Sunday, December 22, 2024
Novel

നവമി : ഭാഗം 32

എഴുത്തുകാരി: വാസുകി വസു


എനിക്കൊരാളെ ഇഷ്ടമാണ്.. ചേച്ചിയുടെ ക്ലാസിൽ പഠിക്കുന്ന അഥർവിനെ. അച്ഛനും അമ്മക്കും സമ്മതമാണെങ്കിൽ ഞങ്ങളുടെ വിവാഹം നടത്തി തരണം”

രമണൻ ഒന്നും മിണ്ടിയില്ല.അതോടെ നീതിക്കും നവമിക്കും ആശങ്കയേറി.അവരെ മുൾ മുനയിൽ നിർത്തി അയാൾ പൊട്ടിച്ചിരിച്ചു.

“അതിനെന്താ അച്ഛനു പൂർണ്ണ സമ്മതമാണ്. പഠിത്തം കഴിഞ്ഞിട്ട് അവൻ വരട്ടെ.എന്തായാലും നവമി മോൾ കണ്ടെത്തിയ ചെറുക്കൻ മോശമാകില്ലെന്ന് എനിക്ക് ഉറപ്പാണ്”

അച്ഛന്റെ സമ്മതം ലഭിച്ചതോടെ നവമിക്ക് ആശ്വാസമായി..

“പഠിത്തം കഴിഞ്ഞ് നിന്നെ പട്ടിണിയില്ലാതെ നോക്കാൻ എനിക്ക് കഴിയുമെന്ന് ഉറപ്പ് വരുന്ന നിമിഷം ഈ കഴുത്തിൽ താലി ചാർത്തും”

“കൂലിപ്പണിയായാലും സാരമില്ല മോനേ..നിന്റെ കെട്ടിയവളായി ഉള്ളതും കൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തു ജീവിച്ചോളാം” അഥർവിനോട് പറഞ്ഞത് ലജ്ജയോടെ അവളോർത്തു..

ജോലിയിൽ ജോയിൻ ചെയ്ത അഭിമന്യുന് പുതിയ സ്ഥലവുമായി പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല.എന്നിട്ടും പിടിച്ചു നിൽക്കാൻ ശ്രമിച്ചു.

അവിടെ തന്നെ ഒരുചെറിയ വീട് സഹപ്രവർത്തകന്റെ സഹായത്താൽ വാടകക്ക് എടുത്തിരുന്നു.

ഭക്ഷണമൊക്കെ വെച്ചു കഴിക്കാൻ പൊതുവേ മടിയുളള അഭി ഹോട്ടലിനെ ശരണം പ്രാപിച്ചു.

ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്ക് പോകും‌.കഴിവതും നീതിയെ കാണാതിരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒരുദിവസം ഫോൺ ചെയ്യുന്നതിനിടയിൽ ജോബ് റിസൈൻ ചെയ്യുന്നത് സൂചിപ്പിച്ചു.

“ദേ..ജോലി കളഞ്ഞാൽ ഞാൻ തൂങ്ങിച്ചാകും”

നീതിക്കിപ്പോൾ പഴയതുപോലെ നാണവും പേടിയില്ല അഭിയുമായി സംസാരിക്കാൻ. പഴയ നീതിയിൽ നിന്ന് അവളൊരുപാട് മാറി.

അവളുടെ സ്വഭാവം മാറുന്നതിൽ നവമി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയത് അഭിയാണ്.

അവനോടൊത്തുളള ഓരോ നിമിഷങ്ങളും അവൾക്ക് സന്തോഷമേകി.

“എന്റെ പൊന്നേ ചതിക്കല്ലേ.നിന്റെ മനസ്സ് അറിയാൻ ചോദിച്ചതാണ്.പോലീസ് പണി വെറുതെ കിട്ടിയതല്ല കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെയാണ്”

‘ഓ.. അതോർത്താൽ നന്ന്”

“ഹും ഓർമ്മയുണ്ട്.നിന്നെ ദിവസവും കാണാനുള്ള കൊതികൊണ്ട് പറഞ്ഞതാടീ”

നീതിക്ക് അഭിയുടെ മനസ്സ് അറിയാം‌.അവനെ കാണണമെന്ന് അതിയായ ആഗ്രഹം അവൾക്കുമുണ്ട്.

പക്ഷേ ജീവിതമെന്നത് എല്ലാ ആഗ്രഹങ്ങളും നടക്കുകയില്ല.ചിലതൊക്കെ മനസ്സിൽ അടക്കം ചെയ്യുക. തന്നെ വേണം..

“സാരമില്ല ഏട്ടാ രണ്ടു മാസമെന്നൊക്കെ പറയുന്നത് കണ്ണടച്ച് തുറക്കുന്നതു പോലെയങ്ങ് പോകും.പിന്നെ ഇപ്പോൾ കാണിക്കുന്ന സ്നേഹം വിവാഹം കഴിഞ്ഞും കാണണം”

അവസാന വാചകം അവൾ തന്നെയൊന്ന് ഇരുത്തിയതാണെന്ന് അവന് മനസ്സിലായി.

“കല്യാണം കഴിയട്ടെടീ…അത് കഴിഞ്ഞു പറഞ്ഞാൽ മതി.. ശരി ഇന്നത്തെ രാവിലത്തെ ടൈം കഴിഞ്ഞു. ഇനി നൈറ്റിൽ.”

അഭി ഫോൺ വെച്ചിട്ടും നീതി അതും പിടിച്ചു കുറച്ചു സമയം അങ്ങനെ ഇരുന്നു.അഭിക്ക് ഡ്യൂട്ടിക്ക് പോകാൻ സമയമായി. ആൾ പോയിട്ട് ഇന്നേക്ക് ഒരുമാസം കഴിഞ്ഞു. ശനിയാഴ്ച രാത്രിയിൽ തിരികെ വരും.അവളോർത്തു..

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

അക്ഷരെയും കൂട്ടു പിടിച്ചാണ് അഥർവ് വീട്ടിൽ നവമിയുടെ കാര്യം അവതരപ്പിച്ചത്.

ഒരുപൊട്ടിത്തെറിയാണ് അവൻ പ്രതീക്ഷിച്ചിരുന്നത്.എങ്കിലും അത് ഉണ്ടാകാഞ്ഞതിൽ അവൻ അത്ഭുതപ്പെട്ടു.

അച്ഛനും അമ്മയും ചിരിക്കുകയാണ് ചെയ്തത്.അഥർവിനത് അമ്പരപ്പായിരുന്നു.

“ഞങ്ങൾ കരുതി വിവാഹം ഞങ്ങളെ പോലും അറിയിക്കാതെ നവിയെ വിളിച്ചു കൊണ്ട് ഇങ്ങു വരുമെന്ന്” പറഞ്ഞിട്ട് അഥർവിന്റെ അച്ഛൻ പൊട്ടിച്ചിരിച്ചു.

താൻ നവിയുടെ പേര് പോലും പറഞ്ഞില്ല.ഒരു പെൺകുട്ടിയെന്നേ സൂചിപ്പിച്ചുള്ളൂ.ഇവരെങ്ങനെ പേരറിഞ്ഞു.അവന് ആശ്ചര്യമായി.അക്ഷരയുടെ മുഖത്തും ചിരി വന്നു.

“ഡാ ഇവളെപ്പോലൊരു ചങ്ക് കൂടെയുണ്ടെങ്കിൽ നീ പോലുമറിയാതെ നിന്റെ കാര്യങ്ങളെല്ലാം ഓക്കേയായിരിക്കും”

അഥർവിന് അപ്പോഴാണ് കത്തിയത്.അക്ഷര തനിക്ക് മുമ്പേ എല്ലാം വീട്ടുകാരെ അറിയിച്ചിരിക്കുന്നു.അവന് അവളോട് റെസ്പെക്റ്റ് കൂടി. നന്ദിയോടെ അവളെ നോക്കി.

“മോനേ നീ പോലും അറിയാത്ത മറ്റൊന്ന് കൂടിയുണ്ട്” എന്തെന്ന് അർത്ഥത്തിൽ അഥർവ് അച്ഛനെ നോക്കി.

“നവിയോട് നിനക്ക് തോന്നിയ ഇഷ്ടം അന്നു മുതലുളളതെല്ലാം ഇന്നുവരെയുളളതെല്ലാം അക്ഷരമോൾ ഞങ്ങളെ അറിയിച്ചിട്ടുണ്ട്. നവിയുടെ ഫോട്ടോ ഉൾപ്പെടെ.

ഞങ്ങൾക്ക് അവളെ ഇഷ്ടമായി.ഇനി ചടങ്ങ് നടത്തി വെക്കാൻ ഞങ്ങൾ ഒരുക്കമാണ്.എക്സാം കഴിഞ്ഞു അത്യാവശ്യം തെറ്റില്ലാത്തൊരു ജോലി നേടിയെടുക്കാൻ ശ്രമിക്ക്”

അച്ഛന്റെ വാക്കുകൾ ശ്രദ്ധയോടെ അവൻ കേട്ടിരുന്നു.

“സ്വത്തുക്കൾ മുഴുവനും നിനക്കുളളതാണെങ്കിലും ഒരുപെണ്ണിനെ പോറ്റാൻ സ്വന്തമായി അദ്ധ്വാനിക്കുന്നതിന്റെ സുഖമൊന്ന് വേറെയാണ്” അഥർവിനും അതുതന്നെ ആയിരുന്നു ലക്ഷ്യം.

ചെറുതെങ്കിലും സ്വന്തമായിട്ടൊരു ജോബ്.അതിൽ നിന്ന് കിട്ടുന്ന പണം കൊണ്ട് അവളെ സംരക്ഷിക്കണം.

“എല്ലാം അച്ഛൻ പറയുന്നത് പോലെ..എക്സാമിന് ഒരുമാസം കൂടിയേയുള്ളൂ.അതുകഴിഞ്ഞ് നല്ലൊരു ജോബ് തേടാം” അവന്റെ വാക്കുകളിൽ ആത്മവിശ്വാസം കലർന്നിരുന്നു.

“വരുന്ന ഞായറാഴ്ച നമുക്ക് പെണ്ണിന്റെ വീട്ടിലേക്ക് പോകാം. എല്ലാം പറഞ്ഞു ഉറപ്പിക്കാം.നിനക്ക് ജോലി കിട്ടിയാൽ വിവാഹം”

“അതുമതി അച്ഛാ” അഥർവ് കൂടുതൽ ഹാപ്പിയായി.

അക്ഷര യാത്ര പറഞ്ഞു പോകാനിറങ്ങി.പിന്നാലെ അഥർവും ചെന്നു.

“താങ്ക്സ് ഡീ”

“അത് നിന്റെ കയ്യിൽ വെച്ചേക്ക് മരപ്പട്ടി.എനിക്കും ഹൃദ്യക്കും പാർട്ടി നടത്തിയാൽ മതി”

“സമ്മതിച്ചു.. എപ്പോൾ വേണമെങ്കിലും പറഞ്ഞാൽ മതി” അക്ഷരയോടായി അഥർവ് പറഞ്ഞു.

“ഡാ കോപ്പേ.. നീയൊന്നും ചെയ്യണ്ടാ.നീയും നവിയും ഒന്നിക്കണം‌.ഞങ്ങൾക്ക് അത്രയും മതി.അവൾ നല്ലൊരു പെൺകുട്ടിയാണ്.

നവിയെ പോലെയൊരു പെണ്ണിനെ നിന്റെ ലൈഫിൽ കിട്ടില്ല” അവൾ പറയാതെ തന്നെ അവനറിയാം..നവമിയെ കുറിച്ച്. അവളെപ്പോലെ ഒരെണ്ണം വളരെയധികം കാണില്ലെന്ന്..

💃💃💃💃💃💃💃💃💃💃💃💃💃💃💃🏻

“ചേച്ചിയെന്താ ഫോണും പിടിച്ചു ഉറങ്ങുകയാണോ” നവമിയുടെ ചോദ്യം കേട്ടാണ് നീതി ചിന്തിയിൽ നിന്നും ഉണർന്നത്. ഫോൺ കട്ട് ചെയ്ത് ഓരോന്നും ആലോചിച്ചു അങ്ങനെ നിന്നുപോയി.

“അഭിയേട്ടൻ ഫോൺ വിളിച്ചിട്ട് വെച്ചതേയുള്ളൂ” ചമ്മലോട് നീതി പറഞ്ഞു.

“ഉവ്വ് ഉവ്വ് നടക്കട്ടെ”

“ഒന്ന് പോടീ കണ്ണടച്ച് പാല് കുടിച്ചാൽ ആരും ഒന്നും അറിയില്ലെന്നാണോ കരുതുന്നത്”

നവമിയും അഥർവും തമ്മിൽ മിക്കപ്പോഴും ഫോൺ ചെയ്തു സംസാരിക്കാറുണ്ട്.അതുവെച്ചാണ് നീതി കളിയാക്കിയതും.

നവമിയെന്തോ തിരിച്ച് പറയാനൊരുങ്ങിയ സമയത്താണ് അവളുടെ മൊബൈൽ ബെല്ലടിച്ചത്.അഥർവ് കാളിങ്ങ്.നവി ഫോണുമായി മുറ്റത്തേക്കിറങ്ങി.

“എന്താ ഡാ..കുറച്ചു മുമ്പല്ലേ വിളിച്ചത്.പിന്നെന്താ” കാതോട് മൊബൈൽ ചേർത്തു പിടിച്ചു.

“ഡീ വീട്ടിൽ സമ്മതിച്ചു. നമ്മുടെ കാര്യം തീരുമാനമായി”

“ഇത്ര പെട്ടെന്ന് സമ്മതിച്ചോ?” അവൾക്ക് ആശ്ചര്യമായി.

പെട്ടെന്ന് വീട്ടിൽ സമ്മതിക്കുമെന്ന് സംശയം ഉണ്ടെന്നും പതിയെ വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്താമെന്നും ആയിരുന്നു നവിയോട് അഥർവ് മുമ്പ് പറഞ്ഞിരുന്നത്.അവൾക്ക് അത് സമ്മതമായിരുന്നു.

കാരണം വീട്ടുകാരെ പിണക്കിയട്ട് ഒന്നിനും നവിക്ക് താല്പര്യമില്ല.സന്തോഷത്താലൊന്ന് തുള്ളിച്ചാടാൻ നോക്കിയെങ്കിലും അവളതടക്കി പിടിച്ചു.

“ഹൊ..രക്ഷപ്പെട്ടു.. അങ്ങനെ ആ കടമ്പയും കടന്നു” അവൾക്ക് ആശ്വാസം അനുഭവപ്പെട്ടു.

“വരുന്ന ഞായറാഴ്ച ഞങ്ങൾ വീട്ടിലേക്ക് വരും.അച്ഛൻ നിന്റെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞോളും”

“ശരിയെടാ” ഫോൺ വിളി അവസാനിപ്പിച്ചിട്ട് നവമി നീതിക്ക് അരികിലെത്തി. ഇന്ന് കോളേജ് അവധി ആയതിനാൽ പോകണ്ടാ.അതിനാൽ രണ്ടും വീട്ടിലുണ്ട്.

“ചേച്ചി സക്സ്സസ്” നവമി ഉദ്ദേശിച്ചത് നീതിക്ക് പെട്ടെന്ന് കത്തി.

“അങ്ങനെ എന്റെ അനിയത്തിയുടെയും പ്രണയ സാക്ഷാക്കാരം പൂവണിഞ്ഞു” നീതി പറഞ്ഞതും അവളിലൊരു പുഞ്ചിരിയൂറി.

“അച്ഛന്റെ അടുത്ത് ഒന്ന് സൂചിപ്പിച്ചേക്ക്”

“എനിക്ക് വയ്യ..ചേച്ചി പറഞ്ഞാൽ മതി”

“ശരി.ഞാൻ ചേച്ചിയായി പോയില്ലേ” അങ്ങനെ പറഞ്ഞിട്ട് നീതി രമണന്റെ അടുത്ത് ചെന്നു അഥർവ് വിളിച്ച കാര്യം സംസാരിച്ചു.രമണൻ ഒന്ന് ചിരിച്ചു.അവൾക്ക് അതിന്റെ അർത്ഥം മനസ്സിലായില്ല.

“അഥർവിന്റെ അച്ഛൻ വിളിച്ചിട്ട് ഇപ്പോൾ വെച്ചതേയുള്ളൂ”

അപ്പോൾ അതാണ് അച്ഛൻ ചിരിച്ചതിന്റെ കാരണമെന്ന് അവൾക്ക് മനസ്സിലായി.

“ഞായറാഴ്ച അവര് വരട്ടെ നവിയുടെ കാര്യത്തിലും തീരുമാനം ആയാലേ എനിക്ക് സമാധാനമുള്ളൂ.രണ്ടു പേരുടെയും വിവാഹം ഒരുമിച്ച് നടത്താനായിരുന്നു ആഗ്രഹം” അയാൾ നെടുവീർപ്പെട്ടു.

“ഞാൻ പോയാലും അവൾ ഇവിടെ കാണുമല്ലോ അച്ഛാ.

ഒരുമിച്ച് വിവാഹം നടന്നാൽ ഞങ്ങൾ രണ്ടു പേരും ഒരുപോലെ ഇറങ്ങുമ്പോൾ അച്ഛനും അമ്മക്കും കൂടുതൽ വിഷമമാകും” മകൾ പറഞ്ഞത് ശരിയാണ്.

ഒരാളുടെ വിവാഹം നടന്നാലും മറ്റൊരാൾ കുറച്ചു നാളെങ്കിലും ഇവിടെ കാണുമല്ലോ അത് തന്നെ വലിയ ആശ്വാസം..

💃💃💃💃💃💃💃💃💃💃💃💃💃💃

ദിവസങ്ങൾ പെട്ടെന്ന് കൊഴിഞ്ഞു വീണു.ശനിയാഴ്ച ഉച്ച ആയപ്പോഴേക്കും അഭിമന്യു ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് തിരിച്ചു.ഞായറാഴ്ച അഥർവിന്റെ വീട്ടിൽ നിന്ന് അവർ വരുന്നത് നീതി വിളിച്ചു അറിയിച്ചിരുന്നു.

ഭാവി അമ്മായിയപ്പൻ വീട്ടിലും അറിയിച്ചതിനാൽ കുടുംബസമേതം പോകാൻ തീരുമാനിച്ചു.

വൈകുന്നേരം ആയപ്പോൾ അഭി വീട്ടിലെത്തി. നാളത്തെ ചടങ്ങിനെ കുറിച്ചുള്ള ആലോചന ആയിരുന്നു രാത്രി ഭക്ഷണം കഴിഞ്ഞിട്ട് അവരെല്ലാം ഒരുമിച്ച് ഇരുന്ന്..

“എന്താടാ നവമി മോൾക്ക് കൊടുക്കുന്നത്” തുളസിയുടെ ചോദ്യം അവനോട് ആയിരുന്നു.

നവമിക്ക് എന്താണ് കൊടുക്കുന്നതെന്നാണ് അവനും ആലോചിച്ചത്.എന്ത് നൽകിയാലും നഷ്ടമില്ല.നീതിയുടെ അനിയത്തി എന്നതിനെക്കാൾ ഉപരി അനിയത്തി കൂടിയാണ് നവമി.

“അച്ഛാ നമ്മുടെ ഗിഫ്റ്റായിട്ട് ഒരുമാല,രണ്ടു വള,ഒരുജോഡി കമ്മൽ.ഒരുമോതിരം.ഇത്രയും ഇരിക്കട്ടേ” സിദ്ധാർത്ഥനും തുളസിക്കും അത് സമ്മതം ആയിരുന്നു.

“നവിക്ക് ഗിഫ്റ്റ് നൽകുമ്പോൾ നീതിക്കും കൊടുക്കാൻ മറക്കരുത്” തുളസി അവനെ ഓർമ്മിപ്പിച്ചു. അമ്മ പറഞ്ഞില്ലെങ്കിലും ഇത്രയും തന്നെ നീതിക്കും സമ്മാനിക്കണമെന്ന് അഭി കണക്ക് കൂട്ടിയതാണ്.

ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് ചടങ്ങ്.ഉച്ചയായതിനാൽ സദ്യയാണ് ഒരുക്കുന്നത്. രാവിലെ അങ്ങോട്ട് പോകുമ്പോൾ വാങ്ങാമെന്നും തീരുമാനം ആയതോടെ ആ ചർച്ച അവിടെ അവസാനിച്ചു.

രാത്രിയിൽ നീതിയെ വിളിച്ചപ്പോൾ ഗിഫ്റ്റിന്റെ കാര്യം അഭി സൂചിപ്പിച്ചില്ല.സർപ്രൈസ് ആയിരിക്കട്ടെയെന്ന് കരുതി.അവർ അവരുടേതായ ലോകത്തിലേക്കായി.

കുറച്ചു മാറി നവിയും ഫോണും പിടിച്ചിരുപ്പുണ്ട്.അഭി ഇടക്ക് വന്നപ്പോൾ പുതിയൊരു ഫോൺ വാങ്ങി നീതിക്ക് നൽകിയിരുന്നു..

പിറ്റേന്ന് ഞായറാഴ്ച.. നവിയുടെയും അഥർവിന്റെയും പെണ്ണുകാണലിനൊപ്പം മോതിരം ഇടീൽ ചടങ്ങ് കൂടിയാണ്.അഥർവും കുടുംബവും പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ എത്തിയിരുന്നു. കൃത്യസമയത്ത് അഭിയുടെ അച്ഛനും അമ്മയും അവിടെ ചെന്നു.

ഗിഫ്റ്റ് വാങ്ങിയട്ട് താനങ്ങ് എത്തിക്കൊളളാമെന്ന് അഭിമന്യു പറഞ്ഞിരുന്നു. അവൻ തന്റെ ബുളളറ്റിലാണ് യാത്ര തിരിച്ചത്.

ചടങ്ങ് തുടങ്ങാൻ സമയമായി. എന്നിട്ടും അഭി എത്താഞ്ഞതിൽ എല്ലാവർക്കും പരിഭ്രാന്തിയേറി.ഫോൺ വിളിച്ചിട്ട് കൂടി സ്വിച്ച്ഡ് ഓഫ് എന്നാണ് മറുപടി. അവരാകെ വിഷമിച്ചു ‌.

അങ്ങനെ ഇരിക്കുമ്പോൾ നീതിയുടെ ഫോണിലേക്ക് അപരിചിതമായൊരു കോളെത്തി.അത് അറ്റൻഡ് ചെയ്തതും അവളാകെ വിയർത്തു പോയി.നീതി ഞെട്ടുന്നത് കണ്ട് എല്ലാവരും അമ്പരന്നു..

“എന്ത് പറ്റി മോളേ” അച്ഛന്റെ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെയൊരു നിലവിളി നീതിയിൽ നിന്ന് ഉയർന്നു.

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27

നവമി : ഭാഗം 28

നവമി : ഭാഗം 29

നവമി : ഭാഗം 30

നവമി : ഭാഗം 31