Tuesday, September 17, 2024
Novel

മൂക്കുത്തി : ഭാഗം 4

നോവൽ
******
എഴുത്തുകാരൻ: നന്ദു നന്ദൂസ്‌

“”നിങ്ങൾ എന്താ ഇവിടെ.. “”

“”എന്താ പ്രിൻസിപ്പാൾ സാറേ ഇത് പുറത്ത് നിർത്തി ആണോ സംസാരിക്കുന്നത്.. മാറി നിന്നെ.. “”

ഗൗരവ് അയാളെ മാറ്റി അകത്തു കയറി കൂടെ കൂട്ടുകാരും.. അയാൾ ദേഷ്യത്തിൽ അവരുടെ അടുത്തേക്ക് നടന്നു.

“”ഗൗരവ് ഇതെന്റെ വീട് ആണ്.. നിങ്ങൾക്ക് അഴിഞ്ഞാടാനുള്ള സ്ഥലം അല്ല..””

ഗൗരവ് അയാളുടെ അടുത്തേക്ക് നടന്നു ഭയന്നു കൊണ്ട് അയാൾ ഓരോ ചുവടും പിന്നിലേക്ക് വെച്ചു ചുവരിൽ എത്തിയതും അയാൾ കൈ കൊണ്ട് മേശയുടെ മുകളിൽ തപ്പി കയ്യിൽ കിട്ടിയത് എന്തോ എടുത്തു ഗൗരവിനെ അടിക്കാൻ ഓങ്ങി..

അവൻ അയാളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു..

“”സാറിന് എന്നെ അകത്താക്കാൻ നല്ല ആക്രാന്തം ഉണ്ടെന്ന് കേട്ടു.. പക്ഷെ അത് വേണ്ട.. കാരണം ഞാനല്ല ആ കൊലപാതകം ചെയ്തത്..””

“”അത് എനിക്ക് അറിയില്ല..””

“”മ്മ്.. പിന്നെ ഇന്ന് ഞങ്ങൾ ഇവിടെ വന്നതിന്റെ പേരിൽ സസ്പെൻഷനോ വല്ലതും തരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വേണ്ടാ.. പിന്നെ ഒരു വരവ് കൂടി ഉണ്ടാകും അന്ന് സാറിന് താങ്ങാൻ പറ്റില്ല..””

അയാൾ ഭയന്നു കൊണ്ട് അവനെ നോക്കി.. അയാളെ ഒന്ന് ദേഷ്യത്തിൽ നോക്കിയിട്ട് അവിടെ നിന്ന് ഇറങ്ങിയ ഗൗരവ് സന്ദീപിനെയും മറ്റു രണ്ട് പേരെയും നോക്കി..

എങ്ങും കാണാതെ അവൻ ചുറ്റും നോക്കിയതും തീൻ മേശയുടെ മുമ്പിൽ ഇരുന്ന് ഉണ്ടാക്കി വെച്ച ഭക്ഷണം കഴിക്കുന്നുണ്ട് മൂന്നും.

“”ഇവന്മാർ നാണം കെടുത്തും അല്ലോ പടച്ചോനെ.. “”

“”എടാ.. എന്തോന്ന് ഇത്.. “”

“”അളിയാ നല്ല അപ്പോം മുട്ട കറിയും.. നീയും വാ രണ്ടണ്ണം കൂടി ഉണ്ട്.. മുട്ട കറിയിൽ ചാറു മാത്രെ ഉള്ളു എന്നാലും വാ.. “”

“”എണീച്ചു വാടാ.. ഇവിടെ വന്ന കാര്യം കഴിഞ്ഞു.. “”

കൈ നക്കി തുടച്ചു കൊണ്ട് എഴുന്നേൽക്കുന്ന അവരെ പ്രിൻസിപ്പാൾ അറപ്പോടെ നോക്കി.. പുറത്ത് പൂച്ചെടികൾക്ക് നടുവിലെ പൈപ്പിൽ നിന്ന് കൈ കഴുകി അവർ ബൈക്കിൽ കയറി..

“”ടാ അളിയാ ഗൗരവേ.. “”

ബൈക്കിൽ ഗൗരവിന്റെ പിന്നിൽ ഇരുന്ന് സന്ദീപ് അവനെ വിളിച്ചു..

“”എന്താടാ.. “”

“”നിന്റെ പ്ലാൻ എന്താ.. “”

“”കോളേജിൽ പോണം എന്തെങ്കിലും തെളിവ് കിട്ടുമോന്നു നോക്കാലോ..””

“”അതൊക്കെ പോലീസ് കൊണ്ട് പോയിട്ടുണ്ടാവും.. ‘”

“”ഇല്ലടാ ഉണ്ട്.. ആർക്കും കിട്ടാത്ത ഒരു തെളിവ് ഉണ്ട്.. “”

“”അതെന്താ.. “”

“”അത് പോലീസിന് അറിയില്ല എനിക്കും റാമിനും മാത്രമേ അറിയൂ.. ഞങ്ങൾ കോളേജിൽ ആരും അറിയാതെ രണ്ട് ക്യാമറ വെച്ചിട്ടുണ്ട്.. ഡ്രഗ്സിന്റെ ഇടപാട് കോളേജിൽ നടക്കുന്നുണ്ട് എന്ന് സൂചന കിട്ടിയപ്പോ..

കോളേജിന്റെ ഫ്രെണ്ടിൽ ആരും കാണാത്ത ഒരിടത് എന്നാൽ നന്നായി എല്ലാം കാണാൻ കഴിയുന്ന വിധത്തിൽ വെച്ചതാ.. അതിൽ റെക്കോർഡ് ആയത് നമ്മൾ ഇന്ന് എടുക്കുന്നു..””

“”എന്നാ അത് പോലീസ് പിടിച്ചപ്പോ നിനക്ക് അവരോട് പറയായിരുന്നില്ലേ””

അവർ കോളേജിന് മുമ്പിൽ എത്തിയതും റാം ബൈക്കിൽ നിന്ന് ഇറങ്ങി ക്യാമറ എടുക്കാൻ കോളേജിന്റെ പിൻവശത്തുള്ള മതിൽ ആരും കാണാതെ ചാടി കടന്നിട്ട് ക്യാമറ എടുത്തു.. കുറച്ചു സമയം കഴിഞ്ഞു അവൻ തിരികെ വന്നു..

“”ടാ വേഗം പോകാം വാ.. “”

“”കിട്ടിയോ.. “”

“”ആഹ്.. “”

“”എടാ പൊട്ടന്മാരെ എന്നാ പിന്നെ ലാപ്ടോപ് ആയിട്ട് കണക്ട് ചെയ്തു വല്ല ക്യാമറയും വെച്ചാ പോരെ.. “”

“”ഇത് നമ്മുടെ മഹേഷ്‌ ഒപ്പിച്ചു തന്നതാ.. അവനോട് വീട്ടിൽ വെക്കാനാ പറഞ്ഞത് .. അപ്പോൾ ഇതാ നല്ലതെന്ന് പറഞ്ഞു..””

“”അവൻ ഫുൾ ഉടായിപ്പ് നിനക്ക് എന്നോട് ഒരു വാക്ക് പറഞ്ഞൂടെ..””

ഗൗരവ് കലപില പറഞ്ഞോണ്ട് നിന്ന സന്ദീപിനെ സൂക്ഷിച്ചു നോക്കി..

“”വായി മൂടിയിട്ട് ബൈക്കിൽ കയറെടാ..””

അവൻ ഒന്ന് ഇളിച്ചു കാണിച്ചു ബൈക്കിൽ കയറി
**********************
ഹോസ്റ്റൽ മുറിയിൽ എത്തിയതും ലാപ്ടോപിൽ കണക്ട് ചെയ്തു അവർ എല്ലാം നോക്കി..

“”ഇത് നമ്മുടെ കോളേജിന്റെ മുമ്പിൽ വെച്ച ക്യാമറ ആണ്..””

“”ടാ ഇത് ആ കഞ്ചാവ് രാജന്റെ മോനല്ലേ.. ഇതേ ബൈക്കിന്റെ പുറകിൽ നിന്ന് അവൻ.. “”

“”അത് നമ്മുക്ക് പിന്നെ നോക്കാ.. നീ കൊല നടന്ന ആ ഡേറ്റ് നോക്ക്.. “”

“”മ്മ്..””

റാം കൊല നടന്ന ഡേറ്റ് എടുത്തു അന്ന് രാത്രിയിൽ നടന്ന വിശ്വാൽസ്‌ എടുത്തു.. സെക്യൂരിറ്റി ഹോസ്പിറ്റലിൽ ആയത് കൊണ്ട് അന്ന് അവിടെ രാത്രി ആരും ഉണ്ടായിരുന്നില്ല..

കോളേജിന് മുമ്പിൽ ഒരു കാർ വന്നു നിന്നു അതിൽ നിന്ന് തിരക്കിട്ട് ആരോ ഇറങ്ങി..

“”എടാ ഇത് പ്രൊഫസറുടെ കാർ ആണല്ലോ.. “”

“”അതെ.. ബാക്കി കൂടി നോക്കാ..””

കാറിൽ നിന്ന് ഇറങ്ങി അയാൾ ആരെയോ ഫോൺ വിളിച്ചു കൊണ്ട് പിന്നിലേക്ക് നടന്നു.. ക്യാമറയിൽ അത് കാണാൻ കഴിയുന്നില്ല..

“”ചെഹ്.. ഒരു ക്യാമറ കൂടി വെക്കായിരുന്നു..””

പിന്നീട് ക്യാമറയിൽ കണ്ടതൊക്കെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ ആയിരുന്നു..

****************************
പിന്നെ ഗൗരവ് കൂടുതൽ ആലോചിചില്ല അതൊക്കെ എടുത്തു കൊണ്ട് ഗൗരവ് അങ്കിളിനെ ഏല്പിച്ചു..

“”കോളേജ് നാളെ തുറന്നിട്ട് മതി അറസ്റ്റ്. “”

“”മ്മ്.. താങ്ക്യു ഗൗരവ്.. “”

“”എങ്കിൽ ശെരി അങ്കിൾ ഞാൻ പോട്ടെ.. ബൈ.. “”

അവിടെ നിന്ന് ഇറങ്ങുമ്പോൾ ആദ്യം വിളിച്ചത് എന്റെ മൂക്കുത്തി പെണ്ണിനെ ആയിരുന്നു..

“”ഹലോ… “”

“”എന്തെ ഇപ്പൊ എങ്കിലും വിളിക്കാൻ തോന്നിയല്ലോ.. “”

“”അതെന്താടി അങ്ങനെ പറയുന്നത്..
നിനക്ക് അറിയില്ലേ പ്രശ്നം ഒക്കെ.””

“”മ്മ്.. അതുകൊണ്ടാ ഞാനും വിളിക്കാതിരുന്നത്.. “”

“”ആരാ എന്നൊക്കെ ഞാൻ നേരിട്ട് പറയാം.. നീ ഇങ്ങോട്ട് വാ..””

“”എങ്ങോട്ട്.. ഞാൻ എങ്ങും വരില്ല.. ഇങ്ങോട്ട് വാ.. എന്റെ വീട്ടിലേക്ക്..””

“”ഒരു അഞ്ചു മിനിറ്റ് ഞാൻ ഇപ്പോ എത്തും..””

“”അയ്യോ.. “”

ഗൗരവ് ഫോൺ കട്ട്‌ ചെയ്തു ബൈക്ക് എടുത്തു അവളുടെ വീട്ടിലേക്ക് തിരിച്ചു.. അന്ന് പോയ വഴിയിൽ എത്തി ഊഹം വെച്ച് അവളുടെ വീടിനു മുമ്പിൽ എത്തി.. ബൈക്കിൽ നിന്ന് ഇറങ്ങി.. ബാൽക്കണിയിൽ നിന്ന് അവനെ കണ്ടതും അവളുടെ നെഞ്ചിടിപ്പ് കൂടി..

അവൻ ഗേറ്റ് തുറന്നു നടന്നു വീടിനു മുമ്പിൽ എത്തി കാളിങ് ബെൽ അടിച്ചു..

പുറത്തേക്ക് വന്ന അമ്മ അവനെ സംശയത്തോടെ ഒന്ന് നോക്കി..

“”അമ്മേ.. അങ്കിൾ ഉണ്ടോ ഇവിടെ…””

“”അകത്തുണ്ട്…. ആരാ..””

“”ഞാൻ ഗൗരവ്.. ആര്യയുടെ കോളേജിൽ പഠിക്കുവാണ്..””

“”മോൻ അകത്തു കയറി ഇരിക്ക്.. ഞാൻ അവളെ വിളിക്കാം..””

അവൻ അകത്തു കയറി സെറ്റിയിൽ ഇരുന്നു.. അകത്തു നിന്ന് അവളുടെ അച്ഛൻ വന്നതും ഒന്ന് എഴുന്നേറ്റ് ഇരുന്നു..””

അല്ല.. അവൾ ബി ബി എ ഫൈനൽ അല്ലെ ഞാൻ.. ഞാൻ എം ബി എ ഫൈനൽ ഇയർ ആണ്.. സെയിം കോളേജ്..””

“”ആഹ്..””

അയാൾ അവനെ അടിമുടി ഒന്ന് നോക്കി.. എന്തിനാ വന്നത് എന്ന് മടിച്ചു കൊണ്ട് ചോദിക്കാൻ ഒരുങ്ങവെ അയാളോട് ഗൗരവ് പറഞ്ഞു..

“”എനിക്ക് ആര്യയെ ഇഷ്ടാണ്.. സ്റ്റഡീസ് കഴിഞ്ഞിട്ട് ഞങ്ങളുടെ തന്നെ ഒരു ടെക്സ്റ്റ്‌യിൽസ് ഉണ്ട് അത് നോക്കി നടത്തണം അതാണ് പ്ലാൻ..

പിന്നെ ഫാമിലി എന്ന് പറയാൻ ആരും ഇല്ല.. കുടുംബക്കാർ ഒക്കെ ഉണ്ട് അതൊക്കെ ഒരു ആവശ്യങ്ങൾക്ക് അനുസരിച്ചു ഓർമിക്കുന്നവർ മാത്രം.. അച്ഛൻ അമ്മ ഇല്ല..””

അയാൾ അത്ഭുതത്തോടെ അവനെ നോക്കി.. കുറച്ചു നേരം മൗനമായി നിന്നു.. അമ്മയ്ക്ക് പിന്നിലായി അവളുടെ തിളങ്ങുന്ന മൂക്കുത്തി അവനെ നോക്കി ചിരിച്ചു.. അവൾ ഇടം കണ്ണിട്ട് അവനെ നോക്കി..

“”അത് പെട്ടന്ന് എന്താ പറയാ.. അവളോട് ചോദിച്ചിട്ട് ഒരു മറുപടി പറയാം.. “”

അമ്മയുടെ പിന്നിൽ നിന്ന്.. അവൾ ഉറക്കെ പറഞ്ഞു..

“”എനിക്കും ഇഷ്ടാ.. “”

അച്ഛൻ കണ്ണു മിഴിച്ചു അവളെ ഒന്ന് നോക്കി.. അമ്മ താടിയ്ക്ക് കൈ കൊടുത്തു അവളെ ഒന്ന് കാര്യമായി നോക്കി.

“”അങ്കിൾ ഇവിടുത്തെ എ എസ് പി എന്റെ അങ്കിൾ ആണ്.. ഞാൻ അങ്കിളിനെ കൂട്ടി വരാം.. വേറെ ആരും ആയിട്ട് എനിക്ക് അത്ര യോജിപ്പില്ല അങ്കിൾ ആണ് എന്റെ എല്ലാ കാര്യവും നോക്കുന്നത്””

“”മ്മ്.. എങ്കിൽ അങ്കിളിനോട്‌ എന്നെ വിളിക്കാൻ പറ…എന്റെ നമ്പർ..””

“”അത് അവൾ തന്നോളും.. ശെരി അങ്കിൾ.. ഞാനെന്ന.. “”

ഗൗരവ് അവളെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി.. അച്ഛൻ അവളെ നോക്കിയതും അവൾ മുറിയിലേക്ക് ഓടി..
അവൾ ഫോൺ എടുത്തു അവനെ വിളിച്ചു..

“”എടാ ദുഷ്ടാ.. എന്താ ഇതൊക്കെ..””

“”ഇതല്ലേ നല്ലത്.. എന്തിനാ വൈകിക്കുന്നത്.. പിന്നെ ഒരു കാര്യം കൂടി പറയാം.. അവരോട് എന്നെ കുറിച്ച് നന്നായി അന്വേഷിക്കാൻ പറയണേ.. “”

“”മ്മ് മ്മ്… വൈകിട്ട് എന്താ പരുപാടി ചേട്ടാ..””

അവരുടെ സംസാരം അങ്ങനെ മണിക്കൂറുകൾ നീണ്ടു നിന്ന അവൻ കൊലപാതകത്തെ കുറിച്ച് അവളുടെ പറഞ്ഞു ആരാണെന്ന് പറയുന്നതിന് മുൻപു ഒരു സിഗ്ഗരറ്റ് പുകച്ചു
പെട്ടന്നാണ് നിഖിലയുടെ കാൾ വന്നത്..

“”നിഖില വിളിക്കുന്നുണ്ട്.. ഞാൻ പിന്നെ വിളിക്കാം.. “”

“”ആര്യ.. ഒരു നിമിഷം..””

പിറ്റേന്ന് എഴുന്നേറ്റ് കോളേജിൽ പോകാൻ ഒരുങ്ങി ഇറങ്ങി.. കോളേജിൽ എത്തിയതും അവൻ ഫോണിൽ അങ്കിളിനെ വിളിച്ചു..

“”അങ്കിൾ പോലീസ് എത്തിയില്ലല്ലോ. അങ്കിൾ എവിടെ..””

“”കൂട്ട് പ്രതിയെ അറസ്റ്റ് ചെയ്തു.. ഞങ്ങൾ കോളേജിലേക്ക് വരുവാ..””

“”ആഹ് ഞങ്ങൾ ഇവിടെ ഉണ്ട്..””

“”എടാ ഗൗരവ്.. നിന്റെ മുഖത്തു നല്ല ടെൻഷൻ ഉണ്ടല്ലോ.. “”

“”ആര്യയും നിഖിലയും ഇത്രയും നേരം ആയിട്ട് വന്നില്ല .. എനിക്ക് എന്തോ നമ്മുടെ പ്ലാൻ ഒക്കെ..””

“”നീ പേടിക്കാതെ.. “”

“”ഇല്ലടാ വാ.. നമ്മുക്ക് ചതി പറ്റി.. “”

“”എങ്ങോട്ട്.. “”

“”നീ വാ… “”

പോലീസ് ജീപ്പ് അങ്ങോട്ട് വന്നതും ഗൗരവ് പുറത്തേക്ക് പോകുന്നതാണ് കണ്ടത്.. അയാൾ അവനെ നോക്കി മുഖത്തു നല്ല ടെൻഷൻ ഉണ്ടെന്ന് അയാൾക്ക് തോന്നി..

“”ടാ നീ എങ്ങോട്ടാ പോകുന്നത്.. “”

“”എടാ എന്റെ ആര്യ അവൾ അപകടത്തിലാ… അവളെ… “”

അവന്റെ കണ്ണുകൾ നിറഞ്ഞത് സൈഡ് മിററിലൂടെ നോക്കി സന്ദീപ് കണ്ടു..

കുറച്ച് ദൂരം കഴിഞ്ഞതും ഗൗരവ് റോഡിൽ ബൈക്ക് നിർത്തി.. ഫോണിൽ ആര്യയെ വിളിച്ചു.. ഒരു റിങ് അടിച്ചതും ഫോൺ സ്വിച്ച് ഓഫ്‌ ആയി..

“”എന്താടാ.. “”

“”അത്.. അവൾ… “”

കാത്തിരിക്കാം💕

മൂക്കുത്തി : ഭാഗം 1

മൂക്കുത്തി : ഭാഗം 2

മൂക്കുത്തി : ഭാഗം 3