Wednesday, May 22, 2024
Novel

ആദ്രിക : ഭാഗം 12 – അവസാനിച്ചു

Spread the love

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

Thank you for reading this post, don't forget to subscribe!

മറുപടിയായി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് ഞാൻ വാതിലിന് അരികിലേക്ക് നടന്നു.കുറ്റി ഇട്ടു തിരിയുന്നത്തിനു മുൻപെ തന്നെ രണ്ട് കൈകൾ എന്നേ ചുറ്റിവരിഞ്ഞു…..

പതിയെ അവന്റെ ചുണ്ടുകൾ അവളുടെ പുറം കഴുത്തിൽ അമർന്നു.അവളെ തനിക്ക് അഭിമുഖം ആയി തിരിച്ചു നിർത്തി.

അവളുടെ നെറ്റിയിലും കണ്ണിലും നെറ്റിയിലും ചുണ്ടുകൾ ചേർത്തു. അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളിലേക്ക് അടുത്തതും അവൾ തടഞ്ഞു.

“”ദേ എന്നോട് കഥ പറഞ്ഞിട്ട് മതി ബാക്കി ഒക്കെ……. “””

“”കഥയോ….. എന്ത് കഥ…….??? “””

“””അന്ന് പറഞ്ഞില്ലേ അഭിയേട്ടൻ എന്നെ ആദ്യമായി കണ്ട കാര്യം ഒക്കെ പിന്നീട് പറയാം എന്ന്… ഇത്രയും നാൾ ഞാൻ ചോദിച്ചപ്പോൾ ഒഴിഞ്ഞു മാറി ഇനി അത് പറഞ്ഞിട്ടേ കാര്യം ഉള്ളൂ “”””

“”ഓഹോ…. അതാണോ…. നീ വാ “””

അതും പറഞ്ഞു അവളെ വലിച്ചു കട്ടിലിൽ ഇരുത്തി അവളോട് ചേർന്നു അവനും ഇരുന്നു…. അവളുടെ മുഖം അവന്റെ കൈകുമ്പിളിൽ ആക്കി….

ഒൻപത് വർഷമായി മനസിൽ ഇട്ടുകൊണ്ട് നടക്കുവാ പെണ്ണേ നിന്നെ ഞാൻ.

കൂട്ടുകാരുടെ കൂടെ പൂരം കാണാൻ പോയപ്പോ കണ്ട പട്ടുപാവാടകാരി മുടി രണ്ടു സൈഡിൽ ആയി മെടഞ്ഞു ഇട്ടിരിക്കുന്നു നീണ്ട കണ്ണ് രണ്ടും നല്ലപോലെ എഴുതി കൈ നിറയെ കുപ്പി വളയും അണ്ണിഞ്ഞു അനിയൻ കുട്ടനെയും കളിപ്പിച്ചു നിൽക്കുന്ന ആ പെണ്ണിനെ എന്തോ കണ്ടപ്പോൾ തന്നെ ഒരു ഇഷ്ടം തോന്നി. കൂടുതൽ ഇഷ്ടം തോന്നിയത് നിന്റെ കണ്ണിനോടും ദാ ഈ നീണ്ട മുടിനോടും ആയിരുന്നു…….

അന്ന് രാത്രി മുഴവൻ ആ പട്ടുപാവാടക്കാരി നിറഞ്ഞു നിന്നു. എങ്ങനെ എങ്കിലും നിന്നെ കണ്ടുപിടിക്കണം എന്നായിരുന്നു മനസിൽ നിറയെ……ഒരുപാട് അന്വേഷിച്ചു നിന്നെ പക്ഷേ കഴിഞ്ഞില്ല.

പിന്നീട് അപ്രതീക്ഷിതമായാണ് നിന്നെ കാണുന്നത് അന്ന് അമ്മക്ക് വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയ സമയത്ത്….

എന്തോ കണ്ടപ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരുന്നു നിന്നോട് എന്ത് പറയണം എന്നോ എന്ത് ചോദിക്കണം എന്നോ ഒരു നിച്ഛയം ഉണ്ടായിരുന്നില്ല ആകെ പാടെ ഒരു പരവേഷം ആയിരുന്നു.

പിന്നീട് നീ പോയ വഴിയേ എല്ലാം ഞാൻ ഉണ്ടായിരുന്നു നിന്റെ പുറകെ നീ പോലും അറിയാതെ.

നിന്നെ ഞാൻ സ്നേഹിക്കുന്ന കാര്യം കൂട്ടുകാരോട് പറഞ്ഞപ്പോൾ അവർ എല്ലാം എന്നെ കളിയാക്കി എന്നെപോലെ ഒരു ഇരുണ്ടവനെ നിന്നെപ്പോലെ ഉള്ള പെണ്ണുങ്ങൾ സ്നേഹിക്കില്ല എന്ന്.

അതോടെ നിന്റെ മുൻപിൽ വരാൻ ഒരു ധൈര്യ കുറവായിരുന്നു……

അങ്ങനെ ഒരു വർഷം നിന്റെ പുറകെ തന്നെ ഞാൻ ഉണ്ടായിരുന്നു അതിന്റെ ഇടയിൽ അപ്രതീക്ഷിതമായി ഉണ്ടായ അച്ഛന്റെ മരണം ആകെ തളർത്തി അമ്മയെ കൊണ്ട് ഒറ്റക്ക് പറ്റില്ല എന്ന് തോന്നിയതും പഠിക്കുന്നതിന്റെ ഇടയിലും പല പണികൾ ചെയിതു.

രാത്രി ഓട്ടോ ഓടിക്കാനും കാറ്ററിംഗ് പണിക്ക് പോവാനും അങ്ങനെ പല തരം ജോലികൾ അപ്പോഴെല്ലാം നിന്നെ കുറിച്ച് ആയിരുന്നു മനസിൽ നിറയെ പറയാതെ ഉള്ള പ്രണയത്തിനും ഒരു സുഖം ഉണ്ടെന്നു തോന്നി……

പക്ഷേ പ്രണയത്തേക്കാൾ തട്ട് കൂടുതൽ പ്രാരാബ്ദത്തിനു ആയിരുന്നു അതുകൊണ്ട് മനസിൽ തോന്നിയ സ്നേഹം മറക്കാൻ ശ്രമിച്ചു അല്ല മറക്കാതെ ഇരിക്കാൻ ദേ ഈ നെഞ്ചിൽ തന്നെ കുഴിച്ചു മൂടി…..

(അതും പറഞ്ഞു അഭിയേട്ടൻ എന്റെ രണ്ടു കൈകൾ കൂട്ടിപ്പിടിച്ചു ആ നെഞ്ചിലേക്ക് ചേർത്തു. )

പിന്നീട് ഞാൻ പഠിക്കുന്ന കോളേജിൽ തന്നെ നീ വന്നു ചേർന്നപ്പോൾ എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സാഹചര്യം ആയിരുന്നു. ഉള്ളിലെ ഇഷ്ടം പുറത്ത് വരാതെ ഇരിക്കാൻ നിന്നോട് കുറച്ചു അകലം പാലിക്കാൻ ശ്രമിച്ചു പക്ഷേ അപ്പോഴെല്ലാം നീ എന്നിലേക്ക് കൂടുതൽ അടുത്തു………

നീ ഇഷ്ടം പറഞ്ഞപ്പോൾ ലോകം വെട്ടിപിടിച്ച സന്തോഷം ആയിരുന്നു എനിക്ക്.

പറഞ്ഞു തീർന്നതും അവൻ അവളുടെ മുഖത്തേക്ക് നോക്കി അവനെ തന്നെ നോക്കി കണ്ണ് നിറച്ചു ഇരിക്കുന്ന അവളെ കണ്ടതും അവന്റെ നെഞ്ചിലും ഒരു വേദന തോന്നി….

“””എന്നെ ഇത്രയൊക്കെ ഇഷ്ടമായിരുന്നിട്ടും എന്തിനാ ഞാൻ ഇഷ്ടം പറഞ്ഞപ്പോൾ എന്നിൽ നിന്നും അകന്നു പോയത് പറ…… ഞാൻ എത്ര വിഷമിച്ചു എന്നറിയോ… “””

പറഞ്ഞു തീർന്നതും ഒരു എങ്ങലോടെ അവൾ അവന്റെ മാറിലേക്ക് ചേർന്നു… അവനും അവളുടെ മുടിയിൽ തഴുകി ഇരുന്നു കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവൻ തന്നെ പറഞ്ഞു തുടങ്ങി.

“””എനിക്ക് അറിയാം ആദു നീ ഒരുപാട് വിഷമിച്ചു എന്ന്…. അതിനേക്കാളേറെ ഞാൻ സങ്കടപ്പെട്ടിരുന്നു…..

നിന്നെ ഒരുപാട് ഇഷ്ടമായിട്ടും നിന്നോട് അകന്നു നിന്നതിൽ…….

നിന്നോട് അന്ന് അങ്ങനെ ഒക്കെ പറഞ്ഞതിൽ പക്ഷേ സാഹചര്യം അതായിരുന്നു പെണ്ണേ……

പ്രാരാബ്ദങ്ങൾക്ക് നടുവിൽ നിന്നെ കൂടെ വലിചിഴക്കാൻ തോന്നിയില്ല…….. “””

“””അന്ന് നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞു കഴിഞ്ഞു ഞാൻ മര്യാദക്ക് ഒന്ന് ഉറങ്ങിയിട്ടു കൂടിയില്ല.
നിന്റെയും അവസ്ഥ അതായിരുന്നു എന്നെനിക്ക് അറിയാം….

പിന്നീടൊരിക്കൽ നിന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു… “””

അച്ഛനോ….. എന്തിന്… അച്ഛൻ ഒന്നും പറഞ്ഞില്ലല്ലോ….

(അവന്റെ നെഞ്ചിൽ നിന്നും മുഖം മാറ്റി അവനെ തന്നെ നോക്കി അവൾ ചോദിച്ചു )

“””എന്തിനാണെന്നോ നിന്റെ സങ്കടം കണ്ടിട്ടാ.. നിനക്ക് എന്നെ ഒരുപാട് ഇഷ്ടമാണെന്ന് പറയാൻ…… അച്ഛന്റെ മകനായി ഞാൻ വരുന്നതിൽ അച്ഛന് സന്തോഷമേ ഉള്ളൂ എന്ന് പറയാൻ….. “””

(അഭിയേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞു അതിൽ ഉപരി സന്തോഷവും …. എന്റെ അച്ഛനോളം എന്നെ മനസ്സിലാക്കിയ ആരുമില്ല ഈ ലോകത്ത് )

“”അഭിയേട്ടാ ഒരു അച്ഛന് മകളുടെ കാര്യത്തിൽ ഇത്രയൊക്കെയേ ചെയ്യാൻ കഴിയൂ…. എന്നിട്ടും അഭിയേട്ടൻ എന്താ എന്റെ അടുത്തേക്ക് വരാതെ ഇരുന്നേ… “”

“””ദേ പെണ്ണേ മിണ്ടാതെ ഇരുന്നു ഞാൻ പറയുന്നത് കേട്ടോ അതു കഴിഞ്ഞു മതി നിന്റെ ചോദ്യങ്ങൾ… “”

“””ശരി ഞാൻ ഒന്നും ചോദിക്കുന്നില്ല…… “”

“”അച്ഛൻ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയിരുന്നു… പക്ഷെ അപ്പോഴത്തെ എന്റെ അവസ്ഥ നിന്നിലേക്ക്‌ വരാൻ ഉള്ള ദൂരം പിന്നെയും കൂട്ടി…..

എന്റെ അവസ്ഥയൊക്കെ അച്ഛനോട് പറഞ്ഞപ്പോൾ അച്ഛനും പറഞ്ഞു എല്ലാം ശരിയായി ഒരു ജോലിയൊക്കെ ആയിട്ട് വരാൻ…

പിന്നീട് അങ്ങോട്ട് വാശി ആയിരുന്നു എങ്ങനെ എങ്കിലും പഠിച്ചു ഒരു ജോലി മേടിച്ചു എന്റെ ആദുവിന്റെ അടുത്തേക്ക് വരാൻ…”””

“”അല്ല അഭിയേട്ടാ.. ഇങ്ങനെ ഒക്കെ ഉണ്ടായിട്ടും അച്ഛൻ എന്താ എന്നോട് വേറെ കല്യാണം നോക്കാമെന്നു പറഞ്ഞത്..””

“”4 വർഷം എന്നെ കാണാഞ്ഞപ്പോ ഞാൻ നിന്നെ മറന്നു കാണും എന്ന് കരുതി ആവും….
ജോലിക്ക് ജോയിൻ ചെയ്ത അന്ന് തന്നെ ഞാൻ അച്ഛനെ വന്നു കണ്ടിരുന്നു അത്‌ കഴിഞ്ഞു അപ്പുവും വന്നു…
പിന്നീട് അങ്ങോട്ട് എല്ലാം അപ്പുവിന്റേയും രാഖിയുടെയും പ്ലാനിങ് ആയിരുന്നു….”””

“””ഓഹോ അപ്പൊ രാഖി ആയിട്ട് അഭിയേട്ടന് ആദ്യം മുതലേ കോൺടാക്ട് ഉണ്ടായിരുന്നോ….??? “”

“””ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ അവൾക്കു എല്ലാം അറിയാമായിരുന്നു..നിന്റെ കാര്യങ്ങൾ ഒക്കെ അവൾ വഴി അറിഞ്ഞിരുന്നു….

നിന്റെ ഒരു ദിവസത്തെ എല്ലാം വിശേഷവും ഞാൻ അറിഞ്ഞു പോന്നത് അവൾ വഴിയാ…….. “”””

“””ദുഷ്ട ഇത്രയൊക്കെ നടന്നിട്ടും ആ ബ്ലഡി ഫൂൾ എന്നോടൊന്നും പറഞ്ഞില്ലല്ലോ..പക്ഷേ അവൾ തന്നെ എന്നോട് വേറെ കല്യാണം കഴിക്കാൻ പറഞ്ഞതോ “””

“””അത് ഞാൻ നിന്നെ പെണ്ണുകാണാൻ വരാൻ ഉള്ള പ്ലാനിങ് ആയിട്ട് പറഞ്ഞതല്ലേ….

ഞാൻ പറഞ്ഞിട്ട് തന്നെയാ അവൾ അങ്ങനെ പറഞ്ഞത് പെണ്ണുകാണാൻ വരുന്ന ടൈമിൽ തന്നെ സസ്പെൻസ് പൊട്ടിക്കാം എന്നാ വിചാരിച്ചേ…….

അങ്ങനെ ആവുമ്പോൾ എല്ലാ കഥയിലെ പോലെ ആയി പോവില്ലേ അതുകൊണ്ട് ഒന്ന് ചേഞ്ച് ആക്കിയതല്ലേ…… ഹി ഹി……. “””””.

“”ദുഷ്ടാ….. നിങ്ങളുടെ ഒരു കഥ ഉരുകിയത് മുഴവൻ ഞാൻ അല്ലെ…. “”

അതും പറഞ്ഞു അവൾ അവനെ ഇടിക്കാനും പിച്ചനും മാന്താനും ഒക്കെ തുടങ്ങി….

“”ഓ എന്റെ പെണ്ണേ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണ് അല്ലാതെ ഇടി മത്സരം അല്ല അതിനു ഒക്കെ ഇനിയും സമയം ഉണ്ട്””(അവൻ അവളുടെ കൈ രണ്ടും പിടിച്ചു വെച്ചുകൊണ്ട് അവളോട് ആയി പറഞ്ഞു…. )

“””അതൊക്കെ പോട്ടെ…….ഇന്ന് ഇവിടെ വന്ന ശേഷം എവിടെ പോയതാ ഇനി ഇതിലും ഉണ്ടോ സസ്പെൻസ് “””

“””അതോ… അത് ഞാൻ എന്റെ അമ്മായിയപ്പനെയും അമ്മയെയും കാണാൻ പോയതല്ലേ…….

മോളെ കെട്ടിച്ചു വിട്ടു കഴിഞ്ഞതും അച്ഛൻ വീട്ടിൽ ഇരുന്നു നല്ല കരച്ചിൽ ആണ് എന്ന് അപ്പു വിളിച്ചു പറഞ്ഞു അങ്ങനെ പോയതാ.

പോയി അച്ഛനോട് പറഞ്ഞു മോള് പോയാലും നല്ല ഒരു മോനെ കിട്ടിയില്ലേ എന്ന് “””

അവളുടെ മുഖത്തെ ഭാവം കണ്ടു അവനു തന്നെ ചിരി വന്നു…. കുറച്ചു കഴിഞ്ഞതും പെണ്ണിന്റെ ഭാവം എല്ലാം മാറി ഇപ്പൊ കരയും എന്ന മട്ടിൽ ആയി….

“””അഭിയേട്ടാ…… എനിക്ക് അച്ഛനെ കാണണം…. “”””

“””ദൈവമേ പെണ്ണ് ഇന്ന് എല്ലാം കുളം ആക്കും എന്ന് തോന്നുന്നു…..

ചെ പറയണ്ടായിരുന്നു അവൾക്ക് വിഷമം ആവണ്ട എന്നു കരുതിയ തമാശക്ക് പറഞ്ഞത് “””

ഓരോന്ന് ചിന്തിച്ചു അവൻ അവളെ നോക്കി ഇരുന്നു എന്തോ ബുദ്ധി ഉദിച്ച പോലെ ഫോണിൽ നിന്നും അച്ഛന്റെ നമ്പർ ഡയൽ ചെയിതു അവൾക്കായി നീട്ടി.

പെണ്ണ് മാറി നിന്നു എന്തൊക്കെയോ പറയുണ്ട് ഇടക്ക് കണ്ണും തുടക്കുന്നുണ്ട് ഇങ്ങനെ തുടർന്നു പോയാൽ എന്റെ ഫസ്റ്റ് നൈറ്റ്‌ കുളം ആവും എന്നത് കൊണ്ട് ഞാൻ തന്നെ ഇടപെട്ടു. ഇല്ലെങ്കിൽ അച്ഛനും മോളും വിശേഷം പറഞ്ഞു ഇന്ന് നേരം വെളുപ്പിക്കും ആറ്റു നോറ്റു കിട്ടിയ ആദ്യരാത്രി കുളം ആക്കാൻ ഞാൻ ഇല്ല………

ഫോണിൽ ഇടക്ക് കയറി ഇടപെട്ടതിനു പെണ്ണ് ദേ മുഖവും വീർപ്പിച്ചു പോയി കിടന്നു….. ഈ പെണ്ണ് പിള്ളേർ ഒക്കെ എന്താ ഇങ്ങനെ എന്തായാലും ഇങ്ങനെ വിട്ടാൽ ശെരിയാവില്ലല്ലോ….

അവനു മുഖം കൊടുക്കാതെ കട്ടിലിനു ഒരു വശത്തു ചേർന്നു കിടക്കുകയാണ് അവൾ. അവൾക്ക് അടുത്തായി പതിയെ അവനും കിടന്നു.

പതിയെ കൈ എടുത്തു അവളുടെ വയറ്റിൽ ചുറ്റി ഒന്നുകൂടെ എന്നിലേക്ക് ചേർത്തു കിടത്തി….. ആഹാ ദേ നോക്കി പേടിപ്പിക്കുന്നു….

എന്റെ കൈയിലേക്കും മുഖത്തേക്കും മാറി മാറി നോക്കുന്നുണ്ട്. നോട്ടം കണ്ടതും ഞാൻ ഒന്നുകൂടി ചേർത്തു കിടത്തി..

“””ദേ പെണ്ണേ പിണങ്ങാനും വഴക്ക് ഉണ്ടാക്കാനും അതിൽ ഉപരി ഒത്തിരി സ്നേഹിക്കാനും ഇഷ്ടം പോലെ ദിവസങ്ങൾ നമ്മുക്ക് മുൻപിൽ ഉണ്ട്.

സൊ ഇന്നത്തെ എന്റെ കുട്ടീടെ പിണക്കം ഒന്ന് മാറ്റി വെച്ചക്ക് “””

പതിയെ അവളുടെ കാതോരം ചെന്നു പറഞ്ഞതും പെണ്ണ് എനിക്ക് നേരെ തിരിഞ്ഞു കിടന്നു.. പതിയെ ആ മുഖത്തിൽ നാണത്തിൽ കലർന്ന ഒരു ചിരി വിരിഞ്ഞു. എന്റെ ചുണ്ടുകളും കൈകളും അവളുടെ ശരീരമാകെ ഒഴുകി നടന്നു.

എന്റെ നെഞ്ചിൽ തല ചായിച്ചു കിടക്കുന്ന അവളെ ഒന്നുകൂടെ ചേർത്തു പിടിച്ചുകൊണ്ട് പതിയെ ഞാനും ഉറക്കത്തിലെക്ക് വഴുതി വീണു…..

********************************************

രണ്ടു വർഷങ്ങൾക്ക് ശേഷം ഇന്ന് എന്റെ ഒരേ ഒരു അളിയന്റെ കല്യാണം ആണ് കേട്ടോ. നമ്മുടെ സ്വന്തം സുദേവിന്റെ….. വധു നമ്മുടെ സ്വന്തം രാഖി.

അവളുടെ ഭാഗത്തു നിന്നു ഒരു പോസറ്റീവ് മറുപടി കിട്ടിയതും അളിയൻ വീട്ടുകാരെ കൂട്ടി അവളുടെ വീട്ടിൽ പോയി എല്ലാം സെറ്റ് ആക്കി.

അപ്പൊ അവളുടെ വക ഒടുക്കത്തെ ഒരു ഡിമാൻഡ് ആദുവിനെ പോലെ ഒരു സഹകരണബാങ്കിൽ ജോലി കിട്ടിയാൽ മാത്രമേ കല്യാണം നടത്താൻ പറ്റു എന്ന് പറഞ്ഞു ഒറ്റക്കാലിൽ തപസ് ആയിരുന്നു.

അഹങ്കാരം അല്ലാതെ എന്താ….

രണ്ടു വർഷത്തിന്റെ ഇടക്ക് ഒരു അഞ്ചാറു എക്സാം എഴുതിയിട്ടും ഒരു ഗുണവും ഉണ്ടായില്ല അവസാനം അവള് തന്നെ അടിയറവു പറഞ്ഞു…..

എന്റെ ഭാര്യ എല്ലാം കാര്യത്തിലും ഓടി നടക്കുന്ന തിരക്കിൽ ആണ്. എന്നെയും എന്റെ മോനെയും ഒരു മൈൻഡും ഇല്ല. അവൾക്ക് കൂട്ടായി എന്റെ അമ്മയും….

അപ്പോഴേക്കും കൈയിൽ ഇരിക്കുന്ന ഞങളുടെ ഉണ്ണിക്കുട്ടൻ വലിയ വായിൽ കരയാൻ തുടങ്ങി. അവനു ഇപ്പൊ ആറു മാസമേ ആയിട്ടുള്ളു കേട്ടോ..

അവൻ ആണെകിൽ ഉണർന്നാൽ അമ്മ അടുത്ത് ഇല്ലെങ്കിൽ കൂവി വിളിക്കും.

“””ദേ മനുഷ്യാ നിങ്ങൾ ഇവിടെ കഥ പറഞ്ഞു ഇരുന്നോ എന്റെ മോൻ കരയുന്നത് കണ്ടില്ലേ….. “””

“”എന്താടാ വാവേ അമ്മടെ കുഞ്ഞിനെ അച്ഛ നോക്കിയില്ലേ…. “”

(ചുണ്ട് കൂർപ്പിച്ചു കുഞ്ഞി ചെക്കൻ എന്നെയും നോക്കി വിതുംബുവാ )

“””അമ്പട അച്ഛാ അത്രയ്ക്കായോ…. നമുക്ക് അമ്പ കൊടുക്കാട്ടോ…

അഭിയേട്ടാ കൊച്ചിനെ ഒന്ന് എടുക്ക്.. ഞാൻ ഇതുവരെ റെഡി ആയിട്ടില്ല… അവിടെ എല്ലാവരും റെഡി ആയി….””

“””എന്റെ ആദു അവൻ എന്റെ കൈയിൽ ഇരുന്നല്ലേ ഈ കീറി പൊളിച്ചത്…. ഞാൻ എടുത്താൽ വീണ്ടും കരയും.. ഇതിന്റെ സ്വിച്ച് എവിടെ ആണാവോ… “””

“”ദേ അഭിയേട്ടാ വേണ്ടാട്ടോ…. കൊച്ചിനെ എടുത്തിട്ട് ഫോൺ നോക്കി ഇരുന്നാൽ പിന്നെ അവനു ദേഷ്യം വരില്ലേ… അവനെ എടുത്തോണ്ട് പുറത്തേക്കൊക്കെ ഇറങ്ങു ഞാൻ ഒന്ന് റെഡി ആവട്ടെ…”””

“”അച്ഛടെ മോൻ വാടാ… നിന്റെ അമ്മയ്ക്ക് മേക്കപ്പ് ചെയ്യാൻ ഉണ്ടെന്ന് നമുക്ക് മാറി കൊടുത്തേക്കാം..”””

ഒരുവിധം ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞു ഞങ്ങൾ നേരെ ഓഡിറ്റോറിയത്തിലേക്ക് വിട്ടു…..

“സുദേവ് weds രാഖി ”

കുറച്ചു നേരം ഞാൻ ആ ബോർഡിലേക്ക് തന്നെ നോക്കി നിന്നു……

ആദു നീ ഈ ബോർഡിന്റെ ഭംഗി നോക്കി നിക്കുവാണോ….

അതല്ല അഭിയേട്ടാ ഈ രണ്ടും എങ്ങനെ നടന്നേച്ചതാണ്… നേരിട്ട് കണ്ടാൽ കീരിയും പാമ്പും ആയിരുന്നു… ഇപ്പൊ കല്യാണം വരെ എത്തി.. എനിക്ക് ആദ്യമേ അറിയാമായിരുന്നു ഇത് ഇങ്ങനെ ഒക്കെ ആവുമെന്ന്…

ഓഹ് നീ പിന്നെ ജ്യോൽസ്യൻ ആയിരുന്നല്ലോ എല്ലാം മുൻകൂട്ടി അറിയുന്നവൾ… പക്ഷെ സ്വന്തം കല്യാണ കാര്യം മാത്രം പാവത്തിന് അറിയാൻ പറ്റിയില്ല….

ദേ അഭിയേട്ടാ വെറുതെ എന്നെ ഓരോന്ന് ഓർമിപ്പിക്കണ്ട… ഞാൻ ആയത് കൊണ്ടു നിങ്ങളെ തന്നെ കെട്ടി… വേറെ ആരെങ്കിലും ആയിരുന്നെ പോടാ പുല്ലേ എന്ന് പറഞ്ഞു പോയേനെ….

ഡി.. ഡി……

എന്താടാ പോലീസെ നിനക്ക് ദേഷ്യം വരുന്നുണ്ടോടാ.. എന്നെ തല്ലാൻ തോന്നുന്നുണ്ടോടാ… തല്ലടാ ഒന്ന് തല്ലി നോക്കടാ…..

എവിടുന്ന് ആണെന്ന് അറിയില്ല ഒരടി കിട്ടിയത് മാത്രം ഓർമയുണ്ട്…
നോക്കുമ്പോ ഉണ്ട് തന്റെ കുഞ്ഞു കൈ വെച്ച് ഇവിടെ ഒരുത്തൻ എന്നെ പിന്നേം തല്ലാൻ വരുന്നു…

അഭിയേട്ടൻ ഇവിടെ കിടന്നു പൊരിഞ്ഞ ചിരി….

അമ്പട കുറച്ചു നേരം അച്ഛന്റെ കൂടെ ഇരുന്നപ്പോ നീ ഇതൊക്കെയാണോ പഠിച്ചത്…

ഞാൻ സങ്കടം അഭിനയിച്ചു ഓരോന്ന് പറയുമ്പോ അവൻ മോണ കാട്ടി ചിരിക്കുവാ….

എന്റെ ആദു നീ ഇവിടെ സംസാരിച്ചു ഇരിക്കുവാണോ എത്ര നേരായി നിന്നെ അവിടെ തിരക്കുന്നു മുഹൂർത്തം ആവാറായി (അഭിയേട്ടന്റെ അമ്മയാണ് )

ഞങ്ങളെല്ലാവരും മണ്ഡപത്തിലേക്ക് ചെന്നു….. അങ്ങനെ അപ്പുവേട്ടൻ രാഖിയുടെ കഴുത്തിൽ താലി ചാർത്തി..

(കല്യാണം ഒക്കെ ഭംഗിയായി നടന്നു ഇപ്പൊ എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിൽ ആണ് )

“ആദു…ഇന്ന് അപ്പുവിന്റെയും രാഖിയുടെയും ഫസ്റ്റ് നൈറ്റ്‌ ആണല്ലേ”
അവരെ നോക്കിയ ശേഷം അവളുടെ മുഖത്തു നോക്കി ഒരു കള്ള ചിരിയോടെ അവൻ ചോദിച്ചു.

“”ആഹാ അയിന് “”(ഒറ്റ പുരികം പൊക്കി കൊണ്ട് അവൾ അവനെ തന്നെ നോക്കി നിന്നു… )

“”ഏയ്‌….അതിനു ഒന്നും ഇല്ല…. ഉണ്ണിക്ക് ഒരു കൂട്ട് വേണമോ എന്ന് ഒരു ഡൌട്ട് അത് പറയുകയായിരുന്നു….. “”

“”മോനെ മോന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് എനിക്ക് മനസിലായി കേട്ടോ….. അത് ഒന്നും ഇപ്പൊ നടക്കില്ല. ഒരു അഞ്ചു വർഷം കഴിഞ്ഞിട്ടു വേണമെങ്കിൽ ആലോചിക്കാം.

ഇപ്പൊ മോൻ വാ നമ്മുക്ക് ഒന്നിച്ചു ഫോട്ടോ എടുക്കാൻ പോവാം… ”

(അവൾ അവനെ വലിച്ചു കൊണ്ട് സ്റ്റേജിലേക്ക് നടന്നു…..അപ്പോഴും അവന്റെ മുഖം എന്തോ പോയ അണ്ണാനെ പോലെ തന്നെ ഇരുന്നു. )

“”എന്താണ് അളിയാ…… മുഖത്ത് ഒരു വിങ്ങൽ…. “””

“”ഒന്നുല്ല അളിയാ ഈ അളിയന്റെ രോദനം അളിയന് പിന്നീട് മനസിലാവും സമയം ഉണ്ടലോ “”
(അത് പറഞ്ഞു തീർന്നതും അവളുടെ കൈയിൽ നിന്നു ഒരു നുള്ള് കിട്ടിയതും ഒന്നിച്ചായിരുന്നു….. )

“”ആഹാ എടി പെണ്ണേ വേദനിച്ചുട്ടോ…… “””

“”ആണല്ലേ കണക്കായി പോയി “”

“”ഇതിനുള്ളത് പലിശയും കൂട്ടുപലിശയും കൂട്ടി തന്നോളം വീട്ടിൽ ഒന്ന് എത്തിക്കോട്ടെ….. “”

അവൾക്ക് കേൾക്കാൻ പാകത്തിൽ അവളുടെ ചെവിയിൽ പറഞ്ഞതും അവളുടെ രണ്ടു ഉണ്ടകണ്ണ് ഇപ്പൊ പുറത്തേക്ക് വരും എന്ന രീതിയിൽ ആയി. തിരിച്ചു മറുപടി പറയുന്നതിന് മുൻപേ ക്യാമറമ്യാന്റെ വിളി വന്നിരുന്നു….

ഫോട്ടോ എടുക്കൽ കഴിഞ്ഞപ്പോ അപ്പുണ്ണി ഫോണുമായി ഓടി വന്നു…. ചേച്ചി സെൽഫി……..

അഭിയേട്ടൻ ഫോൺ അവന്റെ അടുത്ത് നിന്ന് മേടിച്ചിട്ട് സെൽഫി എടുക്കാൻ വേണ്ടി മുന്നിൽ പോയി നിന്നു……..എല്ലാവരും ഇങ്ങോട്ട് നോക്കിക്കേ….

സെൽഫി………………

ആദ്രികയുടെയും അഭിയുടെയും ജീവിതം ഇവിടെ തീരുന്നില്ല അവർ ജീവിക്കട്ടെ കൊച്ചു കൊച്ചു വഴക്കുകളും അതിൽ ഉപരി ഒത്തിരി സ്നേഹത്തോടെയും…..

അവസാനിച്ചു……

©ശ്രുതി ©ശ്രീലക്ഷ്മി

(ലാസ്റ്റ് പാർട്ട്‌ എത്രത്തോളം നന്നായി എന്ന് അറിയില്ല ഒരുപാട് വലിച്ചു നീട്ടാനും തോന്നിയില്ല തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക.. പെരുമ്പാവൂരിലെ കോ ഓപ്പറേറ്റീവ് ബാങ്ക് കോച്ചിങ് സമയത്താണ് പ്രണയവർണ്ണങ്ങൾ ആദ്യമായി കണ്ടു മുട്ടുന്നത്. ഈ ഒരു വർഷത്തെ സൗഹൃദം ഈ രണ്ടു കഥകൾ വരെ എത്തി നിൽക്കുന്നു…….ഞങ്ങളുടെ രണ്ടു കഥകളെയും സപ്പോർട്ട് ചെയ്ത് എല്ലാവർക്കും ഒത്തിരി നന്ദി. ഇനി ഒരു കഥ ഞങളുടെ ഈ തൂലികയിൽ പിറവി എടുക്കോ എന്ന് ഒന്നും അറിയില്ല. ഞങ്ങളുടെ ആദിയെയും ദേവനെയും ആദ്രികയെയും അഭിയേയും എല്ലാം സ്നേഹിച്ചവർക്ക് ഒത്തിരി സ്നേഹം…….)

 

ആദ്രിക : ഭാഗം 1

ആദ്രിക : ഭാഗം 2

ആദ്രിക : ഭാഗം 3

ആദ്രിക : ഭാഗം 4

ആദ്രിക : ഭാഗം 5

ആദ്രിക : ഭാഗം 6

ആദ്രിക : ഭാഗം 7

ആദ്രിക : ഭാഗം 8

ആദ്രിക : ഭാഗം 9

ആദ്രിക : ഭാഗം 10

ആദ്രിക : ഭാഗം 11