Saturday, January 18, 2025
Novel

നവമി : ഭാഗം 41

നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി


അഭിയേയും കൂട്ടി നീതി തന്റെ വീട്ടിലേക്ക് കയറി… തന്റെ മുറിയിൽ കയറി കതക് ലോക്ക് ചെയ്തു. എന്നിട്ട് അഭിയുടെ വലത് കവിളിൽ മുത്തി…

” ഇനി എനിക്കുളളത്” അവൾ കൊഞ്ചി..കൊഞ്ചലിനു ഒടുവിൽ നീതിയുടെ മൂർദ്ധാവിൽ അവൻ ചുംബിച്ചു..

“എന്നാൽ ഞാൻ പോകട്ടേ…” അവൻ യാത്ര ചോദിച്ചു…

“പോയിട്ട് വരാമെന്ന് പറയ് ഏട്ടാ” നിറ കണ്ണുകളോട് നീതി ഓർമ്മിപ്പിച്ചു..

“ശരി ഭാര്യേ…പോയിട്ട് വരാം”

അഭിമന്യു യാത്ര ചോദിച്ചു ഇറങ്ങി…നീതി കൈ ഉയർത്തി വീശി കാണിച്ചു… കാറ് കണ്ണിൽ നിന്ന് മറയുന്നത് വരെ അവൾ നോക്കി നിന്നു…

സർവ്വാഭരണ വിഭൂഷിതരായി നീതിയും നവമിയും ഒരുങ്ങി നിൽക്കുകയാണ്.ബ്യൂട്ടീഷൻ അവരെ നന്നായി ഒരുക്കിയട്ടുണ്ട്.മിന്നും താരങ്ങളെ പോലെയാണ് ഇരുവരും ഇപ്പോൾ. കാണുന്നവർ ഒരിക്കൽ കൂടി നോക്കിപ്പോകും‌.ഏറ്റവും സുന്ദരി ആരെന്ന് ചോദിച്ചാൽ ഉത്തരം കിട്ടില്ല.ചേച്ചിയും അനിയത്തിയും ഒന്നിനൊന്ന് മെച്ചം.

സ്വർണ്ണം കാതിലും കഴുത്തിലും കയ്യിലും നിറയെ അണിഞ്ഞിട്ടുണ്ട്.സ്വർണ്ണപ്രഭാവം അവരുടെ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടിയതേയുള്ളൂ.ബന്ധുക്കൾക്കും ഫ്രണ്ട്സിനും മുമ്പിൽ ചിരിയോടെ തുറന്ന മനസ്സുമായി നിൽക്കുകയാണ് ഇരുവരും.

💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼

വിവാഹത്തിന് ഒരാഴ്ച മുമ്പേ നീതിയെ അഭിമന്യു അവളുടെ വീട്ടിൽ കൊണ്ടുചെന്ന് വിട്ടതാണ്.പകൽ അവിടെ നിൽക്കും രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ അഭി കൂട്ടിക്കൊണ്ട് വരും.

തമ്മിൽ പിരിഞ്ഞൊന്നിരിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല. ശരിക്കും അവർക്കിടയിൽ പ്രണയമാണ്..

അഭിമന്യുവിനു നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാൽ രാവിലെ അവന്റെ കൂടെ നീതി വീട്ടിലേക്ക് പോകും.ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ കൂടെ കൂട്ടുകയും ചെയ്യും.

വിവാഹത്തലേന്ന് നീതിയെ നിർബന്ധപൂർവ്വം അഭി അവിടെ നിർത്തി‌.വീട്ടിൽ റിസപ്ഷൻ നടക്കുമ്പോൾ കല്യാണപ്പെണ്ണ് ചടങ്ങിനു കാണണം.ബന്ധുക്കളും പരിചയക്കാരുമൊക്കെ എത്തുന്നതാണ്.

റിസപ്ഷനു പട്ടുസാരിയിൽ നീതിയും നവമിയും നിറഞ്ഞ് നിന്നു.സത്ക്കാരങ്ങൾ കഴിയുമ്പോൾ അവർ ക്ഷീണിതരായിരുന്നു.കുളി കഴിഞ്ഞു എങ്ങനെയെങ്കിലും ഒന്ന് കിടന്നാൽ മതിയെന്ന ചിന്തയായിരുന്നു നവമിക്ക്. പക്ഷേ നീതിക്ക് അഭിയുമായി സംസാരിക്കാൻ കഴിയാത്തതിന്റെ ശ്വാസം മുട്ടലിൽ ആയിരുന്നു.

റൂമിലെത്തിയ ഉടനെ നീതി അഭിക്ക് ഫോൺ ചെയ്തു. അവളുടെ വിളി പ്രതീക്ഷിച്ചിരുന്നതു പോലെ പെട്ടെന്ന് അവൻ കോളെടുത്തു.

“ഏട്ടാ.. ഫുഡ് കഴിച്ചോ..അമ്മയും അച്ഛനും എവിടെ?” അങ്ങനെ ഒരായിരം ചോദ്യങ്ങൾ ഒന്നിനു പിറകെ ഒന്നൊന്നായി അവൾ തൊടുത്ത് വിട്ടു.

“എനിക്ക് ശ്വാസം വിടാനൊന്ന് സമയം താടോ” അഭി തമാശയോടെ പറഞ്ഞു.

“സീരിയസ് കാര്യം പറയുമ്പോൾ ഏട്ടനു അല്ലെങ്കിലും തമാശയാണ്” പരിഭവിക്കുന്ന നീതിയുടെ മുഖം മനസ്സിൽ ഓർത്തെടുത്തതും അഭിക്ക് കുസൃതി തോന്നി.

“വന്നാലൊന്ന് കാണാൻ പറ്റുമോടോ” അവൻ വെറുതെ ചോദിച്ചതാണ്.കാത്തിരുന്നത് പോലെ നീതി ഏറ്റുപിടിച്ചു.

“വാ ഏട്ടാ എനിക്കൊന്ന് കാണണം” അപ്പോഴാണ് താൻ പറഞ്ഞത് അബദ്ധമായി പോയല്ലോന്ന് അവൻ ചിന്തിച്ചത്.അവളെ തണുപ്പിച്ചില്ലെങ്കിൽ ശരിയാകില്ല.

“പുറത്ത് നല്ല തണുപ്പുണ്ട്..കൂടാതെ ജലദോഷവും.കാറ്റടിച്ചാൽ പനി വരാൻ ചാൻസുണ്ട്” അതുകേട്ട് നീതി ഭയന്നു പോയി.

“അയ്യോ വരണ്ടാ ഏട്ടാ…പിന്നെ ബാം പുരട്ടണം.ചൂട് വെള്ളം കുടിച്ചാൽ മതി.ഫാനിന്റെ കാറ്റ് കൊളളണ്ട.” അങ്ങനെ കുറെ ഉപദേശങ്ങൾ നൽകി.അവരുടെ സംസാരം അങ്ങനെ തുടർന്നു കൊണ്ടിരുന്നു.

നവമി ഓർക്കുകയായിരുന്നു.എങ്ങനെയിരുന്ന ചേച്ചിയാണ്.. ഏട്ടനോട് ഓരോന്നും പറയുമ്പോൾ സ്നേഹവും കരുതലും ആധിയുമെല്ലാം മുഖത്തും സ്വരത്തിലും പ്രകടമാകുന്നുണ്ട്.

രാത്രി മണി രണ്ട് കഴിഞ്ഞു അവരുടെ സംസാരം തീരുമ്പോൾ.ഗുഡ് നൈറ്റ് ആശംസിച്ച് ഫോണിലൂടെ ഉമ്മയും കൊടുത്തു തിരികെയും വാങ്ങിയട്ടാണ് ഫോൺ വെച്ചത്.അനിയത്തി റൂമിലുണ്ടെന്നൊരു നാണവും നീതിക്ക് തോന്നിയില്ല.

“നീ ഉറങ്ങിയില്ലേ ഇതുവരെ” ഫോൺ ചാർജ്ജ് ചെയ്യാൻ വെച്ചിട്ട് നീതി കിടക്കാനൊരുങ്ങി.

“ഉറക്കം വന്നില്ല.ഞാൻ ചേച്ചിയുടെ സംസാരം ശ്രദ്ധിക്കുവാരുന്നു.ചേച്ചി ഞാനൊരു സംശയം ചോദിച്ചോട്ടേ”

“എന്തിനാണ് മോളേ നമുക്കിടയിൽ മുഖവുരയുടെ ആവശ്യം” അനിയത്തിക്ക് അഭിമുഖമായി അവൾ കിടന്നു.

“ഏട്ടനും ചേച്ചിയും ഇപ്പോഴും പ്രണയത്തിലാണല്ലേ”

“അതേല്ലോ…വിവാഹശേഷമാണ് യഥാർത്ഥ പ്രണയം ഞാൻ ആസ്വദിക്കുന്നത്…”

വിവാഹം കഴിക്കും മുമ്പുള്ളതിനെ പ്രണയമെന്ന് പറയാൻ കഴിയില്ല. പ്രേമവും പ്രണയവും രണ്ടും രണ്ടാണ്. വിവാഹത്തിന് മുമ്പുള്ള സ്നേഹബന്ധത്തിൽ എല്ലാവരും പോസിറ്റീവ് വശങ്ങളേ കാണാറുള്ളൂ..അവരുടെ നെഗറ്റീവ് സ്വഭാവം കാണുമ്പോൾ ഉൾക്കൊളളാൻ കഴിയാതെ ബ്രേക്കപ്പ് ആകുന്നു. പിന്നെ തേപ്പായി തൊടപ്പായി.

കല്യാണം കഴിഞ്ഞാൽ ഇണയുടെ നെഗറ്റീവ് സ്വഭാവങ്ങളാണ് കൂടുതൽ കാണപ്പെടുന്നത്. ആദ്യം ഉൾക്കൊളളാൻ പ്രയാസമാണെങ്കിലും ക്ഷമയോടെ അത് ഉൾക്കൊളളാൻ ഇരുവർക്കും കഴിഞ്ഞാൽ യഥാർത്ഥ പ്രണയം നമുക്ക്ആസ്വദിക്കാൻ കഴിയും”

“എനിക്കൊരുത്തൻ ഉണ്ട്.. മൂക്കത്ത് ദേഷ്യമുളളവൻ..ജീവിതം കോഞ്ഞാട്ടയാകാതിരുന്നാൽ കൊള്ളാം” അഥർവിനെ സ്മരിച്ചു കൊണ്ടാണ്‌ നവി പറഞ്ഞത്.

“അവനൊരു പാവമാണ്.. എന്റെ അനിയത്തിയെ പോലെ..മനസ് നിറയെ നിന്നോടുളള സ്നേഹമാണ്”

“എനിക്കറിയാം ചേച്ചി”

“വിട്ടു കൊടുക്കുമ്പോഴും ക്ഷമിക്കുകയും ചെയ്യുമ്പോഴാണ് പ്രണയം സത്യമാകുന്നത്..നമുക്ക് ഒന്ന് ക്ഷമിക്കാൻ കഴിഞ്ഞാൽ പല പ്രശ്നങ്ങളും പെട്ടെന്ന് ഒടുങ്ങും‌.ഊതിവീർപ്പിക്കാൻ ശ്രമിക്കുമ്പോഴാണു പ്രശ്നങ്ങൾ വലുതാകുന്നത്” ചേച്ചി പറയുന്നത് നവമി ശ്രദ്ധേയോടെ കേട്ടു.

“ഭർത്താവ് ചൂടാകുമ്പോൾ നമ്മളൊന്ന് തണുത്ത് നിൽക്കണം.അവർ ശാന്തരാകുമ്പോൾ അതിലെ തെറ്റും ശരിയും ചൂണ്ടി കാണിച്ചു കൊടുക്കണം.ഒന്നും അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത് ബട്ട് നമുക്കുളളത് പറയുകയും ചെയ്യണം. സ്നേഹത്താൽ മാറാത്തതൊന്നും ഇല്ലെടീ.ഞാൻ തന്നെ ഉദാഹരണം”നീതി അവസാനം സ്വയം ഉപമിച്ചു.

” ഉറങ്ങ് സമയം ഒരുപാട് വൈകി.വെളുപ്പിനെ എഴുന്നേൽക്കണ്ടതാണ്” നീതി ഓർമ്മിപ്പിച്ചു. പഴയതുപോലെ ചേച്ചിയെ കെട്ടിപ്പിടിച്ചാണു അനിയത്തി കിടന്നത്.

കിടന്നിട്ട് നവമിക്ക് ഉറക്കം വന്നില്ല.നാളെയോടെ ഈ വീടുമായി വിട പറയും.പിന്നെ ജനിച്ചു വളർന്ന വീട്ടിൽ ഒരു അതിഥിയായി ഇടക്കിടെ വന്നു പോകും.അതൊക്കെ ഓർത്തതും അവളുടെ നെഞ്ച് പൊട്ടി.കണ്ണുനീർ തലയിണയിലേക്ക് ഒഴുകിയിറങ്ങി.

“ചേച്ചി ഉറങ്ങിയോ” നവി ഇടക്ക് വിളിച്ചു ചോദിച്ചു.

“ഇല്ല…” ശബ്ദത്തിന് പതർച്ച ഉണ്ടായിരുന്നു.

“എന്താ ചേച്ചി ഉറങ്ങാത്തത്”

“ഇന്നലെ വരെ അച്ഛനും അമ്മക്കും ഒപ്പം നീ ഉണ്ടെന്നുളള സമാധാനം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ഏട്ടന്റെ കൂടെ ജീവിക്കുമ്പോൾ എനിക്ക് സങ്കടം ഇല്ലായിരുന്നു. പക്ഷേ നാളെ നീ കൂടി പടിയിറങ്ങുമ്പോൾ നമ്മുടെ അച്ഛനും അമ്മയും ഒറ്റക്കാവില്ലേ”

നീതി പൊട്ടിക്കരഞ്ഞു കൊണ്ട് അനിയത്തിയെ കെട്ടിപ്പിടിച്ചു..നവിയും കൂടെ കരഞ്ഞു.അങ്ങനെയൊന്ന് അവൾ ഓർത്തതേയില്ല.

“അഭി ഏട്ടനും അഥർവും അത്ര ദുഷ്ടരല്ല ചേച്ചി” തേങ്ങൽ തെല്ലടങ്ങിയപ്പോൾ നവമി ചേച്ചിക്ക് ധൈര്യം നൽകി.അതാണൊരു ആശ്വാസമെന്നും നീതിക്ക് അറിയാം.

പുലർച്ചെ അഞ്ച് മണിക്ക് നീതി തന്നെയാണ് അനിയത്തിയേയും വിളിച്ചു എഴുന്നേൽപ്പിച്ചത്.

“മോളേ എഴുന്നേൽക്ക്” നിദ്രയുടെ ആലസ്യം വിട്ടുമാറാത്ത കണ്ണുകളുമായി അവൾ ഉണർന്നു.കുളി കഴിഞ്ഞു രണ്ടു പേരും ക്ഷേത്രത്തിൽ പോയി മനസ്സ് തുറന്നു പ്രാർത്ഥിച്ചു. സങ്കടങ്ങൾ പ്രാർത്ഥനകളായപ്പോൾ മനസ്സൊന്ന് തണുത്തു.

അമ്പലത്തിൽ നിന്ന് എത്തുമ്പോൾ ബ്യൂട്ടീഷ്യനും എത്തിക്കഴിഞ്ഞിരുന്നു.ചായ കുടി കഴിഞ്ഞതും വിവാഹത്തിരക്കിൽ അവർ അലിഞ്ഞു ചേർന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

“വധുവിനെ വിളിക്ക്…മുഹൂർത്തം ആകാറായി”

പത്ത് അമ്പതായപ്പോൾ പൂജാരി ഓർമ്മിപ്പിച്ചു.

വിവാഹസദസ്സ് നിറഞ്ഞ് കവിഞ്ഞിരുന്നു.വീട്ടിൽ തന്നെയാണ് വിവാഹപന്തൽ ഒരുക്കിയത്.വീടിനു മുമ്പിലുള്ള വിശാലമായ പറമ്പിലാണു മണ്ഡപം ഒരുങ്ങിയത്.

മികച്ച കർഷകനുളള അവാർഡ് വാങ്ങിയ രമണനെ അറിയാത്തവർ ഗ്രാമത്തിൽ ചുരുക്കമാണ്.അതിനാൽ നാടടച്ചു തന്നെ എല്ലാവരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു.തന്നെയുമല്ല രണ്ടു മക്കളുടെയും വിവാഹം ഒരുമിച്ച് നടത്തുവാണ്.ഇനിയൊരു കല്യാണം ആ കുടുംബത്തിൽ ഇല്ല.

പത്തര കഴിഞ്ഞപ്പോൾ അഭിമന്യുവിന്റെയും അഥർവിന്റെയും ആൾക്കാരെല്ലാം എത്തി.ബന്ധത്തിലുള്ളൊരു പയ്യനാണ് ആങ്ങളയുടെ സ്ഥാനത്ത് നിന്ന് അവരെ സ്വീകരിച്ചത്.ഏഴ് തിരിയിട്ട നിലവിളക്കിൽ തിരി തെളിയിച്ച് നവ വരന്മാരെ കതിർമണ്ഡപത്തിലേക്ക് രാധയും അമ്മായിയും ആനയിച്ചു.

“മക്കളേ” രമണന്റെ വിളിയുടെ അർത്ഥം മനസ്സിലാക്കിയ അവർ വെറ്റിലയിൽ അടക്കയും വെള്ളിരൂപയും വെച്ച് അച്ഛന്റേയും അമ്മയുടേയും ആശീർവാദം തേടി.അവരുടെ കാൽ തൊട്ട് വന്ദിച്ച് എഴുന്നേൽക്കുമ്പോൾ എട്ട് മിഴികളും നിറഞ്ഞിരുന്നു. ബാക്കിയുള്ള മുതിർന്നവർക്ക് കൂടി ദക്ഷിണ കൊടുത്ത ശേഷം നീതിയും നവമിയും അച്ഛന്റെ കൂടെ കതിർമണ്ഡപത്തിലേക്ക് നടന്നു..കൂടെ അമ്മയും ചില ബന്ധുക്കളും ഉണ്ടായിരുന്നു. നാദസ്വരമേളത്തിന്റെ അകമ്പടിയോടെ അവർ അഭിയുടേയും അഥർവിന്റേയും ഇടത് വശത്ത് ഇരുന്നു.കയ്യിലിരുന്ന നിലവിളക്ക് കതിർമണ്ഡപത്തിൽ വെച്ചു.

സ്വർണ്ണക്കരയുളള കസവു മുണ്ടും ക്രീം കളർ ഷർട്ടുമായിരുന്നു വരന്മാരുടെ വേഷം. നീതിയും നവമിയും സ്വർണ്ണക്കരയുടെ നൂലിഴകൾ ചേർന്ന പട്ടുസാരിയും അതിനു ചേർന്ന ബ്ലൗസും ധരിച്ചിരുന്നു.

മുഹൂർത്തം ആയെന്ന് ഓർമ്മിപ്പിച്ചു നാദസ്വരം ഉയർന്നു.ക്ഷേത്രത്തിൽ പൂജിച്ച മാംഗല്യസൂത്രമെടുത്ത് പൂജാരി അഭിയുടേയും അഥർവിന്റേയും കയ്യിൽ കൊടുത്തു. അവരത് തങ്ങളുടെ വധുക്കളുടെ കഴുത്തിൽ ചാർത്തി.വരന്മാരുടെ കയ്യിൽ നിന്ന് പുടമുറി ഏറ്റുവാങ്ങി.ശേഷം വരന്മാർ തങ്ങളുടെ ഇണകളുടെ സീമന്തരേഖകളിൽ സിന്ദൂരം ചാർത്തി.അതു കഴിഞ്ഞു പരസ്പരം മാല അണിയിച്ച ശേഷം അവർ എഴുന്നേറ്റു.

രമണൻ അഭിയുടെ വലത് കയ്യിൽ നീതിയുടെ വലത് കരങ്ങൾ വെറ്റിലയോടൊപ്പം ചേർത്തു വെച്ചു. അതുപോലെ അഥർവിന്റെയും നവമിയുടെയും കൈകളും.

വരന്മാർ നൽകിയ മന്ത്രകോടിയോടൊപ്പം അവർ നീട്ടിയ കരങ്ങൾ ഗ്രഹിച്ചു നിലവിളക്കിനെ സാക്ഷിയാക്കി കതിർമണ്ഡപത്തിനു മൂന്നു ചുറ്റും വലം വെച്ചു.ശേഷം അവർ ക്യാമറകളുടെ മിന്നുന്ന ലോകത്തിലായി.

തിരക്കുകൾ ഒഴിവാക്കി വധൂവരന്മാർ സദ്യ കഴിക്കാൻ കയറി.നീതിയും നവമിയും വെള്ളപ്പുടവ ധരിച്ചിരുന്നു. പട്ടുസാരി മാറ്റിയട്ട്.

അടുത്തടുത്താണ് നാലുപേരും ഇരുന്നത്.. ചോറ്, സാമ്പാര്, പരിപ്പ്, അവിയല്, കാളന്, തോരന്, പച്ചടി, കിച്ചടി, ഓലന്, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങൾ ഉണ്ടായിരുന്നു സദ്യക്ക്..

സദ്യ കഴിഞ്ഞു നവവരന്മാരുടെ വീട്ടിലേക്ക് യാത്രയാകാനായി സമയം ആയപ്പോഴേക്കും വരന്മാർ നൽകിയ മന്ത്രകോടി അണിഞ്ഞു.

യാത്ര ചോദിച്ചു പിരിയുന്ന സമയത്ത് മിഴികൾ പരസ്പരം ഈറനണിഞ്ഞു.കാറിൽ കയറുമ്പോഴേക്കും കണ്ണുകൾ അനുസരണയില്ലാതെ ഒഴുകി തുടങ്ങി. അകന്ന് പോകുന്ന കാറിനെ നോക്കി രമണനും രാധയും ഒറ്റപ്പെട്ടതു പോലെ നിന്നു.

“പൂർണ്ണ ചന്ദ്രൻ പൊടുന്നനെ കാർമേഘത്തിൽ മറഞ്ഞത് പോലെയായി അവരുടെ മനസ്സ്…..

(തുടരും)

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27

നവമി : ഭാഗം 28

നവമി : ഭാഗം 29

നവമി : ഭാഗം 30

നവമി : ഭാഗം 31

നവമി : ഭാഗം 32

നവമി : ഭാഗം 33

നവമി : ഭാഗം 34

നവമി : ഭാഗം 35

നവമി : ഭാഗം 36

നവമി : ഭാഗം 37

നവമി : ഭാഗം 38

നവമി : ഭാഗം 39

നവമി : ഭാഗം 40