Saturday, November 23, 2024
Novel

മഴപോൽ : ഭാഗം 30

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

അച്ഛെടെ പൊന്നൂട്ടി…. എന്തായിന്ന് അച്ഛേനെ കൂട്ടാൻ വരാഞ്ഞേ….
അമ്മൂട്ടി ടി വി യിൽ നിന്നും കണ്ണെടുക്കാതെ അതിലേക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരുന്നു….
കിച്ചു നോക്കുമ്പോൾ ചുണ്ടിനു ചുറ്റും ചോക്ലേറ്റ് പറ്റി കിടപ്പുണ്ട്….

അമ്മൂട്ടീ….. കിച്ചു കുറച്ചുറക്കെ വിളിച്ചവളെ മടിയിലേക്കിരുത്തി….
അച്ഛേ …ഉമ്മാാാ…..

ആാാ നല്ലയാളാ അച്ഛ എത്രനേരായി വന്നിട്ട്….
അതൊക്കെ പോട്ടേ ഇന്ന് ആരാ ചോക്ലേറ്റ് മേടിച്ചുതന്നെ… അവൻ അമ്മൂട്ടിടെ മുഖം തുടച്ചു കൊടുത്തുകൊണ്ട് ചോദിച്ചു…

അമ്മയാ….???
മ്മ്ഹ്ഹ് മ്മ്മ്ഹ്ഹ്.. രുദ്രമാമ…

കിച്ചു ഒന്ന് ഞെട്ടി… ഏത് രുദ്രമാമ..??
അമ്മേടെ ഇല്ലേ…. ആാാ രുദ്രമാമ

ഇനിയും ഉന്തല്ലോ.. അമ്മ ഫിഡ്ജിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട് അമ്മൂട്ടി കന്തുപിടിച്ചിട്ടുണ്ടേ…… അമ്മ കാണാതെ അമ്മൂട്ടി അച്ഛയ്ക്ക് എടുത്ത് തരാമേ…… ഒരു കൈകൊണ്ട് വായപൊത്തിപിടിച്ചവൾ കുണുങ്ങി ചിരിച്ചു…..

“രുദ്രൻ… കോളേജ് ചെയർമാൻ… അക്കാഡമിക് തലത്തിലെല്ലാം ടോപ്പർ…

കുറെ പിറകെ നടന്നൊടുക്കം നിങ്ങടെ കെട്യോളെക്കൊണ്ട് യെസ് പറയിപ്പിച്ചെടുത്തു… ” ദയേടെ വാക്കുകൾ അവന്റെ ഓർമകളെ കുത്തിത്തുളയ്ക്കാൻ തുടങ്ങി…..

അച്ഛേ… അമ്മൂട്ടി വിളിച്ചപ്പോ അവൻ അവളിലേക്ക് ശ്രദ്ധതിരിച്ചു…. മൂർദ്ധാവിൽ ഒന്ന് ഉമ്മവെച്ച് കിച്ചു എഴുന്നേറ്റു നടന്നു…

“ഓർമ്മകൾ ഓർമ്മകൾ ഓടക്കുഴലൂതി…..

സമയമാം യമുനയോ പിറകിലേക്കൊഴുകിയോ
മധുരമണിനാദം മാടി വിളിക്കുന്ന………”

അടുക്കളയിൽ നിന്നുമുള്ള മൂളിപ്പാട്ട് കേട്ട് കിച്ചു അവിടെക്കൊന്ന് എത്തിനോക്കി…….

ഗൗരി അതീവ സന്തോഷത്തിൽ നിന്ന് എന്തോ കാര്യമായ പണിയിലാണ്…….
കിച്ചുവിനാകെ ഒരു അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു…….

റൂമിൽ ചെന്ന് കിടക്കുന്നതിനു മുൻപ് ഇന്ന് മോൾക്ക് വാങ്ങിയ ചോക്ലേറ്റ് അവൻ ഫ്രിഡ്ജിൽ വച്ചു….. ഡോറിൽ ഇരിക്കുന്ന മറ്റു ചോക്ലേറ്സ് കണ്ടവന് തലപെരുക്കുന്നതുപോലെ തോന്നി….

“””””മ്മ്ഹ്..സുന്ദരനായിരുന്നോന്ന് ചോദിച്ചാൽ അതേ……

നല്ല വെളുത്തിട്ട് നല്ല പൊക്കമൊക്കെ ആയിട്ട് ചിരികുമ്പോ രണ്ട് കവിളിലും നുണക്കുഴിയും കട്ടി മീശയും താടിയും പോരാത്തതിന് കോളേജ് ചെയർമാൻ പഠിപ്പിസ്റ് പെമ്പിള്ളേരുടെ ആരാധന പാത്രം… ഹോ…. “””””” ഗൗരി രുദ്രനെ കുറിച്ച് പറഞ്ഞതോർത്ത് അവൻ ഞെട്ടിയെഴുന്നേറ്റു……

എന്തേ കിച്ചുവേട്ടാ വയ്യേ…??? എന്തേ പതിവില്ലാത്തൊരു കിടത്തം…?? അവന്റെ നെറ്റിയിൽ കൈവച്ച് ഗൗരി ചോദിച്ചു…..

മോള് പറഞ്ഞു വന്നൂന്ന്…. ഞാനാണേൽ കേട്ടതും ഇല്ലാ…..

ഒന്നുല്ലടോ…. ഒരു കുഞ്ഞു തലവേദന….
അത്രേയുള്ളുവോ….?? ചൂടോടെ ഈ ചായ അങ്ങോട്ട് കുടിക്ക് അതൊക്കെ അങ്ങ് പറപറക്കും…..

ഗൗരീ…….
മ്മ്മ്ഹ്……

ശരണും ദയയും തമ്മിലൊന്ന് ഉടക്കി…. അവനുവേണ്ടി നമുക്കെല്ലാർക്കുംകൂടെ അവളെയൊന്ന് പോയി ചോദിക്കാം….???

അവൾക്ക് വീട്ടിൽ ആലോചനകളൊക്കെ തുടങ്ങി അവനാണേൽ പോയി ചോദിക്കാനും കാര്യങ്ങൾ നടത്തികൊടുക്കാനും ഒക്കെ നമ്മളല്ലേയുള്ളു….

ഇതോർത്തിട്ടാണോ ടെൻഷൻ എന്റെ വിനീതാന്റിയും കൃഷ്ണനങ്കിളും പാവാന്നെ… നമ്മക്ക് പോയി ചോദിക്കാം.. കിച്ചുവേട്ടൻ ഇതുകുടിച്ചൊന്ന് മേല് കഴുകി കിടന്നോ…..

ഒന്ന് ഉറങ്ങി എഴുന്നെല്കുമ്പോഴേക്കും ഈ തലവേദനയൊക്കെ മാറുംട്ടോ…..

കിടന്നോ ഞാനൊന്ന് മോളെ പോയി നോക്കട്ടെ ശ്രദ്ധിച്ചില്ലേൽ അവള് വേണേൽ നാളെ നേരം വെളുക്കണവരെ കാർട്ടൂൺ കാണും… അവന്റെ മുടിയിൽ ഒന്ന് തലോടി അവളിറങ്ങി…

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

കുറച്ചുനേരം കിടന്ന് മുറിയിൽനിന്നും ഇറങ്ങിവന്നപ്പോ കണ്ടത് ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ചോക്ലേറ്റ് കഴിക്കുന്ന മൂന്ന് പേരെയുമാണ്…….

അച്ഛയ്ക്ക് വേണോ….???
എനിക്കെങ്ങും വേണ്ടാ… അവൻ ദേഷ്യത്തിൽ തിരിഞ്ഞുപോകുന്നത് കണ്ടപ്പോൾ ഗൗരിക്ക് കുഞ്ഞുകുട്യോൾ വാശികാണിക്കുന്നതു പോലെയാണ് തോന്നിയത്…..

എന്തുപറ്റി മോളെ അവനു…???

ഒന്നൂല്യ ഉഷാമ്മേ… മോളെ ഒന്ന് നോക്കിക്കോണേ ഞാൻ ചെന്ന് കൊടുത്തിട്ട് വരാം………

✳️❇️✳️❇️✳️

ശൂ… ശൂ… തലവേദന മാറിയില്ലേ കിച്ചുവേട്ടാ…. ടി വി ടെ ചാനൽ മാറ്റി മാറ്റി കളിക്കുന്ന കിച്ചുവിനരികിൽ ചെന്ന് നിന്ന് ചോദിച്ചു…..
ഹാ.. കുറവുണ്ട് അവൻ വല്യ താല്പര്യം ഇല്ലാത്തതുപോലെ പറഞ്ഞു…

ന്നാ… ഇത് കഴിക്ക് വെറൈറ്റി ചോക്ലേറ്റാ….
ഓസ്ട്രേലിയയിൽ നിന്നും കൊണ്ടോന്നതാ…….

എനിക്കെങ്ങും വേണ്ടാ… തേങ്ങാക്കൊല ലേശം സ്വര്യം തരുവോ….???
ഓ വേണ്ടെങ്കിൽ വേണ്ടാ ഞാൻ കഴിച്ചോളാം…

ഹൈയ്‌സ്.. എന്തൊരു ടേസ്റ്റ് ആാാ തിരിഞ്ഞു നടന്നു പോകുമ്പോൾ അവളുറക്കെ അവൻ കേൾക്കത്തക്ക വിധത്തിൽ പറഞ്ഞു……..

നാശം… ഓരോന്ന് എഴുന്നള്ളിക്കോളും മനുഷ്യന്റെ സ്വസ്ഥത കളയാനായിട്ട്…. ടീവിടെ റിമോട്ട് ശക്തിയിൽ എറിഞ്ഞവൻ സ്റ്റെയർ കയറി പോകുന്നത് ഗൗരി പിടിച്ചുവച്ചു ചിരിയോടെ നോക്കി നിന്നു…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

ഗൗരീ….മോളെ…. അവനെ ചെന്ന് വിളിക്ക്
സമയം 10 ആവാറായി ചോറൊന്നും തിന്നണമെന്നില്ലേ ആവോ അവന്…. ഉഷ ഗൗരിയോട് പറഞ്ഞു…. അമ്മൂട്ടി അപ്പോഴേക്കും ചോറൊക്കെ ഉണ്ട് ചാടിയോടി കളിക്കുകയായിരുന്നു….

റൂമിൽ ചെന്ന് നോക്കിയപ്പോൾ ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുന്ന കിച്ചുവിനെ ആണ് കണ്ടത്…. കൈ വിരലുകൾ ജനൽ കമ്പിമേൽ അമരുന്നുണ്ട്….

അമ്മൂട്ടിക്ക് ചോക്ലേറ്റ് വാങ്ങികൊടുത്തത് രുദ്രനാണ് എന്നവൾ കിച്ചുനോട് പറഞ്ഞകാര്യം അമ്മൂട്ടി ഗൗരിയോടും കളിക്കിടയിൽ പറഞ്ഞിരുന്നു… അതുകൊണ്ട് തന്നെ ആാാ നിൽപ് തന്നെയോർത്താണെന്ന് ഗൗരിക്ക് നന്നേ മനസ്സിലായിരുന്നു….

പിന്നിലൂടെ ചെന്ന് വയറിൽ ചുറ്റിപിടിച്ചു….
പിറകിലേക്ക് കവിളുകൾ ചേർത്തുവച്ചു..

“””പക്ഷേ എന്റെമോൾടെ അച്ഛന്റെ ഏഴയലത്ത് എത്തില്ല ആ അവൻ…””””
പതിഞ്ഞ ശബ്ദത്തിൽ ഒരിക്കൽ കൂടി ഗൗരിയത് ഓർമിപ്പിച്ചു…….

കിച്ചു ഒറ്റവലിക്ക് അവളെ പിടിച്ചുതിരിച്ച് മുൻപിലേക്ക് നിർത്തി…

ജനൽ കമ്പിമേൽ ചാരി നിൽക്കുന്ന അവൾടെ ഇരുവശവും അവൻ കൈകൾകൊണ്ട് ലോക്ക് ചെയ്തു……….

കുശുമ്പാ….?? തലയുയർത്തി മുഖത്തേക്ക് തന്നെ നോക്കി കുസൃതി ചിരിയാലെ ചോദിച്ചു….

ആണെങ്കിൽ അങ്ങനെ കൂട്ടിക്കോ എന്റെ ഭാര്യക്കും മോൾക്കും തിന്നാനുള്ളത് ഞാൻ മേടിച്ചോണ്ട് വരും… അങ്ങനെ മതി…. അവന്റെ ഉള്ളിലെ ഇഷ്ടക്കേട് മുഖത്ത് ദേഷ്യമായി വന്നു…..

ഗൗരി ഷർട്ടിൽ പിടിച്ചവനെ തന്റെ മേലേക്ക് വലിച്ചുചേർത്തു….

“”അല്ലേലും ഇയാൾടെ ഭാര്യേനേം മോളേം ഇയാള് തന്നെ നോക്കണം….””” മുഖത്തോട് അത്രേം അടുത്തുനിന്ന്.. നിശ്വാസം മുഖത്തേക്ക് അടിക്കത്തക്ക രീതിയിൽ അത്രയും ചേർന്ന് നിന്നവൾ അവനോട് പതിയെ പറഞ്ഞു….

ആ ഒരു നിമിഷം കൊണ്ട് കിച്ചുവിന് തന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോയി…. കൈകൾ ആവേശത്തിൽ സാരിക്കിടയിലൂടെ ഇടുപ്പിലമർന്നു…. ഗൗരി ശ്വാസം മേൽപ്പോട്ട് വലിച്ചു….

അടക്കാനാവാത്ത ഉത്സാഹത്തോടെ അവനവളുടെ മുഖത്താകെ ഭ്രാന്തമായി ചുംബിച്ചു…… ഷർട്ടിൽ മുറുകെ പിടിച്ചവൾ അവനു മുൻപിൽ അനങ്ങാതെ നിന്നുകൊടുത്തു……..

ഒന്ന് ശ്വാസമെടുത്ത് അവൻ അൽപനേരം അവളെ നോക്കി… കണ്ണുകൾ അവളുടെ കീഴ്ചുണ്ടിൽ ചെന്ന് നിന്നു…. തന്റെ അധരങ്ങളെ ലക്ഷ്യമാക്കി വരുന്ന അവനെ അവൾ കൈകൊണ്ട് പതിയെ നീക്കി നിർത്തി………

പ്രിയയെ ഓർമ്മവരുമ്പോ ഗൗരിയെ വേണ്ടാതാവുമോ…..??? ഒരിളം ചിരിയോടെ അതിലേറെ ഉള്ളിലുള്ള അടങ്ങാത്ത ആഗ്രഹത്തോടെ അവള് ചോദിച്ചു…….

കേട്ടതും അവന്റെ മുഖം മങ്ങി…. ഒന്ന് കണ്ണടച്ചുപിടിച്ച് തുറന്നുകൊണ്ടവൻ…തിരികെ നടന്നു…..

ഗൗരിടെ കണ്ണുകൾ ഈറനായി… എന്നാ കിച്ചുവേട്ടാ നിങ്ങള് ‘ഇല്ല ഗൗരീ’ എന്നൊന്ന് പറയുവാ…. താലിയിൽ മുറുകെപിടിച്ചവൾ ചോദിച്ചു…….

മുകളിലെ നടുമുറിയിൽ ആട്ടുകട്ടിലിൽ ഇരിക്കുകയായിരുന്നു കിച്ചുവപ്പോൾ…..

“”അതിന് ഇതുവരെ മനസിലായില്ലേ എനിക്കാ നാശത്തിനെ ഇഷ്ടമാണെന്ന്.. “”
കിച്ചു ചുണ്ടനക്കി മന്ത്രിച്ചുകൊണ്ടിരുന്നു..
ഗൗരി കണ്ണ് തുടച്ച് അവന്റെ അരികിലേക്ക് ചെന്നിരുന്നു…..

വാ….ചോറെടുത്ത് വച്ചിട്ടുണ്ട്… വന്ന് കഴിക്ക്….
എനിക്ക് വേണ്ടാ വിശപ്പില്ല…..

ഗൗരി പുഞ്ചിരിച്ചുകൊണ്ട് അവന്റെ കവിളിലൊന്ന് മുത്തി….. വാ എനിക്ക് വിശക്കുന്നു…..

അവനെനോക്കിയവൾ കൊഞ്ചി പറഞ്ഞു…….. അതോടെ അവന്റെ വാശി അലിഞ്ഞില്ലാതെയായി…..

ഞാൻ വരാം…. അതിനുമുൻപ് നീ ആാാ മധുരം കൂടിയ ചോക്ലേറ്റ് അങ്ങ് കളഞ്ഞേക്ക്….. അവളെനോക്കി കണ്ണിറുക്കിയവൻ പറഞ്ഞു….

മ്മ്മ്… മ്മ്മ്…. ചിരിച്ചുകൊണ്ടവൾ താഴേക്കിറങ്ങി…..

❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️

മോളെ റൂമിലൂടെ എടുത്തുനടന്നുകൊണ്ട് തോളിലിട്ട് ഉറക്കുന്ന ഗൗരിയെ കട്ടിലിൽ ചാരിയിരുന്ന് കിച്ചു നോക്കികൊണ്ടിരുന്നു…..

അവളുറങ്ങിയപ്പോൾ കിച്ചു കട്ടിലിലേക്ക് നിവർന്നു കിടന്നു…. ഗൗരി അമ്മൂട്ടിയെ പതിയെ കിച്ചുവിന്റെ മേലേക്ക് കിടത്തികൊടുത്തു…….

മുടി മൂര്ദ്ധാവിലേക്ക് എടുത്തുയർത്തികെട്ടി ലൈറ്റണച്ച് കിച്ചുവിനരികിലേക്ക് നീങ്ങി കിടന്നു….

ഗൗരീ……

“””രുദ്രനെ ഇന്ന് മോളെ കൂട്ടിയിട്ടിട്ട് വരുമ്പോ ബസ് സ്റ്റോപ്പിൽന്ന് കണ്ടതാ…..””

അവള് കലപില പറഞ്ഞപ്പോ അവൻ എടുത്തോണ്ട് പോയി കുറച്ച് മിട്ടായി വാങ്ങികൊടുത്തു അത്രേള്ളൂ…… കിച്ചുവായി ചോദിക്കുന്നതിനുമുമ്പേ ഗൗരി പറഞ്ഞു…

അവനവളെ ഒരു കൈകൊണ്ട് ചേർത്തുപിടിച്ചു….. ഗൗരി രണ്ടുപേരെയും പുണർന്ന് കണ്ണുകളടച്ചു…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 3

മഴപോൽ : ഭാഗം 4

മഴപോൽ : ഭാഗം 5

മഴപോൽ : ഭാഗം 6

മഴപോൽ : ഭാഗം 7

മഴപോൽ : ഭാഗം 8

മഴപോൽ : ഭാഗം 9

മഴപോൽ : ഭാഗം 10

മഴപോൽ : ഭാഗം 11

മഴപോൽ : ഭാഗം 12

മഴപോൽ : ഭാഗം 13

മഴപോൽ : ഭാഗം 14

മഴപോൽ : ഭാഗം 15

മഴപോൽ : ഭാഗം 16

മഴപോൽ : ഭാഗം 17

മഴപോൽ : ഭാഗം 18

മഴപോൽ : ഭാഗം 19

മഴപോൽ : ഭാഗം 20

മഴപോൽ : ഭാഗം 21

മഴപോൽ : ഭാഗം 22

മഴപോൽ : ഭാഗം 23

മഴപോൽ : ഭാഗം 24

മഴപോൽ : ഭാഗം 25

മഴപോൽ : ഭാഗം 26

മഴപോൽ : ഭാഗം 27

മഴപോൽ : ഭാഗം 28

മഴപോൽ : ഭാഗം 29