Sunday, December 22, 2024
Novel

❤️എന്റെ രാജകുമാരൻ❤️ ഭാഗം 25

നോവൽ
******
എഴുത്തുകാരി: അഫീന

ഞാനും ഫൈസിയും കൂടി പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ ചെന്നപ്പോ സെല്ലിനകത്ത് ഷാനുവും പുറത്ത് എസ് ഐ യും നിന്നു നല്ല സംസാരം. കളിച്ചു ചിരിച്ചു വർത്താനം പറയണ കണ്ടിട്ട് ഞങ്ങടെ കിളി പോയി.

അപ്പോഴേക്കും ഷാനുവിന്റെ വാപ്പയും വന്നു. ഇനിയിപ്പോ രണ്ട് ദിവസം കഴിഞ്ഞേ ജാമ്യം അപേക്ഷിക്കാൻ പറ്റോള്ളൂ.

“സർ, ഷാനുവിനോട് ഒന്ന് സംസാരിക്കാൻ പറ്റോ ”

“അതിനെന്താ സംസാരിച്ചോ..
ടാ ഷാനു നീ അവിടെ നിന്നു സംസാരിക്കോ അതോ എന്റെ റൂമിലേക്ക്‌ ഇരുന്ന് സംസാരിക്കുന്നോ ”

“ഇവിടെ നിന്നോളാടാ. no problem ”

“എന്താ ഷാനു ഇതൊക്കെ എന്താ പറ്റിയെ. ”

“ഏയ് അതൊന്നും ഇല്ല. അവളില്ലെ ആ അമീറ അവള് പീഡനത്തിന് കേസ് കൊടുത്തിരിക്കേ ”

“പടച്ചോനെ ആ പിശാചിന് എന്താ പ്രാന്താണോ ” ഫൈസി

“അവളേം കുറ്റം പറയാൻ പറ്റില്ല. ”

“എന്താ.. നീ ഒന്ന് തെളിച്ചു പറ ”

ഷാനിബിന്റെ ഓർമ രാവിലെ നടന്ന സംഭവങ്ങളിലേക്ക് പോയി. അപ്പോഴും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. ക്രൂരമായ ഒരു ചിരി.

ഷാനയും ഉമ്മയും ദിവ്യയുടെ കല്യാണത്തിന് ഇറങ്ങി കഴിഞ്ഞപ്പോൾ തന്നെ വാപ്പയും പോയി.

ഒന്ന് പുറത്ത് പോയി തിരിച്ചു റൂമിലേക്ക്‌ കേറുമ്പോഴാണ് അമീറ ആരോടോ ഫോണിൽ സംസാരിക്കുന്നത് കേട്ടത്. ഞാൻ വാതിലിന് മറവിൽ ഒളിച്ചിരുന്നു.

“ഓ നീ ഒന്ന് സമാദാനപ്പെട്. എന്നെ നിനക്ക് ഇത്ര പെട്ടന്ന് മടുത്തോ.

ഓ.. അവളുടെ കാര്യം ഞാൻ ശരിയാക്കാന്ന് പറഞ്ഞില്ലേ.. ഏറിയാൽ രണ്ട് ദിവസം അതിനുള്ളിൽ ഷാന നിന്റെ കാൽച്ചുവട്ടിൽ വരും.

ആ പിന്നെ ഞാൻ ആ ഫോട്ടോസ് ഷാനയെ കാണിക്കാൻ പോവേണ്. അതിനു മുമ്പ് നിന്റെ ഫോണിലേക്കു സെൻറ് ചെയ്തേക്കാം.

ആ അത് എന്റെ ഫോണിൽ മാത്രം ഉള്ളൂ വേറെ എവിടെയും സേവ് ചെയ്തില്ല. മെയിൽ അറ്റാച്ച് ചെയ്യന്നു വിചാരിച്ചതാ പക്ഷെ മറന്ന് പോയി.

ഇത് അവളെ കാണിച്ച് കഴിഞ്ഞാൽ എന്താ സംഭവിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ ഫോൺ എങ്ങാനും തട്ടിപ്പറിക്കുകയോ മറ്റോ ചെയ്താ പ്രശ്നം അല്ലേ.

ആ ഇപ്പൊ തന്നെ അയച്ചേക്കാം. ഇങ്ങനെ ഉണ്ടോ ആക്രാന്തം ”

എനിക്ക് മനസ്സിലായി ഇനി ഒട്ടും ടൈം ഇല്ല. എന്തെങ്കിലും ചെയ്യണമെങ്കിൽ ഇപ്പൊ ചെയ്യണം. ഇല്ലെങ്കി ചിലപ്പോ എന്റെ ഷാനയുടെ ജീവിതം ഇല്ലാതാവും.
ഞാൻ ഓടി ചെന്ന് അവളുടെ ഫോൺ തട്ടി എടുത്തു.

“താൻ എന്താ ഈ കാണിക്കുന്നത്. ഓ അനിയത്തിയുടെ ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആയിരിക്കും. അത് വേറെ കോപ്പി എടുത്ത് വെച്ചിട്ടുണ്ട് ”

“ഒന്ന് പൊടി നീ ഫോൺ ചെയ്യുന്നത് ഞാൻ കേട്ടു ”

അവളുടെ മുഖമടച്ച് ഒന്ന് കൊടുത്തു ആദ്യം തന്നെ. ഫോൺ താഴെ ഇട്ട് ഞാൻ ചവിട്ടി പൊട്ടിച്ചു. എന്നിട്ടും മതിയാകാതെ തേപ്പു പെട്ടി എടുത്ത് അത് കൊണ്ട് തല്ലി പൊട്ടിച്ചു.

അത് കഴിഞ്ഞാണ് പിന്നേ അവളെ നോക്കിയത് അത്രയും ദിവസം ഉള്ളിൽ അടക്കി വെച്ച ദേഷ്യവും സങ്കടവും എല്ലാം ഞാൻ അവളിൽ തീർത്തു.

എത്ര തല്ലിയിട്ടും മതിയായില്ല. അവസാനം അവളുടെ ബോധം പോയപ്പോഴാ നിർത്തിയത്. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്ത് അവളുടെ വീട്ടിലും അറിയിച്ചു.

അത് കഴിഞ്ഞു വൈകുന്നേരം ആയപ്പോഴാ പോലീസ് വന്ന് എന്നെ പൊക്കിയത്. അവള് വീട്ടുകാരെ കൊണ്ട് അപ്പൊ തന്നെ കേസ് കൊടുപ്പിച്ചു.

അറസ്റ്റ് ചെയ്യാൻ വന്നത് ഇവനാ എന്റെ ചങ്ക് സിദ്ധു. അവനോട് ഞാൻ കാര്യങ്ങൾ ഒക്കെ നേരത്തെ പറഞ്ഞിരുന്നു.

ഇനി ഇതിന്റെ പേരിൽ എന്ത് ശിക്ഷ കിട്ടിയാലും ഞാൻ സന്തോഷത്തോടെ സ്വീകരിക്കും. കാരണം ഒരു പാവം പെണ്ണിനെ ആയിഷയെ കരയിച്ചതിനുള്ള ശിക്ഷയായി ഇതിനെ കാണും.

അവൻ പറഞ്ഞു നിർത്തിയപ്പോ എനിക്ക് സന്തോഷം തോന്നി. ഒരു പെണ്ണിനെ തല്ലിയത് മോശം ആണെങ്കിലും അവൾക്ക് കിട്ടിയത് കുറഞ്ഞു പോയെന്നെ ഞാൻ പറയൂ.

ഫൈസിയുടെ മുഖത്തു നോക്കിയപ്പോ അവനു രണ്ടെണ്ണം പൊട്ടിക്കാൻ പറ്റിയില്ലല്ലോ എന്ന സങ്കടം ആയിരുന്നു. ഷാനുവിനോട് യാത്ര പറഞ്ഞു ഞങ്ങൾ നേരെ കല്യാണ വീട്ടിലേക്ക് പോയി.

അതിനു മുമ്പ് ഷാനു പറഞ്ഞതനുസരിച്ച് അവന്റെ ഫോൺ വീട്ടിൽ നിന്ന് എടുത്തു. എന്തായാലും രണ്ട് ദിവസം കഴിഞ്ഞേ കോടതിയിൽ കൊണ്ട് പോകൂ.

കല്യാണത്തിന് പരിപാടികൾ ഒക്കെ കഴിഞ്ഞ് ഞങ്ങള് ഐഷുവിന്റെ ഉപ്പയുടെ വീട്ടിൽ ഒത്തു കൂടി. ഷാനയും പോയില്ല.

എല്ലാവരും കൂടി ഇരുന്ന് ഷാനുവിന്റെ ഫോൺ ഓപ്പൺ ചെയ്തു. അതിൽ പുതിയ രണ്ട് വീഡിയോസ് കണ്ടു.

ആദ്യത്തേത് അവള് ഫോണിൽ സംസാരിക്കുന്നത് രണ്ടാമത്തേത് അവളെ തള്ളുന്നത്. അത് കണ്ട് ഞങ്ങള് എല്ലാരും കണ്ണ് തളളി ഇരുന്നു. അമ്മാതിരി അടിയായിരുന്നു.

ഹോ.. ഇടക്കിടക്ക് ഐഷുനെ ചതിച്ചതിനുള്ള ശിക്ഷയാ, എന്തിനാ ഞങ്ങളുടെ ഇടയിലേക്ക് വന്നേ എന്നൊക്കെ ചോദിക്കുന്നുണ്ട്. അത് കേട്ടപ്പോ എനിക്കാകെ ദേഷ്യം തോന്നി. ഐഷു എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

ഒരു ഭ്രാന്തനെ പോലെയാണ് അവൻnqq പെരുമാറിയത്. അല്ലെങ്കിലും കുറച്ച് നാളായി അവനൊരു ഭ്രാന്തൻ ലുക്കിൽ ആയിരുന്നല്ലോ. അപ്പോഴാണ് ഷാനയുടെ വക ഡയലോഗ്

“ഇക്കാക്കക്ക് ഈ ബോധം നേരത്തെ ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ ഐഷുത്താത്താടെ ഒപ്പം ജീവിക്കരുന്നല്ലോ.അന്നേ നന്നായിരുന്നെങ്കി ഇപ്പൊ ഒക്കത്ത് ഒരു കൊച്ചും ആയേനെ. ”

ഹോ പെങ്ങളായി കണ്ട് പോയി ഇല്ലായിരുന്നെങ്കിൽ തലമണ്ട അടിച്ചു പൊളിച്ചേനെ. ഫൈസി അവള്ടെ തലക്കിട്ടു ഒരു കൊട്ട് കൊടുത്തപ്പോഴാ അവൾക്ക് എന്താ പറഞ്ഞെന്ന് ബോധം വന്നേ.

കുറേ നേരം സംസാരിച്ചിരുന്ന ശേഷം ബാക്കി എല്ലാരും പോയി. ഐഷുവും ഞാനും നാളെ വരുന്നുള്ളു എന്ന് പറഞ്ഞു.

കുറച്ചു കഴിഞ്ഞ് ഐഷു മുകളിലേക്ക് വരാൻ കണ്ണ് കൊണ്ട് കാണിച്ചു. അവളുടെ റൂമിൽ ചെന്നപ്പോ ബാൽക്കണിയിൽ നിൽക്കുന്നുണ്ട്.

അവിടെ നിന്നും നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പറമ്പാണ്. നിറയെ മരങ്ങൾ നട്ട് പിടിപ്പിച്ചിരിക്കുന്നു. നല്ല കാറ്റും ഉണ്ട്. കുറച്ചു നേരം അങ്ങനെ മിണ്ടാതെ നിന്നു.

” അജുക്ക ”

“ഹ്മ്മ് ”

“അജുക്കാ… ”

“എന്താടി പെണ്ണെ ”

“എന്തെ മുഖമെല്ലാം വാടി ഇരിക്കുന്നെ ”

“ഒന്നുല്ല ”

“ഷാന അങ്ങനെ പറഞ്ഞിട്ടാണോ, അവള് പെട്ടെന്ന് പറഞ്ഞു പോയതാവും. പോട്ടേ വിട്ടേക്കന്നെ ”

“ഓ എനിക്ക് കുഴപ്പം ഒന്നും ഇല്ല. ഇതിപ്പോ എല്ലാരും ഇടക്ക് പറയുന്നുണ്ടല്ലോ. എന്റെ കൂടെ ഉള്ള ജീവിതം അത്രക്ക് മോശം ആണോ. ”

“അതെന്താ അങ്ങനെ പറഞ്ഞേ ”

“അല്ല ഐഷുന് ചേർന്നത് അജു ആണെന്ന് ആരും പറയണ കേട്ടില്ല. ഷാനു തന്നെ ഐഷുന് മതിയാരുന്നു എന്ന് പറയുമ്പോലെ ഒരു ഫീൽ വരുന്നു ”

“അജുക്ക അങ്ങനൊന്നും പറയല്ലേ. എന്റെ ഭാഗ്യം അല്ലേ ന്റെ അജുക്ക. എന്റെ രാജകുമാരൻ.

ഷാനുക്ക എന്നെ അമീറയുടെ പേരിൽ ഉപേക്ഷിച്ചില്ലായിരുന്നെങ്കിലും വേറെ എന്തെങ്കിലും കാരണം കൊണ്ട് പടച്ചോൻ നമ്മളെ ഒന്നിപ്പിച്ചേനെ. ഇങ്ങൾ എനിക്ക് പടച്ചോൻ തന്ന നിധിയല്ലേ… ”

“ഏയ് നിന്റെ കണ്ണ് എന്തിനാ നിറയുന്നെ പെണ്ണെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ. നിന്റെ വായിൽ നിന്നും ഇതൊക്കെ കേൾക്കുമ്പോ ഒരു സുഖം അത്രെ ഉള്ളൂ. ”

ഐഷു ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു. വെറുതെ പറഞ്ഞത് തന്നെയാണോ എന്ന അർത്ഥത്തിൽ.

” നീ നോക്കണ്ടാ. അങ്ങനെ ആരെങ്കിലും പറയണ കേൾക്കുമ്പോ എനിക്ക് ദേഷ്യം വരുന്നു. എന്റെ പെണ്ണിന്റെ കൂടെ വേറെ ആരുടേം പേര് ചേർത്ത് പറയണ്ട. ഐഷു അജുന്റെയാ അജുന്റെ മാത്രം ”

പറഞ്ഞു തീർന്നതും അവളെന്നെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി അങ്ങനെ നിന്നു. അവളുടെ ശ്വാസം ദേഹത്തു തട്ടുമ്പോൾ ഇക്കിളി കൂടുന്നുണ്ടായിരുന്നു. ഒപ്പം വികാരങ്ങളും.

“ഐഷു അധികം നേരം ഇങ്ങനെ നിക്കണ്ടാട്ടൊ. എന്റെ കണ്ട്രോൾ പോകും ”

“ആഹാ അജുക്കടെ കണ്ട്രോൾ പെട്ടെന്ന് പോകോ. അതൊന്ന് കാണണമല്ലോ ”

അവളതും പറഞ്ഞു നെഞ്ചിലാകെ മുഖം ഉരസി കൊണ്ടിരുന്നു.

“ദേ അടങ്ങി നിക്ക് പെണ്ണെ. അധികം കളിച്ചാൽ ഉണ്ടല്ലോ ”

“കളിച്ചാൽ ”

അവളിൽ ഇന്ന് വരേ കാണാത്ത കുസൃതികൾ, ഈ പെണ്ണിന് ഇതെന്ത് പറ്റി. അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചു എന്നിട്ടു ആ കണ്ണിൽ നോക്കി കുനിഞ്ഞു നിന്നു കാതിൽ ഒരു കാര്യം മന്ത്രിച്ചു.

പെണ്ണ് നാണിച്ചു ഓടി പോകും എന്നാ ഞാൻ കരുതിയത്. എവിടന്ന് എന്നെ തന്നെ നോക്കി നിക്കണേ.

“വികാരങ്ങളൊന്നും പിടിച്ചു നിർത്തണ്ട. നമുക്കൊന്നാവാം അജുക്ക ”

അവള് പറയണ കെട്ട് ഞാൻ അന്തം വിട്ട് നിന്നു. ഈ കാര്യം പറയുമ്പോ ഓടണ പെണ്ണാണ്. വെല്ലുപ്പക്ക് കൊടുത്ത വാക്ക് അത് ഇത് എന്നൊക്കെ പറഞ്ഞ് . അവളുടെ കണ്ണും ആകെ നിറഞ്ഞൊഴുകി.

“എന്ത് പറ്റി ഐഷു. എന്തിനാ നീ കരയുന്നത്. ”

“അജുക്ക എനിക്ക് പേടിയാവുന്നു. ഇക്കാക്കനെ എനിക്ക് നഷ്ടപ്പെടുമോ എന്നോർത്ത്. ഇപ്പൊ ആവശ്യം ഇല്ലാത്ത സ്വപ്‌നങ്ങൾ ഒക്കെ കാണാൻ തുടങ്ങി. നമുക്കിനി ആരുടേം സമ്മതം കാത്തു നിക്കണ്ട. എങ്ങോട്ടെങ്കിലും പോകാം. ”

“എന്റെ ഐഷു നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ. നമ്മളെ പിരിക്കാൻ ആർക്കും കഴിയില്ല ആർക്കും. നീ എന്റെയും ഞാൻ നിന്റെയും ആയിരിക്കും.

പിന്നേ നിന്നെ എന്റെ പെണ്ണാക്കും എല്ലാ അർത്ഥത്തിലും പക്ഷെ ഇന്നല്ല. നമ്മുടെ മഹർ മാറ്റം മാത്രമേ നടന്നുള്ളു ബാക്കി എല്ലാ ചടങ്ങുകളും വെച്ച് ഒരു ഗംഭീര പരിപാടിയും വെച്ച് നിന്നെ ഞാൻ കൊണ്ട് പോകും ഒരു രാജകുമാരിയെ പോലെ.

പിന്നേ ഫസ്റ്റ് നൈറ്റ്‌ ഇവിടെ മതിട്ടോ.. അതല്ലേ നാട്ടു നടപ്പ് ”

ഇത്തവണ അവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

@@@@@@@@@@@@@@@@@@@@@@@

പിറ്റേന്ന് തന്നെ ഞങ്ങൾ അജുക്കന്റെ തറവാട്ടിലേക്ക് പോന്നു. അവിടെ ചെന്ന് ഷെസ്‌നയോട് ഷാനുക്ക അമീറയെ തല്ലിയതും പോലീസ് സ്റ്റേഷനിൽ ആയതും എല്ലാം പറഞ്ഞു.

“ഹോ നമ്മള് തല പുകഞ്ഞു ആലോചിച്ചു കഷ്ടപ്പെട്ട് ഓരോ പ്ലാനും ഉണ്ടാക്കി വെച്ചിട്ട് അങ്ങേര് ഒരു ദിവസം കൊണ്ട് എല്ലാം ശെരിയാക്കിയല്ലോ. ഇങ്ങേർക്കിത് നേരത്തെ ചെയ്‌യായിരുന്നില്ലേ വെറുതെ മനുഷ്യനെ ഇടങ്ങേറാക്കാൻ ” ഷെസ്ന

“ഒന്ന് പൊടി ആർക്കും ഒരു കുഴപ്പവും ഇല്ലാതെ എല്ലാം ശരിയായില്ലേ. അപ്പോഴാണ് അവക്കടെ ഒരു പ്ലാൻ. അല്ലെങ്കിലും നമ്മുടെ പ്ലാൻ ആയോണ്ട് പറയെല്ലാ പൊട്ട പ്ലാൻ ആയിരുന്നു. ”

അങ്ങനെ ആ പ്രശ്നം അവിടെ അവസാനിച്ചു. രണ്ട് ദിവസം കഴിഞ്ഞു ഷാനുക്കക്ക് ജാമ്യം കിട്ടി. പിന്നെ ഹബീക്ക പെണ്ണ് കാണാൻ വന്നു.

ഹബീക്കക്ക് ഒരു പ്രൊജക്റ്റിന്റെ ഭാഗമായി യൂ എസ് ലേക്ക് പോണം അത് കൊണ്ട് എത്രയും പെട്ടെന്ന് നിക്കാഹ് നടത്തണം.

പാരിയുടെ പഠിത്തം കഴിഞ്ഞ് ബാക്കി ചടങ്ങുകൾ.

അങ്ങനെ കാത്ത് കാത്തിരുന്ന പാരിയുടെ നിക്കാഹ് ആണ് ഇന്ന്. ചെറിയ ചെറിയ കുസൃതികളുമായി അജുക്ക ഞമ്മടെ പിറകെ തന്നെ ഉണ്ട്.

ഒരു മകന്റെയും ആങ്ങളയുടെയും കടമകൾ എല്ലാം ഭംഗിയായി ചെയ്തു ഒപ്പം കുഞ്ഞോനും ഉണ്ട്. മെറൂൺ കളർ ലെഹങ്കയിൽ അവൾ അതീവ സുന്ദരിയായിരുന്നു. വളരെ ഗംഭീരമായ ഒരുക്കങ്ങളാണ് സ്റ്റേജിൽ.

എല്ലാരും ഫോട്ടോ എടുപ്പും മറ്റുമായി തിരക്കിലായി. എല്ലാം കഴിഞ്ഞു
ഹബീക്കയുടെയും പാരിയുടെയും ഫോട്ടോ എടുത്ത് കൊണ്ടിരുന്നപ്പോഴാ പെട്ടന്ന് അലങ്കാരത്തിനു തൂക്കി ഇട്ടിരുന്ന വലിയ ലൈറ്റ് അവരുടെ മേലേക്ക് വീണത്.

ഭാഗ്യത്തിന് ഹബീക്ക പാരിയെയും പിടിച്ചു പിന്നിലേക്ക് മാറിയത് കൊണ്ട് അവർക്ക് ഒന്നും സംഭവിച്ചില്ല. അപ്പോഴാണ് ഫൈസി കേറി വന്നത് അവൻ പുറത്ത് എന്തോ ആവശ്യത്തിന് പോയതായിരുന്നു. കയ്യില് ഒരു കെട്ടുണ്ട്.

ഏതോ വണ്ടി വന്ന് ഇടിക്കാൻ പോയപ്പോ ബൈക്ക് വെട്ടിച്ചതാ അവൻ വീണ് ചെറിയ മുറിവുണ്ട്.

എന്തോ അപകടം മണക്കുന്ന പോലെ. എല്ലാവരെയും മാറി മാറി ഞാൻ നോക്കി കൊണ്ടിരുന്നു.

ആർക്കൊക്കെയോ അപകടം സംഭവിക്കാൻ പോണ പോലെ. എല്ലാവരും ഇത് തന്നെ പറഞ്ഞ് കൊണ്ടിരുന്നു. രാത്രി ഏറെ വൈകിയാണ് എല്ലാവരും പിരിഞ്ഞത്.

മൊബൈൽ റിങ് ചെയ്യുന്ന കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്. എടുത്തപ്പോൾ തന്നെ ഒരു അട്ടഹാസമാണ് കേട്ടത്.

“എന്ത് പറ്റി ഐഷു… ഇന്നലെ പേടിച്ചിട്ട് ഉറങ്ങിയില്ലേന്ന് തോന്നുന്നു ”

“ആരാ.. ”

“മനസ്സിലായില്ലേ ഇത് ഞാനാ ഹാഷിം. എന്നെ അത്ര പെട്ടെന്ന് നീ മറക്കില്ലല്ലോ. ”

“നിനക്ക് എന്താണ് വേണ്ടത് ഹാഷിം ”

“എനിക്ക് വേണ്ടത് നിന്നെയാണ്. എന്റെ ഇത്തയെ എന്നിൽ നിന്നും അകറ്റിയ നിന്നെ. ”

“ഇല്ല ഒരിക്കലും നടക്കില്ല. എന്ത് സംഭവിച്ചാലും നിന്റെ അടുത്തേക്ക് ഞാൻ വരില്ല ”

“നിന്നെ വരുത്തും ഞാൻ. ഇന്നലെ പാവം പാരി കുട്ടി പേടിച്ചു പോയി കാണുമല്ലോ. ഇത് ആദ്യത്തെ അല്ല രണ്ടാമത്തെ തവണയാ. അവൾ രക്ഷപ്പെടുന്നെ. കൊല്ലാൻ അറിയാഞ്ഞിട്ടല്ല മോളെ. പക്ഷെ എനിക്ക് വേണ്ടത് നിന്റെ തകർച്ച അല്ലേ..

പിന്നേ നിന്റെ കുഞ്ഞോൻ അവൻ ആദ്യം തീർന്നേന്ന് വിചാരിച്ചതാ. രണ്ടാമത്തെ അറ്റാക്ക് ഒന്നു പേടിപ്പിച്ചു വിട്ടതാ… ഇനി നിന്റെ കേട്യോൻ അവനെ ഞാൻ തീർക്കും.

നിനക്ക് ഞാൻ രണ്ട് ദിവസം സമയം തരാം അതിനുള്ളിൽ അജുവിനെ വിട്ട് നീ പോയില്ലെങ്കിൽ അവന്റെ മയ്യത്ത് നീ കാണേണ്ടി വരും. പിന്നെ നിന്റെ പ്രിയപ്പെട്ടവരുടെയും.

ആ ഷാനകുട്ടി കോളേജിൽ പോകുന്നുണ്ടല്ലോ. ഇന്ന് നേരത്തെ ആണോ. എന്തായാലും ആദ്യം അവളെ തീർത്തേക്കാം. ”

ഷാനയുടെ ശബ്‌ദം എനിക്ക് കേൾകാമായിരുന്നു. എന്റെ ഷാന ഹാഷിം അപ്പൊ അവളുടെ തൊട്ടടുത്തുണ്ട്.

“വേണ്ട അവളെ ഒന്നും ചെയ്യല്ലേ ഹാഷിം. ഞാൻ… ഞാൻ പൊക്കോളാം അജുക്കാനേ വിട്ട് ”

“ഹ ഹ ഗുഡ് ഗേൾ. അങ്ങനെ വഴിക്ക് വാ. നീ എന്റെ അടുത്തേക്ക് വന്നാൽ നീ മാത്രം വേദനിച്ചാൽ മതി. ഇല്ലെങ്കിൽ രണ്ട് കുടുംബം മുഴുവൻ ഞാൻ ഇല്ലാതാക്കും. എനിക്കതിനു ആളും ഉണ്ട് അവിടെ തന്നെ. ”

“ഒന്നും ചെയ്യരുത് ഹാഷിം ഞാൻ വരാം ”

ഫോൺ കട്ട്‌ ചെയ്തു കട്ടിലിൽ കിടന്ന് ഞാൻ പൊട്ടി കരഞ്ഞു. എന്റെ അജുക്കാനേ വിട്ട് എനിക്ക് പോവാൻ പറ്റില്ല.. അജുക്ക ഇല്ലെങ്കിൽ പിന്നേ ഈ ഐഷുവും ഇല്ല.

ഞാൻ വേഗം അജുക്കടെ അടുത്തേക്ക് ഓടി. വാതിൽ തളളി തുറന്ന് അകത്തു കയറിയപ്പോ കണ്ട കാഴ്ച്ച.

അജുക്കടെ നെഞ്ചോട് ചേർന്ന് നിക്കുന്ന ഷെസ്ന. അവളെ കരവലയത്തിൽ ഒതുക്കി അജുക്ക.

” ഓ അപ്പൊ ഇതായിരുന്നല്ലേ പരിപാടി. എന്നെ പറ്റിക്കുകയായിരുന്നല്ലേ. എല്ലാം എനിക്ക് മനസ്സിലായി ”

പിന്നീട് എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. വായിൽ വന്നതൊക്കെ വിളിച്ചു കൂവി. ഹാഷിമിനോട് ഉള്ള ദേശ്യം മുഴുവൻ അവർക്ക് മേൽ അഴിച്ചു വിട്ടു.

“ഇനി ഐഷു ഇല്ല അജുക്ക. ഇനി നിങ്ങൾ എന്നെ കാണില്ല. അത്രക്ക് വെറുപ്പാണ് എനിക്ക് നിങ്ങളോട്. ”

ആരോടും ഒന്നും പറയാൻ നിന്നില്ല. ഇട്ടിരുന്ന ഡ്രസ്സ്‌ മാത്രം ധരിച്ചു ഞാൻ ആ വീട് വിട്ട് ഇറങ്ങി. കയ്യിലിരുന്ന ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ആരോടെങ്കിലും യാത്ര പറയാൻ നിന്നാൽ ചിലപ്പോൾ ഞാൻ തളർന്നു പോകും.

വേണ്ട ഞാൻ കാരണം ആരും സങ്കടപ്പെടരുത്. എന്റെ അജുക്കക്കോ മറ്റുള്ളർക്കോ ആരാപത്തും വരുത്തരുത്. ഷെസ്‌നയെ നിക്കാഹ് ചെയ്തു കഴിഞ്ഞാൽ പിന്നേ മാമയും അജുക്കടെ കൂടെ ആയിക്കൊള്ളും.

അങ്ങനെ മാളിക്കൽ തറവാട്ടിൽ നിന്നും ആയിഷ പടിയിറങ്ങി എന്നന്നേക്കുമായി.

കിട്ടിയ ഓട്ടോയിൽ കയറി ഞാൻ ഉപ്പയുടെ അടുത്തേക്ക് പോയി. ഹാഷിം അവൻ പിന്നെയും വരും. ഇല്ല അവനു കീഴടങ്ങുന്നതിലും നല്ലത് മരണമാണ്. അതേ മരണം.

തുടരും @ അഫി @

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 3

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 4

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 5

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 6

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 7

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 8

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 9

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 10

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 11

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 12

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 13

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 14

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 15

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 16

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 17

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 18

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 19

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 20

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 21

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 22

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 23

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 24