Wednesday, January 22, 2025
Novel

ഇന്ദ്രധനുസ്സ് : ഭാഗം 21- അവസാനിച്ചു

നോവൽ
******
എഴുത്തുകാരി: ബിജി

“എനിക്കുള്ളതെല്ലാം നിനക്കാണ് ശേഷാദ്രിയുടെ മകന് അവകാശപ്പെട്ടത്
ശേഷാദ്രി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ അമരക്കാരൻ ഇനി നീയാണ് ഇന്ദ്രധനുസ്സ്

ഇന്ദ്രാ നീയെൻ്റെ മകനാണെന്നുള്ള രഹസ്യം എന്നോടു കൂടി അവസാനിക്കട്ടെ…….. ”

ഇന്ദ്രൻ കുളക്കടവിൽ വന്നിരുന്നു.ശാന്തമായി ഒഴുകുന്ന പുഴ പോലെയാണിന്നവൻ്റെ മനസ്സ് …….

അവൻ്റെ ചിന്തകളിൽ നനുത്ത തൂവൽ സ്പർശം പോൽ അവളുടെ ഓർമ്മകൾ ഒഴുകിയെത്തുന്നു……

നാലു ദിവസമായി യാദവി ഇവിടെ നിന്നു പോയിട്ട് പോയതിൻ്റെ അന്ന് വിളിച്ചതാണ് പിന്നെ വിളിക്കാൻ സാധിച്ചില്ല.അവൾ വിളിച്ചപ്പോഴൊക്കെ തിരക്കായതിനാൽ എടുത്തതുമില്ല.സാഹിത്യ സമാജത്തിലും ശേഷാദ്രി സാറിൻ്റെ അടുത്ത് പോയതിനാലും തിരക്കിലായിരുന്നു….

ഇപ്പോഴവൾ കേളേജിലായിരിക്കും ഇനി വിളിച്ചാലൊന്നും എടുക്കില്ല പോയി കാണുകതന്നെ അല്ലാതെ നിവർത്തിയില്ല
കാണുമ്പോൾ കൊല്ലാതെ വിട്ടാൽ മതിയാരുന്നു……

യാദവി ഈ സമയം ഗായത്രിയുടെ കൂടെ കിച്ചണിലായിരുന്നു. അവിയലിനുള്ള കഷ്ണങ്ങൾ നുറുക്കി പഠിക്കുകയായിരുന്നു എങ്ങനെ നുറുക്കണമെന്ന് പറഞ്ഞു കൊണ്ട് ഗായത്രി കൂടെയുണ്ട് യദു കഷണങ്ങൾ നുറുകുന്നതു കണ്ടിട്ട് തലയിലൊരു കൊട്ടു കൊടുത്തു…..

ഇങ്ങനെയാണോടീ നുറുക്കേണ്ടത് എങ്ങനെ നുറുക്കിയാലെന്താ തിന്നാൽ പോരെ പൊയ്ക്കോണം കൈയ്യിൽ കിട്ടിയ മുരിങ്ങ കോലെടുത്ത് പുറത്തിട്ടൊരെണ്ണം കൊടുത്തു…..

എന്നെ കൊല്ലുന്നേനും പറഞ്ഞ് മുകളിൽ അവളുടെ മുറിയിലേക്ക് ഓടി
ആർക്കും സ്നേഹമില്ല ഒരുത്തനാണേൽ ചത്തോ ജീവിച്ചോ എന്നുകൂടി തിരക്കണില്ല
മൈഥിലി ആൻ്റിയെ വിളിച്ചപ്പോൾ ഇന്ദ്രൻ വീട്ടിലുണ്ടെന്നാ അറിയാൻ കഴിഞ്ഞത്…..

എന്നെയൊന്ന് വിളിക്കാൻ തോന്നിയില്ലല്ലോ ഞാനും വിളിക്കില്ല. അത്രയ്ക്ക് ജാഡയൊന്നും യദു വിൻ്റെ അടുത്ത് കാണിക്കേണ്ട മരങ്ങോടൻ… കാപ്പിരി …

കൊച്ചേന്നും ….പറഞ്ഞിങ്ങു വരട്ടെ
ആ മോന്തക്കിട്ടൊന്ന്. കൊടുക്കും പറഞ്ഞിട്ട് തിരിഞ്ഞതും
യദു വാ തുറന്നപടി നിന്നു….. ഇന്ദ്രൻ….

അവളൊന്നു കണ്ണടച്ചു വീണ്ടും നോക്കി ചുവരും ചാരി’ കൈ കെട്ടിനില്ക്കണു
ആ മുഖഭാവം കണ്ടാലേ അറിയാം വന്നിട്ടു കുറച്ചു നേരമായെന്ന്
നല്ല വെടിപ്പായി എല്ലാം കേട്ടെന്ന്…….

ഇന്ദ്രനോ…. വന്നതേയുള്ളോ ….അവൾ രംഗം കൂളാക്കാൻ ശ്രമിച്ചു.
അവൻ ഒന്നും ശ്രദ്ധിക്കാതെ ഗൗരവത്തിൽ അവളുടെയടുത്തെത്തി
അവൾ പിന്നോട്ടു നീങ്ങി ചുവരിലിടിച്ചു നിന്നു അവൻ അവളുടെ നെഞ്ചോട് ഒട്ടിനിന്നു……

അവൾ മുഖം തെല്ലൊന്നുയർത്തി നോക്കി അവൻ്റെ നിശ്വാസം മുഖത്തു തട്ടുന്നു.കക്ഷി ഗൗരവത്തിലാണ്
ഞാൻ ആരാടീ …..
ഇന്ദ്രൻ….

അങ്ങനല്ലല്ലോ വേറെ പേരൊക്കെ കേട്ടല്ലോ….
ഇല്ല ഞാൻ ഒന്നും പറഞ്ഞില്ല
പറയെടി ഇന്ദ്രൻ ഒച്ച ഉയർത്തി
ഇന്ദ്രേട്ടൻ

ഇന്ദ്രനൊന്നു കുളിർന്നു ഇന്നേവരെ ഇന്ദ്രനെന്നല്ലാതെ വിളിച്ചിട്ടില്ല. ഒരു നനുത്ത സുഖം തോന്നി ആ വിളിയിൽ
അതു മുഖത്തു കാട്ടാതെ പിന്നാരാടി മരങ്ങോടൻ…..

അതു പറഞ്ഞിട്ട് അവളുടെ രണ്ടും കൈയ്യും കൂട്ടിപ്പിടിച്ച് അവളുടെ തലയ്ക്കു മീതേ ഉയർത്തി ചൂവരിനോട് ചേർത്തു വച്ചു. അവളിട്ടിരുന്ന ടോപ്പൊന്നുയർന്നു അവളുടെ അണി വയർ അനാവൃതമായി

അവൾ പരിഭ്രമിച്ചു
അവൻ്റെ നോട്ടം തൻ്റെ വയറിലാണെന്നു
മനസ്സിലായി അവൻ അവളുടെ വയറിൽ തൻ്റെ കൈയ്യാൽ ഒന്നുഴിഞ്ഞു പെരുവിരലിൽ നിന്നൊരു തരിപ്പ് അടിവയറ്റിൽ എത്തി

അവൻ അവളുടെ ഇടുപ്പിൽ ഒന്നു ഞെരടി എടുത്തു.
ആരാടി മരങ്ങോടൻ എൻ്റെ മോന്ത ക്കിട്ട് തല്ലണോടീ
ശ്ശ്ശ്ശ്…..വിടിന്ദ്രാ വേദനയിൽ അവളുടെ കണ്ണുനിറഞ്ഞു

അതുകണ്ടപ്പോൾ അവനു സങ്കടമായി അവൻ കൈയ്യെടുത്തു അവളെ നെഞ്ചിലേക്ക് വലിച്ചിട്ട് ചുറ്റിപ്പിടിച്ചു.
കൊച്ചിനോട് പറഞ്ഞിട്ടുണ്ട് വെറുതെ എന്നെ മൂപ്പിക്കല്ലേന്ന്

അത് എന്നെ വിളിക്കാഞ്ഞിട്ടല്ലേ യദ്യ ചിണുങ്ങി
തിരക്കായിട്ടല്ലേ മനസ്സിലാക്കണ്ടേ
അവളുടെ നെറ്റിയിലൊരു ചുംബനം നല്കി

“പ്രണയത്തിൻ നിസ്വനം എന്നരികിലെത്തുമ്പോൾ….”
“നിൻ നേർത്ത മിഴിയിൽ
മൊട്ടിട്ട പ്രണയം….”
“ആരുമറിയാതെ കാത്തു വച്ചൊരെൻ
അനുരാഗത്തിൽ നീ വന്നു പുണരുമ്പോൾ
“ജീവൻ്റെ പാതിയായി
എൻ നെഞ്ചോരം ചേർന്നിതാ
പ്രണയസാഫല്യമായി….”

ഞാനിറങ്ങുവാ പിന്നെ ഡ്രസ്സും ഓർണമെൻ്റ്സും ശേക്ഷാദ്രി സാറിൻ്റെ വെ ഡ്ഢിങ് സൂക്കിൽ നിന്ന് എടുക്കാം
ഇന്ദ്രാ ഒരു റിക്വസ്റ്റ് ഉണ്ട് സിമ്പിൾ ആയിട്ടുമതി എല്ലാം

ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തണമെന്നുണ്ട്
അവനും അതുതന്നെയായിരുന്നു ഇഷ്ടം
ഗായത്രിയോട് യാത്ര പറഞ്ഞ് അവനിറങ്ങി

ഇതിനിടയിൽ രണ്ടു വീടുകളിലും കല്യാണത്തിലേക്കുള്ള തിരക്കുകൾ ആരംഭിച്ചു.
യദു കോളേജിലെത്തി ലീവ് പറഞ്ഞു അധ്യാപകരേയും ഫ്രണ്ട്സിനേയും വിവാഹത്തിന് ക്ഷണിച്ചു.

യദു ഉച്ചയായപ്പോഴേക്കും ഇറങ്ങികൂടെ ചന്തുവും മരിയയും ദീപുവും
ടൗണിലുള്ള കഫെറ്റേരിയയിൽ എത്തി ഇന്ദ്രനും അഖിലും അവരെ കാത്തിരിപ്പുണ്ടായിരുന്നു.

അഖിലിനെ കണ്ടതും ചന്തുവിൻ്റെ മുഖം തുടുത്തു കുറച്ചു മുൻപു കൂടി വിളിച്ചതാ ഒരു സൂചനയും തന്നില്ല അവളങ്ങോട്ട് നോക്കാനേ പോയില്ല. അഖിൽ അവളെത്തന്നെ നോക്കി ഒലിപ്പിച്ചു നില്പ്പുണ്ട്

യദു ഇന്ദ്രനെ നോക്കിക്കൊണ്ട് കണ്ണ് കൊണ്ട് എന്തൊക്കെയോ കാട്ടുന്നുണ്ട്. ഇതൊക്കെ കണ്ട് റിലേ പോയി മരിയയും ദീപുവും നില്ക്കുന്നു

ഇന്ദ്രൻ ഏല്ലാവരോടും കൂളായി ഇടപെട്ടു. ഇങ്ങേർക്ക് ഇങ്ങനെയും പെരുമാറാൻ അറിയുമോ മരിയ വാ പൊളിച്ചു നിന്നു എല്ലാവരും സന്തോഷത്തിലായിരുന്നു. അതേ സന്തോഷത്തോടെ അവർ പിരിഞ്ഞു.

ഇന്നാണ് യാദവി ഇന്ദ്രധനുസ്സ് പരിണയം ഗുരുവായൂർ ക്ഷേത്രപരിസരം ഇന്ദ്രൻ്റേയും യാദവിയുടേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും കൊണ്ട് നിറഞ്ഞു.

ചെറുക്കനെ സ്വീകരിക്കാൻ സഹോദരസ്ഥാനത്ത് മാത്തൻ്റെ സ്വന്തം ദീപുവാണെത്തിയത് ഇന്ദ്രൻ ചന്ദനകളർ ഷർട്ടും കസവുമുണ്ടുമായിരുന്നു
ഇന്ദ്രൻ്റെ കാൽ കഴുകി മണ്ഡപത്തിലേക്ക് ആനയിച്ചു.

പുഷ്പങ്ങളാൽ അലങ്കരിച്ച മണ്ഡപത്തിൽ നിറപറയുടേയും നിലവിളക്കിൻ്റേയും സാന്നിധ്യത്തിൽ തൻ്റെ പ്രാണനായി കാത്തിരുന്നു.

മണ്ഡപത്തിൽ പൂജാരിയുടെ മന്ത്രോച്ചാരണങ്ങൾ കേൾക്കാം നാദസ്വര വാദ്യങ്ങൾ മുഴങ്ങി കേട്ടു .സന്തോഷാധിക്യത്തിൽ ഇന്ദ്രനടുത്തായി മൈഥിലിയും അമ്മുവും

ശേഷാദ്രി സാർ എല്ലാത്തിനും ചുമതലക്കാരനായി ഓടി നടക്കുന്നുണ്ട് സദസ്സിൽ ഇന്ദ്രൻ്റെ അടുത്ത സുഹൃത്തുക്കൾ പിന്നെ കോളേജിൽ നിന്ന് പ്രിൻസിപ്പൽ മാലിനി അധ്യാപകർ മൃദുൽ വീണ തുടങ്ങിയവർ

യദുവിൻ്റെ ബന്ധുക്കളും സൃഹൃത്തുക്കളും ഉണ്ട് ബാക്കിയുള്ളവരെ റിസപ്ഷനാണ് ക്ഷണിച്ചിരിക്കുന്നത്.

ഇന്ദ്രൻ്റെ മനസ്സുനിറയെ യാദവി ആയിരുന്നു നാലര വർഷം മുൻപ് ഒരു മഞ്ഞുതുള്ളിയായി ഹൃദയത്തിൽ ചേക്കേറിയവൾ

ഇന്ദ്രന് ആദ്യമായി ഒരു പെണ്ണിനോട് ഭ്രാന്തമായ ഇഷ്ടം തോന്നി
അവളെ ഒരുപാട് നൊമ്പരപ്പെടുത്തി ആ ഓർമ്മയിൽ കണ്ണൊന്നു നിറഞ്ഞു.

ഇനിയൊരിക്കലും ആ കണ്ണു നിറയിക്കാതെ ഈ നെഞ്ചോരം ചേർത്തുവെച്ചു കൊള്ളാം

ബാലികമാരുടെ താലപ്പൊലിയുടെ അകമ്പടിയോടെ അച്ഛൻ്റെ കൈ പിടിച്ച് യാദവി സദസ്സിനു നടുവിലൂടെ വരുന്നുണ്ടായിരുന്നു

ഗായത്രിയും ചന്തുവും മരിയയും അവരുടെ കുടുംബങ്ങളും യദുവിൻ്റെ അമ്മായിമാരും ഒപ്പമുണ്ടായിരുന്നു. ഇന്ദ്രൻ നിർനിമേഷനായി യാദവിയെ നോക്കി.

പിങ്ക് ബീഡ്സ് വർക്കുള്ള ബ്ലൗസും പിങ്കും ഗോൾഡനും മിക്സഡായ കരയുള്ള സെറ്റുമുണ്ടായിരുന്നു വേഷം
പിങ്ക് പാലക്കമാല കഴുത്തിൽ ചുറ്റി കിടന്നു. കാതിൽ സെയിം കളറിൽ വലിയൊരു ജിമുക്കി മുടിയിൽ കുറച്ച് മുല്ലപ്പൂവും ഒരു ദേവതയെപ്പോലെ തോന്നി അവന്

സെറ്റും മുണ്ടിലും ആദ്യമായി കാണുകയാ അതെങ്ങനെയാ ആ ജീൻസും ഷർട്ടും ജനിച്ചപ്പോഴേ കൂടെ ഒട്ടിച്ചേർന്നതാണല്ലോ അവനൊന്നു ചിരിച്ചു.

അവൻ്റെ അടുത്തായി അവളിരുന്നു. അന്നു താലി കഴുത്തിൽ അണിഞ്ഞെങ്കിലും അന്നത്തെ നീക്കം പെട്ടെന്നായതിനാൽ ഒന്നും അറിഞ്ഞില്ല. പക്ഷേ ഇന്ന് യാദവിക്ക് പേടിയും വിറയലും ആരംഭിച്ചു.

മുഖം വിയർത്തു കൈയ്യുടെ ഉള്ളം നനഞ്ഞു.കർചീഫാൽ ഇടയ്ക്കിടെ മുഖം തുടയ്ക്കുന്നുണ്ട്. ഇന്ദ്രൻ അവളുടെ വെപ്രാളം കണ്ട് ഊറി ചിരിക്കുന്നുണ്ട്

താലികെട്ടിനുള്ള മുഹൂർത്തമായി ഇന്ദ്രൻ തൻ്റെ പ്രാണനെ ഒരിക്കൽക്കൂടി താലികെട്ടി സ്വന്തമാക്കി. രണ്ടമ്മമാരുടേയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു.

യാദവിയുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി പിന്നീട് വിഷ്ണുവർദ്ധൻ മകളുടെ കൈയ്യ് ഇന്ദ്രൻ്റെ കൈയ്യിൽ ചേർത്ത് വച്ച് കന്യാദാനം നടത്തി മണ്ഡപത്തിന് മൂന്ന് വലംവെച്ച് ഇറങ്ങി. നേരെ സാക്ഷാൽ ഗുരുവായൂരപ്പനെ തൊഴുതു വരുവാൻ പോയി.

കള്ളകണ്ണനോട് കൈകൂപ്പി നന്ദി പറഞ്ഞ് അവർ കൈ ചേർത്തു പിടിച്ച് ഇറങ്ങി ക്യാമറാ കണ്ണുകൾ പിന്നാലെയുണ്ടായിരുന്നു.

ഈ സമയത്താണ് മൈഥിലിയെ ഞെട്ടിച്ച സംഭവം ഉണ്ടായത് സദസ്സിൽ മൈഥിലിയുടെ അമ്മ ഇന്ദിരാഭായിയും സഹോദരങ്ങൾ രൂദ്രവർമ്മയും പ്രതാപവർമ്മയും മൈഥിലി അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു

അമ്മേ ഞാൻ …….. മൈഥിലിക്ക് വാക്കുകൾ കിട്ടിയില്ല….

ഒന്നും ഓർക്കണ്ട കുട്ടിയേ… സമാധാനിക്കു നിനക്ക് നിന്നെ മനസ്സിലാക്കുന്ന മകനെ കിട്ടിയില്ലേ അവൻ വന്നു കാര്യങ്ങൾ പറഞ്ഞപ്പോൾ ഓടിവരാൻ കൊതിച്ചു.

അച്ഛന് പ്രായാധിക്യത്തിൻ്റെ ബുദ്ധിമുട്ട് ഉണ്ട്
അതാ വരാഞ്ഞത് അച്ഛന് നിന്നോട് ഒരു പിണക്കവും ഇല്ല.

കൂട്ടീട്ട് വരാൻ പറഞ്ഞേൽപ്പിച്ചിരിക്കുവാ രുദ്രൻ ആണ് പറഞ്ഞത്. മൈഥിലിക്ക് സമാധാനമായി ‘അവര് നിറമിഴികളോടെ ഇന്ദ്രനെ തേടുകയായിരുന്നു

കുറച്ചകലെയായി തങ്ങളെത്തന്നെ നിറപുഞ്ചിരിയോടെ നോക്കി നില്ക്കുന്ന ഇന്ദ്രനേയും യാദവിയേയും മൈഥിലി നിറഞ്ഞ മനസ്സോടെ കൈയാട്ടി വിളിച്ചു.

അവർ അമ്മയുടെ അടുത്തെത്തി ഇന്ദ്രനും യദുവും മുത്തശ്ശിയുടേയും അമ്മാവൻമാരുടേയും അനുഗ്രഹം വാങ്ങി ‘

ഗൃഹപ്രവേശ ചടങ്ങാണ് ഇന്ദൻ്റ വീട്ടിൽ നടക്കുന്നത് മൈഥിലി ആരതി ഉഴിഞ്ഞ് വധൂവരൻമാരെ സ്വീകരിച്ചു

.മധുരം നല്കിയതിനു ശേഷം മോളു പോയി ഫ്രഷായിട്ടുവാ ……

ഇcന്ദാ അവളെ കൂട്ടീട്ടു പോ
കേൾക്കാൻ കൊതിച്ചിരുന്ന പോലെ യാദവിയുടെ കൈയിൽ പിടിച്ച് മുകളിൽ അവൻ്റെ റൂമിൽ പോയി.

അതേ ഫസ്റ്റ് നൈറ്റൊന്നും ആഘോഷിച്ചേക്കരുത് റിസ്പഷനുള്ളതാ അമ്മുവാണ്

കുറേ നാളായി ഈ കുരിപ്പിൻ്റെ നാക്കിന് ഏനക്കേടായിട്ട് ഇന്നത് തീർത്തേക്കാം അവൻ അമ്മുവിൻ്റെ പിന്നാലെ പോയി ചെവിക്കുപിടിച്ചു.

അടങ്ങി നിന്നില്ലേൽ ഇതിലും വലുത് നീ വാങ്ങിക്കും

യാദവി റൂമിൽ എത്തിയിരുന്നു. പിന്നാലെ വന്ന ഇന്ദ്രൻ അവളെ ചേർത്തു പിടിച്ചു.അവളുടെ ശരീരത്തിൻ്റെ വിറയൽ അറിഞ്ഞതും നെറ്റിയിലൊന്ന് ചുംബിച്ചിട്ട്
കൊച്ച് പോയി ഫ്രഷായിട്ടു വാ

ഞാൻ താഴെപ്പോയി റെഡിയാകാം
അമ്മുവിനെ ഇങ്ങേട്ടു വിടാം
അവൾ തലയാട്ടി

വൈകുന്നേരം റിസപ്ഷൻ ആരംഭിച്ചു.
ഇന്ദ്രൻ നേവി ബ്ലൂ കുർത്തയും സെയിം കരയുള്ള മുണ്ടിലും തിളങ്ങി യാദവിയും വൈറ്റ് സ്റ്റോൺ വർക്കുള്ള നേവി ബ്ലൂ ലോംഗ് ഗൗണിൽ ആയിരുന്നു

മുടി പുട്ടപ്പ് ചെയ്തിരിക്കുന്നു കഴുത്തിൽ നേവി ബ്ലൂ ഡയമണ്ട് നെക്ലേസ് സെയിം കളർ സ്റ്റഡ് കാതിൽ കൈകൾ ശ്വനാമായിരുന്നു.

ഇന്ദ്രൻ അവളുടെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചു
റിസപ്ഷനു ശേഷാദ്രി കമ്പനീസിൻ്റെ ഓഫീസേഴ്സ് എല്ലാവരും ഉണ്ടായിരുന്നു.
ചന്തുവും മരിയയും അമ്മുവും ദാവണിയുടുത്ത് കലക്കുന്നുണ്ടായിരുന്നു

ദീപൂ അമ്മുവിൻ്റെ പുറകേ മണപ്പിച്ച് നടക്കുന്നുണ്ട് ദീപുവിൻ്റെ അവസ്ഥ എന്താകുമോ എന്തോ…
കോളേജ് പ്രിൻസിപ്പലും മൃദുൽസാറും മറ്റൂ സ്റ്റാഫുകളും വന്നു വിഷ് ചെയ്തു

ഇന്ദ്രൻ്റെ കൂട്ടുകാരായ എഴുത്തുകാർ ശേഷാദ്രീ ഫൗണ്ടേഷൻസിലുള്ളവർ എല്ലാവരും ഉണ്ടായിരുന്നു എല്ലാ മുഖങ്ങളിലും സന്തോഷം

അപ്പേഴാണ് ശേഷാദ്രി സാറിൻ്റെ അറിയിപ്പുണ്ടായത് ശേഷാദ്രി ഗ്രൂപ്പിൻ്റെ പുതിയ സാരഥിയായി ഇന്ദ്രധനുസ്സിനെ അനൗൺസ് ചെയ്തതും ഹർഷാരവത്തോടെ ഏവരും എതിരേറ്റു

.ഇന്ദ്രനു ഒന്നും പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇന്ദ്രന് ഇതിനോടൊന്നും താല്പര്യം ഇല്ലായിരുന്നു. താൻ അദ്ദേഹത്തിൻ്റെ ആരുമല്ല അർഹതയില്ലാത്തത് സ്വന്തമാക്കാൻ പാടില്ല എന്ന ചിന്തയാണുണ്ടായത്.

ഇന്ദ്രൻ്റെ മ്ലാനമായ മുഖം കണ്ടിട്ട് ശേഷാദ്രി അവനെ ചേർത്തു പിടിച്ചു. ഇന്ദ്രനാണ് ഇതിന് അർഹൻ നീ മാത്രം നിന്നോളം ഇതിന് അർഹൻ ഈ ലോകത്ത് ആരുമില്ല.ഇന്ദ്രന് ഒന്നും മനസ്സിലായില്ല

പാട്ടും ഡാൻസുമായി റിസപ്ഷൻ അവസാനിച്ചു.
ശരിക്കും എല്ലാവരും തളർന്നിരുന്നു കാലത്തു മുതലുള്ള ഓട്ടമായിരുന്നല്ലോ

അച്ഛനേയും അമ്മയേയും വിട്ടുവരുമ്പോൾ യദു അവരെ കെട്ടി പിടിച്ചു കരഞ്ഞു ഇന്ദ്രൻ അവളെ ചേർത്തു പിടിച്ചു.

രാത്രിയാകുന്നതോടുകൂടി യദുവിന് വെപ്രാളം ആരംഭിച്ചു. അവൾ മൈഥിലിയുടേയും അമ്മുവിൻ്റേയും പിന്നാലെ നടന്നു.

ഇന്ദ്രൻ ഡ്രെസ്സൊക്കെ മാറി വന്നിട്ടും അവൾ അവനെ മൈൻഡു ചെയ്യാതെ മൈഥിലിയും ആയി കിച്ചണിൽ ഭയങ്കര ചർച്ചയിലായിരുന്നു.

അതേ നാത്തൂനേ ആ നെത്തോലി ദീപുവിനോടു പറയണം അസുഖമെല്ലാം മാറി വന്നാൽ സ്വീകരിക്കുമോന്ന് ‘യാദവി അവളെ കെട്ടിപ്പിടിച്ചു

അതേ കുട്ടി എനിക്കൊന്നു കിടക്കണം വല്ലാത്ത ക്ഷീണം ആൻ്റി ഞാനും ആൻ്റിയുടെ കൂടെ കിടക്കുവാ യദു ചിണുങ്ങി
ഒന്നു പോയേ ….അമ്മു ആ പാൽഗ്ലാസെടുത്ത് കൊടുക്ക് അവളു പോയി കിടക്കട്ടെ.

അമ്മു യദു കേൾക്കാൻ പാകത്തിൽ പറഞ്ഞു ഒരു വന്യ മൃഗം അവിടെ കിടന്ന് തുടലു പൊട്ടിക്കുന്നുണ്ട് ഇനി താമസിച്ചാൽ തുടലും പൊട്ടിച്ചിവിടെ വന്ന് കടിച്ചുകീറും

ടീ ശരിക്കും പേടിച്ചിരിക്കുവാ എരിതീയിൽ എണ്ണ ഒഴിക്കാതെടി ….
അവൾ നല്ല വിറയലോടെ പാലുമായി ഇന്ദ്രൻ്റെ റൂമിലെത്തി

ഇന്ദ്രൻ ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുനു.വെള്ള മുണ്ടും കറുത്ത ഷർട്ടുമായിരുന്നു വേഷം അവളെ കണ്ടതും ഫോൺ ഹോൾഡ് ചെയ്തിട്ട് ഇതെന്താടി ഇനി ഇവിടെ തിരുവാതിര കളി ഉണ്ടോ

അല്ല ആൻ്റി പറഞ്ഞു സെറ്റ് മുണ്ട് ഉടുക്കണമെന്ന് അവളൊന്നു വിക്കി സാധാരണ ഇടുന്നതൊക്കെ ഇട്ടാൽ മതി ഇതൊക്കെ അഴിച്ചുമാറ്റ് ദാ അവിടെ കബോർടിൽ കാണും പറഞ്ഞിട്ട് ഇന്ദ്രൻ ഫോണും എടുത്ത് പുറത്തു പോയി

ഈശ്വരാ അവൾ നെഞ്ചിൽ കൈവച്ചു
കബോർഡിൽ നിന്ന് നൈറ്റ് ഡ്രസ്സ് എടുത്തു ഡോർ ലോക്ക് ചെയ്ത് ഡ്രസ്സ് മാറി

കുറച്ചു കഴിഞ്ഞപ്പോൾ ഇന്ദ്രൻ എത്തി
എന്തു ചെയ്യണമെന്നറിയാതെ നില്ക്കുന്ന യാദവിയെ കണ്ടതും ഇന്ദ്രന് കുസൃതി തോന്നി

ടീ ഭാര്യേ …. ഇങ്ങോട്ടു നോക്കെടി മിശപിരിച്ച് വഷളൻ ചിരിയുമായി അവളുടെയടുത്തെത്തി….
അവളിൽ വല്ലാത്തൊരു ആന്തലുണ്ടായി ഇറങ്ങി ഓടിയാൽ നാണക്കേടാകും

കൊച്ച് പേടിച്ചു പോയോ….
അവൻ അവളെ ചേർത്തു പിടിച്ചു.അവൾ അവൻ്റെ നെഞ്ചത്ത് മുഖം ചേർത്തുവച്ചു

ഇന്ദ്രൻ ജീവിതത്തിൽ ഏറ്റവും സന്തോഷിക്കുന്ന ദിവസമാണിത്. നിന്നെ കുടി നഷ്ടപ്പെട്ടിരുന്നെങ്കിൽ ഇന്ദ്രനുണ്ടാകുമായിരുന്നില്ല

അവൻ അതു പറഞ്ഞതും അവൾ അവൻ്റെ കാലിൽ നിന്ന് എത്തി ആ ചുണ്ടിൽ ഉമ്മ വച്ചു.ഇന്ദ്രൻ അവളെ ഒന്നുകൂടി മുറുക്കി ചേർത്തു പിടിച്ചു.

ഇന്ദ്രനെ പൂർണ്ണനാക്കി കൂടെ നിനക്ക്
അവൾ സമ്മതമെന്നോണം തല കുലുക്കി

അപ്പോഴേക്കും ആ ചൂണ്ടവൻ സ്വന്തമാക്കിയിരുന്നു.ഇന്ദ്രൻ്റെ സിരകൾ ചൂടുപിടിച്ചു.അവൻ അവളെ കോരിയെടുത്ത് ബഡ്ഡിലേക്ക് കിടത്തി

രാത്രിതൻ ഏതോ യാമത്തിൽ തൻ്റെ പ്രാണനെ അവൻ സ്വന്തമാക്കി ഒരിക്കലും അവസാനിക്കാത്ത ജീവിതയാത്ര ഇവിടെ തുടങ്ങുകയാണ്

ഞെട്ടിക്കുന്നൊരു വാർത്തയുമായിട്ടാണ് നേരം പുലർന്നത് ശേഷാദ്രി ഗ്രൂപ്പ് ഓഫ് കമ്പനിസ് ഉടമയായിരുന്ന ശേഷാദ്രി ആത്മഹത്യ ചെയ്തു. ഇന്ദ്രൻ ഞെട്ടിവിറച്ചു

ഇന്നലെ തന്നെ ഒരുപാട് സന്തോഷത്തോടെ ചേർത്തു പിടിച്ച മനുഷ്യൻ ഇന്നില്ല.
ഇന്ദ്രനത് ഉൾക്കൊള്ളാനേ സാധിച്ചില്ല
ഇന്ദ്രനാണ് ചിതയ്ക്ക് തീ കൊളുത്തിയത് അത് ശേഷാദ്രി അയ്യരുടെ ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നു.

സ്വയം വിധിച്ച ശിക്ഷയിൽ ശേഷാദ്രിയാത്രയായി…

ചെറിയ ചാറ്റൽ മഴയിൽ ഒരു കുടക്കീഴിൽ തൻ്റെ പ്രാണനേയും ചേർത്തു പിടിച്ച് ഇന്ദ്രൻ നടന്നകന്നു ആകാശത്തിലെ ചക്രവാള സീമയിൽ മഴവില്ല് തെളിഞ്ഞിരുന്നു.
ശുഭം –ബിജി

ഇന്ദ്രധനുസ്സ് എന്ന കഥ ഇവിടെ അവസാനിക്കുകയാണ് ഗിരിധർ ഇന്നും ഒരു വേദനയാണ് നഷ്ടങ്ങൾ അതിജീവിക്കാൻ മൈഥിലിക്കായി ഈ കഥയെ ചേർത്തു പിടിച്ച എൻ്റെ വായനക്കാരായ സുഹൃത്തുക്കൾക്ക് ഒരായിരം നന്ദി സ്നേഹം എനിക്കായി ഒരു വരിയെങ്കിലും എഴുതി കൂടെ

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഇന്ദ്രധനുസ്സ് : ഭാഗം 1

ഇന്ദ്രധനുസ്സ് : ഭാഗം 2

ഇന്ദ്രധനുസ്സ് : ഭാഗം 3

ഇന്ദ്രധനുസ്സ് : ഭാഗം 4

ഇന്ദ്രധനുസ്സ് : ഭാഗം 5

ഇന്ദ്രധനുസ്സ് : ഭാഗം 6

ഇന്ദ്രധനുസ്സ് : ഭാഗം 7

ഇന്ദ്രധനുസ്സ് : ഭാഗം 8

ഇന്ദ്രധനുസ്സ് : ഭാഗം 9

ഇന്ദ്രധനുസ്സ് : ഭാഗം 10

ഇന്ദ്രധനുസ്സ് : ഭാഗം 11

ഇന്ദ്രധനുസ്സ് : ഭാഗം 12

ഇന്ദ്രധനുസ്സ് : ഭാഗം 13

ഇന്ദ്രധനുസ്സ് : ഭാഗം 14

ഇന്ദ്രധനുസ്സ് : ഭാഗം 15

ഇന്ദ്രധനുസ്സ് : ഭാഗം 16

ഇന്ദ്രധനുസ്സ് : ഭാഗം 17

ഇന്ദ്രധനുസ്സ് : ഭാഗം 18

ഇന്ദ്രധനുസ്സ് : ഭാഗം 19

ഇന്ദ്രധനുസ്സ് : ഭാഗം 20