Thursday, December 19, 2024
Novel

അസുരന്റെ മാത്രം: ഭാഗം 32

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്


ഡോക്ടർ പറയുന്നത് കേട്ട് അനു ഞെട്ടി ഇരുന്നു

!!!അവക്കെങ്ങനെ ഇങ്ങനൊരു അബദ്ധം പറ്റുമോ അത്രക്കും താഴ്ന്നു പോയോ അവള്!!!അനു മനസ്സിൽ പറഞ്ഞു

“കുട്ടി കുട്ടി”ഡോക്ടറുടെ വിളിയാണ് അവളെ ഓർമ്മയിൽ നിന്നും ഉണർത്തിയത് അവൾ ഡോക്ടറെ നോക്കി

“എന്താ ഇയാളുടെ മുഖം ഇങ്ങനെ എന്ധെലും കുഴപ്പം ഉണ്ടോ”ഡോക്ടർ അവളോടായി ചോദിച്ചു

“ഏയ് ഒന്നുമില്ല ഞാൻ എന്ധോ അപ്പൊ ശെരി ഡോക്ടർ”അവൾ എങ്ങിനീയോ ഡോക്ടറോട് പറഞ്ഞിട്ട് അവിടെ നിന്നും ഇറങ്ങി

അപ്പോഴേക്കും അച്ചുവും ഗായുവും ഡോക്ടറെ കണ്ടിട്ട് ഇറങ്ങി വന്നിരുന്നു അനുവിനെ കാണാത്തതു കൊണ്ട് അവർ എല്ലായിടത്തും നോക്കി അകലെ നിന്നും നടന്നു വരുന്ന അനുവിനെ കണ്ടു അവർ അങ്ങോട്ടേക്ക് ഓടി എത്തി അവർ അടുത്തു വന്നിട്ടും അവൾ വേറെ ഏതോ ലോകത്തായിരുന്നു

“ഇതെവിടെ പോയതാ മോളേ ഞങ്ങൾ എത്ര പേടിച്ചു എന്നറിയോ”അച്ചു അവളോടായി ചോദിച്ചു അവൾ അപ്പോഴും അവർ ചോദിച്ചതൊന്നും കേട്ടിരുന്നില്ല

“ഡി പൊട്ടി”അഭി അവളുടെ തലക്കെട്ടു തട്ടി വിളിച്ചു അവൾ ഞെട്ടി അവരെ നോക്കി

“എന്താ.. എന്താ ചോദിച്ചേ”

“നീ ഇതേതു ലോകത്താണ് കൊച്ചേ”അഭി കളിയാക്കി ചോദിച്ചു

“ഓ ഒന്ന് പൊ ചെക്കാ”അവൾ അവനെ തട്ടി മാറ്റി

“ആട്ടെ ഏട്ടത്തിക്കെന്താ പറ്റിയെ അച്ചു ഏട്ടാ എന്ധെലും കുഴപ്പം ഉണ്ടോ”

“ഓ അവക്കെ കുറച്ചു പച്ചമാങ്ങാ മേടിച്ചു കൊടുക്കാൻ ഡോക്ടർ പറഞ്ഞു”അച്ചു അതു പറഞ്ഞതും ഗായു ആരും കാണാതെ അച്ചുവിന്റെ വയറ്റിൽ ഒരു ഞുള്ളു വെച്ചു കൊടുത്തു അതവന്റെ കണ്ണിൽ നിന്നും പൊന്നീച്ചകളെ പറപ്പിച്ചു

“സത്യാണോ അച്ചു ഏട്ടാ”അവൾ സന്തോഷത്തോടെ ചോദിച്ചു

“അതേടി കാന്താരി”അച്ചു അതു പറഞ്ഞതും അനുവിനെ ഗായു കെട്ടി പിടിച്ചു ആ കവിളിൽ അമർത്തി മുത്തി ഗായു തിരിച്ചു ഒരു ഉമ്മ കൊടുത്തു

“അതേ അച്ചു ഏട്ടാ ചെലവ് വേണം കേട്ടോ ചെറുതൊന്നും പോരാ”അഭി അച്ചുവിനെ ചേർത്തു പറഞ്ഞു

“പിന്നെ അതു പറയാനുണ്ടോ ഇതു നമുക്കൊരു ആഘോഷവാക്കാം”അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു

💟💟💟💟💟💟💟💟💟💟💟💟💟💟💟

“അശ്വിൻ താൻ ഇതെന്തു ഭാവിച്ചാ തനിക്കെത്ര പറഞ്ഞാലും മനസിലാവില്ല ഇനിം താൻ ഇങ്ങനെ വായിക്കിയാൽ ഞാൻ തന്റെ വീട്ടിൽ അറിയിക്കും ഉറപ്പാ”

“ഇല്ലാ ഡോക്ടർ ഞാൻ അധികം വയ്ക്കാതെ അഡ്മിറ്റ്‌ ആവാം”ഉണ്ണി തലതാഴ്ത്തി പറഞ്ഞു

“ഇതു താൻ എത്ര ദിവസം ആയി പറയാൻ തുടങ്ങിട്ട് ഇതു ലാസ്റ്റ് വാണിംഗ് ആണു ഇനി ഇതെന്നെകൊണ്ട് അവർത്തിപ്പിക്കരുത്”

“ശെരി ഡോക്ടർ”അത്രയും പറഞ്ഞു ഉണ്ണി പുറത്തേക്ക് നടന്നു

അപ്പോഴാണ് അച്ചുവും അഭിയും നടന്നു വരുന്നതു ഉണ്ണിയുടെ കണ്ണിൽ ഉടക്കിയത് അവന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി അവൻ പെട്ടെന്നു തന്നെ അവരെ കാണാതെ ഒരു തൂണിന്റെ പിന്നിലേക്ക് ഒളിച്ചു

!!ദേവി എന്റെ അനുവിന് എന്ധെങ്കിലും കുഴപ്പം അല്ലെകിൽ വേറെ ആർക്കെന്ദേലും അല്ലെകിൽ ഇവർ വെറുതെ ഇവിടെ വരില്ലലോ!!അവന്റെ ഉള്ളിൽ ഒരായിരം ചോദ്യം കടന്നു പോയിക്കൊണ്ടിരുന്നു അവർ അവന്റെ അടുത്തെത്തിയതും അവൻ മുഖം തിരിച്ചു നിന്നു അവർ അവനെ പാസ്സ് ചെയ്യ്തു കടന്നു പോയി അവർ പോകുന്നതും നോക്കി അവർ നിന്നു അപ്പോഴാണ് താഴെ ഗായുവും ആയി ചിരിച്ചു കളിച്ചു നിക്കുന്ന അനുവിനെ അവന്റെ കണ്ണിൽ കാണുന്നത് അവൾ ഗായുവിനോട് വയറിൽ തൊട്ട് എന്ധോക്കെയോ പറയുന്നുണ്ട് അവൾ ഓരോന്ന് പറയുമ്പോൾ ഗായുവിന്റെ മുഖം നാണത്താൽ ചുവന്നു തുടുക്കും അവനു കാര്യങ്ങൾ ഏകദേശം പിടികിട്ടി അവന്റെ മനസിലും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നിറഞ്ഞു പക്ഷേ അനുവിനെ കാണും തോറും അവന്റെ ഉള്ളിൽ സന്തോഷത്തോടൊപ്പം ഒരു നോവും പടർന്നു അവൻ മനസ്സിൽ ഒരായിരം തവണ അവളോട്‌ മാപ്പ് പറഞ്ഞു കൊണ്ടേ ഇരുന്നു

പുറകിൽ ആരുടെയോ കാൽപ്പെരുമാറ്റം പോലെ തോന്നി അവൻ തിരിഞ്ഞു നോക്കി തന്റെ പുറകിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ഒന്ന് പകച്ചു പക്ഷേ അതുമാറി കലിപ്പാവാൻ അവനും അധികം നേരം വേണ്ടി വന്നില്ല

“നീ എന്താ ഇവിടെ”ഉണ്ണി അൽപ്പം ഗൗരവത്തോടെ ചോദിച്ചു അവൾ എന്തു പറയണം എന്നറിയാതെ പരതി

“ഏയ് ഒന്നുമില്ല ഉണ്ണിയേട്ടൻ എന്താ ഇവിടെ”

“അതു നിന്നോടു ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല”അതും പറഞ്ഞു അവളെ മറി കടന്നു മുൻപോട്ട് പോയ ഉണ്ണിയുടെ തല വല്ലാതെ ഭാരം കൂടുന്ന പോലെ തോന്നി അവൻ പുറകോട്ടു വീഴാൻ തുടങ്ങി അപ്പോഴേക്കും പ്രെവീണ ഓടി വന്നു ഉണ്ണിയെ പിടിച്ചു അവൾക്ക് ഒറ്റക്ക് ഉണ്ണിയുടെ ഭാരം താങ്ങാൻ പറ്റിയില്ല അപ്പോഴേക്കും ഒന്നുരണ്ടു പേർ ഓടി വന്നു ഉണ്ണിയെ പിടിച്ചിരുന്നു ഉണ്ണിയെ സ്‌ട്രെച്ചറിൽ കിടത്തി

💟💟💟💟💟💟💟💟💟💟💟💟💟💟💟

കാറിൽ കേറിയ അനു തന്റെ ഫോൺ തപ്പി

“അയ്യോ അച്ചുവേട്ടാ വണ്ടി എടുക്കല്ലേ എന്റെ ഫോൺ കാണുന്നില്ല”

“നീ ഇതേവട കൊണ്ട വെച്ചേ”

“ആവോ ഞാൻ ഓർക്കുന്നില്ല അവൾ കുറച്ചു നേരം ആലോചിച്ചു ആ അച്ചുവേട്ടാ ഫോൺ എവിടാ മറന്നു വെച്ചതെന്ന് കിട്ടി ഞാൻ ഇപ്പൊ എടുത്തിട്ട് വരാം”

“ഡി നീ ഒറ്റക്ക് പോവേണ്ട ഞാനും വരാം”

“വേണ്ട ഞാൻ ദേ ഓടി വരാം”അത്രയും പറഞ്ഞു അവൾ കാർ തുറന്നു പുറത്തേക്കോടി

“ഡി പതിയെ ഓട്”അഭി വിളിച്ചു പറഞ്ഞു അവൾ അതു കേൾക്കാതെ ഓടി അവൾ മുകളിൽ ചെന്നതും കുറച്ചാൾക്കാർ ഒരാളെയും സ്‌ട്രെച്ചറിൽ കിടത്തി കൊണ്ട് പോകുന്നത് അവൾ കണ്ടു അതു മറികടന്നു പോകാൻ തുടങ്ങിയ അവൾ അവിടെ തന്നെ നിന്നു അവളുടെ ഹൃദയം വല്ലാതെ കിടന്നു പിടച്ചു ആ സ്‌ട്രെച്ചറിൽ കൊണ്ട് പോകുന്ന ആൾ അവൾക്കു വേണ്ട പെട്ട ആരോ ആണെന്ന് അവളുടെ മനസ് പറഞ്ഞു കൊണ്ടിരുന്നു അവൾക്കു വല്ലാതെ ശ്വാസം മുട്ടുന്ന പോലെ തോന്നി ഉണ്ണി തന്റെ അടുത്തെവിടെയോ നിക്കുന്ന പോലെ തോന്നി ആ സ്‌ട്രെച്ചറിൽ കൊണ്ട് പോയത് ഉണ്ണിയേട്ടനെ ആണെന്ന് അവളുടെ മനസ് പറഞ്ഞു കൊണ്ടിരുന്നു

അപ്പോഴേക്കും ഉണ്ണിയേയും കൊണ്ട് സ്‌ട്രെച്ചർ ഡോക്ടറുടെ റൂമിലേക്ക് കയറിയിരുന്നു അനു നടന്നു ആ റൂമിലേക്ക് കയറാൻ തുടങ്ങിയതും അവളുടെ കൈയിൽ കയറി ആരോ പിടിച്ചു അവൾ തിരിഞ്ഞു നോക്കി

“നീ ഇവിടെ എന്ധെടുത്തോണ്ടിരിക്ക”അഭി അവളോട്‌ ദേഷ്യത്തിൽ ചോദിച്ചു

“അതേട്ട ഞാൻ ഇവിടെ ഉണ്ണിയേട്ടനെ കണ്ടപോലെ”

“പിന്നെ നീ എങ്ങിനെ ആണ് അവനെ ഇവിടെ കാണുന്നത് അല്ല അവനെ ഇവിടെ കണ്ടാലും നിനക്കെന്താ നിന്നെ വേണ്ടാന്ന് പറഞ്ഞു പോയതല്ലേ നീ ഇങ്ങു വാ”അഭി അവളെയും വലിച്ചു കൊണ്ട് നടന്നു

“അഭിയേട്ട ഞാൻ ഒന്ന് നോക്കിട്ട് വരാം പ്ലീസ്”

“വേണ്ടന്ന് പറഞ്ഞല്ലോ”

“എങ്കിൽ ഞാൻ എന്റെ ഫോൺ എടുത്തില്ല”

“ദേ നിന്റെ ഫോൺ ഞാൻ നിന്നെ നോക്കാൻ പോയപ്പോ കണ്ടിരുന്നു അപ്പോഴെടുത്തു”അവൻ അവളെയും കൊണ്ട് കാറിൽ കയറി കാർ മുന്പോട്ടെടുത്തു

കാർ കൃഷ്ണ മംഗലത്തു ചെന്നു നിന്നു അപ്പോഴേക്കും കാറിന്റെ ഒച്ച കേട്ട് എല്ലാവരും പുറത്തേക്കിറങ്ങി വന്നു രാധയും ലക്ഷ്മിയും ഓടി വന്നു ഗായുവിനെ പിടിച്ചു

“എന്താ മോളേ പറ്റിയെ”അമ്മമാരു രണ്ടു പേരും മാറി മാറി ചോദിച്ചു

“എന്റെ പൊന്നു അമ്മമാരേ ഒന്ന് മിണ്ടാണ്ടിരി എന്നിട്ട് ഇതിൽ നിന്നും ഓരോന്നെടുത്തു കഴിക്ക്”

“എന്താ മോനെ ഇതു”

“ഇതു ലഡു എന്ധെ കണ്ടിട്ട് മനസിലായില്ലേ”

“അതല്ല ഇപ്പൊ എന്തിനാ ഇതെന്ന്”

“അതൊക്കെ പറയാം ആദ്യം ഇതു കഴിക്ക്”അച്ചു ഓരോന്നെടുത്തു എല്ലാവരുടെയും വായിൽ വെച്ചു കൊടുത്തു

“എന്റെ ഈൗ അച്ഛനമ്മമാരെ മുത്തശ്ശനും മുത്തശിയും ആവാൻ പോകുന്നു”അച്ചു അതു പറഞ്ഞതും അവർ എല്ലാവരും ഗായുവിനെ നോക്കി അവൾ നാണത്തോടെ താഴേക്കു നോക്കി നിന്നു അവർ എല്ലാവരും ഗായുവിനെ കെട്ടി പിടിച്ചു മാറിമാറി അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു

“സങ്കടങ്ങൾക്കു പുറമെ നീ ഇരട്ടി സന്തോഷം ആണല്ലോ ദേവി തന്നത്”രാധ നെഞ്ചിൽ കൈ വെച്ചു പറഞ്ഞു

ഇവരുടെ ഈൗ സ്നേഹ പ്രേകടനങ്ങൾ നടക്കുമ്പോഴും അനുമാത്രം നേരത്തെ ചിന്തയിൽ ആയിരുന്നു തന്റെ ഉണ്ണിയേട്ടനൊന്നും വരരുതേ എന്നു ഒരായിരം പ്രാവിശ്യം സകല ദെയിവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചിരുന്നു

( തുടരും )

അസുരന്റെ മാത്രം: ഭാഗം 1

അസുരന്റെ മാത്രം: ഭാഗം 2

അസുരന്റെ മാത്രം: ഭാഗം 3

അസുരന്റെ മാത്രം: ഭാഗം 4

അസുരന്റെ മാത്രം: ഭാഗം 5

അസുരന്റെ മാത്രം: ഭാഗം 6

അസുരന്റെ മാത്രം: ഭാഗം 7

അസുരന്റെ മാത്രം: ഭാഗം 8

അസുരന്റെ മാത്രം: ഭാഗം 9

അസുരന്റെ മാത്രം: ഭാഗം 10

അസുരന്റെ മാത്രം: ഭാഗം 11

അസുരന്റെ മാത്രം: ഭാഗം 12

അസുരന്റെ മാത്രം: ഭാഗം 13

അസുരന്റെ മാത്രം: ഭാഗം 14

അസുരന്റെ മാത്രം: ഭാഗം 15

അസുരന്റെ മാത്രം: ഭാഗം 16

അസുരന്റെ മാത്രം: ഭാഗം 17

അസുരന്റെ മാത്രം: ഭാഗം 18

അസുരന്റെ മാത്രം: ഭാഗം 19

അസുരന്റെ മാത്രം: ഭാഗം 20

അസുരന്റെ മാത്രം: ഭാഗം 21

അസുരന്റെ മാത്രം: ഭാഗം 22

അസുരന്റെ മാത്രം: ഭാഗം 23

അസുരന്റെ മാത്രം: ഭാഗം 24

അസുരന്റെ മാത്രം: ഭാഗം 25

അസുരന്റെ മാത്രം: ഭാഗം 26

അസുരന്റെ മാത്രം: ഭാഗം 27

അസുരന്റെ മാത്രം: ഭാഗം 28

അസുരന്റെ മാത്രം: ഭാഗം 29

അസുരന്റെ മാത്രം: ഭാഗം 30

അസുരന്റെ മാത്രം: ഭാഗം 31