Wednesday, December 18, 2024
Novel

നീലാഞ്ജനം : ഭാഗം 24 – അവസാനഭാഗം

കാരി: പാർവതി പിള്ള

ശ്രീകാന്തിന്റെ വിവാഹം നാല് അളിയന്മാരും കൂടി ആഘോഷമായി തന്നെയാണ് നടത്തിയത്.

എല്ലാവരും ആകെ സന്തോഷത്തിലായിരുന്നു.

നവവധുവിന്റെ വേഷത്തിൽ മകളെ കണ്ടപ്പോൾ വേണു മാഷിന്റെ കണ്ണുകൾ നിറഞ്ഞു.

ഭാര്യ മരിച്ചതിനു ശേഷം മകളാണ് എല്ലാം. അവൾക്കു വേണ്ടിയാണ് ജീവിച്ചത് തന്നെ.

ഓപ്പോൾ ഒരുപാട് നിർബന്ധിച്ചതാണ് മറ്റൊരു വിവാഹത്തിന്.

ഒരു പെൺകുട്ടിയാണ് വളർന്നുവരുന്നത് എന്ന് പറഞ്ഞു.

പക്ഷേ ശാരദയ്ക്ക് പകരം മറ്റൊരാളെ…. വേണു മാഷിന് കഴിയുമായിരുന്നില്ല.

അമ്മയില്ലാത്തതിന്റെ യാതൊരു കുറവും അറിയിക്കാതെയാണ് മക്കളെ വളർത്തിയത്.

അതിന്റെ കൂടി സ്നേഹം വാരിക്കോരി കൊടുത്തു.

ആ സ്നേഹതള്ളലിൽ ആണ് പഠിത്തം
ഉഴപ്പിയത്.

ശ്രീകാന്തിന്റെ കൈകളിലേക്കാണ് അവൾ എത്തുന്നത്.

ഒരേസമയം തന്നെ അച്ഛനും അമ്മയും ഭർത്താവും ഒക്കെ ആവാൻ അവന് കഴിയും.

ശ്രീകാന്തിന്റെ താലിക്കായി തലകുനിക്കുമ്പോൾ ഹരിത അവന്റെ മുഖത്തേക്ക് പാളി നോക്കി.

ശ്രീകാന്തും അവളെ തന്നെ നോക്കുകയായിരുന്നു.

സാധാരണ വിവാഹദിവസം പെൺകുട്ടികൾക്ക് ഉള്ള ഒരു ഭയവും വിറയലും ഒന്നും അവൾക്ക് ഉള്ളതായി തോന്നുന്നില്ല.

വീണ്ടും അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

പെട്ടെന്നാണ് ഹരിത അവനെ നോക്കി ഒരു കണ്ണടച്ച് കാണിച്ചത്.

അവൻ ഞെട്ടലോടെ കണ്ണുമിഴിച്ച് അവളെ നോക്കി.

ഈശ്വരാ ഈ പെണ്ണ്….
നാണംകെടുത്തുമല്ലോ..

മനസ്സിൽ ഓർക്കുന്നതിന് മുൻപേ
പുറകിൽ നിന്നും അളിയന്മാരുടെ കമന്റുകൾ കേൾക്കാൻ തുടങ്ങി.

ശ്രീകാന്ത് ചമ്മലോടെ അവരെ നോക്കി ചിരിച്ചു.

രാത്രിയിൽ ഉമ്മറത്തിരുന്ന് അളിയൻ മാരോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ് ശ്രീകാന്ത്.

പെണ്ണുങ്ങളെല്ലാം അടുക്കളയിലാണ്.

അപ്പോഴാണ് ശാലിനി അവിടേക്ക് വന്നത്. മണി പതിനൊന്നായി ആരും കിടക്കുന്നില്ലേ.

നല്ല ക്ഷീണമുണ്ട്. നമുക്ക് കിടക്കാം ശാലിനിയുടെ ഭർത്താവ് പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

അതിന് പിറകെ ശാരിയുടെ ഭർത്താവും മഹേഷും എഴുന്നേറ്റു. മഹേഷ് ശ്രീകാന്തിന് ഒരു ഓൾ ദ ബെസ്റ്റ് നൽകാനും മറന്നില്ല.

എല്ലാവരും അകത്തേക്ക് കയറി കഴിഞ്ഞപ്പോൾ മനു ശ്രീകാന്തിനോടായി പറഞ്ഞു. അളിയോ കുറച്ചു മയത്തിലൊക്കെ ആവാം കാര്യങ്ങൾ കേട്ടോ.

അതു കേട്ട് കൊണ്ടാണ് ഉണ്ണിമോൾ അകത്തുനിന്നും വെളിയിലേക്കിറങ്ങി വന്നത്.

അവൾ മനുവിനെ രൂക്ഷമായി നോക്കി. അവൻ ഒരു കള്ള ചിരിയോടെ അകത്തേക്ക് കയറി.

ശ്രീകാന്ത് റൂമിൽ ചെല്ലുമ്പോൾ ഹരിത
ബെഡ് എല്ലാം തട്ടി കുടയുകയാണ്.

അവൻ അകത്തു കയറി വാതിലടച്ചു കുറ്റിയിട്ടു.

ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഹരിത അവനോട് ചോദിച്ചു. എന്താ ശ്രീയേട്ടാ ഇത്രയും താമസിച്ചത്.

അത് പിന്നെ അളിയന്മാരുടെ കൂടെ ഇരുന്ന് സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല.

നിനക്ക് ക്ഷീണം ആയിരുന്നെങ്കിൽ കിടന്നു കൂടായിരുന്നോ.

ഹരിത കണ്ണുകൾ കൂർപ്പിച്ച് അവനെ നോക്കി.

എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നത്.

പിന്നെ ശ്രീയേട്ടന്റെ ചോദ്യം കേട്ടാൽ ദേഷ്യം വരില്ലേ.

അതിന് ഞാൻ എന്തു പറഞ്ഞുന്നാ.

എനിക്ക് തനിയെ കിടക്കാൻ ആയിരുന്നെങ്കിൽ എന്റെ വീട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നല്ലോ.

ഇന്ന് നമ്മുടെ ഫസ്നൈറ്റാ. ശ്രീയേട്ടൻ അതു മറന്നോ.

അത് ശരി അപ്പോൾ എന്റെ മോൾ ഫസ്നൈറ്റ് ആഘോഷിക്കാൻ ഇരിക്കുകയാണോ.

അവൾ ഒരു പുഞ്ചിരിയോടെ ബെഡിലേക്ക് ഇരുന്നു.

അവൻ അവളുടെ അരികിലായി ഇരുന്നു.
പറ കൊച്ചേ നീ ഇന്ന് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ റെഡിയായി ഇരിക്കുകയാണോ.

അവൻ അവളുടെ തോളിലൂടെ കയ്യിട്ട് ചേർത്തുപിടിച്ചു കൊണ്ട് ചോദിച്ചു.

അവൾ രണ്ടുകൈയും എടുത്ത് അവന്റെ കഴുത്തിലൂടെ ഇട്ടു. പിന്നെ അവളുടെ നെറ്റി കൊണ്ട് അവന്റെ നെറ്റിയിൽ മുട്ടിച്ചു.

അവളുടെ കവിൾ അവന്റെ കവിളിനോട് ചേർത്ത് വെച്ചുകൊണ്ട് പറഞ്ഞു.

അതെ… ശ്രീയേട്ടാ… എനിക്ക് എത്രയും പെട്ടെന്ന് ഒരു കൊച്ചു ശ്രീക്കുട്ടനെ ഇങ്ങു തന്നേക്കണം കേട്ടോ.

ശ്രീകാന്ത് കണ്ണുമിഴിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി.

നിനക്ക് ഒരു നാണവും ഇല്ലേ കൊച്ചേ.

അവൾ അവനെ നോക്കി ചുണ്ട് കോട്ടി.

ഞാൻ ശ്രീയേട്ടനോട് അല്ലേ പറഞ്ഞത്.
വേറെ ആരോടും അല്ലല്ലോ.

ശ്രീകാന്ത് അവളെയും കൊണ്ട് കട്ടിലിലേക്ക് വീണു.

മലർന്നു കിടക്കുന്ന അവന്റെ നെഞ്ചിലേക്ക് അവൾ ചേർന്നു കിടന്നു.

പിന്നെ മുഖമുയർത്തി അവന്റെ രണ്ടു കവിളിലും അമർത്തി ചുംബിച്ചു.

അവളുടെ ചുണ്ടുകൾ മൃദുവായി ശ്രീകാന്തിന്റെ ചുണ്ടിൽ അമർന്നു.

ആദ്യം ഒന്ന് അമ്പരന്ന ശ്രീകാന്തിന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞു.

അവളുടെ ചുംബനത്തിൽ മെല്ലെ അവനും അലിഞ്ഞുചേർന്നു.

അവളെ ബെഡിലെക്കിട്ട് അവളിലേക്ക് അമരുമ്പോൾ ഇതുവരെയും അറിയാത്ത ഒരു വികാരത്തിന് അടിമപ്പെടുകയായിരുന്നു അവൻ.

വിയർത്തൊട്ടി കിടക്കുന്ന അവളെ ചേർത്തുപിടിച്ച് മുഖത്ത് തെരുതെരെ ചുംബിച്ചു ശ്രീകാന്ത്.

എത്ര ചുംബിച്ചിട്ടും അവന് മതി വരുന്നുണ്ടായിരുന്നില്ല.

വീണ്ടും വീണ്ടും അവളിലേക്ക് അമരുമ്പോൾ അവൾ അവനെ ചേർത്തുപിടിച്ചു.

ക്ഷീണത്തോടെ അവളുടെ മാറിൽ മുഖം അമർത്തി ഉറക്കത്തിലേക്ക് വഴുതിവീണ അവന്റെ മുടിയിഴകളിൽ വാത്സല്യത്തോടെ തലോടി ഹരിത.

രാവിലെ ശ്രീകാന്താണ് ആദ്യം ഉണർന്നത്.

ഹരിതയുടെ മാറിൽ നിന്ന് മുഖമുയര്ത്തി അവൻ അവളുടെ മുഖത്തേക്ക് നോക്കി.

നല്ല ഉറക്കമാണ്. അവൻ പുതപ്പിനടിയിൽ കൂടി നൂഴ്ന്ന് അവളുടെ അരികിലേക്ക് കയറി കിടന്നു.

പിന്നെ ചുണ്ടുകൾകൊണ്ട് അവളിൽ കുസൃതി കാട്ടാൻ തുടങ്ങി.

കുറച്ചുനേരത്തെ മൂളലിനും ഞരങ്ങലിനും ശേഷം പതിയെ കണ്ണുകൾ തുറന്നു.

അവളെ നോക്കി കിടക്കുന്ന ശ്രീകാന്തിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അവൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. നാണത്തിന്റെ ഒരു ലാഞ്ഛന പോലും ആ മുഖത്ത് കാണാനില്ല.

അവൾ അവനെ കണ്ണുകൾ കൂർപ്പിച്ചു നോക്കി. എന്താ ഇങ്ങനെ നോക്കുന്നത്.

അല്ല സാധാരണ ഫസ്റ്റ് നൈറ്റ് ഒക്കെ കഴിഞ്ഞാൽ പെണ്ണുങ്ങൾക്ക്‌ ഭർത്താവിന്റെ മുഖത്ത്നോക്കാൻ നാണം ആണെന്ന് കേട്ടിട്ടുണ്ട്.

നിന്റെ മുഖത്ത് അതൊന്നും കാണാനില്ലല്ലോ.

ഓ പിന്നെ ശ്രീയേട്ടന് ഇല്ലാത്ത നാണം ഒന്നുംഎനിക്കും വേണ്ട.

ശ്രീയേട്ടാ എന്നുള്ള ഉണ്ണിമോളുടെ വിളി കേട്ടാണ് ശ്രീകാന്ത് എഴുന്നേറ്റത്.

അവൻ വേഗം ചെന്നു കതക് തുറന്നു.

ഏട്ടാ ശാലിനി ചേച്ചിക്ക് ഒരു വയ്യായ്ക പോലെ.

എന്തുപറ്റി.

അറിയില്ല തലകറങ്ങി വീഴാൻ തുടങ്ങി.

ചേട്ടൻ പിടിച്ചില്ലായിരുന്നുവെങ്കിൽ
പടിക്കെട്ടിൽ തലയിടിച്ചേനെ.

രഞ്ജിത്തേട്ടൻ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ തുടങ്ങുന്നു.

അവൻ വേഗം രഞ്ജിത്തിന്റെ അരികിലേക്ക്
നടന്നു.

അളിയാ ഞാനും കൂടി വരാം. ഒരു 5 മിനിറ്റ്. ശ്രീകാന്ത് വേഗം റെഡിയായി അവരുടെ ഒപ്പം ഹോസ്പിറ്റലിലേക്ക് പോകാനായി ഇറങ്ങി.

ഡോക്ടറെ കണ്ട് ഇറങ്ങിയ അവരുടെ അടുത്തേക്ക് ശ്രീകാന്ത് ചെന്നു.

ചിരിച്ച മുഖവുമായി നിൽക്കുന്ന രഞ്ജിത്തിനെ കണ്ട് അവൻ സംശയത്തോടെ നോക്കി.

തെളിഞ്ഞ മുഖത്തോടെ ഇറങ്ങിവന്ന ശാലിനിയെ നോക്കി അവൻ ഒന്നും മനസ്സിലാവാതെ നിന്നു.

ഒരു ചെറിയ ഡൗട്ട് ഉണ്ടായിരുന്നു അളിയാ. എന്തായാലും അത് സത്യമായി.

രഞ്ജിത്ത് ശാലിനിയെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

അവന്റെ മനസ്സിലേക്ക് അപ്പോൾ ഹരിതയുടെ മുഖം തെളിഞ്ഞു വന്നു.

ഒപ്പം തന്നെ അവളുടെ ആവശ്യവും.

അപ്പോൾ ശ്രീകാന്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.

ഹോസ്പിറ്റലിൽ പോയിട്ട് വന്ന രഞ്ജിത്തും ശാലിനിയും എല്ലാവർക്കും മധുരപലഹാരവും വാങ്ങി കൊണ്ടാണ് വന്നത്.

ശാലിനി കൊടുത്ത ലഡു വായിലേക്ക് വെക്കുമ്പോഴാണ് ഉണ്ണിമോളുടെ അരികിൽ വന്നു മനു പറഞ്ഞത്.

എല്ലാവരും തരുന്ന ലഡു തിന്നു കൊണ്ട് നടന്നാൽ മതിയോ. നമുക്കും വേണ്ടേ. അവൾ നാണത്തോടെ മുഖം കുനിച്ചു.

പിന്നെ മെല്ലെ അവൾ അവന് കേൾക്കാൻ പാകത്തിൽ പറഞ്ഞു.ഞാൻ എപ്പോഴേ റെഡിയാ.

മനുവേട്ടനല്ലേ പറഞ്ഞത് പഠിത്തം കഴിഞ്ഞു മതിയെന്ന്.

അതുമതിയെന്നെ.അതുവരെ നമുക്ക് ഇങ്ങനെ പ്രണയിക്കാം.

ഓരോ പ്രാവശ്യവും ഉണ്ണിമോളെ കാണുമ്പോൾ ദേവകിയുടെ മനസ്സിൽ വല്ലാതെ കുറ്റബോധം
തോന്നുന്നുണ്ടായിരുന്നു.

ഒരുപാട് വേദനിപ്പിച്ചു. അവളെ കയ്യിൽ കിട്ടിയ നാൾമുതൽ വേദനിപ്പിച്ചിട്ടേ ഉള്ളു.

പ്രാരാബ്ധങ്ങൾക്കിടയിൽ ഇതിനെ കൂടെ കൊണ്ടുവന്നതിന്റെ ദേഷ്യമായിരുന്നു.

ഭർത്താവിനെയും മക്കളെയും
ഒളിഞ്ഞും തെളിഞ്ഞും ഒക്കെ അവളെ ഉപദ്രവിക്കുമായിരുന്നു.

എത്ര ഉപദ്രവിച്ചാലും അമ്മേ എന്ന് വിളിച്ചു വീണ്ടും പിന്നാലെ വരും.

അതൊന്നും മനസ്സിൽ വയ്ക്കാതെ എപ്പോഴും തനിക്ക് വേണ്ടതെല്ലാം കണ്ടറിഞ്ഞു ചെയ്തു തരുമായിരുന്നു.

അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

തന്റെ കൈ ഒന്ന് ശരിയായെങ്കിൽ. അവളെ ഒന്ന് ചേർത്ത് പിടിക്കാൻ.

മോളെ എന്നൊന്ന് വിളിക്കാൻ.

ചെയ്തതിന്റെ പ്രായശ്ചിത്തം പോലെ അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി.

അത് കണ്ടു കൊണ്ടാണ് ഉണ്ണിമോൾ അകത്തേക്ക് കയറി വന്നത്.

അവൾ വെപ്രാളത്തോടെ അമ്മയുടെ അരികിലേക്ക് ഇരുന്നു.

എന്താ അമ്മേ എന്തുപറ്റി. എന്തിനാ കരയുന്നത്. എന്തെങ്കിലും വയ്യായ്ക ഉണ്ടോ.

അവൾ ആധിയോടെ ചോദിച്ചു.

അവർ ഒന്നുമില്ല എന്ന മട്ടിൽ തല ചലിപ്പിച്ചു.

അവൾ അവരുടെ കണ്ണുനീർ ഒപ്പി കൊടുത്തു.

അമ്മ വിഷമിക്കേണ്ട ഒക്കെ ശരിയാകും.

ഇത്രയൊക്കെ എഴുന്നേറ്റ് ഇരിക്കാൻ പറ്റുന്നില്ലേ.

അവൾ അവരെ ആശ്വസിപ്പിച്ചു.

രണ്ടു ദിവസത്തിന് ശേഷം മനുവിന് മടങ്ങിപ്പോകാൻ ഉള്ള ദിവസം എത്തി.

പോകുന്നതിനു മുൻപ് ഉണ്ണിമോളോടായി പറഞ്ഞു. ഇനി വരുന്നത് എന്റെ ഉണ്ണിയെ കൂടെ കൂട്ടാൻ ആയിട്ടാണ് കേട്ടോ.

തനിച്ചാക്കില്ല ഞാൻ.

അവൻ അവളുടെ മൂർദ്ധാവിൽ അരുമയായി അതിൽ ഏറെ സ്നേഹത്തോടെ ചുംബിച്ചു.

പിറ്റേദിവസം തിരികെ കോളേജിലേക്ക് മടങ്ങിയെത്തിയ അവൾക്ക് കൂട്ടുകാരോട് പറയാൻ ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു.

ഇതിനിടയിൽ ലിൻഡയും രാകേഷും തമ്മിൽ സൗഹൃദത്തിനും അപ്പുറത്തുള്ള ഒരു ബന്ധം ഉടലെടുത്തിരുന്നു.

രാകേഷിന് ഒരു ഭയമുണ്ടായിരുന്നു
ലിൻഡയുടെ വീട്ടുകാർ സമ്മതിക്കുമോ എന്ന്.

എന്നാൽ വിവരം അറിഞ്ഞപ്പോൾ മകളുടെ ഇഷ്ടത്തിന് വിടുകയായിരുന്നു അവർ.

ഉണ്ണിമോൾ കാത്തിരിക്കുകയാണ്.

അവളുടെ മനുവേട്ടനു വേണ്ടി..

അനാഥയായ തന്നെ സനാഥയാക്കിയ
തന്റെ സ്വന്തം മനുവേട്ടനു വേണ്ടി…

ഇനിയുള്ള കാലം മനുവേട്ടന്റെ നെഞ്ചോട് ചേർന്നു കിടക്കാൻ….

മനുവേട്ടന്റെ മക്കൾക്ക്‌ ജന്മം കൊടുക്കാൻ….

ശ്രീകാന്തും ഹരിതയും, വിനുവും ദേവികയും
ഒപ്പം ഉണ്ണിമോളും അവളുടെ മനുവേട്ടനും……..

അവർ ജീവിക്കട്ടെ സന്തോഷത്തോടെ…….

(എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രം……

അത്ര വലിയ എഴുത്തുകാരി ഒന്നും
അല്ലാത്ത എന്നെ ഇത്ര അധികം
സപ്പോർട്ട് ചെയ്തതിന്…….
എന്റെ കഥയെ സ്നേഹിച്ചതിന്……
ഒരുപാട് നന്ദി……………. )

നിറയെ സ്നേഹത്തോടെ…………..

പാർവതി പിള്ള…

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13

നീലാഞ്ജനം: ഭാഗം 14

നീലാഞ്ജനം: ഭാഗം 15

നീലാഞ്ജനം: ഭാഗം 16

നീലാഞ്ജനം: ഭാഗം 17

നീലാഞ്ജനം: ഭാഗം 18

നീലാഞ്ജനം: ഭാഗം 19

നീലാഞ്ജനം: ഭാഗം 20

നീലാഞ്ജനം: ഭാഗം 21

നീലാഞ്ജനം: ഭാഗം 22

നീലാഞ്ജനം: ഭാഗം 23