Friday, April 26, 2024
Novel

അനു : ഭാഗം 32

Spread the love

എഴുത്തുകാരി: അപർണ രാജൻ

Thank you for reading this post, don't forget to subscribe!

ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ടു കൊണ്ടാണ് അനു രാവിലെ കണ്ണ് തുറന്നത് .. ഇതാരാ രാവിലെ ????? കിടക്കയിൽ നിന്നും എഴുന്നേറ്റു കൊണ്ടു അനു തന്റെ ഫോൺ എടുത്തു നോക്കി . കരൺ ……. ആഹ് ……… ഇന്നലത്തെ കാര്യങ്ങൾ കാർന്നോര് അങ്ങനെ തന്നെ വിസ്തരിച്ചു കൊടുത്തിട്ടുണ്ടാകും … കാൾ എടുക്കണോ ???? വേണ്ട …… എനിക്ക് വയ്യ രാവിലെ തന്നെ ഹിന്ദിയിൽ തെറി കേൾക്കാൻ …… ഫോൺ സൈലെന്റിൽ ഇട്ടു കൊണ്ടു അനു എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടന്നു .

✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ മാധവി കൊണ്ടു വച്ച അപ്പവും കടല കറിയും തിന്നുക്കൊണ്ടിരിക്കുന്നതിനിടയിലാണ് , വിശ്വ കൈ വരിയിൽ പിടിച്ചു കൊണ്ടു ഒറ്റ കാലിൽ ചാടി ചാടി താഴേക്ക് ഇറങ്ങി വരുന്ന അനുവിനെ കണ്ടത് . ഇവളി വയ്യാത്ത കാലും വച്ചോണ്ട് എന്തിനാ ഇപ്പോൾ താഴേക്ക് വരുന്നത് ???? വല്യമ്മയുടെ കാര്യം ഞാൻ നോക്കിക്കോളാമെന്ന് ഇന്നലെ രാത്രി പറഞ്ഞതാണല്ലോ ???? എന്നിട്ടാണോ ഇവൾ ഈ വയ്യാത്ത കാലും വച്ചോണ്ട് ഈ സ്റ്റെപ്പിൽ കൂടി ചാടി ചാടി വരുന്നത് ? അതെങ്ങനെയാ പറഞ്ഞാൽ വല്ലോം കേൾക്കോ ??? മൂക്കും കുത്തി താഴെ കിടന്നാൽ ആവും ഇതിന്റെ തലയിൽ കയറാ ……. . . . . . . “വല്യമ്മയുടെ മുറിയിലേക്ക് അല്ലെ തനിക്ക് പോകേണ്ടത് ????? “

വിശ്വയുടെ ശബ്ദം കേട്ടതും അനു നേരെ നോക്കി . തന്റെ മുന്നിൽ യൂണിഫോമിൽ നിൽക്കുന്ന വിശ്വയെ കണ്ടതും അനുവിന്റെ നെറ്റി ചുളിഞ്ഞു . കാക്കിക്ക് സസ്പെൻഷനോ , മറ്റോ അല്ലായിരുന്നോ ??? ഇത്ര പെട്ടന്ന് തീർന്നോ ???? വിശ്വയുടെ സസ്പെൻഷനെ പറ്റി ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് , അനുവിന് നേരെ വിശ്വ തന്റെ കൈ നീട്ടിയത് . “വാ ……. ” അനുവിന്റെ നേരെ കൈ നീട്ടി കൊണ്ടു വിശ്വ പറഞ്ഞതും , അനു എന്തിനാ എന്ന രീതിയിൽ വിശ്വയുടെ മുഖത്തേക്ക് നോക്കി . “വല്യമ്മയുടെ മുറി വരെ നീ ഇങ്ങനെ ചാടി ചാടി പോകാനാണോ ഭാവം ……… ” പുരികം പൊക്കി കൊണ്ട് വിശ്വ ചോദിച്ചതു കേട്ട് , ഓ അങ്ങനെ എന്ന രീതിയിൽ അനു മുഖം തിരിച്ചു . വിശ്വേശ്വർ പൂജാരി …..

വിശ്വയുടെ യൂണിഫോമിൽ നോക്കി കൊണ്ട് അനു പതിയെ വായിച്ചു . കൊള്ളാം ….. ഇടി വെട്ട് പേര് …. എന്നാലും ഈ പൂജാരി എന്താ സംഭവം ….. ഇനി അച്ഛന് മണിയടി തന്നെയാണോ പണി ???? അവന്റെ നെയിം പ്ലേറ്റിലേക്ക് നോക്കി കൊണ്ട് അനു , വിശ്വയുടെ മുഖത്തേക്ക് നോക്കി . പേരിന്റെ ഗുമ്മൊന്നും പക്ഷേ ആളിനില്ല …. . . . . . . . . ഗൗരിയുടെ മുറിക്കു മുന്നിലെത്തിയതും വിശ്വ അനുവിന്റെ മുഖത്തേക്ക് നോക്കി . അകത്തേക്ക് കൊണ്ട് ചെന്നാക്കണോ , അതോ ഇവിടെ ഇറക്കിയാൽ മതിയോ എന്ന ഭാവത്തിൽ നിൽക്കുന്ന വിശ്വയെ കണ്ടതും അനു ചെറുതായി നിശ്വസിച്ചു . “ഇവിടെ വായേം പൊളിച്ചു നിൽക്കാതെ അകത്തേക്ക് കൊണ്ടാക്കടോ …. ” വിശ്വയുടെ നെഞ്ചിൽ കൈ കൊണ്ട് തട്ടി കൊണ്ട് അനു പറഞ്ഞു . . . . . . . . . . “

ആ കുട്ടിക്ക് ഇപ്പോൾ എങ്ങനെ ഉണ്ട് മാധവി ചേച്ചി , വിശുനെ വിളിച്ചു ചോദിച്ചായിരുന്നോ ??? ” മാധവി എടുത്തു കൊടുത്ത ഡ്രസ്സ്‌ വാങ്ങി കൊണ്ട് ഗൗരി അവരോട് ചോദിച്ചു . അനുവെന്ന് കേട്ടതെ മാധവിയുടെ മനസ്സിൽ തെളിഞ്ഞു വന്നത് ഇന്നലെ രാത്രി താൻ കണ്ട കാഴ്ചയാണ് . “ഇന്നലെ തന്നെ വന്നു കയറിയല്ലോ ??? ഗൗരി കൊച്ചു അറിഞ്ഞില്ലേ ??? ” വലിയ താല്പര്യമില്ലാത്ത രീതിയിൽ പറഞ്ഞു കൊണ്ട് മാധവി ബാത്‌റൂമിലേക്ക് കയറി . അനുവിന് വയ്യാതെ ഇരിക്കുകയായത് കൊണ്ട് ഇന്ന് തനിക്കായിരിക്കും ഗൗരിയുടെ കാര്യങ്ങൾ ഒക്കെ നോക്കേണ്ടി വരുകയെന്ന് മാധവിക്ക് നേരത്തെ തന്നെ അറിയാമായിരുന്നു .

അത് കൊണ്ട് തന്നെ രാവിലെ തന്നെ ഗൗരിക്ക് വേണ്ട മരുന്നും കാര്യങ്ങളും എല്ലാം മാധവി നേരത്തെ തന്നെ തയ്യാറാക്കി വച്ചിരുന്നു . ഗൗരിയെ വിളിക്കാൻ വേണ്ടി പുറത്തേക്ക് വന്നപ്പോഴാണ് മാധവി , ഗൗരിയുമായി സംസാരിക്കുന്ന അനുവിനെ കണ്ടത് . “കുട്ടി എന്താ ഹോസ്പിറ്റലിൽ നിന്ന് നേരത്തെ വന്നത് ??? റസ്റ്റ്‌ എടുക്കാൻ ഡോക്ടർ പറഞ്ഞതല്ലായിരുന്നോ ??? ” അനുവിന്റെ തലയിലേക്കും കൈയിലേക്കും നോക്കി കൊണ്ട് ഗൗരി ചോദിച്ചു . ആവലാതി നിറഞ്ഞ ഗൗരിയുടെ ചോദ്യം കേട്ടതും അനുവിന് ചിരിയാണ് വന്നത് . ശങ്കരനെക്കാളും വലിയ ആധിയാണല്ലോ മഹാദേവാ , ഈ ചേച്ചിക്ക് .

“അതോ ഇനി പൈസയെ പറ്റി വല്ലോം ഓർത്തിട്ടാണോ ?? ” താൻ ഒരു സാധാരണ കുടുംബത്തിൽ നിന്നും വരുന്നത് കൊണ്ടാണ് ഗൗരി അങ്ങനെ ഒരു കാര്യം ചോദിച്ചതെന്ന് അനുവിന് മനസ്സിലായെങ്കിലും , എന്തോ വല്ലാതെ ഈർഷ്യ തോന്നി . “അല്ല ……. എനിക്ക് ഹോസ്പിറ്റലിന്റെ സ്മെൽ ഇഷ്ടമല്ല ……. അത് കൊണ്ടാണ് ……. ” കൈയിലിരുന്ന മെഡിസിൻ ബോക്സ്‌ കിടക്കയിലേക്ക് തിരികെ വച്ചു കൊണ്ട് അനു പറഞ്ഞതും , ഗൗരി ഒരെത്തും പിടിയും കിട്ടാത്ത പോലെ അനുവിനെ നോക്കി . ഹോസ്പിറ്റലിന്റെ മണം ഇഷ്ടമല്ലാത്ത ഡോക്ടറോ ???? “എല്ലാവരും അവരോർക്ക് ഇഷ്ടമുള്ള ജോലി അല്ലല്ലോ ചേച്ചി ചെയ്യുന്നത് ??? ” തന്നെ തന്നെ കണ്ണും മിഴിച്ചു നോക്കി നിൽക്കുന്ന ഗൗരിയെ നോക്കി ചിരിച്ചു കൊണ്ട് അനു പതിയെ എഴുന്നേറ്റു .

(തുടരും ……. )

കുറച്ചു നാള് എഴുതാതെ ഇരുന്നു എഴുതിയത് കൊണ്ടാകണം വാക്കുകൾക്ക് ഭയങ്കര പഞ്ഞം … (മറവി കൂടുതൽ ഉള്ള ആളാണ് 😓 , അതാണ് ഇത്രയും ദിവസം ലേറ്റ് ആയതു . ലെങ്ത് കുറവായിരിക്കും …. അടുത്ത partil കൂട്ടാം . നെക്സ്റ്റ് പാർട്ട്‌ രണ്ടു ദിവസം കഴിഞ്ഞു ( എക്സാം എനിക്ക് 18 വരെ ഉണ്ടായിരുന്നു കേട്ടോ …… അത് കൊണ്ട് ഇവിടെത്തെ രണ്ടു അവിടെ അഞ്ചാണ് എന്ന് പറയുമ്പോൾ 19, 20, 21 തീയതി മാത്രം ഉദേശിച്ച് പറയണം 😁😁😁🙏🙏🙏 (സ്റ്റോറേജ് ഫുൾ ആകുന്നത് കൊണ്ട് കുറച്ചു folders ഡിലീറ്റ് ചെയ്ത കൂട്ടത്തിൽ ഇത്രയും നാളും ഞാൻ ഉപയോഗിച്ച പടങ്ങളും പോയ്‌ , അതാണ് പിക് മാറ്റാൻ കാരണം )

അനു : ഭാഗം 1

അനു : ഭാഗം 2

അനു : ഭാഗം 3

അനു : ഭാഗം 4

അനു : ഭാഗം 5

അനു : ഭാഗം 6

അനു : ഭാഗം 7

അനു : ഭാഗം 8

അനു : ഭാഗം 9

അനു : ഭാഗം 10

അനു : ഭാഗം 11

അനു : ഭാഗം 12

അനു : ഭാഗം 13

അനു : ഭാഗം 14

അനു : ഭാഗം 15

അനു : ഭാഗം 16

അനു : ഭാഗം 17

അനു : ഭാഗം 18

അനു : ഭാഗം 19

അനു : ഭാഗം 20

അനു : ഭാഗം 21

അനു : ഭാഗം 22

അനു : ഭാഗം 23

അനു : ഭാഗം 24

അനു : ഭാഗം 25

അനു : ഭാഗം 26

അനു : ഭാഗം 27

അനു : ഭാഗം 28

അനു : ഭാഗം 29

അനു : ഭാഗം 30

അനു : ഭാഗം 31