Monday, November 18, 2024
Novel

മഴപോൽ : ഭാഗം 37

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

അവൾക്കാവശ്യം ചിദ്ധുനെ അല്ലാ കളിക്കാനൊരു കൂട്ടാണ്….. നിങ്ങള് അവൾക്ക് കളിക്കാനൊരു ആളെ കൊടുക്ക്…

കേട്ടതും ഗൗരി ജാള്യതയോടെ കിച്ചുവിനെ നോക്കി… അവൻ ഇരുട്ടുനിറഞ്ഞ മുറ്റത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരിക്കുകയായിരുന്നു….

മനസ്സിൽ നിറഞ്ഞുവന്ന സന്തോഷം എങ്ങോട്ടോ പോയ്‌ മറഞ്ഞു…. തിളക്കം മങ്ങിയ ചിരിയുമായി അമ്മൂട്ടിയെയും എടുത്തവൾ മുറിയിലേക്ക് നടന്നു…….

❇️✳️❇️✳️❇️

രാത്രി ഒത്തിരി വൈകിയും റൂമിലേക്ക് കിച്ചുവിനെ കാണാതായപ്പോളാണവൾ തിരഞ്ഞിറങ്ങിയത്… സ്വിമ്മിംഗ് പൂളിലേക്കുള്ള ബാൽക്കണിയിൽ ചാരി കണ്ണിന്മേൽ വിരൽ ചേർത്തിരിക്കുകയായിരുന്നു അവൻ….

കിച്ചുവേട്ടാ… കിടക്കുന്നില്ലേ…??? അവന്റെ മുടിയിഴകളിലൂടെ വിരലൊടിച്ചുകൊണ്ടവൾ ചോദിച്ചു….
മ്മ്ഹ്….

“”””പേടിയാണോ എന്നെ…???”””” അവന്റെ കണ്ണിൽ നിന്നും വിരലുകൾ അടർത്തി മാറ്റി മുഖം കൈകളിൽ പിടിച്ച് ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഇടറി…..

ഞാനെന്റെ മോളെ സ്നേഹിക്കില്ലാന്ന് തോന്നുന്നുണ്ടോ കിച്ചുവേട്ടന്….?? മൗനമായുള്ള അവന്റെ ഇരുത്തം അവൾക്കുള്ള ഉത്തരമായിരുന്നു….

“‘നമുക്ക് അവള് മതി കിച്ചുവേട്ടാ… എനിക്കെന്റെ മോള് മാത്രം മതി…ഞാൻ അവളെ സ്നേഹിച്ച് ജീവിച്ചോളാം…..”” അവന്റെ മുഖം വയറിലേക്ക് ഇറുകെ പിടിച്ചുകൊണ്ടവൾ പറഞ്ഞു……..

കണ്ണുനീർത്തുള്ളി നിലംപതിച്ചു… വാശിയിൽ അത് തുടച്ചുനീക്കി അവളവനെയും വിളിച്ചെണീപ്പിച്ച് റൂമിലേക്ക് കൊണ്ടുപോയി……

പ്രണയം നിറഞ്ഞ കുറെയേറെ ദിവസങ്ങൾ പിന്നെയും കടന്നു പൊയ്ക്കൊണ്ടിരുന്നു… വാശിയിൽ പരസ്പരം സ്നേഹിച്ച് വീർപ്പുമുട്ടിച്ചും..

കുഞ്ഞു കുഞ്ഞു പിണക്കങ്ങളും ഇണക്കങ്ങളും അമ്മൂട്ടിടെ കുസൃതികളും നിറഞ്ഞ ദിനങ്ങൾ….. ഗൗരിടെ ജീവിതത്തിലെ മനോഹര നിമിഷങ്ങൾ….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ആഹാ കാണണം എന്തൊക്കെയോ പറയാനുണ്ടെന്ന് പറഞ്ഞിട്ട്…..
നീ ഇവിടെ ഇരിക്യാ… ഞാൻ ക്ഷേത്രം മുഴുവനും നോക്കി… നീ തൊഴുതില്ലേ…??
മ്മ്ഹ്… പുറത്തൂന്ന്..

എന്തേ പെണ്ണേ നീ വരാൻ പറഞ്ഞേ…?? എന്തേലുമുണ്ടോ…????

ഗൗരി കുളപ്പടവിൽ കാല്മുട്ടിലെക്ക് മുഖംചേർത്തിരുന്നു….
എന്തുപറ്റി മോളെ…??? എന്തേലും വിഷമം ഉണ്ടോ നിനക്ക്…???

ദയെ…
മ്മ്ഹ്… പറടീ….
“”””ഞാൻ പ്രെഗ്നന്റ് ആണെന്ന് തോന്നുന്നു….”””””

ആഹാ….. എന്നിട്ടാണോടി കോപ്പേ… ഞാനാകെ പേടിച്ചുപോയല്ലോ… എവിടെ ഞാനൊന്ന് തൊട്ട് നോക്കട്ടെ… ഇത് ജൂനിയർ സാരംഗ് ആയിരിക്കും ഉറപ്പ്…

ദയ അവളുടെ വയറിലേക്ക് കൈകൾ വച്ചുകൊണ്ടത് പറഞ്ഞപ്പോൾ ഒരുതുള്ളി കണ്ണുനീർ കയ്യിൽ വന്നു വീണു….

എന്തുപറ്റി ഗൗരീ……???? എന്തിനാ കണ്ണ് നിറഞ്ഞിരിക്കുന്നെ…???
“”കിച്ചുവേട്ടന് പേടിയാണ് എന്നെ…”” അത് പറയുമ്പോ കണ്ണ് മഴപ്പോലെ നിറഞ്ഞൊഴുകി…..
മനസിലായില്ല….

“”എനിക്കും അറിയില്ല ദയെ.. ചിലപ്പോ എനിക്കൊരു കുഞ്ഞുണ്ടായാൽ ഞാനെന്റെ മോളെ മറക്കുമെന്ന് കരുതീട്ടാവും…. അവളൊരാൾ മതിയെന്ന് അന്ന് തീരുമാനിച്ചതാ…. പക്ഷേ ഇപ്പൊ..”””

നീയിത് കിച്ചുവേട്ടനോട് പറഞ്ഞോ..??
മ്മ്ഹ്.. മ്മ്ഹ്… അവള് നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചു…

ചെന്ന് പറയെടി അതൊക്കെ അന്നല്ലേ… ഇപ്പൊ ചിലപ്പോ ഇത് കേട്ടാൽ മൂപ്പർക്ക് സന്തോഷം ആവുമെങ്കിലോ…???

കളയാൻ പറഞ്ഞാലോ ദയെ എന്റെ കുഞ്ഞിനെ…? നിർവികാരതയോടെ ഗൗരി മറുചോദ്യം ചോദിച്ചു…

“”എന്തോ…. എനിക്കെന്റെ കിച്ചുവേട്ടന്റെ കുഞ്ഞിനെ ഈ വയറ്റിൽ ചുമക്കാൻ വല്ലാത്ത മോഹം….. അമ്മൂട്ടി പ്രിയക്കുള്ളിൽ ജന്മം കൊണ്ടപ്പോ അവൾക്ക് കിട്ടിയ സ്നേഹം, കരുതൽ അതൊക്കെ അനുഭവിച്ചറിയാനൊരു കുഞ്ഞു കൊതി…”””

പറഞ്ഞു കഴിയുമ്പോഴേക്കും വീണ്ടും കാൽ മുട്ടിലേക്ക് മുഖം ഒളിപ്പിച്ചുവച്ചിരുന്നു…..

പോട്ടെടി… മോളെ സ്കൂളിൽ പറഞ്ഞയക്കണം കിച്ചുവേട്ടനും പോണം… ഇത് ആരോടേലും പറയാഞ്ഞിട്ട് എനിക്ക് വല്ലാതെ വീർപ്പുമുട്ടുന്നതുപോലെ….അതാ നിന്നെ വിളിച്ചത്….

ഗൗരീ….
മ്മ്ഹ്… നടത്തം നിർത്തി തിരിഞ്ഞുനിന്നവൾ ദയയെ നോക്കി….

പറയണ്ടേടി കിച്ചുവേട്ടനോട്… എത്രനാൾ മറച്ച് പിടിക്കും നീയിത്…??? അല്ലെങ്കിലും മറച്ചു പിടിക്കാൻ പറ്റുന്ന ഒന്നാണോടി ഇത്..?

അവളൊന്ന് ചിരിച്ചു…മറുപടി പറയാതെ ശ്രീ നിലയത്തേക്ക് തിരിച്ചു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

നേരെ അമ്മൂട്ടിക്കരുകിൽ ചെന്നു….നല്ല ഉറക്കത്തിലാണ്… അടുത്തിരുന്ന് അവളെ ഒന്നുകൂടെ ഒന്ന് പുതപ്പിച്ചു…

കുളിമുറിയിൽനിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാം ഒപ്പം നിലാവിന്റെ നീലഭസ്മ കുറിയണിഞ്ഞവളേയും….

നടന്ന് ചെന്ന് കണ്ണാടിക്കുമുന്നിൽ നിന്നു.. സാരീ ഒന്ന് നീക്കി വയറിൽ ഒന്ന് തലോടി…
എന്തിനോ വേണ്ടി കണ്ണുകൾ നിറഞ്ഞു… ബാത്റൂമിന്റെ വാതിൽ തുറന്ന് കിച്ചു പുറത്തേക്കിറങ്ങിയതും… അവള് മുറിയിൽ നിന്നും പോകാൻ തുനിഞ്ഞു….

എന്തുപറ്റി നിനക്ക്…?? ഇതിപ്പോ കുറച്ച് ദിവസായിട്ടോ എന്റെ കാര്യം ഒക്കെ വഴിമുട്ടി നിൽക്കാൻ തുടങ്ങീട്ട്….. കിച്ചു അവളെ ഇറുകെ പിടിച്ചുകൊണ്ടു പറഞ്ഞു…

വിട് കിച്ചുവേട്ടാ… പോവണ്ടേ ഇന്ന്..? ഷർട്ട്‌ ഞാൻ അവിടെ തേച്ച് വച്ചിട്ടുണ്ട്… ഞാൻ മോളെ ഉണർത്തട്ടെ… ഗൗരിടെ ഒഴിഞ്ഞുമാറ്റം അവനെ ഒന്ന് വേദനിപ്പിച്ചു….

❇️✳️❇️✳️❇️

അച്ഛെടെ അമ്മുക്കുട്ടി അച്ഛ പോട്ടെട്ടോ..
മ്മ്ഹ്… മുത്തായി…

ഹാ വൈന്നേരം കൊണ്ടുവരാവേ… അവളെ ഒന്ന് ഉമ്മവച്ചുകൊണ്ട് കിച്ചു ഗൗരിക്കരുകിൽ പോയി……
അവളുടെ നെറ്റിയിൽ ഒന്ന് മുത്തി…..

പതിയെ ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടൻസ് അഴിച്ചു….???…
ഗൗരി അവനെ സംശയത്തോടെ നോക്കി…

രണ്ട് ദിവസമായി ഞാൻ തനിച്ചാ ഇതൊക്കെ ചെയ്യുന്നേ…… അവന്റെ മുഖത്തെ പിണക്കം കണ്ടപ്പോൾ അവള് പുഞ്ചിരിയോടെ അവന്റെ കാല്പാദങ്ങളിലേക്ക് കയറിനിന്ന് സാവധാനം ആ രണ്ട് ബട്ടൻസും ഇട്ടുകൊടുത്തു….

ഇടം കവിളിൽ ഒന്ന് ചുംബിച്ചു… പിന്നെയും തിരിഞ്ഞ് കളിച്ച അവനെ അവളെങ്ങനെയൊക്കെയോ കാറിൽ കയറ്റി വിട്ടു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മൂട്ടിയെ വൈകീട്ട് വിളിച്ച് കൊണ്ടുവരുമ്പഴും ഗൗരിയ്ക്കാകെ അസ്വസ്ഥതയുണ്ടായിരുന്നു….
അമ്മൂട്ടി വിരലിൽ തൂങ്ങി ചിദ്ധുവിന്റെ കാര്യങ്ങൾ പറയുമ്പോഴും ചാടി തുള്ളി നടക്കുമ്പോഴും ഗൗരിടെ മനസ് മറ്റെവിടെയോ ആയിരുന്നു……

“”””അമ്മേ…..”””
മ്മ്ഹ്…

വയ്യേ…??? പാലിൽ ബിസ്ക്കറ്റ് മുക്കി കൊടുക്കുമ്പോളാണത് അമ്മൂട്ടി ചോയ്ച്ചത്…. നിറഞ്ഞ കണ്ണുകളുമായി അവള് അമ്മൂട്ടിയെയുമെടുത്ത് മുറിക്കകത്തേക്ക് നടന്നു……
“””അമ്മേ….”””.

കുറച്ച് നേരം ഗൗരി അമ്മൂട്ടിയെ തന്നെ നോക്കി….. ആ കുഞ്ഞു കൈകൾ എടുത്ത് സാരി നീക്കി വയറിലേക്ക് വച്ചു….. ആത്മനിർവൃതിയോടെ കണ്ണുകളടച്ചു….

വയറു വേദനയാണോ…?? അവിടെ ഒന്ന് തടവിക്കൊണ്ട് സങ്കടത്തോടെ അവള് ചോദിച്ചു…
മ്മ്ഹ്… പുഞ്ചിരിയോടെ ഗൗരിയൊന്ന് മൂളി…

അമ്മയ്ക്കൊരുമ്മ തരുവോ…???
മ്മ്മ്ഹ്ഹ്… തലയാട്ടികൊണ്ട് അമ്മൂട്ടി അവളുടെ വയറിൽ ചുണ്ടമർത്തി…. ഗൗരിയവളെ ഇറുകെ പുണർന്നു……

ഉവ്വാവ് മാറിയോ അമ്മേ…..???
മാറി… ഇപ്പം മാറിട്ടോ…. അവളെ തുരുതുരെ ചുംബിച്ചുകൊണ്ട് ഗൗരി പറഞ്ഞു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

എന്തെങ്കിലും ഒന്ന് കഴിക്ക് മോളെ…..
എന്തുപറ്റി നിനക്ക് സുഖല്യേ….???

ഒന്നൂല്യ ഉഷാമ്മേ ഒരു തലവേദനപോലെ.. എനിക്ക് വേണ്ടാ നിങ്ങള് കഴിക്ക്… ഞാൻ മോളെ ചെന്നൊന്ന് ഉറക്കട്ടെ….

കിച്ചുവും ഉഷയും അവളെ നോക്കി ഇരുന്നു… അവൻ കഴിച്ച് കഴിഞ്ഞ് റൂമിൽ വരുമ്പോ അമ്മൂട്ടിയെയും കെട്ടിപിടിച്ച് ഗൗരി ഉറക്കം പിടിച്ചിരുന്നു…. ലൈറ്റണച്ചവൻ ഗൗരിക്കരുകിൽ വന്ന് കിടന്നു…..

കുറച്ച് നേരം ശാന്തമായി ഉറങ്ങുന്ന അവളെത്തന്നെ ശ്രദ്ധിച്ചു… പിന്നേ എപ്പഴോ ഉറക്കം പിടിച്ചു…..
അടച്ചു പിടിച്ച കൺപോളകൾ വലിച്ചു തുറന്നവൾ അവന്റെ കയ്യെടുത്ത് വയറിലേക്ക് ചേർത്തുവച്ചു…… ഇരുണ്ട വെളിച്ചത്തിൽ അവന്റെ കവിളിലാകെ തലോടി……

“”കിച്ചുവേട്ടാ… ഇവിടെ ഒരാളൂടെ ഉണ്ട്….
നമ്മടെ മോൻ…. അമ്മൂട്ടിടെ അനിയൻ… കിച്ചുവേട്ടന് കാണാൻ കൊതിതോന്നുന്നില്ലേ അവനെ… ”

കൈ വയറിൽത്തന്നെ ഇറുകെ പിടിച്ചവൾ അമ്മൂട്ടിക്കരികിലേക്ക് ചെരിഞ്ഞു കിടന്നു… അമ്മൂട്ടിയെയും കൂടെ ചേർത്തുപിടിച്ചു….

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

അമ്മേ… ആ അങ്കിൾ കുറെ നേരായി പിന്നാലെ വരുന്നു….

ആര്…??? ഗൗരി തിരിഞ്ഞുനോക്കിയെങ്കിലും ആരെയും കണ്ടില്ല…..
ഇല്ല മോളെ തോന്നിയതാവും….

അല്ലമ്മേ ദേ…. അവള് ചൂണ്ടികാണിച്ചിടത്തേക്ക് നോക്കിയപ്പോൾ ഗൗരിടെ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി…. ഭയം വന്ന് കണ്ണുകളിൽ നിറഞ്ഞു നിന്നു….. അമ്മൂട്ടിയെ കൂടുതൽ ശക്തിയിൽ പിടിച്ചു…..

ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു
“”ശിവൻ “”

പിന്നെ മോളെയും കയ്യിൽ പിടിച്ച് ഓട്ടമായിരുന്നു…. ഇടയ്ക്ക് വച്ച് വയറിൽ കൊളുത്തി പിടിക്കുന്നതുപോലൊരു വേദന വന്നെങ്കിലും അവളെങ്ങനെയൊക്കെയോ അമ്മൂട്ടിയെയും വലിച്ച് ഓടി….

തങ്ങളുടെ പിന്നിൽ ഭയപ്പെടുത്താൻ വരുന്ന ബുള്ളറ്റിന്റെ ശബ്ദം അവളെ തളർത്താൻ തുടങ്ങിയിരുന്നു….. ഓടി ശ്രീനിലയത്തേക്ക് കയറിയപ്പോൾ…. അവനും പിന്നാലെ തന്നെ കയറി……

“””ഉഷാമ്മേമ്മേമ്മേ …..””” അലറി വിളിച്ചപ്പോഴേക്കും മുടിക്കുത്തിൽ പിടി വീണിരുന്നു…..
വിട് വിടെന്നെ…. അവള് കിടന്ന് കുതറി…

എന്താ… എന്താ ഇവിടെ ആരാ നിങ്ങള്…???

അത് ചോദിക്കാൻ നീയാരാ തള്ളേ…. ഇവളെ കൊണ്ടോവാന ഞാൻ വന്നത് ഇവളേം കൊണ്ടേ ശിവനിവിടന്ന് പോകു….
ഉഷയെ അവൻ പിടിച്ചു തള്ളി….

“”അയ്യോ.. ഉഷാമ്മേ..”” ഒന്നും ചെയ്യല്ലേ പ്ലീസ്…

ഇല്ലാ ഒന്നും ചെയ്യൂല പക്ഷേ നീയെന്റെ കൂടെ വരണം… അവളുടെ മുഖത്തൂടെ ഒന്ന് തലോടി അവനൊരു വഷളൻ ചിരിയോടെ പറഞ്ഞു….

അവളവന്റെ കൈകളെ തട്ടിമാറ്റി…. ചീ.. വിടെടാ എന്നെ….
മുഖത്തേറ്റ ആദ്യ പ്രഹരം ഗൗരി നിലത്തേക്ക് വീണു……..

മതി സുഖിച്ചത് കുറേകാലം അവനു കിടന്നു കൊടുത്തില്ലേ…. അത്രയൊക്കെ മതി ചെലക്കാതെ എണീറ്റു വാടി.. മുടിയിൽ പിടിച്ച് വലിക്കുമ്പോൾ ഗൗരി അലമുറയിട്ട് കരഞ്ഞു…..

“”വിതെടാ.. അമ്മേനെ…”” അമ്മൂട്ടി ശിവന്റെ കാലിൽ കടിച്ചു….
ഓ… നാശം അവൻ അമ്മൂട്ടിയെ കാലുകൊണ്ട് തട്ടിയെറിഞ്ഞു…

അയ്യോ ന്റെ മോള്…. ഗൗരിയവനെ തട്ടിമാറ്റി ഓടി അമ്മൂട്ടിയെ പൊതിഞ്ഞു പിടിച്ചു….
ഉഷ അനങ്ങാനാവാതെ നിലത്ത് തന്നെ ഇരുന്നുപോയി….

അമ്മൂട്ടി ഗൗരിയെ തട്ടിമാറ്റി ശിവനെ അവൾക്ക് എത്തുന്നിടത്തെല്ലാം തല്ലാനും ചവിട്ടാനും തുടങ്ങി…

നിനക്ക് കിട്ടിയത് മതിയായില്ലെടി കുരുപ്പേ അവൻ ആക്രോശിച്ചു…. അമ്മൂട്ടിടെ കുഞ്ഞുമുടിയിൽ പിടിച്ച് അവനവളെ നിലത്തേക്ക് തള്ളിയിട്ടു…. നെറ്റി തട്ടി വീണ അമ്മൂട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി……

കാലുയർത്തി അവളെ ചവിട്ടാനാഞ്ഞതും ഗൗരി ഓടിച്ചെന്ന് അവൾക്കുമേൽ കിടന്നു കൈകൂപ്പി….

“”””ന്റെ മോളെ ഒന്നും ചെയ്യല്ലേ… ഞാൻ വരാം.. ഞാൻ വരാം… എവിടേക്ക് വേണമെങ്കിലും വരാം.. എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ പ്ലീസ് അവളവന്റെ കാലിലേക്ക് വീണു…….””””

“”അച്ഛേ…..””
ശബ്ദം കേട്ട് വാതിൽക്കലേക്ക് നോക്കുമ്പോഴേക്കും ശിവന്റെ നെഞ്ചിലവൻ ആഞ്ഞു ചവിട്ടി കഴിഞ്ഞിരുന്നു……

“””അച്ഛേ…. “”””
കിച്ചു ഉഷയെ ആദ്യം പിടിച്ചെഴുന്നേല്പിച്ചു… മോൾടെ അടുത്തേക്ക് ചെന്നപ്പോ അമ്മൂട്ടി പേടിയോടെ അവനെ കെട്ടിപിടിച്ചു…

മുറിഞ്ഞ നെറ്റി കണ്ടപ്പോ അവൻ കണ്ണിൽ പടർന്ന ചുവപ്പുമായി ശിവനെ നോക്കി… അവൻ എഴുന്നേൽക്കാനാവാതെ നെഞ്ചിൽ കൈകവച്ച് ഇരിക്കുകയായിരുന്നു……

കിച്ചുവേട്ടാ…..
മാറി നിൽക്കെടി അങ്ങോട്ട്…..
കിച്ചുവേട്ടാ ഞാൻ….. പറയാനാവാതെ ശബ്ദം ഇടറി….

“”വിളിച്ച് കൂവുന്നുണ്ടായിരുന്നല്ലോ കൂടെ ചെല്ലാമെന്ന്… പൊ… പോടീ… കൂടെ പോ…””

ഗൗരി കേട്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു…..
ശിവനത് കേട്ട് അട്ടഹസിച്ച് ചിരിച്ചു…..

“”അവനു മതിയായെടി നിന്നെ…… ഇപ്പം തൃപ്തിയായല്ലോ… വാ എന്റെ കൂടെ പോര്……'”
ശിവൻ കൈകളിൽ പിടിച്ച് വലിച്ചവളെ ഇറക്കുമ്പോഴേക്കും അമ്മൂട്ടി മയങ്ങി വീണിരുന്നു… ഇതൊന്നും അറിയാതെ ഒരു പാവയെപോലെ ഗൗരി ശിവനൊപ്പം പടികളിറങ്ങി…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26

മഴപോൽ : ഭാഗം 27

മഴപോൽ : ഭാഗം 28

മഴപോൽ : ഭാഗം 29

മഴപോൽ : ഭാഗം 30

മഴപോൽ : ഭാഗം 31

മഴപോൽ : ഭാഗം 32

മഴപോൽ : ഭാഗം 33

മഴപോൽ : ഭാഗം 34

മഴപോൽ : ഭാഗം 35

മഴപോൽ : ഭാഗം 36