരുപാട് കരഞ്ഞാൽ അപ്പൊ എനിക്ക് വിശക്കും.

ഞാൻ വേഗം വാതിൽ തുറന്നു…..ദാ എന്നെയും കാത്തു നിൽക്കുന്നു ……എന്റെ കാശിയും പാറുവും…..രണ്ടും എന്നെ അടിമുടി നോക്കുന്നുണ്ട്….. ക്രൗര്യം ആവോളം മുഖത്തു വാരി പൂശീട്ടുണ്ട്.

“പൂച്ച കണ്ണടച്ച് പാലുകുടിച്ചാൽ ആരും അറിയില്ലാ എന്നാ പൂച്ചയുടെ വിചാരം”. കാശിയാണെ….. ഞാൻ അവരെ നോക്കി ഇളിച്ചു …..”ഉറങ്ങിയില്ലേ……?”
“സമയമായില്ലലോ ചേച്ചീ……” പാറുവാണ്‌ .

“അപ്പൊ പിന്നെ കാര്യങ്ങൾ എങ്ങനാ…… ഒളിച്ചോടി പോവുന്നോ….അതോ രജിസ്റ്റർ മാര്യേജ് ചെയ്യുന്നോ?”

വീണ്ടും കാശിയാണ്.

“രണ്ടുമല്ല……അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ കല്യാണം കഴിക്കാനാ……ഒന്ന് കൂടെ നിക്ക് എന്റെ തക്കുടുകളെ…..” ഞാൻ കൈകൂപ്പി പറഞ്ഞു…ഉടനെ രണ്ടും കൂടെ ചിരിച്ചിട്ട് പറയുവാ….

.”ചേച്ചി ഒരു ട്യൂബിലൈറ്റാ…. മൂന്നു വര്ഷം മുന്നേ പെണ്ണുകാണാൻ വന്ന ചെക്കനെ ഓട്ടിച്ചിട്ടു. ഇപ്പൊ ലൈൻ അടിച്ചു കഷ്ടപ്പെട്ട് കെട്ടുന്നു….” കാശിയാണ്…അവൻ എന്റെ തോളിൽ കയ്യിട്ടു ചേർത്ത് നിർത്തി പറഞ്ഞു…ചെക്കനിപ്പോ നല്ല വലുതായി ഞാൻ അവന്റെ തോളു വരെ കഷ്ടി. ഇപ്പൊ ബി.കോം നാ….

“ഞങ്ങൾക്ക് അന്നേ ആ ചേട്ടനെ ഒത്തിരി ഇഷ്ടായതാ……” പാറുവാനേ…..

“പക്ഷേ എന്ത് ചെയ്യാനാ പാവം ചേട്ടൻ തലയിലെഴുത്തു ശെരിയല്ല…..അതല്ലെ…..വീണ്ടും ഈ വണ്ടിക്കു തന്നെ തലവെക്കാൻ വന്നേ….” കാശിയാണ്.

“ഡാ…….” ഞാൻ അവനെ അടിക്കാൻ തുടങ്ങിയതും…..

“ശിവാ……” അലർച്ച പോരാളിയാന്നെ …

“പൊയ്ക്കോ ചേച്ചി….ഇനിയും പണിയുള്ളതല്ലേ?”
…. ഞാൻ പെട്ടന്ന് താഴേക്ക് കുതിച്ചു….

ഊണും വിളമ്പി കാത്തിരിക്കുന്നു….’അമ്മ….. അച്ഛനെ കണ്ടില്ലാ…..ഞാൻ പരുങ്ങി പരുങ്ങി നിന്നു.
“നിന്ന് പരുങ്ങാതെ വേഗം കഴിക്കു……” അമ്മ എന്നെ തന്നെ നോക്കിയിരിപ്പുണ്ട്.

ഞാൻ ഒന്നും മിണ്ടാതെയിരുന്നു കഴിച്ചു.

ഒരു അംഗത്തിനുള്ള തയ്യാറടുപ്പെന്നോണം ഞാൻ ആഞ്ഞു തട്ടി….തീരുന്നു എടുക്കുന്നു…..എന്തായാലും ഭക്ഷണം തീർന്നിട്ടേ ‘അമ്മ തുടങ്ങുള്ളൂ.

അതുകണ്ടു ഞാൻ തുടർന്ന് കൊണ്ടേയിരുന്നു…. ഒടുവിൽ അമ്മയ്ക്ക് മതിയായി……ചോറും പ്ലേറ്റും കറികളും ഒക്കെ എടുത്തു കൊണ്ട് പോയി.

ഞാൻ കൈകഴുകി അവിടെ നിന്ന് കറങ്ങി….
“എന്തിനാ നിന്ന് കറങ്ങുന്നതു…..ഓടി പോയി വാതിലടച്ചു ഉറങ്ങു….അല്ലേൽ പോയി നിന്റെ ആദിയേട്ടനെ ഫോൺ ചെയ്യു….

അച്ഛനും അമ്മയും നിങ്ങള്ക്ക് ഉണ്ണാനുള്ളതും വാങ്ങാനുള്ളതും മാത്രം തരുന്ന വ്യെക്തികളാണല്ലോ…..ഒരു പ്രായം വരെ അതും ആവശ്യമുള്ളൂ….

അതുകഴിഞ്ഞാൽ ഇഷ്ടം പോലെ ജീവിക്കാം ഇഷ്ടമുള്ളവരെ വീട്ടിൽ വിളിച്ചുകൊണ്ടു വന്നു ഞാൻ ഇയാളെയാ കല്യാണം കഴിക്കാൻ പോവുന്നത് എന്ന് പറയാം…..

ഒരു വാക്കു അമ്മയോടോ അച്ഛനൊടോ ഒന്ന് പറയാലോ….. ?” ഒന്ന് നിർത്തി ആ കണ്ണുകൾ നിറയുന്നുണ്ട്…..അത് എന്നെ വല്ലാതെ തളർത്തി.

“എന്തിനാ പറയുന്നത്…..അച്ഛനെതിര്ക്കും അമ്മഎതിർക്കും….നിങ്ങളുടെ എല്ലാ ആഗ്രഹത്തിനും കൂടെ നിന്നാൽ നിങ്ങൾക്കിഷ്ടപ്പെട്ട ഫ്രണ്ട്‌ലി ആയ അച്ഛൻ ‘അമ്മ…..

അല്ലാ എങ്കിൽ പോരാളി……നിന്റെ മനസ്സിൽ എനിക്കുള്ള പേര് അതാണ് എന്ന് എനിക്കറിയാം…..ഇനി ഇപ്പൊ എന്താ കോഴ്സ് കഴിയുന്നത് വരെ ഇവിടെ നിൽക്കുക….

പിന്നീട് കല്യാണത്തിന് ഞങ്ങൾ സമ്മതിച്ചില്ല എങ്കിൽ അവനോടൊപ്പം ഇറങ്ങി പോവുകാ….അതും ഇതുപോലെ പെട്ടന്ന് ഒരു ദിവസം……” അത് പറയുമ്പോ അമ്മയുടെ ശബ്ദം നന്നായി ഇടറുന്നുണ്ടായിരുന്നു. ‘അമ്മ കരയുന്നുണ്ട്.

എന്റെ ഹൃദയത്തെ കുത്തികീറുന്നതു പോലുണ്ടായിരുന്നു..ആദിയേട്ടൻ പറഞ്ഞ വാക്കുകളെക്കാളും എന്റെ അമ്മയുടെ വാക്കുകൾ എന്നെ വേദനിപ്പിച്ചു.’അമ്മ അങ്ങോട്ട് തിരിഞ്ഞു നിൽക്കുകയായിരുന്നു…

ഞാൻ പുറകിൽ നിന്ന് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു……

“സോറി ‘അമ്മ…..സോറി….ഞാൻ നിങ്ങളെ വേദനിപ്പിക്കണം എന്ന് വിചാരിച്ചു ആദിയേട്ടനെ വിളിച്ചു കൊണ്ട് വന്നതല്ല…..അപ്പോ അങ്ങനെ ചെയ്യാനാ തോന്നിയത്……”

(കാത്തിരിക്കുമല്ലോ )
കുറച്ചു ഭാഗങ്ങളോടെ നമ്മുടെ കഥ അവസാനിക്കും. കമന്റ്‌സ് ഇടുന്ന ചങ്കുകളെ ഒരുപാട് സ്നേഹം….വായിച്ചവരോടെല്ലാം നന്ദി.
ഇസ സാം

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 7

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 8

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 9

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 10

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 12

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 13

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 14

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 16

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 17

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 18

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 19

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 20

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 21

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 22

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 23

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 24

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 25

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 26